നിങ്ങളാര് ?
ചോദ്യം
ചോദ്യചിഹ്നമായി
ഒടുവില്
ഞാനുത്തരം പറഞ്ഞു
'മനുഷ്യന്‍'
അതൃപ്‌തി പറ്റിപ്പിടിച്ച
മുഖഭാവത്തോടെ
ചോദ്യം ആവര്‍ത്തിക്കപ്പെട്ടു
എന്റെ ഉത്തരവും
അതൃപ്‌തി അരിശമായി
ചോദ്യം
വാമൊഴിയില്‍ നിന്നും
കടലാസുരൂപത്തിലായി
ഭാഷ, ജാതി, മതം,വര്‍ഗം, നിറം, ലിംഗം
കോളങ്ങള്‍ മുന്നില്‍ നിറഞ്ഞു
നാവിലെ വെളളം വറ്റി
തൊണ്ടയടഞ്ഞു
കണ്ണുകള്‍ നിറഞ്ഞു
വിരലുകള്‍ വിറച്ചു
ദേഹം വിയര്‍ത്തു
പിന്നെയും
കോളങ്ങള്‍ പെരുമഴയായ്
ജോലി, ശമ്പളം, പരിചയം
സ്വത്ത്, പദവി, പ്രതാപം, അവാര്‍ഡ്
ശരീരം തളര്‍ന്നു തുടങ്ങി
ഞാന്‍ മറുപുറം തിരിച്ചു
വെട്ടിച്ച നികുതിക്കണക്ക്
പ്രാപിച്ച പെണ്ണുങ്ങളുടെ എണ്ണം
മാഫിയാ ബന്ധങ്ങള്‍
കോളങ്ങള്‍ മഴവെളളപ്പാച്ചിലായി
കണ്ണില്‍
ഇരുട്ട് കയറിത്തുടങ്ങി
കാഴ്‌ച പോകും മുമ്പ്
ഞാനുത്തരമെഴുതി
"nill"
അങ്ങനെ
ഞാനെന്റെ
റെസ്യൂമെ പൂര്‍ത്തിയാക്കി
ചോദ്യം
ചോദ്യചിഹ്നമായി
ഒടുവില്
ഞാനുത്തരം പറഞ്ഞു
'മനുഷ്യന്‍'
അതൃപ്‌തി പറ്റിപ്പിടിച്ച
മുഖഭാവത്തോടെ
ചോദ്യം ആവര്‍ത്തിക്കപ്പെട്ടു
എന്റെ ഉത്തരവും
അതൃപ്‌തി അരിശമായി
ചോദ്യം
വാമൊഴിയില്‍ നിന്നും
കടലാസുരൂപത്തിലായി
ഭാഷ, ജാതി, മതം,വര്‍ഗം, നിറം, ലിംഗം
കോളങ്ങള്‍ മുന്നില്‍ നിറഞ്ഞു
നാവിലെ വെളളം വറ്റി
തൊണ്ടയടഞ്ഞു
കണ്ണുകള്‍ നിറഞ്ഞു
വിരലുകള്‍ വിറച്ചു
ദേഹം വിയര്‍ത്തു
പിന്നെയും
കോളങ്ങള്‍ പെരുമഴയായ്
ജോലി, ശമ്പളം, പരിചയം
സ്വത്ത്, പദവി, പ്രതാപം, അവാര്‍ഡ്
ശരീരം തളര്‍ന്നു തുടങ്ങി
ഞാന്‍ മറുപുറം തിരിച്ചു
വെട്ടിച്ച നികുതിക്കണക്ക്
പ്രാപിച്ച പെണ്ണുങ്ങളുടെ എണ്ണം
മാഫിയാ ബന്ധങ്ങള്‍
കോളങ്ങള്‍ മഴവെളളപ്പാച്ചിലായി
കണ്ണില്‍
ഇരുട്ട് കയറിത്തുടങ്ങി
കാഴ്‌ച പോകും മുമ്പ്
ഞാനുത്തരമെഴുതി
"nill"
അങ്ങനെ
ഞാനെന്റെ
റെസ്യൂമെ പൂര്‍ത്തിയാക്കി