സാഹിത്യം അഭിമുഖം നില്‍ക്കുമ്പോള്‍ എന്ന എന്റെ പുസ്തകം സെപ്റ്റംബര്‍ ഒമ്പതിന് കോട്ടയം സിഎംഎസ് കോളജില്‍ നടന്ന ചടങ്ങില്‍ കെ. പി. രാമനുണ്ണി, ദീപിക സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ റ്റി. സി. മാത്യുവിനു നല്‍കി പ്രകാശനം ചെയ്തു. എസ്പിസിഎസ് പബ്ലിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി. ശശികുമാര്‍, കോട്ടയം ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. എന്‍. കൃഷ്ണകുമാര്‍, അധ്യാപകനും എഴുത്തുകാരനുമായ ഡോ. എം. ജി. ബാബുജി, പരസ്പരം സാഹിത്യമാസികയുടെ ചീഫ് എഡിറ്റര്‍ ഔസേഫ് ചിറ്റക്കാട്, എഴുത്തുകാരന്‍ രാകേഷ്‌നാഥ്, ദീപിക ഡെപ്യൂട്ടി എംഡി ഡോ. താര്‍സീസ് ജോസഫ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസ്. ടി, പ്രമുഖ ചിത്രകാരന്‍ ടി. ആര്‍. ഉദയകുമാര്‍, കുറവിലങ്ങാട് ദേവമാത കോളജ് അധ്യാപകന്‍ ഡോ. ജയ്‌സണ്‍ ജേക്കബ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വിവിധ തലമുറകളിലെ പ്രതിഭാധനന്‍മാരായ 14 എഴുത്തുകാരുമായി നടത്തിയ അഭിമുഖങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. എന്‍ബിഎസിന്റേതാണ് പുസ്തകം. വില 130 രൂപയാണ്.
വിവിധ തലമുറകളിലെ പ്രതിഭാധനന്‍മാരായ 14 എഴുത്തുകാരുമായി നടത്തിയ അഭിമുഖങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. എന്‍ബിഎസിന്റേതാണ് പുസ്തകം. വില 130 രൂപയാണ്.