Wednesday, September 20, 2017

സാഹിത്യം അഭിമുഖം നില്‍ക്കുമ്പോള്‍ പ്രകാശനം ചെയ്തു

സാഹിത്യം അഭിമുഖം നില്‍ക്കുമ്പോള്‍ എന്ന എന്റെ പുസ്തകം സെപ്റ്റംബര്‍ ഒമ്പതിന് കോട്ടയം സിഎംഎസ് കോളജില്‍ നടന്ന ചടങ്ങില്‍ കെ. പി. രാമനുണ്ണി, ദീപിക സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ റ്റി. സി. മാത്യുവിനു നല്‍കി പ്രകാശനം ചെയ്തു. എസ്പിസിഎസ് പബ്ലിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി. ശശികുമാര്‍, കോട്ടയം ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. എന്‍. കൃഷ്ണകുമാര്‍, അധ്യാപകനും എഴുത്തുകാരനുമായ ഡോ. എം. ജി. ബാബുജി, പരസ്പരം സാഹിത്യമാസികയുടെ ചീഫ് എഡിറ്റര്‍ ഔസേഫ് ചിറ്റക്കാട്, എഴുത്തുകാരന്‍ രാകേഷ്‌നാഥ്, ദീപിക ഡെപ്യൂട്ടി എംഡി ഡോ. താര്‍സീസ് ജോസഫ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസ്. ടി, പ്രമുഖ ചിത്രകാരന്‍ ടി. ആര്‍. ഉദയകുമാര്‍, കുറവിലങ്ങാട് ദേവമാത കോളജ് അധ്യാപകന്‍ ഡോ. ജയ്‌സണ്‍ ജേക്കബ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

വിവിധ തലമുറകളിലെ പ്രതിഭാധനന്‍മാരായ 14 എഴുത്തുകാരുമായി നടത്തിയ അഭിമുഖങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. എന്‍ബിഎസിന്റേതാണ് പുസ്തകം. വില 130 രൂപയാണ്.












7 comments:

Cartoonist said...

Wish you the best Sandeep. And it has been such a long time since we met... 😉😉😉

khader patteppadam said...

വളരെ സന്തോഷം. സാഹിത്യം അഭിമുഖം നില്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്...?താങ്കളുടെ വീക്ഷണം അറിയാന്‍ ആകാംക്ഷയുന്റ്റ്.

Manikandan said...

അഭിനന്ദനങ്ങൾ. ഒരു ചെറിയ നിർദ്ദേശം കൂടി മുന്നോട്ട് വെയ്ക്കുന്നു. ഈ പോസ്റ്റിനൊപ്പം ആരാണ് പ്രസാധകർ എന്നതും എവിടെ നിന്നും പുസ്തകം വാങ്ങാൻ കഴിയും എന്നതും കൂടി ഉൾപ്പെടുത്തിയാൽ ഞങ്ങൾക്ക് പ്രയോജനപ്രദമാകുമായിരുന്നു. ഒപ്പം പുസ്തകത്തെ കുറിച്ച് ഒരു ചെറിയ പരിചയപ്പെടുത്തലും. ഒരിക്കൽക്കൂടി ആശംസകൾ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പുസ്തകം വാങ്ങിവായിക്കുന്നതിനോളം പ്രോത്സാഹനം മറ്റൊന്നിനും ഇല്ലെന്നറിയാം..എന്നാലും അഭിനനന്ദനങ്ങള്‍ അറിയിക്കുന്നു...

ente lokam said...

Best of Luck Sandeep.....

cartoonist ha ku said...

Best of Luck

Anonymous said...

👏👏👏

FACEBOOK COMMENT BOX