Wednesday, July 12, 2023

വേട്ടയാടപ്പെട്ട പോരാട്ടവീര്യത്തിന്റെ ഓര്‍മകള്‍


 

സ​​​ന്ദീ​​​പ് സ​​​ലിം

മി​​​​ല​​​​ൻ കു​​​​ന്ദേ​​​​ര മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ എ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്ന എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ന​​​​ല്ല. എ​​​​ന്നാ​​​​ൽ, മ​​​​ല​​​​യാ​​​​ളി വാ​​​​യ​​​​ന​​​​ക്കാ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ച് മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ​​​​ക്കാ​​​​ൾ പ്രി​​​​യ​​​​പ്പെ​​​​ട്ട എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​ണ് അ​​ദ്ദേ​​ഹം. ഇ​​​​ത് മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ മാ​​​​ത്രം കാ​​​​ര്യ​​​​മ​​​​ല്ല. മ​​​​റി​​​​ച്ച് ലോ​​​​ക​​​​ത്തി​​​​ൽ സാ​​​​ഹി​​​​ത്യ​​​​ത്തെ​​​​യും എ​​​​ഴു​​​​ത്തി​​​​നെ​​​​യും സ്നേ​​​​ഹി​​​​ച്ച​​​​വ​​​​രെ​​​​ല്ലാം മി​​​​ല​​​​ൻ കു​​​​ന്ദേ​​​​ര​​​​യെ അ​​​​വ​​​​രു​​​​ടെ സ്വ​​​​ന്തം എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. അ​​​​തി​​​​നു​​​​മ​​​​പ്പു​​​​റം അ​​​​വ​​​​രി​​​​ലൊ​​​​രാ​​​​ളാ​​​​യി​​ക്ക​​​​ണ്ടു സ്നേ​​​​ഹി​​​​ച്ചു. കാ​​​​ര​​​​ണം വാ​​​​യ​​​​ക്കാ​​​​ർ​​​​ക്ക് ഒ​​​​രി​​​​ക്ക​​​​ലും അ​​​​വ​​​​ഗ​​​​ണി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​ത്ര ക​​​​രു​​​​ത്ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ര​​​​ച​​​​ന​​​​ക​​​​ൾ​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 

94-ാം വ​​​​യ​​​​സി​​​​ൽ, ത​​​​ന്‍റെ ര​​​​ച​​​​ന​​​​ക​​​​ളെ കാ​​​​ല​​​​ത്തി​​​​നും വാ​​​​യ​​​​ന​​​​ക്കാ​​​​ർ​​​​ക്കും വി​​​​ട്ടു​​​​ന​​​​ൽ​​​​കി കു​​​​ന്ദേ​​​​ര ലോ​​​​ക​​​​ത്തോ​​​​ടു വി​​​​ട​​​​പ​​​​റ​​​​യു​​​​ന്പോ​​​​ൾ ന​​​​ഷ്ട​​​​മാ​​​​വു​​​​ന്ന​​​​ത്, ദ ​​​​അ​​​​ണ്‍ബെ​​​​യ​​​​റ​​​​ബി​​​​ൾ ലൈ​​​​റ്റ്നെ​​​​സ് ഓ​​​​ഫ് ബി​​യീം​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെയുള്ള നോ​​​​വ​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ക​​​​ഥ​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ക​​​​വി​​​​ത​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും നാ​​​​ട​​​​ക​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും അ​​​​ര​​​​നൂ​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​യാ​​​​യി മ​​​​നു​​​​ഷ്യ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളെ അ​​​​തി​​​​മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച മ​​​​ഹാ​​​​നാ​​​​യ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നെ​​​​യാ​​​​ണ്.

ലാ​​​​ഫ്റ്റ​​​​ർ ആ​​​​ൻ​​​​ഡ് ഫൊ​​​​ർ​​​​ഗെ​​​​റ്റിം​​​​ഗ് എ​​​​ന്ന നോ​​​​വ​​​​ലി​​​​ൽ കു​​​​ന്ദേ​​​​ര എ​​​​ഴു​​​​തി​​​​യ ഒ​​​​രു​​​​ വ​​​​രി ഇ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്: “മ​​​​റ​​​​വി​​​​ക്കെ​​​​തി​​​​രാ​​​​യ ഓ​​​​ർ​​​​മ​​​​യു​​​​ടെ സ​​​​മ​​​​ര​​​​മാ​​​​ണ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​ന്‍റെ ചെ​​​​റു​​​​ത്തു​​​​നി​​​​ൽ​​​​പ്പ്.’’ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ലാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും സ​​​​മ​​​​രരം​​​​ഗ​​​​ത്തും പോ​​​​സ്റ്റ​​​​റാ​​​​യും ബാ​​​​ന​​​​റാ​​​​യും ഈ ​​​​വ​​​​രി​​​​ക​​​​ൾ ഇ​​​​ടം​​​​പി​​​​ടി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. ഫ്രാ​​​​ൻ​​​​സി​​​​ലി​​​​രു​​​​ന്ന് മി​​​​ല​​​​ൻ കു​​​​ന്ദേ​​​​ര കു​​​​റി​​​​ച്ച ഈ ​​​​വ​​​​രി​​​​ക​​​​ൾ ന​​​​മ്മു​​​​ടെ യു​​​​വ​​​​ത്വ​​​​ത്തെ കു​​​​റ​​​​ച്ചൊ​​​​ന്നു​​​​മ​​​​ല്ല ആ​​​​വേ​​​​ശം കൊ​​​​ള്ളി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഈ ​​​​വ​​​​രി​​​​ക​​​​ളി​​​​ലൂ​​​​ടെ കു​​​​ന്ദേ​​​​ര എ​​​​ന്ന എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നെ മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റ പോ​​​​രാ​​​​ട്ടവീ​​​​ര്യ​​​​ത്തെ​​​​കൂ​​​​ടി​​​​യാ​​​​ണു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ നെ​​​​ഞ്ചേ​​​​റ്റി​​​​യ​​​​ത്. 

1929 ഏ​പ്രി​ൽ ഒ​ന്നി​ന് ചെ​ക്കോ​സ്ലൊ​വാ​ക്യ​യി​ലെ ബ്ര​ണോ​യി​ലാ​ണ് കു​ന്ദേ​ര ജ​നി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വ് ലു​ഡ്വി​ക് കു​ന്ദേ​ര ചെ​ക്കോ​സ്ലോ​വാ​ക് സം​ഗീ​ത​ജ്ഞ​നും പി​യാ​നി​സ്റ്റും അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ കു​ന്ദേ​ര​യെ സം​ഗീ​തം പ​ഠി​പ്പി​ച്ചു. കു​ന്ദേ​ര​യു​ടെ ഒ​ട്ടു​മി​ക്ക നോ​വ​ലു​ക​ളി​ലും സം​ഗീ​ത വി​ഷ​യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണ​വും മ​റ്റൊ​ന്ന​ല്ല. ജ​ന്മ​ന​ഗ​ര​മാ​യ ബ്ര​ണോ​യി​ൽ​നി​ന്നു​ത​ന്നെ അ​ദ്ദേ​ഹം സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. ചെ​റി​യ പ്രാ​യ​ത്തി​ൽ​ത്ത​ന്നെ സാ​ഹി​ത്യ​ത്തി​ൽ ത​ത്പ​ര​നാ​യി​രു​ന്ന കു​ന്ദേ​ര സാ​ഹി​ത്യ​വും സൗ​ന്ദ​ര്യ​ശാ​സ്ത്ര​വു​മാ​ണ് പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 1952ൽ ​ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം ഫി​ലിം അ​ക്കാ​ഡ​മി​യി​ൽ ലോ​ക സാ​ഹി​ത്യ​ത്തി​ൽ അ​ധ്യാ​പ​ക​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു.



കു​​​​ന്ദേ​​​​ര​​​​യും ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യും

ബി​​​​രു​​​​ദപ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്തു​​​​ത​​​​ന്നെ അ​​​​ദ്ദേ​​​​ഹം എ​​​​ഴു​​​​തു​​​​ക​​​​യും രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ൽ ത​​​​ത്പ​​​​ര​​​​നാ​​​​വു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ചെ​​​​ക്കോ​​​​സ്ലൊ​​​​വാ​​​​ക് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പ്ര​​​​സ്ഥാ​​​​ന​​​​വു​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം അ​​​​തി​​​​വേ​​​​ഗം അ​​​​ടു​​​​ത്തു. 1948ൽ ​​​​അ​​​​ദ്ദേ​​​​ഹം ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യി. കു​​​​ന്ദേ​​​​ര​​​​യ്ക്ക് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യി സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ബ​​​​ന്ധ​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പ​​​​ല​​​​പ്പോ​​​​ഴും അ​​​​ധി​​​​കാ​​​​രം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ മാ​​​​ർ​​​​ക്സി​​​​സ്റ്റ് ഐ​​​​ഡി​​​​യോ​​​​ള​​​​ജി​​​​യി​​​​ൽ​​നി​​​​ന്നു പാ​​​​ർ​​​​ട്ടി വ്യ​​​​തി​​​​ച​​​​ലി​​​​ച്ച​​​​പ്പോ​​​​ഴൊ​​​​ക്കെ കുന്ദേര അ​​​​സ്വ​​​​സ്ഥ​​​​നാ​​​​യി. പ​​​​ല​​​​പ്പോ​​​​ഴും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പി​​​​ത ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​ദ്ദേ​​​​ഹ​​​​ത്തിനു പൊ​​​​തു​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. 

എ​​​​ഴു​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, പ്ര​​​​സം​​​​ഗ​​​​ത്തി​​​​ലും അ​​​​ദ്ദേ​​​​ഹം അ​​​​സാ​​​​മാ​​​​ന്യ​​​​മാ​​​​യ ക​​​​ഴി​​​​വു പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ദ്ദേ​​​​ഹ​​​​ത്തെ കേ​​​​ൾ​​​​ക്കാ​​​​ൻ വ​​​​ലി​​​​യ ജ​​​​ന​​​​ക്കൂ​​​​ട്ടം രൂ​​​​പ​​​​പ്പെ​​​​ട്ടു. അ​​​​വ​​​​രി​​​​ൽ ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും യു​​​​വാ​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത് ചെ​​​​ക്ക് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യെ കു​​​​റ​​​​ച്ചൊ​​​​ന്നു​​​​മ​​​​ല്ല ചൊ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. കു​​​​ന്ദേ​​​​ര പ​​​​ല​​​​ത​​​​വ​​​​ണ താ​​​​ക്കീ​​​​തു ചെ​​​​യ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ, ത​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും കാ​​​​ഴ്ച​​​​പ്പാ​​​​ടും അ​​​​ദ്ദേ​​​​ഹം കൂ​​​​ടു​​​​ത​​​​ൽ ഉ​​​​റ​​​​ക്കെ ലോ​​​​ക​​​​ത്തോ​​​​ടു വി​​​​ളി​​​​ച്ചുപ​​​​റ​​​​യു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​ത്. ഒ​​​​ടു​​​​വി​​​​ൽ, 1950ൽ ​​​​പാ​​​​ർ​​​​ട്ടി വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ അ​​​​ദ്ദേ​​​​ഹം പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ടു.  

പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും ക​​​​മ്യൂ​​​​ണി​​​​സ്റ്റ് ആ​​​​ശ​​​​യ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള ത​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യം അ​​​​ദ്ദേ​​​​ഹം തു​​​​ട​​​​ർ​​​​ന്നു. പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട സ​​​​മ​​​​യ​​​​ത്ത് അ​​​​നു​​​​ഭ​​​​വി​​​​ച്ച മാ​​​​ന​​​​സി​​​​ക സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച്  ആ​​​​ത്മ​​​​ക​​​​ഥാ​​​​പ​​​​ര​​​​മാ​​​​യ ‘ദ ​​​​ജോ​​​​ക്ക്’ എ​​ന്ന നോ​​വ​​ലി​​​​ൽ അ​​​​ദ്ദേ​​​​ഹം പി​​​​ന്നീട് എ​​​​ഴു​​​​തു​​​​ക​​​​യു​​​​ണ്ടാ​​​​യി. പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ആ​ശ​യ​സം​ഘ​ര്‍​ഷ​ങ്ങ​ള്‍ അ​നു​ഭ​വി​ച്ചി​രു​ന്ന കാ​ല​ത്തെ​ഴു​തി​യ ഈ ​കൃ​തി​യി​ല്‍ ഇ​രു​ണ്ട ക​റു​ത്ത ഹാ​സ്യം നി​റ​ഞ്ഞ ഭാ​ഷ​യാ​ണ് കു​ന്ദേ​ര ഉ​പ​യോ​ഗി​ച്ച​ത്. ക​​​​മ്യൂ​​​​ണി​​​​സ്റ്റ് ആ​​​​ശ​​​​യ​​​​ത്തോ​​​​ടു​​​​ള്ള ആ​​​​ഭി​​​​മു​​​​ഖ്യം നി​​​​മി​​​​ത്തം അ​​​​ദ്ദേ​​​​ഹം 1956ൽ ​​​​വീ​​​​ണ്ടും പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​ർ​​ന്നു. ഒ​​​​ന്ന​​​​ര പ​​​​തി​​​​റ്റാ​​​​ണ്ടോ​​ളം അ​​​​ദ്ദേ​​​​ഹം പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി തു​​​​ട​​​​ർ​​​​ന്നു. 1970ൽ ​​​​അ​​​​ദ്ദേ​​​​ഹ​​​​ത്തെ വീ​​​​ണ്ടും ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി പു​​​​റ​​​​ത്താ​​​​ക്കി. ഇ​​​​ത്ത​​​​വ​​​​ണ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യെ ബാ​​​​ധി​​​​ച്ച സ്റ്റാ​​​​ലി​​​​നി​​​​സ​​​​ത്തി​​​​ൽ​​നി​​​​ന്നു മോ​​​​ച​​​​നം  വേ​​​​ണ​​​​മെ​​​​ന്നും പാ​​​​ർ​​​​ട്ടി​​​​യി​​​​ലും ഭ​​​​ര​​​​ണ​​​​ത്തി​​​​ലും പ​​​​രി​​​​ഷ​​​​്കാ​​​​ര​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും  ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നാ​​​​ണു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​ട്ട​​​​ത്. ഏ​​​​താ​​​​ണ്ട് ഈ ​​​​ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട, അ​ല​ക്സാ​ണ്ട​ർ ഡ്യൂ​ബ്ചെ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ്രാ​​​​ഗ് വ​​​​സ​​​​ന്തം എ​​​​ന്ന കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ മു​​​​ന്നി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ പ​​​​രി​​​​ഷ്കാ​​​​ര​​​​ത്തി​​​​നു​​​​വേ​​​​ണ്ടി  ന​​​​ട​​​​ന്ന മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​ണ് ര​​​​ണ്ടാ​​​​മ​​​​തും അ​​​​ദ്ദേ​​​​ഹ​​​​ത്തെ പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ ചെ​​​​ക്ക് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​യ​​​​ത്. 

എ​​​​ഴു​​​​ത്തി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ലേ​​​​ക്ക് 

കു​​​​ന്ദേ​​​​ര​​​​യു​​​​ടെ ആ​​​​ദ്യപു​​​​സ്ത​​​​കം 1953ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘മ​​​​നു​​​​ഷ്യ​​​​ൻ വി​​​​ശാ​​​​ല​​​​മ‌ാ​​യ പൂ​​​​ന്തോ​​​​ട്ടം’ എ​​​​ന്ന ക​​​​വി​​​​താ സ​​​​മാ​​​​ഹാ​​​​ര​​​​മാ​​​​ണ്. ഈ ​​​​ക​​​​വി​​​​ത​​​​ക​​​​ളി​​​​ലും അ​​​​ടി​​​​സ്ഥാ​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നു വ്യ​​​​തി​​​​ച​​​​ലി​​​​ക്കു​​​​ന്ന ക​​​​മ്യൂ​​​​ണി​​​​സ്റ്റു പാ​​​​ർ​​​​ട്ടി​​​​യെ​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ്ര​​തി​​പാ​​ദി​​ത്. ക​​​​മ്യൂ​​​​ണി​​​​സ​​​​ത്തെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ ച​​​​ട്ട​​​​ക്കൂ​​​​ടി​​​​നു​​​​ള്ളി​​​​ൽ​​​​നി​​​​ന്നു മാ​​​​നു​​​​ഷി​​​​ക​​​​മാ​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റെ എ​​​​ഴു​​​​ത്തു​​​​ക​​ളി​​​​ലൂ​​​​ടെ ആ​​​​ദ്യ​​​​കാ​​​​ല​​​​ത്തു ശ്ര​​​​മി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, അ​​​​തി​​​​നെ ആരോഗ്യപരമായ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി ത​​​​യാ​​​​റാ​​​​യി​​​​ല്ല. മ​​​​റി​​​​ച്ച് , അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ നി​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യും പു​​​​സ്ത​​​​ക​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ​​നി​​​​ന്നും ലൈ​​​​ബ്ര​​​​റി​​​​ക​​​​ളി​​​​ൽ​​നി​​​​ന്നും പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക​​​​യു​​മാ​​ണ് ചെ​​​​യ്ത​​​​ത്. 

കു​​​​ന്ദേ​​​​ര​​​​യു​​​​ടെ ചെ​​​​ക്ക് പൗ​​​​ര​​​​ത്വ​​​​വും റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ടു. ഒ​​​​ടു​​​​വി​​​​ൽ അ​​​​ദ്ദേ​​​​ഹം ക​​​​മ്മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ അ​​​​പ​​​​ച​​​​യ​​​​ത്തി​​​​ൽ നി​​​​രാ​​​​ശ​​​​നാ​​​​യി ത​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ 30 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ നി​​​​രാ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നു സ​​​​ങ്ക​​​​ട​​​​പ്പെ​​​​ട്ടു. ഈ ​​​​സ​​​​ങ്ക​​​​ട​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ഒ​​​​രു പൊ​​​​തു​​​​ച​​​​ട​​​​ങ്ങി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ങ്ങ​​​​നെ പ​​​​റ​​​​ഞ്ഞു. “ഞാ​​​​ൻ എ​​​​ഴു​​​​ത്തി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ലേ​​​​ക്കു ന​​​​ട​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​നി​​​​യും എ​​​​നി​​​​ക്ക് അ​​​​വ​​​​രോ​​​​ടു പ​​​​റ​​​​യാ​​​​ൻ ഒ​​​​ന്നു​​​​മി​​​​ല്ല. അ​​​​വ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു​​വേ​​​​ണ്ടി ഏ​​​​റ്റ​​​​വും മ​​​​ഹ​​​​ത്താ​​​​യ ആ​​​​ദ​​​​ർ​​​​ശ​​​​ങ്ങ​​​​ളെ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു. മാ​​​​ന​​​​വി​​​​ക​​​​ത​​​​യി​​​​ലൂ​​​​ന്നി​​​​യ​​​​ല്ലാ​​​​ത്ത ഒ​​​​രു ആ​​​​ദ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​ല്ലെ​​​​ന്ന് അ​​​​വ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന കാ​​​​ലം വ​​​​രു​​​​മെ​​​​ന്നു ഞാ​​​​ൻ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.” പി​​​​ന്നീ​​​​ട് 1975ൽ ​​​​അ​​​​ദ്ദേ​​​​ഹം ഭാ​​​​ര്യ​​​​യോ​​​​ടൊ​​​​പ്പം ഫ്രാ​​​​ൻ​​​​സി​​​​ലേ​​​​ക്ക് കു​​​​ടി​​​​യേ​​​​റി, അ​​​​വി​​​​ടെ  അ​​​​ദ്ദേ​​​​ഹം റെ​​​​ന്ന​​​​സ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി. 

ഫ്രാ​​​​ന്‍സി​​​​ലെ​​​​ത്തി ഫ്ര​​​​ഞ്ച് എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​യി

1981ല്‍ ​അ​ദ്ദേ​ഹം ഫ്ര​ഞ്ച് പൗ​ര​നാ​യി. പി​ന്നീ​ട്, ഫ്ര​ഞ്ച് ഭാ​ഷ​യി​ല്‍ എ​ഴു​താ​നും ഫ്ര​ഞ്ച് എ​ഴു​ത്തു​കാ​ര​നെ​ന്ന് അ​റി​യ​പ്പെ​ടാ​നു​മാ​ണ് ആ​ഗ്ര​ഹി​ച്ച​ത്. ആ​ദ്യ​കാ​ല​ത്ത് ചെ​ക്ക് ഭാ​ഷ​യി​ലെ​ഴു​തി​യ ത​ന്‍റെ കൃ​തി​ക​ള്‍ ഫ്ര​ഞ്ച് ഭാ​ഷ​യി​ലേ​ക്കു വി​വ​ർ​ത്ത​നം ചെ​യ്യു​ക​യാ​ണ്  അ​ദ്ദേ​ഹം ആ​ദ്യം ചെ​യ്ത​ത്. 1973ലാ​ണ് കു​ന്ദേ​ര​യു​ടെ ആ​ദ്യ​നോ​വ​ല്‍ പു​റ​ത്തു​വ​രു​ന്ന​ത്. 'ലൈ​ഫ് ഈ​സ് എ​ല്‍​സ് വേ​ര്‍’ എ​ന്ന ഈ ​നോ​വ​ലി​ല്‍ ഒ​രു യു​വ രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍റെ ക​ഥ​യാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. അ​പ​വാ​ദ​ങ്ങ​ളി​ല്‍​പ്പെ​ട്ട് ആ​ത്മ​സ​സം​ഘ​ര്‍​ഷം അ​നു​ഭ​വി​ക്കു​ന്ന  ഒ​രു ക​വി​കൂ​ടി​യാ​യി​രു​ന്നു നോ​വ​ലി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം. ക​ല​യി​ലൂ​ടെ​യും വി​പ്ല​വ​ത്തി​ലൂ​ടെ​യും സ്വാ​ത​ന്ത്ര്യം തേ​ടു​ന്ന ത​ന്റെ നാ​യ​ക​നി​ലൂ​ടെ യു​വ​ത്വ​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ളും ഭാ​വ​ന​ക​ളു​മാ​ണ് കു​ന്ദേ​ര ചി​ത്രീ​ക​രി​ച്ച​ത്.

 പി​ന്നീ​ട്, ദ ​ബു​ക്ക് ഓ​ഫ് ലാ​ഫ്റ്റ​ര്‍ ആ​ന്‍​ഡ് ഫൊ​ര്‍​ഗെ​റ്റിം​ഗ്’ എ​ന്ന കൃ​തി പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ൾ ലോ​കം ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി. 1979-ലാ​ണ് ദി ​ബു​ക്ക് ഓ​ഫ് ലാ​ഫ​ര്‍ ആ​ന്‍​ഡ് ഫൊ​ര്‍​ഗെ​റ്റിം​ഗ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.  മാ​ജി​ക് റി​യ​ലി​സ​ത്തി​ന്റെ വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​കൃ​തി ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.  ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​മൊ​ഴി​ഞ്ഞെ​ങ്കി​ലും ജ​ന്മ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങാ​ന്‍ കു​ന്ദേ​ര ത​യാ​റാ​യി​ല്ല.  ഒ​രി​ക്ക​ല്‍ ഒ​രു ജ​ര്‍​മ​ന്‍ ജേ​ര്‍​ണ​ലി​സ്റ്റ് ഇ​ക്കാ​ര്യം ചോ​ദി​ച്ച​പ്പോ​ള്‍ ഒ​രു തി​രി​ച്ചു പോ​ക്ക് ഇ​നി​യു​ണ്ടാ​വു​മെ​ന്നു തോ​ന്നു​ന്നി​ല്ല. അ​ത് ഇ​പ്പോ​ള്‍ എ​ന്റെ സ്വ​പ്ന​ത്തി​ല്‍ പോ​ലു​മി​ല്ല. ജ​ന്മ​നാ​ടി​ന്റെ  മ​ണ​ത്തെ​യും രു​ചി യെ​യും ഭാ​ഷ​യെ​യും സം​സ്കാ​ര​ത്തെ​യും ഞാ​ന്‍ എ​ന്നോ​ടൊ​പ്പം കൊ​ണ്ടു പോ​ന്നി​ട്ടു​ണ്ട​ല്ലോ എ​ന്നാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞ​ത്.  തൊ​ണ്ണൂ​റു​ക​ളു​ടെ തു​ട​ക്കം മു​ത​ല്‍ കു​ന്ദേ​ര​യു​ടെ എ​ഴു​ത്തി​നു​ള്ള വി​ല​ക്ക് ചെ​ക്കോ​സ്ലൊ​വാ​ക്യ​യി​ല്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി നീ​ങ്ങി​യി​രു​ന്നെ​ങ്കി​ലും ’ദ ​അ​ണ്‍​ബെ​യ​റ​ബി​ള്‍ ലൈ​റ്റ്നെ​സ് ഓ​ഫ് ബീ​യിം​ഗ്’  പ്ര​സി​ദ്ധീ​ക​രി​ക​രി​ക്ക​പ്പെ​ട്ട​ത് 2006ലാ​ണ്. സ്റ്റി​വ​ല്‍ ഓ​ഫ് ഇ​ന്‍​സി​ഗ്നി​ഫി​ക്ക​ന്‍​സ് ആ​ണ് കു​ന്ദേ​ര​യു​ടെ അ​വ​സാ ന ​നോ​വ​ല്‍ 


എ​​​​ഴു​​​​ത്തി​​​​ലും ത​​​​ത്വ​​​​ചി​​​​ന്ത​​​​ക​​​​ൻ

ഒ​രി​ക്ക​ൽ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ, ത​ന്‍റെ എ​ഴു​ത്തു ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് കു​ന്ദേ​ര ന​ൽ​കി​യ ഉ​ത്ത​രം ഇ​ങ്ങ​നെ:  “ചി​ല​പ്പോ​ൾ ഞാ​ൻ ചി​ന്തി​ക്കാ​റു​ണ്ട്, എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ഞാ​ൻ ആ​രാ​കു​മാ​യി​രു​ന്നു​വെ​ന്ന്. എ​നി​ക്കു തോ​ന്നു​ന്ന​ത് ഒ​രു ഫി​ലോ​സ​ഫ​ർ ആ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ്. ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളോ​ടു​ള്ള ആ​ഭി​മു​ഖ്യ​മാ​ണ് എ​ന്നെ രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​ക്കി​യ​ത്. അ​തേ ആ​ശ​യ​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ട​മാ​ണ് എ​ന്നെ ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​നു​മാ​ക്കി​യ​ത്. ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളോ​ടു​ള്ള അ​ടു​പ്പ​വും കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കാ​നു​ള്ള എ​ന്‍റെ ശ്ര​മ​ങ്ങ​ളു​മാ​ണ് എ​ന്‍റെ എ​ല്ലാ എ​ഴു​ത്തു​ക​ളു​ടെ​യും അ​ടി​ത്ത​റ. ശ​രിക്കും ​വ​ള​രെ വി​ശാ​ല​വും തു​റ​ന്ന​തു​മാ​യ മ​ന​സു​ള്ള​വ​ര്‍​ക്കും പ​ക്വ​തയോടെ​യും വ്യ​ത്യ​സ്ത​മാ​യും ജീ​വി​ത​ത്തെ നേ​രി​ടു​ന്ന​വ​ര്‍​ക്കും വേ​ണ്ടി​യാ​ണു ഞാ​ന്‍ എ​ഴുതാ​റെ​ന്നാ​ണ് എ​നി​ക്കു തോ​ന്നി​യി​ട്ടു​ള്ള​ത്. അ​ധി​കം ചി​ന്തി​ക്കേ​ണ്ട ആ​വ​ശ്യമി​ല്ലാ​തെ വാ​യി​ക്കാ​നു​ള്ള പു​സ്ത​കം തേ​ടു​ന്ന​വ​ര്‍​ക്ക് എ​ന്റെ പു​സ്ത​ക​ങ്ങ​ള്‍ രുചി​ക്കി​ല്ല എ​ന്ന് എ​നി​ക്ക് ന​ന്നാ​യി അ​റി​യാം.’’ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ വാ​യ​ക്കു​ന്പോ​ൾ വാ​യ​ന​ക്കാ​ര​നു മ​ന​സി​ലാ​വു​ന്ന കാ​ര്യ​മാ​ണി​ത്. ആ ​കൃ​തി​ക​ളെ​ല്ലാം ഒ​രു ത​ര​ത്തി​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ ത​ത്വ​ചി​ന്താ​പ​ര​മാ​ണെ​ന്നു ന​മു​ക്കു വി​ല​യി​രു​ത്താ​നാ​വും പ്ര​തീ​ക്ഷ​ക​ളും മോ​ഹ​ങ്ങ​ളും മോ​ഹ​ഭം​ഗ​ങ്ങ​ളും ആ​കാം​ക്ഷ​യും ദു​ര​ന്ത​ങ്ങ​ളും വ്യ​ക്തി ദു​ഖ​ങ്ങ​ളും ഏ​കാ​ന്ത​ത​യും ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥ​മി​ല്ലാ​യ്മ​യു​മെ​ല്ലാം അ​ദ്ദേ​ഹം ത​ന്‍റെ നോ​വ​ലു​ക​ളി​ൽ ആ​വി​ഷ്ക​രി​ച്ചു. ജീ​വി​ത​ത്തി​ൽ ഒ​രു മ​നു​ഷ്യ​ൻ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ സ​ന്തോ​ഷ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും വൈ​കാ​രി​ക തീ​വ്ര​ത​ക​ളും അ​ഭി​നി​വേ​ശ​ങ്ങ​ളും ഉ​ന്മാ​ദ​ങ്ങ​ളും കു​ന്ദേ​ര​യു​ടെ ര​ച​ന​ക​ളി​ൽ നി​റ​ഞ്ഞു തു​ളു​ന്പി​യി​രു​ന്നു. 

നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​രം അ​​​​ക​​​​ലെ

 ഗ​​​​ബ്രി​​​​യേ​​​​ൽ ഗാ​​​​ർ​​​​സി​​​​യ മാ​​​​ർ​​​​ക്കേ​​​​സി​​​​നും ഒ​​​​ർ​​​​ഹാ​​​​ൻ പാ​​​​മു​​​​ക്കി​​​​നു​​​​മൊ​​​​പ്പം ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും ആ​​​​രാ​​​​ധ​​​​ക​​​​രെ സൃ​​​​ഷ്ടി​​​​ച്ച കു​​​​ന്ദേ​​​​ര നി​​​​ര​​​​വ​​​​ധി​​​​ത​​​​വ​​​​ണ നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും ഒ​​​​രി​​​​ക്ക​​​​ലും പു​​​​ര​​​​സ്കാ​​​​രം തേ​​​​ടി​​​​യെ​​​​ത്തി​​​​യി​​​​ല്ല. ഇ​​​​ക്കാ​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഒ​​​​രി​​​​ക്ക​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ടു ചോ​​​​ദി​​​​പ്പോ​​​​ൾ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞ​​​​ത് “ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ബാ​​​​ധ്യ​​​​ത​​​​യാ​​​​ണ്. എ​​​​ഴു​​​​ത്തി​​​​ൽ ഞാ​​​​ൻ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​ണ്. എ​​​​ന്‍റെ ചി​​​​ന്ത​​​​ക​​​​ളെ ഞാ​​​​ൻ കെ​​​​ട്ട​​​​ഴി​​​​ച്ചു വി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ചി​​​​ല​​​​പ്പോ​​​​ഴെ​​​​ങ്കി​​​​ലും ത​​​​ട​​​​സ​​​​മാ​​​​യേ​​​​ക്കാം’’ എ​​​​ന്നാ​​​​ണ്. മാ​​​​ർ​​​​ക്കേ​​​​സി​​​​ന്‍റെ ‘ഏ​​​​കാ​​​​ന്ത​​​​ത​​​​യു​​​​ടെ നൂ​​​​റു​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ’ പോ​​​​ലെ​​​​യൊ പാ​​​​മു​​​​ക്കി​​​​ന്‍റെ ‘ദ ​​​​മ്യൂ​​​​സി​​​​യം ഓ​​​​ഫ് ഇ​​​​ന്ന​​​​സെ​​​​ൻ​​​​സ്’ പോ​​​​ലെ​​​​യോ അ​​​​ത്ര ല​​​​ളി​​​​ത​​​​മാ​​​​യി വാ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന കൃ​​​​തി​​​​യ​​​​ല്ല ‘ദ ​​​​അ​​​​ൺ ബെ​​​​യ​​​​റ​​​​ബി​​​​ൾ ലൈ​​​​റ്റ്നെ​​​​സ് ഓ​​​​ഫ് ബി​​യീം​​​​ഗ്’. ഈ ​​​​നോ​​​​വ​​​​ലി​​​​നു കു​​​​ന്ദേ​​​​ര ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഫി​​​​ലോ​​​​സ​​​​ഫി​​​​ക്ക​​​​ൽ ട​​​​ച്ചാ​​​​ണ് അതിനു കാരണം. പ്രാ​ഗ് വ​സ​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ദ ​അ​ണ്‍​ബേ​റ​ബി​ള്‍ ലൈ​റ്റ്‌​നെ​സ് ഓ​ഫ് ബീ​യിം​ഗ് ര​ചി​ക്ക​പ്പെ​ടു​ന്ന​ത്. സോ​വി​യ​റ്റ് ടാ​ങ്കു​ക​ള്‍ ചെ​ക്ക് ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗി​ലൂ​ടെ ഉ​രു​ളു​മ്പോ​ള്‍, തോ​മാ​സ്-​തെ​രേ​സ, സ​ബീ​ന-​ഫ്രാ​ന്‍​സ് എ​ന്നീ ര​ണ്ട് ദ​മ്പ​തി​ക​ളു​ടെ ജീ​വി​ത​മാ​ണ് നോ​വ​ല്‍ പ​റ​ഞ്ഞ​ത്. ജൂ​ലി​യ​റ്റ് ബി​നോ​ഷും ഡാ​നി​യ​ല്‍ ഡേ ​ലൂ​യി​സും അ​ഭി​ന​യി​ച്ച സി​നി​മ​യാ​യി ഇ​ത് മാ​റു​ക​യും കു​ന്ദേ​ര​യ്ക്ക് ലോ​ക​മെ​മ്പാ​ടും നി​ര​വ​ധി ആ​രാ​ധ​ക​രെ നേ​ടി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. സാ​ഹി​ത്യ​ത്തി​നു​ള്ള പ​ര​മോ​ന്ന​ത പു​ര​സ്‌​കാ​രം അ​ന്യ​മാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ടി​നി​ടെ ലോ​കം ക​ണ്ട ഏ​റ്റ​വും പ്ര​തി​ഭാ​ശാ​ലി​യാ​യ എ​ഴു​ത്തു​കാ​രു​ടെ പ​ട്ടി​ക​യി​ല്‍ ആ​ദ്യ സ്ഥാ​ന​ത്ത് പേ​രെ​ഴു​തി​ച്ചേ​ര്‍​ത്താ​ണ് കു​ന്ദേ​ര വി​ട​വാ​ങ്ങു​ന്ന​ത്.

മാ​​​​ധ്യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നകന്ന്

മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ നി​​​​റ​​​​ഞ്ഞുനി​​​​ൽ​​​​ക്കാ​​​​ൻ കുന്ദേര ഒ​​​​രി​​​​ക്ക​​​​ലും ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ത​​​​ന്‍റെ കൃ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട പ​​​​ഠ​​​​ന​​​​ങ്ങ​​​​ളും നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രു ത​​​​മാ​​​​ശ​​​​ക്ക​​​​ഥ വാ​​​​യി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ വാ​​​​യി​​​​ച്ച് അ​​​​ദ്ദേ​​​​ഹം ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞി​​​​രു​​​​ന്നു. ത​​​​ന്‍റെ പ​​​​ല ര​​​​ച​​​​ന​​​​ക​​​​ളും രാ​​ഷ്‌​​ട്രീ​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​തി​​​​ലൊ​​​​ന്നും അ​​​​ദ്ദേ​​​​ഹം ത​​​​ത്പ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നി​​​​ല്ല. മാ​​​​ർ​​​​ക്കേ​​​​സും പാ​​​​മു​​​​ക്കും യോസയും ഫ്യു​​​​ന്‍റെ​​​​സു​​​​മൊ​​​​ക്കെ ആ​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ കു​​​​ന്ദേ​​​​ര കാ​​​​ണാ​​​​മ​​​​റ​​​​യ​​​​ത്താ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ എ​​​​ഴു​​​​ത്ത് ആ​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. 

തെ​​​​റ്റു തി​​​​രു​​​​ത്തി; ജ​​​​ന്മ​​​​നാ​​​​ട് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു

നാ​ലു പ​തി​റ്റാ​ണ്ടി​നു ശേ​ഷം കു​ന്ദേ​ര​യെ ജ​ന്മ​നാ​ട് അം​ഗീ​ക​രി​ച്ചു. പ​റ്റി​യ തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞ് തൊ​ണ്ണൂ​റാം വ​യ​സി​ൽ പി​റ​ന്ന മ​ണ്ണി​ന്‍റെ പൗ​ര​ത്വം തി​രി​ച്ചു​ന​ല്കാ​ൻ രാ​ജ്യം ത​യാ​റാ​യി. ഫ്രാ​ൻ​സി​ലെ ചെ​ക്ക് അം​ബാ​സ​ഡ​ർ പീ​റ്റ​ർ ഡ്രൂ​ല​ക്, മി​ല​ൻ കു​ന്ദേ​ര​യെ നേ​രി​ൽ​ക്ക​ണ്ട് പൗ​ര​ത്വ​രേ​ഖ കൈ​മാ​റി​യ നി​മി​ഷം കു​ന്ദേ​ര​യു​ടെ ക​ണ്ണു​ക​ൾ സ​ന്തോ​ഷം​കൊ​ണ്ടു നി​റ​ഞ്ഞ​ത് ലോ​കം അ​ത്യ​ന്തം വൈ​കാ​രി​ക​മാ​യാ​ണ് വീ​ക്ഷി​ച്ച​ത്. ഏ​റ്റ​വും വ​ലി​യ ചെ​ക്ക് എ​ഴു​ത്തു​കാ​ര​നെ സ്വ​ന്തം രാ​ജ്യം തി​രി​കെ കൊ​ണ്ടു​വ​ന്ന​താ​യി ചെ​ക്ക് റി​പ്പ​ബ്ലി​ക് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ന്‍​സ് കാ​ഫ്ക സ​മ്മാ​നം അ​ദ്ദേ​ഹ​ത്ത​നു സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.


Thursday, June 29, 2023

കഖോവ്ക: അണപൊട്ടിയ ജീവിതം!

 യു​​ദ്ധം, എ​​ത്ര ആ​​വ​​ശ്യ​​മാ​​ണെ​​ങ്കി​​ലും, എ​​ത്ര ന്യാ​​യീ​​ക​​രി​​ച്ചാ​​ലും, 

അ​​ത് ഒ​​രു കു​​റ്റ​​കൃ​​ത്യ​​മ​​ല്ലെ​​ന്ന് ഒ​​രി​​ക്ക​​ലും ക​​രു​​ത​​രു​​ത്

- ഏ​​ണ​​സ്റ്റ് ഹെ​​മിം​​ഗ് വേ




സന്ദീപ് സലിം

റ​​ഷ്യ-​​യു​​ക്രെ​​യ്ൻ പോ​​രാ​​ട്ട​​ത്തി​​നിടെ യു​​ക്രെ​​യി​​നി​​ലെ ഖേർ​​സ​​ണി​​ന്‍റെ തെ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ സ്ഥി​​തി ചെ​​യ്തി​​രു​​ന്ന നി​​പ്രോ ന​​ദി​​യി​​ലെ നോ​​വ ക​​ഖോ​​വ്ക അ​​ണ​​ക്കെ​​ട്ട് ത​​ക​​ർ​​ന്ന​​തോ​​ടെ പാ​​രി​​സ്ഥി​​തി​​ക ദു​​ര​​ന്ത​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഭ​​യം ലോകത്ത വിഴുങ്ങിയിരിക്കുന്നു. ജ ൂ​​ണ്‍ 6 ന് ​​യു​​ക്രെ​​യ്നി​​ലെ റ​​ഷ്യ​​ൻ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള അ​​ണ​​ക്കെ​​ട്ടാ​​ണു ത​​ക​​ർ​​ക്ക​​പ്പെ​​ട്ട​​ത്. ക​​ഖോ​​വ്ക അ​​ണ​​ക്കെ​​ട്ടി​​ന്‍റെ ത​​ക​​ർ​​ച്ച നി​​പ്രോ ന​​ദി​​ക്ക​​ര​​യി​​ലു​​ള്ള 29 പ​​ട്ട​​ണ​​ങ്ങ​​ളെ​​യും ഗ്രാ​​മ​​ങ്ങ​​ളെ​​യും വെ​​ള്ള​​ത്തി​​ൽ മു​​ക്കി. അ​ണ​ക്കെ​ട്ടു ത​ക​ർ​ന്നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ 58 പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മ​രി​ച്ച​വ​രി​ൽ 41 പേ​ർ റ​ഷ്യ​ൻ അ​ധി​നി​വേ​ശ ഖേ​ർ​സ​ൺ പ്രവിശ്യയിൽ നി​ന്നു​ള്ള​വ​രും ബാ​ക്കി​യു​ള്ള​വ​ർ യു​ക്രേ​നി​യ​ൻ നി​യ​ന്ത്രി​ത പ്ര​ദേ​ശ​മാ​യ കെ​ർ​സ​ണി​ലും മൈ​ക്കോ​ലൈ​വ് പ്രവിശ്യയിൽ നി​ന്നു​ള്ള​വ​രു​മാ​ണ്. അ​​ണ​​ക്കെ​​ട്ട് ത​​ക​​ർ​​ത്ത​​താ​​ര് എ​​ന്ന​​തി​​നെ​​പ്പ​​റ്റി​​യു​​ള്ള ത​​ർ​​ക്കം ഇ​​പ്പോ​​ഴും ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. സ്വാ​​ഭാ​​വി​​ക​​മാ​​യി അ​​ണ​​ക്കെ​​ട്ടു ത​​ക​​ർ​​ത്ത​​തു റ​​ഷ്യ​​യാ​​ണെ​​ന്നു യു​​ക്രെ​​യി​​നും നാ​​റ്റോ​​യും ആ​​രോ​​പി​​ച്ച​​പ്പോ​​ൾ റ​​ഷ്യ യു​​ക്രെ​​യ്നെ കു​​റ്റ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ്. ത​​ർ​​ക്ക​​ത്തി​​നു പ​​ഴി​​ചാ​​ര​​ലി​​നു​​മ​​പ്പു​​റം ​​നി​​പ്രോ ന​​ദി​​യു​​ടെ തീ​​ര​​ത്തു​​ള്ള കു​​ടി​​യൊ​​ഴി​​പ്പി​​ക്ക​​പ്പെ​​ട്ട ജ​​ന​​ത​​യെ​​ക്കു​​റി​​ച്ചും അ​​വ​​ര​​നു​​ഭ​​വി​​ക്കു​​ന്ന സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത ദു​​രി​​ത​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ചി​​ന്തി​​ക്ക​​ണം. 

ചു​​റ്റി​​ലും വി​​ഷ​​ലി​​പ്ത ജ​​ലം

ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രെ സം​​ബ​​ന്ധി​​ച്ച് കു​​പ്പി​​വെ​​ള്ളം ഏ​​റ്റ​​വും കൊ​​തി​​പ്പി​​ക്കു​​ന്ന ഉ​​ത്പ​​ന്ന​​മാ​​യി മാ​​റി​​യെ​​ന്നു പ​​റ​​യു​​ന്പോ​​ൾ, അ​​വ​​ര​​നു​​ഭ​​വി​​ക്കു​​ന്ന ദു​​രി​​ത​​ത്തി​​ന്‍റെ ആ​​ഴം ന​​മു​​ക്കു മ​​ന​​സി​​ലാ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. കാ​​ര​​ണം, ചു​​റ്റും വെ​​ള്ള​​മു​​ണ്ടെ​​ങ്കി​​ലും അ​​തൊ​​ന്നും കു​​ടി​​ക്കാ​​ൻ പ​​റ്റി​​ല്ല. അ​​ത്ര​​മാ​​ത്രം വി​​ഷ​​ലി​​പ്ത​​മാ​​ണത്. ഡാം ​​ത​​ക​​ർ​​ന്നു കു​​തി​​ച്ചെ​​ത്തി​​യ വെ​​ള്ളം കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ നി​​ന്ന് രാ​​സ​​വ​​ള​​ങ്ങ​​ളെ​​യും ന​​ദീ​​ത​​ട​​ത്തി​​ലെ ഫ​​ല​​ഭുയി​​ഷ്ഠ​​മാ​​യ മ​​ണ്ണി​​നെ​​യും ഒ​​ഴു​​ക്കി​​ക്ക​​ള​​ഞ്ഞു. കൂ​​ടാ​​തെ  ത​​ക​​ർ​​ന്ന അ​​ണ​​ക്കെ​​ട്ടി​​ൽനി​​ന്ന് കു​​റ​​ഞ്ഞ​​ത് 150 ട​​ണ്‍ മെ​​ഷീ​​ൻ ഓ​​യി​​ലും ( 300 ട​​ണ്‍ കൂ​​ടി ചോ​​ർ​​ന്നൊ​​ലി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്) മ​​റ്റ് ഇ​​ന്ധ​​ന​​വും വ്യാ​​വ​​സാ​​യി​​ക അ​​വ​​ശി​​ഷ്ട​​ങ്ങ​​ളും വ​​ഹി​​ച്ച് ഗ്രാ​​മ​​ങ്ങ​​ളെ​​യും പ​​ട്ട​​ണ​​ങ്ങ​​ളെ​​യും വി​​ഷ​​മ​​യ​​മാ​​ക്കു​​ക​​യും ചെ​​യ്തു. ക​​ന​​ത്ത ഷെ​​ൽ-​​മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട മ​​നു​​ഷ്യ​​രു​​ടെ​​യും മൃ​​ഗ​​ങ്ങ​​ളു​​ടെ​​യും ജ​​ഡ​​ങ്ങ​​ളും രാ​​സ​​മാ​​ലി​​ന്യ​​ങ്ങ​​ളും  നി​​റ​​ഞ്ഞ മ​​ലി​​ന ജ​​ലം വെ​​റു​​തെ കു​​ടി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. വ​​യ​​റി​​ള​​ക്ക​​വും കോ​​ള​​റ​​യും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജ​​ല​​ജ​​ന്യ രോ​​ഗ​​ങ്ങ​​ളു​​ടെ ഭീ​​തി​​യി​​ലാ​​ണു കു​​ടി​​യോ​​ഴി​​പ്പി​​ക്ക​​പ്പെ​​ട്ട ജ​​ന​​ത. കു​​റ​​ഞ്ഞ​​ത് 700,000 ആ​​ളു​​ക​​ൾ​​ക്ക് ശു​​ദ്ധ​​ജലം ആ​​വ​​ശ്യ​​മാ​​ണെ​​ന്നാ​​ണ് ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ​​യു​​ടെ ക​​ണ​​ക്കു​​കൂ​​ട്ട​​ൽ. ഖേർസ​​ണ്‍, നി​​ക്കോ​​പോ​​ൾ, മ​​ർ​​ഹാ​​നെ​​റ്റ്സ്, പോ​​ക്രോ​​വ് എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ നി​​പ്പ​​ർ ന​​ദി​​ക്ക​​ര​​യി​​ലു​​ള്ള മി​​ക്ക ന​​ഗ​​ര​​ങ്ങ​​ളി​​ലും ശു​​ദ്ധ​​ജ​​ലം എ​​ത്തി​​ക്കു​​ന്ന​​തി​​ൽ ക​​ഖോ​​വ്ക ഡാം ​​സു​​പ്ര​​ധാ​​ന പ​​ങ്കു​​വ​​ഹി​​ച്ചി​​രു​​ന്നു. 

മ​​നു​​ഷ്യ​​രെ മാ​​ത്ര​​മ​​ല്ല ബാ​​ധി​​ക്കു​​ക

മ​​നു​​ഷ്യ​​രെ മാ​​ത്ര​​മ​​ല്ല ഡാ​​മി​​ന്‍റെ ത​​ക​​ർ​​ച്ച ബാ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്, സ്ക്വാ​​ക്കോ ഹെ​​റോ​​ണ്‍, ലി​​റ്റി​​ൽ ഈ​​ഗ്രേ​​റ്റ് എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന സ​​സ്യ-​​ജ​​ന്തു​​ജാ​​ല​​ങ്ങ​​ളെ അ​​ണ​​ക്കെ​​ട്ട് ത​​ക​​ർ​​ത്തു​​വെ​​ന്നും വ്യാ​​പ​​ക​​വും ദീ​​ർ​​ഘ​​കാ​​ലം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന​​തു​​മാ​​യ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ​​ക്കു ഡാ​​മി​​ന്‍റെ ത​​ക​​ർ​​ച്ച കാ​​ര​​ണ​​മാ​​കു​​മെ​​ന്നും കൈ​​വി​​ലെ പ​​രി​​സ്ഥി​​തി കേ​​ന്ദ്ര​​ത്തി​​ലെ കാ​​ലാ​​വ​​സ്ഥാ വി​​ഭാ​​ഗം മേ​​ധാ​​വി യെ​​വ്നി​​യ സാ​​സി​​യാ​​ഡ്കോ നി​​രീ​​ക്ഷി​​ക്കു​​ന്നു. ’ആ​​രു ചെ​​യ്ത​​താ​​യാ​​ലും, എ​​ന്തി​​നു ചെ​​യ്ത​​താ​​യാ​​ലും ഒ​​ന്നു​​റ​​പ്പി​​ച്ചു പ​​റ​​യാം. ഇ​​ത് ഇ​​ക്കോ​​സൈ​​ഡ് കു​​റ്റ​​കൃ​​ത്യ​​മാ​​ണെ​​ന്ന​​തി​​ൽ സം​​ശ​​യ​​മി​​ല്ല’- എ​​ന്നാ​​ണ് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു നി​​ർ​​ത്തി​​യ​​ത്. വി​​പ​​ത്ത് കാ​​ര​​ണം ഏ​​ക​​ദേ​​ശം 160,000 മൃ​​ഗ​​ങ്ങ​​ളും 20,000 പ​​ക്ഷി​​ക​​ളും ഭീ​​ഷ​​ണി​​യി​​ലാ​​ണെ​​ന്നാ​​ണ് വി​​വി​​ധ പ​​രി​​സ്ഥി​​തി സം​​ഘ​​ട​​ന​​ക​​ൾ ക​​ണ​​ക്കു​​ക​​ൾ നി​​ര​​ത്തി പ​​റ​​യു​​ന്ന​​ത്. അ​​വ​​യി​​ൽ ചി​​ല​​ത് അ​​പൂ​​ർ​​വ​​വും ഈ ​​പ്ര​​ദേ​​ശ​​ത്തു മാ​​ത്രം കാ​​ണ​​പ്പെ​​ടു​​ന്ന​​വ​​യു​​മാ​​ണ്. വാ​​സി​​ൽ​​കി​​വി​​ലെ യു​​ക്രേ​​നി​​യ​​ൻ നേ​​ച്ച​​ർ ക​​ണ്‍​സ​​ർ​​വേ​​ഷ​​ൻ ഗ്രൂ​​പ്പി​​ന്‍റെ (യുഎൻസി ജി) റി​​പ്പോ​​ർ​​ട്ട് അ​​നു​​സ​​രി​​ച്ച്, ദു​​ർ​​ബ​​ല​​മാ​​യ നോ​​ർ​​ഡ്മാ​​ന്‍റെ ബി​​ർ​​ച്ച് എ​​ലി​​യും (സി​​സി​​സ്റ്റ ലോ​​റി​​ഗ​​ർ) വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന മ​​ണ​​ൽ മോ​​ൾ എ​​ലി​​യും (സ്പാ​​ലാ​​ക്സ് അ​​ര​​നാ​​രി​​യ​​സ്) ദു​​ര​​ന്ത​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ത്താ​​ണ്. ക​​ഖോ​​വ്ക റി​​സ​​ർ​​വോ​​യ​​ർ ഡ​​സ​​ൻ ക​​ണ​​ക്കി​​നു മ​​ത്സ്യ ഇ​​ന​​ങ്ങ​​ളു​​ടെ ആ​​വാ​​സ കേ​​ന്ദ്ര​​മാ​​ണ്. ഏ​​ക​​ദേ​​ശം 28,000 ട​​ണ്‍ മ​​ത്സ്യം ന​​ശി​​ച്ച​​താ​​യാണു പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ൽ. റി​​സ​​ർ​​വോ​​യ​​റി​​ലെ വെ​​ള്ളം അ​​തി​​വേ​​ഗം വ​​റ്റി​​പ്പോ​​കു​​ന്ന​​ത് മ​​ത്സ്യ​​സ​​ന്പ​​ത്തി​​നെ ഇ​​ല്ലാ​​താ​​ക്കും. ഇ​​തി​​നെ​​ല്ലാം പു​​റ​​മെ ക​​ണ്‍​വെ​​ൻ​​ഷ​​ൻ ഓ​​ണ്‍ വെ​​റ്റ്‌ലാൻ​​ഡ്സ് ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലി​​നു കീ​​ഴി​​ൽ സം​​ര​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന നി​​ര​​വ​​ധി ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​ക​​ൾ ന​​ശി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യോ ഗു​​രു​​ത​​ര​​മാ​​യി മ​​ലി​​നീ​​ക​​രി​​ക്ക​​പ്പെ​​ടു​​ക​​യോ ചെ​​യ്യ​​പ്പെ​​ട്ടു. യു​​നെ​​സ്കോ​​യു​​ടെ ബ​​യോ​​സ്ഫി​​യ​​ർ റി​​സ​​ർ​​വ് ആ​​യ ബ്ലാ​​ക്ക് സീ ​​ബ​​യോ​​സ്ഫി​​യ​​ർ റി​​സ​​ർ​​വും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടും. നി​​പ്രോ ന​​ദി​​യു​​ടെ തെ​​ക്കേ തീ​​ര​​ത്തു​​ള്ള വ​​ലി​​യ പ്ര​​ദേ​​ശ​​ങ്ങ​​ൾ ക്രി​​മി​​യ​​ൻ പൈ​​ൻ, കോ​​മ​​ണ്‍ പൈ​​ൻ, വൈ​​റ്റ് അ​​ക്കേ​​ഷ്യ എ​​ന്നീ വൃ​​ക്ഷ​​ങ്ങ​​ളു​​ടെ ആ​​വാ​​സ കേ​​ന്ദ്ര​​മാ​​ണ്. വെ​​ള്ളം ക​​യ​​റി​​യ​​തു​​മൂ​​ലം മ​​ണ്ണി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന ഈ​​ർ​​പ്പം (നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന വെ​​ള്ള​​പ്പൊ​​ക്കം കാ​​ര​​ണം) ഈ ​​വൃ​​ക്ഷ ഇ​​ന​​ങ്ങ​​ളെ പൂ​​ർ​​ണ​​മാ​​യും ന​​ശി​​പ്പി​​ച്ചേ​​ക്കാം. യു​​എ​​ൻ പ​​രി​​സ്ഥി​​തി സം​​ഘ​​ട​​ന​​യു​​ടെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഏ​​ക​​ദേ​​ശം 55,000 ഹെ​​ക്ട​​ർ വ​​നം വെ​​ള്ള​​ത്താ​​ൽ മു​​ങ്ങി​​യി​​ട്ടു​​ണ്ട്. ത​​ക​​ർ​​ന്ന കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ളും പ്ര​​കൃ​​തി​​ദ​​ത്ത​​വും മ​​നു​​ഷ്യ​​നി​​ർ​​മി​​ത​​വു​​മാ​​യ മ​​റ്റു മാ​​ലി​​ന്യ​​ങ്ങ​​ളും ഒ​​ഡേ​​സ ബീ​​ച്ചി​​ൽ അ​​ടി​​ഞ്ഞു കൂ​​ടി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ത് കു​​റ​​ച്ചൊ​​ന്നു​​മ​​ല്ല ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ട​​ണ്ണാ​​ണ്. ഈ ​​മാ​​ലി​​ന്യ നി​​ക്ഷേ​​പം ക​​രി​​ങ്ക​​ട​​ൽ സ​​മു​​ദ്ര ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യെ അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​യും ഉ​​യ​​ർ​​ന്നു​​ക​​ഴി​​ഞ്ഞു. യൂ​​റോ​​പ്പി​​ലു​​ട​​നീ​​ളം സം​​ര​​ക്ഷി​​ത പ്ര​​ദേ​​ശ​​മാ​​യ യു​​ക്രെ​​യ്നി​​ലെ എ​​മ​​റാ​​ൾ​​ഡ് നെ​​റ്റ്‌വർക്കി​​ലെ ഒ​​ന്പ​​ത് പ്ര​​ദേ​​ശ​​ങ്ങ​​ളും അ​​ന്താ​​രാ​​ഷ്‌ട്രത​​ല​​ത്തി​​ൽ പ്ര​​ധാ​​ന​​പ്പെ​​ട്ട അ​​ഞ്ച് ത​​ണ്ണീ​​ർ​​ത്ത​​ട​​ങ്ങ​​ളും ഇ​​പ്പോ​​ഴും വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്.




കൃ​​ഷി​​നാ​​ശ​​വും ഭ​​ക്ഷ്യ​​പ്ര​​തി​​സ​​ന്ധി​​യും

ഡാ​​മി​​ന്‍റെ ത​​ക​​ർ​​ച്ച സൃ​​ഷ്ടി​​ച്ച വെ​​ള്ള​​പ്പൊ​​ക്കം ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട അപ്പക്കൂ‌ടക​​ളി​​ലൊ​​ന്നി​​നെ​​യാ​​ണു ന​​ശി​​പ്പി​​ക്കു​​ക​​യെ​​ന്നു യു​​എ​​ന്നി​​ന്‍റെ എ​​മ​​ർ​​ജ​​ൻ​​സി റി​​ലീ​​ഫ് കോ​​ർ​​ഡി​​നേ​​റ്റ​​റാ​​യ ഗ്രി​​ഫി​​ത്ത്സ് പ​​റ​​ഞ്ഞു. ഈ ​​ദു​​ര​​ന്തം യു​​ദ്ധ​​ത്തി​​ൽ സം​​ഭ​​വി​​ക്കു​​ന്ന മ​​റ്റു ദു​​ര​​ന്ത​​ങ്ങ​​ൾ പോ​​ലെ​​യ​​ല്ലെ​​ന്നു പ​​റ​​യാ​​ൻ നി​​ര​​വ​​ധി കാ​​ര​​ണ​​ങ്ങ​​ളു​​ണ്ട്. സൂ​​ര്യ​​ൻ, വാ​​യു, മ​​ണ്ണ്, വെ​​ള്ളം - ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ കൃ​​ഷി വ​​ള​​ർ​​ച്ച​​യ്ക്കു​​ള്ള നാ​​ലു പ്ര​​ധാ​​ന ഘ​​ട​​ക​​ങ്ങ​​ളാ​​ണി​​വ. ഈ ​​അ​​വ​​ശ്യഘ​​ട​​ക​​ങ്ങ​​ളി​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​ന്നി​​ന്‍റെ ത​​ട​​സം, പ്ര​​ത്യേ​​കി​​ച്ചു മു​​ന്ന​​റി​​യി​​പ്പി​​ല്ലാ​​തെ സംഭവിക്കുന്നതാകു ന്പോൾ അത് പ​​ല​​പ്പോ​​ഴും കാ​​ർ​​ഷി​​ക ഉ​​ത്​​പാ​​ദ​​ന​​ത്തി​​നനു വി​​നാ​​ശ​​ക​​ര​​മാ​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ സൃഷ്ടിക്കുന്നു. ഡാ​​മി​​ന്‍റെ ത​​ക​​ർ​​ച്ച​​യി​​ലൂ​​ടെ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ജ​​ല​​വും മ​​ണ്ണും മ​​ലി​​ന​​മാ​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു എ​​ന്ന​​താ​​ണ് പ്ര​​തി​​സ​​ന്ധി. യു​​ക്രേ​​നി​​യ​​ൻ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള നി​​പ്രോ ന​​ദി​​യു​​ടെ വ​​ല​​ത് ക​​ര​​യി​​ലു​​ള്ള 100 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ (40 ച​​തു​​ര​​ശ്ര മൈ​​ൽ) ഫ​​ല​​ഭൂ​​യി​​ഷ്ഠട​​മാ​​യ കൃ​​ഷി​​യി​​ടം ഏ​​താ​​ണ്ടു പൂ​​ർ​​ണ​​മാ​​യും  വെ​​ള്ളം​​ക​​യ​​റി ന​​ശി​​ച്ചു ക​​ഴി​​ഞ്ഞു. ഇ​​തി​​ന്‍റെ മ​​റു​​വ​​ശം റ​​ഷ്യ​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള കൃ​​ഷി​​ഭൂ​​മി​​യാ​​ണ്. അ​​വി​​ടെ​​യും സ്ഥി​​തി വ്യ​​ത്യ​​സ്ത​​മ​​ല്ല. 5,80,000 ഹെ​​ക്ട​​ർ കൃ​​ഷി​​ഭൂ​​മി​​യെ​​​​ങ്കി​​ലും ന​​ശി​​ച്ചി​​ട്ടു​​ണ്ടാ​​വു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു കൂ​​ട്ടു​​ന്ന​​ത്. യു​​എ​​ന്നി​​ന്‍റെ ഫു​​ഡ് ആ​​ൻ​​ഡ് അ​​ഗ്രി​​ക​​ൾ​​ച്ച​​ർ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​നി​​ലെ സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​യാ​​യ മോ​​ണി​​ക്ക ടോ​​ത്തോ​​വ​​യു​​ടെ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ഇ​​ത്ര വി​​ശാ​​ല​​മാ​​യ കൃ​​ഷി​​യി​​ട​​ങ്ങ​​ൾ ലോ​​ക​​ത്തു​​ത​​ന്നെ വ​​ള​​രെ അ​​പൂ​​ർ​​വ​​മാ​​ണ്. ഇ​​താ​​ണു നാ​​ശ​​ത്തി​​ന്‍റെ വ​​ക്കി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ന്‍റെ സാ​​റ്റ​​ലൈ​​റ്റ് ചി​​ത്ര​​ങ്ങ​​ളും മോ​​ഡ​​ലിം​​ഗും നി​​രീ​​ക്ഷി​​ച്ച ടോ​​തോ​​വ പ​​റ​​ഞ്ഞ​​ത്,  വെ​​ള്ളം എ​​ത്ര​​കാ​​ലം നി​​ല​​നി​​ൽ​​ക്കും എ​​ന്ന​​തി​​നെ ആ​​ശ്ര​​യി​​ച്ചേ വി​​ള​​വെ​​ടു​​പ്പി​​നെ​​ക്കു​​റി​​ച്ചു പ​​റ​​യാ​​നാ​​വൂ എ​​ന്നും നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം വി​​ല​​യി​​രു​​ത്തി​​യാ​​ൽ ഈ ​​വ​​ർ​​ഷ​​ത്തെ വി​​ള​​വെ​​ടു​​പ്പു പൂ​​ർ​​ണ​​മാ​​യും ന​​ഷ്ട​​മാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നു​​മാ​​ണ്. നാ​​ശ​​ന​​ഷ്ട​​ത്തി​​ന്‍റെ വ്യാ​​പ്തി വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ന്‍റെ വ്യാ​​പ്തി​​യെ​​യും വെ​​ള്ളം എ​​ത്ര വേ​​ഗ​​ത്തി​​ൽ ഇ​​റ​​ങ്ങു​​ന്നു എ​​ന്ന​​തി​​നെ​​യും ആ​​ശ്ര​​യി​​ച്ചി​​രി​​ക്കും. ഇക്കാര്യങ്ങളെല്ലാം പ​​റ​​യു​​ന്പോ​​ഴും പ​​ഴ​​യ സ്ഥി​​തി​​യി​​ലേ​​ക്കു മ​​ട​​ങ്ങി​​പ്പോ​​കാ​​നാ​​വു​​മോ എ​​ന്ന ചോ​​ദ്യം അ​​വ​​ശേ​​ഷി​​ക്കു​​ന്നു. അ​​ത് തീ​​ർ​​ത്തും അ​​സാ​​ധ്യ​​മാ​​ണെ​​ന്നാ​​ണ് എ​​ല്ലാ പ​​ഠ​​ന റി​​പ്പോ​​ർ​​ട്ടു​​ക​​ളും വി​​ദ​​ഗ്ധ​​രും പ​​റ​​യാ​​തെ പ​​റ​​ഞ്ഞു​​വ​​യ്ക്കു​​ന്ന​​ത്. കാ​​ര​​ണം, കഖോവ്ക ​​ഡാം കെ​​ർ​​സ​​ണ്‍ പ്ര​​വി​​ശ്യ​​ക്കു​​മ​​പ്പു​​റം മൈ​​ക്കോ​​ളൈ​​വ്, സ​​പ്പോ​​രി​​സി​​യ, നി​​പ്രോ പെ​​ട്രോ​​വ്സ്ക് എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ഗോ​​ത​​ന്പ്, ബാ​​ർ​​ലി, മി​​ല്ല​​റ്റ്, കടുക്, സൂ​​ര്യ​​കാ​​ന്തി തുടങ്ങിയ വി​​ള​​ക​​ളു​​ടെ​​യും പ്ര​​ധാ​​ന ജ​​ല​​സ്രോ​​ത​​സാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ്. ‘വ​​ർ​​ഷ​​ങ്ങ​​ളോ​​ളം ഈ ​​മ​​ണ്ണി​​ൽ കാ​​ർ​​ഷി​​ക സ​​സ്യ​​ങ്ങ​​ൾ ന​​ട്ടു​​വ​​ള​​ർ​​ത്താ​​ൻ ഞ​​ങ്ങ​​ൾ​​ക്കു ക​​ഴി​​യി​​ല്ലെ’ന്ന പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ വാ​​ക്കു​​ക​​ൾ ദു​​ര​​ന്ത​​ത്തി​​ന്‍റെ ദ​​യ​​നീ​​യ​​ത വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഡാം ​​ത​​ക​​ർ​​ച്ച​​യ്ക്കു മു​​ന്പേ ആ​​രം​​ഭി​​ച്ച റ​​ഷ്യ-​​യു​​ക്രെ​​യ്ൻ പോ​​രാ​​ട്ടം ഭ​​ക്ഷ്യ​​ഫാ​​മു​​ക​​ളി​​ൽ നി​​ന്നു​​ള്ള ഭ​​ക്ഷ്യ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ ഗ​​ണ്യ​​മാ​​യ കു​​റ​​വു വ​​രു​​ത്തി​​യി​​രു​​ന്നു എ​​ന്നോ​​ർ​​ക്ക​​ണം. ഇ​​ത് ഇ​​രു രാ​​ജ്യ​​ങ്ങ​​ളെ മാ​​ത്ര​​മ​​ല്ല ആ​​ഗോ​​ള ഭ​​ക്ഷ്യ പ്ര​​തി​​സ​​ന്ധി​​ക്കു​​ത​​ന്നെ കാ​​ര​​ണ​​മാ​​യി​​രു​​ന്നു. കാ​​ര​​ണം, ഈ​​ജി​​പ്ത്, ടു​​ണീ​​ഷ്യ, ലി​​ബി​​യ, സൊ​​മാ​​ലി​​യ, റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് കോം​​ഗോ എ​​ന്നി​​വ​​യെ​​ല്ലാം യു​​ക്രേ​​നി​​യ​​ൻ ധാ​​ന്യ​​ങ്ങ​​ളെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. യു​​എ​​ന്നി​​ന്‍റെ വേ​​ൾ​​ഡ് ഫു​​ഡ് പ്രോ​​ഗ്രാ​​മും (ഡ​​ബ്ല്യു​​എ​​ഫ്പി) യു​​ക്രേ​​നി​​യ​​ൻ ഗോ​​ത​​ന്പി​​നെ ആ​​ശ്ര​​യി​​ച്ചാ​​ണി​​രി​​ക്കു​​ന്ന​​ത്. തു​​ർ​​ക്കി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് കൈ​​വി​​നും മോ​​സ്കോ​​യ്ക്കും ഇ​​ട​​യി​​ൽ ധാ​​ന്യ ക​​യ​​റ്റു​​മ​​തി ന​​ട​​ന്ന​​ത് എ​​ന്നു​​കൂ​​ടി അ​​റി​​യു​​ന്പോ​​ഴാ​​ണണു സാ​​ഹ​​ച​​ര്യം എ​​ത്ര​​മാ​​ത്രം ഗു​​രു​​ത​​ര​​മാ​​ണെ​​ന്നു നാം ​​തി​​രി​​ച്ച​​റി​​യു​​ക. 2023ൽ ​​യു​​ക്രെ​​യ്നി​​ന്‍റെ കാ​​ർ​​ഷി​​ക ഉ​​ത്പാ​​ദ​​ന​​ത്തി​​ലും ക​​യ​​റ്റു​​മ​​തി​​യി​​ലും 30% അ​​ധി​​ക കു​​റ​​വു​​ണ്ടാ​​കു​​മെന്നു യു​​എ​​ൻ പ്ര​​വ​​ചി​​ച്ചു ക​​ഴി​​ഞ്ഞു. 2022-ൽ ​​റ​​ഷ്യ-​​യു​​ക്രെ​​യ്ൻ പോ​​രാ​​ട്ടം മൂ​​ലം രാ​​ജ്യ​​ത്തി​​ന്‍റെ ഉ​​ത്പാ​​ദ​​നം ഇ​​തി​​ന​​കം 37% കു​​റ​​ഞ്ഞി​​രു​​ന്നു. ഡാ​​മി​​ന്‍റെ ത​​ക​​ർ​​ച്ച ഗു​​രു​​ത​​ര​​വും ദൂ​​ര​​വ്യാ​​പ​​ക​​വു​​മാ​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​മെ​​ന്ന് യു​​എ​​ൻ ദു​​ര​​ന്ത നി​​വാ​​ര​​ണ സേ​​നാം​​ഗം മാ​​ർ​​ട്ടി​​ൻ ഗ്രി​​ഫി​​ത്ത്സും മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു.  

വെ​​ള്ള​​ത്തി​​ൽ കു​​ഴി​​ബോം​​ബു​​ക​​ളും

വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ കു​​ഴി​​ബോം​​ബു​​ക​​ളും ഒ​​ഴു​​കി​​പ്പ​​ര​​ക്കു​​ന്ന​​താ​​ണ് മ​​റ്റൊ​​രു പ്ര​​തി​​സ​​ന്ധി. യു​​ദ്ധ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും അ​​വ​​രു​​ടെ നി​​യ​​ന്ത്ര​​ണ മേ​​ഖ​​ല​​ക​​ളി​​ൽ കു​​ഴി​​ബോം​​ബു​​ക​​ൾ പാ​​കു​​ന്ന​​ത് യു​​ദ്ധ ത​​ന്ത്ര​​മാ​​ണ്. എ​​ന്നാ​​ൽ, ഡാം ​​ത​​ക​​ർ​​ന്നു വെ​​ള്ള​​പ്പൊ​​ക്ക​​മു​​ണ്ടാ​​യ​​പ്പോ​​ൾ  ഇ​​ത് ഖേ​​ർ​​സ​​ണി​​ലെ താ​​മ​​സ​​ക്കാ​​ർ​​ക്ക് മാ​​ത്ര​​മ​​ല്ല, സ​​ഹാ​​യ​​വു​​മാ​​യി എ​​ത്തു​​ന്ന ദു​​ര​​ന്ത​​നി​​വാ​​ര​​ണ സം​​ഘ​​ങ്ങ​​ൾ​​ക്കും ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കു​​ന്നു. കു​​ഴി​​ബോം​​ബു​​ക​​ൾ എ​​വി​​ടെ​​യാ​​ണെ​​ന്ന് ട്രാ​​ക്ക് ചെ​​യ്യാ​​നാ​​വാ​​ത്ത​​ത് വ​​ലി​​യ ദു​​ര​​ന്ത​​ത്തി​​ലേ​​ക്കു ന​​യി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത സൃ​​ഷ്ടി​​ക്കു​​മെ​​ന്ന് റെ​​ഡ് ക്രോ​​സി​​ന്‍റെ ആ​​യു​​ധ നിർവീരീകരണ യൂ​​ണി​​റ്റ് മേ​​ധാ​​വി എ​​റി​​ക് ടോ​​ലെ​​ഫ്സെ​​ൻ പ​​റ​​ഞ്ഞു. 

ദു​​ര​​ന്ത​​ത്തി​​ന്‍റെ വ്യാ​​പ്തി അ​​വ്യ​​ക്തം

ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള ആ​യി​ര​ങ്ങ​ളെ വീ​ടു​ക​ളി​ൽനി​ന്ന് ഒ​ഴി​പ്പി​ച്ചെ​ങ്കി​ലും ദു​ര​ന്ത​ത്തി​ന്‍റെ പൂ​ർ​ണ​വ്യാ​പ്തി ഇ​തു​വ​രെ 25 ദി​വ​സ​ങ്ങ​ൾ​ക്കി​പ്പു​റ​വും വ്യ​ക്ത​മ​ല്ല. സോ​വി​യ​റ്റ് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക് മു​ത​ൽ ക​രി​ങ്ക​ട​ൽ വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന ഡി​നി​പ്രോ ന​ദി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ആ​റ് അ​ണ​ക്കെ​ട്ടു​ക​ളി​ൽ ഒ​ന്നാ​ണ് ക​ഖോ​വ്ക അ​ണ​ക്കെ​ട്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ റി​സ​ർ​വോ​യ​റി​ന്‍റെ ഒ​രു വ​ശ​ത്തു നി​ന്നു നോ​ക്കി​യാ​ൽ മ​റ്റേതീ​രം കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ ഈ ​ജ​ല​സം​ഭ​ര​ണി​യെ ക​ഖോ​വ്ക ക​ട​ൽ എ​ന്ന് വി​ളി​ക്കാ​റു​ണ്ട്. ത​ക​ർ​ന്ന ഡാ​മി​ൽ നി​ന്ന് ഏ​ക​ദേ​ശം 160 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്  (സ​പോ​രി​ജി​യ​യി​ലെ) ആ​ണ​വ നി​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ നി​ല​യ​മാ​ണ് സ​പ്പോ​റഷ്യ​യി​ലേ​ത്. റ​ഷ്യ-​യു​ക്രെ​യി​ൻ പോ​രാ​ട്ടം ആ​രം​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ലാ​ന്‍റി​ന്‍റെ ആ​റ് റി​യാ​ക്ട​റു​ക​ളുടെ പ്രവർത്തനം ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തി​ലേ​റെ​യാ​യി നിർത്തിവച്ചിരിക്കുകയാ ണ്. ഡാ​മി​ന്‍റെ ത​ക​ർ​ച്ച അ​റി​ഞ്ഞ​യു​ട​ൻ​ത​ന്നെ ആ​ണ​വ​നി​ല​യ​ത്തെ ത​ണു​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. നിലവിൽ അ​പ​ക​ട​മൊ​ന്നു​മി​ല്ലെ​ന്നും എ​ന്നാ​ൽ, സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​റ്റോ​മി​ക് എ​ന​ർ​ജി ഏ​ജ​ൻ​സി​യും (ഐ​എ​ഇ​എ) യു​കെ​യി​ലെ ബ്രൈ​റ്റ​ണി​ലെ സ​സെ​ക്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഉൗ​ർ​ജ ശാ​സ്ത്ര​ജ്ഞ​നാ​യ മാ​ൾ​ട്ടെ ജാ​ൻ​സ​ണും വ്യ​ക്ത​മാ​ക്കി. റ​ഷ്യ​യോ​ടു ചേ​ർ​ന്ന ക്രി​മി​യ​യി​ലേ​ക്കു ജ​ലം കൊ​ണ്ടു പോ​കു​ന്ന​തും നോ​വ ക​ഖോ​വ്ക അ​ണ​ക്കെ​ട്ടി​ൽ നി​ന്നാ​യി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ ത​ക​ർ​ച്ച അ​വി​ട​ത്തെ ജ​ല​വി​ത​ര​ണ​ത്തെ​യും ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. 2014ലാ​ണ് ക്രി​മി​യ റ​ഷ്യ​യോ​ടു ചെ​ർ​ന്ന​ത്. ക്രി​മി​യ റ​ഷ്യ​യോ​ടു ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ യു​ക്രെ​യ്ൻ ക​ഖോ​വ്ക ഡാ​മി​ൽ നി​ന്നു ക്രി​മി​യ​യി​ലേ​ക്കു​ള്ള ജ​ല വി​ത​ര​ണം വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ഇ​തു ക്രി​മി​യ​യി​ൽ ജ​ല​ക്ഷാ​മ​ത്തി​നു വ​ഴി​വെ​ച്ചി​രു​ന്നു. അ​തി​നാ​ൽ റ​ഷ്യ​ൻ സൈ​ന്യം യു​ക്രെ​യി​ൻ പോ​രാ​ട്ടം ആ​രം​ഭി​ച്ച ആ​ദ്യ നാ​ളു​ക​ളി​ൽ​ത്ത​ന്നെ  നോ​ർ​ത്ത് ക്രി​മി​യ ക​നാ​ലും ക​ഖോ​വ്ക റി​സ​ർ​വോ​യ​റും അ​വ​രു​ടെ അ​ധീ​ന​ത​യി​ലാ​ക്കു​ക​യും ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വെള്ളപ്പൊക്കം യുക്രെയ്നിനന്‍റെ പ്രത്യാക്രമണത്തെ ബാധിക്കുമെന്ന കാര്യത്തി ൽ തർക്കമില്ല. എന്നാൽ,  ഡാമിന്‍റെ തകർച്ച റഷ്യൻ സേനയെയും ബാധിക്കു ന്നുണ്ട്. ദുരന്തം ഏറ്റവുമധികം നാശം വിതച്ച ചില പ്രദേശങ്ങൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. മുൻകാലങ്ങളിൽ റഷ്യൻ സൈന്യത്തിന്‍റെ സ്റ്റേജിംഗ് ഗ്രൗണ്ടുകളായി പ്രവർത്തിച്ചിരുന്ന പ്രദേശങ്ങളും വെള്ളത്തിനടിയി ലാണ്.  ഡാം ​ത​ക​ര്‍​ന്ന​തോ​ടെ യു​ക്രെ​യ്നി​ലെ വ്യാ​വ​സാ​യി​ക മേ​ഖ​ല​യും കടുത്ത പ്ര​തി​സ​ന്ധി​യെ അഭിമുഖീകരിക്കുകയാണ്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ ശാ​ല​യാ​യ  ആ​ർ​സെ​ല​ർ മി​ത്ത​ൽ ക്രൈ​വി റി​ഹി​നു പു​റ​മെ സ​പോ​റഷ്യ ഫെ​റോ​അ​ലോ​യ്, നി​ക്കോ​പോ​ൾ ഫെ​റോ​അ​ലോ​യ് എ​ന്നി​വ​യെ​യും ജ​ല​ക്ഷാ​മം ബാ​ധി​ച്ചു. ഡാ​മി​ന്‍റെ ത​ക​ർ​ച്ച യു​ക്രെ​യി​ന്‍റെ വൈ​ദ്യു​ത മേ​ഖ​ല​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. കെ​ർ​സ​ണി​ലെ കോ​ജ​ന​റേ​ഷ​ൻ തെ​ർ​മ​ൽ പ​വ​ർ പ്ലാ​ന്‍റ്്, മൈ​ക്കോ​ളൈ​വ് പ്രനവിശ്യയി​ലെ ര​ണ്ട് സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റു​ക​ൾ, 129 ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ​ബ്‌​സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളിലെ​ല്ലാം വെ​ള്ളം നി​റ​ഞ്ഞു. ഇ​ത് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തെ​യും വി​ത​ര​ണ​ത്തെ​യും താ​റു​മാ​റാ​ക്കി. ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് 20,000 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി മു​ട​ങ്ങി. വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള പൂ​ർ​ണ​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്. 



ത​ക​ർ​ച്ച ആ​സൂ​ത്രി​ത​മോ സ്വാ​ഭാ​വി​ക​മോ ?

അ​ണ​ക്കെ​ട്ടി​ന്‍റെ ത​ക​ർ​ച്ച ആ​സൂ​ത്രി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ല​മാ​ണോ അ​തോ ഘ​ട​നാ​പ​ര​മാ​യ ത​ക​രാ​ർ മൂ​ല​മാ​ണോ സം​ഭ​വി​ച്ച​തെ​ന്ന് ഇ​പ്പോ​ഴും കൃ​ത്യ​മാ​യി പ​റ​യു​ന്ന റി​പ്പോ​ർ​ട്ടു​ക​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഭൂ​രി​ഭാ​ഗം വി​ദ​ഗ്ധ​രും സ്വാ​ഭാ​വി​ക​മാ​യ ത​ക​ർ​ച്ച​യെ ത​ള്ളി​ക്ക​ള​യു​ന്നു. അ​തി​നാ​യി അ​വ​ർ നി​ര​ത്തു​ന്ന നി​ര​വ​ധി വാ​ദ​മു​ഖ​ങ്ങ​ളു​ണ്ട്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ ഇ​ങ്ങ​നെ - കോ​ൺ​ക്രീ​റ്റ് ഗ്രാ​വി​റ്റി അ​ണ​ക്കെ​ട്ടാ​ണ് ക​ഖോ​വ്ക. ലോ​ക​മെ​മ്പാ​ടു​മു​ള്ള വ​ള​രെ സാ​ധാ​ര​ണ​മാ​യ അ​ണ​ക്കെ​ട്ടു​ക​ളി​ലൊ​ന്നാ​ണി​ത്. മി​ക്ക​വ​യും നൂ​റി​ലേ​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ്. അ​വ ന​ന്നാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത​വ​യാ​ണ്. മി​ക​ച്ച രീ​തി​യി​ൽ പ​രി​പാ​ലി​ക്കു​ക കൂ​ടി ചെ​യ്താ​ൽ ഇ​ത്ത​രം ഡാ​മു​ക​ൾ സ്വാ​ഭാ​വി​ക​മാ​യി ത​ക​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. ശ​രി​യാ പ​രി​പാ​ല​നം ഇ​ല്ലാ​തെ​വ​ന്നാ​ൽ ത​ക​രാം. അ​ത് സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. എ​ന്നി​രു​ന്നാ​ലും മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ണ​ക്കെ​ട്ട് ത​ക​രു​ന്ന​ത് വ​ള​രെ അ​സാ​ധാ​ര​ണ​മാ​ണ്. അ​ണ​ക്കെ​ട്ടും ജ​ല​വൈ​ദ്യു​ത നി​ല​യ​വും റ​ഷ്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്, അ​തി​നാ​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ക​ർ​ക്ക് അ​ന്വേ​ഷ​ണം അ​പ്രാ​പ്യ​മാ​ണ്. റി​സ​ർ​വോ​യ​റി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​യു​ധ​മെ​ടു​ത്ത് പോ​രാ​ട്ട​ത്തി​ലും.  

Sunday, June 25, 2023

ആല്‍പ്‌സില്‍ അപായമണിമുഴങ്ങുമ്പോള്‍

 




​​​​​​​​​​​ശ​​​​​​​​​​​ല​​​​​​​​​​​ക്ഷ​​​​​​​​​​​ക്ക​​​​​​​​​​​ണ​​​​​​​​​​​ക്കി​​​​​​​​​​​ന് ക്യു​​​​​​​​​​​ബി​​​​​​​​​​​ക് മീ​​​​​​​​​​​റ്റ​​​​​​​​​​​ർ പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ൾ ഒ​​​​​​​​​​​രു ചെ​​​​​​​​​​​റി​​​​​​​​​​​യ ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​ക്കു വ​​​​​​​​​​​ന്നു​​​​​​​​​​​പ​​​​​​​​​​​തി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ എ​​​​​​​​​​​ന്താ​​​​​​​​​​​ണു സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ക്കു​​​​​​​​​​​ക ? ഒ​​​​​​​​​​​രു വ​​​​​​​​​​​ലി​​​​​​​​​​​യ ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രി​​​​​​​​​​​ക്കും സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ച്ചി​​​​​​​​​​​ട്ടു​​​​​​​​​​​ണ്ടാ​​​​​കു​​​​​​​​​​​ക. അ​​​​​​​​​​​ത്ത​​​​​​​​​​​ര​​​​​​​​​​​മൊ​​​​​​​​​​​രു ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ വ​​​​​​​​​​​ക്കി​​​​​​​​​​​ൽ​​​​​നി​​​​​​​​​​​ന്നു ര​​​​​​​​​​​ക്ഷ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട ഒ​​​​​​​​​​​രു ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ വാ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​യാ​​​​​​​​​​​ണ് സ്വി​​​​​​​​​​​റ്റ്സ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​ൻ​​​​​​​​​​​ഡി​​​​​​​​​​​ലെ ബ്രി​​​​​​​​​​​യ​​​​​​​​​​​ൻ​​​​​​​​​​​സ് ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​നു പ​​​​​​​​​​​റ​​​​​​​​​​​യാ​​​​​​​​​​​നു​​​​​​​​​​​ള്ള​​​​​​​​​​​ത്. ബി​​​​​​​​​​​ബി​​​​​​​​​​​സി​​​ പ്ര​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ണം ചെ​​​​​​​​യ്ത വാ​​​​​ർ​​​​​​​​​​​ത്ത ഇ​​​​​​​​​​​ങ്ങ​​​​​​​​​​​നെ​​​​​​​​​​​യാ​​​​​​​​​​​ണ്: സ്വി​​​​​​​​​​​സ് ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​ക്ക് ഇ​​​​​​​​​​​ടി​​​​​​​​​​​മി​​​​​​​​​​​ന്ന​​​​​​​​​​​ലാ​​​​​​​​​​​യി വ​​​​​​​​​​​ലി​​​​​​​​​​​യ പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ൾ പ​​​​​​​​​​​തി​​​​​​​​​​​ച്ചു. വീ​​​​​​​​​​​ടു​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ ഏ​​​​​​​​​​​താ​​​​​​​​​​​നും അ​​​​​​​​​​​ടി അ​​​​​​​​​​​ക​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​ണു പ​​​​​​​​​​​തി​​​​​​​​​​​ച്ച​​​​​​​​​​​ത്. ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​നു മു​​​​​​​​​​​ന്നി​​​​​​​​​​​ലു​​​​​​​​​​​ള്ള പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഒ​​​​​​​​​​​രു വ​​​​​​​​​​​ലി​​​​​​​​​​​യ ഭാ​​​​​​​​​​​ഗം അ​​​​​​​​​​​ർ​​​​​​​​​​​ധ​​​​​​​​​​​രാ​​​​​​​​​​​ത്രി​​​​​​​​​​​യോ​​​​​​​​​​​ടെ തെ​​​​​​​​​​​ക്കു​​​​​​​​​​​കി​​​​​​​​​​​ഴ​​​​​​​​​​​ക്ക​​​​​​​​​​​ൻ സ്വി​​​​​​​​​​​റ്റ്സ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​ൻ​​​​​​​​​​​ഡി​​​​​​​​​​​ലെ ഗ്രാ​​​​​​​​​​​ബു​​​​​​​​​​​ണ്ട​​​​​​​​​​​ൻ ക​​​​​​​​​​​ന്‍റോ​​​​​​​​​​​ണി​​​​​​​​​​​ലെ ബ്രി​​​​​​​​​​​യ​​​​​​​​​​​ൻ​​​​​​​​​​​സ് ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​ക്ക് ഇ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞി​​​​​​​​​​​റ​​​​​​​​​​​ങ്ങു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ പ്ര​​​​​​​​​​​തീ​​​​​​​​​​​ക്ഷി​​​​​​​​​​​ച്ചി​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​നാ​​​​​​​​​​​ൽ ബ്രി​​​​​​​​​​​യ​​​​​​​​​​​ൻ​​​​​​​​​​​സ് ഗ്രാ​​​​​​​​​​​മം മു​​​​​​​​​​​ഴു​​​​​​​​​​​വ​​​​​​​​​​​നും മേ​​​​​​​​​​​യ് പ​​​​​​​​​​​കു​​​​​​​​​​​തി​​​​​​​​​​​യോ​​​​​​​​​​​ടെ ഒ​​​​​​​​​​​ഴി​​​​​​​​​​​പ്പി​​​​​​​​​​​ച്ചി​​​​​​​​​​​രു​​​​​​​​​​​ന്നു. ദ്വീ​​​​​​​​​​​പ് എ​​​​​​​​​​​ന്നു വി​​​​​​​​​​​ളി​​​​​​​​​​​പ്പേ​​​​​​​​​​​രു​​​​​​​​​​​ള്ള ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ന് തൊ​​​​​​​​​​​ട്ടു​​​​​​​​​​​മു​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലു​​​​​​​​​​​ള്ള പാ​​​​​​​​​​​റ​​​​​​​​​​​ക്കെ​​​​​​​​​​​ട്ട് പ​​​​​​​​​​​തി​​​​​​​​​​​റ്റാ​​​​​​​​​​​ണ്ടു​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​യി അ​​​​​​​​​​​സ്ഥി​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. ഒ​​​​​​​​രു രാ​​​​​​​​​​​ത്രി​​​​​​​​​​​യാ​​​​​​​​​​​ണ് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​മി​​​​​​​​​​​ടി​​​​​​​​​​​ഞ്ഞ​​​​​​​​​​​ത്. മു​​​​​​​​​​​നി​​​​​​​​​​​സി​​​​​​​​​​​പ്പാ​​​​​​​​​​​ലി​​​​​​​​​​​റ്റി പോ​​​​​​​​​​​സ്റ്റ് ചെ​​​​​​​​​​​യ്ത വി​​​​​​​​​​​വ​​​​​​​​​​​ര​​​​​​​​​​​മ​​​​​​​​​​​നു​​​​​​​​​​​സ​​​​​​​​​​​രി​​​​​​​​​​​ച്ച്, ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലെ സ്കൂ​​​​​​​​​​​ൾ കെ​​​​​​​​​​​ട്ടി​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​ന് സ​​​​​​​​​​​മീ​​​​​​​​​​​പം ലെ​​​​​​​​​​​ൻ​​​​​​​​​​​സ​​​​​​​​​​​ർ ഹൈ​​​​​​​​​​​ഡി​​​​​​​​​​​ലേ​​​​​​​​​​​ക്കു​​​​​​​​​​​ള്ള ക​​​​​​​​ന്‍റോ​​​​​​​​​​​ണ​​​​​​​​​​​ൽ റോ​​​​​​​​​​​ഡി​​​​​​​​​​​ൽ ഒ​​​​​​​​​​​രു വ​​​​​​​​​​​ലി​​​​​​​​​​​യ പാ​​​​​​​​​​​റ​​​​​​​​​​​ക്കൂ​​​​​​​​​​​ട്ട​​​​​​​​​​​മാ​​​​​​​​​​​ണ് മ​​​​​​​​​​​ണ്ണി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​ക്കി​​​​​​​​​​​യ​​​​​​​​​​​ത്. ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ൽ നാ​​​​​​​​​​​ശ​​​​​​​​​​​ന​​​​​ഷ്‌​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളൊ​​​​​​​​​​​ന്നും റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ചെ​​​​​​​​​​​യ്തി​​​​​​​​​​​ട്ടി​​​​​​​​​​​ല്ല. എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ ഒ​​​​​​​​​​​ഴി​​​​​​​​​​​പ്പി​​​​​​​​​​​ച്ച​​​​​​​​​​​വ​​​​​​​​​​​രെ ഉ​​​​​​​​​​​ട​​​​​​​​​​​നെ ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​ക്കു മ​​​​​​​​​​​ട​​​​​​​​​​​ങ്ങാ​​​​​​​​​​​ൻ അ​​​​​​​​​​​നു​​​​​​​​​​​വ​​​​​​​​​​​ദി​​​​​​​​​​​ക്കി​​​​​​​​​​​ല്ല. പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ൽ ഇ​​​​​​​​​​​പ്പോ​​​​​​​​​​​ഴും ഒ​​​​​​​​​​​രു ദ​​​​​​​​​​​ശ​​​​​​​​​​​ല​​​​​​​​​​​ക്ഷം ക്യു​​​​​​​​​​​ബി​​​​​​​​​​​ക് മീ​​​​​​​​​​​റ്റ​​​​​​​​​​​ർ വ​​​​​​​​​​​രെ അ​​​​​​​​​​​ടി​​​​​​​​​​​ത്ത​​​​​​​​​​​റ​​​​​​​​​​​യി​​​​​​​​​​​ള​​​​​​​​​​​കി​​​​​​​​​​​യ പാ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ണ്ട്. ഇ​​​​​​​​​​​വ ഏ​​​​​​​​​​​തു​​​​​സ​​​​​​​​​​​മ​​​​​​​​​​​യ​​​​​​​​​​​ത്തും നി​​​​​​​​​​​ലം​​​​​​​​​​​പ​​​​​​​​​​​തി​​​​​​​​​​​ച്ചേ​​​​​​​​​​​ക്കാം. 


വാ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​യ്ക്ക​​​​​​​​​​​പ്പു​​​​​​​​​​​റം

ഇ​​​​​​​​​​​ത് ഒ​​​​​​​​​​​രു സാ​​​​​​​​​​​ധാ​​​​​​​​​​​ര​​​​​​​​​​​ണ വാ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​യാ​​​​​​​​​​​യി ത​​​​​​​​​​​ള്ളി​​​​​​​​​​​ക്ക​​​​​​​​​​​ള​​​​​​​​​​​യാ​​​​​​​​​​​നാ​​​​​​​​​​​കി​​​​​ല്ലെ​​​​​​​​​​​ന്നു നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ​​​​​വി​​​​​​​​​​​ദ​​​​​​​​​​​ഗ്ധ​​​​​​​​​​​ർ ചൂ​​​​​​​​​​​ണ്ടി​​​​​​​​​​​ക്കാ​​​​​​​​​​​ട്ടു​​​​​​​​​​​ന്നു. ഇ​​​​​​​​​​​തി​​​​​​​​​​​നോ​​​​​​​​​​​ടു സ​​​​​​​​​​​മാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​യ മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി ഇ​​​​​​​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ​​​​​​​​നി​​​​​​​​​​​ന്നു റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ചെ​​​​​​​​​​​യ്യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞു. യൂ​​​​​​​​​​​റോ​​​​​​​​​​​പ്പി​​​​​​​​​​​ലെ ഏ​​​​​​​​​​​റ്റ​​​​​​​​​​​വും വ​​​​​​​​​​​ലി​​​​​​​​​​​യ പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​യാ​​​​​​​​​​​യ ആ​​​​​​​​​​​ൽ​​​​​​​​​​​പ്സി​​​​​​​​​​​ൽ നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി സ്ഥ​​​​​​​​​​​ല​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലാ​​​​​​​​​​​ണ് മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ചെ​​​​​​​​​​​യ്യു​​​​​​​​​​​ന്ന​​​​​​​​​​​ത്. ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തോ​​​​​​​​​​​ട് ആ​​​​​​​​​​​ൽ​​​​​​​​​​​പ്സ് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ൾ സെ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​റ്റീ​​​​​​​​​​​വാ​​​​​​​​​​​ണ്. 1200 കി​​​​​​​​​​​ലോ​​​​​​​​​​​മീ​​​​​​​​​​​റ്റ​​​​​​​​​​​ർ നീ​​​​​​​​​​​ള​​​​​​​​​​​ത്തി​​​​​​​​​​​ൽ ഓ​​​​​​​​​​​സ്ട്രി​​​​​​​​​​​യ, സ്ലൊ​​​​​​​​​​​വേ​​​​​​​​​​​ന്യ, ഇ​​​​​​​​​​​റ്റ​​​​​​​​​​​ലി, സ്വി​​​​​​​​​​​റ്റ്സ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ്, ലി​​​​​​​​​​​ച്ചെ​​​​​​​​​​​ൻ​​​​​​​​​​​സ്റ്റെ​​​​​​​​​​​യ്ൻ, ജ​​​​​​​​​​​ർ​​​​​​​​​​​മ​​​​​​​​​​​നി, ഫ്രാ​​​​​​​​​​​ൻ​​​​​​​​​​​സ്, മൊ​​​​​​​​​​​ണാ​​​​​​​​​​​ക്കോ എ​​​​​​​​​​​ന്നീ എ​​​​​​​​​​​ട്ടു രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലാ​​​​​​​​​​​യി ആ​​​​​​​​​​​ൽ​​​​​​​​​​​പ്സ് വ്യാ​​​​​​​​​​​പി​​​​​​​​​​​ച്ചു​​​​​കി​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ന്നു. 

ടി​​​​​​​​​​​റോ​​​​​​​​​​​ളി​​​​​​​​​​​ലും മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ഞ്ഞു

സ്വി​​​​​​​​​​​റ്റ്സ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​ൻ​​​​​​​​​​​ഡി​​​​​​​​​​​ന്‍റെ അ​​​​​​​​​​​തി​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​യോ​​​​​​​​​​​ടു ചേ​​​​​​​​​​​ർ​​​​​​​​​​​ന്നു​​​​​​​​​​​ള്ള ഓ​​​​​​​​​​​സ്ട്രി​​​​​​​​​​​യ​​​​​​​​​​​യി​​​​​​​​​​​ലെ ടി​​​​​​​​​​​റോ​​​​​​​​​​​ൾ സം​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ലെ സി​​​​​​​​​​​ൽ​​​​​​​​​​​വ്രെ​​​​​​​​​​​റ്റ ആ​​​​​​​​​​​ൽ​​​​​​​​​​​പ്സി​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യ ഫ​​​​​​​​​​​ല​​​​​​​​​​​ക്തോ​​​​​​​​​​​ണ്‍ പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​യി​​​​​​​​​​​ലെ ഒ​​​​​​​​​​​രു കൊ​​​​​​​​​​​ടു​​​​​​​​​​​മു​​​​​​​​​​​ടി ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ന്ന് ആ​​​​​​​​​​​യി​​​​​​​​​​​ര​​​​​​​​​​​ക്ക​​​​​​​​​​​ണ​​​​​​​​​​​ക്കി​​​​​​​​​​​ന് ട​​​​​​​​​​​ണ്‍ പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ൾ ഓ​​​​​​​​​​​സ്ട്രി​​​​​​​​​​​യ​​​​​​​​​​​യി​​​​​​​​​​​ലെ ഒ​​​​​​​​​​​രു താ​​​​​​​​​​​ഴ്വ​​​​​​​​​​​ര​​​​​​​​​​​യി​​​​​​​​​​​ലേ​​​​​​​​​​​ക്ക് വീ​​​​​​​​​​​ണ​​​​​​​​​​​തും സ​​​​​​​​​​​മീ​​​​​​​​​​​പ​​​​​​​​​​​കാ​​​​​​​​​​​ല​​​​​​​​​​​ത്താ​​​​​​​​​​​ണ്. ക​​​​​​​​​​​റു​​​​​​​​​​​ത്ത​​​​​​ പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ ഒ​​​​​​​​​​​രു വ​​​​​​​​​​​ലി​​​​​​​​​​​യ കൂ​​​​​​​​​​​ട്ട​​​​​​​​​​​മാ​​​​​​​​​​​ണ് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ൽ​​​​​​​​നി​​​​​​​​​​​ന്ന് അ​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ന്നു താ​​​​​​​​​​​ഴേ​​​​​​​​​​​ക്കു പ​​​​​​​​​​​തി​​​​​​​​​​​ച്ച​​​​​​​​​​​ത്.  ഇ​​​​​​​​​​​ത് കി​​​​​​​​​​​ലോ​​​​​​​​​​​മീ​​​​​​​​​​​റ്റ​​​​​​​​​​​റു​​​​​​​​​​​ക​​​​​​​​​​​ളോ​​​​​​​​​​​ളം ചു​​​​​​​​​​​റ്റും ക​​​​​​​​​​​ട്ടി​​​​​​​​​​​യു​​​​​​​​​​​ള്ള പൊ​​​​​​​​​​​ടി​​​​​​​​​​​പ​​​​​​​​​​​ട​​​​​​​​​​​ല​​​​​​​​​​​ങ്ങ​​​​​​​​​​​ൾ സൃ​​​​​​​​​​​ഷ്‌​​​​​ടി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്തു. അ​​​​​​​​​​​വ​​​​​​​​​​​ശി​​​​​​​​​​​ഷ്‌​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ ഭൂ​​​​​​​​​​​രി​​​​​​​​​​​ഭാ​​​​​​​​​​​ഗ​​​​​​​​​​​വും ഒ​​​​​​​​​​​രു ന​​​​​​​​​​​ദി​​​​​​​​​​​യി​​​​​​​​​​​ലാ​​​​​​​​​​​ണു പ​​​​​​​​​​​തി​​​​​​​​​​​ച്ച​​​​​​​​​​​ത്. ഈ ​​​​​​​​​​​സം​​​​​​​​​​​ഭ​​​​​​​​​​​വ​​​​​​​​​​​ത്തി​​​​​​​​​​​ലും പ​​​​​​​​​​​രി​​​​​​​​​​​ക്കോ നാ​​​​​​​​​​​ശ​​​​​​​​​​​ന​​​​​​​​​​​ഷ്‌​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളോ ഉ​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​ട്ടി​​​​​​​​​​​ല്ല. ഈ ​​​​​​​​​​​ര​​​​​​​​​​​ണ്ടു സം​​​​​​​​​​​ഭ​​​​​​​​​​​വ​​​​​​​​​​​ങ്ങ​​​​​​​​​​​ളും ഏ​​​​​​​​​​​താ​​​​​​​​​​​നും ദി​​​​​​​​​​​വ​​​​​​​​​​​സ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ മാ​​​​​​​​​​​ത്രം ഇ​​​​​​​​​​​ട​​​​​​​​​​​വേ​​​​​​​​​​​ള​​​​​​​​​​​യി​​​​​​​​​​​ൽ സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ച്ച​​​​​​​​​​​താ​​​​​​​​​​​ണ്. 

ജ​​​​​​​​​​​ർ​​​​​​​​​​​മ​​​​​​​​​​​നി​​​​​​​​​​​യി​​​​​​​​​​​ലും ഇ​​​​​​​​​​​റ്റ​​​​​​​​​​​ലി​​​​​​​​​​​യി​​​​​​​​​​​ലും 

ജ​​​​​​​​​​​ർ​​​​​​​​​​​മ​​​​​​​​​​​നി​​​​​​​​​​​യു​​​​​​​​​​​ടെ തെ​​​​​​​​​​​ക്കു​​​​​​​​കി​​​​​​​​​​​ഴ​​​​​​​​​​​ക്ക​​​​​​​​​​​ൻ ജി​​​​​​​​​​​ല്ല​​​​​​​​​​​യാ​​​​​​​​​​​യ ബ​​​​​​​​​​​വേ​​​​​റി​​​​​​​​​​​യ​​​​​​​​​​​യും കി​​​​​​​​​​​ഴ​​​​​​​​​​​ക്ക​​​​​​​​​​​ൻ ഇ​​​​​​​​​​​റ്റ​​​​​​​​​​​ലി​​​​​​​​​​​യി​​​​​​​​​​​ലെ ട്രെ​​​​​​​​​​​ന്‍റോ, വെ​​​​​​​​​​​നെ​​​​​​​​​​​റ്റോ പ്ര​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ളും ഹി​​​​​​​​​​​മ​​​​​​​​​​​പാ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ​​​​​​​​​​​യും മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലി​​​​​​​​​​​ന്‍റെ​​​​​​​​​​​യും ഭീ​​​​​​​​​​​ഷ​​​​​​​​​​​ണി​​​​​​​​​​​യി​​​​​​​​​​​ലാ​​​​​​​​​​​ണ്. ആ​​​​​​​​​​​ൽ​​​​​​​​​​​പ്സ് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ താ​​​​​​​​​​​ഴ്‌​​​​​​​​വ​​​​​​​​​​​ര​​​​​​​​​​​യി​​​​​​​​​​​ലു​​​​​​​​​​​ള്ള പ്ര​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലെ ജ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ൾ അ​​​​​​​​​​​തീ​​​​​​​​​​​വ​​​​​ഭീ​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ലാ​​​​​​​​​​​ണു ക​​​​​​​​​​​ഴി​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​ത്. ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ​​​​​വ​​​​​​​​​​​ർ​​​​​​​​​​​ഷം ഇ​​​​​​​​​​​റ്റ​​​​​​​​​​​ലി​​​​​​​​​​​യി​​​​​​​​​​​ലു​​​​​ണ്ടാ​​​​​യ ഹി​​​​​​​​​​​മ​​​​​​​​​​​പാ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ൽ ആ​​​​​​​​​​​റു​​​​​​​​​​​പേ​​​​​​​​​​​ർ മ​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യും ഒ​​​​​​​​​​​ന്പ​​​​​​​​​​​തു പേ​​​​​​​​​​​ർ​​​​​​​​​​​ക്ക് പ​​​​​​​​​​​രി​​​​​​​​​​​ക്കേ​​​​​​​​​​​ൽ​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്തി​​​​​​​​​​​രു​​​​​​​​​​​ന്നു. അ​​​​​​​​​​​ന്ന് ഡോ​​​​​​​​​​​ളോ​​​​​​​​​​​മൈ​​​​​​​​​​​റ്റ്സി​​​​​​​​​​​ലെ ഏ​​​​​​​​​​​റ്റ​​​​​​​​​​​വും ഉ​​​​​​​​​​​യ​​​​​​​​​​​രം കൂ​​​​​​​​​​​ടി​​​​​​​​​​​യ കൊ​​​​​​​​​​​ടു​​​​​​​​​​​മു​​​​​​​​​​​ടി​​​​​​​​​​​യി​​​​​​​​​​​ൽ​​​​​നി​​​​​​​​​​​ന്നാ​​​​​​​​​​​ണ് ഹി​​​​​​​​​​​മ​​​​​​​​​​​പാ​​​​​​​​​​​ത​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യ​​​​​​​​​​​ത്. ഏ​​​​​​​​​​​ക​​​​​​​​​​​ദേ​​​​​​​​​​​ശം 13 വ​​​​​​​​​​​ർ​​​​​​​​​​​ഷ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ​​​​​​​​​​​ക്കു​​​​​മു​​​​​​​​​​​ന്പ് ജ​​​​​​​​​​​ർ​​​​​​​​​​​മ​​​​​​​​​​​നി​​​​​​​​​​​യി​​​​​​​​​​​ലെ തെ​​​​​​​​​​​ക്ക​​​​​​​​​​​ൻ ബ​​​​​​​​​​​വേ​​​​​​​​​​​റി​​​​​​​​​​​യ​​​​​​​​​​​യി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​യ മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലി​​​​​​​​​​​ലാ​​​​​ക​​​​​​​​​​​ട്ടെ ഒ​​​​​​​​​​​രു കെ​​​​​​​​​​​ട്ടി​​​​​​​​​​​ടം ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ന്നു നാ​​​​​​​​​​​ലു​​​​​​​​​​​പേ​​​​​​​​​​​രാ​​​​​​​​​​​ണു മ​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ത്. മ്യൂ​​​​​​​​​​​ണി​​​​​​​​​​​ക് ന​​​​​​​​​​​ഗ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​നു സ​​​​​​​​​​​മീ​​​​​​​​​​​പ​​​​​​​​​​​മാ​​​​​​​​​​​ണ് അ​​​​​​​​​​​ന്ന് അ​​​​​​​​​​​പ​​​​​​​​​​​ക​​​​​​​​​​​ട​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യ​​​​​​​​​​​ത്. അ​​​​​​​​​​​ന്നും നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി കെ​​​​​​​​​​​ട്ടി​​​​​​​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്ന ഒ​​​​​​​​​​​രു മേ​​​​​​​​​​​ഖ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ലേ​​​​​​​​​​​ക്കു പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​നി​​​​​​​​​​​ര​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ​​​​​​​​നി​​​​​​​​​​​ന്ന് വ​​​​​​​​​​​ലി​​​​​​​​​​​യ പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ൾ പ​​​​​​​​​​​തി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. അ​​​​​​​​​​​ത്ത​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ൽ പ​​​​​​​​​​​തി​​​​​​​​​​​ച്ച ഒ​​​​​​​​​​​രു പാ​​​​​​​​​​​റ​​​​​​​​​​​യ്ക്ക് ഒ​​​​​​​​​​​രു വീ​​​​​​​​​​​ടി​​​​​​​​​​​ന്‍റെ വ​​​​​​​​​​​ലി​​​​​​​​​​​പ്പ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. 

മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ ആ​​​​​​​​​​​പ​​​​​​​​​​​ത് സൂ​​​​​​​​​​​ച​​​​​​​​​​​ന  

മു​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ സൂ​​​​​​​​​​​ചി​​​​​​​​​​​പ്പി​​​​​​​​​​​ച്ച വി​​​​​​​​​​​വി​​​​​​​​​​​ധ സം​​​​​​​​​​​ഭ​​​​​​​​​​​വ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ൽ മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ൾ ഉ​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​തും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ പ്ര​​​​​​​​​​​തി​​​​​​​​​​​സ​​​​​​​​​​​ന്ധി കാ​​​​​​​​​​​ര​​​​​​​​​​​ണം പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റ് (ജ​​​​​​​​​​​ലം ഐ​​​​​​​​​​​സാ​​​​​​​​​​​കു​​​​​​​​​​​ന്ന  താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ലും താ​​​​​​​​​​​ഴെ  ഊ​​​​​​​​​​​ഷ്മാ​​​​​​​​​​​വി​​​​​​​​​​​ൽ സ്ഥി​​​​​​​​​​​തി  ചെ​​​​​​​​​​​യ്യു​​​​​​​​​​​ന്ന മ​​​​​​​​​​​ണ്ണ്.  പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ  പ്ര​​​​​​​​​​​ത​​​​​​​​​​​ല​​​​​​​​​​​ത്തെ ഉ​​​​​​​​​​​റ​​​​​​​​​​​പ്പി​​​​​​​​​​​ച്ചു  നി​​​​​​​​​​​ർ​​​​​​​​​​​ത്തു​​​​​​​​​​​ന്ന സ്ഥി​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​യി  ത​​​​​​​​​​​ണു​​​​​​​​​​​ത്തു​​​​​​​​​​​റ​​​​​​​​​​​ഞ്ഞ നി​​​​​​​​​​​ലം.  പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റ്  ഉ​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്പോ​​​​​​​​​​​ൾ, അ​​​​​​​​​​​ത്  ശ​​​​​​​​​​​ക്ത​​​​​​​​​​​മാ​​​​​​​​​​​യ ഹ​​​​​​​​​​​രി​​​​​​​​​​​ത​​​​​​​​​​​ഗൃ​​​​​​​​​​​ഹ  വാ​​​​​​​​​​​ത​​​​​​​​​​​ക​​​​​​​​​​​മാ​​​​​​​​​​​യ മീ​​​​​​​​​​​ഥേ​​​​​​​​​​​നെ  അ​​​​​​​​​​​ന്ത​​​​​​​​​​​രീ​​​​​​​​​​​ക്ഷ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​ക്കു  ത​​​​​​​​​​​ള്ളു​​​​​​​​​​​ന്നു, ഇ​​​​​​​​​​​ത് കൂ​​​​​​​​​​​ടു​​​​​​​​​​​ത​​​​​​​​​​​ൽ  ചൂ​​​​​​​​​​​ട്  ഉ​​​​​​​​​​​ത്പാ​​​​​​​​​​​ദി​​​​​​​​​​​പ്പി​​​​​​​​​​​ക്ക​​​​​​​​​​​പ്പെ​​​​​​​​​​​ടു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​നു  കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്നു) ഉ​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​തും ലോ​​​​​​​​​​​ക​​​​​​​​​​​ത്തു വ​​​​​​​​​​​ലി​​​​​​​​​​​യ ഭീ​​​​​​​​​​​ഷ​​​​​​​​​​​ണി സൃ​​​​​​​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്നു​​​​​​​​മാ​​​​​​​​ണ് ജി​​​​​​​​​​​യോ​​​​​​​​​​​ള​​​​​​​​​​​ജി​​​​​​​​​​​സി​​​​​​​​​​​റ്റു​​​​​​​​​​​ക​​​​​​​​​​​ളും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ ശാ​​​​​​​​​​​സ്ത്ര​​​​​​​​​​​ജ്ഞ​​​​​​​​​​​രും വി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്.  മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ൾ കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​ത്തെ​​​​​​​​​​​ത്തു​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ന്ന് ഉ​​​​​​​​​​​രു​​​​​​​​​​​കി​​​​​​​​​​​യൊ​​​​​​​​​​​ലി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത് ഇ​​​​​​​​​​​ര​​​​​​​​​​​ട്ടി​​​​​​​​​​​വേ​​​​​​​​​​​ഗ​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​യെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ ശാ​​​​​​​​​​​സ്​​​​​​​​​​​ത്ര​​​​​​​​​​​ജ്ഞ​​​​​​​​​​​ർ ഒ​​​​​​​​​​​ന്ന​​​​​​​​​​​ട​​​​​​​​​​​ങ്കം പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​ത്. അ​​​​​​​​​​​തി​​​​​​​​​​​ലേ​​​​​​​​​​​ക്കു വി​​​​​​​​​​​ര​​​​​​​​​​​ൽ​​​​​​​​​​​ചൂ​​​​​ണ്ടു​​​​​​​​​​​ന്ന നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി പ​​​​​​​​​​​ഠ​​​​​​​​​​​ന​​​​​​​​​​​റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​ൾ അ​​​​​​​​​​​വ​​​​​​​​​​​ർ ചൂ​​​​​​​​​​​ണ്ടി​​​​​​​​​​​ക്കാ​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്യു​​​​​​​​​​​ന്നു. ലോ​​​​​​​​​​​ക​​​​​​​​​​​ത്ത് താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല വ​​​​​​​​​​​ലി​​​​​​​​​​​യ​​​​​​​​​​​തോ​​​​​​​​​​​തി​​​​​​​​​​​ലാ​​​​​​​​​​​ണ് വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ളും വ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളും ത​​​​​​​​​​​ടാ​​​​​​​​​​​ക​​​​​​​​​​​ങ്ങ​​​​​​​​​​​ളും സ​​​​​​​​​​​ന്പ​​​​​​​​​​​ന്ന​​​​​​​​​​​മാ​​​​​​​​​​​ക്കു​​​​​​​​​​​ന്ന നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി സ്ഥ​​​​​​​​​​​ല​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ലോ​​​​​​​​​​​ക​​​​​​​​ത്തു​​​​​​​​​​​ണ്ട്. കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ മാ​​​​​​​​​​​റ്റ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ വേ​​​​​​​​​​​ഗം കു​​​​​​​​​​​റ​​​​​​​​​​​യ്ക്കു​​​​​​​​​​​ക​​​​​​​​​​​യോ ത​​​​​​​​​​​ട​​​​​​​​​​​യു​​​​​​​​​​​ക​​​​​​​​​​​യോ ചെ​​​​​​​​​​​യ്യേ​​​​​​​​​​​ണ്ട​​​​​​​​​​​ത് അ​​​​​​​​​​​നി​​​​​​​​​​​വാ​​​​​​​​​​​ര്യ​​​​​​​​​​​മാ​​​​​​​​​​​ണെ​​​​​​​​​​​ന്ന് എ​​​​​​​​​​​ല്ലാ റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​ളും സം​​​​​​​​​​​ശ​​​​​​​​​​​യ​​​​​​​​​​​ലേ​​​​​​​​​​​ശ​​​​​​​​​​​മെ​​​​​​​​​​​ന്യേ അ​​​​​​​​​​​ടി​​​​​​​​​​​വ​​​​​​​​​​​ര​​​​​​​​​​​യി​​​​​​​​​​​ട്ടു പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്നു. ശാ​​​​​​​​​​​സ്ത്രീ​​​​​​​​​​​യ നീ​​​​​​​​​​​ക്ക​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ ലോ​​​​​​​​​​​കം ഇ​​​​​​​​​​​നി​​​​​​​​​​​യും ശ്ര​​​​​​​​​​​ദ്ധി​​​​​​​​​​​ച്ചു തു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യി​​​​​​​​​​​ട്ടി​​​​​​​​​​​ല്ല എ​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​ന്‍റെ മു​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​പ്പു​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​ണ് അ​​​​​​​​​​​ടി​​​​​​​​​​​ക്ക​​​​​​​​​​​ടി​​​​​​​​​​​യു​​​​​​​​​​​ണ്ടാ​​​​​​​​​​​കു​​​​​​​​​​​ന്ന ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​ങ്ങ​​​​​​​​​​​ൾ.

 എ​​​​​​​​​​​ന്തു​​​​​​​​​​​കൊ​​​​​​​​​​​ണ്ട് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ഇ​​​​​​​​​​​ടി​​​​​​​​​​​യു​​​​​​​​​​​ന്നു

പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലെ ഒ​​​​​​​​​​​ഴു​​​​​​​​​​​കി​​​​​​​​​​​ന​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ന്ന മ​​​​​​​​​​​ഞ്ഞു​​​​​​​​​​​ക​​​​​​​​​​​ട്ട​​​​​​​​​​​ക​​​​​​​​​​​ൾ (ഹി​​​​​​​​​​​മാ​​​​​​​​​​​നി​​​​​​​​​​​ക​​​​​​​​​​​ൾ) ചു​​​​​​​​​​​രു​​​​​​​​​​​ങ്ങു​​​​​​​​​​​ക​​​​​​​​​​​യും മ​​​​​​​​​​​ല​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലെ പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റ് ഉ​​​​​​​​​​​രു​​​​​​​​​​​കാ​​​​​​​​​​​ൻ തു​​​​​​​​​​​ട​​​​​​​​​​​ങ്ങു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്യു​​​​​​​​​​​ന്പോ​​​​​​​​​​​ൾ, പാ​​​​​​​​​​​റ അ​​​​​​​​​​​സ്ഥി​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്നു. 

ബ്രി​​​​​​​​​​​യ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​ൽ പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റ് ഇ​​​​​​​​​​​ല്ല; എ​​​​​​​​​​​ന്നി​​​​​​​​​​​ട്ടും

ബ്രി​​​​​​​​​​​യ​​​​​​​​​​​ൻ​​​​​​​​​​​സ് ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​നു മു​​​​​​​​​​​ന്നി​​​​​​​​​​​ലു​​​​​​​​​​​ള്ള പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ൽ പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റ് ഇ​​​​​​​​​​​ല്ല. എ​​​​​​​​​​​ന്നി​​​​​​​​​​​ട്ടും എ​​​​​​​​​​​ന്തു​​​​​​​​​​​കൊ​​​​​​​​​​​ണ്ട് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​തം ഇ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞു? അ​​​​​​​​​​​ത് ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​വു​​​​​​​​​​​മാ​​​​​​​​​​​യി നേ​​​​​​​​​​​രി​​​​​​​​​​​ട്ടു ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്നു എ​​​​​​​​​​​ന്നാ​​​​​​​​​​​ണ് വി​​​​​​​​​​​ദ​​​​​​​​​​​ഗ്ധ​​​​​​​​​​​ർ പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​ത്. കു​​​​​​​​​​​റ​​​​​​​​​​​ച്ചു​​​​​നാ​​​​​​​​​​​ളു​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​യി ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ൽ ക​​​​​​​​​​​ന​​​​​​​​​​​ത്ത മ​​​​​​​​​​​ഴ പെ​​​​​​​​​​​യ്യു​​​​​​​​​​​ന്നു​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. ഇ​​​​​​​​​​​ത് ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഫ​​​​​​​​​​​ല​​​​​​​​​​​മാ​​​​​​​​​​​ണ്. വെ​​​​​​​​​​​ള്ള​​​​​​​​​​​ത്താ​​​​​​​​​​​ൽ ന​​​​​​​​​​​ന​​​​​​​​​​​ഞ്ഞ മ​​​​​​​​​​​ല​​​​​​​​​​​ഞ്ചെ​​​​​​​​​​​രി​​​​​​​​​​​വ് ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​ക്ക് വേ​​​​​​​​​​​ഗ​​​​​​​​​​​ത്തി​​​​​​​​​​​ൽ ഇ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞി​​​​​​​​​​​റ​​​​​​​​​​​ങ്ങു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു​​​​​​​​​​​വെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് പ്രാ​​​​​​​​​​​ഥ​​​​​​​​​​​മി​​​​​​​​​​​ക നി​​​​​​​​​​​ഗ​​​​​​​​​​​മ​​​​​​​​​​​നം. പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ വെ​​​​​​​​​​​ള്ളം ക​​​​​​​​​​​യ​​​​​​​​​​​റു​​​​​​​​​​​ന്ന​​​​​​​​​​​തും പ്ര​​​​​​​​​​​ശ്ന​​​​​​​​​​​മാ​​​​​​​​​​​ണ്. ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​ത​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യി താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല ഉ​​​​​​​​​​​യ​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​ത് പെ​​​​​​​​​​​ട്ടെ​​​​​​​​​​​ന്നു​​​​​​​​​​​ള്ള മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലി​​​​​​​​​​​നു കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മാ​​​​​​​​​​​കും. കാ​​​​​​​​​​​ര​​​​​​​​​​​ണം മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മൂ​​​​​​​​​​​ടി​​​​​​​​​​​യ പാ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ടെ അ​​​​​​​​​​​ടി​​​​​​​​​​​യി​​​​​​​​​​​ൽ 60 മീ​​​​​​​​​​​റ്റ​​​​​​​​​​​ർ വ​​​​​​​​​​​രെ ആ​​​​​​​​​​​ഴ​​​​​​​​​​​ത്തി​​​​​​​​​​​ൽ ജ​​​​​​​​​​​ല​​​​​മെ​​​​​​​​​​​ത്തും. ഈ ​​​​​​​​​​​ജ​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​നം മൂ​​​​​​​​​​​ലം മൂ​​​​​​​​​​​ന്ന് ഡി​​​​​​​​​​​ഗ്രി സെ​​​​​​​​​​​ൽ​​​​​​​​​​​ഷ്യ​​​​​​​​​​​സ് വ​​​​​​​​​​​രെ ഉ​​​​​​​​​​​യ​​​​​​​​​​​രും. പി​​​​​​​​​​​ന്നെ​​​​​​​​​​​ന്താ​​​​​​​​​​​ണു സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യെ​​​​​​​​​​​ന്നു പ​​​​​​​​​​​റ​​​​​​​​​​​യേ​​​​​​​​​​​ണ്ട കാ​​​​​​​​​​​ര്യ​​​​​​​​​​​മി​​​​​​​​​​​ല്ല​​​​​​​​​​​ല്ലോ? കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥ മാ​​​​​​​​​​​റു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​ന​​​​​​​​​​​നു​​​​​​​​​​​സ​​​​​​​​​​​രി​​​​​​​​​​​ച്ച് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​മേ​​​​​​​​​​​ഖ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ കൂ​​​​​​​​​​​ടു​​​​​​​​​​​ത​​​​​​​​​​​ൽ മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ പ്ര​​​​​​​​​​​തീ​​​​​​​​​​​ക്ഷി​​​​​​​​​​​ക്കാ​​​​​​​​​​​മെ​​​​​​​​​​​ന്ന് ജി​​​​​​​​​​​യോ​​​​​​​​​​​ള​​​​​​​​​​​ജി​​​​​​​​​​​സ്റ്റു​​​​​​​​​​​ക​​​​​​​​​​​ൾ മു​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​പ്പു ന​​​​​​​​​​​ൽ​​​​​​​​​​​കി​​​​​​​​​​​ക്ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞു. 



ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​വും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​വും

പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റി​​​​​​​​​​​ന്‍റെ സാ​​​​​​​​​​​ന്നി​​​​​​​​​​​ധ്യം ഇ​​​​​​​​​​​ല്ലാ​​​​​​​​​​​ത്ത പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ളും ഇ​​​​​​​​​​​ടി​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​ന്‍റെ പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ൽ ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​വും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​വും വീ​​​​​​​​​​​ണ്ടും ചൂ​​​​​​​​​​​ടു​​​​​​​​​​​പി​​​​​​​​​​​ടി​​​​​​​​​​​ച്ച ച​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യാ​​​​​​​​​​​കു​​​​​ന്നു. ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ ശ​​​​​​​​​​​രാ​​​​​​​​​​​ശ​​​​​​​​​​​രി താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ലെ വ​​​​​​​​​​​ർ​​​​​​​​​​​ധ​​​​​​​​​​​ന​​​​​​​​​​​വി​​​​​​​​​​​നെ​​​​​​​​​​​യാ​​​​​​​​​​​ണ് ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​നം എ​​​​​​​​​​​ന്ന പ​​​​​​​​​​​ദം​​​​​​​​​​​കൊ​​​​​​​​​​​ണ്ടു സൂ​​​​​​​​​​​ചി​​​​​​​​​​​പ്പി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​ക​​​​​​​​​​​ട്ടെ, ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഏ​​​​​​​​​​​റ്റ​​​​​​​​​​​വും പ്ര​​​​​​​​​​​ധാ​​​​​​​​​​​ന​​​​​​​​​​​പ്പെ​​​​​​​​​​​ട്ട അ​​​​​​​​​​​ന​​​​​​​​​​​ന്ത​​​​​​​​​​​ര​​​​​​​​​​​ഫ​​​​​​​​​​​ല​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലൊ​​​​​​​​​​​ന്നാ​​​​​​​​​​​ണ്. ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​വും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​വും പ​​​​​​​​​​​ല​​​​​​​​​​​പ്പോ​​​​​​​​​​​ഴും മാ​​​​​​​​​​​റി​​​​​​​​​​​മാ​​​​​​​​​​​റി ഉ​​​​​​​​​​​പ​​​​​​​​​​​യോ​​​​​​​​​​​ഗി​​​​​​​​​​​ക്കാ​​​​​​​​​​​റു​​​​​​​​​​​ണ്ടെ​​​​​​​​​​​ങ്കി​​​​​​​​​​​ലും അ​​​​​​​​​​​വ വ്യ​​​​​​​​​​​ത്യ​​​​​​​​​​​സ്ത​​​​​​​​​​​മാ​​​​​​​​​​​ണ്. ന​​​​​​​​​​​മ്മു​​​​​​​​​​​ടെ ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ ദീ​​​​​​​​​​​ർ​​​​​​​​​​​ഘ​​​​​​​​​​​കാ​​​​​​​​​​​ല ചൂ​​​​​​​​​​​ടി​​​​​​​​​​​നെ​​​​​​​​​​​യാ​​​​​​​​​​​ണ് ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​നം സൂ​​​​​​​​​​​ചി​​​​​​​​​​​പ്പി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. വ്യ​​​​​​​​​​​വ​​​​​​​​​​​സാ​​​​​​​​​​​യ വി​​​​​​​​​​​പ്ല​​​​​​​​​​​വ​​​​​​​​​​​ത്തി​​​​​​​​​​​നു​​​​​ശേ​​​​​​​​​​​ഷം ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ ശ​​​​​​​​​​​രാ​​​​​​​​​​​ശ​​​​​​​​​​​രി താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല ഒ​​​​​​​​​​​രു ഡി​​​​​​​​​​​ഗ്രി സെ​​​​​​​​​​​ൽ​​​​​​​​​​​ഷ്യ​​​​​​​​​​​സി​​​​​​​​​​​ല​​​​​​​​​​​ധി​​​​​​​​​​​കം വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ച്ചു. പൊ​​​​​​​​​​​തു​​​​​​​​​​​വി​​​​​​​​​​​ൽ പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്പോ​​​​​​​​​​​ൾ ഇ​​​​​​​​​​​തു നേ​​​​​​​​​​​രി​​​​​​​​​​​യ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​യി തോ​​​​​​​​​​​ന്നാ​​​​​​​​​​​മെ​​​​​​​​​​​ങ്കി​​​​​​​​​​​ലും ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ലെ ചെ​​​​​​​​​​​റി​​​​​​​​​​​യ മാ​​​​​​​​​​​റ്റ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ പോ​​​​​​​​​​​ലും ദോ​​​​​​​​​​​ഷ​​​​​​​​​​​ക​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​യ പ്ര​​​​​​​​​​​ത്യാ​​​​​​​​​​​ഘാ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ഉ​​​​​​​​​​​ണ്ടാ​​​​​​​​​​​ക്കും.  പ്ര​​​​​​​​​​​ശ്നം ഇ​​​​​​​​​​​വി​​​​​​​​​​​ടം​​​​​​​​​​​കൊ​​​​​​​​​​​ണ്ടും തീ​​​​​​​​​​​രു​​​​​​​​​​​ന്നി​​​​​​​​​​​ല്ല. താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല ഇ​​​​​​​​​​​പ്പോ​​​​​​​​​​​ഴും ഉ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ന്നു​​​​​​​​​​​കൊ​​​​​​​​​​​ണ്ടി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്യു​​​​​​​​​​​ന്നു. കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​ക​​​​​​​​​​​ട്ടെ ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഒ​​​​​​​​​​​രു സൂ​​​​​​​​​​​ച​​​​​​​​​​​ന​​​​​​​​​​​യാ​​​​​​​​​​​ണ്. ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​നം അ​​​​​​​​​​​പ്ര​​​​​​​​​​​തീ​​​​​​​​​​​ക്ഷി​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​യ കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ൾ​​​​​​​​​​​ക്ക് കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്നു. ഉ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ന്ന പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​താ​​​​​​​​​​​ഗ്ര​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലും ധ്രു​​​​​​​​​​​വ​​​​​​​​​​​പ്ര​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലും 90 മു​​​​​​​​​​​ത​​​​​​​​​​​ൽ 3000 മീ​​​​​​​​​​​റ്റ​​​​​​​​​​​ർ വ​​​​​​​​​​​രെ ക​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ലു​​​​​​​​ള്ള ഹി​​​​​​​​​​​മാ​​​​​​​​​​​നി​​​​​​​​​​​ക​​​​​​​​​​​ൾ ഉ​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​ത്, സ​​​​​​​​​​​മു​​​​​​​​​​​ദ്ര​​​​​​​​​​​ത്തി​​​​​​​​​​​ലെ ചൂ​​​​​​​​​​​ട് വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്, കൊ​​​​​​​​​​​ടും​​​​​ത​​​​​​​​​​​ണു​​​​​​​​​​​പ്പ് അ​​​​​​​​​​​ല്ലെ​​​​​​​​​​​ങ്കി​​​​​​​​​​​ൽ കൊ​​​​​​​​​​​ടും ചൂ​​​​​​​​​​​ട് തു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യ​​​​​​​​​​​വ​​​​​​​​​​​യെ​​​​​​​​​​​ല്ലാം കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥ​​​​​​​​​​​യി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​കു​​​​​​​​​​​ന്ന മാ​​​​​​​​​​​റ്റ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഫ​​​​​​​​​​​ല​​​​​​​​​​​മാ​​​​​​​​​​​ണ്. ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യി ഉ​​​​​​​​​​​ണ്ടാ​​​​​കു​​​​​​​​​​​ന്ന മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ പ്ര​​​​​​​​​​​ള​​​​​​​​​​​യ​​​​​​​​​​​വും ക​​​​​​​​​​​ന​​​​​​​​​​​ത്ത നാ​​​​​​​​​​​ശ​​​​​വു​​​​​​​​​​​​​​മാ​​​​​​​​​​​ണ് ലോ​​​​​​​​​​​ക​​​​​​​​​​​ത്താ​​​​​​​​​​​ക​​​​​​​​​​​മാ​​​​​​​​​​​നം വ​​​​​​​​​​​രു​​​​​​​​​​​ത്തി​​​​​​​​​​​വ​​​​​​​​​​​യ്ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. ഭൂ​​​​​​​​​​​രി​​​​​​​​​​​ഭാ​​​​​​​​​​​ഗം മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലും ഒ​​​​​​​​​​​ഴു​​​​​​​​​​​കി ന​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ന്ന മ​​​​​​​​​​​ഞ്ഞു​​​​​​​​​​​ത​​​​​​​​​​​ടാ​​​​​​​​​​​ക​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ണ്ടാ​​​​​​​​​​​കും. മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ രൂ​​​​​​​​​​​പം കൊ​​​​​​​​​​​ള്ളു​​​​​​​​​​​ന്ന ഇ​​​​​​​​​​​ത്ത​​​​​​​​​​​രം ത​​​​​​​​ടാ​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ൾ താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല​​​​​​​​​​​യു​​​​​​​​​​​യ​​​​​​​​​​​രു​​​​​​​​​​​ന്പോ​​​​​​​​​​​ൾ ഉ​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ക​​​​​​​​​​​യും ത​​​​​​​​​​​ക​​​​​​​​​​​രു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്യും. ഇ​​​​​​​​​​​ത് വെ​​​​​​​​​​​ള്ള​​​​​​​​​​​പ്പൊ​​​​​​​​​​​ക്ക​​​​​​​​​​​ത്തി​​​​​​​​​​​ന് വ​​​​​​​​​​​ഴി​​​​​​​​​​​വ​​​​​​​​​​​യ്ക്കു​​​​​​​​​​​ന്നു. അ​​​​​​​​​​​ടു​​​​​​​​​​​ത്ത​​​​​കാ​​​​​​​​​​​ല​​​​​​​​​​​ത്താ​​​​​​​​​​​യി മ​​​​​​​​​​​ഞ്ഞു​​​​​​​​​​​രു​​​​​​​​​​​കി രൂ​​​​​​​​​​​പം കൊ​​​​​​​​​​​ണ്ട ത​​​​​​​​​​​ടാ​​​​​​​​​​​ക​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ​​​​​​​​​​​മൂ​​​​​​​​​​​ലം ക​​​​​​​​​​​ല്ലും മ​​​​​​​​​​​ണ​​​​​​​​​​​ലും വ​​​​​​​​​​​ന്നു നി​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​തും മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​ത്ത​​​​​​​​​​​ടാ​​​​​​​​​​​ക​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യ്ക്കു കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്നു. കൂ​​​​​​​​​​​ടാ​​​​​​​​​​​തെ, ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല ഉ​​​​​​​​​​​യ​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​ത് വെ​​​​​​​​​​​ള്ള​​​​​​​​​​​പ്പൊ​​​​​​​​​​​ക്കം, ക്ഷാ​​​​​​​​​​​മം, വ​​​​​​​​​​​ര​​​​​​​​​​​ൾ​​​​​​​​​​​ച്ച, കൊ​​​​​​​​​​​ടു​​​​​​​​​​​ങ്കാ​​​​​​​​​​​റ്റ് തു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യ പ്ര​​​​​​​​​​​കൃ​​​​​​​​​​​തി ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​ങ്ങ​​​​​​​​​​​ൾ​​​​​​​​​​​ക്ക് കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്നു.  ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ ശ​​​​​​​​​​​രാ​​​​​​​​​​​ശ​​​​​​​​​​​രി താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​കു​​​​​​​​​​​ന്ന വ​​​​​​​​​​​ർ​​​​​​​​​​​ധ​​​​​​​​​​​ന മ​​​​​​​​​​​ണ്‍​സൂ​​​​​​​​​​​ണ്‍ പ്ര​​​​​​​​​​​വാ​​​​​​​​​​​ഹ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ ച​​​​​​​​​​​ല​​​​​​​​​​​ന​​​​​​​​​​​ത്തെ​​​​​​​​​​​യും മാ​​​​​​​​​​​റ്റി​​​​​​​​​​​മ​​​​​​​​​​​റി​​​​​​​​​​​ക്കു​​​​​​​​​​​ന്നു. അ​​​​​​​​​​​തി​​​​​​​​​​​ന്‍റെ ഫ​​​​​​​​​​​ല​​​​​​​​​​​മാ​​​​​​​​​​​യി ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ ഏ​​​​​​​​​​​താ​​​​​​​​​​​നും ദ​​​​​​​​​​​ശാ​​​​​​​​​​​ബ്ദ​​​​​​​​​​​ങ്ങ​​​​​​​​​​​ളാ​​​​​​​​​​​യി ലോ​​​​​​​​​​​ക​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ചി​​​​​​​​​​​ല പ്ര​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ മ​​​​​​​​​​​ഴ കു​​​​​​​​​​​റ​​​​​​​​​​​ഞ്ഞു. ചി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലാ​​​​​​​​​​​ക​​​​​​​​​​​ട്ടെ അ​​​​​​​​​​​തി​​​​​​​​​​​തീ​​​​​​​​​​​വ്ര മ​​​​​​​​​​​ഴ​​​​​​​​​​​യും റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ചെ​​​​​​​​​​​യ്യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു. പ്ര​​​​​​​​​​​ത്യേ​​​​​​​​​​​കി​​​​​​​​​​​ച്ച്  ഉ​​​​​​​​​​​ഷ്ണ​​​​​​​​​​​മേ​​​​​​​​​​​ഖ​​​​​​​​​​​ലാ പ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞാ​​​​​​​​​​​റ​​​​​​​​​​​ൻ പ​​​​​​​​​​​സ​​​​​​​​​​​ഫി​​​​​​​​​​​ക്കി​​​​​​​​​​​ൽ മ​​​​​​​​​​​ഴ​​​​​​​​​​​യു​​​​​​​​​​​ടെ അ​​​​​​​​​​​ള​​​​​​​​​​​വ് ക്ര​​​​​​​​​​​മാ​​​​​​​​​​​തീ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​യി വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ച്ചു.

ഹി​​​​​​​​​​​മാ​​​​​​​​​​​ല​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ലും ആ​​​​​​​​​​​സ​​​​​​​​​​​ന്നം

ഹി​​​​​​​​​​​മ​​​​​​​​​​​പാ​​​​​​​​​​​ത​​​​​​​​​​​വും മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലും ന​​​​​​​​​​​മ്മു​​​​​​​​​​​ടെ രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തും സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ച്ചു​​​​​​​​​​​ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞു. ഹി​​​​​​​​​​​മാ​​​​​​​​​​​ല​​​​​​​​​​​യ​​​​​​​​​​​ൻ മ​​​​​​​​​​​ല​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലെ കൊ​​​​​​​​​​​ടു​​​​​​​​​​​മു​​​​​​​​​​​ടി​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലും മ​​​​​​​​​​​ഞ്ഞു​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​തു മൂ​​​​​​​​​​​ലം പ്ര​​​​​​​​​​​തി​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ഷം 50 സെ​​​​​​​​​​​ന്‍റീ​​​​​​​​​​​മീ​​​​​​​​​​​റ്റ​​​​​​​​​​​ർ  ഉ​​​​​​​​​​​യ​​​​​​​​​​​രം കു​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്നു​​​​​​​​​​​വെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് പ​​​​​​​​​​​ഠ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ൾ വ്യ​​​​​​​​​​​ക്ത​​​​​​​​​​​മാ​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. അ​​​​​​​​​​​ത് തു​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യാ​​​​​​​​​​​യി സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ വ​​​​​​​​ലി​​​​​​​​യ ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രി​​​​​​​​​​​ക്കും ന​​​​​​​​​​​മ്മു​​​​​​​​​​​ടെ രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തെ​​​​​​​​​​​യും കാ​​​​​​​​​​​ത്തി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. ഹി​​​​​​​​​​​മാ​​​​​​​​​​​ല​​​​​​​​​​​യ​​​​​​​​​​​ത്തെ ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​വും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ​​​​​വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​വും ബാ​​​​​​​​​​​ധി​​​​​​​​​​​ക്കു​​​​​​​​​​​ന്നു​​​​​​​​​​​ണ്ടോ​​​​​യെ​​​​​ന്നു പ​​​​​​​​​​​ഠ​​​​​​​​​​​നം ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യ കൊ​​​​​​​​​​​ളം​​​​​​​​​​​ബി​​​​​​​​​​​യ​​​​​​​​​​​ൻ സ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ക​​​​​​​​​​​ലാ​​​​​​​​​​​ശാ​​​​​​​​​​​ല പു​​​​​​​​​​​റ​​​​​​​​​​​ത്തു​​​​​​​​​​​വി​​​​​​​​​​​ട്ട റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് അ​​​​​​​​​​​തീ​​​​​​​​​​​വ ഗൗ​​ര​​വ​​മു​​ള്ള​​​​​​​​​​​താ​​​​​​​​​​​ണ്. ഹി​​​​​​​​​​​മാ​​​​​​​​​​​ല​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ലെ മ​​​​​​​​​​​ഞ്ഞു​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​ത് ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​യും സ​​​​​​​​​​​മീ​​​​​​​​​​​പ​​രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലെ​​​​​​​​​​​യും (അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഇ​​​ന്ത്യ, നേ​​​പ്പാ​​​ൾ, ചൈ​​​ന, മ്യാ​​​ൻ​​​മ​​​ർ)  കു​​​​​​​​​​​റ​​​​​​​​​​​ഞ്ഞ​​​​​​​​​​​ത് 80 കോ​​​​​​​​​​​ടി ജ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളെ ബാ​​​​​​​​​​​ധി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​ ശു​​​​​​​​​​​ദ്ധ​​​​​​​​​​​ജ​​​​​​​​​​​ല​​​​​​​​​​​ക്ഷാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ന് വ​​​​​​​​​​​ഴി​​​​​​​​​​​വ​​​​​​​​​​​യ്ക്കു​​​​​​​​​​​മെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട്. ഹി​​​മാ​​​ല​​​യ​​​ത്തി​​​ൽ 32,392 ഹി​​​മാ​​​നി​​​ക​​​ൾ ഉ​​​ണ്ട്. ഹി​​​മാ​​​ല​​​യം ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മൂ​​​ന്നാ​​​മ​​​ത്തെ ഹി​​​മാ​​​നി  നി​​​ക്ഷേ​​​പ​​​മാ​​​ണ്. അ​​​ന്‍റാ​​​ർ​​​ട്ടി​​​ക്ക​​​യും  ആ​​​ർ​​​ട്ടി​​​ക്കു​​​മാ​​​ണ് ഹി​​​മാ​​​നി നി​​​ക്ഷേ​​​പ​​​ത്തി​​​ൽ ഹി​​​മാ​​​ല​​​യ​​​ത്തി​​​നു മു​​​ന്നി​​​ലു​​​ള്ള​​​ത്. ഈ ​​​ഹി​​​മാ​​​നി​​​ക​​​ൾ ഭൂ​​​മി​​​യി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ന​​​ദീ​​​ത​​​ട​​​ങ്ങ​​​ളെ പോ​​​ഷി​​​പ്പി​​​ക്കു​​​ന്നു. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്ക് വെ​​​ള്ള​​​വും ഊ​​ർ​​​ജ​​​വും വ​​​രു​​​മാ​​​ന​​​വും നേ​​​രി​​​ട്ടും അ​​​ല്ലാ​​​തെ​​​യും ന​​​ൽ​​​കു​​​ന്ന​​​തി​​​ലും ഹി​​​മാ​​​നി​​​ക​​​ൾ വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്നു. ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പു​​​റ​​​ത്തു​​വ​​​ന്നി​​​ട്ടു​​​ള്ള മി​​​ക്ക പ​​​ഠ​​​ന​​​ങ്ങ​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത് പു​​​റം​​​ന്ത​​​ള്ളു​​​ന്ന കാ​​​ർ​​​ബ​​​ൺ ഡ​​​യോ​​​ക്സൈ​​​ഡി​​​ന്‍റെ​ അ​​​ള​​​വ് നി​​​യ​​​ന്ത്രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഹി​​​​ന്ദു​​​​കു​​​​ഷ് ഹി​​​​മാ​​​​ല​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ ഹി​​​​മാ​​​​നി​​​​ക​​​​ളു​​​​ടെ മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഭാ​​​​ഗ​​​​വും അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​ണ്. റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. 2000നും 2016​​​​നും ഇ​​​ട​​​യി​​​ൽ  ഹി​​​​മാ​​​​ല​​​​യ​​​​ത്തി​​​​ലെ ശ​​​​ത​​​​കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് ട​​​​ണ്‍ ഐ​​​​സ് ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. അ​​​താ​​​ക​​​ട്ടെ 1975നും 2000​​​​നും ഇ​​​​ട​​​​യി​​​​ൽ ന​​​ഷ്‌​​ട​​​മാ​​​യ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കു​​​ന്പോ​​​ഴാ​​​ണ് ആ​​​​ഗോ​​​​ള താ​​​​പ​​​​നി​​​​ല ഉ​​​​യ​​​​രു​​​​ന്ന​​തി​​​​ന്‍റെ​ ഫ​​​​ലം എ​​​ത്ര​​​മാ​​​ത്രം ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​കു​​​ക. ആ​​​ഗോ​​​ള​​​താ​​​പ​​​നം മ​​​ണ്‍സൂ​​​ണ്‍ പാ​​​റ്റേ​​​ണു​​​ക​​​ളെ മാ​​​റ്റു​​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാ മ​​​ഴ​​​ക്കാ​​​ല​​​ത്തും വെ​​​ള്ള​​​പ്പൊ​​​ക്ക​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ക്കു​​​ന്നു. ചെ​​​ന്നൈ​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും അ​​​തി​​​തീ​​​വ്ര മ​​​ഴ സൃ​​​ഷ്‌​​ടി​​​ച്ച വെ​​​ള്ള​​​പ്പൊ​​​ക്കം അ​​​ത്ര​​​വേ​​​ഗ​​​ത്തി​​​ലൊ​​​ന്നും ന​​​മ്മ​​​ൾ മ​​​റ​​​ക്കി​​​ല്ല​​​ല്ലോ. മാ​​​ത്ര​​​വു​​​മ​​​ല്ല, വേ​​​​ന​​​​ൽ​​​​ക്കാ​​​​ല​​​​ത്ത് വി​​​​ള​​​​ക​​​​ൾ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ വെ​​​​ള്ളം ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​പ്പോ​​​​ൾ ജ​​​​ല​​​​ത്തി​​​​ന്‍റെ അ​​​ള​​​വ് അ​​​സാ​​​ധാ​​​ര​​​ണ​​​മാം​​വി​​​ധം കു​​​​റ​​​​യു​​​​ക​​​യും ചെ‌​​​യ്യു​​​ന്നു. ത​​​​ത്​​​​ഫ​​​​ല​​​​മാ​​​​യി കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​വ് കു​​​​റ​​​​യു​​​​ന്നു. വ​​​​ര​​​​ണ്ട മേ​​​​ഖ​​​​ല​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്നു. മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ലാ​​കു​​​ന്നു. 

ജോ​​​ഷി​​​മ​​​ഠ് ഉ​​​യ​​​ർ​​​ത്തു​​​ന്ന അ​​​പാ​​​യ​​സൂ​​​ച​​​ന

ഉ​​​​​​​​​​​ത്ത​​​​​​​​​​​രാ​​​​​​​​​​​ഖ​​​​​​​​​​​ണ്ഡി​​​​​​​​​​​ലെ ജോ​​​​​​​​​​​ഷി​​​​​​​​​​​മ​​​​​​​​​​​ഠി​​​​​​​​​​​ൽ സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ച്ച മ​​​​​​​​​​​ണ്ണി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലി​​​​​​​​​​​ന്‍റെ കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​വും മ​​​​​​​​റ്റൊ​​​​​​​​ന്ന​​​​​​​​ല്ല.  ജോ​​​​​​​​​​​ഷി​​​​​​​​​​​മ​​​​​​​​​​​ഠി​​​​​​​​​​​നു സ​​​​​​​​​​​മീ​​​​​​​​​​​പ​​​​​​​​​​​ത്തെ ന​​​​​​​​​​​ന്ദാ​​​​​​​​​​​ദേ​​​​​​​​​​​വി കൊ​​​​​​​​​​​ടു​​​​​​​​​​​മു​​​​​​​​​​​ടി​​​​​​​​​​​യി​​​​​​​​​​​ലെ മ​​​​​​​​​​​ഞ്ഞു​​​​​​​​രു​​​​​​​​​​​കി​​​​​​​​​​​യ​​​​​​​​​​​തി​​​​​​​​​​​നെ​​​​​​​​​​​ത്തു​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ന്നാ​​​​​​​​ണു മ​​​​​​​​​​​ണ്ണി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​യ​​​​​​​​​​​ത്.  രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തെ ര​​​​​​​​​​​ണ്ടാ​​​​​​​​​​​മ​​​​​​​​​​​ത്തെ വ​​​​​​​​​​​ലി​​​​​​​​​​​യ കൊ​​​​​​​​​​​ടു​​​​​​​​​​​മു​​​​​​​​​​​ടി​​​​​​​​​​​യാ​​​​​​​​​​​യ ന​​​​​​​​​​​ന്ദാ​​​​​​​​​​​ദേ​​​​​​​​​​​വി​​​​​​​​​​​യു​​​​​​​​​​​ടെ ഉ​​​​​​​​​​​ത്ത​​​​​​​​​​​ര​​​​​​​​​​​ഭാ​​​​​​​​​​​ഗ​​​​​​​​​​​ത്തു​​​​​നി​​​​​​​​​​​ന്നാ​​​​​​​​​​​ണ് മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​യ​​​​​​​​​​​ത്. ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​മു​​​​​​​​​​​ഖ​​​​​​​​​​​ത്തെ ഋ​​​​​​​​​​​ഷി​​​​​​​​​​​ഗം​​​​​​​​​​​ഗാ വൈ​​​​​​​​​​​ദ്യു​​​​​​​​​​​ത പ​​​​​​​​​​​ദ്ധ​​​​​​​​​​​തി​​​​​​​​​​​യും മ​​​​​​​​​​​ല തു​​​​​​​​​​​ര​​​​​​​​​​​ന്നു നി​​​​​​​​​​​ർ​​​​​​​​​​​മി​​​​​​​​​​​ച്ച നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി തു​​​​​​​​​​​ര​​​​​​​​​​​ങ്ക​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​മാ​​​​​​​​​​​ണ് ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​ത്തി​​​​​​​​​​​നു കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ന്ന് ആ​​​​​​​​​​​ക്ഷേ​​​​​​​​​​​പം ഉ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ന്നി​​​​​​​​​​​രു​​​​​​​​​​​ന്നു.  

Tuesday, June 20, 2023

യു​വ​ത്വ​ത്തി​ന്‍റെ വി​ഭ​വ​ശേ​ഷി ഇ​നി​യും കൊ​യ്തെ​ടു​ക്കാ​ത്ത വി​ള


അ​രു​ണ്‍ സി​ൻ​ഹ

മൊ​ഴി​മാ​റ്റം: സ​ന്ദീ​പ് സ​ലിം



1958ൽ ​പു​റ​ത്തി​റ​ങ്ങി​യ ’മാ​ലി​ക്’ എ​ന്ന ചി​ത്ര​ത്തി​ലെ ’പ​ഠോ​ഗെ ലി​ഖോ​ഗെ ഹോ​ഗെ ന​വാ​ബ്/​ജോ ഖേ​ലോ​ഗേ കു​ഡോ​ഗെ ഹോ​ഗെ ഖ​രാ​ബ്’ എ​ന്ന ആ​ശാ ഭോ​സ്ലെ​യു​ടെ ക്ലാ​സി​ക് ഗാ​നം ഒാ​ർ​ക്കു​ന്ന​വ​രു​ണ്ടാ​വും. ഈ ​ഗാ​നം സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യ സ​ന്ദേ​ശ​മി​താ​ണ്:  നി​ങ്ങ​ൾ മി​ക​ച്ച വി​ദ്യാ​ഭ്യാ​സം നേ​ടൂ വി​ദ്യാ​ഭ്യാ​സ​മാ​ണ് ന​ല്ല ജീ​വി​ത​ത്തി​ലേ​ക്കു​ള്ള വ​ഴി. എ​ന്നാ​ൽ, ഇ​ന്ന് ഈ ​സ​ന്ദേ​ശം ശ​രി​യാ​ണോ എ​ന്നു ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കാ​ര​ണം ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ൽ, ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​സ​ന്പ​ന്ന​രാ​യ യു​വാ​ക്ക​ൾ അ​തു​ശ​രി​യ​ല്ലെ​ന്നു തി​രി​ച്ച​റി​യു​ന്നു. കാ​ര​ണം ന​ല്ല ജീ​വി​തം ന​യി​ക്ക​ണ​മെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന ഒ​രു ജോ​ലി അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​ന്ത്യ​യി​ലെ ഇ​ന്ന​ത്തെ സ്ഥി​തി എ​ന്താ​ണ് ? മി​ക​ച്ച ജോ​ലി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​നി ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രാ​ണെ​ന്നി​രി​ക്ക​ട്ടെ, ജോ​ലി ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ക​യും ചെ​യ്യു​ന്നു. അ​സിം പ്രേം​ജി സ​ർ​ക​ലാ​ശാ​ല​യി​ലെ സു​സ്ഥി​ര തൊ​ഴി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ പ​ഠ​ന​മ​നു​സ​രി​ച്ച്, ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​തി​നു​മു​ക​ളി​ലും തൊ​ഴി​ലി​ല്ലാ​യ്മ ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ മൂ​ന്നി​ര​ട്ടി​യാ​ണ്. 

വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ടി ധാ​രാ​ളം സ​മ​യ​വും പ​ണ​വും ചെ​ല​വ​ഴി​ച്ച വി​ദ്യാ​സ​ന്പ​ന്ന​രും എ​ന്നാ​ൽ, തൊ​ഴി​ൽ​ര​ഹി​ത​രു​മാ​യ ചെ​റു​പ്പ​ക്കാ​ർ നി​രാ​ശ​രാ​യ​തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നൊ​ന്നു​മി​ല്ല. വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ഏ​തൊ​രു ചെ​റു​പ്പ​ക്കാ​ര​നും ആ​ഗ്ര​ഹി​ക്കു​ന്ന​ത് ജോ​ലി നേ​ടാ​നും സ​ന്പാ​ദി​ക്കാ​നു​മാ​ണ്. എ​ന്നാ​ൽ ന​മ്മു​ടെ രാ​ജ്യ​ത്ത് അ​തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ല. ത​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ജോ​ലി ല​ഭി​ക്കാ​തെ വ​രു​ന്പോ​ൾ ഒ​ന്നു​മി​ല്ല എ​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത​ല്ലേ എ​ന്ന​ചി​ന്ത​യി​ൽ​നി​ന്ന് കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത ആ​വ​ശ്യ​മു​ള്ള ജോ​ലി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്നു. 

ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും മ​റ്റൊ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് സൈ​ക്കി​ളി​ൽ രേ​ഖ​ക​ൾ കൊ​ണ്ടു പോ​കു​ന്ന ജോ​ലി​ക്കാ​യി 2018 ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് 62 ടെ​ലി​ഫോ​ൺ മെ​സ​ഞ്ച​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഞ്ചാം ക്ലാ​സ് പാ​സാ​യ ആ​ർ​ക്കും ഈ ​ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. വെ​റും 62 പോ​സ്റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ എ​ണ്ണം 93,000! ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​നെ ഞെ​ട്ടി​ച്ച​ത് ഈ ​സം​ഖ്യ​മാ​ത്ര​മ​ല്ല. ഇ​വ​രി​ൽ 50,000 ബി​രു​ദ​ധാ​രി​ക​ളും (ബി ​ടെ​ക്കു​കാ​ര​ട​ക്കം) 28,000 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളും (എം​ബി​എ​ക്കാ​ര​ട​ക്കം) 3,700 ഗ​വേ​ഷ​ണ ബി​രു​ദ​മു​ള്ള​വ​രും ഉ​ണ്ടാ​യി​രു​ന്നെ​ന്ന​താ​ണ്. ഒാ​ർ​ക്ക​ണം വെ​റും അ​ഞ്ചു വ​ർ​ഷം മു​ന്പ​ത്തെ കാ​ര്യ​മാ​ണി​ത്. ക​ണ​ക്കു​ക​ൾ ഇ​വി​ടെ​യും തീ​രു​ന്നി​ല്ല. അ​തേ​വ​ർ​ഷം​ത​ന്നെ റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ഏ​ക​ദേ​ശം 63,000 ’ലെ​വ​ൽ 1’ ത​സ്തി​ക​ക​ളി​ലേ​ക്കു പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗ്യാം​ഗ്മാ​ൻ, ഗേ​റ്റ്മാ​ൻ, പോ​ർ​ട്ട​ർ തു​ട​ങ്ങി​യ അ​വ​സാ​ന ഗ്രേ​ഡ് ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ടി​യി​രു​ന്ന​ത്. യോ​ഗ്യ​ത പ​ത്താം ക്ലാ​സും ആ​യി​രു​ന്നു. അ​പേ​ക്ഷി​ച്ച​വ​രു​ടെ എ​ണ്ണം കോ​ടി​യി​ലെ​ത്തി. 1.9 കോ​ടി അ​പേ​ക്ഷ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും ബി​രു​ദ​ധാ​രി​ക​ളും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളു​മാ​ണ്. പി​റ്റേ​വ​ർ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. സ​ർ​ക്കാ​ർ കാ​ന്‍റീ​നി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത 13 വെ​യി​റ്റ​ർ​മാ​രി​ൽ 12 പേ​രും ബി​രു​ദ​ധാ​രി​ക​ളാ​യി​രു​ന്നു. നാ​ലാം ക്ലാ​സാ​യി​രു​ന്നു മി​നി​മം യോ​ഗ്യ​യെ​ന്നോ​ർ​ക്ക​ണം. പ​ച്ച​ക്ക​റി അ​രി​യ​ൽ, മേ​ശ തു​ട​യ്ക്ക​ൽ, പാ​ത്രം ക​ഴു​ക​ൽ, നി​ലം തു​ട​യ്ക്ക​ൽ എ​ന്നി​വ​യാ​ണ് ചേ​യ്യേ​ണ്ട ജോ​ലി​ക​ൾ എ​ന്നു​കൂ​ടി അ​റി​യു​ന്പോ​ഴാ​ണു യു​വാ​ക്ക​ൾ എ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന ദ​യ​നീ​യ സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ക. 

ഇ​വി​ടെ ഉ​യ​രു​ന്ന ഒ​രു ചോ​ദ്യം വ​ള​രെ പ്ര​സ​ക്ത​മാ​ണ് വി​ദ്യാ​ഭ്യാ​സം കു​റ​ഞ്ഞ​വ​രു​ടെ ജോ​ലി കൊ​ള്ള​യ​ടി​ക്കാ​ൻ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ എ​ന്തി​നാ​ണു കൂ​ട്ടം കൂ​ട്ട​മാ​യി ഓ​ടു​ന്ന​ത്? കാ​ര​ണം വ​ള​രെ ല​ളി​ത​മാ​ണ്. ന​മ്മു​ടെ രാ​ജ്യ​ത്ത് ആ​വ​ശ്യ​ത്തി​ന് ജോ​ലി​യി​ല്ല. അ​ധി​കാ​രി​ക​ൾ എ​പ്പോ​ഴും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. ഇ​ന്ത്യ​യു​ടെ സ​ന്പ​ദ്വ്യ​വ​സ്ഥ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്ന്. എ​ന്നാ​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ചു​രു​ങ്ങു​ക​യും ചെ​യ്യു​ന്നു. എ​ന്തൊ​രു വി​രോ​ധാ​ഭാ​സ​മാ​ണി​തെ​ന്നു നോ​ക്കൂ. സെ​ന്‍റ​ർ ഫോ​ർ മോ​ണി​റ്റ​റിം​ഗ് ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി (സി​എം​ഐ​ഇ), സെ​ന്‍റ​ർ ഫോ​ർ ഇ​ക്ക​ണോ​മി​ക് ഡാ​റ്റ ആ​ൻ​ഡ് അ​നാ​ലി​സി​സ് (സി​ഇ​ഡി​എ) എ​ന്നി​വ​യു​ടെ പ​ഠ​നം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ൽ ന​മു​ക്കു ന​ൽ​കു​ന്നു. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ 50 ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​യി എ​ന്നാ​ണ് ഇ​വ​രു​ടെ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. 5.1 കോ​ടി​യി​ൽ നി​ന്ന് 2.7 കോ​ടി​യാ​യി കു​റ​ഞ്ഞു എ​ന്നാ​ണു ക​ണ​ക്കു​ക​ൾ. 201617 ൽ ​നി​ന്നു 202021 ലെ​ത്തി​യ​പ്പോ​ൾ ഏ​റ്റ​വും മോ​ശ​മാ​യ കാ​ര്യ​മെ​ന്താ​ണെ​ന്നു​വ​ച്ചാ​ൽ തൊ​ഴി​ൽ​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളാ​യ ടെ​ക്സ്റ്റൈ​ൽ​സ്, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ (ടൈ​ൽ​സ് പോ​ലു​ള്ള​വ), ഭ​ക്ഷ്യ സം​സ്ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ചു​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. 201617ൽ ​ടെ​ക്സ്റ്റൈ​ൽ​സി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ 1.26 കോ​ടി​യി​ൽ നി​ന്ന് 202021ൽ 55 ​ല​ക്ഷ​മാ​യും, നി​ർ​മാ​ണ സാ​മ​ഗ്രി ക​ന്പ​നി​ക​ളി​ൽ 1.14 കോ​ടി​യി​ൽ നി​ന്ന് 48 ല​ക്ഷ​മാ​യും കു​റ​ഞ്ഞു. 

സ​ന്പ​ദ് വ്യ​വ​സ്ഥ വ​ള​ർ​ന്ന​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ കൃ​ഷി​യി​ൽ നി​ന്ന് ഉ​ൽ​പ്പാ​ദ​ന​ത്തി​ലേ​ക്ക് സ്ഥി​ര​മാ​യി നീ​ങ്ങു​ന്നു​വെ​ന്ന​താ​ണ് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ അ​നു​ഭ​വം. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ നേ​രെ തി​രി​ച്ചാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ഉ​ത്പാ​ദ​ന​ത്തി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ വീ​ണ്ടും കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. 201617 നും 202021 ​നും ഇ​ട​യി​ലു​ള്ള നാ​ല് വ​ർ​ഷ​ങ്ങ​ളി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി  സെ​ന്‍റ​ർ ഫോ​ർ മോ​ണി​റ്റ​റിം​ഗ് ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി (സി​എം​ഐ​ഇ),  സെ​ന്‍റ​ർ ഫോ​ർ ഇ​ക്ക​ണോ​മി​ക് ഡാ​റ്റ ആ​ൻ​ഡ് അ​നാ​ലി​സി​സ് (സി​ഇ​ഡി​എ) എ​ന്നി​വ​രു​ടെ പ​ഠ​നം ക​ണ്ടെ​ത്തി. കൃ​ഷി​പ്പ​ണി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രി​ൽ വി​ദ്യാ​ഭ്യാ​സം കു​റ​ഞ്ഞ​വ​ർ മാ​ത്ര​മ​ല്ല, ജോ​ലി ല​ഭി​ക്കാ​ത്ത​വ​രോ ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട​പ്പെ​ട്ട​വ​ര​ട​ക്ക​മു​ള്ള വി​ദ്യാ​സ​ന്പ​ന്ന​രു​മു​ണ്ട്. 

ഈ ​ക​ണ​ക്കു​ക​ളെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ തെ​റ്റാ​യ ദി​ശ​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ള്ള ഒ​രു രാ​ജ്യ​ത്ത് കൂ​ടു​ത​ൽ അ​ധ്വാ​നം ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ (യ​ന്ത്ര​വ​ത്ക​ര​ണം കു​റ​യു​ന്നു) നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത് കൂ​ടു​ത​ൽ കൂ​ടു​ത​ൽ യ​ന്ത്ര​വ​ത്കൃ​ത​മാ​വു​ക​യാ​ണു (കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ളും കു​റ​ച്ച് അ​ധ്വാ​ന​വും) ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി മു​ന്നോ​ട്ടു​ത​ന്നെ പൊ​യ്ക്കൊ​ണ്ടി​രു​ന്ന​തി​നാ​ൽ ഭ​ര​ണ​കൂ​ട​ങ്ങ​ൾ, യു​പി​എ​യും എ​ൻ​ഡി​എ​യും ഈ ​സാ​ഹ​ച​ര്യം മാ​റ്റാ​ൻ ത​യാ​റാ​യി​ല്ല. മാ​ത്ര​വു​മ​ല്ല, പു​തി​യ​താ​യി വ​ന്ന നി​ക്ഷേ​പ​ങ്ങ​ളെ ജി​ഡി​പി​യി​ൽ ചേ​ർ​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പു​റ​മെ കൂ​ടു​ത​ൽ സാ​ങ്കേ​തി​ക വ​ത്ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ത​ര​ത്തി​ലേ​ക്കു ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചു. മേ​ക്ക് ഇ​ൻ ഇ​ന്ത്യ​യും പ്രൊ​ഡ​ക്ഷ​ൻ ലി​ങ്ക്ഡ് ഇ​ൻ​സെ​ന്‍റീ​വ് സ്കീ​മു​ക​ളും പോ​ലും സാ​ങ്കേ​തി​ക രം​ഗ​ത്തെ തീ​വ്ര​മൂ​ല​ധ​ന നി​ക്ഷേ​പ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ്.         

ഈ ​ക​ണ​ക്കു​ക​ളെ​ല്ലാം പ​രി​ഗ​ണി​ക്കു​ന്പോ​ഴും രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി (ജി​ഡി​പി) അ​ല്ല എ​ല്ലാ​മെ​ന്നു​പ​റ​യാം. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ലോ​ക​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സ​ന്പ​ദ് വ്യ​വ​സ്ഥാ​ണ് ഇ​ന്ത്യ​യു​ടേ​ത്. അ​ത് ഏ​തൊ​രു ഇ​ന്ത്യ​ൻ പൗ​ര​നെ സം​ബ​ന്ധി​ച്ചും സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​വു​മാ​ണ്. എ​ന്നാ​ൽ, തൊ​ഴി​ലി​ല്ലാ​ത്ത ചെ​റു​പ്പ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന അ​നി​യ​ന്ത്രി​ത​മാ​യ വ​ള​ർ​ച്ച സൃ​ഷ്ടി​ക്കു​ന്ന ദു​ഖം മ​റ​യ്ക്കാ​ൻ ഈ ​സ​ന്തോ​ഷ​ത്തി​നാ​വി​ല്ല. കാ​ര​ണം, ന​മ്മു​ടെ സ​ന്പ​ദ് വ്യ​വ​സ്ഥ  വ​ള​രു​ക​യും ജ​ന​ങ്ങ​ൾ വ​ള​രാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു​കൊ​ണ്ട് എ​ന്ത് പ്ര​യോ​ജ​നം? ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത് ന​മ്മു​ടെ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​പ്പേ​രും 25 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നാ​ണ്. വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ലി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത് ഒ​ട്ടും ശു​ഭ​ക​ര​മ​ല്ലാ​ത്ത കാ​ര്യ​മാ​ണ്. അ​വ​രി​ൽ 1.2 കോ​ടി പേ​ർ ഓ​രോ വ​ർ​ഷ​വും തൊ​ഴി​ൽ സേ​ന​യി​ൽ ചേ​രു​ന്നു​ണ്ടെ​ങ്കി​ലും 55 ല​ക്ഷം പേ​ർ​ക്ക് മാ​ത്ര​മേ ജോ​ലി ല​ഭി​ക്കു​ന്നു​ള്ള​ത്രെ. പീ​രി​യോ​ഡി​ക് ലേ​ബ​ർ ഫോ​ഴ്സി​ന്‍റെ സ​ർ​വേ ഫ​ല​വും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത​ല്ല. 2021 ഏ​പ്രി​ൽ​ജൂ​ണ്‍ പാ​ദ​ത്തി​ൽ 1529 പ്രാ​യ​ത്തി​ലു​ള്ള യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ 25.5% ആ​ണെ​ന്നാ​ണ്. ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത് ഇ​ന്ത്യ​ൻ ജ​ന​ത​യി​ൽ യു​വാ​ക്ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് (ഡെ​മോ​ഗ്രാ​ഫി​ക് ഡി​വി​ഡ​ന്‍റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്)  ഒ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്നാ​ണ്. എ​ന്നാ​ൽ, ന​മ്മു​ടെ സ​ന്പ​ദ് വ്യ​വ​സ്ഥ​ക്ക് യു​വാ​ക്ക​ൾ​ക്കു തൊ​ഴി​ൽ സൃ​ഷ്ടി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​നു​ഗ്ര​ഹം ഒ​രു ശാ​പ​മാ​യി മാ​റി​യേ​ക്കാം. 

രാ​ജ്യ​ത്തെ ചെ​റു​പ്പ​ക്കാ​രു​ടെ അ​വ​സ്ഥ ഇ​താ​ണെ​ന്നി​രി​ക്കെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളും വി​മ​ർ​ശി​ക്ക​പ്പെ​ടേ​ണ്ട​താ​യു​ണ്ട്. യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ വി​ദ്യ​ഭ്യാ​സ യോ​ഗ്യ​ത​ക​ൾ​ക്ക​നു​സൃ​ത​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി മൂ​ല​ധ​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​ത്പാ​ദ​ന​ത്തി​ന്‍റെ (സാ​ങ്കേ​തി​ക/​യ​ന്ത്ര​വ​ത്കൃ​ത ഉ​ത്പാ​ദ​ന​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന) പോ​ക്കി​നെ അ​ധ്വാ​ന കേ​ന്ദ്രീ​കൃ​ത​മാ​ക്കി (മ​നു​ഷ്യ വി​ഭ​വ​ശേ​ഷി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന) മാ​റ്റു​ന്ന​തി​നു​പ​ക​രം ഭ​ര​ണ​കൂ​ടം  മ​റു​വ​ശ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, അ​ടു​ത്ത ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ 10 ല​ക്ഷം യു​വാ​ക്ക​ളെ സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും വ​കു​പ്പു​ക​ളി​ലും റി​ക്രൂ​ട്ട് ചെ​യ്യു​മെ​ന്ന് 2022 മ​ധ്യ​ത്തി​ൽ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു. 2022 പ​കു​തി മു​ത​ൽ 2023 അ​വ​സാ​നം വ​രെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ൾ (പ​ത്തു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം) ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന ഒ​രു രാ​ജ്യ​ത്ത്, അ​വ​രി​ൽ 10 ല​ക്ഷം പേ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ന്നു. എ​ത്ര തു​ച്ഛ​മാ​ണ് ഈ ​സം​ഖ്യ എ​ന്നു​നോ​ക്കൂ. ഇ​തി​ൽ നി​ന്ന് ഒ​രു കാ​ര്യം വ്യ​ക്ത​മാ​ണ​ല്ലോ പൊ​തു​തൊ​ഴി​ൽ (സ​ർ​ക്കാ​ർ ജോ​ലി) രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്ക് പ​രി​ഹാ​ര​മാ​കി​ല്ല, സ്വ​കാ​ര്യ തൊ​ഴി​ൽ അ​വ​ര​ങ്ങ​ൾ​ക്കു മാ​ത്ര​മേ ക​ഴി​യൂ. 

ന​മ്മു​ടെ രാ​ജ്യം നേ​രി​ടു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ രാ​ജ്യം നി​ർ​ബ​ന്ധ​മാ​യും പി​ന്തു​ട​രേ​ണ്ട ഒ​രു ച​തു​ർ​മു​ഖ ത​ന്ത്രം ഇ​വി​ടെ വ്യ​ക്ത​മാ​ക്കാം. ഒ​ന്നാ​മ​താ​യി, ഗ​വ​ണ്‍​മെ​ന്‍റ് അ​തി​ന്‍റെ ന​യ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും പു​നഃ​ക്ര​മീ​ക​രി​ക്ക​ണം, തൊ​ഴി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ളെ (വ​സ്ത്ര​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, തു​ക​ൽ, പാ​ദ​ര​ക്ഷ​ക​ൾ, ഭ​ക്ഷ്യ സം​സ്ക​ര​ണം, മ​രം നി​ർ​മാ​ണം, ഫ​ർ​ണി​ച്ച​റു​ക​ൾ എ​ന്നി​വ പോ​ലു​ള്ള​വ) പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. 2023 മെ​യ് മാ​സ​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റ് പി​എ​ൽ​ഐ സ്കീ​മു​ക​ൾ തൊ​ഴി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന മേ​ഖ​ല​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച​ത് തീ​ർ​ച്ച​യാ​യും ന​ല്ല ചു​വ​ടു​വ​യ്പാ​യി ന​മു​ക്കു പ​രി​ഗ​ണി​ക്കാം. ര​ണ്ടാ​മ​താ​യി, ഗ​വ​ണ്‍​മെ​ന്‍റ് അ​തി​ന്‍റെ നൈ​പു​ണ്യ പ​രി​പാ​ടി​പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് യോ​ജ​ന (പി​എം​കെ​വി​വൈ) പൂ​ർ​ണ തോ​തി​ൽ ന​ട​പ്പി​ലാ​ക്ക​ണം. പി​എം​കെ​വി​വൈ​യി​ലെ പ​രി​ശീ​ല​ന​ത്തി​ലും പ്ലേ​സ്മെ​ന്‍റി​ലും വ​ലി​യ പോ​രാ​യ്മ​ക​ൾ ഇ​ന്നു നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മ ന​ട​പ​ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ഉ​ണ്ടാ​വ​ണം.  മൂ​ന്നാ​മ​താ​യി, നൈ​പു​ണ്യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം വ്യ​വ​സാ​യം പ​ങ്കി​ട​ണം. ഗൂ​ഗി​ൾ, ഐ​ബി​എം പോ​ലു​ള്ള ക​ന്പ​നി​ക​ൾ അ​വ​ർ​ക്കാ​വ​ശ്യ​മാ​യ വൈ​ദ​ഗ്ധ്യം നേ​ടു​ന്ന​തി​ന് സ്വ​ന്തം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു. ഇ​ന്ത്യ​ൻ വ്യ​വ​സാ​യ​വും അ​ത് ചെ​യ്യ​ണം. നാ​ലാ​മ​താ​യി, വി​ദ്യാ​ഭ്യാ​സം സ്കൂ​ൾ/​കോ​ള​ജി​നും ജോ​ലി​സ്ഥ​ല​ത്തി​നും ഇ​ട​യി​ലു​ള്ള ഒ​രു പാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. പ​ഠ​ന​കോ​ഴ്സു​ക​ൾ ക​രി​യ​റു​മാ​യി യോ​ജി​പ്പി​ക്കു​ക​യും ജോ​ലി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ഠ​ന​മാ​യി മാ​റു​ക​യും​വേ​ണം. 

യു​വാ​ക്ക​ളു​ടെ ഇ​ന്ത്യ പോ​ലെ നി​ര​വ​ധി മ​ത​ങ്ങ​ളും ജാ​തി​ക​ളും ഉ​പ​ജാ​തി​ക​ളും നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​ത്ത് തീ​ർ​ച്ച​യാ​യും ച​ർ​ച്ച​ചെ​യ്യേ​ണ്ട ഉ​രു വി​ഷ​യ​മാ​ണ് സ്വ​കാ​ര്യ​മേ​ഖ​ല​യി​ല​ൽ സം​വ​ര​ണം വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം. ഉ​ദാ​ര​വ​ൽ​ക്ക​ര​ണ​ത്തി​നു ശേ​ഷം പൊ​തു തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ചു​രു​ങ്ങി. മ​നു​ഷ്യ​ശേ​ഷി കു​റ​യ്ക്കാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്നു. സ്വ​കാ​ര്യ​മേ​ഖ​ല വി​ക​സി​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു. അ​വി​ടെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ്ര​ശ്നം ഉ​യ​ർ​ന്നു​വ​രു​ന്നു. എ​സ്സി, എ​സ്ടി, ഒ​ബി​സി എ​ന്നി​വ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ എ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക? സ്വ​കാ​ര്യ​മേ​ഖ​ല സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്നി​ല്ല. കാ​ര​ണം ന്ധ​മെ​റി​റ്റും മ​ത്സ​ര​ക്ഷ​മ​ത​യും​ന്ധ സം​വ​ര​ണ​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്ക​പ്പെ​ടും എ​ന്നാ​ണ് സ്വ​കാ​ര്യ വ്യ​വ​സാ​യ സം​രം​ഭ​ക​രെ​ല്ലാം ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, മു​ത​ലാ​ളി​യു​ടെ മ​ക്ക​ളെ​യും പെ​ണ്‍​മ​ക്ക​ളെ​യും ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ മെ​റി​റ്റ് അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന വി​രോ​ധാ​ഭാ​സം ന​മ്മ​ൾ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 

ഒ​രു വ​ലി​യ സാ​മൂ​ഹ്യ​പ്ര​ശ്ന​ത്തെ​യാ​ണ് ഇ​വി​ടെ അ​ഡ്ര​സ് ചെ​യ്യേ​ണ്ട​ത്. ചി​ല​ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​ത​ന്നെ വേ​ണം എ​ന്നു ക​രു​തു​ന്നു. ഒ​രു സ​മ​ത്വ സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​ൻ സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് ബാ​ധ്യ​ത​യി​ല്ലേ? സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യ്ക്ക് സ്വ​കാ​ര്യ​മേ​ഖ​ല പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​കേ​ണ്ട​ത​ല്ലേ? എ​ല്ലാ​ത്തി​നു​മു​പ​രി, സ്വ​കാ​ര്യ​മേ​ഖ​ല പൊ​തു ഖ​ജ​നാ​വി​ൽ നി​ന്ന് വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​പ്പ​റ്റു​ന്പോ​ൾ (കു​റ​ഞ്ഞ വി​ല​യി​ൽ ഭൂ​മി, സ​ബ്സി​ഡി​ക​ൾ, പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ, നി​കു​തി ഇ​ള​വു​ക​ൾ) സ്വ​ന്തം അ​ഭി​വൃ​ദ്ധി​യി​ൽ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ൽ മ​തി​യോ ? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ല​ഭി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല സം​വ​ര​ണം നി​ര​സി​ച്ചേ​ക്കാം. എ​ന്നാ​ൽ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യു​ടെ കാ​ര്യ​മോ? തു​ല്യ അ​വ​സ​ര​ങ്ങ​ളു​ടെ കാ​ര്യ​മോ? ഇ​ന്ത്യ​യി​ലെ സ്വ​കാ​ര്യ​സം​രം​ഭ​ക​ർ ഉ​യ​ർ​ന്ന ജാ​തി​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യി മു​ൻ​വി​ധി കാ​ണി​ക്കു​ന്നു. 

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഴ്ന്ന ജാ​തി​ക്കാ​ർ ഇ​ന്നു ര​ണ്ടു പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും നേ​രി​ടു​ന്ന​ത്. ഒ​ന്ന് ഒ​ഴി​വാ​ക്ക​ലാ​ണ്; ഉ​യ​ർ​ന്ന ജാ​തി​ക്കാ​ർ നി​യ​മ​ന​ങ്ങ​ളും ക​രാ​റു​ക​ളും നി​യ​ന്ത്രി​ക്കു​ക​യും സാ​മൂ​ഹി​ക​മാ​യി പ്രി​വി​ലേ​ജ്ഡ് വി​ഭാ​ഗ​മാ​യി മാ​റു​ക​യും ചെ​യ്യു​ന്നു. വ്യ​വ​സാ​യം ഈ ​പ്ര​വ​ണ​ത മാ​റ്റ​ണം. അ​തി​ന്‍റെ തൊ​ഴി​ൽ, ഒൗ​ട്ട്സോ​ഴ്സിം​ഗ് ന​യം സാ​മൂ​ഹി​ക സ​മ​ത്വം എ​ന്ന ചി​ന്ത​യി​ൽ അ​ട​ത്ത​റ​യി​ട്ട് പു​തി​യ ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

ര​ണ്ടാ​മ​ത്തെ പ്ര​ശ്നം, കു​റ​ഞ്ഞ ശ​ന്പ​ള​മു​ള്ള ജോ​ലി​ക​ളി​ൽ താ​ഴ്ന്ന ജാ​തി​ക്കാ​രു​ടെ ന്ധ​അ​മി​ത പ്രാ​തി​നി​ധ്യ’​മാ​ണ്. ഉ​യ​ർ​ന്ന ശ​ന്പ​ള​മു​ള്ള ജോ​ലി​ക​ൾ​ക്കാ​യി വ്യ​വ​സാ​യം താ​ഴ്ന്ന ജാ​തി​ക്കാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്ക​ണം. താ​ഴ്ന്ന ജാ​തി​യി​ലു​ള്ള ജീ​വ​ന​ക്കാ​രെ ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു സ​ജ്ജ​രാ​ക്കു​ന്ന​തി​ന് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ മാ​റ്റം​വ​രു​ത്തു​ക​യും ചെ​യ്യ​ണം. ഇ​ത്ത​ര​ത്തി​ൽ മാ​റി​ച്ചി​ന്തി​ച്ചാ​ൽ അ​ത് ജീ​വ​കാ​രു​ണ്യ​ത്തി​ൽ നി​ന്ന് സാ​മൂ​ഹി​ക നീ​തി​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ മാ​റ്റ​മാ​യി​രി​ക്കു​മെ​ന്ന​കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. 


  


FACEBOOK COMMENT BOX