Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Monday, June 8, 2026

ഓര്‍മകളുടെ വീണ്ടെടുപ്പ്



ഫ്രഞ്ച് സാഹിത്യത്തിലെ നെടുംതൂണാണ് പാട്രിക് മൊഡിയാനോ. ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്ന എഴുത്തുകാരില്‍ അതികായരുടെ പട്ടികയിലും പ്രഥമസ്ഥാനത്തിന് അര്‍ഹതയുള്ളതും അദ്ദേഹത്തിനാണ്. അതുല്യമായ എഴുത്തുശൈലി കൊണ്ടും രചനകള്‍ക്കായി തെരഞ്ഞെടുത്ത പ്രമേയങ്ങളുടെ വൈവിധ്യത്താലും ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച എഴുത്തുകാരനായ മൊഡിയാനോയുടെ ജീവിതം അദ്ദേഹത്തിന്റെ നോവലുകള്‍ പോലെതന്നെ സങ്കീര്‍ണവും നാടകീയവുമായിരുന്നു. മൊഡിയാനോയുടെ രചനകളില്‍ മിക്കവയിലും ഓര്‍മയും മറവിയും ഭൂതകാലവും നിറഞ്ഞുനില്‍ക്കുന്നതായി കാണാം. ഭൂതകാലത്തില്‍ മരിച്ചുപോയ മനുഷ്യരെയും നഷ്ടപ്പെട്ടുപോയ കാലത്തെയും വീണ്ടെടുക്കുകയെന്ന ദൗത്യമാണ് അദ്ദേഹം തന്റെ രചനകളിലൂടെ നടത്തുന്നത്. ഇത്തരത്തിലുള്ള വീണ്ടെടുപ്പിനായുള്ള ഒരു നിരന്തരശ്രമം തന്റെ എഴുത്തിലുടനീളം അദ്ദേഹം നടത്തി. ഭൂതകാലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പല കൃതികള്‍ക്കും പ്രചോദനമായത് സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ജീവിതം അറിയാന്‍ ശ്രമിക്കുന്നവര്‍ക്കു മനസിലാവും. 

ഭാഷയിലെ ലാളിത്യവും കാവ്യാത്മക എഴുത്തും

കാവ്യാത്മകമായി എഴുതുമ്പോഴും ഭാഷയില്‍ വലിയ ലാളിത്യം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. കഠിനവും പാണ്ഡിത്യം പ്രകടമാക്കുന്നതുമായ വാക്കുകളൊന്നുംതന്നെ അദ്ദേഹം പൊതുവേ രചനകളില്‍ ഉപയോഗിക്കാറില്ല. തന്റെ രചനകളിലൂടെ വായനക്കാരനില്‍ ശൂന്യതയും നഷ്ടബോധവും സൃഷ്ടിക്കാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതിനായി അദ്ദേഹം വലിയ നോവലുകളല്ല എഴുതുക. മറിച്ച് അദ്ദേഹത്തിന്റെ നോവലുകളെല്ലാം സമകാലികരായ എഴുത്തുകാരുമായി താരതമ്യം ചെയ്യുമ്പോള്‍ വലിപ്പം കുറഞ്ഞവയാണ്. പക്ഷേ, വായനക്കാരില്‍ നിഗൂഡതയും ഗൃഹാതുരത്വവും നിറയ്ക്കാന്‍ ഈ കുഞ്ഞന്‍ നോവലുകളിലൂടെ മൊഡിയാനോയ്ക്കായി. 

ഫ്രഞ്ച് സാഹിത്യലോകം കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ രചനാശൈലിയുമായായിരുന്നു മൊഡിയാനോയുടെ സാഹിത്യ അരങ്ങേറ്റം. പാട്രിക് മൊഡിയാനോയുടെ എഴുത്തുജീവിതത്തിന് അടിത്തറയിട്ടതും ആദ്യ രചനയാണ്. 1968ല്‍ തന്റെ 22-ാമത്തെ വയസിലാണ് ആദ്യനോവലായ 'ലാ പ്ലേസ് ഡി ലോട്ടോയില്‍' (നക്ഷത്രത്തിന്റെ സ്ഥാനം) മൊഡിയാനോ പ്രസിദ്ധീകരിക്കുന്നത്. ആദ്യ നോവലിലൂടെത്തന്നെ അദ്ദേഹം രണ്ടു പ്രധാന പുരസ്‌കാരങ്ങളും സ്വന്തമാക്കി. ഫ്രാന്‍സിലെ പ്രശസ്തമായ റോജര്‍ നിമിയര്‍ പുരസ്‌കാരവും ഫെനിയോന്‍ പുരസ്‌കാരവും. പിന്നീട് ദ പ്ലേസ് ഓഫ് 

അധിനിവേശ ഫ്രാന്‍സിനെ വരച്ച് ആദ്യ നോവല്‍

'ലാ പ്ലേസ് ഡി ലോട്ടോയില്‍' റാഫേല്‍ ഷ്‌ലെമിലോവിച്ച് എന്ന യഹൂദ യുവാവിന്റെ ജീവിതം വരച്ചിടുന്നതിലൂടെ മൊഡിയാനോ രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി അധിനിവേശ ഫ്രാന്‍സിനെയാണ് വായനക്കാരനു മുന്നിലെത്തിച്ചത്. യുദ്ധം ഒരു സമൂഹത്തിനുമേല്‍ പടര്‍ത്തുന്ന ഭീതിയെ വളരെ തന്മയത്വത്തോടെയാണ് അദ്ദേഹം നോവലിലൂടെ വായനക്കാര്‍ക്കു നല്‍കിയത്. അന്നത്തെ യഹൂദ വിരുദ്ധതയും നോവലില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിനായി. ഇവയ്ക്കിടയില്‍ സ്വന്തം വ്യക്തിത്വവും സ്വത്വവും കണ്ടെത്താന്‍ ശ്രമിക്കുന്ന കേന്ദ്രകഥാപാത്രമായ റാഫേലിന്റെ മാനസിക വ്യാപാരങ്ങളെ വായനക്കാരുടെ മനസിനെ പിടിച്ചുലയ്ക്കും വിധം അവരിപ്പിച്ചതിലൂടെ 'ലാ പ്ലേസ് ഡി ലോട്ടോയില്‍' വലിയ നിരൂപക പ്രശംസയ്ക്കും പാത്രമായി. അധിനിവേശ കാലത്ത് ഫ്രാസിലെ യഹൂദര്‍ നേരിട്ട വംശീയമായ വിദ്വേഷങ്ങളെയും അക്കാലത്തെ വളരെ സങ്കീര്‍ണമായ മനുഷ്യ ബന്ധങ്ങളെയും റാഫേലിന്റെ വേഷപ്പകര്‍ച്ചകളിലൂടെ മൊഡിയാനോ അവതരിപ്പിച്ചപ്പോള്‍ വായനക്കാര്‍ക്കു ലഭിച്ചത് ഒരു പുത്തന്‍ വായനാനുഭവമായിരുന്നു.


കുറ്റാന്വേഷണ ശൈലിയും ദാര്‍ശനിക കാഴ്ചപ്പാടുകളും

പാട്രിക് മൊഡിയാനോയുടെ രചനകളില്‍ ഏറ്റവും ശ്രദ്ധേയവും ആഗോള പ്രശസ്തവുമായ കൃതി ഏതെന്നു ചോദിച്ചാല്‍ പല ഉത്തരങ്ങള്‍ ലഭിക്കും. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുക മിസിംഗ് പേഴ്‌സണ്‍ എന്ന നോവലായിരിക്കും. 1978ല്‍ പുറത്തിറങ്ങിയ ഈ നോവലില്‍ ഒരു കുറ്റാന്വേഷണ നോവലിന്റെ ഘടനയാണ് അദ്ദേഹം പിന്തുടര്‍ന്നിരിക്കുന്നത്. സൂക്ഷമമായി നിരീക്ഷിച്ചാല്‍ മൊഡിയാനോയുടെ മിക്ക രചനകളിലും ഈ ഒരു ശൈലി കണ്ടെത്താനാവും. പലപ്പോഴും ഒരു വ്യക്തിയേയോ അല്ലെങ്കില്‍ തന്റെ തന്നെയോ ഭൂതകാലത്തെയോ തേടിപ്പോകുന്ന കേന്ദ്ര കഥാപാത്രങ്ങളെ അദ്ദേഹത്തിന്റെ ഒന്നിലേറെ രചനകളില്‍ കണ്ടെത്താനാവും. മിസിംഗ് പേഴ്‌സണിലാണ് അദ്ദേഹം ഈ രീതി ആദ്യ പരീക്ഷച്ചത്. പിന്നീട് പുറത്തിറങ്ങിയ ഡോറാ ബ്രൂഡര്‍ എന്ന കൃതിയിലും സമാനമായ ശൈലി അദ്ദേഹം പിന്തുടര്‍ന്നു. മിസിംഗ് പേഴ്‌സണിന്റെ രചനാ ശൈലി കുറ്റാന്വേഷണ നോവലിന്റേതാണെങ്കിലും ഈ നോവല്‍ ഒരിക്കലും കേവലം കുറ്റാന്വേഷണ കഥയല്ല. മറിച്ച് വളരെ ആഴമുള്ള ദാര്‍ശനിക ചിന്തകളാണ്. അതില്‍ ഒരു ശരാശരി മനുഷ്യന്റെ നിലനില്‍പ്പ്, ഓര്‍മ, വ്യക്തിത്വം തുടങ്ങിയവയെക്കുറിച്ചുള്ള ദാര്‍ശനികമായ കാഴ്ചപ്പാടുകള്‍ ലോക വ്യാപകമായി ഈ നോവല്‍ ചര്‍ച്ച ചെയ്യാന്‍ ഇടയാക്കുകയും ചെയ്തു. താന്‍ ആരാണ് എന്ന വലിയ ദാര്‍ശനിക ചോദ്യം ഉയര്‍ത്തിയ നിരവധി കൃതികളുണ്ടെങ്കിലും വായനക്കാരന്റെ ചിന്തകളെ ഉണര്‍ത്തുന്നതിലും താന്‍ മുന്നോട്ടുവച്ച ദാര്‍ശനികതയോടൊപ്പം വായനക്കാരെ കൂടെക്കൂട്ടാനും കഴിഞ്ഞ ടോള്‍സ്‌റ്റോയ്ക്കും ഡോസ്‌റ്റോവ്‌സ്‌കിക്കൊപ്പവുമാണ് പാട്രിക് മൊഡിയാനോയെ നിരൂപകരും വായനക്കാരും പ്രതിഷ്ഠിക്കുന്നത്. ലോകസാഹിത്യത്തിലെ സമാനതകളില്ലാത്ത ഒരു ക്ലാസിക് കൃതിയായി 'മിസിംഗ് പേഴ്സണ്‍' മാറിയതിന്റെ കാരണവും ഇതാണ്.

മിസിംഗ് പേഴ്‌സണിലെ കേന്ദ്ര കഥാപാത്രമായ ഗൈ റോളണ്ട് ഓര്‍മ ശക്തി നഷ്ടമായ സ്വകാര്യ ഡിറ്റക്ടീവാണ്. തന്റെ യഥാര്‍ത്ഥ ഭൂതകാലവും വ്യക്തിത്വവും തേടി ഗൈ റോളണ്ട് നടത്തുന്ന അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. കാരണം ഗൈ റോളണ്ട് എന്ന പേര് അദ്ദേഹത്തിനു നല്‍കിയത് ഒരു ഡിറ്റക്ടീവ് ഏജന്‍സി ഉടമയാണ്. തന്റെ ഭൂതകാലം തെരയാനായി പഴയ ഫോട്ടോകളും ഫോണ്‍ ഡയറക്ടറികളുമാണ് അദ്ദേഹം ആശ്രയിക്കുന്നത്. കൂടാതെ താന്‍ കാണുകയും പരിചയപ്പടുകയും ചെയ്ത മനുഷ്യര്‍ പറഞ്ഞ കാര്യങ്ങളും വിലയിരുത്തുകയാണ് ഗൈ റോളണ്ട് ചെയ്യുന്നത്. അദ്ദേഹം നടത്തുന്ന അന്വേഷണങ്ങള്‍ എത്തിക്കുന്നത് 'ലാ പ്ലേസ് ഡി ലോട്ടോയിലേതിനു സമാനമായ ഭൂമികയിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജര്‍മനിയുടെ അധിനിവേശത്തലമര്‍ന്ന അതേ ഫ്രാന്‍സില്‍ത്തന്നെ. ഒടുവില്‍ തന്റെ യഥാര്‍ഥ പേര് ജിമ്മി പെഡ്രോയെന്നാണെന്നും യുദ്ധ സമയത്ത് അതിര്‍ത്തികടക്കാന്‍ ശ്രമിച്ചയാളായിരുന്നെന്നും അദ്ദേഹം കണ്ടെത്തുന്നു. ഈ കണ്ടെത്തലില്‍ എത്തുമ്പോഴും വായനക്കാരുടെ മനസില്‍ പല ചോദ്യങ്ങളും അവശേഷിപ്പിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. കുറ്റാന്വേഷണ നോവലിന്റെ ശൈലി പിന്‍പറ്റിയെങ്കിലും നിഗൂഡതകളെ ഒളിപ്പിച്ചുകൊണ്ടാണ് മിസിംഗ് പേഴ്‌സണ്‍ അവസാനിക്കുന്നത്. 

ആദ്യ നോവലായ 'ലാ പ്ലേസ് ഡി ലോട്ടോയിലും മിസിംഗ് പേഴ്‌സണിലുമടക്കം മിക്ക നോവലുകളുടെയും പശ്ചാത്തലം നാസി ജര്‍മനിയുടെ അധിനിവേശത്തിലായിരുന്ന ഫ്രാന്‍സാണ്. സത്യത്തില്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷമാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍, ആ കാലത്തെ യുദ്ധഭീതിയും അധിവേശത്തിന്റെ ഭീകരതയും ആവിഷ്‌കരിക്കുന്നതില്‍ അദ്ദഹത്തിനു അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഫ്രഞ്ച് സാഹിത്യത്തിലിറങ്ങിയ നിരവധി നോവലുകളില്‍ യുദ്ധവും അധിനിവേശവും ഇടംപിടിച്ചിരുന്നെങ്കിലും  ആ സമയത്തെ യുദ്ധഭീതിയും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതയും അനിശ്ചിതാവസ്ഥയും വായനക്കാരന്റെ മനസിനെ ഉലയ്ക്കുന്നതരത്തില്‍ എഴുതുന്നതില്‍ മൊഡിയാനോയോളം ആരും വിജയിച്ചില്ല. 


ഡോറാ ബ്രൂഡറും ആത്മകഥനവും

ബയോഗ്രാഫിക്കല്‍ ഫിക്ഷനിലും സ്വന്തം കൈയൊപ്പു ചാര്‍ത്താന്‍ മൊഡിയാനോയ്ക്കായി. പറഞ്ഞുവരുന്നത് 1997 ല്‍ പുറത്തിറങ്ങിയ ഡോറാ ബ്രൂഡര്‍ എന്ന നോവലിനെക്കുറിച്ചാണ്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ത്തന്നെയാണ് ഈ നോവലും അദ്ദേഹം വാര്‍ത്തിരിക്കുന്നത്. സംശയിക്കണ്ട, കുറ്റാന്വേഷണ ശൈലിയില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ത്തന്നെയാണ് ഈ നോവലിന്റെ കഥയും വികസിക്കുന്നത്. ഈ നോവലിലും ഓര്‍മയും മറവിയും പ്രമേയത്തിന്റെ ഭാഗമാകുന്നുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ സാധാരണക്കാരെക്കുറിച്ചാണ് നോവല്‍ സംസാരിക്കുന്നത്. അതായത് നാസി അധിനിവേശ കാലത്ത് ആരും അറിയാതെപോയ, വിലാസങ്ങളില്ലാതെ കൊലചെയ്യപ്പെട്ട ലക്ഷക്കണക്കിന് സാധാരണക്കാരില്‍ ഒരാളായ ഡോറാ ബ്രൂഡറെന്ന പതിനഞ്ചു വയസുകാരിയാണ് നോവലിലെ കേന്ദ്രകഥാപാത്രം.  

ഒരു പത്രപ്പരസ്യത്തില്‍നിന്നാണ് ഈ നോവലിന്റെ ബീജം തന്നില്‍ പ്രവേശിച്ചതെന്നാണ് മൊഡിയാനോ ഒരിക്കല്‍ വെളിപ്പെടുത്തിയത്. അതും നോവല്‍ പുറത്തിറങ്ങുന്നതിന് 56 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ചത്. 1941 ഡിസംബര്‍ 31 ലെ 'പാരീസ്-സോയ്ര്‍' എന്ന ഫ്രഞ്ച് പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം കാണാനിടയായതാണ് ഈ നോവലിനു പ്രചോദനമായത്. അന്നു പാരീസ് നാസികളുടെ അധിനിവേശത്തിലായിരുന്നു. അക്കാലത്താണ് ഒരു കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ഡോറാ ബ്രൂഡര്‍ എന്ന ജൂത പെണ്‍കുട്ടിയെ കാണാതാവുന്നത്. ഡോറയെ കാണാനില്ലെന്നു കാണിച്ച് അവളുടെ മാതാപിതാക്കള്‍ നല്‍കിയ പരസ്യമായിരുന്നു അത്. ഈ പരസ്യത്തിലെ പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് മൊഡിയാനോ അന്വേഷിച്ചിറങ്ങി. അദ്ദഹം കണ്ടെത്തിയത് വളരെ ക്രൂരമായ ചരിത്രമായിരുന്നു. പാരീസിലെ പഴയ തെരുവുകളിലും പോലീസ് റിക്കാര്‍ഡുകളിലും ഔദ്യോഗിക രേഖകളിലുമായി ആ പെണ്‍കുട്ടിയെ തേടി മൊഡിയാനോ അലഞ്ഞു നടന്നത് വര്‍ഷങ്ങളായിരുന്നു. ഒടുവില്‍ അദ്ദഹം കണ്ടെത്തിയ സത്യം വളരെ വളരെ സങ്കടകരമായിരുന്നു. ജൂത വേട്ടയ്ക്കു നേതൃത്വം നല്‍കിയുന്ന നാസിപ്പോലീസിന്റെ പിടിയില്‍പ്പെട്ട ഡോറ ബ്രൂഡറെ പാരീസിനടുത്തുള്ള ഒരു തടങ്കല്‍പ്പാളയത്തിലേക്ക് പോലീസ് മാറ്റി. പിന്നീട്, ഡോറയെ അവിടെനിന്ന് 1942-ല്‍ ഓഷ്‌വിറ്റ്‌സ് എന്ന നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാവമ്പിലേക്ക് മാറ്റിയെന്നും മൊഡിയാനോ കണ്ടെത്തി. പിന്നീടെന്തു സംഭവിച്ചെന്നു പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. 

ഡോറ ബ്രൂഡറെ കേന്ദ്ര കഥാപാത്രമാക്കി നോവലെഴുതുന്നതിനിടെ പല രാത്രികളിലും താന്‍ ആരുമറിയാതെ കരഞ്ഞിരുന്നതായി മൊഡിയാനോ ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ഒരിക്കല്‍ മൊഡിയാനോ ഈ നോവല്‍ ആത്മകഥാ സ്പര്‍ശമുള്ളതാണെന്നും പറയുകയുണ്ടായി. '' ഇത് ഡോറയുടെ മാത്രം കഥയല്ല. കൗമാരത്തില്‍ ഞാന്‍ നടന്ന പാരീസ് തെരുവുകളുണ്ട്. എന്റെ അച്ഛനുമായുണ്ടായിരുന്ന ബന്ധമുണ്ട്. എന്റെ കൗമാരകാലമുണ്ട്. ഒരു പക്ഷേ, വൈകാരികമായി ഞാന്‍ ഈ നോവലുമായി ബന്ധപ്പെട്ടരിക്കുന്നു. ഡോറയുടെ അനുഭവങ്ങളില്‍നിന്ന് എന്റെ അനുഭവങ്ങളെ പെട്ടന്നു വേര്‍പിരിച്ചെടുക്കാനാവില്ല. ചിലയിടങ്ങളില്‍ അവ പരസ്പരം പിണഞ്ഞാണു കിടക്കുന്നത്.'' മൊഡിയാനോ ഒരിക്കല്‍ പറഞ്ഞു. 

ഡോറ ബ്രൂഡറെ കാണാതായതിനു ശേഷമുള്ള എല്ലാ വിവരങ്ങളും തനിക്ക് കണ്ടെത്താനായില്ലെന്നുപറഞ്ഞ മൊഡിയാനോ ആ ഭാഗം ഒരിക്കലും ഭാവനയില്‍നിന്ന് എഴുതാന്‍ ആഗ്രഹിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഈ നോവല്‍ വായിക്കുന്ന വായനക്കാരന് എഴുത്തുകാരന്‍ നിശബ്ദനായത് എവിടെയാണെന്നു വളരെ വേഗത്തില്‍ വ്യക്തമാകും. അവള്‍ സ്‌കൂളില്‍നിന്ന് ഓടിപ്പോയ ആ ഏതാനും മാസങ്ങളില്‍ എവിടെയായിരുന്നു, എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് വെളിച്ചം വീശുന്ന ഒരു രേഖയുമില്ല. അവിടെയാണ് മൊഡിയാനോയും നിശബ്ദനായത്. പക്ഷേ, ആ നിശബ്ദതയാണ് യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ക്രൂരതകളെ വായനക്കാരന് അനുഭവവേദ്യമാക്കുന്നത്. 'അവള്‍ എവിടെയായിരുന്നു, ആ തണുപ്പുകാലത്ത് എങ്ങനെയാണ് ഒളിച്ചുജീവിച്ചത് എന്ന് ആര്‍ക്കും അറിയില്ല. അവളുടെ ആ രഹസ്യം നാസികള്‍ക്കോ അവരുടെ കൂട്ടാളികള്‍ക്കോ തട്ടിയെടുക്കാന്‍ കഴിഞ്ഞില്ല. അത് അവളുടേത് മാത്രമായി അവശേഷിക്കുന്നു' എന്നു മാത്രമാണ് നോവലില്‍ അദ്ദേഹമെഴുതിയത്. നിരവധി വായനക്കാരാണ് ഈ നോവല്‍ തങ്ങളില്‍ സൃഷ്ടിച്ച ആഘാതവും വിങ്ങലും എത്രമാത്രമുണ്ടായിരുന്നുവെന്നും ഈ നോവല്‍ വായിച്ച് കരഞ്ഞതിനെക്കുറിച്ചും ലോകത്തോടു പറഞ്ഞത്. ഇത് വെറുമൊരു ജീവചരിത്ര നോവല്‍ മാത്രമല്ല, മനുഷ്യന്‍ തന്റെ സഹജീവികളോട് കാട്ടിയ ക്രൂരതയ്ക്കും അതുമറന്ന സമൂഹത്തിന്റെ നിസംഗതയ്ക്കുമെതിരായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. 

നൊബേല്‍ പുരസ്‌കാര നിറവില്‍

മനുഷ്യജീവിതത്തിന്റെ അര്‍ഥമില്ലായ്മയും നിസഹായതയും ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്നതില്‍ അഗ്രഗണ്യനായ മൊഡിയാനോയെത്തേടി സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരമായ നൊബേല്‍ സമ്മാനമെത്തിയത് 2014 ലാണ്. ഗ്രഹിക്കാന്‍ ഏറ്റവും പ്രയാസമുള്ള മനുഷ്യവിധികളെ ഓര്‍മപ്പെടുത്തലുകളിലൂടെ പുറത്തുകൊണ്ടുവന്നതിനും നാസി അധിനിവേശകാലത്തെ ജീവിതങ്ങളെ അടയാളപ്പെടുത്തിയതിനുമാണ് തങ്ങള്‍ നൊബേല്‍ പുരസ്‌കാരം മൊഡിയാനോയ്ക്കു സമ്മാനിക്കുന്നതെന്നാണ് സ്വീഡിഷ് അക്കാദമി അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിക്കൊണ്ട് പ്രഖ്യാപിച്ചത്. പാട്രിക് മൊഡിയാനോയെന്ന എഴുത്തുകാരനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ നിരീക്ഷണവും ഇതാണ്. പ്രശസ്തിയില്‍നിന്നും മാധ്യമങ്ങളില്‍നിന്നും എക്കാലവും അകലംപാലിച്ചിട്ടുള്ള അദ്ദേഹം എണ്‍പതാം വയസിലേക്കു കടക്കുകയാണ്. അപ്പോഴും എഴുത്തിനെ ഒരു സപര്യയായി കണ്ട് തുടരുന്നുമുണ്ട്. '' എഴുത്തിനെ മാറ്റി നിര്‍ത്തി എനിക്കു ജീവിതമുണ്ടെന്നു തോന്നുന്നില്ല. അതാണെന്റെ ശ്വാസം. എന്നെ സംബന്ധിച്ച് അത് നിര്‍ത്തുകയെന്നാല്‍ നിത്യനിദ്രയിലേക്കുള്ള പ്രവേശനമാണ്.'' എന്നാണ് 79ാം പിറന്നാളിന് അദ്ദേഹം പറഞ്ഞത്.


Tuesday, November 11, 2025

വായനക്കാരനെ കെട്ടി വലിക്കുന്ന എഴുത്ത്


 
പൊങ്ങച്ചത്തെക്കുറിച്ചും ആത്മനിഷ്ഠയെക്കുറിച്ചും എഴുതുമ്പോള്‍ ഞാന്‍ എന്നെത്തന്നെ നോക്കി ചിരിക്കുന്നു     - ഡേവിഡ് സലായ്

കനേഡിയന്‍ വംശജനായ ഹംഗേറിയന്‍-ബ്രിട്ടീഷ് എഴുത്തുകാരന്‍ ഡേവിഡ് സലായുടെ കൃതികള്‍ വായിക്കുമ്പോള്‍ എഴുത്തുകാരന്‍ വായനക്കാരനു നല്‍കുന്നത് ഒരു ക്ഷണമാണ്. തന്റെ നോവലിലെ കഥാപാത്രത്തെ തന്റെകൂടെ കാണാനും നിരീക്ഷിക്കാനുമുള്ള ഒരു ക്ഷണം. ഈ പറഞ്ഞ അസാധാരണമായ വായനാനുഭവമാണ് ഡേവിഡ് സലായെ സമകാലികരായ മറ്റ് എഴുത്തുകാരില്‍നിന്ന് മാറ്റിനിര്‍ത്തുന്നതും. 2025ലെ ബുക്കര്‍ സമ്മാനത്തിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. 

സലായുടെ നോവലുകളെ വിലയിരുത്തുമ്പോള്‍ പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം അദ്ദേഹത്തിന്റെ ഭാഷയുടെ ലാളിത്യമാണ്. അതാണ് അതിന്റെ വലിയ ശക്തി. ചില വാക്കുകളും വാചകങ്ങളും ആവശ്യമുണ്ടായിരുന്നോയെന്ന് വിഖ്യാത എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ പോലും തോന്നിപ്പോവാറുണ്ട്. എന്നാല്‍, ഡേവിഡ് സലായുടെ കൃതികള്‍ വായിക്കുമ്പോള്‍ ഒരിക്കലും വായനക്കാരന് അങ്ങനെ തോന്നില്ല. അദ്ദേഹത്തിന്റെ എഴുത്തില്‍ ഓരോ വാക്കും പ്രധാനമാണ്; വാക്കുകള്‍ക്കിടയിലുള്ള ഇടങ്ങളും അത്രമേല്‍ പ്രധാനമാണ്.

ഡേവിഡ് സലായുടെ മിക്ക കൃതികളും ആധുനിക പുരുഷത്വം, അന്യവല്‍ക്കരണം, അസ്തിത്വപരമായ അനിശ്ചിതത്വം, പണം, അധികാരം, സാമൂഹിക ശക്തികള്‍ എന്നിവ വ്യക്തിജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് വായനക്കാരനോട് പറയുന്നത്. പ്രത്യേകിച്ച് ഓള്‍ ദാറ്റ് മാന്‍ ഈസ്, ഫ്ളെഷ് എന്നിവ സമകാലിക സമൂഹത്തില്‍ ഒരു പുരുഷനായിരിക്കുക എന്നതിന്റെ അര്‍ഥമെന്താണെന്ന് അന്വേഷിക്കുകയാണ്. അദ്ദേഹം നടത്തുന്ന ഈ അന്വേഷത്തിനൊപ്പം വായനക്കാരനും സഞ്ചരിക്കുന്നു. അദ്ദേഹം വായനക്കാരനെ കൊണ്ടുപോകുന്നു എന്നുപറയുന്നതാവും കൂടുതല്‍ ശരി. സലായുടെ നായക കഥാപാത്രങ്ങളുടെ ആഗ്രഹങ്ങളും പരാജയങ്ങളും വൈകാരികമായ അകല്‍ച്ചയും ദുര്‍ബലതയും ദുഃഖവുമൊക്കെ അനുഭവിച്ച് വായനക്കാരും അവരോടൊപ്പം സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. സലായുടെ ഭാഷയും എഴുത്തു ശൈലിയും വായനക്കാരെ അതിനു നിര്‍ബന്ധിക്കുന്നു. 

സലായുടെ നോവലുകളില്‍ കാലത്തിനു വലിയ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങൡും കാലം വരുത്തുന്ന മാറ്റങ്ങളെ സൂക്ഷ്മമായി വരച്ചിട്ടിരിക്കുന്നതു കാണാനാവും. പുരുഷ കഥാപാത്രങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ യുവത്വത്തിലെ നിസംഗതയും ക്ഷുഭിതമായ യൗവനത്തിന്റെ തീക്ഷണതയും ഖേദത്തിലേക്കും മരണഭയത്തിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടുന്നത് നമുക്കു കാണാനാവും. കാലത്തിന്റെ മുന്നോട്ടു പോക്കില്‍ സലായുടെ കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചും ചെയ്തുകൂട്ടിയ തെറ്റുകളെക്കുറിച്ചും അസ്തിത്വത്തിന്റെ ദുര്‍ബലതയെക്കുറിച്ചും കടുത്ത മനോവേദന അനുഭവിക്കാറുണ്ട്. ഡേവിഡ് സലായുടെ നോവലുകള്‍ എല്ലാംതന്നെ പിറവിയെടുത്തിട്ടുള്ളത് സമകാലിക ജീവിതത്തില്‍നിന്നാണ്. അതുകൊണ്ടുതന്നെയാവണം അദ്ദേഹത്തിന്റെ എഴുത്തില്‍ സമകാലിക മനുഷ്യരുടെ അസ്തിത്വ പ്രതിസന്ധികളെയും സാമൂഹിക ഉത്കണ്ഠകളെയും കുറിച്ചുള്ള സൂക്ഷ്മവും വൈകാരികമല്ലാത്തതുമായ വീക്ഷണങ്ങള്‍ കടന്നുവരാറുള്ളതും. 

സലായുടെ ഫ്‌ളഷ് എന്ന നോവലിനെത്തേടിയാണ് ബുക്കര്‍ സമ്മാനമെത്തിയിരിക്കുന്നത്. ഈ പുസ്തകം ജീവിക്കുന്നതിനെക്കുറിച്ചും ജീവിതത്തിന്റെ അപരിചിതത്വത്തെക്കുറിച്ചുമാണ് വായനക്കാരനോട് സംവദിക്കുന്നത്. ഈ നോവല്‍ വായിക്കുമ്പോള്‍, പേജുകള്‍ മറിക്കുമ്പോള്‍, നമ്മള്‍ ചിലപ്പോള്‍ നമ്മുടെ ജീവിതം തന്നെ അനുഭവിക്കുന്നതായി തോന്നും. അത്തരത്തില്‍ ഒരു വായനാനുഭവം വായനക്കാരനു പകര്‍ന്നു നല്‍കാന്‍ ഫ്‌ളഷ് എന്ന നോവലിലൂടെ ഡേവിഡ് സലായ്ക്ക് സാധിച്ചിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തെ നയിക്കുന്നത് എന്താണ് ? അയാളെ ജീവിക്കാന്‍ യോഗ്യമാക്കുന്നത് എന്താണ് ? ആ ജീവിതത്തെ  തകര്‍ക്കുന്നത് എന്താണ്?  തുടങ്ങി ആഴത്തിലുള്ള നിരവധി ചോദ്യങ്ങള്‍ ഫ്‌ളെഷ് എന്ന നോവല്‍ വായനക്കാരനോട് ചോദിക്കുന്നു. അതായത് ജീവിച്ചിരിക്കുക എന്ന കലയെയും അതോടൊപ്പം വരുന്ന എല്ലാ കഷ്ടപ്പാടുകളെയും കുറിച്ചുള്ള ഒരു പഠനമാണ് ഫ്‌ളെഷ് എന്നു വേണമെങ്കില്‍ പറയാം. ഫ്‌ളെഷിലെ ഇസ്ത്വാന്‍ പോലുള്ള കഥാപാത്രങ്ങളെ സലാ അവതരിപ്പിച്ചിരിക്കുന്നതുതന്ന സമകാലിക ലോകത്തെ മനുഷ്യരില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ്. ഇന്നത്തെ ലോകത്ത് ഒരു സാധാരണ മനുഷ്യന്‍, സ്വന്തം ചിന്തകളില്‍നിന്നും ബോധത്തില്‍നിന്നും തന്റെ ജീവിത വഴി (ചിലപ്പോഴെങ്കിലും വിധിയെന്നും വിശേഷിപ്പിക്കാം) കെട്ടിപ്പടുക്കുന്നതിനുപകരം ജീവിത സംഭവങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട് തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിക്കപ്പടുന്നവരാണെന്ന് സലായുടെ കഥാപാത്രങ്ങള്‍ പറഞ്ഞു വയ്ക്കുന്നു. ആഗ്രഹിച്ചു തീരുമാനിച്ചുള്ള  ജീവിതത്തിനു പകരം, സലായുടെ നായകന്മാരിലധികവും മറ്റുള്ളവരില്‍നിന്നുള്ള നിലപാടുകളോടും തിരിച്ചടികളോടും നിര്‍ദേശങ്ങളോടും പലപ്പോഴും പ്രതികരിക്കുന്നവരാകുന്നതിന്റെ കാരണവും സമകാലിക ജീവിതത്തെ ചിത്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഫലമാണ്. 


സലായുടെ കൃതികളെ സൂക്ഷമമായി നിരീക്ഷിച്ചാല്‍, അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങള്‍ ഭൗതിക വിജയമോ ഉയര്‍ന്ന പദവിയോ നേടിയവരാണെന്നു കണ്ടെത്താനാവും. പക്ഷേ, അപ്പോഴും അവര്‍ വൈകാരികമായും അസ്തിത്വപരമായും ഒറ്റപ്പെട്ട നിലയിലുമായിരിക്കും. സ്വന്തം ചിന്തകളേയും താത്പര്യങ്ങളേയും സ്വയം പ്രകടിപ്പിക്കാനോ തന്റെ ചുറ്റിലുമുള്ള ആളുകളുമായും സാമൂഹിക വ്യവസ്ഥിതിയുമായും നിലനില്‍ക്കുന്ന ബന്ധം വിപുലീകരിക്കാനും പുതിയ ബന്ധങ്ങള്‍ രൂപപ്പെടുത്താനും അവര്‍ ബുദ്ധിമുട്ടുന്നതായും നമുക്ക് മനസിലാക്കാം. അദ്ദേഹത്തിന്റെ ബഹുഭൂരിപക്ഷം കഥാപാത്രങ്ങളും ബാഹ്യമായ ഉയര്‍ച്ചയ്ക്കും ആന്തരിക ശൂന്യതയ്ക്കും ഇടയിലുള്ള കടുത്ത പിരിമുറുക്കത്തിലൂടെ സഞ്ചരിക്കുന്നവാരാണെന്നു വിലയിരുത്തിയാലും തെറ്റില്ല. 

ബുക്കര്‍ സമ്മാനം നേടിയ ആദ്യത്തെ ഹംഗേറിയന്‍-ബ്രിട്ടീഷ് എഴുത്തുകാരനാണ് ഡേവിഡ് സലാ. 1974 ല്‍ കാനഡയിലെ ക്യൂബെക്കിലാണ് അദ്ദേഹം ജനിച്ചത്. കാനഡക്കാരിയായ അദ്ദേഹത്തിന്റെ അമ്മയും ഹംഗേറിയന്‍ വംശജനായ അദ്ദേഹത്തിന്റെ അച്ഛനും ക്യൂബെക്കില്‍വച്ചാണ് കണ്ടുമുട്ടിയതും വിവാഹിതരായതും. സലാ ലെബനന്‍, യുകെ, ഹംഗറി, വിയന്ന എന്നിവിടങ്ങളില്‍ താമസിച്ചിട്ടുണ്ട്. 20-ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് നോവലുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവുകൂടിയാണ് അദ്ദേഹം. ആദ്യ നോവലായ ലണ്ടന്‍ ആന്‍ഡ് ദി സൗത്ത്-ഈസ്റ്റിലൂടെത്തന്നെ അദ്ദേഹം സാഹിത്യത്തില്‍ തന്റെ വരവറിയിച്ചു. ഓള്‍ ദാറ്റ് മാന്‍ ഈസിലൂടെ അദ്ദേഹം ഇരുത്തംവന്ന എഴുത്തുകാരനാണെന്ന് തെളിയിച്ചു. 2016ലെ ബുക്കര്‍ പ്രൈസിനായി ഓള്‍ ദാറ്റ് മാന്‍ ഈസ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടതോടെ അദ്ദേഹത്തിന്റെ നോവലുകള്‍ വ്യാപകമായി വായിക്കപ്പെട്ടു.  ടര്‍ബുലന്‍സ് എന്ന ചെറുകഥാ സമാഹാരവും അദ്ദേഹത്തിന്റേതായി പുറത്തുവന്നു. ഫ്‌ളെഷ് അദ്ദേഹത്തിന്റെ ആറാമത്തെ നോവലാണ്. 2010-ല്‍ ടെലിഗ്രാഫിന്റെ 40 വയസിന് താഴെയുള്ള മികച്ച 20 ബ്രിട്ടീഷ് എഴുത്തുകാരുടെ പട്ടികയില്‍ സലാ ഇടം നേടി. 2013-ല്‍ ഗ്രാന്റായുടെ ഏറ്റവും മികച്ച യുവ ബ്രിട്ടീഷ് നോവലിസ്റ്റുകളില്‍ ഒരാളായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

Thursday, October 9, 2025

ദാര്‍ശനികതയുടെ പതിഞ്ഞാട്ടം

 മനുഷ്യരുടെ മനസിലെ ഇരുണ്ടതും വിഷാദം നിറഞ്ഞതുമായ ലോകത്തെ അക്ഷരങ്ങളിലൂടെ വായനക്കാരുടെ മുന്നില്‍ അവതരിപ്പിച്ച വിഖ്യാത ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍കായിയെത്തേടി പരമോന്നത സാഹിത്യ പുരസ്‌കാരമായ നൊബേല്‍ സമ്മാനമെത്തിയിരിക്കുന്നു. ലോകസാഹിത്യത്തിലെ ആധുനികതയുടെ വക്താക്കളില്‍ പ്രമുഖനായ ക്രാസ്‌നഹോര്‍കായ് സാഹിത്യത്തിനു പുറമെ നിയമത്തിലും ഭാഷാ ശാസ്ത്രത്തിലും നിപുണനാണ്. 

ക്രാസ്‌നഹോര്‍കായിയുടെ എഴുത്തിലെ ദാര്‍ശനികതയാണ് അദ്ദേഹത്തെ സമകാലിക എഴുത്തുകാരില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നത്. അതിന്റെ കാരണമന്വേഷിച്ചെത്തിയവരോട് ഒരല്പം പരിഹാസം കലര്‍ത്തി അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്  '' എന്റെ എഴുത്തില്‍ ഇതുവരെ ദാര്‍ശനികത കണ്ടെത്താന്‍ എനിക്കു സാധിച്ചിട്ടില്ല. ഞാനെഴുതുന്നത് പലപ്പോഴും ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചല്ല. കാരണം, അതെല്ലാവരും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നതാണല്ലോ. ജീവിതത്തിലെ വിഷമങ്ങളെക്കുറിച്ച്, ഒരാള്‍ കടന്നു പോകുന്ന വിഷാദം നിറഞ്ഞ ലോകത്തെക്കുറിച്ച്, വിഷാദം അയാളുടെ മനസില്‍ സൃഷ്ടിക്കുന്ന വൈകാരിക ഇടങ്ങളെക്കുറിച്ചൊക്കെയാണ് ഞാന്‍ എഴുതാറ്. ആ എഴുത്തിനെ പലരും ദാര്‍ശനികമായ എഴുത്തായി തെറ്റിദ്ധരിച്ചതാണ്. എഴുത്തിലെ ദാര്‍ശനികത എന്താണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ കാഫ്കയേയും ദസ്തയേവ്‌സ്‌കിയേയും വായിക്കണം'' എന്നാണ്. അദ്ദേഹത്തിന്റെ വിശദീകരണം എന്തായാലും വായനക്കാര്‍ ഒന്നടങ്കം പറയുന്ന ഒരു കാര്യം ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക കൃതികളും അവശേഷിപ്പിക്കുന്നതെന്നാണ്.  അതിനുമപ്പുറം മനഷ്യജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ച് അദ്ദേഹത്തിന്റെ കൃതികള്‍ ഭയപ്പെടുത്തുന്നതായും ഭൂമിയില്‍ നരകം സൃഷ്ടിക്കപ്പെടുമെന്ന് പ്രവചിക്കുന്നതായും സാക്ഷ്യപ്പെടുത്തുന്നു.  

1954ല്‍ ഹംഗറിയില്‍ ജനിച്ച ക്രാസ്‌നഹോര്‍കായിയുടെ അച്ഛന്‍ ഒരു അഭിഭാഷകനായിരുന്നു. അമ്മയാവട്ടെ അധ്യാപികയും.  അച്ഛന്‍ താത്പര്യമാണ് നിയമത്തില്‍ വൈദഗ്ധ്യം നേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നല്ല വായനയെ അധ്യാപികയായ അമ്മയും പ്രോത്സാഹിപ്പിച്ചു. ചെറിയ പ്രായത്തില്‍ത്തന്നെ വായനയിലേക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെട്ടു. സാഹിത്യം മാത്രമായിരുന്നില്ല അക്കാലത്ത് ക്രാസ്‌നഹോര്‍കായ് വായിച്ചിരുന്നത്. വളരെ ഡ്രൈ ആയ ചരിത്ര ഗ്രന്ഥങ്ങളും വായിക്കുമായിരുന്നു. ഒട്ടുമിക്ക യൂറോപ്യന്‍ എഴുത്തുകാരെയും ചെറുപ്പത്തില്‍ത്തന്നെ വായിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സെഗെഡ് സര്‍വകലാശാലയില്‍നിന്നു നിയമ ബിരുദവും ബുഡാപെസ്റ്റിലെ ഒറ്റ്വോഷ് ലൊറാന്‍ഡ് സര്‍വകലാശാലയില്‍നിന്നു ഹംഗേറിയന്‍ ഭാഷയും സാഹിത്യവുംകൂടി അദ്ദേഹം പഠിച്ചു. 


എന്താണ് ക്രാസ്‌നഹോര്‍കായിയെ എഴുത്തുകാരനാക്കിയതെന്ന് നിരവധി ആളുകള്‍ ചോദിച്ചിരുന്നു. ഓ.. അങ്ങനെ പ്രത്യേകിച്ച് കാരണമെന്നും കാണുന്നില്ല. തുടര്‍ച്ചയായി വായിക്കുമായിരുന്നു. എഴുത്തുകാരെ വലിയ ഇഷ്ടമായിരുന്നു. പിന്നെ സാഹിത്യം പഠിക്കുകയും ചെയ്തല്ലോ. അതുകൊണ്ട് ഒരു എഴുത്തുകാരനായിക്കളഞ്ഞാലോ എന്നു പലപ്പൊഴും ചിന്തിച്ചിട്ടുണ്ട്. ആ ചിന്തയില്‍നിന്നാണ് എഴുതാന്‍ ശ്രമിച്ചത്. അത് നടന്നു. അത്രതന്നെ. അല്ലാതെ എഴുത്തുകാരനാവാന്‍ വേണ്ടി വലിയ അധ്വാനമൊന്നും നടത്തിയിട്ടില്ല- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'കാഫ്ക മുതല്‍ തോമസ് ബെര്‍ണാര്‍ഡ് വരെ നീളുന്ന മധ്യ യൂറോപ്യന്‍ പാരമ്പര്യത്തിലെ ഒരു മികച്ച ഇതിഹാസ എഴുത്തുകാരന്‍' എന്നാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരസമിതി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 2015 ലെ മാന്‍ ബുക്കര്‍ പ്രൈസ് ക്രാസ്‌നഹോര്‍കായിയെത്തേടിയെത്തിയിരുന്നു.

ഓരോ മനുഷ്യന്റെയും മനസ് ഒരു സമുദ്രമാണെന്നാണ് ക്രാസ്‌നഹോര്‍കായിയുടെ രചനകള്‍ പറഞ്ഞുവയ്ക്കുന്നത്. അതുപക്ഷേ, വളരെ ശാന്തമായ സമുദ്രമല്ലെന്നും കാറും കോളും നിറഞ്ഞ അശാന്തമായ സമുദ്രമാണെന്നും അദ്ദേഹം ഒരോ രചനയിലൂടയും അടിവരയിടുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ കഥാസമാഹാരമാണ് ദ വേള്‍ഡ് ഗോസ് ഓണ്‍. ഈ സമാഹാരത്തിലെ വളരെ പ്രശസ്തമായ കഥകളിലൊന്നാണ് എ ഡ്രോപ് ഓഫ് വാട്ടര്‍ (ഒരു തുള്ളി വെള്ളം). ഇന്ത്യയിലെ വാരണാസിയാണ് കഥയുടെ പശ്ചാത്തലം. വാരാണസിയിലെത്തുന്ന ഒരു യൂറോപ്യന്‍ സഞ്ചാരി കാണുന്ന കാഴ്ചകളാണ് കഥ. വരണാസി അത്മീയതയുടെ ഇടമാണെന്ന വ്യാഖ്യാനം മനസിലാക്കാന്‍ ശ്രമിക്കുന്ന അദ്ദേഹം പരാജയപ്പെടുന്നു. ഈ നഗരവുമായി ഒരു ആത്മീയ ബന്ധം സ്ഥാപിക്കാനുള്ള നായക കഥാപാത്രത്തിന്റെ ശ്രമങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെ ആത്മീയ ജീവിതത്തിന്റെ നിര്‍ഥകതയാണ് വായനക്കാരനുമുന്നില്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍കായി വരച്ചിടുന്നത്. വാരണാസിയെന്ന പുണ്യ നഗരം അയാള്‍ക്കുമുന്നില്‍ ഒരു ഭീതിയായും താന്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു ഇടമായും മാറുന്നു. അങ്ങനെ ശ്വാസംമുട്ടുന്ന ഒരാളായി നായകന്‍ മാറുന്നു. നായകന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വരച്ചിടുന്നതിലൂടെ മനുഷ്യ ജീവിതത്തില്‍ ആത്മീയതയെന്നുപറയുന്നത് എത്രമാത്രം അര്‍ഥശൂന്യമാണെന്ന് ക്രാസ്‌നഹോര്‍കായി അടിവരയിടുന്നു. 


ക്രാസ്‌നഹോര്‍കായിയുടെ ദി മെലങ്കളി ഓഫ് റെസിസ്റ്റന്‍സ് എന്ന നോവല്‍ ലോകസാഹിത്യത്തില്‍ വായിക്കാന്‍ പ്രയാസമുള്ള നോവലുകളുടെ പട്ടികയില്‍ ഇടപിടിക്കുകയുണ്ടായി. ഒരു ചെറിയ ഹംഗേറിയന്‍ പട്ടണത്തിലെ നിഗൂഢ സംഭവങ്ങളുടെ വിവരണമാണ് ഈ നോവല്‍. ഇതിലെ വാക്യങ്ങള്‍ അല്പം സങ്കീര്‍ണവും നീണ്ടതുമാണ്. ഒരു ചെറിയ ഹംഗേറിയന്‍ പട്ടണത്തില്‍ ഒരു സര്‍ക്കസിന്റെ വരവിനെ ചുറ്റിപ്പറ്റിയുള്ള കുഴപ്പങ്ങള്‍ നിറഞ്ഞ സംഭവങ്ങളാണ് ക്രാസ്‌നഹോര്‍കായ് പറയുന്നത്. ഈ നോവലിന്റെ പശ്ചാത്തലമായി വരുന്ന നഗരം അശുഭാപ്തിവിശ്വാസവും അരാജകത്വവും കൊണ്ട് നിറഞ്ഞതായിട്ടാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യ ജീവിതത്തിലെ ജിര്‍ണതയും ശിഥിലീകരണവുമാണ് അദ്ദേഹം വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്നത്. 

തിരക്കഥാകൃത്തെന്ന നിലയിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ക്രാസ്‌നഹോര്‍കായിയുടെ കൃതികളായ ഡാംനേഷന്‍, ദി ലാസ്റ്റ് ബോട്ട്, സാറ്റന്റാംഗോ, വെര്‍ക്ക്മെയിസ്റ്റര്‍ ഹാര്‍മണിസ് എന്നിവയുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ കലാ-സിനിമാ നിരൂപകര്‍ക്കിടയില്‍ ശ്രദ്ധേയമായ ശ്രദ്ധനേടി. മിക്ക സിനിമകളുടെയും തിരക്കഥ രചിച്ചതും മറ്റാരുമല്ല. ദി മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്, വെര്‍ക്ക്മിസ്റ്റര്‍ ഹാര്‍മണീസ് എന്നപേരിലും സാറ്റന്റാങ്കോ അതേപേരിലും സിനിമയായി. ബേല ടാര്‍ എന്ന വിഖ്യാത ഹംഗേറിയന്‍ സംവിധായകനാണ് ക്രാസ്‌നഹോര്‍കായിയുടെ രചനകളെ അധികരിച്ച് ചലച്ചിത്രങ്ങള്‍ നിര്‍മിച്ചതില്‍ പ്രമുഖന്‍.

പലപ്പോഴും പേജുകളോളം നീണ്ടുനില്‍ക്കുന്ന വാക്യങ്ങളുടെ പേരില്‍, വായനക്കാരന്റെ മനസിനെ പ്രചോദിപ്പിക്കാത്ത എഴുത്തുകാരനെന്നു മുദ്രകുത്തപ്പെട്ട എഴുത്തുകാരനാണ് ക്രാസ്‌നഹോര്‍കായ്. ആശയക്കുഴപ്പവും ഭ്രാന്തും അസ്തിത്വപരമായ ഉത്കണ്ഠയുമല്ലാതെ ജീവിതത്തെ പ്രചോദിപ്പിക്കുന്ന ഒന്നുമില്ലാത്ത രചനകളെന്നു പോലും അദ്ദേഹത്തിന്റെ കൃതികള്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഈ വിമര്‍ശനങ്ങളെ ഒരു ചെറുപുഞ്ചിരിയോടെ നേരിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞത്, '' ഈ നിരീക്ഷണങ്ങളും ശരിയായിരിക്കാം. ജീവിതത്തില്‍ ഒരുകാര്യത്തിനാലും പ്രചോദിപ്പിക്കപ്പെടാത്ത മനുഷ്യരുണ്ടാവാം. ഇല്ലേ ? ഏതെങ്കിലും സന്നിഗ്ധഘട്ടത്തില്‍ ആശയക്കുഴപ്പം അനുഭവിക്കാത്ത മനുഷ്യരുണ്ടാവുമോ. ഇല്ലല്ലോ ? അതുപോലെ ഉന്മാദത്തിന്റെ മൂര്‍ധന്യത്തില്‍ ഭ്രാന്തനെന്ന വിളി കേള്‍ക്കാത്തവരുമുണ്ടാവില്ല. തന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നത് അനുഭവിക്കാത്ത മനുഷ്യരുമുണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ നിരീക്ഷണങ്ങളും എന്റെ രചനകള്‍ക്കു യോജിക്കുമെന്നാണ് ഞാന്‍ കരുതുന്നത്- എന്നാണ്. 


എന്തായാലും വ്യതിരിക്തമായ ഭാവനയില്‍നിന്ന് സങ്കീര്‍ണമായ പ്രമേയത്തിലൂടെ അനുപമമായ ഭാഷയില്‍ മനുഷ്യ മനസിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും വിഷാദം നിറഞ്ഞ ലോകത്തെക്കുറിച്ചും ലാസ്‌ലോ ക്രാസ്‌നഹോര്‍കായ് എഴുതിയതെല്ലാം മൂല്യവത്തായിരുന്നുവെന്ന് നൊബേല്‍ നേട്ടം ആവര്‍ത്തിച്ചുറപ്പിക്കുന്നു. 


Wednesday, May 21, 2025

തീക്ഷണാനുഭവങ്ങളുടെ അക്ഷരക്കൂട്ട്


സ്വന്തം ജീവിതത്തിലെയും തന്റെ ചുറ്റുവട്ടത്തെ മനുഷ്യരുടെയും ജീവിതത്തിലെയും തീക്ഷ്ണമായ അനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിക്കാന്‍ അനിതരസാധാരണമായ കഴിവുള്ള എഴുത്തുകാരിയാണ് ബാനു മുഷ്താഖ്. ബാനുവിനെ തേടി ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് എത്തുമ്പോള്‍ അത് ബാനുവിന്റെ എഴുത്തു ശൈലിക്കു ലഭിക്കുന്ന അംഗീകാരമാണ്. വ്യക്തിപരവും സാമൂഹികവുമായ അനുഭവങ്ങളോടൊപ്പം ആന്തരികമായ അനുഭൂതിയും തന്റെ എഴുത്തിലുണ്ടെന്ന് ബാനു ഒരിക്കല്‍ പറഞ്ഞിരുന്നു. അക്കാരത്താല്‍ത്തന്നെ ബാനുവിന്റെ എഴുത്തുകളെല്ലാം ആത്മനിഷ്ഠവുമാണ്. 

ബാനു മുഷ്താഖ് 1990 നും മുതല്‍ 2023 വരെയുള്ള മൂന്ന് പതിറ്റാണ്ടുകളായി എഴുതിയ 12 ചെറുകഥകള്‍ ഉള്‍ക്കൊള്ളുന്ന ഹാര്‍ട്ട് ലാമ്പിനാണ് ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം ലഭിച്ചത്.  ദക്ഷിണേന്ത്യയില്‍ താമസിക്കുന്ന മുസ്ലീം സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ ഹൃദയസ്പര്‍ശിയായി പകര്‍ത്തിയ കഥകളാണ് ഹാര്‍ട്ട് ലാമ്പിലുള്ളത്. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളാണ് ഹാര്‍ട്ട് ലാമ്പിലേതെന്ന് ബാനു പറഞ്ഞു. ''ഒരു കഥയും ഒരിക്കലും ചെറുതല്ല എന്ന വിശ്വാസത്തില്‍ നിന്നാണ് ഈ പുസ്തകം പിറന്നത്; മനുഷ്യാനുഭവത്തിന്റെ ചിത്രപ്പണികളില്‍, ഓരോ നൂലും ജീവിതത്തിന്റെ മുഴുവന്‍ ഭാരവും പേറുന്നുണ്ട്. പലപ്പോഴും നമ്മെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഒരു ലോകത്ത്, പരസ്പരം മനസിനുള്ളില്‍ ജീവിക്കാന്‍ കഴിയുന്ന അവസാനത്തെ പവിത്രമായ ഇടങ്ങളില്‍ ഒന്നാണ് സാഹിത്യം. പക്ഷേ, അതില്‍ കുറച്ച് പേജുകള്‍ മാത്രമേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ടകഥകള്‍ക്ക് ലഭിക്കുന്ന പുരസ്‌കാരങ്ങളെല്ലാം സന്തോഷം നല്കുന്നതാണ്. ബുക്കര്‍ സമ്മാനം വലിയ സന്തോഷം നല്‍കുന്നു.''- പുരസ്‌കാര ലഭിച്ചതിലുള്ള സന്തോഷം ബാനു മറച്ചുവച്ചില്ല. 


ബാനു മുഷ്താഖിന്റെ കൃതകള്‍ വായക്കാര്‍ക്ക് സുപരിചിതവും പ്രിയപ്പെട്ടതുമാണ്. മതപരമായ യാഥാസ്ഥിതികതയെയും ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ സമൂഹത്തെയും എല്ലാക്കാലത്തും ബാനു തന്റെ കൃതികളിലൂടെ വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാക്കഥകളിലും സ്ത്രീകള്‍ നേരിടുന്ന നിരവധി വെല്ലുവിളികളെ പ്രതിഫലിക്കാറുണ്ട്.  

തന്റെ രചനകളെക്കുറിച്ച് ഒരിക്കല്‍ ബാനു പറഞ്ഞത് ഇങ്ങനെയാണ്. ''വംശീയമായ, മതപരമായ വ്യാഖ്യാനങ്ങളെ ഞാന്‍ നിരന്തരം വെല്ലുവിളിച്ചിട്ടുണ്ട്. ഈ വിഷയങ്ങള്‍ ഇപ്പോഴും എന്റെ എഴുത്തിന്റെ കേന്ദ്രബിന്ദുവാണ്. സമൂഹം വളരെയധികം മാറിയിട്ടുണ്ട്, പക്ഷേ കാതലായ വിഷയങ്ങള്‍ അതേപടി തുടരുന്നു. സന്ദര്‍ഭം മാറുന്നുണ്ടെങ്കിലും സ്ത്രീകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനുള്ള സമയമായെന്നു ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ എഴുത്തിന്റെ അവസാന കാലത്താണെന്ന് എനിക്കറിയാം. എഴുത്തിലൂടെ ഞാന്‍ ഉയര്‍ത്താന്‍ ശ്രമിച്ച ആശയങ്ങളെ പിന്‍പറ്റാന്‍ പുതിയ ആളുകള്‍ വരുമെന്ന പ്രതീക്ഷ എനിക്കുണ്ട്. അവര്‍ പോരാട്ടങ്ങള്‍ തുടരും.'' 

2000ല്‍, മുസ്ലിം പള്ളികളില്‍ പ്രാര്‍ഥന നടത്താനുള്ള സ്ത്രീകളുടെ അവകാശത്തെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന് ബാനുവിനെതിരേ വലിയ തോതിലുള്ള ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇസ്ലാമിക സംഘടനകള്‍ ബാനുവിനെതിരേ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു. ഒരിക്കല്‍ ഒരാള്‍ കത്തിയുപയോഗിച്ച് ബാനുവിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ സംഭവങ്ങളൊന്നും ബാനുവിനെ തളര്‍ത്തിയില്ല. എന്നുമാത്രമല്ല, എഴുത്തിലൂടെ ഇത്തരം മാമൂലുകളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ക്കുകയും ചെയ്തു. 

കര്‍ണാടകയിലെ ഒരു ചെറിയ പട്ടണത്തിലാണ് ബാനു മുഷ്താഖ് ജനിച്ചതും വളര്‍ന്നതും. ചുറ്റുമുള്ള മിക്ക പെണ്‍കുട്ടികളെയും പോലെ, സ്‌കൂളില്‍ ഉറുദു ഭാഷയിലാണ് മുഷ്താഖ് പഠിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരനായ അവളുടെ പിതാവ് അവള്‍ കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹിച്ചു. തുടര്‍ന്ന് അദ്ദേഹം അവളെ എട്ടാം വയസില്‍, ഒരു കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ത്തു. അവിടെ പഠന മാധ്യമം കന്നഡയായിരുന്നു. കന്നഡയില്‍ പ്രാവീണ്യം നേടാന്‍ മുഷ്താഖ് കഠിനമായി പരിശ്രമിച്ചു. 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ബാനു എഴുത്തിലേക്കു തിരിഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സമപ്രായക്കാരായ മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹിതരാകുകയും കുട്ടികളെ വളര്‍ത്തുകയും ചെയ്തപ്പോള്‍ തനിക്ക് കോളജില്‍ പോകണമെന്ന ആഗ്രഹം വീട്ടിലറിയിച്ചു. 1964 ലായിരുന്നു ബാനു സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. അന്ന് മുസ്ലിം സമൂഹത്തില്‍ കേട്ടകേള്‍വിപോലുമില്ലാത്ത കാര്യമായിരുന്നു പെണ്‍കുട്ടികള്‍ കോളജില്‍ പഠിക്കുക എന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയില്‍ എതിര്‍പ്പുയര്‍ന്നെങ്കിലും കുടുബത്തിന്റെ പിന്തുണ ബാനുവിനു ലഭിച്ചു. 

എഴുതുമായിരുന്നെങ്കിലും ബാനുവിന്റെ ഒരു കഥ പ്രസിദ്ധീകരിക്കപ്പെടുന്നത് 29 ഒമ്പതാമത്തെ വയസിലാണ്. അതിനുമുമ്പ് 26 ാം വയസില്‍ ബാനു മുഷ്താഖ് മൊഹിയുദീന്‍ എന്നയാളെ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നു. പക്ഷേ ബാനുവിന്റെ ദാമ്പത്യത്തിന്റെ ആദ്യ വര്‍ഷങ്ങളും സംഘര്‍ഷങ്ങളും കലഹങ്ങളും നിറഞ്ഞതായിരുന്നു. അതിനെക്കുറിച്ച് ബാനുതന്നെ പറഞ്ഞത് ഇങ്ങനെയാണ്. ''എഴുതണമെന്ന് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എഴുതാന്‍ ഒന്നുമില്ലായിരുന്നു. കാരണം, ഒരു പ്രണയ വിവാഹത്തിനുശേഷം പെട്ടെന്ന് ബുര്‍ഖ ധരിക്കാനും വീട്ടുജോലികളില്‍ മുഴുകാനും എന്നോട് പറഞ്ഞു. 29 വയസുള്ളപ്പോള്‍ പ്രസവാനന്തര വിഷാദം ബാധിച്ച് ഞാന്‍ ഒരു അമ്മയായി. പ്രസവാനന്തര വിഷാദം അനിയന്ത്രിതമായ ഒരിക്കല്‍, നിരാശയുടെ മൂര്‍ദ്ധന്യത്തില്‍ സ്വയം തീകൊളുത്താന്‍ ഉദ്ദേശിച്ച് ഞാന്‍ വെളുത്ത പെട്രോള്‍ എന്റെ ദേഹത്ത് ഒഴിച്ചു. ഭാഗ്യവശാല്‍, മുഷ്താഖ് അത് തടയുകയും തീപ്പെട്ടി എന്റെ കൈയില്‍നിന്നു വാങ്ങിക്കുകയും ചെയ്തു. തുടര്‍ന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഞങ്ങളെ ഉപേക്ഷിക്കരുത് എന്ന് അദ്ദേഹം അപേക്ഷിച്ചു''.

ആറ് ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും ഉപന്യാസ സമാഹാരവും കവിതാസമാഹാരവും ബാനു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ  കരി നാഗരാഗലു എന്ന കഥ 2003-ല്‍ ഹസീന എന്ന പേരില്‍ ഒരു സിനിമയാവുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ മുസ്ലീം സമൂഹങ്ങളെ പശ്ചാത്തലമാക്കിയുള്ള, പ്രത്യേകിച്ച് മുസ്ലിം സ്ഥീകരളുടെ പ്രശ്‌നങ്ങളെ പ്രതിപാദിക്കുന്ന 12 സ്ത്രീ കേന്ദ്രീകൃത കഥകളുടെ സമാഹാരമായ ഹാര്‍ട്ട് ലാമ്പാണ് മാസ്റ്റര്‍പീസ്. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭഷയ്ക്കാണ് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ലഭിച്ചതും. നേരത്തെ പെന്‍ അവാര്‍ഡും ഹാര്‍ട്ട് ലാമ്പിനെ തേടിയെത്തിയിരുന്നു.  


എഴുത്തുകാരി എന്നതിനപ്പുറം ഒരു ആക്ടിവിസ്റ്റും അഭിഭാഷകയും പത്രപ്രവര്‍ത്തകയുമായിരുന്നു ബാനു. മുഷ്താഖ് മുമ്പ് ലങ്കേഷ് പത്രികെ എന്ന പത്രത്തില്‍ ഒരു ദശാബ്ദക്കാലം റിപ്പോര്‍ട്ടറായിരുന്നു. കൂടാതെ ബംഗളൂരുവില്‍ ഓള്‍ ഇന്ത്യ റേഡിയോയിലും ജോലി ചെയ്തിരുന്നു. 1980-കള്‍ മുതല്‍ കര്‍ണാടകയിലെ മതമൗലികവാദത്തെയും സാമൂഹിക അനീതികളെയും തുറന്നെതിര്‍ക്കാന്‍ ബാനു മുന്നിട്ടിറങ്ങി. അതോടെ ആക്ടിവ്‌സ്റ്റ് എന്ന നിലയിലും ബാനു ശ്രദ്ധിക്കപ്പെട്ടു. ഇതേ ആശയം പിന്‍പറ്റുന്ന നിരവധി ആക്ടിവിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ബാനു പങ്കാളിയാവുകയും ചെയ്തു. 

മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ ബസ്തിയാണ് ഹാര്‍ട്ട് ലാമ്പ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. മറ്റു ഭാഷകളില്‍ നിന്ന് ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ക്കാണു ബുക്കര്‍ ഇന്റര്‍നാഷനല്‍ സമ്മാനം ലഭിക്കുക. ഇന്റര്‍നാഷണല്‍ ബുക്കര്‍ നേടിയ ആദ്യ ഇന്ത്യന്‍ വിവര്‍ത്തകയാണ് ബസ്തി. ഈ വിജയം കന്നഡയില്‍നിന്നും മറ്റ് ദക്ഷിണേഷ്യന്‍ ഭാഷകളില്‍നിന്നും കൂടുതല്‍ വിവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുരസ്‌കാര നേട്ടത്തിനു പിന്നാലെ ദീപ ബസ്തി പറഞ്ഞു.




Tuesday, April 15, 2025

സത്യം പറയാന്‍ തുനിഞ്ഞിറങ്ങിയവന്റെ എഴുത്ത്

 


ലോകത്തെവിടെ ആയാലും ഏകാധിപതികളെല്ലാം ഒരുപോലെയാണ്. അതിനാല്‍ ഇക്കഥ എല്ലാ ഏകാധിപതികളെക്കുറിച്ചുമാണ്. ഏകാധിപതികളെ സൃഷ്ടിക്കുന്നത് അവരല്ല, അവര്‍ക്കു ചുറ്റുമുള്ളവരാണ്. അതുകൊണ്ട് ഇത് ഏകാധിപത്യത്തെക്കുറിച്ചുമുള്ള കഥയാകുന്നു. ഏത് ഏകാധിപത്യത്തിലും ഏറ്റവും അധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്- 

                             ആടിന്റെ വിരുന്ന് (ഹോര്‍ഹെ മാര്യോ പെഡ്രോ വര്‍ഹാസ് യോസ)

ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അതുല്യ പ്രതിഭ മാര്യോ വര്‍ഹാസ് യോസയെക്കുറിച്ച് പറയുമ്പോള്‍ മലയാളി വായനക്കാര്‍ക്ക് നൂറു നാവാണ്. യോസ മലയാളികളുടെ പ്രിയപ്പെട്ട നോവലിസ്റ്റ് ആകുന്നത് എന്തുകൊണ്ടാണ്? ആ ഒരു ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് നമുക്ക് ഒരുകാര്യം മനസിലാവുന്നത്, അദ്ദേഹം എഴുതിയ കൃതികളിലെല്ലാം മലയാളികള്‍ക്ക് തങ്ങളുടെ ജീവിതമാണ് കാണാന്‍ കഴിഞ്ഞിരുന്നത് എന്ന്. എന്നാല്‍, അദ്ദേഹം എഴുതിയിരുന്നതാവട്ടെ മൂന്നാംലോക  മനുഷ്യരുടെയും സമൂഹങ്ങളുടെയും രാഷ്ട്രീയ ജീവിതമായിരുന്നു. അദ്ദേഹം ഒരിക്കലും കേരളമെന്ന സംസ്ഥാനമോ മലയാളികളുടെ ജീവിതമോ അറിഞ്ഞിട്ടേയില്ല. പക്ഷേ, മലയാളിക്ക് അത് തങ്ങളുടെ ജീവിതത്തിന്റെ പകര്‍പ്പെഴുത്തായി അനുഭവപ്പെട്ടതിനു കാരണം മറ്റൊന്നുമല്ല, എഴുത്തില്‍ അദ്ദേഹം പാലിച്ച, കാത്തുസൂക്ഷിച്ച സത്യസന്ധതയായിരുന്നു. പ്രമേയം തെരഞ്ഞെടുക്കുന്നതിലും ഭാഷാശൈലി പിന്‍പറ്റുന്നതിലും അദ്ദേഹം ഒരിക്കലും വ്യാജം കലര്‍ത്തിയില്ല. അക്കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ ജാഗ്രതയാണ് അദ്ദേഹത്തിന്റെ കൃതികളെ ജനകീയമാക്കിയത്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിനും മെക്‌സിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യുന്റസിനുമൊപ്പം മാര്യോ വര്‍ഹാസ് യോസയും മലയാളികളുടെ സ്വന്തമാണ്. 

എഴുത്തില്‍ സത്യം പറയാന്‍ തുനിഞ്ഞിറങ്ങിയവന്‍ എല്ലാക്കാലത്തും വിപ്ലവകാരിയും ധിക്കാരിയുമാണല്ലോ. യോസയാവട്ടെ എഴുത്തിലും ചിന്തയിലും നീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹം എല്ലാക്കാലത്തും മതങ്ങളോടും രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളോടും ഏറ്റുമുട്ടിക്കൊണ്ടിരുന്നു. ഇത്തരം ഏറ്റുമുട്ടലുകള്‍ നടക്കുമ്പോഴും യോസയുടെ രാഷ്ട്രീയനിലപാടുകള്‍ എല്ലാക്കാലത്തും മാറിമറിഞ്ഞിരുന്നു. എഴുത്തില്‍ അദ്ദേഹം എത്രത്തോളം സങ്കീര്‍ണമായ വിഷയങ്ങളാണോ കൈകാര്യം ചെയ്തിരുന്നത്, അത്രത്തോളംതന്നെ സങ്കീര്‍ണമായിരുന്നു അദ്ദഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും. 


എഴുപതുകളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന അദ്ദേഹം ഒരു പതിറ്റാണ്ടിനിടെ ഇടതുപക്ഷ ചിന്തകളില്‍ നിന്ന് ലിബറല്‍-വലതുപക്ഷ ആശയങ്ങളിലേക്കു ചുവടുമാറ്റി. ള്ള അദ്ദേഹത്തിന്റെ മാറ്റം പലരെയും അമ്പരപ്പിച്ചു. എന്നാല്‍, യോസയ്ക്ക് ഇത് ഒരു തിരിച്ചറിവിന്റെ ഭാഗമായിരുന്നു. ഫാഷിസമോ കമ്യൂണിസമോ ആകട്ടെ, ഏതൊരു അധികാരവ്യവസ്ഥയും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമ്പോള്‍ അത് വിമര്‍ശിക്കപ്പെടണമെന്ന് അദ്ദേഹം വിശ്വസിച്ചു. 1990-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, അദ്ദേഹം പിന്നീട് തന്റെ കോളങ്ങളിലൂടെയും ഉപന്യാസങ്ങളിലൂടെയും രാഷ്ടീയ സംവാദങ്ങളില്‍ സജീവമായി. അതിന്റെ കാരണമാവട്ടെ ക്യൂബന്‍ കവിയായ ഹെബെര്‍ത്തോ പാദിയയെ ഫിഡല്‍ കാസ്‌ട്രോ രാഷ്ട്രീയ തടവുകാരനാക്കിയതാണ് കാരണം. ഏറ്റവും രസകരമായ കാര്യം എന്താണെന്നുവച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ അദ്ദഹം ക്യൂബന്‍ വിപ്ലവത്തെ പിന്തുണയ്ക്കുകയും ഫിഡല്‍ കാസ്‌ട്രോയെ വാഴ്ത്തുകയും ചെയ്തിരുന്ന ആളായിരുന്നു എന്നതാണ്. എന്നാല്‍, എപ്പോഴാണോ കാസ്‌ട്രോ സ്വാതന്ത്ര്യത്തിനെതിരേ നിലപാടെടുത്തത്, അന്നുമുതല്‍ യോസ കാസ്‌ട്രോയുടെ വിമര്‍ശകനുമായി.  

രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തിയതിനപ്പുറം കക്ഷി രാഷ്ട്രീയത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1990-ല്‍ അദ്ദേഹം പെറുവിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും അദ്ദഹം തയാറായി. പക്ഷേ, തോല്‍വിയായിരുന്നു ഫലം. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിച്ച അല്‍ബെര്‍ത്തോ ഫ്യൂജിമോറിയുടെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ദ നെയിബര്‍ ഹുഡ് എന്ന നോവലെഴുതിയാണ് അദ്ദേഹം തന്റെ പ്രതികരണം ലോകത്തെ അറിയിച്ചത്. 


1936 ല്‍ പെറുവിലെ അരെക്കീപ്പ നഗരത്തില്‍ 1936-ലാണ് യോസ ജനിച്ചത്. അദ്ദേഹത്തെ ഗര്‍ഭത്തില്‍ പേറുന്ന കാലത്തുതന്നെ അദ്ദഹത്തിന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. പിന്നീട് മാസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ജനിക്കുന്നത്. അമ്മയും അമ്മ വീട്ടുകാരുമാണ് യോസയെ വളര്‍ത്തിയത്. ഗര്‍ഭാവസ്ഥയില്‍ വിവാഹമോചനം നേടിപ്പോയതിനെത്തുടര്‍ന്ന് യോസയുടെ അമ്മ വീട്ടുകാര്‍ക്ക് അദ്ദേഹത്തിന്റെ അച്ഛനോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അതിനെത്തുടര്‍ന്ന് അമ്മയും അമ്മയുടെ ബന്ധുക്കളും യോസയോട് അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചുപോയിരുന്നു എന്നാണ് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. പിന്നീട്, 10ാം വയസിലാണ് യോസ സത്യം മനസിലാക്കുന്നതും അച്ഛനെ കണാണുന്നതും. അച്ഛനെ കണ്ടതോടെ യോസയുടെ മാത്രമല്ല അദ്ദഹത്തിന്റെ മാതാപിതാക്കളുടെയും ജീവിതം മാറി മറിഞ്ഞു. മകനെ കണ്ടതോടെ അച്ഛന് അവനോടൊപ്പം താമസിക്കാന്‍ മോഹമുദിച്ചു. അതിനായി യോസയുടെ അച്ഛനും അമ്മയും ഒരുമിച്ചു താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും യോജിച്ച കുടുംബത്തോടൊപ്പം ലിമയിലായിരുന്നു യോസ വളര്‍ന്നത്.  

പതിനാലാമത്തെ വയസില്‍ യോസ സൈനിക അക്കാഡമിയില്‍ ചേര്‍ന്നു. എന്നാല്‍, അദ്ദഹത്തിനു സൈനിക സേവനത്തോട് വലിയ താത്പര്യം തോന്നാതിരുന്നതിനെത്തുടര്‍ന്ന് അദ്ദേഹം അക്കാഡമിയോട് അധികം താമസിയാതെ വിടപറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിനു പതിനാറു വയസേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്തുതന്നെ എഴുത്തിനോടും വായനയോടും താത്പര്യമുണ്ടായിരുന്ന യോസ തന്റെ വഴി എഴുത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് അദ്ദേഹം എഴുത്തുകാരന്റെയും പത്രപ്രവര്‍ത്തകന്റെയും കുപ്പായമണിഞ്ഞു. 1955 ല്‍ തന്റെ പത്തൊന്‍പതാമത്തെ വയസില്‍ അദ്ദേഹം വിവാഹം കഴിച്ചു. വധുവായി തെരഞ്ഞെടുത്തതാവട്ടെ തന്റെ ബന്ധുകൂടിയായ ഹുലിയ അര്‍ക്കീദിയെ ആണ്. 1964 ല്‍ ഇരുവരും വിവാഹ മോചനം നേടി. പിന്നീട് തന്റെ കസിന്‍ പാട്രീഷ്യയെയും ഇസബേല്‍പ്രിസ്‌ലെറിനെയും അദ്ദേഹം ജീവിത പങ്കാളികളാക്കി. 

ഇരുപതാമത്തെ വയസുമുതല്‍ എഴുത്തില്‍ യോസ സജീവമായിത്തുടങ്ങി. ഇരുപത്തി ഏഴാമത്തെ വയസില്‍ പ്രസിദ്ധീകരിച്ച ദ ടൈം ഓഫ് ദ ഹീറോ എന്ന നോവല്‍ പുറത്തിറങ്ങിയതോടെ അദ്ദേഹം വായനക്കാര്‍ക്ക് സുപരിചിതനായി. ഈ നോവലില്‍ രണ്ടു വര്‍ഷത്തോളമുണ്ടായിരുന്ന തന്റെ സൈനിക പരിശീലനത്തിന്റെ പശ്ചാത്തലത്തിലമാണ് യോസ വിവരിച്ചത്. ഈ നോവല്‍ സൈനിക അക്കാഡമിയിലെ അനുഭവത്തിന്റെ തുറന്നെഴുത്തായതുകൊണ്ടുതന്നെ വിവാദങ്ങളും സൃഷ്ടിച്ചു. ഏതു സാഹചര്യത്തെയും നേരിടാന്‍ പാകത്തിനു തയാറാക്കിയ പരിശീലന പരിപാടിയെ വിമര്‍ശിക്കുക വഴി ചെറുതല്ലാത്ത പുകിലൊന്നുമല്ല ദ ടൈം ഓഫ് ദ ഹീറോ സൃഷ്ടിച്ചത്. ഈ നോവല്‍ പോപ്പുലറായതോടെ വലിയ ഒരു വിഭാഗം വായനക്കാരെ അദ്ദേഹം തന്റെ ആരാധകരാക്കിയെന്നു പറയാം. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയ ഗ്രീന്‍ ഹൗസും വായനക്കാരുടെ ഇടയില്‍ ഓളമുണ്ടാക്കി. വേശ്യാലയത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ നോവലില്‍ സമൂഹം എല്ലാക്കാലത്തും പുലര്‍ത്തിപ്പോരുന്ന കപടസദാചാര ബോധത്തെ അദ്ദേഹം ചോദ്യം ചെയ്യുകയുണ്ടായി. ഈ നോവല്‍ പുറത്തിറങ്ങുമ്പോള്‍ യോസയ്ക്ക് മുപ്പതു വയസു പോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല. യോസയുടെ മികച്ച കൃതികളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിച്ച നോവലാണ് ഗ്രീന്‍ ഹൗസ്.


സൈനിക അക്കാഡമിയിലെ അനുഭവങ്ങളിലൂടെ സൈനിക പരിശീലനത്തിലെ മനുഷ്യത്വ വിരുദ്ധതയും ഗ്രീന്‍ ഹൗസിലൂടെ സാമൂഹിക യാതാര്‍ഥ്യങ്ങളെ തുറന്നുകാട്ടുകയും ചെയ്ത യോസയെ ആയിരുന്നില്ല 1977 ല്‍ പുറത്തിറങ്ങിയ ഓന്റ് ജൂലിയ ആന്‍ഡ് ദ സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന നോവലില്‍ കാണാനാവുക. ഈ നോവലില്‍ പ്രണയത്തിന്റെയും യൗവനത്തിന്റെയും തീക്ഷണതായാണ് നമുക്ക് തൊട്ടറിയാനാവുക. നാലു വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തുവന്ന വാര്‍ ഓഫ് ദ എന്‍ഡ് ഓഫ് ദ വേള്‍ഡില്‍ മതവിശ്വാസത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ചും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും തുറന്നെഴുതാന്‍ അദ്ദേഹം തയാറായി. ഈ നോവല്‍ കുറച്ചൊന്നുമല്ല വിവാദങ്ങള്‍ വിളിച്ചുവരുത്തിയത്. ലോകത്തെ മതവാദികളെല്ലാം നിരന്നുനിന്ന് വിമര്‍ശിച്ചപ്പോഴും ഒട്ടു കൂസലില്ലാതെ അതിനെയെല്ലാം യോസ നേരിട്ടു. '' ഞാന്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ ഒരു കാര്യത്തെ കുറിച്ച് എഴുതാന്‍ എനിക്ക് ഒരു മതവാദിയുടേയോ വിശ്വാസിയുടേയോ തിട്ടൂരം ആവശ്യമില്ല. ആരെങ്കിലും ഇറക്കുന്ന തിട്ടൂരത്തിനു ഞാന്‍ പുല്ലുവിലയേ കല്പിക്കുന്നുള്ളൂ. ഇനി ആര്‍ക്കേലും എന്റെ കൃതി ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനെക്കുറിച്ച് പ്രബന്ധമെഴുതി പ്രസിദ്ധീകരിച്ചോളൂ. ഞാന്‍ സമയം കിട്ടുമ്പോള്‍ വായിച്ചോളം. ഇടയ്ക്ക് ഹാസ്യവും വായിക്കണമല്ലോ'' എന്നായിരുന്നു വിമര്‍ശനങ്ങളെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം പ്രതികരിച്ചത്. ചരിത്രത്തെ നോവലില്‍ പ്രദിപാദിക്കാനുള്ള ശ്രമവും യോസ ഈ നോവലില്‍ നടത്തി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രസീലിലെ വടക്കുകിഴക്കന്‍ മരുഭൂമി പോലുള്ള പിന്നാക്ക പ്രദേശമായ കനുഡോസില്‍ നടന്ന കലാപത്തെക്കുറിച്ചാണ് യോസ ഈ നോവലില്‍ പ്രതിപാദിക്കുന്നത്. ബ്രസീലിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബഹിയയിലെ കാനുഡോസിലെ താമസക്കാരും ബ്രസീലിയന്‍ റിപ്പബ്ലിക്കും തമ്മിലുള്ള ഒരു സംഘര്‍ഷമായിരുന്നു ഇത്. കാനുഡോസ് കലാപത്തിന്റെ ചരിത്രം പറയുക എന്നതിനെക്കാളുപരി ഈ ചരിത്രത്തില്‍നിന്ന് കലാപത്തിന്റെ കാരണങ്ങളിലേക്ക് യോസ കടക്കുന്നു. ആദര്‍ശങ്ങള്‍ എത്രത്തോളം നടപ്പിലാക്കാനാവുമെന്നും ആദര്‍ശങ്ങളുടെ പ്രായോഗിക വത്കരണം സമൂഹത്തില്‍ എന്തൊക്കെ സൃഷ്ടിക്കുമെന്നും പറയുന്നതില്‍ നോവലിസ്‌റ്റെന്ന നിലയില്‍ അദ്ദേഹം വിജയിച്ചു. ചരിത്രത്തില്‍നിന്ന് ആദര്‍ശത്തെയും അത് നടപ്പിലാക്കിയപ്പോള്‍ സംഭവിച്ച യാഥാര്‍ഥ്യങ്ങളെയും വേര്‍തിരിച്ചെടുത്ത് കലാപചരിത്രം പറയുക എന്നതിനെക്കാളുപരി ആദര്‍ശങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തെ വായനക്കാരനു മുന്നില്‍ തുറന്നിടാനാണ് യോസ വാര്‍ ഓഫ് ദ എന്‍ഡ് ഓഫ് ദ വേള്‍ഡില്‍ ശ്രമിച്ചിരിക്കുന്നത്. 

കാല്‍നൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച ദ ഫീസ്റ്റ് ഓഫ് ദ ഗോട്ടി(ആടിന്റെ വിരുന്ന്)ലേക്കെത്തുമ്പോള്‍ വീണ്ടും ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് യോസയില്‍നിന്നുണ്ടാവുന്നത്. മുപ്പതു വര്‍ഷക്കാലം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനെ കാല്ക്കീഴിലാക്കിയുന്ന എകാധിപതിയായിരുന്ന റാഫേല്‍ ലിയോനിദാസ് ത്രൂഹീയോ മോലീനായുടെ കൊലപാതകത്തെക്കുറിച്ചാണ് ആടിന്റെ വിരുന്നില്‍ യോസ വിവരിക്കുന്നത്. ഇതില്‍ ത്രൂഹിയോയുടെ ജീവിതകുറിക്കുന്നതിലൂടെ അധികാരത്തെ നിര്‍വചിക്കാനും അത് മനുഷ്യരിലും സമൂഹത്തിലും സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചു വിവരിക്കാനുമാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. അധികാരം കൈയാളുന്നയാളുടെ ചിന്ത, ഭയം, മാനസിക വ്യാപാരങ്ങള്‍ എന്നിവ വളരെ മനോഹരമായ ഭാഷയിലാണ് യോസ വിവരിക്കുന്നത്. റിയലസ്റ്റിക്ക് നോവലുകളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടംനേടിയ നോവലാണ് ആടിന്റെ വിരുന്ന്. അതിനു കാരണവും അദ്ദേഹത്തിന്റെ എഴുത്തുഭാഷയുടെ കരുത്താണ്. ഈ നോവലിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഈ നോവല്‍ മുന്നോട്ടു പോകുന്നത് വ്യക്തികളുടെ ഓര്‍മകളിലൂടെയാണ് എന്നതാണ്. ത്രൂഹിയോയുടെ ഓര്‍മകള്‍ മാത്രമല്ല അദ്ദേഹത്തെ വധിക്കാന്‍ കാത്തു നില്‍ക്കുന്ന ആളുകളുടെ ഓര്‍മകളിലൂടെയും കൂടിയാണ്.


ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ലോകസാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ കാലഘട്ടമാണ്് 1960-80. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, ജൂലിയോ കോര്‍ട്ടസാര്‍, കാര്‍ലോസ് ഫ്യൂന്റസ്, മാര്യോ വര്‍ഹാസ് യോസ എന്നിവരായിരുന്നു ഈ സുവര്‍ണകാലത്തെ നയിച്ചത്. മാര്‍ക്കേസും യോസയും ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ നെടുംതൂണുകളായിരുന്നു എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ നൊബേല്‍ പുരസ്‌കാരം 82 ല്‍ മാര്‍ക്കേസും 2010 ല്‍ യോസയും തങ്ങളുടെ ഷോക്കേസിലെത്തിച്ചു. 1960കളില്‍ത്തന്നെ യോസയും മാര്‍ക്കേസും തങ്ങളുടെ പ്രതിഭയെ ലോകത്തെ അറിയിച്ചു. 1963 ല്‍ പുറത്തിറങ്ങിയ ദി ടൈം ഓഫ് ദി ഹീറോ എന്ന നോവലിലൂടെ 

മാരിയോ വര്‍ഗാസ് യോസയും 1967 ല്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡിലൂടെ മാര്‍ക്കേസും. യോസയും മാര്‍ക്കേസും തങ്ങളുടെ കൃതികളില്‍ രാഷ്ട്രീയം പറയുന്നവരായാരുന്നു. പക്ഷേ, അതിനായി ഇരുവരും തെരഞ്ഞെടുത്ത ശൈലികള്‍ വളരെ വ്യത്യസ്തമായിരുന്നു. യോസയുടെ രചനാശൈലി റിയലിസമായിരുന്നെങ്കില്‍ മാര്‍ക്കേസിന്റേത് മാജിക്കല്‍ റിയലിസമായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദവും പിണക്കവും ലോകം ശ്രദ്ധയോടെയാണ് വീക്ഷിച്ചിരുന്നത്. 1966ല്‍ മാര്‍ക്കേസ് യോസയ്ക്ക് അയച്ച ഒരു കത്തിലൂടെയാണ് ഇരുവരുടെയും സൗഹൃദത്തിനു തുടക്കമിട്ടത്. പിന്നീട് കത്തിടപാടുകളിലൂടെ ഇരുവരുടേയും സൗഹൃദം കൂടുതല്‍ ആഴത്തിലായി. ഒരു വര്‍ഷത്തിനു ശേഷം കാരക്കാസില്‍, 1967ലാണ് ഇരുവരും പരസ്പരം കാണുന്നത്. അക്കാലത്ത് ഒരുമിച്ച് ഒരു നോവല്‍ എഴുതാന്‍ പോലും ഇരുവരും ആലോചിച്ചിരുന്നു. 

 അറുപതുകളില്‍ ഉടലെടുത്ത സൗഹൃദം ഒന്നരപതിറ്റാണ്ടോളം തുടര്‍ന്നു. 1976 ലാണ് ഇരുവരും പിണങ്ങുന്നത്. മെക്‌സിക്കോ സിറ്റിയില്‍ ഇരുവരും ഒരു സിനിമ പ്രദര്‍ശനത്തിനെത്തിയിരുന്നു. അവിടെവച്ചാണ് ഇരുവരുടെയും സൗഹൃദം തകരുന്നത്. അന്ന് യോസ മാര്‍ക്കേസിന്റെ മുഖത്തടിക്കുകയുണ്ടായി. മാര്‍ക്കേസും യോസയുടെ ഭാര്യ പട്രീഷ്യയും തമ്മിലുള്ള സൗഹൃദമാണ് പട്ടന്നുണ്ട്യ പ്രകോപനത്തിനു കാരണം. പിന്നീട് ഇരുവരുടെയും രാഷ്ട്രീയ നിലപാടുകളിലെ ഭിന്നത പിണക്കത്തിന് ആക്കംകൂട്ടി. മാര്‍ക്കേസ് ഇടതുപക്ഷ രാഷ്ട്രായത്തിന്റെ വക്താവായിരുന്നു. എന്നാല്‍, യോസയാവട്ടെ ലിബറല്‍ വലതുപക്ഷ രാഷ്ട്രീയ നിലപാടുള്ളയാളും. മാത്രവുമല്ല യോസ ഫിഡല്‍ കാസ്‌ട്രോയും വിമര്‍ശകനുമായിരുന്നു. മാര്‍ക്കേസാവട്ടെ കാസ്‌ട്രോയെ പിന്തുണയ്ക്കുന്നയാളും. പിണങ്ങാന്‍ ഇതിലും കൂടുതല്‍ കാരണം വേണോയെന്നാണ് അനുവാചകര്‍ ചോദിച്ചിരുന്നത്. അന്നത്തെ ഇരുവരുടെയും പിണക്കം പരിഹരിക്കാന്‍ പലരും ശ്രമിച്ചിരുന്നെങ്കിലും തങ്ങളുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ ഇരുവരും തയാറായില്ല. 2007 ല്‍ മാര്‍ക്കേസിന്റെ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡിന്റെ 40 ാം വാര്‍ഷികം ആഘോഷിച്ചിരുന്നു. അന്ന് യോസ വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു എന്നാല്‍ അദ്ദഹം വന്നില്ല. അത്രമാത്രം ഇരുവരും അകന്നു പോയിരുന്നു. പിന്നീട്, ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡിന്റെ നാല്പതാം പിറന്നാള്‍ പതിപ്പിന്റെ ആമുഖം എഴുതാന്‍ യോസ തയാറായി. അതിലൂടെ പ്രത്യക്ഷത്തില്‍ ഇരുവരും തങ്ങളുടെ പിണക്കം പരിഹരിച്ചെങ്കിലും അത് ഒരിക്കലും പഴയതുപോലെ ആയില്ല.      

എണ്‍പത്തി ഒമ്പതാം വയസില്‍ തന്റെ എഴുത്ത് ജീവിതം അവസാനിപ്പിച്ച് യോസ കാലയവനികയ്ക്കു പിന്നില്‍ മറയുമ്പോള്‍ അവസാനിക്കുന്നത് ലാറ്റിനമേരിക്കന്‍ സാഹിത്യവുമായുള്ള മലയാളിയുടെ ആത്മബന്ധത്തിന്റെ തെളിച്ചമേറിയ അടയാളമാണ്. ലോക സാഹിത്യത്തിനു നഷ്ടമാവുന്നതാവട്ടെ മഹാനായ മനുഷ്യനെയാണ്. അതിശയകരമായ പ്രമേയങ്ങളിലൂടെയും അനുപമമായ എഴുത്തു ശൈലിയിലൂടെയും വിസ്മയിപ്പിച്ച എഴുത്തുകാരനെയുമാണ്. 


Thursday, October 10, 2024

പൊള്ളിക്കുന്ന, വേട്ടയാടുന്ന എഴുത്ത്


2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്റെ രചനകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ സന്ദീപ് സലിം എഴുതുന്നു


ഒരു പുസ്തകം, അത് സാഹിത്യ കൃതി ആണെങ്കില്‍ അത് ഏതു വിഭാഗത്തില്‍പ്പെടുന്നതാണെന്ന് വ്യക്തമാക്കുക എഴുത്തുകാരനാണ്. പക്ഷേ, വായിക്കുന്ന പുസ്തകം നോവല്‍ പോലെ, കവിതപോലെ, ആത്മകഥ പോലെ, ജീവചരിത്രം പോലെ, ഉപന്യാസം പോലെ, ചരിത്രം പോലെ... ഓരോ വായനക്കാരനും അവരുടെ സൗകര്യത്തിനു വായിച്ചെടുക്കുകയാണെങ്കില്‍ എഴുത്തുകാരന്റെ ഭാഷ എത്രമാത്രം ഹൃദയ സ്പര്‍ശിയായിരിക്കും, എത്രമാത്രം കാവ്യാത്മകമായിരിക്കും. തീര്‍ച്ചയായും ഭ്രമാത്മകം കൂടിയായിരിക്കും ആ ഭാഷ. അത്യഅപൂര്‍വമായേ ഇത്തരം ഭാഷ വൈദഗ്ധ്യമുള്ള എഴുത്തുകാരന്‍ ജനിക്കാറുള്ളൂ. ഇത്തരത്തില്‍ അനുപമമായ രചനാ ശൈലികൊണ്ട് വായനക്കാരെ വിസ്മയിപ്പിച്ച ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിനെത്തേടി 2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരമെത്തിയിരിക്കുന്നു. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങ്ങിന്റേതെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തുകയും ചെയ്തു. ദക്ഷിണ കൊറിയയിലേയ്‌ക്കെത്തുന്ന ആദ്യത്തെ സാഹിത്യ നൊബേലാണ് ഹാന്‍ കാങ്ങിന്റേത്.

കാങ്ങിന്റെ കൃതികള്‍ വായിക്കുന്ന ഏതൊരാളും നൂറു ശതമാനം യോജിക്കുന്ന നിരീക്ഷണമാണ് നൊബേല്‍ സമിതി നടത്തിയിരിക്കുന്നത്. കാങ്ങിന്റെ രചനകളില്‍പുരുഷാധിപത്യം, അക്രമം, ദുഃഖം, മാനവികത തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ കടന്നുവരുന്നുണ്ട്. കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലിയിലുള്ള എഴുത്തിലൂടെ ഹാന്‍ കാങ് ലോകമെമ്പാടും വായനക്കാരുടെ പ്രിയങ്കരിയായ എഴുത്തുകാരിയായി മാറി. വര്‍ത്തമാന കാലത്തിന്റെ ആശങ്കകളേയും ജീവിത പ്രതിസന്ധികളേയും അവതരിപ്പിക്കുമ്പോള്‍ ഹാന്‍ കാങ്ങിന്റെ എഴുത്തില്‍  ദാര്‍ശനികത്വം ദര്‍ശിക്കാനാവും. തീര്‍ത്തും അസാധാരണമായ ഒന്നാണിത്. ഇത്തരത്തില്‍ കാങ്ങ് എഴുത്തില്‍ കൊണ്ടുവരുന്ന അനിതരസാധാരണമായ വൈദഗ്ധ്യമാണ് നിരൂപകരെയും വായനക്കാരെയും കാങ്ങിന്റെ കൃതികളെ വാനോളം പുകഴ്ത്താന്‍ പ്രേരിപ്പിക്കുന്നത്. ശാരീരികവും മാനസികവുമായ പീഡനങ്ങളെ തീക്ഷണവും കാവ്യാത്മകവുമായ ഭാഷയിലൂടെ വായനക്കാരന്റെ ഹൃദയത്തിലേക്കു നേരിട്ട് കടത്തിവിടാനുള്ള കഴിവാണ് ഹാന്‍ കാങ്ങിനെ സമകാലികരായ എഴുത്തുകാരില്‍നിന്നു വ്യത്യസ്തയാക്കുന്നത്. 

ഹാന്‍ കാങ്ങിന്റെ ശ്രദ്ധേയമായ കൃതികളില്‍ പ്രധാനപ്പെട്ടതാണ് 2014 ല്‍ പുറത്തിറങ്ങിയ  ഹ്യൂമന്‍ ആക്ട്‌സ്. കാങ്ങിന്റെ രചനാ രീതിയെ ലോകം പ്രകീര്‍ത്തിച്ചു തുടങ്ങിയതും ഈ കൃതി പുറത്തിറങ്ങിയതോടെയാണ്. ഈ നോവല്‍ 1980 ലെ  ഗ്വാങ്ജു പ്രക്ഷോഭത്തെ അധികരിച്ചാണ് കാങ് എഴുതിയത്. നൂറുകണക്കിന് വിദ്യാര്‍ഥികളും നിരായുധരായ സാധാരണക്കാരും കൊല്ലപ്പെട്ട പ്രക്ഷോഭത്തെ കാങ് വരച്ചിട്ടത് അക്രമം, പ്രതിരോധം, ഓര്‍മ തുടങ്ങിയ ഘട്ടങ്ങളിലൂടെയായിരുന്നു. ഈ നോവലിനെ നിരൂപകരും വായനക്കാരും വാനോളം പുകഴ്ത്തി. നിരൂപകരും സാധാരണ വായനക്കാരനും ഒരേസ്വരത്തില്‍ പറഞ്ഞത് തങ്ങളുടെ മനസിനെ ഇത്രയേറെ വേദനിപ്പിച്ച, വേട്ടയാടിയ മറ്റൊരു കൃതിയില്ലെന്നാണ്. മനുഷ്യന്റെ കഷ്ടപ്പാടുകളുടെ ശാരീരികവും മാനസികവുമായ വശങ്ങളെ വായനക്കാരനെ പിടിച്ചിരുത്തും വിധം സമന്വയിപ്പിക്കാനുള്ള കാങ്ങിന്റെ അതുല്യമായ കഴിവാണ് അവരെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കിയതെന്ന് നിസംശയം പറയാം. 

ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യം നോവലായ ദി വെജിറ്റേറിയനിലൂടെ ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം കാങ്ങ് സ്വന്തമാക്കി.  വിവര്‍ത്തനം വിമര്‍ശിക്കപ്പെട്ടെങ്കിലും ദ വെജിറ്റേറിയന്‍ ഹാന്‍ കാങ്ങിനെ സമകാലിക എഴുത്തുകാരുടെ പട്ടികയില്‍ എത്തിച്ചു. മാംസാഹാരം കഴിക്കാന്‍ വിസമ്മതിക്കുന്ന ഒരു സ്ത്രീ അതുമൂലം സമൂഹത്തില്‍നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ട് മാനസിക രോഗത്തിലേക്കു വഴുതി വീഴുന്നതാണ് ദ വെജിറ്റേറിയന്‍ എന്ന നോവലിന്റെ പ്രമേയം. യോങ് ഹൈ എന്നാണ് നോവലിലെ നായികയുടെ പേര്. അവരാകട്ടെ ഒരു സാധാരണ കുടുംബിനി. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന, വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്ന സാധാരണക്കാരിയായ ഒരു കുടുംബിനി. ഒരു രാത്രിയില്‍ അവള്‍ കാണുന്ന ഒരു സ്വപ്‌നമാണ് അവളുടെ ജീവിതത്തെ മാറ്റുന്നത്. ആ സ്വപ്‌നത്തില്‍ അവള്‍ ഒരു മൃഗത്തെ കൊല്ലുന്നതും പിന്നീട് അതിന്റെ മാംസം അവള്‍ ഭക്ഷിക്കുന്നതുമാണ് കണ്ടത്. ഉറക്കത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റെങ്കിലും ആ സ്വപ്‌നം അവളുടെ മനസില്‍നിന്ന് മാഞ്ഞുപോയില്ല. അതോടെ അവള്‍ പൂര്‍ണമായും മറ്റോറാളായി മാറിക്കഴിഞ്ഞിരുന്നു. തന്നെ പിന്തുടരുന്ന സ്വപ്‌നത്തെ കുടഞ്ഞെറിയാന്‍ അഴള്‍ നടത്തുന്ന ശ്രമമാണ് പിന്നീട് വായനക്കാരന്‍ കാണുന്നത്. അതിനായി അവള്‍ വീട്ടിലിരുന്ന മാംസാഹാരം പുറത്തേക്കു വലിച്ചെറിയുന്നു. പിന്നീട് മാംസം വീട്ടിലേക്കു വാങ്ങിക്കുന്നത് നിര്‍ത്തുകയും പൂര്‍ണമായും വെജിറ്റേറിയനായി മാറുകയും ചെയ്യുന്നു. കൂടാതെ ഭര്‍ത്താവിനെ അതിനായി നിര്‍ബന്ധിക്കുന്നു. അതോടെ നോവല്‍ വളരെ സങ്കീര്‍ണമായ വിഷയങ്ങളിലേക്കു കടക്കുന്നു. പിന്നീട് യോങ് ഹൈ ഒരു മരമായി മാറാന്‍ ആഗ്രഹിക്കുകയും മരമായി അഭിനയിക്കുകയും ഒക്കെ ചെയ്യുന്നു. ഇതെല്ലാം വിവരിക്കുമ്പോള്‍ കാങ്ങിന്റെ ഭാഷ ഭ്രമാത്മകമായി മാറുന്ന രസതന്ത്രത്തിനാണ് വായനക്കാര്‍ സാക്ഷ്യംവഹിക്കുന്നത്. 

മനുഷ്യന്‍ മനുഷ്യനായി നിലനില്‍ക്കുന്നത് ചില അവകാശങ്ങളുടെ പുറത്താണെന്ന് ഈ നോവലിലൂടെ കാങ് പറഞ്ഞു വയ്ക്കാന്‍ ശ്രമിക്കുന്നു. മനുഷ്യര്‍ക്കു ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തില്‍, മനുഷ്യരുടെ സമ്പത്തില്‍ പ്രകൃതിയോടു മനുഷ്യര്‍ നന്ദിയുള്ളവരായിരിക്കണമെന്ന് ദി വെജിറ്റേറിയനിലൂടെ കാങ് പറഞ്ഞുവയ്ക്കുന്നു.  ഇവിടെ പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന എന്ന ചിന്തയില്‍നിന്ന് ഉരുത്തിരിയുന്ന പാരിസ്ഥിതിക കുറ്റബോധം ഒരു വൈകാരിക അനുഭവമായി വിവരിക്കുകയാണ് കാങ്ങ് ചെയ്യുന്നത്. പാരിസ്ഥിതിക കുറ്റബോധം സ്വയം എല്ക്കുന്ന നായികയെ കാങ് ചിത്രീകരിക്കുന്നു. ഇത്തരം ചിന്തയും പേറി ജീവിക്കുന്ന നായികയെ നാഗരികത എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന് ഈ നോവല്‍ പറഞ്ഞു വയ്ക്കുന്നു. നാഗരികത മനുഷ്യനില്‍ സൃഷ്ടിച്ച പരിസ്ഥിതിയെ ചൂഷണം ചെയ്യാനുള്ള ത്വരയില്‍ അസ്വസ്ഥയാവുന്ന നായികയുടെ ചിത്രീകരണത്തിലൂടെ കാങ് ചില ദാര്‍ശനിക പ്രശ്‌നങ്ങളും വായനക്കാരുടെ മുന്നില്‍ ചര്‍ച്ചയ്ക്കു വയ്ക്കുന്നു. പുരുഷ കേന്ദ്രീകൃതമായ സമൂഹം പരിസ്ഥിതിയേയും സ്ത്രീകളെയും ഒരേ പോലെയാണ് വിലയിരുത്തുന്നതെന്നും പരിഗണിക്കുന്നതെന്നും സൂചിപ്പിക്കുന്നിടത്താണ് കങ് വ്യത്യസ്തയാവുന്നത്. മെയില്‍ ഡോമിനന്റ് ആയ സമൂഹം പരിസ്ഥിതിയുടെയും സ്ത്രീയുടെയും മേല്‍ ഹിംസാത്മകമായ ഒരു ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും എഴുത്തുകാരി പറഞ്ഞുവയ്ക്കുന്നു. ഈ ദാര്‍ശനികതയെ പിന്‍പറ്റി വിപുലമായ പരിസ്ഥി-സ്ത്രീ പക്ഷ വായന വെജിറ്റേയനുണ്ടായി. ചിലര്‍ പുരുഷാധിപത്യ സമൂഹത്തിനുമപ്പുറം മുതലാളിത്തവും സ്ത്രീയുടെയും പരിസ്ഥിതിയുടെയും മേല്‍ സമാനമായ ആധിപത്യത്തിനാണു ശ്രമിക്കുന്നതെന്നു നിരീക്ഷിച്ചു. ഒരു കാലത്തും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം ഈ പ്രശ്‌നങ്ങളെ പരിഗണിക്കാന്‍ തയാറായില്ലെന്ന നിരീക്ഷണവും ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. വീണ്ടും വീണ്ടും വായിക്കുമ്പോള്‍ പുത്തന്‍ അനുഭവങ്ങള്‍ വായനക്കാരനു നല്‍കുന്ന കാങ്ങിന്റെ നോവലാണ് ഗ്രീക്ക് ലെസണ്‍. ഈ നോവലില്‍ മൂകയായ സ്ത്രീയുടെയും അവളെ പുരാതന ഗ്രീക്ക് ഭാഷ പഠിപ്പിക്കുന്ന അന്ധനായിക്കൊണ്ടിരിക്കുന്ന അധ്യാപകന്റെയും കഥയാണു കാങ്ങ് പറയുന്നത്. ചില സമയത്തു തീവ്രമായ വൈകാരിക മുഹൂര്‍ത്തങ്ങളാല്‍ വായനക്കാരനെ പൊള്ളിക്കുകയും കാലങ്ങളോളം വേട്ടയാടുകയും ചെയ്യുന്ന എഴുത്താണ് ഹാന്‍ കാങ്ങിന്റേത്. സ്വപ്നങ്ങളില്‍പ്പോലും കടന്നുചെല്ലാന്‍ കഴിവുള്ള ഭ്രമാത്മകമായ കാങ്ങിന്റെ ആഖ്യാനശൈലി മനസിലാക്കിത്തരുന്ന കൃതികളാണ് ദി വെജിറ്റേറിയനും ഗ്രീക്ക് ലെസണും.  

1970ല്‍ ദക്ഷിണ കൊറിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ഗ്വാങ്ജു എന്ന നഗരത്തിലാണ് ഹാന്‍ കാങ് ജനിച്ചത്. ഹാന്‍ സ്യൂങ്-വോന്‍ എന്ന കൊറിയന്‍ സാഹിത്യകാരന്റെ മകളാണ് ഹാന്‍ കാങ്. പുസ്തകങ്ങളുടെ അന്തരീക്ഷത്തിലായിരുന്നു ബാല്യകാലം. കുട്ടിക്കാലം മുതല്‍ പിടികൂടിയ രോഗാവസ്ഥകളാണ് (മൈഗ്രേന്‍) തന്നെ എഴുത്തുകാരിയും നല്ലൊരു വ്യക്തിയുമാക്കിയതെന്നും ഹാന്‍ കാങ് പറഞ്ഞിട്ടുണ്ട്. കാങ്ങിന് 10 വയസുള്ളപ്പോള്‍, കുടുംബം സിയോളിലെ സുയു-ഡോംഗിലേക്ക് മാറി. തലസ്ഥാന നഗരത്തിലെ യോന്‍സെ സര്‍വകലാശാലയില്‍ കാങ്ങ് കൊറിയന്‍ സാഹിത്യം പഠിച്ചു. 1993-ല്‍, കൊറിയന്‍ മാസികയായ ലിറ്ററേച്ചര്‍ ആന്‍ഡ്് സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച അഞ്ചു കവിതകളുടെ പരമ്പരയിലൂടെയാണ് ഹാന്‍ കാങ്ങ് തന്റെ എഴുത്തു ജീവിതത്തിന്റെ  അരങ്ങേറ്റം നടത്തിയത്. അടുത്ത വര്‍ഷം സിയോള്‍ ഷിന്‍മുന്‍ സ്പ്രിംഗ് സാഹിത്യ മത്സരത്തില്‍ റെഡ് ആങ്കര്‍ എന്ന കഥയിലൂടെ വിജയിയായതോടെ കാങ്ങ് പ്രശസ്തയായിത്തുടങ്ങി. ആദ്യ ചെറുകഥാ സമാഹാരമായ ലവ് ഓഫ് യോസു 1995-ല്‍ പുറത്തിറങ്ങി. ഫ്രൂട്ട്‌സ് ഓഫ് മൈ വുമണ്‍, ദി ബ്ലാക്ക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രീത്ത് ഫൈറ്റിംഗ്, ഗ്രീക്ക് ലസണ്‍സ് തുടങ്ങിയവയാണ് കാങ്ങിന്റെ പ്രധാന സൃഷ്ടികള്‍. നൊബേല്‍ പുരസ്‌കാരം പോലെതന്നെ ആദ്യമായാണ് ബുക്കര്‍ പുരസ്‌കാരവും ദക്ഷിണകൊറിയക്കു ലഭിച്ചത്. ടുഡേയ്‌സ് യംഗ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ്, യംഗ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ കാങ് നേടിയിട്ടുണ്ട്. സാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിംഗ്്അധ്യാപികയായ ഹാന്‍ കാങ്ങ് സംഗീതജ്ഞയും കലാകാരിയും കൂടിയാണ്. 

നൊബേല്‍ സമ്മാനം നേടുന്ന രണ്ടാമത്തെ ദക്ഷിണ കൊറിയക്കാരനാണ് ഹാന്‍ കാങ്. രാജ്യത്തിന്റെ സൈനിക ഭരണകാലത്ത് ദക്ഷിണ കൊറിയയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും യുദ്ധത്തില്‍ ഭിന്നിച്ച എതിരാളികളായ ഉത്തര കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും അന്തരിച്ച മുന്‍ പ്രസിഡന്റ് കിം ഡേ-ജംഗ് 2000-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിട്ടുണ്ട്. 


Monday, March 18, 2024

ദാര്‍ശനികത കിനിയുന്ന കാവ്യഘടനകള്‍



മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകര്‍ഷകമായ ഒരു പരിവര്‍ത്തനം ആവിര്‍ഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പരിവര്‍ത്തനത്തിനു ചുക്കാന്‍പിടിച്ച കവികളില്‍ ആദ്യ പേരുകാരന്‍ പ്രഭാവര്‍മയാണ്. ബാലാമണിയമ്മയിലൂടെയും അയ്യപ്പപ്പണിക്കരിലൂടെയും സുഗതകുമാരിയിലൂടെയും മലയാളത്തിലെത്തിയ സരസ്വതി സമ്മാന്‍ വീണ്ടും മലയാളത്തിലേക്കെത്തിച്ചിരിക്കുകയാണ് പ്രഭാവര്‍മ. മലയാള കവിതയില്‍ പ്രഭാവര്‍മ ഒറ്റയ്ക്കു തീര്‍ത്ത ഒരു കാവ്യ വഴിയുണ്ട്. അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്നു വീണ കവിതകള്‍ എല്ലാക്കാലത്തും മുഖ്യധാരയില്‍നിന്നു പുറത്ത് ഓരംചേര്‍ന്നുനിന്ന മനുഷ്യരെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച് എല്ലാ അധികാര ശ്രേണിയില്‍നിന്നും പുറന്തള്ളപ്പെട്ട സാധാരണ മനുഷ്യരുടെ വിയര്‍പ്പും കണ്ണീരും അദ്ദേഹത്തിന്റെ കവിതകളില്‍നിന്നു നമുക്കു തൊട്ടെടുക്കാനാവും. 

തന്റെ മുന്നിലൂടെ കടന്നുപോകുന്ന മനുഷ്യരോടുള്ള സ്‌നേഹവും മനുഷ്യന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ പ്രകൃതിയോടുള്ള പ്രണയവും അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത് നമുക്ക് കാണാം. എന്തുകൊണ്ട്് അദ്ദേഹത്തിന്റെ കവിതകള്‍ ഇങ്ങനെയെല്ലാം ആവുന്നു എന്നു ചോദിച്ചാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചിട്ടുള്ള ഏതൊരു വായനക്കാരനും പറയുന്ന ഒരു ഉത്തരമുണ്ട്. അദ്ദേഹത്തിന്റെ കാവ്യ ഭാഷയില്‍ പുലര്‍ത്തുന്ന സത്യസന്ധതയാണത്. ഈ സത്യസന്ധത കൈമോശം വരാതിരിക്കാന്‍ അദ്ദേഹം പുലര്‍ത്തുന്ന ജാഗ്രത പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതാകട്ടെ സത്യത്തിന്റെയും സമൂഹത്തിന്റെയും സഞ്ചാരപാതകൂടിയാണെന്നു പറയാം.

അറിവുകള്‍ക്കു നാഥനില്ലെന്നും അത് എല്ലാ വിഭാഗം മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണെന്നും വിശ്വസിക്കുന്ന കവിയാണ് പ്രഭാവര്‍മ. സൗഭാഗ്യങ്ങളും അങ്ങനെതന്നെ. അക്കാരണത്താലാണ് ലോകത്തിന്റെ വെള്ളിവെളിച്ചത്തില്‍നിന്ന് പുറത്താക്കപ്പെടുന്നവരെക്കുറിച്ച് അദ്ദേഹത്തിന്റെ കവിത എപ്പോഴും സംസാരിക്കുന്നത്.  ഖണ്ഡകാവ്യം, കാവ്യാഖ്യായിക എന്നീ രൂപശില്പങ്ങളിലായി പ്രഭാവര്‍മ മലയാള കവിതയ്ക്കു നല്‍കിയ സംഭാവനകളെ വിലയിരുത്തിയാല്‍ നമുക്കു പറയാനാവുന്ന ഒരു കാര്യം ഇതാണ് മലയാള കവിതയ്ക്കു ലഭിച്ച അനുഗ്രഹമാണ് ഈ കവി. 

''എന്റെയാകാശം വെട്ടി-

പ്പിളര്‍ക്കാന്‍ നിനക്കാവ-

തെങ്ങനെ, മിന്നല്‍പ്പിണ-

രിന്റെ വാളിളക്കിക്കൊ-

ണ്ടണയും നിന്നോടൊരു

കിളി ചോദിച്ചു''

ഈ ആറുവരിക്കവിത മാത്രം മതി പ്രഭാ വര്‍മയെന്ന കവിയുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകളെ മനസിലാക്കാന്‍. ഈ വരികളില്‍ കവി മനഷ്യരെയും പക്ഷികളടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെത്തന്നെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ ചിത്രീകരണമാകട്ടെ ഹൃദയത്തില്‍നിന്നുതിര്‍ന്ന കാവ്യഭാഷയിലും.

മരണത്തെക്കുറിച്ച് കവി മുന്നോട്ടു വയ്ക്കുന്ന ദാര്‍ശനികത ഈ വരികളിലുണ്ട്. 

'ഭൂമിയില്‍ നിന്നു

പോകേണ്ടതുണ്ടീ-ഭൂമി

യാകെ നരച്ചു വയോവൃദ്ധയായ്'

ഇവിടെ കവി മരണത്തെക്കുറിച്ച് കേവലമായി പറഞ്ഞു പോവുകയല്ല ചെയ്യുന്നത് മറിച്ച് മനുഷ്യ വംശത്തിന്റെ ആത്യന്തികമായ ദുരന്തത്തെക്കുറിച്ചു കൂടിയാണു പറയുന്നത്. യുദ്ധങ്ങളാല്‍ നിറഞ്ഞ വര്‍ത്തമാനകാലത്ത് ഏറ്റവും പ്രസക്തമായ വരികളായി ഇത് മാറുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടത് പ്രഭാ വര്‍മയെന്ന കവിയും കവിതയും കാലത്തിനുമുന്നേ നടക്കുന്നു എന്നതാണ്. 

മനുഷ്യ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ദാര്‍ശനിക ബോധം ഉള്ളില്‍ പേറുന്ന കവിയാണു പ്രഭാവര്‍മ. 

'ഒന്നിനുമല്ലാതൊരു പൂവിനെ സ്‌നേഹിച്ചവന്‍

എന്തിനാകിലും കൊല്ലുകില്ലൊരു മനുഷ്യനെ''

എന്ന വരികള്‍ വായനക്കാരന്റെ ഹൃദയത്തില്‍ പതിപ്പിക്കുന്ന സന്ദേശം മനുഷ്യത്വത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമാണ്. ഇത്രമായ സ്ഫുടമായ ഭാഷയില്‍ ജീവിതത്തെക്കുറിച്ച് എഴുതുന്ന കവി മലയാളത്തിന്റെ പുണ്യമാണെന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. 

'ക്രൂശില്‍ പിടയുന്ന നേരത്തിടംവലം

നോക്കിലങ്ങാരാരുമില്ല.

പിന്നീടിറക്കിക്കിടത്താന്‍ മടിത്തടം

നീര്‍ത്താനുമാരാരുമില്ല''

ഇവിടെ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യമാണ് കവി വരയ്ക്കുന്നത്. കവിക്കു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം മനുഷ്യപക്ഷമാണെന്നു പറയാതെ പറയുകയാണ് കവി. ഈ വരികളില്‍ പറഞ്ഞിരിക്കുന്നതിനു മുകളില്‍ എന്തു രാഷ്ട്രീയമാണ് ഒരു കവിക്കുണ്ടാവേണ്ടത്. 

കവിത ഇന്ന് അതിവേഗത്തില്‍ പരിണാമവിധേയമാവുകയും അനുദിനം വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സര്‍ഗാത്മകപരിണാമ ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലും രൂപത്തിലും ഇത്രമാത്രം മാറ്റങ്ങള്‍ക്കു വിധേയമായ കവിതകള്‍ മലയാളത്തിലാവാനാണു സാധ്യത. മലയാള കവിതയില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ വളരെ വേഗത്തില്‍ തിരിച്ചറിയാനാവും. കവിത ഇന്ന് തുറന്നെഴുത്തിന്റെ വഴിയിലൂടെയാണു സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളുടെയൊക്കെ കാലത്തും അര്‍ക്കപൂര്‍ണിമയും ശ്യാമമാധവവും രൗദ്രസാത്വികവും മലയാളത്തിനു നല്‍കിയ പ്രഭാവര്‍മ മലയാള കവിതയുടെ പൂമുഖത്ത് തന്റേതുമാത്രമായ കാവ്യഭാഷയാല്‍ പണിത സിംഹാസനത്തില്‍ ഉപവിഷ്ഠനായിരിക്കും. 


Friday, October 6, 2023

ഇ​രു​ന്പു​മ​റ ഭേ​ദി​ച്ച പോ​രാ​ട്ട​വീ​ര്യം


സന്ദീപ് സലിം

സ​​മാ​​ധ​​ന​​ത്തി​​നു​​ള്ള നൊ​​ബേ​​ൽ പു​​ര​​സ്കാ​​രം ന​​ർ​​ഗീ​​സ് മു​​ഹ​​മ്മ​​ദി​​യെ തേ​​ടി​​യെ​​ത്തി​​യ​​പ്പോ​​ൾ ഇ​​രു​​ന്പ​​ഴി​​ക്കും ത​​ടു​​ക്കാ​​നാ​​വാ​​ത്ത പോ​​രാ​​ട്ട​​വീ​​ര്യ​​ത്തി​​നു​​ള്ള അം​​ഗീ​​കാ​​ര​​മാ​​യി മാ​​റി. ഇ​​റാ​​നി​​ലെ സ്ത്രീ​​പീ​​ഡ​​ന​​ത്തി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​നും മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ളും സ്വാ​​ത​​ന്ത്ര്യ​​വും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മ​​നു​​ഷ്യാ​​വ​​കാ​​ശ​​പ്ര​​വ​​ർ​​ത്ത​​ക ന​​ർ​​ഗീ​​സ് മു​​ഹ​​മ്മ​​ദി​​ പു​​ര​​സ്കാ​​ര​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ക്കു​​ന്ന സ​​മ​​യ​​ത്തും ജ​​യി​​ലി​​ലാ​​ണ്. ഇ​​റാ​​ൻ ഭ​​ര​​ണ​​കൂ​​ടം മു​​ഹ​​മ്മ​​ദി​​യെ 13 ത​​വ​​ണ അ​​റ​​സ്റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്. അ​​ഞ്ച് ത​​വ​​ണ ശി​​ക്ഷി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തു. ഇ​​റാ​​നി​​ലെ വ​​നി​​ത​​ക​​ളെ അ​​ടി​​ച്ച​​മ​​ർ​​ത്തു​​ന്ന​​തി​​നെ​​തി​​രെ​​യും എ​​ല്ലാ​​വ​​ർ​​ക്കും മ​​നു​​ഷ്യാ​​വ​​കാ​​ശ​​വും സ്വാ​​ത​​ന്ത്ര്യ​​വും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യും മു​​ഹ​​മ്മ​​ദി​​ ന​​ട​​ത്തി​​യ പോ​​രാ​​ട്ട​​ത്തി​​നാ​​ണ് പു​​ര​​സ്കാ​​ര​​മെ​​ന്ന് നൊ​​ബേ​​ൽ പു​​ര​​സ്കാ​​ര സ​​മി​​തി അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ എ​​ട്ടു വ​​ർ​​ഷ​​മാ​​യി ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന ന​​ർ​​ഗീ​​സ് മു​​ഹ​​മ്മ​​ദി​​​​ക്ക് കു​​ടും​​ബ​​ത്തെ​​യും മ​​ക്ക​​ളെ​​യും കാ​​ണാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല.  ക​​ഴി​​ഞ്ഞ 25 വ​​ർ​​ഷ​​ത്തി​​ൽ ഏ​​റെ കാ​​ല​​വും ന​​ർ​​ഗീ​​സ് ചെ​​ല​​വ​​ഴി​​ച്ച​​ത് ജ​​യി​​ലി​​ലാ​​ണ്. 2023ലെ ​​പെ​​ൻ ഫ്രീ​​ഡം ടു ​​റൈ​​റ്റ് അ​​വാ​​ർ​​ഡും മു​​ഹ​​മ്മ​​ദി​​ക്കാ​​ണ് ന​​ൽ​​ക​​പ്പെ​​ട്ട​​ത്. യു​​എ​​ന്നി​​ന്‍റെ വേ​​ൾ​​ഡ് പ്ര​​സ് ഫ്രീ​​ഡം പ്രൈ​​സ് ല​​ഭി​​ച്ചതും മറ്റൊരാള്‍ക്കല്ല. 

എ​​ൻ​​ജി​​നി​​യ​​റി​​ൽ​​നി​​ന്നു മ​​നു​​ഷ്യാ​​വ​​കാ​​ശ 

പ്ര​​വ​​ർ​​ത്ത​​ക​​യി​​ലേ​​ക്ക്

1972 ഏ​​പ്രി​​ൽ 21ന് ​​ഇ​​റാ​​നി​​ലെ സ​​ഞ്ജാ​​നി​​ൽ ജ​​നി​​ച്ച മു​​ഹ​​മ്മ​​ദി​​ വ​​ള​​ർ​​ന്ന​​ത് കോ​​ർ​​വെ​​ഹ് (കു​​ർ​​ദി​​സ്ഥാ​​ൻ), ക​​രാ​​ജ്, ഓ​​ഷ്ന​​വി​​യെ​​ഹ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ്. 1990 ക​​ളി​​ൽ, ഫി​​സി​​ക്സ് വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്ന കാ​​ല​​ത്തു​​ത​​ന്നെ സ​​മ​​ത്വ​​ത്തി​​നും സ്ത്രീ​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കും വേ​​ണ്ടി ശ​​ബ്ദ​​മു​​യ​​ർ​​ത്തി​​ത്തു​​ട​​ങ്ങി​​യി​​രു​​ന്നു. ഇ​​തേ​​സ​​മ​​യ​​ത്തു​​ത​​ന്നെ പ​​രി​​ഷ്ക​​ര​​ണ സ്വ​​ഭാ​​വ​​മു​​ള്ള പ​​ത്ര​​ങ്ങ​​ളി​​ൽ കോ​​ള​​ങ്ങ​​ൾ എ​​ഴു​​തി. 2003ൽ ​​ഇ​​വ​​ർ ഇ​​റാ​​നി​​ലെ മ​​റ്റൊ​​രു നൊ​​ബേ​​ൽ സ​​മാ​​ധാ​​ന​​പു​​ര​​സ്കാ​​ര ജേ​​താ​​വാ​​യ ഷി​​റി​​ൻ എ​​ബാ​​ദി സ്ഥാ​​പി​​ച്ച ടെ​​ഹ്റാ​​നി​​ലെ ഡി​​ഫ​​ൻ​​ഡേ​​ഴ്സ് ഓ​​ഫ് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ് സെ​​ന്‍റ​​റി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​തു​​ട​​ങ്ങി. വി​​വി​​ധ പ​​ത്ര​​ങ്ങ​​ളി​​ലാ​​യി എ​​ഴു​​തി​​യ കോ​​ള​​ങ്ങ​​ൾ സ​​മാ​​ഹ​​രി​​ച്ച് പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ, ത​​ന്ത്രം, ത​​ന്ത്ര​​ങ്ങ​​ൾ എ​​ന്ന പേ​​രി​​ൽ ഒ​​രു പു​​സ്ത​​കം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു. അ​​തോ​​ടെ ന​​ർ​​ഗീ​​സ് മു​​ഹ​​മ്മ​​ദി​​ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ ക​​ണ്ണി​​ലെ ക​​ര​​ടാ​​യി. ഇ​​റാ​​നി​​യ​​ൻ സ​​ർ​​ക്കാ​​രി​​നെ വി​​മ​​ർ​​ശി​​ച്ച​​തി​​ന് 1998ൽ ​​മൊ​​ഹ​​മ്മ​​ദി ആ​​ദ്യ​​മാ​​യി അ​​റ​​സ്റ്റി​​ലാ​​വു​​ക​​യും ഒ​​രു വ​​ർ​​ഷം ജ​​യി​​ലി​​ൽ ക​​ഴി​​യു​​ക​​യും ചെ​​യ്തു. 1999 ൽ ​​മു​​ഹ​​മ്മ​​ദി​​ മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ താ​​ഗി റ​​ഹ്മാ​​നി​​യെ വി​​വാ​​ഹം ക​​ഴി​​ച്ചു. അ​​തേ​​വ​​ർ​​ഷം​​ത​​ന്നെ റ​​ഹ്മാ​​നി അ​​റ​​സ്റ്റി​​ലാ​​യി. 13 വ​​ർ​​ഷ​​ത്തെ ജ​​യി​​ൽ ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച റ​​ഹ്മാ​​നി 2012ലാ​​ണ് ജ​​യി​​ൽ​​മോ​​ചി​​ത​​യാ​​യ​​ത്. ജ​​യി​​ൽ മോ​​ചി​​ത​​നാ​​യ റ​​ഹ്മാ​​നി മ​​നു​​ഷ്യാ​​വ​​കാ​​ശ പോ​​രാ​​ട്ട​​ങ്ങ​​ൾ അ​​വ​​സാ​​നി​​പ്പി​​ച്ച് ഫ്രാ​​ൻ​​സി​​ലേ​​ക്ക് താ​​മ​​സം മാ​​റി. എ​​ന്നാ​​ൽ, ത​​ന്‍റെ വ​​ഴി അ​​ത​​ല്ലെ​​ന്നു ബോ​​ധ്യ​​മു​​ണ്ടാ​​യി​​രു​​ന്നമു​​ഹ​​മ്മ​​ദി​​ ഇ​​റാ​​നി​​ൽ​​ത്ത​​ന്നെ തു​​ട​​രാ​​ൻ തീ​​രു​​മാ​​നി​​ച്ചു. റ​​ഹ്മാ​​നി അ​​റ​​സ്റ്റി​​ലാ​​യി ര​​ണ്ടു വ​​ർ​​ഷ​​ത്തി​​ന​​കം ന​​ർ​​ഗീ​​സ് മു​​ഹ​​മ്മ​​ദി​​യെ​​യും ഭ​​ര​​ണ​​കൂ​​ടം അ​​റ​​സ്റ്റ് ചെ​​യ്തു. ത​​ട​​വി​​ലാ​​ക്ക​​പ്പെ​​ട്ട മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളെ​​യും സ​​ഹാ​​യി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തി​​ന് 2011ലാ​​ണ് ന​​ർ​​ഗീ​​സ് മു​​ഹ​​മ്മ​​ദി​​ അ​​റ​​സ്റ്റി​​ലാ​​വു​​ക​​യും ത​​ട​​വി​​ന് ശി​​ക്ഷി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്ത​​ത്. രാ​​ഷ്‌ട്രീ​​യ വി​​ദ്യാ​​ർ​​ഥി സം​​ഘ​​മാ​​യ ത​​ഷാ​​ക്കോ​​ൽ ദാ​​നേ​​ഷ്ജു​​യി റോ​​ഷം​​ഗ​​രാ​​ന്‍റെ (ന്ധ​​പ്ര​​ബു​​ദ്ധ​​രാ​​യ വി​​ദ്യാ​​ർ​​ഥി സം​​ഘം​​ന്ധ) യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് മൊ​​ഹ​​മ്മ​​ദി അ​​റ​​സ്റ്റി​​ലാ​​യ​​ത്. ദേ​​ശീ​​യ സു​​ര​​ക്ഷ​​യ്ക്കെ​​തി​​രേ പ്ര​​വ​​ർ​​ത്തി​​ക്കു​​ക, ഡി​​ഫ​​ൻ​​ഡേ​​ഴ്സ് ഓ​​ഫ് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ് സെ​​ന്‍റ​​റി​​ലെ അം​​ഗ​​ത്വം, ഭ​​ര​​ണ​​കൂ​​ട​​ത്തി​​നെ​​തി​​രാ​​യ പ്ര​​ച​​ര​​ണം എ​​ന്നി​​വ​​യാ​​ണ് മു​​ഹ​​മ്മ​​ദി​​ക്കു​​മേ​​ൽ ഭ​​ര​​ണ​​കൂ​​ടം ചാ​​ർ​​ത്തി​​യ കു​​റ്റ​​ങ്ങ​​ൾ.

വ​​ധ​​ശി​​ക്ഷ​​യ്ക്കെ​​തി​​രാ​​യ പോ​​രാ​​ട്ടം

2013 ൽ ​​ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി​​യ മൊ​​ഹ​​മ്മ​​ദി ലോ​​ക​​ത്ത് വ​​ധ​​ശി​​ക്ഷ ന​​ട​​പ്പാ​​ക്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​ത്യേ​​കി​​ച്ച് ഇ​​റാ​​നി​​ൽ, പു​​തി​​യ പോ​​ർ​​മു​​ഖം തു​​റ​​ന്നു. കു​​ട്ടി​​ക്കാ​​ല​​ത്തെ ത​​ന്‍റെ അ​​നു​​ഭ​​വ​​ങ്ങ​​ളാ​​ണ് വ​​ധ​​ശി​​ക്ഷ​​യ്ക്കെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങാ​​ൻ ത​​ന്നെ പ്രേ​​രി​​പ്പി​​ച്ച​​തെ​​ന്നാ​​ണ് ന​​ർ​​ഗീ​​സ് മു​​ഹ​​മ്മ​​ദി​​ ഒ​​രി​​ക്ക​​ൽ പ​​റ​​ഞ്ഞ​​ത്. ചെ​​റി​​യ കു​​ട്ടി​​യാ​​യി​​രി​​ക്കു​​ന്പോ​​ൾ​​ത്ത​​ന്നെ ന​​ർ​​ഗി​​സി​​ന്‍റെ അ​​മ്മ​​യും മു​​ത്ത​​ശി​​യും മു​​ഹ​​മ്മ​​ദി​​യെ​​യും സ​​ഹോ​​ദ​​ര​​നെ​​യും കൂ​​ട്ടി ജ​​യി​​ലു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ക്കു​​മാ​​യി​​രു​​ന്നു. ത​​ട​​വു​​കാ​​ർ​​ക്ക് ക​​ഴി​​ക്കാ​​ൻ പ​​ഴ​​ങ്ങ​​ളു​​മാ​​യാ​​ണ് പോ​​യി​​രു​​ന്ന​​ത്. അ​​ത്ത​​രം സ​​ന്ദ​​ർ​​ശ​​ന​​ങ്ങ​​ളി​​ൽ വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്ക​​പ്പെ​​ട്ട ത​​ട​​വു​​കാ​​രെ​​യും സ​​ന്ദ​​ർ​​ശി​​ക്കു​​മാ​​യി​​രു​​ന്നു. അ​​ത്ത​​രം സ​​ന്ദ​​ർ​​ശ​​ന​​ങ്ങ​​ളി​​ൽ വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്ക​​പ്പെ​​ട്ട ത​​ട​​വു​​കാ​​രു​​ടെ പേ​​രു​​ക​​ൾ വാ​​യി​​ക്കു​​ക മു​​ഹ​​മ്മ​​ദി​​​​യു​​ടെ ശീ​​ല​​മാ​​യി​​രു​​ന്നു. ബാ​​ല്യ​​കാ​​ല​​ത്തി​​ലെ ഈ ​​ഓ​​ർ​​മ​​ക​​ളാ​​ണ് ത​​ന്നെ എ​​ല്ലാ​​ത്ത​​രം മ​​നു​​ഷ്യാ​​വ​​കാ​​ശ ലം​​ഘ​​ന​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രേ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങാ​​ൻ പ്രേ​​രി​​പ്പി​​ച്ച​​തെ​​ന്നാ​​ണ് മു​​ഹ​​മ്മ​​ദി​​ പ​​റ​​ഞ്ഞ​​ത്. ലോ​​ക​​ത്ത് വ​​ധ​​ശി​​ക്ഷ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​റാ​​ന്‍റെ സ്ഥാ​​നം ഒ​​ന്നാ​​മ​​താ​​ണ്. 2022 ൽ 860 ​​പേ​​രെ​​യാ​​ണ് ഇ​​റാ​​ൻ ഭ​​ര​​ണ​​കൂ​​ടം വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ച്ച​​ത്. മു​​ഹ​​മ്മ​​ദി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കാ​​ൻ ഭ​​ര​​ണ​​കൂ​​ടം ത​​യാ​​റാ​​യി​​ല്ലെ​​ന്നു​​മാ​​ത്ര​​മ​​ല്ല പ​​ല​​ത​​വ​​ണ ഭ​​ര​​ണ​​കൂ​​ട​​വി​​രു​​ദ്ധ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ൽ​​നി​​ന്നു പി​​ൻ​​മാ​​റാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പു​​ക​​ളെ​​യും ഭീ​​ഷ​​ണി​​ക​​ളെ​​യും ത​​ള്ളി​​ക്ക​​ള​​ഞ്ഞ മു​​ഹ​​മ്മ​​ദി​​ പ്ര​​വ​​ർ​​ത്ത​​നം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ഒ​​ടു​​വി​​ൽ അ​​നി​​വാ​​ര്യ​​മാ​​യ ആ ​​കാ​​ര്യം സം​​ഭ​​വി​​ച്ചു. വ​​ധ​​ശി​​ക്ഷ​​യ്ക്കെ​​തി​​രാ​​യ ആ​​ക്ടി​​വി​​സം 2015ൽ ​​മു​​ഹ​​മ്മ​​ദി​​​​യെ വീ​​ണ്ടും ഇ​​രു​​ന്പ​​ഴി​​ക്കു​​ള്ളി​​ലാ​​ക്കി. ജ​​യി​​ലി​​ലെ​​ത്തി​​യ മു​​ഹ​​മ്മ​​ദി​​​​യു​​ടെ പോ​​രാ​​ട്ട​​വീ​​ര്യം തെ​​ല്ലും കു​​റ​​ഞ്ഞി​​ല്ല. ഇ​​റാ​​നി​​യ​​ൻ ജ​​യി​​ലു​​ക​​ളി​​ൽ  രാ​​ഷ് ട്രീ​​യ​​ത​​ട​​വു​​കാ​​ർ​​ക്കെ​​തി​​രേ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ ഒ​​ത്താ​​ശ​​യോ​​ടെ ന​​ട​​ക്കു​​ന്ന ആ​​സൂ​​ത്രി​​ത പീ​​ഡ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ, പ്ര​​ത്യേ​​കി​​ച്ച് സ്ത്രീ ​​ത​​ട​​വു​​കാ​​ർ​​ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന ലൈം​​ഗി​​ക അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ത​​ട​​വു​​കാ​​രെ സം​​ഘ​​ടി​​പ്പി​​ക്കാ​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ മു​​ഹ​​മ്മ​​ദി​​ മു​​ഴു​​കി. 

മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​യി​​ൽ​​നി​​ന്നു 

സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​സേ​​നാ​​നി​​യി​​ലേ​​ക്ക്

ന​​ർ​​ഗ​​സ് മു​​ഹ​​മ്മ​​ദി​​ മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക മാ​​ത്ര​​മ​​ല്ല ഒ​​രു സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര സേ​​നാ​​നി​​കൂ​​ടെ​​യാ​​ണെ​​ന്നു ലോ​​കം വാ​​ഴ്ത്തു​​ന്നു. സ​​മാ​​ധാ​​ന​​ത്തി​​നു​​ള്ള നൊ​​ബേ​​ൽ പു​​ര​​സ്കാ​​രം ന​​ർ​​ഗീ​​സ് മു​​ഹ​​മ്മ​​ദി​​​​യെ തേ​​ടി​​യെ​​ത്തു​​ന്പോ​​ൾ ഇ​​റാ​​നി​​ലെ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കും സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നും വേ​​ണ്ടി​​യു​​ള്ള അ​​വ​​രു​​ടെ ധീ​​ര​​മാ​​യ പോ​​രാ​​ട്ട​​ത്തി​​നു ലോ​​കം ന​​ൽ​​കു​​ന്ന അം​​ഗീ​​ക​​ര​​മാ​​യി പു​​ര​​സ്കാ​​ര നേ​​ട്ടം മാ​​റു​​ന്നു. ഈ ​​പു​​ര​​സ്കാ​​രം മൊ​​ഹ​​മ്മ​​ദി​​ക്കു ന​​ൽ​​കു​​ന്ന​​തി​​ലൂ​​ടെ സ്ത്രീ​​ക​​ളെ അ​​ടി​​ച്ച​​മ​​ർ​​ത്തു​​ന്ന അ​​വ​​രു​​ടെ സ്വാ​​ത​​ന്ത്ര്യ​​ത്തെ ഹ​​നി​​ക്കു​​ന്ന എ​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യും തെ​​രു​​വി​​ൽ പോ​​രാ​​ടു​​ന്ന ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു പോ​​രാ​​ളി​​ക​​ളെ ആ​​ദ​​രി​​ക്ക​​ൽ​​കൂ​​ടി​​യാ​​യി​​മാ​​റു​​ന്നു. 

ജ​​യി​​ലേ​​ക്ക് നൊ​​ബേ​​ലെ​​ത്തു​​ന്ന​​ത് 

അ​​ഞ്ചാം​​ത​​വ​​ണ

ന​​ർ​​ഗീ​​സ് മു​​ഹ​​മ്മ​​ദി​​ ജ​​യി​​ലി​​ൽ​​നി​​ന്നു നൊ​​ബേ​​ൽ നേ​​ടു​​ന്ന അ​​ഞ്ചാ​​മ​​ത്തെ വ്യ​​ക്തി​​യാ​​ണ്. ഇ​​തി​​നു​​മു​​ന്പ് കാ​​ൾ വോ​​ണ്‍ ഒ​​സി​​റ്റ്സ്കി, ഓ​​ങ്ങ്സാ​​ൻ സൂ​​ചി, ലി​​യു സി​​യാ​​വോ​​ബോ, അ​​ല​​സ് ബി​​യാ​​ലി​​യാ​​റ്റ്സ്കി എ​​ന്നി​​വ​​രാ​​ണ് ന​​ർ​​ഗീ​​സ് മൊ​​ഹ​​മ്മ​​ദി​​ക്കു മു​​ന്പ് ജ​​യി​​ലി​​ൽ ക​​ഴി​​യ​​വേ നൊ​​ബേ​​ൽ പു​​ര​​സ്കാ​​രം നേ​​ടി​​യ​​ത്.


കാ​​ൾ വോ​​ണ്‍ ഒ​​സി​​റ്റ്സ്കി

നാ​​സി കോ​​ണ്‍​സെ​​ൻ​​ട്രേ​​ഷ​​ൻ ക്യാ​​ന്പി​​ലേ​​ക്ക് നൊ​​ബേ​​ലെ​​ത്തി​​യ​​ത് ഒ​​സി​​റ്റ്സ്കി​​യെ തേ​​ടി​​യാ​​ണ്.  1935ലാ​​ണ് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നും യു​​ദ്ധ​​വി​​രു​​ദ്ധ പ്ര​​ചാ​​ര​​ക​​നു​​മാ​​യ കാ​​ൾ വോ​​ണ്‍ ഒ​​സി​​റ്റ്സ്കി സ​​മാ​​ധാ​​ന നൊ​​ബേ​​ലി​​നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന് ക​​ഴി​​ഞ്ഞി​​ഞ്ഞി​​ല്ല. ഈ ​​പു​​ര​​സ്കാ​​രം നേ​​ടു​​ന്ന ആ​​ദ്യ ഭ​​ര​​ണ​​കൂ​​ട വി​​മ​​ർ​​ശ​​ക​​നും ഒ​​സി​​റ്റ്സ്കി​​യാ​​ണ്. ഇ​​ത് ഹി​​റ്റ്‌ലറെ കു​​റ​​ച്ചൊ​​ന്നു​​മ​​ല്ല ചോ​​ടി​​പ്പി​​ച്ച​​ത്. കു​​പി​​ത​​നാ​​യ അ​​ഡോ​​ൾ​​ഫ് ഹി​​റ്റ്‌ലർ എ​​ല്ലാ ജ​​ർ​​മ​​ൻ പൗ​​രന്മാ​​രെ​​യും നൊ​​ബേ​​ൽ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ൽ​​നി​​ന്നു വി​​ല​​ക്കു​​ക​​യു​​ണ്ടാ​​യി. 


​​ആങ്ങ്സാ​​ൻ സൂ​​ചി

സൈ​​ന്യ​​ത്തി​​ന്‍റെ ജ​​നാ​​ധി​​പ​​ത്യ ധ്വം​​സ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ പോ​​രാ​​ടി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സൈ​​ന്യം വീ​​ട്ടു​​ത​​ങ്ക​​ലി​​ലാ​​ക്കി​​യ മ്യാ​​ൻ​​മ​​റി​​ലെ ആ​​ങ്ങ്സാ​​ൻ സൂ​​ചി​​യെ​​ത്തേ​​ടി 1991ലാ​​ണ് നൊ​​ബേ​​ൽ​​പു​​ര​​സ്കാ​​ര​​മെ​​ത്തി​​യ​​ത്. സൂ​​ചി​​യു​​ടെ മ​​ക്ക​​ളും ഭ​​ർ​​ത്താ​​വും ചേ​​ർ​​ന്നു പു​​ര​​സ്കാ​​രം സ്വീ​​ക​​രി​​ച്ചു. പു​​ര​​സ്കാ​​ര വേ​​ദി​​യി​​ൽ സൂ​​ചി​​യു​​ടെ സാ​​ന്നി​​ധ്യം രേ​​ഖ​​പ്പെ​​ടു​​ത്താ​​ൻ ഒ​​രു ഒ​​ഴി​​ഞ്ഞ ക​​സേ​​ര ഇ​​ട്ടി​​രു​​ന്നു. ഒ​​ന്പ​​തു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് സൂ​​ചി മോ​​ചി​​ത​​യാ​​യ​​ത്. 


ലി​​യു സി​​യാ​​വോ​​ബോ  

ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ട വി​​മ​​ർ​​ശ​​ക​​നാ​​യ ലി​​യു സി​​യാ​​വോ​​ബ​​യെ​​ത്തേ​​ടി 2010 ൽ ​​സ​​മാ​​ധാ​​ന നൊ​​ബേ​​ലെ​​ത്തു​​ന്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തെ ഭ​​ര​​ണ​​കൂ​​ടം ത​​ട​​വി​​ലി​​ട്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഭ​​ര​​ണ​​കൂ​​ട​​ത്തെ അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു 11 വ​​ർ​​ഷ​​ത്തെ ജ​​യി​​ൽ​​വാ​​സം. പു​​ര​​സ്കാ​​രം സ്വീ​​ക​​രി​​ക്കാ​​ൻ ചൈ​​ന അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ​​യെ​​യോ മ​​റ്റു​​ബ​​ന്ധു​​ക്ക​​ളെ​​യോ അ​​നു​​വ​​ദി​​ച്ചി​​ല്ല. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ ലി​​യു സി​​യ​​യെ വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലാ​​ക്കു​​ക​​യും മൂ​​ന്ന് സ​​ഹോ​​ദ​​ര·ാ​​രെ ചൈ​​ന വി​​ടു​​ന്ന​​ത് ത​​ട​​യു​​ക​​യും ചെ​​യ്തു. 2017 ജൂ​​ലൈ​​യി​​ൽ ക​​ര​​ളി​​ന് അ​​ർ​​ബു​​ദം ബാ​​ധി​​ച്ച് 61ാം വ​​യ​​സി​​ൽ ചൈ​​നീ​​സ് ജ​​യി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ​​വെ​​ച്ച് അ​​ദ്ദേ​​ഹം അ​​ന്ത​​രി​​ച്ചു. ഒ​​സി​​റ്റ്സ്കി​​ക്കു പി​​ന്നാ​​ലെ ത​​ട​​വി​​ൽ മ​​രി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ നൊ​​ബേ​​ൽ ജേ​​താ​​വും ലി​​യു സി​​യാ​​വോ​​ബോ​​യാ​​ണ്.


അ​​ല​​സ് ബി​​യാ​​ലി​​യാ​​റ്റ്സ്കി   

ബെ​​ലാ​​റൂ​​സി​​ലെ മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​ൻ അ​​ല​​സ് ബി​​യാ​​ലി​​യാ​​റ്റ്സ്കി​​ക്ക് 2021 ലെ ​​സ​​മാ​​ധാ​​ന നൊ​​ബേ​​ൽ പു​​ര​​സ്കാ​​രം ല​​ഭി​​ക്കു​​ന്പോ​​ൾ അ​​ദ്ദേ​​ഹം അ​​ല​​ക്സാ​​ണ്ട​​ർ ലു​​കാ​​ഷെ​​ങ്കേ​​യു​​ടെ ഭ​​ര​​ണ​​ത്തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധി​​ച്ച​​തി​​നാ​​ണ് നി​​കു​​തി വെ​​ട്ടി​​പ്പ് ആ​​രോ​​പി​​ച്ച് ജ​​യി​​ലി​​ലാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ ന​​താ​​ലി​​യ പി​​ഞ്ചു​​കാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​നാ​​യി പു​​ര​​സ്കാ​​രം സ്വീ​​ക​​രി​​ച്ച​​ത്.

Thursday, October 5, 2023

അനിശ്ചിതത്വങ്ങളുടെയും ഉത്കണ്ഠകളുടെയും തുറന്നെഴുത്ത്

സന്ദീപ് സലിം

എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫൊസെയെത്തേടി സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരമായ നൊബേല്‍ സമ്മാനമെത്തിയിരിക്കുന്നു. മനുഷ്യസഹജമായ ജിജ്ഞാസയും പരസ്പര വിരുദ്ധമായ വികാരങ്ങളെയും വായനക്കാരനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഭാഷയില്‍ അടയാളപ്പെടുത്താനുള്ള അസാധാരണമായ കഴിവാണ് ഫൊസെയുടെ എഴുത്തിന്റെ പ്രത്യേകത. നാടകങ്ങള്‍, നോവലുകള്‍, കവിതാസമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി എഴുത്തിന്റെ എല്ലാരൂപങ്ങളിലും അദ്ദേഹത്തിന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഇടപിടിക്കുക യോന്‍ ഫൊസെയുടെ നാടകങ്ങളാണ്. യൂറോപ്പില്‍ ഏറ്റവുമധികം പ്രദര്‍ശിപ്പിച്ച നാടകകൃത്തുക്കളില്‍ ഒരാളാണ് അദ്ദേഹം. 

എഴുത്തു തുടങ്ങിയത് കഥയില്‍

ഫൊസെയുടേതായി ആദ്യം പുറത്തുവരുന്ന എഴുത്ത് ചെറുകഥയാണ്. തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യ കഥ വെളിച്ചംകാണുന്നത്. 1981ല്‍ ഒരു വിദ്യാര്‍ഥി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഹാന്‍ (അവന്‍) എന്ന ചെറുകഥയിലൂടെയാണ് ഫൊസെ സാഹിത്യത്തില്‍ അരങ്ങേറുന്നത്. പിന്നീട്, അദ്ദേഹം നോവല്‍ രചനയിലേക്കു ശ്രദ്ധതിരിച്ചു. രണ്ടുവര്‍ഷത്തിനകം അദ്ദേഹത്തിന്റെ ആദ്യ നോവല്‍ റൗഡ്, സ്വാര്‍ട്ട് (ചുവപ്പ്, കറുപ്പ്) പുറത്തിറങ്ങി. 1989ല്‍ പുറത്തിറങ്ങിയ നൗസ്‌റ്റെറ്റ് (ബോട്ട് ഹൗസ്) എന്ന നോവലിലൂടെ അദ്ദേഹം വായനക്കാരുടെയും നിരൂപകരുടെയും പ്രശംസപിടിച്ചുപറ്റി. ദൈനംദിന ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും ഭാവനയുടെ സ്പര്‍ശമില്ലാതെ തുറന്നെഴുതാനുള്ള ഫൊസെയുടെ ധൈര്യമാണ് അദ്ദേഹത്തിന്റെ രചനകളെ നോര്‍വേയെന്ന രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആഗോളതലത്തിലേക്കുയര്‍ത്തിയത്. 

വ്യക്തി എന്നനിലയില്‍ നേരിട്ട ജീവിതസമസ്യകളെ തന്റെ എഴുത്തിലേക്ക് ആവാഹിക്കാന്‍ യോന്‍ ഫൊസെയ്ക്കു കഴിഞ്ഞു. ജീവിതാനുഭവവും ഭാവനയും കോര്‍ത്തിണക്കിയുള്ള അദ്ദേഹത്തിന്റെ എഴുത്തിനെ വേറിട്ടു നിര്‍ത്തുന്നത് ഇവരണ്ടും തമ്മിലുള്ള ഇഴയടുപ്പമാണ്. സീന്‍സ് ഫ്രം ചൈല്‍ഡ്ഹുഡ് എന്ന കഥാസമാഹാരം ഫൊസെയുടെ സാഹിത്യ ജീവിതത്തിലെ നാഴികകല്ലാണ്. 

നാടകത്തിലേക്ക്

തന്റെ എഴുത്തിന്റെ തട്ടകം നാടകമാണെന്നു തിരിച്ചറിയാന്‍ പിന്നേയും മൂന്നുവര്‍ഷങ്ങള്‍കൂടി വേണ്ടിവന്നു. ആദ്യ നാടകം എഴുതുമ്പോഴേക്കും അദ്ദേഹം ഇരുപതുകളുടെ മധ്യത്തിലെത്തിയിരുന്നു. നോക്കോണ്‍ കെജെം ടില്‍ എ കോം (ആരോ വരാന്‍ പോകുന്നു) ആയിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ആദ്യ നാടകം. നാടകകൃത്തെന്ന നിലയില്‍ അദ്ദഹത്തെ ലോകം അറിഞ്ഞു തുടങ്ങിയത് 1994ല്‍ ബെര്‍ഗനിലെ നാഷണല്‍ തിയറ്ററില്‍ ആദ്യമായി അവതരിപ്പിച്ച ഓഗ് ആല്‍ഡ്രി സ്‌കാല്‍ വി സ്‌കില്‍ജസ്റ്റ് (ആന്‍ഡ് നെവര്‍ ഷാല്‍ വി പാര്‍ട്ട്) എന്ന നാടകത്തിലൂടെയായിരുന്നു. ഈ നാടകം പുറത്തിറങ്ങിയതോടെ യോന്‍ ഫൊസെ യൂറോപ്പിലെ ഒന്നാംനിര നാടകകൃത്തുക്കളുടെ പട്ടികയില്‍ ഇടംനേടി. അദ്ദേഹത്തിന്റെ നോര്‍വീജിയന്‍ പ്രസാധകനായ സാംലാഗെറ്റ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ നാടകങ്ങള്‍ ലോകമെമ്പാടും ആയിരത്തിലധികം തവണ അരങ്ങേറിയിട്ടുണ്ട്. വിഖ്യാത നോര്‍വീജിയന്‍ നാടകകൃത്തായ ഹെന്റിക് ഇബ്‌സന് ശേഷം ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള നാടകകൃത്ത് ഫൊസെയാണ്. ഇബ്സനു ശേഷം ലോകം ആഘോഷിച്ച നോര്‍വീജിയന്‍ നാടകകൃത്താണ് ഫൊസെ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇബ്‌സന്‍ സ്ഥാപിച്ച നാടപാരമ്പര്യത്തിന്റെ ആധുനിക തുടര്‍ച്ചയായാണ് യോന്‍ ഫൊസെയുടെ നാടകങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അക്കാരണത്താല്‍ത്തന്നെ ന്യൂ ഇബ്‌സണ്‍ എന്ന വിളിപ്പേരും ഫൊസെയ്ക്കുണ്ട്. 

മുന്‍ഗാമികള്‍ക്കൊപ്പം

എഴുത്തുകാരായ തര്‍ജേയ് വെസാസ്, സാമുവല്‍ ബക്കറ്റ്, തോമസ് ബെര്‍ണാര്‍ഡ്, ജോര്‍ജ് ട്രാക്കല്‍, ഫ്രാന്‍സ് കാഫ്ക എന്നിവരുടെയൊപ്പം നിരൂപകര്‍ ഫൊസെയുടെ പേരും ചേര്‍ത്തു. തര്‍ജേയ് വെസാസുമായി ഫൊസെ ഭാഷാപരമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നതായാണ് നിരൂപകരുടെ പക്ഷം. തന്റെ മുന്‍ഗാമികളായ എഴുത്തുകാരെപ്പോലെ ഫൊസെയും നിഷേധാത്മക വീക്ഷണമാണ് എഴുത്തില്‍ പിന്തുടര്‍ന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ സൃഷ്ടിയിലെ വലിയ ഊഷ്മളതയും നര്‍മവും മനുഷ്യാനുഭവത്തിന്റെ തീക്ഷണമായ ചിത്രീകരണവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.  

അപകടം എഴുത്തിനെ സ്വാധീനിച്ചു

1959ല്‍ നോര്‍വീജിയന്‍ പടിഞ്ഞാറന്‍ തീരത്തുള്ള ഹൗഗെസണ്ടിലാണ് യോന്‍ ഫൊസെ ജനിച്ചത്. സ്‌കൂള്‍ പഠനത്തിനു ശേഷം അദ്ദേഹം ബെര്‍ഗന്‍ സര്‍വകലാശാലയില്‍ ഇഷ്ടവിഷയമായ സാഹിത്യം പഠിച്ചു. അദ്ദേഹത്തിന് ഏഴു വയസുള്ളപ്പോള്‍ ഉണ്ടായ ഗുരുതരമായ ഒരു അപകടം, അദ്ദേഹത്തിന്റെ എഴുത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉത്കണ്ഠകള്‍, അരക്ഷിതാവസ്ഥകള്‍, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഓരോ മനുഷ്യനും ജനനം മുതല്‍ യഥാര്‍ഥജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വിവിധ വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമൊക്കെ അദ്ദേഹത്തിന്റെ രചനകളില്‍ ഇടംപിടിച്ചതിനു പിന്നില്‍ ഈ അപകടസമയത്ത് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളാണെന്ന് ഒരിക്കല്‍ അദ്ദേഹംതന്നെ വ്യക്തമാക്കുകയുണ്ടായി. ഉത്കണ്ഠയുടെയും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ ശേഷിയില്ലാത്ത മനുഷ്യരുടെ ദുര്‍ബലതയും ഏറ്റവും ശക്തമായ മാനുഷിക വികാരങ്ങളും ലളിതമായ ഭാഷയില്‍ വായനക്കാരനെ അനുഭവിപ്പിക്കുന്നതില്‍ ഫൊസെയുടെ രചാനാ വൈഭവമാണ് അദ്ദേഹത്തിന്റെ നാടകങ്ങളെ ജനകീയമാക്കിയത്. ലോകവ്യാപകമായി ആയിരത്തിലേറെ വേദികളില്‍ ഫൊസെയുടെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. നമ്മുടെ സ്വന്തം ജീവിതത്തില്‍ തല്‍ക്ഷണം തിരിച്ചറിയാന്‍ കഴിയുന്ന ദൈനംദിന സാഹചര്യങ്ങളാണ് ഫൊസെ തന്റെ രചനകളിലൂടെ അവതരിപ്പിക്കുന്നത്.

സെപ്‌റ്റോളജി; മാസ്റ്റര്‍പീസെന്ന് നിരൂപകര്‍

ദൈവം, കല, സ്വത്വം, കുടുംബജീവിതം, മനുഷ്യജീവിതം എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളുമായി ഒരു വൃദ്ധന്‍ ആവര്‍ത്തിച്ചുള്ള കണക്കുകൂട്ടലുകളെക്കുറിച്ചുള്ള അസാധാരണമായ ഏഴ്‌നോവല്‍ പരമ്പരയായ സെപ്‌റ്റോളജിയാണ് യോന്‍ഫൊസെയുടെ മികച്ച രചനയെന്നാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം നിരൂപകരും വിലയിരുത്തുന്നത്. ഫൊസേയുടെ ഈ രചനയില്‍ ഒരേ സമയം സൗന്ദര്യപരവും ദാര്‍ശനികവുമായ വ്യത്യസ്തമായ തലങ്ങളുണ്ട്. മൂന്നു വാല്യങ്ങളിലായാണ് ഈ ബൃഹദ് രചന പുറത്തിറങ്ങിയിരിക്കുന്നുത്. 2019, 2020, 2021 വര്‍ഷങ്ങളിലായാണ് ഡെറ്റ് ആന്ദ്രേ നാംനെറ്റ് (ദി അദര്‍ നെയിം), ഉദാ ഈന്‍ അന്നന്‍ (ഞാന്‍ മറ്റൊരാളാണ്), എയ്റ്റ് നിറ്റ് നാം (ഒരു പുതിയ പേര്) എന്നീ മൂന്നു വാല്യങ്ങള്‍ പുറത്തിറങ്ങിയത്.

കാവ്യഭാഷയും വഴങ്ങും

കവിയെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ചയാളാണ് യോന്‍ ഫൊസെ. എണ്‍പതുകളുടെ മധ്യത്തില്‍ത്തന്നെ നാടകത്തിനും നോവലിനുമൊപ്പം കവിതകളും എഴുതിയിരുന്നു. 1986ല്‍ അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരമായ എംഗല്‍ മെഡ് വാറ്റ്ന്‍ ഐ ഔജീന്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ നാടകങ്ങളിലും നോവലുകളിലും കാവ്യ ഭാഷയുടെ സ്വാധീനവും അസാധാരണമായ ബിംബങ്ങളുടെ സാന്നിധ്യവും നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021 ല്‍ പുറത്തിറങ്ങിയ ദിക്റ്റ് ഐ സാംലിംഗ് (2021) എന്ന കവിതാസമാഹാരം കവിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ യശസ് രാജ്യാന്തരതലത്തില്‍ ഉയര്‍ത്തി. വിഖ്യാത കവികളായ ജോര്‍ജ് ട്രാക്കലിന്റെയും റെയ്‌നര്‍ മരിയ റില്‍ക്കെയുടെയും കവിതകള്‍ നോര്‍വീജിയന്‍ ഭാഷകളിലേക്ക് ഫൊസെ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.




Wednesday, July 12, 2023

വേട്ടയാടപ്പെട്ട പോരാട്ടവീര്യത്തിന്റെ ഓര്‍മകള്‍


 

സ​​​ന്ദീ​​​പ് സ​​​ലിം

മി​​​​ല​​​​ൻ കു​​​​ന്ദേ​​​​ര മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ എ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്ന എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ന​​​​ല്ല. എ​​​​ന്നാ​​​​ൽ, മ​​​​ല​​​​യാ​​​​ളി വാ​​​​യ​​​​ന​​​​ക്കാ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ച് മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ​​​​ക്കാ​​​​ൾ പ്രി​​​​യ​​​​പ്പെ​​​​ട്ട എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​ണ് അ​​ദ്ദേ​​ഹം. ഇ​​​​ത് മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ മാ​​​​ത്രം കാ​​​​ര്യ​​​​മ​​​​ല്ല. മ​​​​റി​​​​ച്ച് ലോ​​​​ക​​​​ത്തി​​​​ൽ സാ​​​​ഹി​​​​ത്യ​​​​ത്തെ​​​​യും എ​​​​ഴു​​​​ത്തി​​​​നെ​​​​യും സ്നേ​​​​ഹി​​​​ച്ച​​​​വ​​​​രെ​​​​ല്ലാം മി​​​​ല​​​​ൻ കു​​​​ന്ദേ​​​​ര​​​​യെ അ​​​​വ​​​​രു​​​​ടെ സ്വ​​​​ന്തം എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. അ​​​​തി​​​​നു​​​​മ​​​​പ്പു​​​​റം അ​​​​വ​​​​രി​​​​ലൊ​​​​രാ​​​​ളാ​​​​യി​​ക്ക​​​​ണ്ടു സ്നേ​​​​ഹി​​​​ച്ചു. കാ​​​​ര​​​​ണം വാ​​​​യ​​​​ക്കാ​​​​ർ​​​​ക്ക് ഒ​​​​രി​​​​ക്ക​​​​ലും അ​​​​വ​​​​ഗ​​​​ണി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​ത്ര ക​​​​രു​​​​ത്ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ര​​​​ച​​​​ന​​​​ക​​​​ൾ​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 

94-ാം വ​​​​യ​​​​സി​​​​ൽ, ത​​​​ന്‍റെ ര​​​​ച​​​​ന​​​​ക​​​​ളെ കാ​​​​ല​​​​ത്തി​​​​നും വാ​​​​യ​​​​ന​​​​ക്കാ​​​​ർ​​​​ക്കും വി​​​​ട്ടു​​​​ന​​​​ൽ​​​​കി കു​​​​ന്ദേ​​​​ര ലോ​​​​ക​​​​ത്തോ​​​​ടു വി​​​​ട​​​​പ​​​​റ​​​​യു​​​​ന്പോ​​​​ൾ ന​​​​ഷ്ട​​​​മാ​​​​വു​​​​ന്ന​​​​ത്, ദ ​​​​അ​​​​ണ്‍ബെ​​​​യ​​​​റ​​​​ബി​​​​ൾ ലൈ​​​​റ്റ്നെ​​​​സ് ഓ​​​​ഫ് ബി​​യീം​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെയുള്ള നോ​​​​വ​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ക​​​​ഥ​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ക​​​​വി​​​​ത​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും നാ​​​​ട​​​​ക​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും അ​​​​ര​​​​നൂ​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​യാ​​​​യി മ​​​​നു​​​​ഷ്യ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളെ അ​​​​തി​​​​മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച മ​​​​ഹാ​​​​നാ​​​​യ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നെ​​​​യാ​​​​ണ്.

ലാ​​​​ഫ്റ്റ​​​​ർ ആ​​​​ൻ​​​​ഡ് ഫൊ​​​​ർ​​​​ഗെ​​​​റ്റിം​​​​ഗ് എ​​​​ന്ന നോ​​​​വ​​​​ലി​​​​ൽ കു​​​​ന്ദേ​​​​ര എ​​​​ഴു​​​​തി​​​​യ ഒ​​​​രു​​​​ വ​​​​രി ഇ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്: “മ​​​​റ​​​​വി​​​​ക്കെ​​​​തി​​​​രാ​​​​യ ഓ​​​​ർ​​​​മ​​​​യു​​​​ടെ സ​​​​മ​​​​ര​​​​മാ​​​​ണ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​ന്‍റെ ചെ​​​​റു​​​​ത്തു​​​​നി​​​​ൽ​​​​പ്പ്.’’ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ലാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും സ​​​​മ​​​​രരം​​​​ഗ​​​​ത്തും പോ​​​​സ്റ്റ​​​​റാ​​​​യും ബാ​​​​ന​​​​റാ​​​​യും ഈ ​​​​വ​​​​രി​​​​ക​​​​ൾ ഇ​​​​ടം​​​​പി​​​​ടി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. ഫ്രാ​​​​ൻ​​​​സി​​​​ലി​​​​രു​​​​ന്ന് മി​​​​ല​​​​ൻ കു​​​​ന്ദേ​​​​ര കു​​​​റി​​​​ച്ച ഈ ​​​​വ​​​​രി​​​​ക​​​​ൾ ന​​​​മ്മു​​​​ടെ യു​​​​വ​​​​ത്വ​​​​ത്തെ കു​​​​റ​​​​ച്ചൊ​​​​ന്നു​​​​മ​​​​ല്ല ആ​​​​വേ​​​​ശം കൊ​​​​ള്ളി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഈ ​​​​വ​​​​രി​​​​ക​​​​ളി​​​​ലൂ​​​​ടെ കു​​​​ന്ദേ​​​​ര എ​​​​ന്ന എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നെ മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റ പോ​​​​രാ​​​​ട്ടവീ​​​​ര്യ​​​​ത്തെ​​​​കൂ​​​​ടി​​​​യാ​​​​ണു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ നെ​​​​ഞ്ചേ​​​​റ്റി​​​​യ​​​​ത്. 

1929 ഏ​പ്രി​ൽ ഒ​ന്നി​ന് ചെ​ക്കോ​സ്ലൊ​വാ​ക്യ​യി​ലെ ബ്ര​ണോ​യി​ലാ​ണ് കു​ന്ദേ​ര ജ​നി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വ് ലു​ഡ്വി​ക് കു​ന്ദേ​ര ചെ​ക്കോ​സ്ലോ​വാ​ക് സം​ഗീ​ത​ജ്ഞ​നും പി​യാ​നി​സ്റ്റും അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ കു​ന്ദേ​ര​യെ സം​ഗീ​തം പ​ഠി​പ്പി​ച്ചു. കു​ന്ദേ​ര​യു​ടെ ഒ​ട്ടു​മി​ക്ക നോ​വ​ലു​ക​ളി​ലും സം​ഗീ​ത വി​ഷ​യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണ​വും മ​റ്റൊ​ന്ന​ല്ല. ജ​ന്മ​ന​ഗ​ര​മാ​യ ബ്ര​ണോ​യി​ൽ​നി​ന്നു​ത​ന്നെ അ​ദ്ദേ​ഹം സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. ചെ​റി​യ പ്രാ​യ​ത്തി​ൽ​ത്ത​ന്നെ സാ​ഹി​ത്യ​ത്തി​ൽ ത​ത്പ​ര​നാ​യി​രു​ന്ന കു​ന്ദേ​ര സാ​ഹി​ത്യ​വും സൗ​ന്ദ​ര്യ​ശാ​സ്ത്ര​വു​മാ​ണ് പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 1952ൽ ​ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം ഫി​ലിം അ​ക്കാ​ഡ​മി​യി​ൽ ലോ​ക സാ​ഹി​ത്യ​ത്തി​ൽ അ​ധ്യാ​പ​ക​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു.



കു​​​​ന്ദേ​​​​ര​​​​യും ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യും

ബി​​​​രു​​​​ദപ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്തു​​​​ത​​​​ന്നെ അ​​​​ദ്ദേ​​​​ഹം എ​​​​ഴു​​​​തു​​​​ക​​​​യും രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ൽ ത​​​​ത്പ​​​​ര​​​​നാ​​​​വു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ചെ​​​​ക്കോ​​​​സ്ലൊ​​​​വാ​​​​ക് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പ്ര​​​​സ്ഥാ​​​​ന​​​​വു​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം അ​​​​തി​​​​വേ​​​​ഗം അ​​​​ടു​​​​ത്തു. 1948ൽ ​​​​അ​​​​ദ്ദേ​​​​ഹം ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യി. കു​​​​ന്ദേ​​​​ര​​​​യ്ക്ക് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യി സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ബ​​​​ന്ധ​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പ​​​​ല​​​​പ്പോ​​​​ഴും അ​​​​ധി​​​​കാ​​​​രം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ മാ​​​​ർ​​​​ക്സി​​​​സ്റ്റ് ഐ​​​​ഡി​​​​യോ​​​​ള​​​​ജി​​​​യി​​​​ൽ​​നി​​​​ന്നു പാ​​​​ർ​​​​ട്ടി വ്യ​​​​തി​​​​ച​​​​ലി​​​​ച്ച​​​​പ്പോ​​​​ഴൊ​​​​ക്കെ കുന്ദേര അ​​​​സ്വ​​​​സ്ഥ​​​​നാ​​​​യി. പ​​​​ല​​​​പ്പോ​​​​ഴും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പി​​​​ത ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​ദ്ദേ​​​​ഹ​​​​ത്തിനു പൊ​​​​തു​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. 

എ​​​​ഴു​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, പ്ര​​​​സം​​​​ഗ​​​​ത്തി​​​​ലും അ​​​​ദ്ദേ​​​​ഹം അ​​​​സാ​​​​മാ​​​​ന്യ​​​​മാ​​​​യ ക​​​​ഴി​​​​വു പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ദ്ദേ​​​​ഹ​​​​ത്തെ കേ​​​​ൾ​​​​ക്കാ​​​​ൻ വ​​​​ലി​​​​യ ജ​​​​ന​​​​ക്കൂ​​​​ട്ടം രൂ​​​​പ​​​​പ്പെ​​​​ട്ടു. അ​​​​വ​​​​രി​​​​ൽ ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും യു​​​​വാ​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത് ചെ​​​​ക്ക് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യെ കു​​​​റ​​​​ച്ചൊ​​​​ന്നു​​​​മ​​​​ല്ല ചൊ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. കു​​​​ന്ദേ​​​​ര പ​​​​ല​​​​ത​​​​വ​​​​ണ താ​​​​ക്കീ​​​​തു ചെ​​​​യ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ, ത​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും കാ​​​​ഴ്ച​​​​പ്പാ​​​​ടും അ​​​​ദ്ദേ​​​​ഹം കൂ​​​​ടു​​​​ത​​​​ൽ ഉ​​​​റ​​​​ക്കെ ലോ​​​​ക​​​​ത്തോ​​​​ടു വി​​​​ളി​​​​ച്ചുപ​​​​റ​​​​യു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​ത്. ഒ​​​​ടു​​​​വി​​​​ൽ, 1950ൽ ​​​​പാ​​​​ർ​​​​ട്ടി വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ അ​​​​ദ്ദേ​​​​ഹം പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ടു.  

പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും ക​​​​മ്യൂ​​​​ണി​​​​സ്റ്റ് ആ​​​​ശ​​​​യ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള ത​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യം അ​​​​ദ്ദേ​​​​ഹം തു​​​​ട​​​​ർ​​​​ന്നു. പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട സ​​​​മ​​​​യ​​​​ത്ത് അ​​​​നു​​​​ഭ​​​​വി​​​​ച്ച മാ​​​​ന​​​​സി​​​​ക സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച്  ആ​​​​ത്മ​​​​ക​​​​ഥാ​​​​പ​​​​ര​​​​മാ​​​​യ ‘ദ ​​​​ജോ​​​​ക്ക്’ എ​​ന്ന നോ​​വ​​ലി​​​​ൽ അ​​​​ദ്ദേ​​​​ഹം പി​​​​ന്നീട് എ​​​​ഴു​​​​തു​​​​ക​​​​യു​​​​ണ്ടാ​​​​യി. പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ആ​ശ​യ​സം​ഘ​ര്‍​ഷ​ങ്ങ​ള്‍ അ​നു​ഭ​വി​ച്ചി​രു​ന്ന കാ​ല​ത്തെ​ഴു​തി​യ ഈ ​കൃ​തി​യി​ല്‍ ഇ​രു​ണ്ട ക​റു​ത്ത ഹാ​സ്യം നി​റ​ഞ്ഞ ഭാ​ഷ​യാ​ണ് കു​ന്ദേ​ര ഉ​പ​യോ​ഗി​ച്ച​ത്. ക​​​​മ്യൂ​​​​ണി​​​​സ്റ്റ് ആ​​​​ശ​​​​യ​​​​ത്തോ​​​​ടു​​​​ള്ള ആ​​​​ഭി​​​​മു​​​​ഖ്യം നി​​​​മി​​​​ത്തം അ​​​​ദ്ദേ​​​​ഹം 1956ൽ ​​​​വീ​​​​ണ്ടും പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​ർ​​ന്നു. ഒ​​​​ന്ന​​​​ര പ​​​​തി​​​​റ്റാ​​​​ണ്ടോ​​ളം അ​​​​ദ്ദേ​​​​ഹം പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി തു​​​​ട​​​​ർ​​​​ന്നു. 1970ൽ ​​​​അ​​​​ദ്ദേ​​​​ഹ​​​​ത്തെ വീ​​​​ണ്ടും ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി പു​​​​റ​​​​ത്താ​​​​ക്കി. ഇ​​​​ത്ത​​​​വ​​​​ണ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യെ ബാ​​​​ധി​​​​ച്ച സ്റ്റാ​​​​ലി​​​​നി​​​​സ​​​​ത്തി​​​​ൽ​​നി​​​​ന്നു മോ​​​​ച​​​​നം  വേ​​​​ണ​​​​മെ​​​​ന്നും പാ​​​​ർ​​​​ട്ടി​​​​യി​​​​ലും ഭ​​​​ര​​​​ണ​​​​ത്തി​​​​ലും പ​​​​രി​​​​ഷ​​​​്കാ​​​​ര​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും  ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നാ​​​​ണു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​ട്ട​​​​ത്. ഏ​​​​താ​​​​ണ്ട് ഈ ​​​​ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട, അ​ല​ക്സാ​ണ്ട​ർ ഡ്യൂ​ബ്ചെ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ്രാ​​​​ഗ് വ​​​​സ​​​​ന്തം എ​​​​ന്ന കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ മു​​​​ന്നി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ പ​​​​രി​​​​ഷ്കാ​​​​ര​​​​ത്തി​​​​നു​​​​വേ​​​​ണ്ടി  ന​​​​ട​​​​ന്ന മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​ണ് ര​​​​ണ്ടാ​​​​മ​​​​തും അ​​​​ദ്ദേ​​​​ഹ​​​​ത്തെ പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ ചെ​​​​ക്ക് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​യ​​​​ത്. 

എ​​​​ഴു​​​​ത്തി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ലേ​​​​ക്ക് 

കു​​​​ന്ദേ​​​​ര​​​​യു​​​​ടെ ആ​​​​ദ്യപു​​​​സ്ത​​​​കം 1953ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘മ​​​​നു​​​​ഷ്യ​​​​ൻ വി​​​​ശാ​​​​ല​​​​മ‌ാ​​യ പൂ​​​​ന്തോ​​​​ട്ടം’ എ​​​​ന്ന ക​​​​വി​​​​താ സ​​​​മാ​​​​ഹാ​​​​ര​​​​മാ​​​​ണ്. ഈ ​​​​ക​​​​വി​​​​ത​​​​ക​​​​ളി​​​​ലും അ​​​​ടി​​​​സ്ഥാ​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നു വ്യ​​​​തി​​​​ച​​​​ലി​​​​ക്കു​​​​ന്ന ക​​​​മ്യൂ​​​​ണി​​​​സ്റ്റു പാ​​​​ർ​​​​ട്ടി​​​​യെ​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ്ര​​തി​​പാ​​ദി​​ത്. ക​​​​മ്യൂ​​​​ണി​​​​സ​​​​ത്തെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ ച​​​​ട്ട​​​​ക്കൂ​​​​ടി​​​​നു​​​​ള്ളി​​​​ൽ​​​​നി​​​​ന്നു മാ​​​​നു​​​​ഷി​​​​ക​​​​മാ​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റെ എ​​​​ഴു​​​​ത്തു​​​​ക​​ളി​​​​ലൂ​​​​ടെ ആ​​​​ദ്യ​​​​കാ​​​​ല​​​​ത്തു ശ്ര​​​​മി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, അ​​​​തി​​​​നെ ആരോഗ്യപരമായ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി ത​​​​യാ​​​​റാ​​​​യി​​​​ല്ല. മ​​​​റി​​​​ച്ച് , അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ നി​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യും പു​​​​സ്ത​​​​ക​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ​​നി​​​​ന്നും ലൈ​​​​ബ്ര​​​​റി​​​​ക​​​​ളി​​​​ൽ​​നി​​​​ന്നും പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക​​​​യു​​മാ​​ണ് ചെ​​​​യ്ത​​​​ത്. 

കു​​​​ന്ദേ​​​​ര​​​​യു​​​​ടെ ചെ​​​​ക്ക് പൗ​​​​ര​​​​ത്വ​​​​വും റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ടു. ഒ​​​​ടു​​​​വി​​​​ൽ അ​​​​ദ്ദേ​​​​ഹം ക​​​​മ്മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ അ​​​​പ​​​​ച​​​​യ​​​​ത്തി​​​​ൽ നി​​​​രാ​​​​ശ​​​​നാ​​​​യി ത​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ 30 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ നി​​​​രാ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നു സ​​​​ങ്ക​​​​ട​​​​പ്പെ​​​​ട്ടു. ഈ ​​​​സ​​​​ങ്ക​​​​ട​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ഒ​​​​രു പൊ​​​​തു​​​​ച​​​​ട​​​​ങ്ങി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ങ്ങ​​​​നെ പ​​​​റ​​​​ഞ്ഞു. “ഞാ​​​​ൻ എ​​​​ഴു​​​​ത്തി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ലേ​​​​ക്കു ന​​​​ട​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​നി​​​​യും എ​​​​നി​​​​ക്ക് അ​​​​വ​​​​രോ​​​​ടു പ​​​​റ​​​​യാ​​​​ൻ ഒ​​​​ന്നു​​​​മി​​​​ല്ല. അ​​​​വ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു​​വേ​​​​ണ്ടി ഏ​​​​റ്റ​​​​വും മ​​​​ഹ​​​​ത്താ​​​​യ ആ​​​​ദ​​​​ർ​​​​ശ​​​​ങ്ങ​​​​ളെ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു. മാ​​​​ന​​​​വി​​​​ക​​​​ത​​​​യി​​​​ലൂ​​​​ന്നി​​​​യ​​​​ല്ലാ​​​​ത്ത ഒ​​​​രു ആ​​​​ദ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​ല്ലെ​​​​ന്ന് അ​​​​വ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന കാ​​​​ലം വ​​​​രു​​​​മെ​​​​ന്നു ഞാ​​​​ൻ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.” പി​​​​ന്നീ​​​​ട് 1975ൽ ​​​​അ​​​​ദ്ദേ​​​​ഹം ഭാ​​​​ര്യ​​​​യോ​​​​ടൊ​​​​പ്പം ഫ്രാ​​​​ൻ​​​​സി​​​​ലേ​​​​ക്ക് കു​​​​ടി​​​​യേ​​​​റി, അ​​​​വി​​​​ടെ  അ​​​​ദ്ദേ​​​​ഹം റെ​​​​ന്ന​​​​സ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി. 

ഫ്രാ​​​​ന്‍സി​​​​ലെ​​​​ത്തി ഫ്ര​​​​ഞ്ച് എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​യി

1981ല്‍ ​അ​ദ്ദേ​ഹം ഫ്ര​ഞ്ച് പൗ​ര​നാ​യി. പി​ന്നീ​ട്, ഫ്ര​ഞ്ച് ഭാ​ഷ​യി​ല്‍ എ​ഴു​താ​നും ഫ്ര​ഞ്ച് എ​ഴു​ത്തു​കാ​ര​നെ​ന്ന് അ​റി​യ​പ്പെ​ടാ​നു​മാ​ണ് ആ​ഗ്ര​ഹി​ച്ച​ത്. ആ​ദ്യ​കാ​ല​ത്ത് ചെ​ക്ക് ഭാ​ഷ​യി​ലെ​ഴു​തി​യ ത​ന്‍റെ കൃ​തി​ക​ള്‍ ഫ്ര​ഞ്ച് ഭാ​ഷ​യി​ലേ​ക്കു വി​വ​ർ​ത്ത​നം ചെ​യ്യു​ക​യാ​ണ്  അ​ദ്ദേ​ഹം ആ​ദ്യം ചെ​യ്ത​ത്. 1973ലാ​ണ് കു​ന്ദേ​ര​യു​ടെ ആ​ദ്യ​നോ​വ​ല്‍ പു​റ​ത്തു​വ​രു​ന്ന​ത്. 'ലൈ​ഫ് ഈ​സ് എ​ല്‍​സ് വേ​ര്‍’ എ​ന്ന ഈ ​നോ​വ​ലി​ല്‍ ഒ​രു യു​വ രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍റെ ക​ഥ​യാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. അ​പ​വാ​ദ​ങ്ങ​ളി​ല്‍​പ്പെ​ട്ട് ആ​ത്മ​സ​സം​ഘ​ര്‍​ഷം അ​നു​ഭ​വി​ക്കു​ന്ന  ഒ​രു ക​വി​കൂ​ടി​യാ​യി​രു​ന്നു നോ​വ​ലി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം. ക​ല​യി​ലൂ​ടെ​യും വി​പ്ല​വ​ത്തി​ലൂ​ടെ​യും സ്വാ​ത​ന്ത്ര്യം തേ​ടു​ന്ന ത​ന്റെ നാ​യ​ക​നി​ലൂ​ടെ യു​വ​ത്വ​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ളും ഭാ​വ​ന​ക​ളു​മാ​ണ് കു​ന്ദേ​ര ചി​ത്രീ​ക​രി​ച്ച​ത്.

 പി​ന്നീ​ട്, ദ ​ബു​ക്ക് ഓ​ഫ് ലാ​ഫ്റ്റ​ര്‍ ആ​ന്‍​ഡ് ഫൊ​ര്‍​ഗെ​റ്റിം​ഗ്’ എ​ന്ന കൃ​തി പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ൾ ലോ​കം ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി. 1979-ലാ​ണ് ദി ​ബു​ക്ക് ഓ​ഫ് ലാ​ഫ​ര്‍ ആ​ന്‍​ഡ് ഫൊ​ര്‍​ഗെ​റ്റിം​ഗ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.  മാ​ജി​ക് റി​യ​ലി​സ​ത്തി​ന്റെ വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​കൃ​തി ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.  ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​മൊ​ഴി​ഞ്ഞെ​ങ്കി​ലും ജ​ന്മ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങാ​ന്‍ കു​ന്ദേ​ര ത​യാ​റാ​യി​ല്ല.  ഒ​രി​ക്ക​ല്‍ ഒ​രു ജ​ര്‍​മ​ന്‍ ജേ​ര്‍​ണ​ലി​സ്റ്റ് ഇ​ക്കാ​ര്യം ചോ​ദി​ച്ച​പ്പോ​ള്‍ ഒ​രു തി​രി​ച്ചു പോ​ക്ക് ഇ​നി​യു​ണ്ടാ​വു​മെ​ന്നു തോ​ന്നു​ന്നി​ല്ല. അ​ത് ഇ​പ്പോ​ള്‍ എ​ന്റെ സ്വ​പ്ന​ത്തി​ല്‍ പോ​ലു​മി​ല്ല. ജ​ന്മ​നാ​ടി​ന്റെ  മ​ണ​ത്തെ​യും രു​ചി യെ​യും ഭാ​ഷ​യെ​യും സം​സ്കാ​ര​ത്തെ​യും ഞാ​ന്‍ എ​ന്നോ​ടൊ​പ്പം കൊ​ണ്ടു പോ​ന്നി​ട്ടു​ണ്ട​ല്ലോ എ​ന്നാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞ​ത്.  തൊ​ണ്ണൂ​റു​ക​ളു​ടെ തു​ട​ക്കം മു​ത​ല്‍ കു​ന്ദേ​ര​യു​ടെ എ​ഴു​ത്തി​നു​ള്ള വി​ല​ക്ക് ചെ​ക്കോ​സ്ലൊ​വാ​ക്യ​യി​ല്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി നീ​ങ്ങി​യി​രു​ന്നെ​ങ്കി​ലും ’ദ ​അ​ണ്‍​ബെ​യ​റ​ബി​ള്‍ ലൈ​റ്റ്നെ​സ് ഓ​ഫ് ബീ​യിം​ഗ്’  പ്ര​സി​ദ്ധീ​ക​രി​ക​രി​ക്ക​പ്പെ​ട്ട​ത് 2006ലാ​ണ്. സ്റ്റി​വ​ല്‍ ഓ​ഫ് ഇ​ന്‍​സി​ഗ്നി​ഫി​ക്ക​ന്‍​സ് ആ​ണ് കു​ന്ദേ​ര​യു​ടെ അ​വ​സാ ന ​നോ​വ​ല്‍ 


എ​​​​ഴു​​​​ത്തി​​​​ലും ത​​​​ത്വ​​​​ചി​​​​ന്ത​​​​ക​​​​ൻ

ഒ​രി​ക്ക​ൽ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ, ത​ന്‍റെ എ​ഴു​ത്തു ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് കു​ന്ദേ​ര ന​ൽ​കി​യ ഉ​ത്ത​രം ഇ​ങ്ങ​നെ:  “ചി​ല​പ്പോ​ൾ ഞാ​ൻ ചി​ന്തി​ക്കാ​റു​ണ്ട്, എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ഞാ​ൻ ആ​രാ​കു​മാ​യി​രു​ന്നു​വെ​ന്ന്. എ​നി​ക്കു തോ​ന്നു​ന്ന​ത് ഒ​രു ഫി​ലോ​സ​ഫ​ർ ആ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ്. ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളോ​ടു​ള്ള ആ​ഭി​മു​ഖ്യ​മാ​ണ് എ​ന്നെ രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​ക്കി​യ​ത്. അ​തേ ആ​ശ​യ​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ട​മാ​ണ് എ​ന്നെ ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​നു​മാ​ക്കി​യ​ത്. ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളോ​ടു​ള്ള അ​ടു​പ്പ​വും കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കാ​നു​ള്ള എ​ന്‍റെ ശ്ര​മ​ങ്ങ​ളു​മാ​ണ് എ​ന്‍റെ എ​ല്ലാ എ​ഴു​ത്തു​ക​ളു​ടെ​യും അ​ടി​ത്ത​റ. ശ​രിക്കും ​വ​ള​രെ വി​ശാ​ല​വും തു​റ​ന്ന​തു​മാ​യ മ​ന​സു​ള്ള​വ​ര്‍​ക്കും പ​ക്വ​തയോടെ​യും വ്യ​ത്യ​സ്ത​മാ​യും ജീ​വി​ത​ത്തെ നേ​രി​ടു​ന്ന​വ​ര്‍​ക്കും വേ​ണ്ടി​യാ​ണു ഞാ​ന്‍ എ​ഴുതാ​റെ​ന്നാ​ണ് എ​നി​ക്കു തോ​ന്നി​യി​ട്ടു​ള്ള​ത്. അ​ധി​കം ചി​ന്തി​ക്കേ​ണ്ട ആ​വ​ശ്യമി​ല്ലാ​തെ വാ​യി​ക്കാ​നു​ള്ള പു​സ്ത​കം തേ​ടു​ന്ന​വ​ര്‍​ക്ക് എ​ന്റെ പു​സ്ത​ക​ങ്ങ​ള്‍ രുചി​ക്കി​ല്ല എ​ന്ന് എ​നി​ക്ക് ന​ന്നാ​യി അ​റി​യാം.’’ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ വാ​യ​ക്കു​ന്പോ​ൾ വാ​യ​ന​ക്കാ​ര​നു മ​ന​സി​ലാ​വു​ന്ന കാ​ര്യ​മാ​ണി​ത്. ആ ​കൃ​തി​ക​ളെ​ല്ലാം ഒ​രു ത​ര​ത്തി​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ ത​ത്വ​ചി​ന്താ​പ​ര​മാ​ണെ​ന്നു ന​മു​ക്കു വി​ല​യി​രു​ത്താ​നാ​വും പ്ര​തീ​ക്ഷ​ക​ളും മോ​ഹ​ങ്ങ​ളും മോ​ഹ​ഭം​ഗ​ങ്ങ​ളും ആ​കാം​ക്ഷ​യും ദു​ര​ന്ത​ങ്ങ​ളും വ്യ​ക്തി ദു​ഖ​ങ്ങ​ളും ഏ​കാ​ന്ത​ത​യും ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥ​മി​ല്ലാ​യ്മ​യു​മെ​ല്ലാം അ​ദ്ദേ​ഹം ത​ന്‍റെ നോ​വ​ലു​ക​ളി​ൽ ആ​വി​ഷ്ക​രി​ച്ചു. ജീ​വി​ത​ത്തി​ൽ ഒ​രു മ​നു​ഷ്യ​ൻ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ സ​ന്തോ​ഷ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും വൈ​കാ​രി​ക തീ​വ്ര​ത​ക​ളും അ​ഭി​നി​വേ​ശ​ങ്ങ​ളും ഉ​ന്മാ​ദ​ങ്ങ​ളും കു​ന്ദേ​ര​യു​ടെ ര​ച​ന​ക​ളി​ൽ നി​റ​ഞ്ഞു തു​ളു​ന്പി​യി​രു​ന്നു. 

നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​രം അ​​​​ക​​​​ലെ

 ഗ​​​​ബ്രി​​​​യേ​​​​ൽ ഗാ​​​​ർ​​​​സി​​​​യ മാ​​​​ർ​​​​ക്കേ​​​​സി​​​​നും ഒ​​​​ർ​​​​ഹാ​​​​ൻ പാ​​​​മു​​​​ക്കി​​​​നു​​​​മൊ​​​​പ്പം ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും ആ​​​​രാ​​​​ധ​​​​ക​​​​രെ സൃ​​​​ഷ്ടി​​​​ച്ച കു​​​​ന്ദേ​​​​ര നി​​​​ര​​​​വ​​​​ധി​​​​ത​​​​വ​​​​ണ നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും ഒ​​​​രി​​​​ക്ക​​​​ലും പു​​​​ര​​​​സ്കാ​​​​രം തേ​​​​ടി​​​​യെ​​​​ത്തി​​​​യി​​​​ല്ല. ഇ​​​​ക്കാ​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഒ​​​​രി​​​​ക്ക​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ടു ചോ​​​​ദി​​​​പ്പോ​​​​ൾ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞ​​​​ത് “ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ബാ​​​​ധ്യ​​​​ത​​​​യാ​​​​ണ്. എ​​​​ഴു​​​​ത്തി​​​​ൽ ഞാ​​​​ൻ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​ണ്. എ​​​​ന്‍റെ ചി​​​​ന്ത​​​​ക​​​​ളെ ഞാ​​​​ൻ കെ​​​​ട്ട​​​​ഴി​​​​ച്ചു വി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ചി​​​​ല​​​​പ്പോ​​​​ഴെ​​​​ങ്കി​​​​ലും ത​​​​ട​​​​സ​​​​മാ​​​​യേ​​​​ക്കാം’’ എ​​​​ന്നാ​​​​ണ്. മാ​​​​ർ​​​​ക്കേ​​​​സി​​​​ന്‍റെ ‘ഏ​​​​കാ​​​​ന്ത​​​​ത​​​​യു​​​​ടെ നൂ​​​​റു​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ’ പോ​​​​ലെ​​​​യൊ പാ​​​​മു​​​​ക്കി​​​​ന്‍റെ ‘ദ ​​​​മ്യൂ​​​​സി​​​​യം ഓ​​​​ഫ് ഇ​​​​ന്ന​​​​സെ​​​​ൻ​​​​സ്’ പോ​​​​ലെ​​​​യോ അ​​​​ത്ര ല​​​​ളി​​​​ത​​​​മാ​​​​യി വാ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന കൃ​​​​തി​​​​യ​​​​ല്ല ‘ദ ​​​​അ​​​​ൺ ബെ​​​​യ​​​​റ​​​​ബി​​​​ൾ ലൈ​​​​റ്റ്നെ​​​​സ് ഓ​​​​ഫ് ബി​​യീം​​​​ഗ്’. ഈ ​​​​നോ​​​​വ​​​​ലി​​​​നു കു​​​​ന്ദേ​​​​ര ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഫി​​​​ലോ​​​​സ​​​​ഫി​​​​ക്ക​​​​ൽ ട​​​​ച്ചാ​​​​ണ് അതിനു കാരണം. പ്രാ​ഗ് വ​സ​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ദ ​അ​ണ്‍​ബേ​റ​ബി​ള്‍ ലൈ​റ്റ്‌​നെ​സ് ഓ​ഫ് ബീ​യിം​ഗ് ര​ചി​ക്ക​പ്പെ​ടു​ന്ന​ത്. സോ​വി​യ​റ്റ് ടാ​ങ്കു​ക​ള്‍ ചെ​ക്ക് ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗി​ലൂ​ടെ ഉ​രു​ളു​മ്പോ​ള്‍, തോ​മാ​സ്-​തെ​രേ​സ, സ​ബീ​ന-​ഫ്രാ​ന്‍​സ് എ​ന്നീ ര​ണ്ട് ദ​മ്പ​തി​ക​ളു​ടെ ജീ​വി​ത​മാ​ണ് നോ​വ​ല്‍ പ​റ​ഞ്ഞ​ത്. ജൂ​ലി​യ​റ്റ് ബി​നോ​ഷും ഡാ​നി​യ​ല്‍ ഡേ ​ലൂ​യി​സും അ​ഭി​ന​യി​ച്ച സി​നി​മ​യാ​യി ഇ​ത് മാ​റു​ക​യും കു​ന്ദേ​ര​യ്ക്ക് ലോ​ക​മെ​മ്പാ​ടും നി​ര​വ​ധി ആ​രാ​ധ​ക​രെ നേ​ടി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. സാ​ഹി​ത്യ​ത്തി​നു​ള്ള പ​ര​മോ​ന്ന​ത പു​ര​സ്‌​കാ​രം അ​ന്യ​മാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ടി​നി​ടെ ലോ​കം ക​ണ്ട ഏ​റ്റ​വും പ്ര​തി​ഭാ​ശാ​ലി​യാ​യ എ​ഴു​ത്തു​കാ​രു​ടെ പ​ട്ടി​ക​യി​ല്‍ ആ​ദ്യ സ്ഥാ​ന​ത്ത് പേ​രെ​ഴു​തി​ച്ചേ​ര്‍​ത്താ​ണ് കു​ന്ദേ​ര വി​ട​വാ​ങ്ങു​ന്ന​ത്.

മാ​​​​ധ്യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നകന്ന്

മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ നി​​​​റ​​​​ഞ്ഞുനി​​​​ൽ​​​​ക്കാ​​​​ൻ കുന്ദേര ഒ​​​​രി​​​​ക്ക​​​​ലും ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ത​​​​ന്‍റെ കൃ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട പ​​​​ഠ​​​​ന​​​​ങ്ങ​​​​ളും നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രു ത​​​​മാ​​​​ശ​​​​ക്ക​​​​ഥ വാ​​​​യി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ വാ​​​​യി​​​​ച്ച് അ​​​​ദ്ദേ​​​​ഹം ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞി​​​​രു​​​​ന്നു. ത​​​​ന്‍റെ പ​​​​ല ര​​​​ച​​​​ന​​​​ക​​​​ളും രാ​​ഷ്‌​​ട്രീ​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​തി​​​​ലൊ​​​​ന്നും അ​​​​ദ്ദേ​​​​ഹം ത​​​​ത്പ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നി​​​​ല്ല. മാ​​​​ർ​​​​ക്കേ​​​​സും പാ​​​​മു​​​​ക്കും യോസയും ഫ്യു​​​​ന്‍റെ​​​​സു​​​​മൊ​​​​ക്കെ ആ​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ കു​​​​ന്ദേ​​​​ര കാ​​​​ണാ​​​​മ​​​​റ​​​​യ​​​​ത്താ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ എ​​​​ഴു​​​​ത്ത് ആ​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. 

തെ​​​​റ്റു തി​​​​രു​​​​ത്തി; ജ​​​​ന്മ​​​​നാ​​​​ട് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു

നാ​ലു പ​തി​റ്റാ​ണ്ടി​നു ശേ​ഷം കു​ന്ദേ​ര​യെ ജ​ന്മ​നാ​ട് അം​ഗീ​ക​രി​ച്ചു. പ​റ്റി​യ തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞ് തൊ​ണ്ണൂ​റാം വ​യ​സി​ൽ പി​റ​ന്ന മ​ണ്ണി​ന്‍റെ പൗ​ര​ത്വം തി​രി​ച്ചു​ന​ല്കാ​ൻ രാ​ജ്യം ത​യാ​റാ​യി. ഫ്രാ​ൻ​സി​ലെ ചെ​ക്ക് അം​ബാ​സ​ഡ​ർ പീ​റ്റ​ർ ഡ്രൂ​ല​ക്, മി​ല​ൻ കു​ന്ദേ​ര​യെ നേ​രി​ൽ​ക്ക​ണ്ട് പൗ​ര​ത്വ​രേ​ഖ കൈ​മാ​റി​യ നി​മി​ഷം കു​ന്ദേ​ര​യു​ടെ ക​ണ്ണു​ക​ൾ സ​ന്തോ​ഷം​കൊ​ണ്ടു നി​റ​ഞ്ഞ​ത് ലോ​കം അ​ത്യ​ന്തം വൈ​കാ​രി​ക​മാ​യാ​ണ് വീ​ക്ഷി​ച്ച​ത്. ഏ​റ്റ​വും വ​ലി​യ ചെ​ക്ക് എ​ഴു​ത്തു​കാ​ര​നെ സ്വ​ന്തം രാ​ജ്യം തി​രി​കെ കൊ​ണ്ടു​വ​ന്ന​താ​യി ചെ​ക്ക് റി​പ്പ​ബ്ലി​ക് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ന്‍​സ് കാ​ഫ്ക സ​മ്മാ​നം അ​ദ്ദേ​ഹ​ത്ത​നു സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.


FACEBOOK COMMENT BOX