Thursday, December 18, 2008

പത്രപ്രവര്‍ത്തനം അശ്‌ലീലമാകുമ്പോള്‍.....................


sandeep salim
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതുന്നവരാണ്‌്‌ ഞങ്ങള്‍ എന്ന്‌ സമയം കിട്ടുമ്പോഴൊക്കെ പ്രസംഗിച്ചു നടക്കുന്നവരാണ്‌ പത്രക്കാര്‍. എന്നാല്‍ നമ്മുടെ പത്രങ്ങള്‍ മറിച്ചു നോക്കിയാല്‍ മാന്ത്രിക ഏലസുകളുടേയും ശക്തിഭൈരവയന്ത്രങ്ങളുടേയും അറബി മാന്ത്രികത്തിന്റെയും കുട്ടിച്ചാത്തന്‍ സേവയുടേയുമെല്ലാം പരസ്യപ്രളയമാണ്‌. ഇവയ്‌ക്കെതിരെ പടപൊരുതേണ്ടവര്‍(ഞാന്‍ വിശ്വസിക്കുന്നു) ഇവയ്‌ക്കുവേണ്ടി പടനയിക്കുന്ന കാഴ്‌ച എത്ര അശ്‌ലീലമാണ്‌.

1 comment:

Mohamed Salahudheen said...

പത്രപ്രവര്ത്തനത്തിലെ നൈതികതയെക്കുറിച്ചും ധാര്മികതയെക്കുറിച്ചും ചര്ച്ച ചെയ്യുന്നതു തന്നെ വിഡ്ഡിത്തമാണ്. എന്തെന്നാല് ഇവരെയൊക്കെ തീറ്റിപ്പോറ്റുന്നത് ഇത്തരം പരസ്യക്കാരാണ്. വായനക്കാരുടെ വണ്ണവും എണ്ണവും പെരുപ്പിച്ചുകാണിക്കാന് എബിസിയും മറ്റും ഇവര് തന്നെയാണല്ലോ പരിപാലിച്ചുപോരുന്നത്. രാഷ്ട്രനിര്മിതിക്ക് ചുക്കാന്പിടിക്കുന്നവരെന്ന് വലിയവായില് വീന്പിളക്കാനേ ഇവയുടെ മുഖപ്രസംഗങ്ങള്ക്കാവൂ. നേര് നാവുതുറന്ന് എഴുതുന്ന പത്രങ്ങള് വിരലിലെണ്ണാനെങ്കിലുമുള്ളത് ദൈവാനുഗ്ഹം...

FACEBOOK COMMENT BOX