Tuesday, March 24, 2009

അവള്‍


ആളൊഴിഞ്ഞ ബസ്‌റ്റാന്റു പോലെ


അവളുടെ കണ്ണുകളില്‍ വികാരശൂന്യത


തളംകെട്ടിനിന്നിരുന്നു


അവളുടെ കവിളുകളില്‍


ആരോടൊക്കെയോ തോന്നിയ


പകയുടെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു


എന്നിട്ടും, അത്താഴത്തിന്‌ അരവയര്‍ നിറയ്‌ക്കാന്‍


അവള്‍ തന്റെ കവിളുകളും ചുണ്ടുകളും മാറിടങ്ങളും


ചായം പൂശി മനോഹരമാക്കിയിരുന്നു


പരപുരുഷനായി മടിക്കുത്തഴിക്കുമ്പോഴും


അവള്‍ക്ക്‌ ജീവിതത്തോട്‌ വിരക്തി തോന്നിയിരുന്നു


രതിമൂര്‍ച്ഛയുടെ പാരമ്യത്തിലും


അവള്‍ തന്റെ കുഞ്ഞിന്റെ മുഖം സ്വപ്‌നം കണ്ടിരുന്നു


അതെ, അവളൊരു തെരുവ്‌ വേശ്യയായി മാറിയിരുന്നു.

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

നോട്ടിന്റെ മണമുള്ള മുലകളില്‍
പതിഞ്ഞു പോയ കണ്ണ് പറിച്ചെടുത്ത്‌
തിരികെ നടക്കുമ്പോഴും
പിറകില്‍ പിന്നെയും പിന്നെയും
അവള്‍ കുഞ്ഞിന്റെ മുഖം
സ്വപ്നം കണ്ടിരിക്കാം... !

the man to walk with said...

oh

നരിക്കുന്നൻ said...

ശക്തം ഈ വരികൾ!

ജന്മസുകൃതം said...

yes...sandeep...njaanivide oru sthhiram sandarsakayaanu.aksharangalil agni olippikkunna ee rachanakal enikk valare ishamaanu.
abhinandanangal.

Appu Adyakshari said...

നല്ല വരികളാണല്ലോ സന്ദീപ്.. ആദ്യമായാണിവിടെ. അഭിനന്ദനങ്ങൾ.

FACEBOOK COMMENT BOX