Thursday, October 6, 2022

ആനി എര്‍നോ: തുളുമ്പിപ്പോകാത്ത ഓര്‍മകളുടെ നേരെഴുത്ത്

എഴുത്ത് എന്താണ് ? എന്തിനാണ് എഴുതുന്നത് ? ശരിക്കും ഓര്‍മകളല്ലേ എഴുത്തായി പുറത്തുവരുന്നത് ? ഓര്‍മകളെ ചികഞ്ഞെടുക്കലാണ് എഴുത്ത്.  അതുചെയ്യുന്നില്ല എങ്കില്‍ എഴുത്തുകൊണ്ട് എന്താണ് പ്രയോജനം ?

- ആനി എര്‍നോ

എഴുത്തില്‍ സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകള്‍ തുളുമ്പിനില്‍ക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ഫ്രഞ്ച് നോവലിസ്റ്റ് ആനി എര്‍നോയുടെ രചനകളുടെ ഏറ്റവും വലിയ പ്രത്യേകത. അതാണ് എര്‍നോയുടെ രചനകളെ സാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത്. അതാണ് എര്‍നോയെ എഴുത്തുകാരി എന്ന നിലയില്‍ വേറിട്ടു നിര്‍ത്തുന്നതും. ഈ വേറിട്ടു നില്‍പ്പിനാണ് നൊബേല്‍ പുരസ്‌കാരം എര്‍നോയെ തേടിയെത്തിയതും. വ്യക്തിപരമായ അനുഭവങ്ങളെ എഴുത്തിലൂടെ പ്രതിപാദിക്കാനുള്ള അസാമാന്യമായ ധൈര്യത്തിനാണ് പുരസ്‌കാരമെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. ലിംഗഭേദം, ഭാഷ, ക്ലാസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അസമത്വങ്ങള്‍ നിറഞ്ഞ ജീവിതത്തെ വ്യത്യസ്ത വീക്ഷണ കോണുകളില്‍ നിന്ന് നിരന്തരം പരിശോധിക്കുകയും തന്റെ നിരീക്ഷമങ്ങള്‍ എഴുത്തിലൂടെ ലോകത്തോടു പറയാന്‍ ശ്രമിക്കുകയും ചെയ്യുന്ന എഴുത്തുകാരിയെന്നാണ് ആനി എര്‍നോയെ പുരസ്‌കാരസമിതി വിശേഷിപ്പിച്ചത്. 

ഓര്‍മക്കുറിപ്പുകളിലൂടെയും ആത്മകഥാംശപരമായ തുറന്നെഴുത്തുകളിലൂടെയും വായനക്കാരുടെ മനസില്‍ ഇടംനേടിയ ആനി എര്‍നോ സാഹിത്യ അധ്യാപിക കൂടിയാണ്. സ്ത്രീകളുടെ ജീവിതം ലോകത്ത് എവിടെയായാലും സങ്കീര്‍ണമാണ്. പക്ഷേ, പുരുഷ കേന്ദ്രീകൃതമായ ലോകക്രമം അത് ഒരിക്കലും സമ്മതിച്ചു തരാറില്ല. ഇവിടെയാണ് എര്‍നോയുടെ രചനകള്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നത്. സ്ത്രീജീവിതത്തിന്റെ സങ്കീര്‍ണതകളെ വളരെ സത്യസന്ധമായും സൂക്ഷമവുമായി ചിത്രീകരിക്കുന്നതില്‍ എര്‍നോ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. സ്ത്രീകളുടെ ജീവിതത്തിലെ സങ്കീര്‍ണതകളെ മാത്രമല്ല മനുഷ്യ ബന്ധങ്ങളിലെ സങ്കീര്‍ണതകളും എര്‍നോയുടെ കൃതികളില്‍ ആവിഷ്‌കരിക്കപ്പെട്ടു. ഒപ്പം സ്ത്രീകള്‍ അനുഭവിക്കുന്ന ദുരന്തങ്ങളും ഏകാന്തതകളും അവര്‍ വായനക്കാരന്റെ മനസിനെ തൊടുന്ന ഭാഷയില്‍ എഴുതിവച്ചു. എര്‍നോയുടെ കൃതികളിലൂടെ കടന്നു പോകുന്ന വായനക്കാരനു മുന്നില്‍ വ്യക്തിബന്ധങ്ങളുെട നിരവധി വിവരണങ്ങള്‍ കാണാനാവും. എര്‍നോയുടെ കൃതികളെല്ലാം അടിവരയിട്ടു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. അത് ഇതാണ്, ജീവിതത്തില്‍ മാത്രമല്ല വ്യക്തിബന്ധങ്ങള്‍ക്ക് ഇടമുള്ളത് സാഹിത്യത്തിലും എല്ലായിടത്തും വ്യക്തിബന്ധങ്ങള്‍ക്കു അനിഷേധ്യമായ സ്ഥാനമുണ്ട്.

ആനി എര്‍നോ എന്ന എഴുത്തുകാരി അസാധാരണമായ ധൈര്യമുള്ള വ്യക്തിയായിരുന്നു. അത് സാഹസികപ്രകടനങ്ങളിലൂടെയല്ല അവര്‍ ലോകത്തെ അറിയിച്ചത്. മറിച്ച് എഴുത്തിലൂടെയാണ്. തന്റെ അനുഭവങ്ങളെ, ഓര്‍മകളെ പൊതുവായനയ്ക്കായി തുറന്നുവച്ചതിലൂടെയാണ് തന്റെ അസാധാരണമായ ധൈര്യം അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. ആനി എര്‍നോ പുറത്തുവിട്ടത് വെറും ഓര്‍മകളായിരുന്നില്ല, വൈകാരിക തീവ്രതകൊണ്ട് തീപ്പൊരി ചിതറുന്ന ഓര്‍മകളാണ്. ഒന്നരവര്‍ഷക്കാലം മാത്രം നീണ്ടു നിന്ന പ്രണയകാലത്ത് എഴുതിയ ഡയറിക്കുറിപ്പുകള്‍ ഒരു വരിപോലും മാറ്റി എഴുതാതെ, ഒരു വരി പോലും വെട്ടിമാറ്റാതെ, ഒരു വരിപോലും കൂട്ടിച്ചേര്‍ക്കാതെ എര്‍നോ പ്രസിദ്ധീകരിച്ചു. ഗെറ്റിംഗ് ലോസ്റ്റ്് എന്ന പേരില്‍ പുറത്തിറങ്ങിയ ഡയറിക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ തീവ്രപ്രണയത്തിന്റെ കനലുകളില്‍നിന്നുള്ള ചൂടേറ്റ് വായനക്കാരനു പൊള്ളും.  

1940ല്‍ നോര്‍മാണ്ടിയിലെ യെവെറ്റോട്ട് എന്ന ചെറുപട്ടണത്തിലാണ് ആനി എര്‍നോ ജനിച്ചുവളര്‍ന്നത്. റൂവന്‍ സര്‍വകലാശാലയില്‍നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എര്‍നോ പിന്നീട് സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി. 1971-ല്‍ ആധുനിക സാഹിത്യത്തില്‍ ഉന്നത ബിരുദം നേടി. 1977 മുതല്‍ 2000 വരെ അവര്‍ സെന്റര്‍ നാഷണല്‍ ഡി എന്‍സൈന്‍മെന്റ് പാര്‍ കറസ്പോണ്ടന്‍സില്‍ പ്രഫസറായിരുന്നു. എഴുത്തിന്റെ വഴിയിലെ ആദ്യപടി, ആദ്യ പുസ്തകം 1974-ല്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ച ലെസ് ആര്‍മോയേഴ്സ് വൈഡ്സ് ആയിരുന്നു. ഈ പുസ്തകത്തിലൂടെ ഫ്രാന്‍സില്‍ ധാരാളം വായനക്കാരെ സൃഷ്ടിക്കാന്‍ എര്‍നോയ്ക്കായി. ഒന്നര പതിറ്റാണ്ടിനു ശേഷം, 1990ല്‍ ലെസ് ആര്‍മോയേഴ്സ് വൈഡ്സ് 'ക്ലീന്‍ഡ് ഔട്ട്' എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഈ കൃതി എര്‍നോയ്ക്ക് ഫ്രാന്‍സിനു പുറത്തും വായനക്കാരെ നേടിക്കൊടുത്തു. നാലാമത്തെ പുസ്തകമായ എ മാന്‍സ് പ്ലേസ് (ലാ പ്ലാസ്) - പുരുഷന്റെ സ്ഥലവും ഒരു സ്ത്രീയുടെ കഥയും ആണ് ആനി എര്‍നോയുടെ എഴുത്ത് ജീവിതത്തലെ മാസ്റ്റര്‍ പീസായി അനുവാചകരും നിരൂപകരും പ്രസാധകരും എടുത്തുപറയുന്നത്. തന്റെ കൗമാരജീവിതമാണ് എ മാന്‍സ് പ്ലേസ് (ലാ പ്ലാസ്) എന്ന കൃതിയിലൂടെ എര്‍നു ലോകത്തിനു കാട്ടിക്കൊടുത്തത്. തന്റെ അച്ഛനുമായുള്ള വൈകാരിക തീവ്രമായ അടുപ്പവും ഈ കൃതിയില്‍ എര്‍നോ പറയുന്നുണ്ട്. ഇതേപോലെ ആത്മകഥാപരമായ പുസ്തകമാണ് 1988 ല്‍ പുറത്തിറങ്ങിയ എ വിമണ്‍സ് സ്റ്റോറി. ഈ രണ്ടു പുസ്തകങ്ങളും ഫ്രാന്‍സിലെ സമകാലിക ക്ലാസിക്കുകളായാണ് വായനക്കാരും നിരൂപകരും വിലയിരുത്തുന്നത്. ഈ പുസ്തകം അലിസണ്‍ എല്‍ സ്‌ട്രേയര്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യുകയുണ്ടായി.  2019-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സമ്മാനത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ആത്മകഥയായ ദി ഇയേഴ്സും (ലെസ് ആനീസ്്) എര്‍നോയുടെ മികച്ച രചനയാണ്. നിയമവിരദ്ധമായ തനിക്ക് ഗര്‍ഭച്ഛിദ്രം നടത്തേണ്ടിവന്ന അനുഭവം വിവരിക്കുന്ന  ദ ഹാപ്പനിംഗ് എന്ന പുസ്തകം ചലച്ചിത്രമായി. വിഖ്യാത സംവിധായകനായ ഓഡ്രെ ദെവാന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞവര്‍ഷമാണ് റിലീസ് ചെയ്തത്. അനാമറിയ വാര്‍ടലോമിയാണ് ആനിയായി ചിത്രത്തില്‍ അഭിനയിച്ചത്. 2021ലെ വെനീസ് ഇന്റര്‍നാഷണല്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡണ്‍ ലയണ്‍ പുരസ്‌കാരവും ഈ ചിത്രത്തെ തേടിയെത്തിയിരുന്നു. 

ആനി എര്‍നോ എഴുതിത്തുടങ്ങുന്നത് സ്വന്തം കഥപറയുന്ന ശൈലിയിലാണ്. എങ്കിലും, അവരുടെ കൃതികള്‍ സൂക്ഷമമായി വായിക്കുമ്പോള്‍ മനസിലാവുന്ന ഒരുകാര്യമുണ്ട്. കേള്‍വിക്കാരിയുടെയും കാഴ്ചക്കാരിയുടെയും ഭാഷയയും ഇടയ്ക്കു കടന്നുവരാറുണ്ട്. ഇത്തരം പകര്‍ന്നാട്ടത്തിന്റെ രസതന്ത്രമാണ് ആനി എര്‍നോയുടെ രചനകളുടെ, ഭാഷയുടെ കരുത്ത്. ശരിക്കും എര്‍നോ തന്റെ ഓര്‍മകള്‍ ചികഞ്ഞെടുക്കുകയാണ്. അതാണ് പലപ്പോഴും കഴ്ചക്കാരിയായും കേള്‍വിക്കരിയായും അവര്‍ മാറുന്നത്. കാരണം കേട്ടതും കണ്ടതുമൊക്കെ കൂടിക്കലര്‍ന്നതാണല്ലോ ഓര്‍മകള്‍. ഓര്‍മകളെയും അനുഭവങ്ങളെയും കഥകളായും ആത്മകഥയായും എഴുതി വായനക്കാരെ ആവേശം കൊള്ളിക്കുന്ന എര്‍നോ പലപ്പോഴും തന്റെ ഓര്‍മകളെത്തന്നെ അവിശ്വിക്കുന്നതായും തോന്നിയിട്ടുണ്ട്. 1988 ല്‍ പുറത്തിറങ്ങിയ എ വുമണ്‍സ് സ്റ്റോറിയും ഏതാണ്ട് ഒരു പതിറ്റാണ്ടിനിപ്പുറം എഴുതിയ  'ഐ റിമൈന്‍ ഇന്‍ ഡാര്‍ക്‌നെസും' വായിക്കുമ്പോള്‍ നമുക്ക് ഈ വൈരുദ്ധ്യം ബോധ്യപ്പെടും.  'എ വുമണ്‍സ് സ്റ്റോറി'യില്‍ അവള്‍ അമ്മയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്ന എര്‍നു 'ഐ റിമൈന്‍ ഇന്‍ ഡാര്‍ക്ക്‌നെസിലെത്തുമ്പോള്‍ തന്റെ ഓര്‍മകള്‍ അപൂര്‍ണമായിരുന്നുവെന്ന് കുറ്റസമ്മതം നടത്തുന്നു. അമ്മയുടെ ജീവിതത്തിലുണ്ടായ മാനസിക വിഭ്രാന്തികളും ഡിമെന്‍ഷ്യയുടെ കാലത്തുണ്ടായ അനുഭവങ്ങളും താന്‍ പൂര്‍ണമായി ലോകത്തോടു പറഞ്ഞില്ല എന്ന ഏറ്റുപറച്ചിലില്‍ തന്റെ ഓര്‍മകളെ അവിശ്വസിക്കുന്ന എര്‍നോയേയും നമുക്ക് കാണാം. തന്റെ എഴുത്തിനെക്കുറിച്ച് ഒരിക്കല്‍ എര്‍നോതന്നെ പറഞ്ഞത് ഇപ്രകാരമാണ്. 'ഞാന്‍ ഒരിക്കലും എന്റെ ഭാവനയിലേക്ക് സത്യത്തെ, അനുഭവങ്ങളെ, ഓര്‍മകളെ പകര്‍ത്തുകയല്ല ചെയ്തിട്ടുള്ളത്. മറിച്ച് സത്യങ്ങളിലേക്ക് ഭാവനയെ കലര്‍ത്തി സമ്പന്നമാക്കിയെടുക്കുകയാണു ചെയ്തിട്ടുള്ളത്' എന്നാണ്. 


Tuesday, September 13, 2022

ഴാങ് ലൂക് ഗൊദാർദ്


 ഴാ​​​​ങ് ലൂ​​​​ക് ഗൊ​​​​ദാ​​​​ര്‍ദ് ഒ​​​​രു ച​​​​ല​​​​ച്ചി​​​​ത്ര ഇ​​​​തി​​​​ഹാ​​​​സ​​​​മാ​​​​ണ്. ഫ്ര​​​​ഞ്ച് സി​​​​നി​​​​മ​​​​യു​​​​ടെ​​​​മാ​​​​ത്ര​​​​മ​​​​ല്ല, ലോ​​​​ക​​​​സി​​​​നി​​​​മ​​​​യു​​​​ടെ ത​​​​ന്നെ ആ​​​​ചാ​​​​ര്യ​​​​ന്മാ​​​​രി​​​​ല്‍ ഒ​​​​രാ​​​​ള്‍. അ​​​​ദ്ദേ​​​​ഹം ന​​​​വ​​​​ത​​​​രം​​​​ഗ സി​​​​നി​​​​മ​​​​യു​​​​ടെ വ​​​​ക്താ​​​​വ് എ​​​​ന്ന നി​​​​ല​​​​യി​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്പോ​​​​ഴും ത​​​​ന്‍റെ സി​​​​നി​​​​മ​​​​യി​​​​ലെ രാ​​ഷ്‌​​ട്രീ​​യ​​​​ത്തി​​​​ലൂ​​​​ടെ ന​​​​വ​​​​ത​​​​രം​​​​ഗ സി​​​​നി​​​​മ​​​​യു​​​​ടെ വ​​​​ക്താ​​​​വ് എ​​​​ന്ന​​​​തി​​​​ന​​​​പ്പു​​​​റം അ​​​​ദ്ദേ​​​​ഹം വ​​​​ള​​​​ർ​​​​ന്നു. അ​​​​ടി​​​​മു​​​​ടി രാ​​ഷ്‌​​ട്രീ​​​​യ​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റേ​​​​ത്. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ​​​​യാ​​​​വ​​​​ണം അ​​​​ത്ര​​​​മേ​​​​ൽ രാ​​ഷ്‌​​ട്രീ​​യ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട സി​​​​നി​​​​മ​​​​ക​​​​ളും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ൽ​​നി​​​​ന്നു പി​​​​റ​​​​ന്ന​​​​തും. ആ​​​​ദ്യ​​​​ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​ത്ത​​​​ന്നെ സി​​​​നി​​​​മ​​​​യി​​​​ൽ ത​​​​ന്‍റെ സ്ഥാ​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നാ​​​​യി. എ​​​​ല്ലാ സി​​​​നി​​​​മ​​​​യി​​​​ലും പു​​​​തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​തി​​​​ർ​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സി​​​​നി​​​​മ​​​​ക​​​​ൾ വ​​​​രുംത​​​​ല​​​​മു​​​​റ​​​​യ്ക്കും പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​മാ​​​​ണ്. 

പ്രൊ​​​​ട്ട​​​​സ്റ്റ​​​​ന്‍റ് കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​നി​​​​ന്ന് സി​​​​നി​​​​മ​​​​യി​​​​ലേ​​​​ക്ക്

1930ൽ ​​​​ഒ​​​​രു പ്രൊ​​​​ട്ട​​​​സ്റ്റ​​​​ന്‍റ് കു​​​​ടു​​​​ംബ​​​​ത്തി​​​​ലാ​​​​ണ് ഗൊദാ​​​​ര്‍ദി​​​​ന്‍റെ ജ​​​​ന​​​​നം. സോ​​​​ര്‍ബോൺ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ ബി​​​​രു​​​​ദപ​​​​ഠ​​​​ന​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം സി​​​​നി​​​​മ​​​​യെ​​ക്കു​​​​റി​​​​ച്ചു ചി​​​​ന്തി​​​​ക്കു​​​​ന്ന​​​​തും ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​വു​​​​ക​​​​യാ​​​​ണ് ത​​​​ന്‍റെ നി​​​​യോ​​​​ഗ​​​​മെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തും. എ​​​​ന്നാ​​​​ൽ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​നി​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ഒ​​​​രു പി​​​​ന്തു​​​​ണ​​​​യും ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല ക​​​​ടു​​​​ത്ത എ​​​​തി​​​​ർ​​​​പ്പും നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്നു. ച​​​​ല​​​​ച്ചി​​​​ത്ര നി​​​​രൂ​​​​പ​​​​ണ​​​​ങ്ങ​​​​ൾ എ​​​​ഴു​​​​തു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹം  ആ​​​​രം​​​​ഭി​​​​ച്ച ഗ​​​​സ്റ്റെ സി​​​​നി​​​​മ എ​​​​ന്ന മാ​​​​സി​​​​ക കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ എ​​​​തി​​​​ര്‍പ്പു​​​​കാ​​​​ര​​​​ണം  അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ഉ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. പി​​​​ന്നീ​​​​ട് ജീ​​​​വി​​​​ക്കാ​​​​ൻ വ​​​​രു​​​​മാ​​​​ന​​​​ മാ​​​​ർ​​​​ഗം തേ​​​​ടി അ​​​​ദ്ദേ​​​​ഹം ഫ്രാ​​​​ൻ​​​​സി​​​​ൽ​​നി​​​​ന്നു സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലേ​​​​ക്കു പോ​​​​യി. അ​​​​വി​​​​ടെ അ​​​​ദ്ദേ​​​​ഹം ഗ്രാ​​​​ൻ​​​​ഡെ ഡി​​​​ക്സ​​​​ൻ​​​​സ് എ​​​​ന്ന  ഡാ​​​​മി​​​​ന്‍റെ പ്രോ​​​​ജ​​​​ക്ട് ഓ​​ഫീ​​​​സ​​​​റാ​​​​യി. അ​​​​ക്കാ​​​​ല​​​​ത്തും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ന​​​​സി​​​​ൽ സി​​​​നി​​​​മ​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ങ്ങ​​​​നെ​​​​യും സ​​​​നി​​​​മ ചെ​​​​യ്യു​​​​ക​​​​യെ​​​​ന്ന ചി​​​​ന്ത അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​ല​​​​ട്ടി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്നു. അ​​​​ക്കാ​​​​ല​​​​ത്ത് ഡാ​​​​മു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഓ​​പ​​​​റേ​​​​ഷ​​​​ൻ കോ​​​​ൺ​​​​ക്രീ​​​​റ്റ് എ​​​​ന്ന പേ​​​​രി​​​​ൽ അ​​​​ദ്ദേ​​​​ഹം ഒ​​​​രു ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി ചെ​​യ്തു. 

ച​​​​ല​​​​ച്ചി​​​​ത്ര ഭ്രാ​​​​ന്ത് ഉ​​​​ച്ച​​​​സ്ഥാ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ജോ​​​​ലി ഉ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ണ് അ​​​​ദ്ദേ​​​​ഹം ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​വാ​​​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. എ​​​​ന്നാ​​​​ൽ, കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​ത്ര എ​​​​ളു​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ജീ​​​​വി​​​​തം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ​​​​പ്പോ​​​​ൾ ചെ​​​​റി​​​​യ ജോ​​​​ലി​​​​ക​​​​ള്‍ ചെ​​​​യ്തു പി​​​​ടി​​​​ച്ചു​​നി​​​​ല്‍ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചു.  തു​​​​ട​​​​ര്‍ന്നാ​​​​ണ് ബ്ര​​​​ത്‌​​​​ലെ​​​​സ് എ​​​​ന്ന സി​​​​നി​​​​മ​​​​യു​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​ത്. 

കാ​​​​ഴ്ചാ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച ക​​​​ലാ​​​​കാ​​​​ര​​​​ൻ

എ​​​​ല്ലാ​​​​ത്ത​​​​ര​​​​ത്തി​​​​ലും ബ്ര​​​​ത്‌​​​​ലെ​​​​സ് ച​​​​ല​​​​ച്ചി​​​​ത്ര പ്രേ​​​​ക്ഷ​​​​ക​​​​രെ ഞെ​​​​ട്ടി​​​​ച്ചു. നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ൽ​​നി​​​​ന്നു ര​​​​ക്ഷ​​പ്പെ​​​​ട്ടോ​​​​ടു​​​​ന്ന പ്ര​​​​ണ​​​​യി​​​​നി​​​​ക​​​​ളു​​​​ടെ ക​​​​ഥ​​​​യാ​​​​ണ് ഈ ​​​​ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞ​​​​ത്. സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി സി​​​​നി​​​​മ വ​​​​ള​​​​രെ മി​​​​ക​​​​വു​​​​റ്റ​​​​താ​​​​യി​​​​രു​​​​ന്നു. ഈ ​​​​സി​​​​നി​​​​മ​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​രീ​​​​ക്ഷി​​​​ച്ച ജം​​​​പ് ക​​​​ട്ട്സ് അ​​​​തു​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ച​​​​ല​​​​ച്ചി​​​​ത്രകാ​​​​ഴ്ച​​​​യെ കീ​​​​ഴ്മേ​​​​ൽ​​​​മ​​​​റി​​​​ച്ചു​​​​കൊ​​​​ണ്ട് പു​​​​തി​​​​യ കാ​​​​ഴ്ചാ​​​​നു​​​​ഭ​​​​വം സ​​​​മ്മാ​​​​നി​​​​ച്ചു. കൈ​​​​യി​​​​ൽ​​​​വ​​​​ച്ചു ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന കാ​​​​മ​​​​റ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യ ചി​​​​ത്രീ​​​​ക​​​​ര​​​​ണം ഫ്ര​​​​ഞ്ച് സി​​​​നി​​​​മ പ്രേ​​​​മി​​​​ക​​​​ൾ​​​​ക്ക് പു​​​​തി​​​​യ അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണു ന​​​​ൽ​​​​കി​​​​യ​​​​ത്. 

 അ​​​​രാ​​​​ജ​​​​ക​​​​വാ​​​​ദി​​​​യും കാ​​​​ർ മോ​​​​ഷ്ടാ​​​​വു​​​​മാ​​​​യ മൈ​​​​ക്കേ​​​​ൽ പൊ​​​​യ്ക്കാ​​​​ർ​​​​ഡാ​​​​ണ് ഈ ​​​​ചി​​​​ത്ര​​​​ത്തി​​​​ലെ കേ​​​​ന്ദ്ര ക​​​​ഥാ​​​​പാ​​​​ത്രം. ത​​​​ന്നെ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നെ അ​​​​ദ്ദേ​​​​ഹം വെ​​​​ടി​​​​വ​​ച്ചുകൊ​​​​ല്ലു​​​​ന്ന​​​​തോ​​​​ടെ അ​​​​ദ്ദേ​​​​ഹം കൊ​​​​ല​​​​പാ​​​​ത​​​​കി​​​​യാ​​കു​​​​ന്നു. പാ​​​​രീ​​​​സി​​​​ൽ ഒ​​​​ളി​​​​വു ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന അ​​​​യാ​​​​ൾ ത​​​​ന്‍റെ പ്ര​​​​ണ​​​​യി​​​​നി​​​​യാ​​​​യ പാ​​​​ട്രീ​​​​ഷ്യ​​​​യോ​​​​ടൊ​​​​പ്പം ഇ​​​​റ്റ​​​​ലി​​​​യി​​​​ലേ​​​​ക്കു ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു.  പ​​​​ട്രീ​​​​ഷ്യ​​​​യു​​​​ടെ ആ​​​​ഗ്ര​​​​ഹം വ​​​​ലി​​​​യൊ​​​​രു ക​​​​ഥാ​​​​കാ​​​​രി​​​​യാ​​​​വ​​​​ണം എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ പട്രീ​​​​ഷ്യ അ​​​​ദ്ദേ​​​​ഹ​​​​ത്തെ പോ​​​​ലീ​​​​സി​​​​ന് ഒ​​​​റ്റി​​​​ക്കൊ​​​​ടു​​​​ക്കു​​​​ന്നു. ഒ​​​​ടു​​​​വി​​​​ൽ പോ​​​​ലീ​​​​സി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് അ​​​​ദ്ദേ​​​​ഹം മ​​​​രി​​ക്കു​​​​ന്നു. സി​​​​നി​​​​മ അ​​​​വി​​​​ടെ​​​​ത്തീ​​​​രു​​​​മെ​​​​ന്ന് ക​​​​രു​​​​തി​​​​യ കാ​​​​ണി​​​​ക​​​​ളെ അ​​​​ദ്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് ക​​​​ഥ പി​​​​ന്നെ​​​​യും നീ​​​​ളു​​​​ക​​യാ​​ണ്. മൈ​​​​ക്കേ​​​​ലി​​​​ന്‍റെ ജീ​​​​വി​​​​തം ഒ​​​​രു ക​​​​ഥ​​​​യാ​​​​യി പ​​​​ട്രീ​​​​ഷ്യ എ​​​​ഴു​​​​തു​​​​ന്നി​​​​ട​​​​ത്താ​​​​ണ് ഈ ​​​​ചി​​​​ത്രം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ത​​​​നി​​​​ക്ക് എ​​​​ഴു​​​​താ​​​​ൻ ഒ​​​​രു ക​​​​ഥ​​​​യ്ക്കാ​​​​യാ​​​​ണോ പ​​​​ട്രീ​​​​ഷ്യ മൈ​​​​ക്കേ​​​​ലി​​​​ന്‍റെ പ്ര​​​​ണ​​​​യി​​​​നി​​​​യാ​​​​യെ​​​​തെ​​​​ന്ന് കാ​​​​ഴ്ച​​​​ക്കാ​​​​ര​​​​നെ സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ മു​​​​ന​​​​യി​​​​ൽ നി​​​​ർ​​​​ത്തി​​​​യാ​​​​ണ് ചി​​​​ത്രം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത്.  

ഗോ​​​​ദാ​​​​ര്‍ദി​​​​ന്‍റെ ര​​​​ണ്ടാ​​​​മ​​​​ത്തെ ചി​​​​ത്ര​​​​മാ​​​​യ ‘ലെ ​​​​പെ​​​​റ്റി​​​​റ്റ് സോ​​​​ള്‍ഡ​​​​റ്റി​​​​’ലൂ​​​​ടെ അ​​​​ദ്ദേ​​​​ഹം ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വു​​​​മാ​​​​യി യു​​​​ദ്ധ​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഫ്ര​​​​ഞ്ച് ഗ​​​​വ​​​​ണ്‍മെ​​​​ന്‍റു​​​​മാ​​​​യു​​​​ള്ള ചി​​​​ല രാ​​​​ഷ്‌​​​​ട്രീ​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ര്‍ന്ന് (അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച ചി​​​​ല രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ വി​​​​യോ​​​​ജി​​​​പ്പു​​​​മൂ​​​​ലം)  ഈ ​​​​സി​​​​നി​​​​മ നി​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. പി​​​​ന്നീ​​​​ട് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷ​​​​മാ​​​​ണ് ഫ്രാ​​​​ൻ​​​​സി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശ​​​​നാ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​ത്. ന​​​​ടി​​​​യും വീ​​​​ട്ട​​​​മ്മ​​​​യു​​​​മാ​​​​യ ഒ​​​​രു സ്ത്രീ ​​​​സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു ത​​​​ന്‍റെ  കു​​​​ടു​​​​ബ​​​​ത്തെ ര​​​​ക്ഷി​​​​ക്കാ​​​​ൻ വേ​​​​ശ്യ​​​​യാ​​​​യി മാ​​റി​​യ ക​​​​ഥ​​​​പ​​​​റ​​​​യു​​​​ന്ന മൈ ​​​​ലൈ​​​​ഫ് ടു ​​​​ലി​​​​വ് എ​​​​ന്ന ചി​​​​ത്ര​​​​വും  ന​​​​വ​​​​ത​​​​രം​​​​ഗ സി​​​​നി​​​​മ​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ന്ന​​​​തസ്ഥാ​​​​നം അ​​​​ല​​​​ങ്ക​​​​രി​​​​ക്കു​​​​ന്നു. 

പ​​​​രി​​​​പൂ​​​​ർ​​​​ണ ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​നി​​​​ലേ​​​​ക്ക്

ര​​​​ണ്ടാ​​​​മ​​​​ത്തെ ചി​​​​ത്ര​​​​മാ​​​​യ ‘ലെ ​​​​പെ​​​​റ്റി​​​​റ്റ് സോ​​​​ള്‍ഡ​​​​റ്റി​​​​’ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ്ര​​​​ധാ​​​​ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ത്തെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച അ​​​​ന്ന ക​​​​രീ​​​​ന​​​​യു​​​​മാ​​​​യി പ്ര​​​​ണ​​​​യ​​​​ത്തി​​​​ലാ​​​​വു​​​​ന്ന​​​​തും ഇ​​​​രു​​​​വ​​​​രും  വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​വു​​​​ന്ന​​​​തും. ച​​​​ല​​​​ച്ചി​​​​ത്ര ആ​​​​ഖ്യാ​​​​ന​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​ത്യേ​​​​കി​​​​ച്ച് രാ​​​​ഷ്‌​​ട്രീ​​​​യം പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ലെ കൗ​​​​ശ​​​​ലം പ​​​​രി​​​​പൂ​​​​ര്‍ണ രാ​​ഷ്‌​​ട്രീ​​​​യ ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​നെ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​ത്തി​​​​ന് അ​​​​ദ്ദേ​​​​ഹ​​​​ത്തെ യോ​​​​ഗ്യ​​​​നാ​​​​ക്കി. വ​​​​ര്‍ഷ​​​​ങ്ങ​​​​ള്‍ക്കു ശേ​​​​ഷം ‘സൂ​​​​പ്പ​​​​ര്‍ ഇം​​​​പോ​​​​സി​​​​ഷ​​​​നു’​​​​ക​​​​ള്‍കൊ​​​​ണ്ട് (ഒ​​​​രു  ഇ​​​​മേ​​​​ജി​​​​ന് മു​​​​ക​​​​ളി​​​​ല്‍ മ​​​​റ്റൊ​​​​രു ഇ​​​​മേ​​​​ജ് വ​​​​യ്ക്കു​​​​ന്ന ഇ​​​​ഫ​​​​ക്ട്) അ​​​​ദ്ദേ​​​​ഹം വീ​​​​ണ്ടും ച​​​​ല​​​​ച്ചി​​​​ത്രലോ​​​​ക​​​​ത്തെ ഞെ​​​​ട്ടിച്ചു. 1967ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ലാ ​​​​ഷിന്വാസ് എ​​​​ന്ന ഗൊ​​​​ദാ​​​​ര്‍ദ് ചി​​​​ത്ര​​​​ത്തെ ലോ​​​​കം വാ​​​​ഴ്ത്തു​​​​ന്ന​​​​ത് ഏ​​​​റ്റ​​​​വും കൃ​​​​ത്യ​​​​മാ​​​​യി രാ​​ഷ്‌​​ട്രീ​​യം പ​​​​റ​​​​ഞ്ഞ സി​​​​നി​​​​മ എ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു കൊ​​​​ണ്ടാ​​​​ണ്.  ഫ്രാ​​​​ൻ​​​​സി​​​​ൽ ന​​​​ട​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭ​​​​മാ​​​​യി​​​​രു​​​​ന്നു ചി​​​​ത്ര​​​​ത്തി​​​​ന്‍റെ പ്ര​​​​മേ​​​​യം.

പ​​​​രീ​​​​ക്ഷ​​​​ണ​​​​മ​​​​ല്ല, ഭ്രാ​​​​ന്താ​​​​ണെ​​​​ന്ന് വി​​​​മ​​​​ർ​​​​ശ​​​​നം

സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കാ​​​​ത്ത​​​​തോ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ഒ​​​​രി​​​​ക്ക​​​​ലും ഉ​​​​ത്ത​​​​രം ക​​​​ണ്ടാ​​​​ത്താ​​​​നാ​​​​വാ​​​​ത്ത​​​​തോ ആ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് ഗോ​​​​ദാ​​​​ർ​​​​ദ് ചെ​​​​യ്ത​​​​ത്. അ​​​​തി​​​​നെ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​ന്ന​​​​ല്ല മ​​​​റി​​​​ച്ച് ശു​​​​ദ്ധ ഭ്രാ​​​​ന്ത് എ​​​​ന്നാ​​​​ണു വി​​​​ളി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നു​​​​മാ​​​​ണ് അ​​​​ക്കാ​​​​ല​​​​ത്ത് ഗൊ​​​​ദാ​​​​ര്‍​​​​ദി​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​ക​​​​ർ വാ​​​​ദി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ ഈ ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളെ ഒ​​​​രു വാ​​​​ക്കു​​​​കൊ​​​​ണ്ടു​​​​പോ​​​​ലും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ സി​​​​നി​​​​മ​​​​യു​​​​ടെ സ​​​​ർ​​​​വ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലും കാ​​മ​​​​റ​​​​യി​​​​ലും എ​​​​ഡി​​​​റ്റിം​​​​ഗി​​​​ലും എ​​​​ന്തി​​​​ന് ഉ​​​​ള്ള​​​​ട​​​​ക്ക​​​​ത്തി​​​​ലും ആ​​​​രും ന​​ട​​ത്താ​​ത്ത, സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ക്ക് അ​​​​ദ്ദേ​​​​ഹം മു​​​​തി​​​​ർ​​​​ന്നു. പ​​​​ല​​​​തും ഭ്രാ​​​​ന്താ​​​​യി​​​​രു​​​​ന്നെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം​​​​ത​​​​ന്നെ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. 

1985ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹെ​യ്ൽ മേ​രി​യെ​ന്ന ചി​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രീ​ക്ഷ​ണ ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യം. ക​ന്യ​ക ദി​വ്യ​ഗ​ർ​ഭം ധ​രി​ച്ച എ​ല്ല​വ​ർ​ക്കും പ​രി​ചി​ത​മാ​യ ബൈ​ബി​ൾ ക​ഥ​യു​ടെ പു​തു​ക്കി​യെ​ഴു​ത്താ​ണ് അ​ദ്ദേ​ഹം ഈ ​ചി​ത്ര​ത്തി​ലൂ​ടെ ന​ട​ത്തി​യ​ത്. 1970 -80 ക​ളി​ലെ ആ​ധ്യാ​ത്മി​ക ജീ​വി​ത​ത്തി​ന്‍റെ ഒ​രു ക്രോ​സ് സെ​ക്‌​ഷ​നാ​യാ​ണ് ഈ ​ചി​ത്രം നി​രൂ​പ​ക​രാ​ൽ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട​ത്.  ബെ​ർ​ലി​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഏ​റ്റ​വു​മ​ധി​കം ജ​ന​പ്രീ​തി നേ​ടി​യ ചി​ത്ര​വും മ​റ്റൊ​ന്നാ​യി​രു​ന്നി​ല്ല. 

ല​​​​ഘു​​​​വാ​​​​യ ക​​​​ഥ, സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ സി​​​​നി​​​​മ

ത​​​​ന്‍റെ സി​​​​നി​​​​മ​​​​യ്ക്കാ​​​​യി ഗൊ​​​​ദാ​​​​ര്‍ദ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക ല​​​​ഘു​​​​വാ​​​​യ ക​​​​ഥ​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും. എ​​​​ന്നാ​​​​ൽ, ആ ​​​​ക​​​​ഥ പ​​​​റ​​​​യാ​​​​ൻ അ​​​​ദ്ദേ​​​​ഹം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന ആ​​​​ഖ്യാ​​​​നരീ​​​​തികൾ അ​​​​സാ​​​​ധാ​​​​ര​​​​ണവും. അ​​​​തി​​​​സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ക​​​​ഥാ​​​​സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ൾ കൊ​​​​ണ്ട് സ​​​​ന്പ​​​​ന്ന​​​​മാ​​​​യി​​​​രി​​​​ക്കും സി​​​​നി​​​​മ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്പോ​​​​ൾ ഉ​​​​ണ്ടാ​​​​വു​​​​ക. ല​​​​ളി​​​​ത​​​​മാ​​​​യി സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തെ​​​​ന്ന് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ൻ ക​​​​രു​​​​തു​​​​ന്ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ മ​​​​നു​​​​ഷ്യാ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ടെ വി​​​​ഭ്ര​​​​മാ​​​​ത്മ​​​​ക​​​​മാ​​​​യ ചി​​​​ന്ത​​​​ക​​​​ൾ പേ​​​​റു​​​​ന്ന​​​​വ​​​​രാ​​​​യി​​​​ട്ടാ​​​​വും ഗൊ​​​​ദാ​​​​ർ​​​​ദ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക. 

ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ പോ​​​​കാ​​​​ത്ത പ്ര​​​​തി​​​​ഭ

ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളു​​​​ടെ പി​​​​റ​​​​കെ പോ​​​​കേ​​​​ണ്ട​​​​വ​​​​ന​​​​ല്ല ക​​​​ലാ​​​​കാ​​​​ര​​​​ൻ എ​​​​ന്നു ക​​​​രു​​​​തു​​​​ക​​​​യും അ​​​​ത് ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പ​​​​ക​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​ണ് ഗൊ​​​​ദാ​​​​ർ​​​​ദി​​​​ന്‍റേ​​​​ത്. എ​​​​ന്നാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ തേ​​​​ടി ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ൾ നി​​​​ര​​​​വ​​​​ധി​​​​യെ​​​​ത്തി. 1965ല്‍ ​​​​ബെ​​​​ര്‍ലി​​​​ന്‍ രാ​​​​ജ്യാ​​​​ന്ത​​​​ര ച​​​​ല​​​​ച്ചി​​​​ത്ര​​​​മേ​​​​ള​​​​യി​​​​ല്‍ പ​​​​ര​​​​മോ​​​​ന്ന​​​​ത പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​മാ​​​​യ ഗോ​​​​ള്‍ഡ​​​​ണ്‍ ബെ​​​​യ​​​​ര്‍, 1983ല്‍ ​​​​വെ​​​​നീ​​​​സ് ച​​​​ല​​​​ച്ചി​​​​ത്ര​​​​മേ​​​​ള​​​​യി​​​​ല്‍ ഗോ​​​​ള്‍ഡ​​​​ണ്‍ ല​​​​യ​​​​ണ്‍, 2010ല്‍ ​​​​ആ​​​​ജീ​​​​വ​​​​നാ​​​​ന്ത സം​​​​ഭാ​​​​വ​​​​ന​​​​യ്ക്കു​​​​ള്ള ഓ​​​​ണ​​​​റ​​​​റി ഓ​​​​സ്‌​​​​ക​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം എന്നിവ പുരസ്കാരങ്ങളിൽ ചി​​​​ല​​​​തു​​​​മാ​​​​ത്രം. 

Friday, July 15, 2022

ആരവങ്ങളൊഴിഞ്ഞു; യാത്രാമൊഴി ബാക്കി



എണ്‍പതുകളില്‍ കൗമാരവും യൗവനവും കൊണ്ടാടിയ തലമുറയുടെ കള്‍ട്ട് സ്റ്റാര്‍ ആയിരുന്നു പ്രതാപ് പോത്തന്‍. മലയാള സിനിമയിലും സാഹിത്യത്തിലും ഭാവുകത്വ മാറ്റത്തിനു തുടക്കം കുറിച്ചത് എണ്‍പതുകളിലായിരുന്നു. മലയാള സിനിമയിലുണ്ടായ മാറ്റത്തിന്റെ പ്രതിനിധിയായാണ് പ്രതാപ് പോത്തന്‍ സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. ഒരേസമയം അദ്ഭുതവും കൗതുകവും നിറഞ്ഞ നോട്ടത്തിലൂടെ കാഴ്ചക്കാരെ ഭ്രമിപ്പിക്കുകയും തൊട്ടടുത്ത നിമിഷം രൗദ്രമായ പുരുഷലൈംഗികതയുടെ പ്രതിരൂപമായി വിസ്മയിപ്പിക്കുകയും ചെയ്തു അദ്ദേഹം. മലയാളിയുടെ സഹജഭാവമായ പകല്‍മാന്യതയെയും കപടസദാചാര ബോധത്തെയും കുത്തിക്കീറിക്കളഞ്ഞ കഥാപാത്രങ്ങളായിരുന്നു പോത്തന്റേത്. തനിനാടന്‍ കഥാപാത്രങ്ങളെ ഏച്ചുകെട്ടലുകളില്ലാതെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ കഴിവുണ്ടായിരുന്നു. ആരവത്തിലെ കൊക്കരക്കോ, തകരയിലെ തകര, ലോറിയിലെ ദാസപ്പന്‍, ഒന്നുമുതല്‍ പൂജ്യംവരെയിലെ ജോസുകുട്ടി, ചാമരത്തിലെ വിനോദ്... അനുപമമായ അഭിനയ ശൈലികൊണ്ട് പ്രതാപ് പോത്തന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധി. പദ്മരാജനു സംഭവിച്ചതുപോലെ മരണം അദ്ദേഹത്തെയും ഉറക്കത്തില്‍ കൂട്ടിക്കൊണ്ടു പോയപ്പോള്‍ മലയാള സിനിമയ്ക്കു നഷ്ടമായത് പ്രതിഭയുടെ മിന്നലാട്ടംകൊണ്ട് മലയാളസിനിമാ ലോകത്തെ അമ്പരപ്പിച്ച അതുല്യ നടനെയാണ്.

തീവ്രഭാവങ്ങളില്‍ നിറഞ്ഞാടിയ വിപ്ലവകാരി

പ്രണയത്തിന്റെ നനുത്ത ചൂടും രതിയുടെ പൊള്ളലും വിഷാദത്തിന്റെ മരവിപ്പും ഉന്മാദത്തിന്റെ തരിപ്പും യുവത്വത്തിന്റെ പ്രസരിപ്പും മലയാളികള്‍ അനുഭവിച്ചറിഞ്ഞത് പ്രതാപ് പോത്തന്‍ നിറഞ്ഞാടിയ കഥാപാത്രങ്ങളുടെ തീവ്രഭാവങ്ങളിലൂടെയായിരുന്നു. യഥാര്‍ഥത്തില്‍ പ്രതാപ് പോത്തന്‍ വിപ്ലവകാരിയായിരുന്നു. എഴുപതുകളുടെ അവസാനംവരെ മലയാളിയുടെ മനസില്‍ നിലനിന്നിരുന്ന കാല്പനികതയില്‍ പൊതിഞ്ഞ സൗന്ദര്യസങ്കല്പത്തെ അപ്പാടെ തച്ചുതകര്‍ത്ത, പ്രണയ നായകന്റെ ശരീരഭാഷകളെ പൊളിച്ചെഴുതിയ ഒരു വിപ്ലവകാരി. വിവിധ ഭാവങ്ങള്‍ സ്ഫുരിക്കുന്ന വലിയ കണ്ണുകള്‍ക്കും സ്‌ത്രൈണതയുടെ ഛായകലര്‍ന്ന ചുണ്ടുകള്‍ക്കും ചിലപ്പോള്‍ പതിഞ്ഞും മറ്റുചിലപ്പോള്‍ രൗദ്രവുമായി മാറുന്ന ശബ്ദത്തിനും അലസമായി പാറിപ്പറന്ന ചുരുണ്ട മുടിയിഴകള്‍ക്കും ഇടയില്‍ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ നമ്മോടു സംസാരിക്കുന്നു. 

ത്രസിപ്പിച്ച തകര

പ്രതാപ് പോത്തന്‍ എന്ന നടന്റെ ചലച്ചിത്ര ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണു തകര. 1979ല്‍ പദ്മരാജന്‍ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത തകരയിലെ പോത്തന്റെ പ്രകടനം മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ, മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളുടെ പട്ടികയില്‍ തകരയ്ക്കു സ്ഥാനമുണ്ട്. മാനസിക വളര്‍ച്ചയില്ലാത്ത തകര എന്ന അനാഥനായാണു പ്രതാപ് പോത്തന്‍ ഈ ചിത്രത്തില്‍ എത്തിയത്. പ്രതാപ് പോത്തന്‍ എന്ന നടന്റെ ചലച്ചിത്ര ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണ് തകര. 1979 ല്‍ പദ്മരാജന്‍ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത തകരയിലെ പോത്തന്റെ പ്രകടനം മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്‌ളാസിക് ചിത്രങ്ങളുടെ പട്ടികയില്‍ തകരയ്ക്കു സ്ഥാനമുണ്ട്. മാനസിക വളര്‍ച്ചയില്ലാത്ത തകര എന്ന അനാഥനായാണ് പ്രതാപ് പോത്തന്‍ ഈ ചിത്രത്തില്‍ എത്തിയത്. സുഭാഷിണി എന്ന പെണ്‍കുട്ടിയുമായി തകര പ്രണയത്തിലാവുന്നു. നെടുമുടി വേണു അവതരിപ്പിച്ച ചെല്ലപ്പനാശാരിയെന്ന കഥാപാത്രത്തിന്റെ പ്രേരണയാല്‍ തകര സുഭാഷിണിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നു. ഈ വിവരമറിഞ്ഞ സുഭാഷിണിയുടെ അച്ഛന്‍ തകരയെ മര്‍ദിച്ചു ബോധം കെടുത്തുകയും അതിനെത്തുടര്‍ന്ന് തകര നാടുവിട്ടു പോവുകയും ചെയ്യുന്നു. പിന്നീട് മനസിലൊളിപ്പിച്ച പകയുമായി തിരിച്ചെത്തുന്ന തകര സുഭാഷിണിയുടെ അച്ഛനെ കൊല്ലുന്നു. തന്റെ അച്ഛനെ കൊന്ന തകരയുടെ പ്രണയം സുഭാഷിണി നിരസിച്ചതോടെ ട്രെയിനിനു മുന്നില്‍ച്ചാടി തകര ആത്മഹത്യ ചെയ്യുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ഒരേ സമയം മാനസിക വളര്‍ച്ചയില്ലാത്ത വ്യക്തിയുടെ നിഷകളങ്കതയും പെണ്‍ശരീരത്തോട് തോന്നുന്ന കാമവും ജ്വലിക്കുന്ന പകയും ശബ്ദത്തിലൂടെയും നോട്ടത്തിലൂടെയും ചിരിയിലൂടെയും അവതരിപ്പിക്കാന്‍ പ്രതാപ് പോത്തനായി. ഒരേ സമയം മാനസിക വളര്‍ച്ചയില്ലാത്ത വ്യക്തിയുടെ നിഷകളങ്കതയും പെണ്‍ശരീരത്തോട് തോന്നുന്ന കാമവും ജ്വലിക്കുന്ന പകയും ശബ്ദത്തിലൂടെയും നോട്ടത്തിലൂടെയും ചിരിയിലൂടെയും അവതരിപ്പിക്കാന്‍ പ്രതാപ് പോത്തനായി. 

ചാമരത്തിലെ കാമുകന്‍

ചാമരത്തിലെ വിനോദ് എന്ന കഥാപാത്രം പ്രതാപ് പോത്തന്റെ അഭിനയമികവിന്റെ റേഞ്ച് വ്യക്തമാക്കി. ഒരു വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള പ്രക്ഷുബ്ധമായ  ബന്ധം കൈകാര്യം ചെയ്യുക വഴി ചാമരം മലയാള ചലച്ചിത്ര ചരിത്രത്തിലെ  നാഴികക്കല്ലായി.  സെറീനാ വഹാബ് അവതരിപ്പിച്ച ഇന്ദു എന്ന അധ്യാപികയ്ക്കു തന്റെ വിദ്യാര്‍ഥിയായ വിനോദിനോടു തോന്നുന്ന പ്രണയവും അവരുടെ വിവാഹവും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിവര്‍ത്തനവുമാണ് ജോണ്‍പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചാമരം എന്ന സിനിമ ചര്‍ച്ച ചെയ്തത്. അധ്യാപകരും വിദ്യാര്‍ഥികളും എല്ലാ മനുഷ്യസഹജമായ വികാരങ്ങള്‍ക്കും വിധേയരാണെന്നു പറഞ്ഞുവയ്ക്കുന്നതിലൂടെ ആദര്‍ശവത്കരിക്കപ്പെട്ട അധ്യാപക ജോലിയെ, ശ്ലീലത്തിന്റെ അതിര്‍വരന്പുകളെ ലംഘിക്കാതെ സര്‍ഗാത്മകമായി തകര്‍ത്തുകളയാന്‍ ഇന്ദു-വിനോദ് ബന്ധത്തിലൂടെ സംവിധായകനായി. ഈ ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രത്തെ വളരെ കൈയൊതുക്കത്തോടെ അവതരിപ്പിച്ച പ്രതാപ് പോത്തന്‍ നാടന്‍ കഥാപാത്രങ്ങള്‍ മാത്രമല്ല നാഗരിക ജീവിതം പിന്‍പറ്റുന്ന കഥാപാത്രവും തനിക്കു വഴങ്ങുമെന്നു തെളിയിച്ചു. യൗവനയുക്തനായ യുവാവിന്റെ കുറുന്പും പ്രണയവും നിറഞ്ഞ കാമുകവേഷത്തില്‍ പ്രതാപ് പോത്തന്‍ അക്ഷരാര്‍ഥത്തില്‍ മലയാളികളെ ഞെട്ടിച്ചു. 

ബിസിനസ് കുടുംബത്തില്‍ നിന്നൊരു കലാകാരന്‍

1952ല്‍ തിരുവനന്തപുരത്തെ മികച്ച ബിസിനസ് കുടുംബത്തില്‍ ജനിച്ച പ്രതാപ് പോത്തന്‍ ചെറിയപ്രയത്തില്‍തന്നെ ചിത്രകലയില്‍ താത്പര്യം കാണിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ കുടുംബം അദ്ദേഹത്തെ  ഊട്ടിയിലെ പ്രശസ്തമായ ബോര്‍ഡിംഗ് സ്‌കൂളായ ലോറന്‍സ് സ്‌കൂളില്‍ ചേര്‍ത്തു. അവിടെ അദ്ദേഹം ചിത്രകലയിലും പരിശീലനം നേടി. 1968ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി  ഉപരിപഠനത്തിനായി മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നു. കോളജില്‍ നാടകങ്ങളില്‍ അഭിനയിക്കാന്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തെ സഹായിച്ചു. ചിത്രകലയില്‍ നിന്ന് അഭിനയത്തിലേക്ക് അദ്ദേഹത്തിന്റെ താല്പര്യം തിരിഞ്ഞത് അക്കാലത്താണ്. പഠന ശേഷം മുംബൈയിലെ പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായി ജോലി ആരംഭിച്ചു പിന്നീട് ഒരു വര്‍ഷത്തിനുശേഷം, സിസ്റ്റാസ് പരസ്യ ഏജന്‍സിയില്‍ ചേര്‍ന്നു. അവിടെനിന്ന് ഹിന്ദുസ്ഥാന്‍ തോംസണിലും ജോലി ചെയ്തു.

വെള്ളിവെളിച്ചത്തിലേക്ക്

1978ല്‍ സംവിധായകന്‍ ഭരതന്‍ ബര്‍ണാഡ് ഷായുടെ 'ആന്‍ഡ്രോക്കിള്‍സ് ആന്‍ഡ് ദ ലയണ്‍' എന്ന നാടകത്തിലെ പോത്തന്റെ പ്രകടനം കണ്ടതോടെയാണു പ്രതാപ് പോത്തന്‍ ചലച്ചിത്രകാരനായത് എന്നു പറയാം. തന്റെ അടുത്ത ചിത്രമായ  'ആരവ'ത്തില്‍ അഭിനയിക്കാന്‍ ഭരതന്‍ പ്രതാപിനെ ക്ഷണിച്ചു. പ്രതാപ് പോത്തന്‍ എന്ന പ്രതിഭാശാലിയായ നടന്റെ ജനനമായിരുന്നു അത്. 

തമിഴിലും കൈയൊപ്പു ചാര്‍ത്തി

മലയാളത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് പ്രതാപ് പോത്തന്‍ എന്ന നടന്‍ തമിഴകത്തും വെന്നിക്കൊടി പാറിച്ചു. നെഞ്ചത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, മൂടുപണി, വരുമയിന്‍ നിറം ശിവപ്പ് തുടങ്ങിയ ചിത്രങ്ങള്‍ തമിഴിലും പോത്തനെ പ്രശസ്തനാക്കി. മലയാളത്തേക്കാള്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് തമിഴിലാണ്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'വരുമയിന്‍ നിറം ശിവപ്പ്' എന്ന ചിത്രത്തിലായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ വേഷം.

സംവിധായകന്റെ മേലങ്കിയിലും 

നടനെന്ന ലേബലില്‍ നിന്ന് അദ്ദേഹം സംവിധായകന്റെ മേലങ്കിയും അണിഞ്ഞു. അവിടെയും അദ്ദേഹം പരന്പരാഗത ചലച്ചിത്ര സങ്കല്‍പ്പങ്ങളില്‍നിന്നു മാറിനടന്നു. സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രം തമിഴിലായിരുന്നു. 'മീണ്ടും ഒരു കാതല്‍ കഥൈ'.  മാനസിക അസ്വാസ്ഥ്യമുള്ള ദമ്പതികളുടെ കഥപറഞ്ഞ ആ ചിത്രം ആവര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കരവും നേടി.  കമലഹാസനൊപ്പം ഒന്നിച്ച 'വെട്രിവിഴ' കമലഹാസന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി.  മൂന്നു മലയാള ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. എംടി യുടെ രചനയിലൊരുക്കിയ, ഒരു യാചകന്റെ ജീവിതം അഭ്രപാളികളില്‍ വരച്ചിട്ട 'ഋതുഭേദം',  കൗമാരപ്രണയത്തിന്റെ തീക്ഷണഭാവങ്ങള്‍ അനുഭവിപ്പിച്ച, പ്രണയ തരംഗംതന്നെ സൃഷ്ടിച്ച 'ഡെയ്‌സി', വെറുപ്പും പ്രതികാരവും മനസില്‍ സൂക്ഷിച്ച് അജ്ഞാതനായ അച്ഛനെ തേടി അലയുന്ന മകന്റെ കഥപറഞ്ഞ 'ഒരു യാത്രാ മൊഴി' എന്നിവയാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. 


Saturday, June 11, 2022

ഭരണചക്രം തിരിക്കുന്ന മസൂറി

 

                                                        ഗ്യാന്‍ശില - ക്ലാസ് റൂമുകള്‍

താങ്കള്‍ സിവില്‍ സര്‍വീസിനു പഠിക്കുവാണോ എന്നത് അര്‍ഥമുള്ള ചോദ്യമാണ്. സര്‍വീസ് തീരുന്നതുവരെ തുടരുന്നതാണ് ഇന്ത്യയില്‍ സിവില്‍ സര്‍വീസുകാരുടെ പഠനവും പരിശീലനവും.     

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഏറ്റവും ഉന്നതമായ പരീക്ഷയാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്. ദേശീയതലത്തില്‍ പത്തു ലക്ഷത്തോളം പേര്‍ അപേക്ഷിക്കുകയും നാലര ലക്ഷം പേര്‍ പ്രിലിമിനറി എഴുതുകയും ചെയ്യുന്ന പരീക്ഷ. ഒന്നാം ഘട്ടം കടക്കുന്നവര്‍ക്കു മെയിന്‍ പരീക്ഷ എഴുതാം. ഇതിലെ മിടുക്കരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഈ കടമ്പകള്‍ കടന്ന് മുന്നിലെത്തുന്ന എണ്ണൂറോളം പേരെയാണ് സിവില്‍ സര്‍വീസിലേക്ക് തെരെഞ്ഞെടുക്കുക. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആര്‍എസ് എന്നിവയിലൊന്നു നേടുക ഏറെ യുവതീയുവാക്കളുടെയും സ്വപ്നമാണ്. പദവിയിലും പെരുമയിലും രാജ്യത്തെ നയിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥനിര. സിവില്‍ സര്‍വീസിലെത്തുന്നവരെ ജനങ്ങളുടെ സിവില്‍ സെര്‍വന്റുമാരായി മാറ്റുക സമഗ്രമായ പരിശീലനത്തിലൂടെയാണ്. കോടിക്കണക്കിനു രൂപ ചെലവഴിച്ചാണു പരിശീലനം. ഇത്തരത്തില്‍  സിവില്‍ സര്‍വീസുകാരെ ചുമതലകളില്‍ പ്രാപ്തരാക്കുന്ന പരിശീലന സ്ഥാപനമാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിനു സമീപം മസൂറിയിലുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ (എല്‍ബിഎസ്എന്‍എഎ). 

ഡയറക്ടേഴ്‌സ് ബില്‍ഡിംഗ്

 അക്കാഡമിയുടെ തുടക്കം

1958 ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് ബല്ലഭ് പന്താണു സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ ലോകോത്തര സ്ഥാപനം എന്ന ആശയം മുന്നോട്ടുവച്ചത്. ഡല്‍ഹി ഐഎഎസ് ട്രെയിനിംഗ് സ്‌കൂളും സിംല ഐഎഎസ് സ്റ്റാഫ് കോളജും സംയോജിപ്പിച്ച്  മസൂറിയില്‍ നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പല കാരണങ്ങളാല്‍ വൈകി 1972 ലാണ് മസൂറിയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ യാഥാര്‍ഥ്യമായത്. 1973 ജൂലൈയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ എന്നായി പേര്. 

   എല്‍ബിഎസ്എന്‍എഎയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസുകാര്‍ക്കു മാത്രമല്ല ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ സിവില്‍ സര്‍വീസുകാര്‍ക്കും പരിശീലനം നല്‍കുന്നുവെന്നത് അധികമാര്‍ക്കും അറിവില്ലാത്ത വസ്തുതയാവാം. അയല്‍രാജ്യങ്ങളിലെ സിവില്‍ സര്‍വീസുകാര്‍ക്ക്  ഫൗണ്ടേഷന്‍ കോഴ്‌സ് പരിശീലനമാണു മസൂറിയില്‍ നല്‍കുന്നത്.

സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ക്കു വിവിധ ഘട്ടങ്ങളായാണു പരിശീലനം. നാലു മാസം വരെ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ട പരിശീലനം എല്ലാവരും നിര്‍ബന്ധമായി പൂര്‍ത്തിയാക്കണം. വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികളാണു പരിശീലകര്‍. ഇക്കാലത്തും പിന്നീടും വിവിധ പരീക്ഷകളെ ഉദ്യോഗാര്‍ഥികള്‍ നേരിടേണ്ടതുണ്ട്. ഇതില്‍ ലഭിക്കുന്ന സ്‌കോര്‍ ഒരോ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും പില്‍ക്കാല സര്‍വീസില്‍ സര്‍ക്കാര്‍ പരിഗണിക്കും. രാവിലെ ആറിന് ആരംഭിക്കുന്ന കായിക പരിശീലനമാണ് ആദ്യ ഘട്ടം. 

   മസൂറി പോലൊരു ഹില്‍ സ്റ്റേഷനില്‍ കൊടുംതണുപ്പുള്ള പ്രഭാതത്തില്‍ രാവിലെ ആറിന് പതിവായി എഴുന്നേല്‍ക്കുകയെന്നത് അല്‍പം കഠിനമാണ്. ഹാജര്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തിയാല്‍ ശിക്ഷയ്ക്കു വിധേയരാകേണ്ടിവരും. ചില ദിവസങ്ങളില്‍ മൈതാനത്ത് ഓട്ടവും ചാട്ടവുമായിരിക്കും. അതല്ലെങ്കില്‍ രണ്ടു മുന്നു കിലോമീറ്റര്‍ മലമ്പ്രദേശത്തുകൂടി നടത്തം. 8.45ന് കായിക പരിശീലനം പൂര്‍ത്തിയാക്കി വൈകാതെ കുളിച്ചൊരുങ്ങി മെസ് ഹാളിലെത്തണം. പറയുമ്പോള്‍ നിസാരമെന്നു തോന്നാം. ഹോസ്റ്റലുകള്‍ താഴ്വരകളിലാണെങ്കില്‍ ക്ലാസ് മുറികളും മെസ് ഹാളും കുന്നിന്‍ മുകളിലാണ്. 

   തുടര്‍ച്ചയായ ഓട്ടവും നടത്തവും നല്ല വ്യായാമമാണ്. കായിക ക്ഷമത മാത്രമല്ല സമയ നിഷ്ഠ പാലിക്കുന്നതിനുള്ള പരിശീലനവും ഇതില്‍പ്പെടും. മെസ് ഹാളില്‍ കത്തിയും ഫോര്‍ക്കും കൊണ്ടുവേണം കഴിക്കാന്‍. 9.15 ന് മണി മുഴങ്ങിയാല്‍ ആ നിമിഷം മെസ് അടയ്ക്കും. കൃത്യം 9.20 ന് ക്ലാസിലെത്തണം. ക്ലാസില്‍ താമസിച്ച് വരുന്നവരേയും വരാത്തവരേയും നിരീക്ഷിക്കാന്‍ ചുമതലക്കാരുണ്ട്. 

   തിങ്കള്‍ മുതല്‍ ശനിവരെ കൃത്യമായ ടൈം ടേബിളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍. വൈകുന്നേരം കലാ സാംസ്‌കാരിക പരിപാടികള്‍. ഞായറാഴ്ച വിശ്രമിക്കാമെന്നു കരുതേണ്ട. അന്നാണു ട്രെക്കിംഗ് ഡേ. അതായത് ഇരുപതും മുപ്പതും കിലോമീറ്റര്‍ മസൂറിയിലെ കുന്നുകളും താഴ്വരകളും താണ്ടിയുള്ള നടത്തം. 

കാളിന്ദി ഗസ്റ്റ് ഹൗസ്


ഹിമാലയന്‍ ട്രെക്കിംഗ്

പത്തു ദിവസം നീളുന്ന ഹിമാലയയാത്ര ഏവര്‍ക്കും അനുഭവങ്ങളുടേതായിരിക്കും. ഹിമാലയ യാത്രയെന്നു കേള്‍ക്കുമ്പോള്‍ തീര്‍ഥാടനമോ വിനോദയാത്രയോ ആണെന്നു കരുതരുത്. സംഗതി ലേശം പ്രയാസമുള്ള കാര്യമാണ്. ദിവസവും 25 ലധികം കിലോമീറ്റര്‍ താണ്ടിയുള്ള ട്രെക്കിംഗ്. കോച്ചിവിറയ്ക്കുന്ന തണുപ്പില്‍ വിവിധ ഗ്രൂപ്പുകളായി ടെന്റുകെട്ടിയുള്ള താമസം. കാര്‍ക്കശ്യതയും ഉത്തരവാദിത്വവുമുള്ള ജോലിയില്‍ കൈക്കരുത്തും മനക്കരുത്തും ഒരുപോലെ പ്രധാനമാണല്ലോ. ഏതു പ്രതിബന്ധത്തെയും തരണം ചെയ്യാനുള്ള ആത്മവിശ്വാസം വളര്‍ത്തുകയെന്നത് ഹിമാലയം ട്രെക്കിംഗിനു പിന്നിലെ ലക്ഷ്യമാണ്. നൃത്തം, സംഗീതം, പ്രസംഗം, ഡിബേറ്റ്, വാദ്യോപകരണങ്ങള്‍, അഭിനയം തുടങ്ങി നിരവധി മത്സരങ്ങളും അവതരണങ്ങളും  പരിശീലനത്തിന്റെ ഭാഗമാണ്. 

 

കാമ്പസിലെ വിശ്രമ സ്ഥലം

ഗ്രാമ സന്ദര്‍ശനം

പ്രദേശങ്ങളെയും ജീവിതത്തെയും അടുത്തറിയാന്‍ വിവിധ സംസ്ഥാനങ്ങളിലെ  ഗ്രാമങ്ങളിലേക്ക് ഗ്രൂപ്പുകളായി ആഴ്ചകള്‍ നീളുന്ന യാത്രയും ഇതില്‍പ്പെടും. എത്ര ദൂരം പോകണമെങ്കിലും ട്രെയിനിലോ ബസിലോ മാത്രമേ യാത്ര പാടുള്ളു. വികസനം തെല്ലുമില്ലാത്ത ഉള്‍ഗ്രാമങ്ങളിലേക്കായിരിക്കും യാത്ര, താമസവും. കാഴ്ചകള്‍ ആസ്വദിച്ചാല്‍ പോരാ നീരീക്ഷിച്ചും പഠിച്ചും റിപ്പോര്‍ട്ടുകള്‍ തയാറാക്കി അവതരിപ്പിക്കുകയും വേണം. ഈ റിപ്പോര്‍ട്ടുകള്‍ ഓരോരുത്തരുടെ പ്രാപ്തി അളക്കുന്നതില്‍ പ്രധാനമാണ്.

   പരിശീലനകാലത്തു മസൂറി അക്കാഡമിയിലെ ഏറ്റവും വര്‍ണശബളമായ ചടങ്ങുകളിലൊന്നാണ് ഇന്ത്യ ഡേ സെലിബ്രേഷന്‍. ഒരോരുത്തരും മാതൃസംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ദിവസം. അതതു സംസ്ഥാനങ്ങളുടെ തനിമ വിളിച്ചോതുന്ന റാലിയോടെയാണു സെലിബ്രേഷന്‍ ആരംഭിക്കുന്നത്. ഉച്ചഭക്ഷണം ആ സംസ്ഥാനത്തെ തനതു വിഭവങ്ങളാല്‍ സമൃദ്ധമായിരിക്കും. വൈകുന്നേരം സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഷോയുണ്ടാകും. ഒറ്റ വാക്കില്‍ മികച്ചൊരു കലാവിരുന്ന്.  

   ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാഡമിയുടെ ഔദ്യോഗിക ഗാനത്തിന്റെ രചയിതാവ് ബംഗാളി സംഗീത സംവിധായകന്‍ അതുല്‍ പ്രസാദ് സെന്നാ (1871-1934) ണ്. 1973 മേയ് 11 മുതല്‍ 1977 ഏപ്രില്‍ 11 വരെ രാജേശ്വര്‍ പ്രസാദ് അക്കാഡമിയുടെ ഡയറക്ടറായിരിക്കെയാണു സിവില്‍ സര്‍വീസുകാരുടെ ഔദ്യോഗിക ഗാനമായത്. ചില വരികള്‍ ഹിന്ദി, തമിഴ്, മറാത്തി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തു ഗാനം പരിഷ്‌കരിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു നിരന്തരമായ പ്രചോദനമാണ് ഈ ഗാനം.




                        ഹോസ്റ്റല്‍ സില്‍വര്‍ വുഡ്- ഒരു മഞ്ഞുകാല ദൃശ്യം


ഡ്രസ്‌കോഡ് നിര്‍ബന്ധം

മസൂറി കാമ്പസില്‍ ഔപചാരിക വസ്ത്രമേ ധരിക്കാനാകൂ. ബാത്ത് റൂം സ്ലിപ്പറോ സാദാ ചെരിപ്പോ ധരിച്ച് സ്വകാര്യ മുറിയുടെ പുറത്തേക്കിറങ്ങാന്‍ പാടില്ല. വീഴ്ച വരുത്തിയാല്‍ പിഴയടയ്‌ക്കേണ്ടി വരും. പുരുഷന്‍മാര്‍ക്കു വേനല്‍ക്കാലത്ത് ഫുള്‍ സ്ലീവ് ഷര്‍ട്ടും പാന്റും ധരിക്കാം. ശൈത്യകാലത്ത് ഫുള്‍ സ്ലീവ് ഷര്‍ട്ടും ജാക്കറ്റും പാന്റും ടൈയും. ലെതര്‍ ഷൂസ് നിര്‍ബന്ധം. വനിതകള്‍ക്ക് സാരി, സാല്‍വാര്‍-കമീസ്, ചുരിദാര്‍കുര്‍ത്ത എന്നിവയോ പാശ്ചാത്യ ബിസിനസ് സ്യൂട്ടുകളോ ധരിക്കാം. മെസിലും ഡ്രസ് കോഡ് പാലിക്കണം.

   മസൂറി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാഡമി തന്ത്രപ്രധാന സുരക്ഷാ മേഖലയായതിനാല്‍ സുരക്ഷാ ചുമതല ഐടിബിപിബിഎസ്എഫ് സൈനികര്‍ക്കാണ്. സാധാരണക്കാര്‍ക്കും സഞ്ചാരികള്‍ക്കും പ്രവേശനമില്ല. ക്ലാസുകളെടുക്കാന്‍ വരുന്നവര്‍ക്കും സിവില്‍ സര്‍വീസുകാരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ കാമ്പസില്‍ പ്രവേശനം. 

 


കാമ്പസിലെ വിശ്രമ സ്ഥലം- മഞ്ഞുകാല ദൃശ്യം


പരിശീലന ശേഷം

ഫൗണ്ടേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥര്‍ മസൂറി അക്കാഡമിയില്‍ തന്നെ പ്രഫഷണല്‍ പരിശീലനം തുടരും. മറ്റു സര്‍വീസുകളിലേക്കുള്ളവര്‍ പ്രഫഷണല്‍ പരിശീലനത്തിന് അനുയോജ്യ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള നിശ്ചിത സ്ഥാപനങ്ങളിലേക്കു പോകും. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസുകാര്‍ (ഐഎഫ്എസ്) ന്യൂഡല്‍ഹിയിലെ സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസിലും ഇന്ത്യന്‍ പോലീസ് സര്‍വീസുകാര്‍ (ഐപിഎസ്) ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയിലും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസുകാര്‍(ഐഎഫ്എസ്) ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാഡമിയിലും ഇന്ത്യന്‍ റവന്യൂ സര്‍വീസുകാര്‍ (ഐആര്‍എസ്) ഫരീദാബാദിലെ നാഷണല്‍ അക്കാഡമി ഓഫ് കസ്റ്റംസ് ഇന്‍ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് നാര്‍ക്കോട്ടിക്‌സിലുമാണ് തുടര്‍പരിശീലനം നടത്തുക. സര്‍വീസിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് റിഫ്രഷര്‍ കോഴ്‌സുകളും എല്‍ബിഎസ്എന്‍എഎയില്‍ നടക്കാറുണ്ട്. 



കാമ്പസിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ശില്പം മഞ്ഞുകാല ദൃശ്യം

മസൂറി: മലകളുടെ രാജ്ഞി

ഏറ്റവും മോഹിപ്പിക്കുന്ന ഹില്‍ സ്റ്റേഷന്‍ ഏതെന്നു സഞ്ചാരികളോടു ചോദിച്ചാല്‍ ഏറെപ്പേരുടെയും ഉത്തരം മസൂറി എന്നായിരിക്കും. മലകളുടെ രാജ്ഞിയാണു മസൂറി. ഡെറാഡൂണില്‍നിന്ന് 35 കിലോമീറ്റര്‍ മാറി, ഗര്‍വാള്‍ ഹിമാലയന്‍ പര്‍വതനിരകളുടെ താഴ്വരയിലുള്ള ഈ പ്രദേശത്ത് ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ ശേഷിപ്പുകള്‍  ശേഷിക്കുന്നുണ്ട്. ശീതകാലത്ത് മസൂറി ഏതൊരു യൂറോപ്യന്‍ നഗരത്തേക്കാളും സൗന്ദര്യവതിയാവും. വനവൃക്ഷങ്ങളും പൂന്തോട്ടങ്ങളും തടാകങ്ങളും ചോലകളും മഞ്ഞില്‍ പൊതിഞ്ഞ പ്രകൃതിയുമൊക്കെയായി അതിമനോഹരമായ പ്രദേശം. ശൈത്യകാലത്ത് ഹിമകണങ്ങള്‍ നിറയും. ഒരു വശത്ത് ഹരിതാഭമായ താഴ്വാരങ്ങളും മറുവശത്ത് ചെറിയ കടകളും. വീശിയടിക്കുന്ന കാറ്റിനും കൈവെള്ളയില്‍ കോരുന്ന വെള്ളത്തിനും ഒന്നുപോലെ തണുപ്പ്. പുരാതന ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്കെല്ലാം ഇവിടം പ്രശസ്തം. മസൂറിയിലെ ഏറ്റവും ഉയരമുള്ള കുന്നാണ് 7700 അടി ഉയരത്തിലുള്ള ലാല്‍ ഡിബ്ബ. ഇവിടെ നില്‍ക്കുമ്പോള്‍ വടക്കേ ചെരുവില്‍ ഹിമാലയ കൊടുമുടികളുടെ സുന്ദര കാഴ്ചകള്‍ ആസ്വദിക്കാം. ബദരിനാഥും  കേദാര്‍നാഥും വിദൂരക്കാഴ്ചയില്‍ ദൃശ്യമാണ്. 



ശൈത്യകാലത്ത് കാമ്പസ് മഞ്ഞു മൂടിയപ്പോള്‍


മസൂറിയെ സ്‌നേഹിച്ച പ്രഗത്ഭര്‍

പ്രശസ്തരായ പല വ്യക്തികളും മസൂറിയെ അവരുടെ ഭവനമാക്കിയിട്ടുണ്ട്. അവരില്‍ ലോകപ്രശസ്ത എഴുത്തുകാരായ റസ്‌കിന്‍ ബോണ്ടും ബില്‍ എയ്റ്റ്‌കെനും. ചലച്ചിത്രതാരം വിക്ടര്‍ ബാനര്‍ജി മസൂറിയിലാണ് താമസിക്കുന്നത്, അന്തരിച്ച ചലച്ചിത്രതാരം ടോം ആള്‍ട്ടര്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. 1960-കളില്‍ ദേവ് ആനന്ദിന്റെ മകന്‍ വുഡ്സ്റ്റോക്ക് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചലച്ചിത്രതാരം പ്രേംനാഥിന് ഒരു വീട് ഇവിടെ ഉണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും മഹേന്ദ്ര സിംഗ് ധോണിയും ഈ ഹില്‍ റിസോര്‍ട്ടില്‍ പതിവായി സന്ദര്‍ശകരാണ്. റുഡ്യാര്‍ഡ് കിപ്ലിംഗ്, പേള്‍ എസ് ബക്ക്, ജവഹര്‍ലാല്‍ നെഹ്റു, അരവിന്ദ് അഡിഗ, പങ്കജ് മിശ്ര തുടങ്ങി നിരവധിയാളുകള്‍ക്ക് മസൂറി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നിരവധി എഴുത്തുകാര്‍ മസൂറിയിലെ സ്ഥിര താമസക്കാരാണ്. ഗണേഷ് സൈലി, സ്റ്റീഫന്‍ ആള്‍ട്ടര്‍, അദ്ദേഹത്തിന്റെ കസിന്‍ ടോം ആള്‍ട്ടര്‍ എന്നിവരും മസൂറിയില്‍ നിന്നുള്ള ശ്രദ്ധേയരായ എഴുത്തുകാരാണ്. ഓസ്ട്രേലിയയിലെ ആദ്യത്തെ നോവലിസ്റ്റായ ജോണ്‍ ലാങ് താമസിച്ചിരുന്നതും മസൂറിയിലാണ്. 1864-ല്‍ അദ്ദഹം മരിച്ചു, അദ്ദേഹത്തെ മസൂറിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ മസൂറി നഗരത്തെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. റുഡ്യാര്‍ഡ് കിപ്ലിംഗ് തന്റെ കിം എന്ന പുസ്തകത്തില്‍ 'ദി ഗ്രേറ്റ് റാംപ് ഓഫ് മസൂറി'യെ ചിത്രീകരിച്ചിട്ടുണ്ട്. മസൂറിയിലെ പഹാരി വില്‍സണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് രാജാവ് ആകാന്‍ പോകുന്ന മനുഷ്യന്‍ എന്ന കഥ എഴുതിയത്. 1926-ല്‍ മസൂറി സന്ദര്‍ശിച്ച സഞ്ചാരസാഹിത്യകാരന്‍ ലോവല്‍ തോമസ്, ലാന്‍ഡ് ഓഫ് ദി ബ്ലാക്ക് പഗോഡ (1930) എഴുതിയതും മസൂറിയിലിരുന്നാണ്. നോവലിസ്റ്റ് അനിത ദേശായി ജനിച്ചതും ഇവിടെയാണ്.


Friday, March 4, 2022

മാന്ത്രികന്‍ മടങ്ങി

 


ഷെയ്ന്‍ വോണ്‍ ഓര്‍മയായി. എത്ര അനായാസമായാണ് വോണ്‍ പന്ത് കുത്തിത്തിരിച്ചിരുന്നത്! ബാറ്റര്‍ മാത്രമല്ല വിക്കറ്റ് കീപ്പറും അമ്പയറുംവരെ അന്തംവിട്ട് മൂക്കത്ത് വിരല്‍വച്ചുപോയ എത്രയെത്ര പന്തുകള്‍. അതെ, അയാള്‍ എല്ലാ അര്‍ഥത്തിലും ഒരു ഹീറോ ആയിരുന്നു.  ക്രിക്കറ്റില്‍ സ്പിന്‍ എന്നാല്‍ ഷെയ്ന്‍ വോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൈവിരലുകള്‍ക്ക് അസാമാന്യമായ മാന്ത്രികതയുണ്ടായിരുന്നുവെന്ന് ശരിക്കും വിശ്വസിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു. സ്പിന്‍ ബൗളിംഗില്‍ തന്റെ സമകാലികരായിരുന്ന മുത്തയ്യ മുരളീധരനെയും അനില്‍ കുംബ്ലെയെയും സഖ്ലെയ്ന്‍ മുഷ്താഖിനെയും ഒരു കാതം പിന്നിലാക്കിയ ലെഗ്‌സ്പിന്‍ പ്രതിഭയായിരുന്നു വോണ്‍. ഒരുപക്ഷേ, ഒരു സച്ചിന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആര്‍പ്പു വിളിക്കുക ഷെയ്ന്‍ വോണിനുവേണ്ടിയായിരിക്കും എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ക്രിക്കറ്റിനെ ലോകത്തെ വലിയ വിഭാഗം ജനങ്ങള്‍ക്കും പ്രിയങ്കരമാക്കിയതും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതും അസാധാരണമായ പ്രതിഭാ സ്പര്‍ശം കൊണ്ടു ത്രസിപ്പിച്ച ക്ളൈമാക്‌സുകള്‍ നല്‍കിയതും വോണാണ്. ഷെയ്ന്‍ വോണ്‍ എന്ന ക്രിക്കറ്റ് താരത്തിന് എല്ലാ രാജ്യത്തും ആരധകരുണ്ടായി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് അദ്ദേഹം ആരാധകരുടെ മനസില്‍ ഇടം നേടി. ഷെയ്ന്‍ വോണിന്റെ പന്തിന്റെ ഗതി മനസിലാക്കുക ബാറ്റര്‍മാര്‍ക്ക് ദുഷ്‌കരമായിരുന്നു. അപ്രതീക്ഷിതമായി ടേണ്‍ ചെയ്യുന്ന ഒരു പന്തു പോലെയാണ് അദ്ദേഹത്തെ തേടി മരണവുമെത്തിയത്. തീര്‍ത്തും അപ്രതീക്ഷിതവും പ്രവചിക്കാനാവാത്തതുമായ പന്തുപോലെ ഈ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് വോണ്‍ യാത്രയായി. 



നൂറ്റാണ്ടിന്റെ പന്ത്

29 വര്‍ഷം മുമ്പ്, 23-ാം വയസില്‍ തന്റെ വളരെ ചെറിയ റണ്ണപ്പിനു ശേഷം ഷെയ്ന്‍ വോണ്‍ ഇംഗ്ലീഷ് ബാറ്റര്‍ മൈക്ക് ഗാറ്റിംഗിനെതിരേ എറിഞ്ഞ പന്ത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 1993 ജൂണ്‍ നാലിന് പിറന്നത് നൂറ്റാണ്ടിന്റെ പന്തായിരുന്നു. ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റിന്റെ രണ്ടാം ദിവസമാണ് നൂറ്റാണ്ടിന്റെ പന്ത് വോണിന്റെ മാന്ത്രിക വിരലുകളില്‍നിന്നു പിറന്നത്, മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍. ഗാറ്റിംഗിന്റെ ശരീരത്തിനു നേരേ ഉയര്‍ന്നു പൊങ്ങിയ പന്ത് ഫുള്‍ ടോസാകുമെന്നു കരുതി. പക്ഷേ, അത് ബാറ്റ്‌സ്മാന്റെ സമീപത്തെത്തും മുമ്പ് മാഗ്‌നസ് പ്രഭാവം മൂലം ടേണ്‍ ചെയ്ത് വലത്തോട്ട് തിരിഞ്ഞു. ലെഗ് സ്റ്റംപിനു പുറത്ത്  വൈഡാകുമെന്നുപോലും ഒരുവേള തോന്നിപ്പിച്ചു. ഗാറ്റിംഗ് വളരെ സൂക്ഷിച്ചാണ് ആ പന്തിനെ നേരിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരമായി പ്രയോഗിക്കുന്ന ഡിഫന്‍സ് തന്ത്രമാണ് ഗാറ്റിംഗ് നടത്തിയത്. തന്റെ ഇടംകാല്‍ മുന്നോട്ടുവച്ച് പന്തിനെ പ്രതിരോധിക്കുകയെന്ന രീതി. ബാറ്റും പാഡും ചേര്‍ത്ത് പ്രതിരോധിക്കാനാവും എന്ന അദ്ദേഹത്തിന്റെ കണക്കുകൂട്ടലിനെ ആരും കുറ്റം പറയില്ല. പന്ത് ലെഗ് സ്റ്റംപിനു പുറത്താണ് പിച്ച് ചെയ്തതും. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ചത് ഷെയ്ന്‍ വോണാണ്. കുത്തിയുയര്‍ന്ന ആ പന്ത്, ഗാറ്റിംഗിനെ അദ്ഭുതപ്പെടുത്തുംവിധം കൂടുതല്‍ ടേണ്‍ ചെയ്തു. അദ്ദേഹത്തിന്റെ ശരീരത്തിനു പിന്നിലൂടെ പാഞ്ഞ പന്ത് ഓഫ് സ്റ്റംപിലെ ബെയ്ല്‍സ് തെറിപ്പിച്ചു. വിക്കറ്റ് കീപ്പറായിരുന്ന ഇയാന്‍ ഹീലിയുടെ തലയ്ക്കു മുകളിലൂടെ ബെയ്ല്‍സ് അക്ഷരാര്‍ഥത്തില്‍ പറന്നുപോവുകയായിരുന്നു. അദ്ഭുതം കൊണ്ട് തലയ്ക്കു കൈവച്ചു നില്‍ക്കുന്ന ഇയാന്‍ ഹീലിയുടെ ചിത്രം ഒരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ല. പിന്നെയും അദ്ദേഹത്തിന്റെ പന്തുകള്‍ കാണികളെ അദ്ഭുതപ്പെടുത്തി. മൈക്ക് ആര്‍തര്‍ട്ടന്‍, ഹെര്‍ഷലെ ഗിബ്‌സ്, ശിവനാരായണ്‍ ചന്ദര്‍പോള്‍ എന്നിവരെ ബൗള്‍ഡാക്കിയ പന്തുകളും ക്രിക്കറ്റ് ലോകം ആഘോഷിച്ചു.



















സച്ചിനും വോണും

1998  ഏപ്രില്‍ 22, സ്പിന്‍ മാന്ത്രികനായ വോണിനെ ഗാലറിയിലേക്ക് പറത്തുന്ന സച്ചിന്‍ ഇന്നും ലോകക്രിക്കറ്റിലെ അവിസ്മരണീയ രംഗമാണ്. മണല്‍ക്കാറ്റ് വീശിയടിച്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അന്ന് സച്ചിന്‍ കൊടുങ്കാറ്റായി വീശിയടിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് ഷെയ്ന്‍ വോണ്‍ എന്ന സ്പിന്‍ മാന്ത്രികനായിരുന്നു. അതിനെക്കുറിച്ച് പിന്നീട് ഷെയ്ന്‍ വോണ്‍ പറഞ്ഞത്, 'അത് ഒരു പേടിപ്പെടുത്തുന്ന സ്വപ്നമായിരുന്നു, അതിനെക്കുറിച്ച് ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നാണ്. പിന്നീട്, തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞതും സച്ചിന്റെ പേരായിരുന്നു എന്നത് അവരുടെ ഇടയില്‍ നിലനിന്നിരുന്ന സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; ക്രിക്കറ്റിലെ 'ബിഗ് ത്രീ' എന്ന് എന്നെയും സച്ചിനെയും ലാറയെയുമാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. എന്റെ 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ രണ്ടു പേര്‍ വേറിട്ട് നില്‍ക്കുന്നുണ്ടായിരുന്നു. തീര്‍ച്ചയായും അത് സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയുമാണ്. ഇരുവരും എന്റെ കാലഘട്ടത്തിലെയും ക്രിക്കറ്റിലെയും ഏറ്റവും മികച്ച ബാറ്റര്‍മാരാണ്. ഇവര്‍ക്കെതിരേ പന്തെറിയാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ചില ദിവസങ്ങളില്‍ ഇവര്‍ എന്നെ ഗാലറിക്ക് മുകളിലൂടെ പറത്തിയിരുന്നു. മിക്ക മത്സരങ്ങളിലും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍, ചില ദിവസങ്ങള്‍ ഞാന്‍ അവരെ പുറത്താക്കിയിട്ടുമുണ്ട്. അവരാണ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കിയതും അവിസ്മരണീയമാക്കിയതും. 20  വര്‍ഷത്തോളം ഞങ്ങള്‍ ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ ഉണ്ടായിരുന്നു. ആ കാലം ക്രിക്കറ്റ് പ്രേമികള്‍ നന്നായി ആസ്വദിച്ചു. ഞങ്ങളുടെ  പോരാട്ടങ്ങള്‍ ആരാധകരെ വളരെയധികം ആവേശം കൊള്ളിച്ചിട്ടുണ്ട്. തന്റെ മാതൃരാജ്യമായ ഓസ്‌ട്രേലിയയില്‍നിന്ന് ഒരു താരത്തിന്റെയും പേര് അദ്ദേഹം പരാമര്‍ശിക്കാതിരുന്നത് അന്നു വിവാദമായിരുന്നു. എന്നാല്‍, സ്വതസിദ്ധമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞത്. ' പ്രതിഭ കൊണ്ട് ഒരു രാജ്യത്തെ സ്വന്തം തോളിലേറ്റി വിജയത്തിലേക്കു നടന്ന ഇരുവര്‍ക്കും പകരം വയ്ക്കാന്‍ ഞാന്‍ കണ്ടിട്ടുള്ള ഒരു താരവും ഉണ്ടായിട്ടില്ല. എന്റെ രാജ്യം കളിയുടെ കൂട്ടായ്മയിലൂടെയാണ് മത്സരങ്ങള്‍ ജയിച്ചിരുന്നത്' എന്നാണ്. 

ഐപിഎലിലും മിന്നി

ഏകദിനത്തിലും ടെസ്റ്റിലും മാത്രമല്ല, കുട്ടിക്രിക്കറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്വന്റി-20യിലും തന്റെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ വോണിനായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണില്‍ തന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സിനെ കീരീടനേട്ടത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായി. അന്ന് ക്യാപ്റ്റനായിരുന്ന ഷെയ്ന്‍ വോണിന്റെ തന്ത്രങ്ങളാണ് രാജസ്ഥാനെ കിരീടം നേടാന്‍ സഹായിച്ചത്. ഷെയ്ന്‍ വോണിന്റെ ടീം തോല്‍പ്പിച്ചത് ഇന്ത്യ ക്യാപ്റ്റാനായ മഹേന്ദ്ര സിംഗ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയായിരുന്നു. അവസാന ഓവറില്‍ എട്ടു റണ്‍സ് വേണ്ടിയിരുന്ന സമയത്ത് സൊഹൈല്‍ തന്‍വീറിനൊപ്പം ക്രീസിലുണ്ടായിരുന്നതും വോണായിരുന്നു. 


Saturday, February 26, 2022

എനിക്കായ് കാത്തിരിക്കുക...



കോണ്‍സ്റ്റാന്റിന്‍ മിഖൈലോവിച്ച് സിമോനോവ്

പരിഭാഷ: സന്ദീപ് സലിം


ഞാന്‍ തിരികെയെത്തും 

കാത്തിരിക്കൂ എനിക്കായ്

എന്റെ പെണ്ണേ, 

അത്രമേല്‍ തീവ്രമായ്, കരുത്തോടെ

നീയെനിക്കായ് കാത്തിരിക്കൂ

വിണ്ണില്‍ ഇരുള്‍ നിറയും വരെ 

സൂര്യസ്തമയം വരേയും


നീയെന്നെ കാത്തിരിക്കൂ 

മരം കോച്ചും ശിശിരത്തിലും 

ഇല കരിയും ഗ്രീഷ്മത്തിലും 

എല്ലാവരുമെന്നെ മറവിയിലാഴ്ത്തിയാലും 


നീയെനിക്കായ് കാത്തിരിക്കൂ

ഒരു കത്തും തേടിയെത്തിയില്ലെങ്കിലും 

കാത്തിരിക്കൂ എനിക്കായ്

എനിക്കു ജീവനുണ്ടാവും


എനിക്കായുള്ള നിന്റെ ആഗ്രഹത്താല്‍ 

ഞാന്‍ തിരിച്ചു വരും, കാത്തിരിക്കൂ

നീ സംസാരിക്കരുത്, 

എന്റെ മേല്‍ 

മരണത്തിന്റെ കുറിപ്പു ചേര്‍ക്കുന്നവരോട്

അവര്‍ക്ക് പിഴച്ചതാവും

 

ഉറ്റവര്‍ 

ഞാന്‍ ഓര്‍മയായെന്നു കരുതിക്കോട്ടെ 

എന്റെ മകനും അമ്മയും 

ഞാന്‍ പോയെന്നു ചിന്തിച്ചോട്ടെ 

എന്റെ കൂട്ടുകാര്‍ 

എന്നെ മറന്നോട്ടെ 

എന്റെ ആത്മശാന്തിക്കായവര്‍

അണയാത്ത ചിതയ്ക്കരികിലിരുന്ന് 

പാനപാത്രം നിറയ്ക്കട്ടെ

നീയെനിക്കായ് കാത്തിരിക്കൂ

പാനപാത്രമുയര്‍ത്താതെ


അവര്‍ക്ക് അവിശ്വസനീയമായിരിക്കും

ഞാന്‍ അതിജീവിക്കുമെന്നത് 

പ്രിയപ്പെട്ടവളേ, 

അവരൊരിക്കലുമറിയില്ല

നിന്റെ കാത്തിരിപ്പാണ് 

എന്റെ ജീവനെ കാത്തതെന്ന്


കാലം കടന്നു പോയെന്നവര്‍ പറഞ്ഞോട്ടെ,

നിന്റെ തീവ്രമായ കാത്തിരിപ്പിനാല്‍ 

ഞാന്‍ മടങ്ങിയെത്തും 

മറ്റുള്ളവരെപ്പോലെ


...........................................

കോണ്‍സ്റ്റാന്റിന്‍ മിഖൈലോവിച്ച് സിമോനോവ്, ഒരു സോവിയറ്റ് എഴുത്തുകാരന്‍, യുദ്ധ കവി, നാടകകൃത്ത്, യുദ്ധകാല ലേഖകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍, 1941 ലെ 'വെയിറ്റ് ഫോര്‍ മി' മികച്ച രചന.



FACEBOOK COMMENT BOX