കലാകാരന്‍മാരും ചിത്രകാരന്‍മാരും പൊതുസമൂഹത്തിന്റെ മനസാക്ഷിയാണ്. അവര്‍ക്ക് ഏതു കാലഘട്ടത്തിലും ശരികളെ കുറിച്ച് പറയേണ്ടിവരും. ആപല്‍സൂചനകളെ പരിഗണിക്കാതെ കടന്നു പോകാനാവില്ല. ജാഗ്രത പുലര്‍ത്തണമെന്ന് അവര്‍ പറയും. അതാണ് ടി. ആര്‍. ഉദയകുമാര്‍ എന്ന ചിത്രകാരന്‍ ചെയ്യുന്നത്. ചുവപ്പ് ആപത്തിന്റെയും മുന്നറിയിപ്പിന്റെയും ജാഗ്രതയുടെയും നിറമാണ്. ചോരക്കടലില്‍ സുഖശയനത്തില്‍ കിടക്കുന്ന ശ്രീബുദ്ധനും മൂല്യച്യുതികള്‍ കാണാനാവാതെ കെട്ടിമൂടിവച്ചിരിക്കുന്ന ഗാന്ധി പ്രതിമയും നമ്മോട് ഇക്കാര്യങ്ങള്‍ വിളിച്ചു പറയുന്നു. നാം പോലുമറിയാതെ കടന്നുവരുന്ന വരുന്ന ഫാസിസത്തെ കുറിച്ചും ഉദയകുമാര്‍ ആശങ്കപ്പെടുന്നു. കപ്പല്‍ഛേദത്തിന്റെ ചിത്രം മൂല്യങ്ങള്‍ നഷ്ടപ്പെട്ട് ആപത്തിന്റെ വക്കിലെത്തിയ വര്‍ത്തമാനകാല സമൂഹത്തിന്റെ നേര്‍ചിത്രമാകുന്നു.
കോട്ടയത്ത് ശാസ്ത്രി റോഡിലുള്ള കെപിഎസ്‌മേനോന്‍ ആര്‍ട്‌സ് ഹാളില്‍ ഉദയന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നു. കഴിയാവുന്നവരെല്ലാം പോകണം. കാണണം. ചിത്രകാരനോട് നേരിട്ടു സംവദിക്കണം. 24 വരെ പ്രദര്‍ശനമുണ്ടാവും.
1 comment:
മനോഹരവും കാലികവുമായ കലാവിരുന്ന്!ചിത്രകാരന് എൻറെ അഭിനന്ദനങ്ങൾ!
Post a Comment