ബന്ധം
വാക്കിന്റെ അര്‍ഥം മനസിലായില്ല
തേടിക്കൊണ്ടിരുന്നു
ഒറ്റത്തൊഴിക്ക്
അച്ഛന്‍ അമ്മയെ കൊന്നപ്പോള്‍
മാലയുടെ വണ്ണം കുറഞ്ഞതിന്
അളിയന്‍ പെങ്ങളെ വീട്ടില്‍ കൊണ്ടു വിട്ടപ്പോള്‍
അര്‍ത്ഥം എന്നെത്തേടിവന്നു
ഒഴിഞ്ഞ മിനറല്‍ വാട്ടറിന്‍ കുപ്പി പോല്‍
വഴിയില്‍ വച്ചു മറക്കുന്ന ബന്ധങ്ങള്‍
ഇന്നലെ
പാണ്ടിലോറി കയറി റോഡില്‍
അരഞ്ഞു ചേര്‍ന്നത് അച്ഛന്‍ കുപ്പിയായിരുന്നു
വെയിസ്റ്റ് കോരാന്‍ വന്ന ജെസിബി
കോരിയെടുത്തത് അമ്മക്കുപ്പിയായിരുന്നു
ഇന്ന്
വാശിപിടിച്ചു കരഞ്ഞ എന്റെ മകന്
മിനറല്‍ വാട്ടറിന്റെ കുപ്പി ഞാന്‍ വാങ്ങി നല്‍കി