വിഖ്യാത ചിലിയന്‍ കവി പബ്ലോ നെരൂദയുടെ കീപ്പിംഗ് ക്വയ്റ്റ് എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം
നിശബ്ദമായിരിക്കല്‍
പന്ത്രണ്ടുവരെയെണ്ണും
ശേഷം നമ്മള്‍
നിശബ്ദരാവും
ഒരു തവണ ഈ ഭൂമുഖത്ത്
നമ്മള്‍ ഒരു ഭാഷയും സംസാരിക്കാതിരിക്കുക;
ഒരു മാത്ര നമ്മള്‍ നില്‍ക്കുക,
കരങ്ങള്‍ ചലിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യുക.
അത് വിചിത്രമായ നിമിഷമായിരിക്കും
തിരക്കു കൂട്ടാതെ,
എന്‍ജിനുകളില്ലാതെ;
നമ്മളെല്ലാവരും ഒരുമിക്കും
പെട്ടെന്ന്, ഒരു അപരിചിതത്വത്തില്‍
തണുത്ത ആഴിപ്പരപ്പിലെ മുക്കുവര്‍
തിമിംഗലങ്ങളെ ഉപദ്രവിക്കില്ല.
ഉപ്പുപാടങ്ങളില്‍ ഉപ്പുവാരുന്നവര്‍
മുറിവേറ്റ കരങ്ങളില്‍ നോക്കാറേയില്ല
ഹരിതയുദ്ധങ്ങള്‍ക്കൊരുങ്ങുന്നവര്‍,
ആരും അതിജീവിക്കാത്ത
യുദ്ധ വിജയം തേടുന്നവര്‍
വാതകയുദ്ധങ്ങള്‍ തീപാറും പോരാട്ടങ്ങള്‍
വെടിപ്പുള്ള ഉടയാടകളണിയുന്നവര്‍
സഹോദരങ്ങളോടൊപ്പം ശീതളഛായയില്‍
വെറുതെ നടക്കാനിറങ്ങും
നിശ്‌ചേഷ്ടതയല്ലെനിക്കു വേണ്ടത്
അങ്ങനെ തോന്നിയാലും
ജീവിതമാണിവിടെന്റെ വിഷയം
ഇങ്ങനെ ജീവിതം കര്‍മനിരതരാക്കുന്നതില്‍
നമ്മള്‍ ഒരേ മനസുള്ളവരല്ലെങ്കിലും
നമുക്ക്, ഒരിക്കലെങ്കിലും വെറുതെ ഇരിക്കാനാവും
എങ്കില്‍ നമ്മുടെ അല്ലലിനെ
ഒരു ബൃഹത്തായ നിശബ്ദത തടഞ്ഞേനെ
നമുക്ക് സ്വയം മനസിലാകാത്തതിന്റെ
നമുക്കു നേരേ തീക്ഷ്ണനോട്ടമെറിയുന്ന മൃത്യുവിന്റെ
ഈ അഗാധദുഃഖത്തെ.
ഭൂമി ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും
നമ്മെ പഠിപ്പിക്കുവാന്‍
ചേതനയറ്റതെന്നു തോന്നിപ്പിച്ച സര്‍വതിനും
ജീവനുണ്ടെന്നു തെളിയുമ്പോള്‍
ഇനി ഞാന്‍
പന്ത്രണ്ടുവരെയെണ്ണും
നിങ്ങള്‍ നിശബ്ദരായി ചലനമറ്റിരിക്കും
അപ്പോള്‍,
ഞാന്‍ പതിയെ കടന്നു പോവും.
നിശബ്ദമായിരിക്കല്‍
********************
ഇനി നമ്മള്പന്ത്രണ്ടുവരെയെണ്ണും
ശേഷം നമ്മള്‍
നിശബ്ദരാവും
ഒരു തവണ ഈ ഭൂമുഖത്ത്
നമ്മള്‍ ഒരു ഭാഷയും സംസാരിക്കാതിരിക്കുക;
ഒരു മാത്ര നമ്മള്‍ നില്‍ക്കുക,
കരങ്ങള്‍ ചലിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യുക.
അത് വിചിത്രമായ നിമിഷമായിരിക്കും
തിരക്കു കൂട്ടാതെ,
എന്‍ജിനുകളില്ലാതെ;
നമ്മളെല്ലാവരും ഒരുമിക്കും
പെട്ടെന്ന്, ഒരു അപരിചിതത്വത്തില്‍
തണുത്ത ആഴിപ്പരപ്പിലെ മുക്കുവര്‍
തിമിംഗലങ്ങളെ ഉപദ്രവിക്കില്ല.
ഉപ്പുപാടങ്ങളില്‍ ഉപ്പുവാരുന്നവര്‍
മുറിവേറ്റ കരങ്ങളില്‍ നോക്കാറേയില്ല
ഹരിതയുദ്ധങ്ങള്‍ക്കൊരുങ്ങുന്നവര്‍,
ആരും അതിജീവിക്കാത്ത
യുദ്ധ വിജയം തേടുന്നവര്‍
വാതകയുദ്ധങ്ങള്‍ തീപാറും പോരാട്ടങ്ങള്‍
വെടിപ്പുള്ള ഉടയാടകളണിയുന്നവര്‍
സഹോദരങ്ങളോടൊപ്പം ശീതളഛായയില്‍
വെറുതെ നടക്കാനിറങ്ങും
നിശ്‌ചേഷ്ടതയല്ലെനിക്കു വേണ്ടത്
അങ്ങനെ തോന്നിയാലും
ജീവിതമാണിവിടെന്റെ വിഷയം
ഇങ്ങനെ ജീവിതം കര്‍മനിരതരാക്കുന്നതില്‍
നമ്മള്‍ ഒരേ മനസുള്ളവരല്ലെങ്കിലും
നമുക്ക്, ഒരിക്കലെങ്കിലും വെറുതെ ഇരിക്കാനാവും
എങ്കില്‍ നമ്മുടെ അല്ലലിനെ
ഒരു ബൃഹത്തായ നിശബ്ദത തടഞ്ഞേനെ
നമുക്ക് സ്വയം മനസിലാകാത്തതിന്റെ
നമുക്കു നേരേ തീക്ഷ്ണനോട്ടമെറിയുന്ന മൃത്യുവിന്റെ
ഈ അഗാധദുഃഖത്തെ.
ഭൂമി ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും
നമ്മെ പഠിപ്പിക്കുവാന്‍
ചേതനയറ്റതെന്നു തോന്നിപ്പിച്ച സര്‍വതിനും
ജീവനുണ്ടെന്നു തെളിയുമ്പോള്‍
ഇനി ഞാന്‍
പന്ത്രണ്ടുവരെയെണ്ണും
നിങ്ങള്‍ നിശബ്ദരായി ചലനമറ്റിരിക്കും
അപ്പോള്‍,
ഞാന്‍ പതിയെ കടന്നു പോവും.
No comments:
Post a Comment