ഒരു പൈങ്കിളിയുടെ പാട്ടുപോല്‍
അതിലോലമായ മഴത്തുള്ളികള്‍
ആകാശത്ത് ഒഴുകുന്നു,
മഴ നനഞ്ഞ് ചുവന്ന മണ്ണിന്റെ ഗന്ധം
എല്ലായിടത്തും പരക്കുന്നു
എനിക്ക് വീണ്ടും സംശയം
ലോകം മഴയ്ക്ക് ശേഷം തിളങ്ങുന്നുണ്ടോ?
ഇളം മഴയെയും മണ്ണിന്റെ ഗന്ധത്തെയും
ഇടിമിന്നലിന്റെ മിന്നുന്ന ശബ്ദം വിഴുങ്ങുന്നു
രാത്രിയില്‍ കുളങ്ങളില്‍ തവളകള്‍ പാടുന്നു
ഈ മഴയത്ത്
യുദ്ധത്തെക്കുറിച്ച് ആരും അറിയുകയില്ല,
ഒരാള്‍ പോലും.
പെയ്തുതീരുമ്പോള്‍ ശ്രദ്ധിക്കും
ഇപ്പോള്‍ ആരും കാര്യമാക്കുന്നില്ല,
പക്ഷിയോ മരമോ
ആരും അറിയുന്നില്ല, വസന്തവും ഹേമന്തവും
മനുഷ്യ വംശത്തിന്റെ നാശം
പുലര്‍കാലത്തേക്ക് ഉണര്‍ന്നെണീക്കുമ്പോള്‍
നമ്മള്‍ പോയി എന്ന് അറിയിക്കാന്‍ പോലും
ഒന്നുമവശേഷിച്ചിട്ടുണ്ടാവില്ല,
എല്ലാം കഴുകിത്തുടച്ച്
മരണത്തിന്റെ കൈയൊപ്പു ചാര്‍ത്താന്‍
അപ്പോഴും മഴ ചാറുന്നുണ്ടാവും