(സച്ചിനെക്കുറിച്ച് ഡോം മോറെസ് എഴുതിയ കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)
അവന്റെ വരവോടെ
ഇടിമുഴക്കം തുടങ്ങുന്നു
അമ്പതിനായിരം തൊണ്ടകളില്‍ തുപ്പല്‍ വറ്റും
അമ്പതിനായിരം ഹൃദയങ്ങളുടെ സ്പന്ദനം
നിങ്ങള്‍ കേള്‍ക്കും
അവനൊരാള്‍ക്കു വേണ്ടി
ബഹളം നിര്‍ത്തി സ്വരൈക്യമുണ്ടാകുന്നു
വര്‍ഷങ്ങള്‍ക്കപ്പുറം അവരവന്റെ പേര്
തെറ്റായി ഉച്ചരിച്ചിരുന്നു
ലോഡ്‌സില്‍, ഒരു ക്യാച്ചിനാല്‍
ഒരു ഇതിഹാസം തുടങ്ങി
ഉന്നതം, നിര്‍വികാരം, ധിക്കാരം
എതിര്‍ ക്യാപ്റ്റന്‍മാര്‍ ആ കുട്ടിയെ തച്ചുടയ്ക്കാന്‍ ശ്രമിച്ചു
ഒടുവിലവര്‍ കണ്ടെത്തി അവന്‍ പുരുഷനായിരുന്നു
അവന്‍ തടിച്ചു കുറിയവന്‍, ദൃഢഗാത്രനും
ഇന്നവന്‍ കാവല്‍ക്കാരനായിരിക്കുന്നു
കുറ്റിരോമങ്ങള്‍ നിറഞ്ഞ അവന്റെ കവിള്‍ത്തടങ്ങളില്‍
പരുക്കന്‍ സ്വഭാവം നിഴലിച്ചിരുന്നു
ആയിരങ്ങളെ അവന്റെ കളിയിലേക്ക് ആകര്‍ഷിക്കുന്നതെന്ത് ?
അവന്റെ കളിയില്‍ പിന്‍ നിരയിലെ കാണികള്‍
ഉത്തേജിതരായതായി നിങ്ങള്‍ക്കു തോന്നും
സൂര്യനെപ്പോലെ അതിവേഗം
അവന്‍ കരുത്താര്‍ജിക്കും
അപ്പോള്‍, പരിശീലകന്‍
അവന്റെ സ്ഥാനം നിശ്ചയിക്കും
മിന്നലും ചമ്മട്ടി ശബ്ദവും അന്തരീക്ഷത്തെ തീക്ഷണമാക്കും
അപ്പോഴും അവന്റെ മുഖത്ത്
നിസംഗഭാവമായിരിക്കും
അവന്റെ പ്രകടനത്തെ പിന്‍നിര കാണികള്‍
കൈകൊട്ടി പുകഴ്ത്തി
വാക്കുകള്‍ക്കു പകരം അവര്‍ ചെറിയ മരച്ചെണ്ടകള്‍ കൊട്ടി
ഉയര്‍ന്നു പൊങ്ങിയ പന്തുകള്‍ക്കൊപ്പം
അവരുടെ കരിമരുന്നു പ്രയോഗവും ആകാശത്ത് വര്‍ണങ്ങള്‍ തീര്‍ത്തു
അത് പക്ഷികളെപ്പോലും ഭയപ്പെടുത്തി
അവരുടെ വര്‍ണങ്ങള്‍ മങ്ങിയപ്പോഴും
ശബ്ദം മുറിഞ്ഞപ്പോഴും രോഷമുയര്‍ന്നപ്പോഴും
അവന്‍ കൂടുതല്‍ കരുത്തനായി
അവന്റെ ബാറ്റ്
അവരുടെ പ്രതീക്ഷകളുടെ ലോകത്തെ പുനര്‍നിര്‍മിച്ചു.
......................................................................................................................
1999 ല്‍ ഔട്ട് ലുക്ക് മാഗസിനിലാണ് മോറെസിന്റെ ഈ കവിത പ്രസിദ്ധീകരിച്ചത്