Tuesday, April 23, 2013

തുഞ്ചന്‍ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍ കഥ പറയുന്നു


ദേ.. ഈ സംഭവം ഇങ്ങോട്ടു തിരിച്ചു വച്ചാല്‍ നല്ല ഫോട്ടോ കിട്ടും. സുരേഷ് കുറുമുള്ളൂരും റെജിയും.

തന്റെ പോസ്റ്റുകള്‍ക്കും കമറ്റുകള്‍ക്കും കിട്ടുന്ന പ്രതികരണത്തെക്കുറിച്ച് കൂതറ ഹാഷിം വിവരിക്കുന്നു.

ഞാന്‍ അത്ര വലിയ പ്രാസംഗികനൊന്നുമല്ല. പ്രസംഗിക്കാന്‍ തീരെ താത്പര്യവുമില്ല. എന്നാലും, മൈക്ക് കിട്ടിയതല്ലേ ഒരു ചാര്‍ത്തു ചാര്‍ത്തം. ഇസ്മയില്‍ കുറുമ്പടിയുടെ പുസ്തകം നിരക്ഷരന്‍ പരിചയപ്പെടുത്തുന്നു.


ജയന്‍ ഡോക്ടറെ, ആകെ അഞ്ചു പേരാണ് ഇതുവരെ വന്നിരിക്കുന്നത്. സമയമെത്രയായെന്നറിയാമോ. കാര്യങ്ങളു കുഴയുമല്ലോ. സാബു, ഡോ. ജയന്‍, തോന്നിവാസി, ജോഷി, ഇസ്മയില്‍.


ഹൊ... രവിലെ അഞ്ചരയ്ക്കു പോന്നതാ. വൈകിയില്ലല്ലോ അല്ലേ. നിരക്ഷരന്‍, പൊന്‍മളക്കാരന്‍, ശിവകാമി, മനോരാജ്.



അതെ, ഒരു ചെറിയേ കാര്യം ചോദിച്ചോട്ടെ ആരും അറിയണ്ട. ഒരു നൂറു രൂപ കുറച്ചു തന്നാല്‍പ്പോരെ. മനോരാജ്, ഡോ. ജയന്‍, തോന്നിയാസി.


സിഎല്‍എസ് ബുക്‌സിന്റെ സ്റ്റാള്‍



ഒരു മാതിരി കൂറ വര്‍ത്തമാനം പറയരുതു കേട്ടോ. പറയുന്നത് അങ്ങോട്ടു കേട്ടാല്‍ മതി. മീറ്റിന്റെ മൊതലാളി ഞാനാ. ഡോ. ജയന്‍.. ..................  .


ഹോ... രണ്ടു ദിവസം സ്വ്സ്ഥമായിരിക്കാന്‍ ഒരുത്തനും സമ്മതിക്കത്തില്ല. ഷെരീഫ് കൊട്ടാരക്കര.


എന്തോന്നാ ഇക്ക ഇത് ഒരുത്തനേ കാണുന്നില്ലല്ലോ ?


മീറ്റിലെ ഈറ്റിനെക്കുറിച്ച് ജയന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു.


തലയില്‍ ഇത്തിരി നീലഭൃഗ്ദി തേയ്ക്കണ്ട സമയമായി . അലിഫ് കുമ്പിടി.


വല്ലാത്ത വെയിലാണ്. ഫ്രെയിം ശരിയാവുന്നില്ലല്ലോ. വി. കെ ആദര്‍ശ്.


എന്റെ കളറുപടം ശരിക്കു പതിഞ്ഞില്ലെങ്കില്‍ എന്റേതു വെറും പിത്തത്തടിയല്ലെന്നു നീ മനസിലാക്കും. കേട്ടോടാ പോട്ടോ ഗ്രാഫറേ. ഫോട്ടോ ഗ്രാഫറെ ഭീഷണിപ്പെടുത്തുന്ന സജീവ്. ബഷീര്‍ വള്ളിക്കുന്ന്, നൗഷാദ് വടക്കേല്‍, അബ്‌സര്‍ തുടങ്ങിയവര്‍ സമീപം.


ദൈവമേ. സങ്ങതി പാളി. കാണാതെ പഠിച്ചതെല്ലാം മറന്നു. എന്താ ഇനി പറയുക. ഷെരീഫ് കൊട്ടാരക്കര.


സൊറപറച്ചിലും പരദൂഷണവും മതിയാക്ക്. എല്ലാവരും മര്യാദയ്ക്കു ഹാളില്‍ കയറി ഇരിക്ക്. മീറ്റ് നിയന്ത്രിക്കുന്ന സാബു കൊട്ടോട്ടി.


ബൂലോകത്തെ പുലികളോടൊപ്പം പുലികളിക്കാനിറങ്ങിയ ഈയുള്ളവനും. നിരക്ഷരന്‍, ബഷീര്‍ വള്ളിക്കുന്ന്, സാദത്ത് വെളിയന്‍ കോട്.


ഓണത്തിനിടയ്ക്കു പൂട്ടു കച്ചവടം. മീറ്റിനിടയ്ക്കു പുസ്തക വില്പന നടത്തുന്ന ജയന്‍ ഡോക്ടര്‍. വാങ്ങുന്നത് റെജി പിറവം. സമീപം പൊന്‍മളക്കാരന്‍.
















Friday, April 5, 2013

ജീവിതം കവിതയെഴുതുന്ന സ്‌റ്റൈല്‍

         സമകാലിക മലയാളകവിതയെ നിരീക്ഷിച്ചാല്‍ നമുക്ക് ധാരാളം ബേണ്‍ഡ് ഔട്ട് ആയിപ്പോയ കവികളെ കണ്ടെത്താനാവും. ഉപയോഗിച്ച് പഴകിയ പ്രയോഗങ്ങളും വരികളുമുപയോഗിച്ച് ചില അപശബ്ദങ്ങള്‍ കേള്‍പ്പിച്ച്, ഒരു അടയാളപ്പെടുത്തലുകളും നടത്താതെ ഒടുങ്ങിപ്പോയ നിരവധി കവികളെ. ഇവരുടെ ഇടയില്‍ നിലവിലെ കവിതാരചനാ രീതികളെ നെഞ്ചുവിരിച്ച് നിന്ന് വെല്ലുവിളിക്കാന്‍ ചങ്കൂറ്റം കാട്ടിയ ശൈലനെന്ന കവി മലയാള കവിതയ്ക്ക് ഉറഞ്ഞാട്ടത്തിന്റെ ദ്രുതതാളം നല്‍കുന്നു. ദേജാവൂ, താമ്രപര്‍ണി, നിഷ്കാസിതന്റെ ഈസ്റ്റര്‍ തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെ പ്രശസ്ഥനായ കവി ശൈലന്‍ കവിതകളെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു.

സാധാരണ ബാല്യം, പക്ഷേ, ടീനേജ് സംഭവബഹുലവും
ശരിക്കും ഒരു സാധാരണ ബാല്യമായിരുന്നു എന്റേത്. ബാല്യകാലം പൂര്‍ണമായും മലപ്പുറത്തായിരുന്നു. സ്കൂളില്‍ എന്റെ ചേച്ചി തന്നെയായിരുന്നു എന്റെ അധ്യാപികയും. ശരിക്കും ഞങ്ങളുടെ വീടിന് തൊട്ടുമുന്നില്‍ ഒരു സ്കൂളുണ്ടായിരുന്നു. പക്ഷേ, അവിടെ പഠിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. കാരണം ചേച്ചിക്ക് ജോലികിട്ടിയത് മറ്റൊരു സ്കൂളിലായിരുന്നു. അതും വളരെ അകലെയൊന്നുമായിരുന്നില്ല. ഏതാണ്ട് രണ്ടു കിലോമീറ്റര്‍ മാത്രം. ഞങ്ങള്‍ സഹോദരങ്ങള്‍ തമ്മില്‍ ഏഴുവയസിന്റെ വരെ വ്യത്യാസമുണ്ട്. ഞാനായിരുന്നു കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍. അതു കൊണ്ടുതന്നെ കൂടുതല്‍ സ്വാതന്ത്ര്യവും എനിക്കുണ്ടായിരുന്നു.
   ഹൈസ്കൂളിലെത്തിയതോടെ കാര്യങ്ങള്‍ മാറി. ചേച്ചി ട്രാന്‍സ്ഫറായി മറ്റൊരു സ്കൂളിലേക്കു പോയി. അതോടെ എന്നെ നിയന്ത്രിക്കാന്‍ ആരുമില്ലാതായെന്നു വേണമെങ്കില്‍ പറയാം. പിന്നെ, നാടുവിടലുകളുടെ കാലഘട്ടമായിരുന്നു. ഹൈസ്കൂള്‍ പഠനകാലത്ത് നിരവധി തവണ നാടുവിട്ടു പോകുകയും തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. കോളജില്‍, എത്തുമ്പോഴും ഉന്‍മാദവും അനിശ്ചിതത്വ ചിന്തകളും മനസിനെ വല്ലാതെ കീഴടക്കിയിരുന്നു.

കവിത കടന്നു കൂടിയത്
ഞാന്‍ പറഞ്ഞതു പോലെ നാടുവിട്ടു പോയിട്ടുള്ള ആളാണ്. ആ പോക്കില്‍ ജീവിതത്തില്‍ കുരുങ്ങിയ ചില കാര്യങ്ങളാണ് ശരിക്കും കവിതയിലേക്കടുപ്പിച്ചതെന്നു പറയാം. ഹോട്ടലില്‍ അടുക്കളക്കാരനായും ചുമട്ടു തൊഴിലാളിയായുമൊക്കെ ജീവിച്ചിട്ടുണ്ട്. അന്ന് പഠിച്ചതാണ് ശരിക്കും പഠിച്ചിട്ടുള്ളത്. ഇത്തരം അറിവുകളാണ് ശരിക്കും കവിതയില്‍ പ്രയോഗിച്ചിട്ടുള്ളത്. സത്യം പറഞ്ഞാല്‍ കവിത എഴുത്തു തുടങ്ങി എത്രയോ കാലങ്ങള്‍ക്കു ശേഷമാണ് എന്റെ കവിതകള്‍ അച്ചടിച്ചു വരുന്നത്. പിന്നെ എന്നെ അറിയാവുന്ന സുഹൃത്തുക്കളുടെ പ്രോത്സാഹനം അത് പ്രത്യേകം എടുത്തു പറയേ|താണ്. അവരാണ് യഥാര്‍ഥത്തില്‍ എന്നെ കവിയാക്കിയത്.
   എന്റെ വീട്ടില്‍ ആരും എഴുത്തിനോട് ആഭിമുഖ്യമുള്ളവരല്ല. കുടുംബപരമായി കവിതയിലെത്താന്‍ ഒരു സാധ്യതയുമില്ലാത്തയാളായിരുന്നു ഞാന്‍. പിന്നെ, ഞാന്‍ കവിയാകുമെന്നു എന്റെ അച്ഛന്‍ കരുതിയിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. ഞങ്ങളുടെ വീടിന് അച്ഛനിട്ട പേരു കവിത എന്നായിരുന്നു.

ആധുനിക കവിതയിലെ എന്റെ സ്ഥാനം
ഇവിടെ ഈ കുറിക്കുന്നത് ആത്മപ്രശംസയാകും എന്ന തിരിച്ചറിവില്‍ത്തന്നെയാണ് എഴുതുന്നത്. എന്റെ കവിത മഹത്തരമല്ല. അതുകൊണ്ടുതന്നെ ഒന്നാം നിരയില്‍ എനിക്കു സ്ഥാനമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. പിന്നെ, ചവറുമല്ല. ഞാന്‍തന്നെ ഒരു സ്റ്റാന്‍ഡേര്‍ഡ് സ്‌കെയില്‍ വച്ചിട്ടുണ്ട്. അതുകൊണ്ട് അവസാനക്കാരനുമല്ല. ഇതി}ിടയില്‍ എവിടെയോ ആണു സ്ഥാനം. എന്റെ സ്ഥാനം അടയാളപ്പെടുത്താനുള്ള അവകാശം എനിക്കില്ല എന്ന് വിശ്വസിക്കുന്നതുകൊണ്ട് സ്ഥാനം ഏതാണെന്നു പറയുന്നില്ല. പേരില്ലാതെ പ്രത്യക്ഷപ്പെട്ടാലും ഇത് ശൈലന്റെ കവിതയല്ലേ എന്നു ആരെങ്കിലും ചോദിച്ചാല്‍ വലിയ സന്തോഷം.

വിമര്‍ശനങ്ങളോടുള്ള പ്രതികരണം പോസിറ്റീവായി മാത്രം
വിമര്‍ശിക്കപ്പെടുന്നതില്‍ ഞാന്‍ ദുഖിക്കാറില്ല. കാരണം ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് അത് എന്നെത്തന്നെ ഓര്‍മപ്പെടുത്തുന്നു. പിന്നെ, ക്രിയാത്മക വിമര്‍ശനങ്ങള്‍ വളരെ കുറച്ചു മാത്രം ലഭിച്ചിച്ചുട്ടുള്ള ആളാണു ഞാന്‍. തെറിവിളിയും ഭീഷണിയുമാണ് പ്രധാനമായും ലഭിക്കാറുള്ളത്. സ്ത്രീവിരുദ്ധതയും വര്‍ഗീയതുമൊക്കെ എന്റെ കവിതകളില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. അജ്ഞാത എന്ന കവിത വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, പലതും അടിസ്ഥാനരഹിതമായിരുന്നു എന്നതാണ് പ്രധാനം. പിന്നെ, എന്റെ കവിതകളെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും കൂടുതലും മെസേജായും ഫെയ്‌സ്ബുക്ക് കമന്റായുമാണ് വരുന്നത്. കവിത കവിയുടെ കാഴ്ചപ്പാടില്‍ മാത്രം വായിക്കപ്പെടേണ്ട ഒന്നല്ലല്ലോ.

എഴുതാതെ പോയ കവിത
എഴുതാതെ പോകുന്ന കവിതകളെക്കുറിച്ച് ഞാനൊട്ടും ബോതേര്‍ഡല്ല. കാരണം മനസില്‍ എത്രകാലം കൊണ്ടു നടന്നാലും എത്ര നിറഞ്ഞു നിന്നാലും ചിലപ്പോള്‍ പുറത്തു വന്നു എന്നു വരില്ല. പിന്നെ കടലാസില്‍ എഴുതി പ്രസിദ്ധീകരിക്കപ്പെടുന്നതു മാത്രമാണു കവിത എന്നു ഞാന്‍ കരുതുന്നുമില്ല. ചിലപ്പോള്‍ ജീവിതം കവിതയായി മാറുന്ന രസതന്ത്രവുമുണ്ട്.


ശൈലനെന്ന സ്റ്റൈലന്‍ പേര്
ഒരു വ്യക്തിയും അയാളുടെ പേരു സ്വന്തമായി തീരുമാനിക്കുന്നില്ല. വളരെ കുറച്ചുപേര്‍ ചെയ്യുന്നുണ്ടാവാം. ബഹുഭൂരിപക്ഷം ആളുകളുടെയും പേര് അയാളുടെ മാതാപിതാക്കളുടെ സംഭാവനയാണ്. എന്റെ ശരിയായ പേര് ശൈലേന്ദ്രകുമാര്‍ എന്നാണ്. അത് അറിയാവുന്നവര്‍ ഇന്നു ചുരുക്കം. എന്റെ അച്ഛന്‍ ഒരു സൈനികനായിരുന്നു. ആസാമിലും നാഗാലാന്‍ഡിലും അച്ഛന്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെ എവിടെ നിന്നെങ്കിലും കടന്നു കൂടിയതാവണം ഈ പേര്. പിന്നെ, ശൈലന്‍ എന്ന ലോപിച്ച ഫോം ശരിക്കും സുഹൃത്തുക്കളുടെ സംഭാവനയാണ്.
    ശൈലെനന്ന പേരില്‍ ഒരു നല്ല സാധ്യത ഉണ്ടെന്നു പിന്നീട് ഞാന്‍ തിരിച്ചറിയുകയായിരുന്നു. പക്ഷേ, ശൈലന്‍ എന്ന പേര് ശാന്തനെന്നന്ന പേരായി തെറ്റദ്ധരിച്ച വലിയ ശതമാനം വായനക്കാരുമു|ായിരുന്നു എന്നത് മറ്റൊരു സത്യം.

എഴുതിയ കവിതകള്‍
ഞാന്‍ പലപ്പോഴും കവിത എഴുതുന്ന ഭാഷയെ. നമ്മളൊക്കെ കാവ്യഭാഷയെന്നു വിളിക്കുന്ന ഈ ഭാഷയെ അപനിര്‍മിക്കാനുള്ള വളരെ എളിയ ശ്രമങ്ങളാണു ഞാന്‍ നടത്തുന്നത്. താമ്രപര്‍ണി മുതല്‍ കഴിഞ്ഞ ദിവസമിറങ്ങിയ ദേജാവുവരെയുള്ള കവിതകളിലൂടെ ഞാന്‍ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത് ഇതാണ്. നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കാവ്യഭാഷയെ അപനിര്‍മ്മിക്കലാണു കവിയുടെ ധര്‍മം.

കവിതയിലെ നിലപാട്
ഞാന്‍ സ്ഥിരമായി കാണുന്ന കാഴ്ചകളായിരിക്കും വായനക്കാരനും കാണുന്നത് എന്ന ധാരണ എനിക്കുണ്ട്. അതുകൊണ്ടുതന്നെ അവയെ മാറി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതില്‍ നമ്മുടെ സ്വപ്നങ്ങളും സങ്കല്‍പങ്ങളുംപെടും. അവയെ അട്ടിമറിക്കുക എന്ന ലക്ഷ്യമെനിക്കില്ല. വായനക്കാരന്റെ പല കാഴ്ചകളും ഇവിടെ കീഴ്‌മേല്‍ മറിയുന്നു. സങ്കല്പങ്ങളെ/സ്വപ്നങ്ങളെ അട്ടിമറിക്കുന്ന എന്തിനേയും മലയാളി ഭയന്നിട്ടുണ്ട്. എന്നാല്‍ ഞാനൊരു അട്ടിമറിക്കാരനോ വിപ്ലവകാരിയോ അല്ല.




Friday, February 8, 2013

ലോപിച്ചു പോകാത്ത കവിത

2001 ല്‍ പ്രശസ്ത കവയിത്രി വിജയലക്ഷ്മി "ലോപയ്ക്ക്" എന്ന പേരില്‍ ഒരു കവിത എഴുതി. അത് കവിതയെഴുത്തില്‍ പിച്ചവച്ചു തുടങ്ങിയ ഒരു കവയിത്രിയെക്കുറിച്ചും അവളുടെ കവിതകളെക്കുറിച്ചുമായിരുന്നു. ഒരു തുടക്കക്കാരിയായ കവയിത്രിക്കു ലഭിക്കുന്ന വലിയൊരു പുരസ്കാരമായിരുന്നു അത്. അത് ആര്‍. ലോപയെക്കുറിച്ചായിരുന്നു. ലോപയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ കാലമായിരുന്നു അത്. ഇന്ന് തുടക്കക്കാരിയില്‍ നിന്നും ഇരുത്തംവന്ന കവിയായി ലോപ മാറിയിരിക്കുന്നു. 2012 ലെ കേന്ദ്രസാഹിത്യ അക്കാഡമിയുടെ യുവപുരസ്കാരം ലോപയുടെ പ്രതിഭയ്ക്കു മാറ്റു കൂട്ടുന്നു. പരസ്പരം എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. ലോപ തന്റെ എഴുത്തു രീതികതളെക്കുറിച്ചും കവിതകളെക്കുറിച്ചും സംസാരിക്കുന്നു.

എഴുത്തിലേക്കുള്ള വരവ് ?

സത്യം പറഞ്ഞാല്‍ എഴുതുമെന്നോ എഴുത്തുകാരിയാകുമെന്നോ ഒരിക്കലും കരുതിയിട്ടില്ല. ശരിക്കു ഞാന്‍ എഴുത്തുകാരിയായതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും എന്റെ മുത്തച്ഛനുള്ളതാണ്. എനിക്ക് മൂന്നു വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. മുത്തച്ഛനും അമ്മയുമാണ് എന്നെ വളര്‍ത്തുന്നത്. കഥാപ്രസംഗമായിരുന്നു മുത്തച്ഛന്റെ മേഖലയെങ്കിലും എഴുത്തിനോടും വായനയോടും വലിയ അടുപ്പമുണ്ടായിരുന്നു. ഒന്നു രണ്ടു പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹമാണ് എന്നെ വായനയുടെ ലോകത്തിലേക്കു നയിക്കുന്നത്. പിന്നീട് ആ വായന വളരെ വിപുലമാക്കുകയായിരുന്നു. ഞാന്‍ എന്തെങ്കിലും എഴുതിയി്ട്ടുണ്ടെങ്കില്‍, എന്റെ ഭാഷ നല്ലതാണ് എന്ന് ആരെങ്കിലു പറയുന്നുണ്ടെങ്കില്‍ അതിനെല്ലാം മുത്തച്ഛനിലൂടെ കിട്ടിയ വായനാശീലമാണ് അടിത്തറ.

ആദ്യത്തെ എഴുത്ത് ഏതായിരുന്നു? എഴുത്ത് സീരിയസ് ആയി കണ്ടു തുടങ്ങിയത് എന്നു മുതലാണ്. ?

സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരെ രസിപ്പിക്കാനായിട്ട് ചില പാട്ടുകളെഴുതുമായിരുന്നു. പാട്ടുകളെന്നു പറയാമോ എന്നറിയില്ല. അന്നു കേട്ട ചില സിനിമാപ്പാട്ടുകളുടെ പാരടി. പിന്നെ, കേട്ടിട്ടുള്ള കുറെ തമാശകള്‍ പാട്ടുരൂപത്തിലാക്കിയത്. അങ്ങനെയങ്ങനെ കുറെയെഴുത്തുകള്‍. അന്നൊന്നും കവിത എഴുതണം എന്നൊന്നും തീരുമാനിച്ചിട്ടില്ല. കോളജ് പഠനകാലത്ത് ചില സുഹൃത്തുക്കളാണ് കവിത പ്രസിദ്ധീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെയാണ് മാതൃഭൂമിയുടെ കവിതാ മത്സരത്തിന് കവിത അയക്കുന്നത്. 2000ലാണത്.  അപ്പോഴും, പ്രതീക്ഷയൊന്നുമില്ല. എന്തായാലും എന്റെ ഭാഗ്യം കൊണ്ട് ആ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യമായി മത്സരത്തിനയച്ച ആദ്യ കവിതയ്ക്കു ഒന്നാം സ്ഥാനം ലഭിച്ചത് എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.  'മനസ്' എന്നതായിരുന്നു കവിതയുടെ പേര്. ശരിക്കും എനിക്ക് ലഭിച്ച വലിയ പുരസ്കാരം അവാര്‍ഡു നിര്‍ണയ സമിതിയുടെ വിലയിരുത്തലാണ്. ഇരുത്തംവന്ന കവയിത്രിയായാണ് ലോപയെന്നാണ് അവാര്‍ഡ് നിര്‍ണയസമിതി വിലയിരുത്തിയത്.  മാതൃഭൂമി' അവാര്‍ഡ് ലഭിച്ച ശേഷമാണ് ശരിക്കു ഞാന്‍ കവിതയെഴുതുമെന്ന കാര്യം പലരും അറിയുന്നത്. ഒന്നാം സ്ഥാനം കിട്ടിയ ശേഷമാണ് എന്റെ കവിത മറ്റുള്ളവരെ കാണിക്കാനുള്ള ധൈര്യം എനിക്കുണ്ടായത്.

കവിതയ്ക്ക് ആനുകാലിക സംഭവങ്ങളെ വിഷയമാക്കാറുണ്ടോ ?

പലപ്പോഴും വളരെ സമയം എടുത്താണ് ഞാന്‍ കവിത എഴുതാറുള്ളത്. ചില ആശയങ്ങള്‍ മാസങ്ങളോളം മനസില്‍ കിടക്കാറുണ്ട്. ആനുകാലിക സംഭവങ്ങളെക്കാള്‍ മൗലിക പ്രശ്‌നങ്ങളാണ് പലപ്പോഴും എന്റെ കവിതകളില്‍ കൂടുതലായി കാണുന്നത്. ആനുകാലിക സംഭവങ്ങളും കവിതയ്ക്ക് വിഷയമാവാറുണ്ട്. പക്ഷേ, കൃത്യമായി തീരുമാനിച്ച് ഇന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നു വിചാരിച്ച് കവിത എഴുതിയിട്ടില്ലെന്നു  തന്നെപറയാം.

സ്ത്രീകളുമായി ബന്ധപ്പെട്ട കവിതകളാണ് കൂടുതലായി എഴുതിയിട്ടുള്ളതെന്നു തോന്നുന്നു? ഉദ്യോഗസ്ഥ, വൃദ്ധ ഡോട്ട് ഹോം തുടങ്ങിയ കവിതകള്‍ ഉദാഹരണമായെടുത്ത് സ്ത്രീപക്ഷ എഴുത്തുകാരിയെന്നു വിശേഷിപ്പിച്ചാല്‍ ?

ഒരിക്കലും ശരിയാവില്ല. കവിതയ്ക്കായി തെരഞ്ഞെടുക്കുന്ന വിഷയത്തെ സ്ത്രീപക്ഷത്തു നിന്നു നോക്കിക്കാണുന്നുണ്ടാവാം. അത് ഞാനൊരു സ്ത്രീ ആയതു കൊണ്ടു സ്വാഭാവികമായി നടക്കുന്ന കാര്യമാണ്. അല്ലാതെ, സോ കോള്‍ഡ് സ്ത്രീപക്ഷ രചനകളല്ല ഞാന്‍ നടത്താറുള്ളത്. അത്തരത്തില്‍ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നത് ശരിയല്ല.

ഇതിഹാസങ്ങളില്‍ നിന്നും നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ കവിതയില്‍ കടന്നുവരുന്നുണ്ടല്ലോ ? ചരിത്രത്തില്‍ നിന്നും. കൃത്യമായി തീരുമാനിച്ച് ഉപയോഗിക്കുന്നതാണോ ?


ഞാന്‍ മുമ്പു പറഞ്ഞതുപോലെ അത് എന്റെ വിശാലമായ വായനയില്‍ നിന്നും കടന്നു വരുന്നതാണ്. കൈകേയിയും സീതയുമെല്ലാം അങ്ങനെ ലഭിച്ചതാണ്. വളരെ ചെറുപ്പം മുതലേ ഇതിഹാസങ്ങള്‍ വളരെ താത്പര്യത്തോടെ വായിക്കുമായിരുന്നു. പിന്നെ ചരിത്രത്തില്‍ നിന്നും ജൊവാന്‍ ഓഫ് ആര്‍ക്ക് വലിയൊരു പചോദനമായിരുന്നു. അങ്ങനെയാണ് അവര്‍ കവിതയില്‍ വരുന്നത്.

ഒരു പഴഞ്ചന്‍ കവിയാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ടല്ലോ ? വൃത്തനിബദ്ധമായ കവിതകള്‍ ഇന്ന് ഔട്ട് ഓഫ് ഫാഷനല്ലേ ?

ആ വിലയിരുത്തലില്‍ സന്തോഷമുണ്ട്. അതൊരു ആക്ഷേപമായി കരുതുന്നില്ല. അതു കൊണ്ടുതന്നെ അതില്‍ എനിക്ക് നിരാശയോ വിഷമമോ ഇല്ല. പിന്നെ, മറ്റൊരു കാര്യം എനിക്ക് വായിക്കാനിഷ്ടം വൃത്തബന്ധിതമായ കവിതകളാണ്. മനസിന് ശാന്തിയും സമാധാനവും ലഭിക്കുന്നത് ഇത്തരം കവിതകള്‍ വായിക്കുമ്പോഴാണ്. പിന്നെ കാലത്തിനനുസരിച്ച് എഴുതുക എന്നു പറയുന്നത് കാലുമുറിച്ചു കളയുന്ന പോലെയാണ്. അത് നടക്കില്ല.

അതായത് പുത്തനെഴുത്തിനോട് താത്പര്യമില്ലെന്നു പറയാം. അല്ലേ ?

എന്നു പറയാനാവില്ല. അങ്ങനെ ഞാന്‍ പറഞ്ഞതിനെ വ്യാഖ്യാനിക്കുകയും വേണ്ട. എന്റെ ഒപ്പം കവിതകളെഴുതിയിരുന്ന നിരവധി പേരുടെ കവിതകള്‍ എനിക്ക് ഇഷ്ടമാണ്. അവരാരും  വൃത്ത}നബദ്ധമായി എഴുതാറില്ലല്ലോ.  മോഹനകൃഷ്ണന്‍ കലടി, ഗിരിജ പാതേക്കര ഇവരുടെയെല്ലാം കവിത എനിക്ക് വളരെ ഇഷ്ടമാണ്.  പിന്നെ ഇന്ന് പുതിയ ധാരാളം കവികളുണ്ടല്ലോ. ഡോണമയൂരയും അഭിരാമിയും വളരെ പ്രതീക്ഷ നല്‍കുന്ന എഴുത്തുകാരാണ്.

അധ്യാപികയും ഭാര്യയും അമ്മയുമാണല്ലോ ? ഈ ഉത്തരവാദിത്തങ്ങള്‍ എഴുത്തിനെ ബാധിക്കാറുണ്ടോ ? 

ശരിക്കും എഴുത്ത്് കോംപ്രമൈസ് ചെയ്യേണ്ടി വരാറുണ്ട്. സ്കൂളിലെ ജോലി വീട്ടിലെ കാര്യങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി എഴുത്തിലേക്കെത്തുമ്പോള്‍ പലപ്പോഴും വളരെ വൈകാറുണ്ട്. എനിക്കു തോന്നുന്നത് ഏതാണ്ട് എല്ലാ എഴുത്തുകാരികളും ഈ പ്രശന്ം നേരിടുന്നുണ്ട്. ശരിക്കും ഉദ്യോഗസ്ഥ എന്ന കവിത ഞാന്‍ എന്റെ അനുഭവങ്ങളില്‍ നിന്നു എഴുതിയതാണ്. "അത് ഞാന്‍ എന്നെക്കുറിച്ചെഴുതിയതാണ്. ജോലി, കുടുംബം. ഈ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ കോംപ്രമൈസ് ചെയ്യേണ്ടി വരുന്നത് എന്റെ എഴുത്തിനോടാണ്. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ത്ത് എഴുതാന്‍ ഇരിക്കുമ്പോഴേക്കും രാത്രി ഏറെ വൈകും. 24 മണിക്കൂര്‍ പോരെന്ന കണ്ടെത്തലില്‍ അപ്പോഴേക്കും ആ ദിവസവും കഴിയുന്നു. ഇത് എല്ലാ എഴുത്തുകാരികളുടെയും പ്രശ്‌നമാണ്. ഇവിടെയാണ് പുരുഷന്‍ തികച്ചും വ്യത്യസ്തനാകുന്നത്. ജീവിതത്തിലായാലും സമൂഹത്തിലായാലും സ്‌നേഹത്തിന്റെ ആവരണം നല്‍കി സ്ത്രീകള്‍ എല്ലാത്തിനോടും സമരസപ്പെടാന്‍ ശ്രമിക്കുന്നു. അപ്പോഴും തന്റെ ചിട്ടവട്ടങ്ങളില്‍നിന്ന് വേറിട്ട് സഞ്ചരിക്കാന്‍ പുരുഷന്‍ തയ്യാറാകുന്നില്ല. എഴുത്തുകാരി സ്വന്തം എഴുത്തു മുറി കണ്ടെത്തേണ്ടതും ഈ ചിന്തകളില്‍നിന്നാണ്.
.......................

(1978 ല്‍ ഹരിപ്പാട് ജനിച്ചു. പരേതനായ എന്‍ മുരളീധരന്റെയും രേണുകയുടെയും മകള്‍. കാഥികന്‍ ആര്‍. കെ. കൊട്ടാരത്തിന്റെ കൊച്ചുമകള്‍. മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം. 2000 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. കുഞ്ചുപിള്ള അവാര്‍ഡ് (2001), വി. ടി. കുമാരന്‍മാസ്റ്റര്‍ പുരസ്കാരം(2002), ഗീതാ ഹിരണ്യന്‍ സ്മാരക അങ്കണം അവാര്‍ഡ് (2003), തപസ്യയുടെ ദുര്‍ഗാദത്ത പുരസ്കാരം (2009) എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഹരിപ്പാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ലീഷ് അധ്യപികയാണ്. ഭര്‍ത്താവ്: മനോജ്. മകന്‍: ഹരിശങ്കര്‍.)

Saturday, December 29, 2012

ലിംഗം ഛേദിച്ചു കളഞ്ഞ രാത്രി


ഞാനിപ്പോള്‍ നില്‍ക്കുന്ന മണ്ണ്
അപരിചിതം
എത്ര ശ്രമിച്ചിട്ടും
ഒന്നും ഓര്‍ത്തെടുക്കാനായില്ല
കാല്‍പാടുകളില്‍
രക്തം പറ്റിയിരിക്കുന്നു
ഉരച്ചു കഴുകും തോറും
അത് കൂടുതല്‍ തെളിയുന്നു

നോട്ടം വഴിതെറ്റി
ഒളിഞ്ഞു നോട്ടമായി
ഇന്നു കണ്ട കുട്ടികള്‍
ഇന്നലെ കണ്ട കുട്ടികളല്ല
അവര്‍
ആണെന്നും പെണ്ണെന്നും പരിഭാഷപ്പെട്ടിരിക്കുന്നു
ശ്രദ്ധിച്ചു വായിച്ചിട്ടും
പരിഭാഷ മനസിലായില്ല

മുന്നിലൂടെ കടന്നുപോയ
എല്ലാ മുഖവും ഭയപ്പെടുത്തി
പെണ്ണിനായി കാത്ത
വിശുദ്ധ പ്രണയം
ഹൃദയത്തില്‍ നിന്നിറങ്ങി
അടിവസ്ത്രമഴിച്ച്
ലിംഗത്തെ ഉണര്‍ത്തി

ഉദ്ധരിച്ച ലിംഗങ്ങള്‍
സ്വയംഭോഗം മതിയാവാതെ
തെരുവില്‍ അലയുന്നു
യോനിയുടെ ആഴം
അപ്പോഴും അജ്ഞാതം

ഓരോ വഴിത്തിരിവിലും കാത്തിരുന്നു
അയല്‍ക്കാരിയെ
കളിക്കൂട്ടുകാരിയെ
നാലാം ക്ലാസുകാരിയെ
അധ്യാപികയെ
ചേച്ചിയെ
മകളെ
യോനിയുടെ ആഴം അളന്നു നോക്കാന്‍

ഇരുളില്‍
കൂര്‍ത്ത പല്ലുകളും
കറുത്ത രോമങ്ങളുള്ള തോലുടുപ്പുമിട്ട
വിചിത്ര രൂപിയായ
ബസില്‍ നിന്നും
ഒരു നഗ്നശരീരം
തെരുവിലേക്കെറിയപ്പെട്ടു

മണ്ണില്‍ വീണ രക്തത്തുള്ളികളില്‍
ചവിട്ടി നിന്നു വായിച്ചപ്പോള്‍
പെണ്ണിന്റെ പരിഭാഷ മനസിലായി

രാത്രി വളരെ വൈകി
അമ്മ കിടക്ക വിരിച്ചു
മകള്‍ക്ക്,
ഉറങ്ങാനല്ല
ഉറക്കാതിരിക്കാന്‍
കൂടെ ഉപദേശവും
ഉറ ശരിയായി ഉപയോഗിക്കുന്നതിനെക്കുറിച്ച്

മനുഷ്യത്വം വറ്റി
വെറും ശരീരമായപ്പോള്‍
തന്റെ പ്രണയത്തിന്റെ വിശുദ്ധിക്കായി
ഒരാള്‍
ആ രാത്രിയില്‍
തന്റെ ലിംഗം ഛേദിച്ചു കളഞ്ഞു

Sunday, December 2, 2012

കഥകള്‍ ആവശ്യപ്പെടുന്ന അനുഭവങ്ങള്‍



നോവലിസ്റ്റ് സുസ്‌മേഷ് ചന്ദ്രോത്തുമായി നടത്തിയ അഭിമുഖം
ദീപിക വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌


.................................

സുസ്‌മേഷ് ചന്ത്രോത്ത്
1977 ല്‍ ഇടുക്കിയിലെ വെള്ളത്തൂവലില്‍ ജനിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ'യുവപുരസ്‌കാര്‍' ഈ വര്‍ഷം ലഭിച്ചു. കഥകള്‍ സംസ്ഥാന സര്‍ക്കാര്‍ നാലാം ക്ലാസിലും എം.ജി.സര്‍വ്വകലാശാലയിലും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട .2009ലെ കേരള സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ് തിരക്കഥയ്ക്ക്(ആതിര 10 സി) ലഭിച്ചു.കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്,അങ്കണം അവാര്‍ഡ്,സാഹിത്യശ്രീ പുരസ്‌കാരം,കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം,തോപ്പില്‍ രവി അവാര്‍ഡ്,ഇടശ്ശേരി അവാര്‍ഡ്,ഈ പി സുഷമ എന്‍ഡോവ്‌മെന്റ്,ജേസി ഫൌണ്‍ടേഷന്‍ അവാര്‍ഡ്,പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്‌കാരം, ഡിസി ബുക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്(2004ല്‍ ആദ്യനോവലായ 'ഡി'യ്ക്ക്.)എന്നിവയാണ് ലഭിച്ച മറ്റ് പുരസ്‌കാരങ്ങള്‍. 9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പര്‍ ലോഡ്ജ് മാധ്യമം ആഴ്ചപ്പതിപ്പിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2006ല്‍ 'പകല്‍' സിനിമയ്ക്ക് തിരക്കഥയെഴുതി. തുടര്‍ന്ന് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി എന്നീ ഹ്രസ്വ സിനിമകള്‍ക്കും തിരക്കഥയെഴുതി.. കൃതികള്‍: ഡി, 9, പേപ്പര്‍ ലോഡ്ജ് , മറൈന്‍ കാന്റീന്‍ (നോവലുകള്‍ ), നായകനും നായികയും(നോവെല്ല), വെയില്‍ ചായുമ്പോള്‍ നദിയോരം,ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാര്‍ഗം,കോക്ടെയ്ല്‍ സിറ്റി, മാമ്പഴമഞ്ഞ, സ്വര്‍ണ്ണമഹല്‍ ,മരണവിദ്യാലയം,ബാര്‍ കോഡ്(കഥാസമാഹാരങ്ങള്‍).)
....................................................................................................
സുസ്‌മേഷ് ചന്ത്രോത്ത് / സന്ദീപ് സലിം

മലയാളിയുടെ മാറുന്ന ജീവിതത്തെ കഥകളിലേക്ക് ആവാഹിച്ചെടുക്കുന്നതില്‍ അസാധാരണമായ വൈ'വം പുലര്‍ത്തുന്ന എഴുത്തുകാരനാണ് സുസ്‌മേഷ് ചന്ത്രോത്ത്. പ്രായം കൊണ്ട് ചെറിപ്പക്കാരുടെ പട്ടികയില്‍പ്പെടുത്തുമ്പോഴും ഇരുത്തം വന്ന ഒരെഴുത്തുകാരന്റെ തഴക്കവും വഴക്കവുമാണ് സുസ്‌മേഷിന്റെ എഴുത്തില്‍ കണ്ടെത്താനാവുക. പുതിയ 'ാവുകത്വത്തിലൂടെ കടന്നു പോകുന്ന സമകാലിക മലയാള കഥയുടെ നേര്‍ഖണ്ഡമാണ് സുസ്‌മേഷിന്റെ കഥകളും നോവലുകളും. 2012ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്‌കാര്‍ നേടിയ സുസ്‌മേഷ് ചന്ത്രോത്ത് എഴുത്തിനെക്കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു.

എഴുത്തും ജീവിതവും തമ്മില്‍ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു? എഴുത്തില്‍ എപ്പോഴെങ്കിലും പരിചിതരായ വ്യക്തിത്വങ്ങള്‍ കഥാപാത്രങ്ങളായിട്ടുണ്ടോ?     
അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിത്തന്നെയാണല്ലൊ നമ്മളെഴുതുന്നത്. തന്റെയും മറ്റുള്ളവരുടെയും അനുഭവങ്ങളിലാണ് എഴുത്തുകാരന്റെ ഭാവന കെട്ടിപ്പടുക്കേണ്ടത്്. അനുഭവങ്ങളോട് സത്യസന്ധതപുലര്‍ത്തിക്കൊണ്ടു വേണം ഏതൊരെഴുത്തുകാരനും എഴുതാന്‍. അത് ഉത്തമ സാഹിത്യമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാതെയുള്ള ഏതൊരെഴുത്തും ചവറായിരിക്കും. പൊതുസമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചോ വായനക്കാരനെ സുഖിപ്പിക്കാന്‍ വേണ്ടിയോ ഭാവനയെ റിസ്ട്രിക്റ്റ് ചെയ്യരുത്. ഞാനെഴുതിയിട്ടുള്ളതെല്ലാം ഞാനുള്‍പ്പെട്ട സാമൂഹ്യജീവിതത്തില്‍ നിന്നും ലഭിച്ചതാണ്. 
    തീര്‍ച്ചയായും പരിചിതരായ വ്യക്തികള്‍ കഥാപാത്രങ്ങളായി എഴുത്തില്‍ കടന്നു വരാറുണ്ട്. 9 ലെ നിരവധി കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരാണ്. അവരില്‍ പലരും നോവല്‍ വായിച്ചിട്ടുമുണ്ട്. തൃശൂരിലെ ജീവിച്ചിരിക്കുന്ന നിരവധി ആളുകള്‍ കഥാപാത്രമായി വന്നിട്ടുള്ള നോവലാണ് പേപ്പര്‍ ലോഡ്ജ്. 

സുസ്‌മേഷിന്റെ രചനകള്‍ പലതും സ്ഥലത്തിന്റെ ചരിത്രം കൂടിയാവുന്നുണ്ട്. അങ്ങനെ തന്നെയാവണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടി എഴുതുന്നതാണോ?
 സ്ഥലങ്ങളെ പ്രധാന ഭാഗമാക്കിക്കൊണ്ട് കഥപറയാന്‍ എനിക്ക് ഇഷ്ടമാണ്. കാരണം ഓരോ പ്രദേശത്തിനും ആയിരക്കണക്കിന് കഥകള്‍ പറയാനുണ്ടാവും. അത്തരത്തില്‍ നിലനില്‍ക്കുന്ന കഥകളല്ലാതെ നമുക്ക് പുതിയതായിട്ടൊരു കഥപറയാനുണ്ടാവണം. സ്ഥലങ്ങളുടെ ചരിത്രം എഴുതുക എന്ന നിര്‍ബന്ധമൊന്നുമില്ല. ചിലപ്പോള്‍ ചില സ്ഥലങ്ങളും അവയുടെ പ്രത്യേകതകളും നമ്മുടെ മനസ്സിലേക്ക് കടന്നു വരികയാണു പതിവ്. 2005 ല്‍ ഞാനെഴുതിയ ഒരു കഥയുണ്ട് ചെമ്മണ്ണാര്‍-നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രി യാത്ര. ആ കഥ അങ്ങനെയെഴുതണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചതോ തീരുമാനിച്ചതോ ആയിരുന്നില്ല. എറണാകുളത്തുനിന്നും നെടുങ്കണ്ടത്ത് പോയൊരു സന്ദര്‍ഭത്തില്‍ അവിടെ നിന്നും രാത്രിയില്‍ മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും വാഹനങ്ങള്‍ കിട്ടാതെ അവിടെ താമസിക്കേണ്ടി വന്നു. അന്ന് എനിക്കുണ്ടായ അനുഭവങ്ങളില്‍ നിന്നും ഞാനുണ്ടാക്കിയെടുത്ത കഥയാണ് അത്. ആ രചനയില്‍ സ്ഥലങ്ങളുടെ പ്രത്യേകതകള്‍ കൂടി കടന്നു വന്നത്. സ്വാഭാവികം. എന്നാല്‍ ചില കൃതികളില്‍ അംശം ദേശം എന്ന സ്ഥലം ഞാനുപയോഗിച്ചിട്ടുണ്ട്. അംശദേശം എന്ന സ്ഥലം സാങ്കല്‍പ്പികമാണെങ്കിലും വള്ളുവനാടന്‍ ഗ്രാമപ്രദേശങ്ങളുടെ ഒരു ഛായ ഈ സ്ഥലത്തിന് ഞാന്‍ നല്‍കിയിട്ടുണ്ട്. അത് മനപൂര്‍വ്വമാണ്.
   പേപ്പര്‍ ലോഡ്ജ് എന്ന കൃതിയിലേക്കെത്തുമ്പോള്‍ കഥ നടക്കുന്നത് തൃശൂരാണ്. ഞാന്‍ നാലഞ്ചു വര്‍ഷം ജോലി ചെയ്ത സ്ഥലമാണ് തൃശൂര്‍. അതുകൊണ്ടുതന്നെ എനിക്ക് പരിചിതമായിട്ടുള്ള സ്ഥലമാണ്.

പുതുതലമുറയെഴുത്തുകാര്‍ പാറ്റേണുകളുടെയും അ്യൂുകരണങ്ങളുടെയും പിന്നാലെപോകുന്നതായി ആരോപണമുണ്ടല്ലോ? എന്തു തോന്നുന്നു?
    അതിനോട് ഞാന്‍ യോജിക്കുന്നില്ല. അവര്‍ എഴുത്തില്‍ പൂര്‍വമാതൃകകളെ പിന്‍ പറ്റുന്നുണ്ടാവാം അത് എല്ലാ തലമുറയിലും നടന്നു വന്നിട്ടുളളതാണല്ലോ. പിന്നെ എഴുത്തിലും ചിന്തയിലും ആരും പുതിയതായി ഒന്നും മുന്നോട്ടുവയ്ക്കുന്നില്ല. ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാലും അവയ്‌ക്കെല്ലാം കൃത്യമായ പൂര്‍വമാതൃകകള്‍ കണ്ടെത്താനാവും. മൗലീകം എന്നു പറയാവുന്ന ഒന്നും പ്രപഞ്ചത്തിലില്ല. കോടാനുകോടി വര്‍ഷങ്ങളായി നടന്നിട്ടുള്ള കാര്യങ്ങളുടെ ആവര്‍ത്തനം മാത്രമാണ് നടക്കുന്നത്. പുതിയ വിഷയങ്ങളില്ല, കഥാപാത്രങ്ങളില്ല, കണ്ടുപിടുത്തങ്ങളുമില്ല.
ഉദാഹരണത്തിന് റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചു. അതി്യൂ് അവര്‍ക്ക് പക്ഷികള്‍ മാതൃകയുണ്ടായിരുന്നു. വൈദ്യുതി കണ്ടുപിടിച്ചു. അതിനും എത്രയോ മുമ്പേ ഇടിമിന്നല്‍ ഉണ്ടായിരുന്നു. ഊര്‍ജ്ജമുണ്ടായിരുന്നു. അതുകൊണ്ടു ഒരു എഴുത്തുകാരന് കഥയോ കഥാപാത്രങ്ങളോ ഭാവനയില്‍ നിന്നും സൃഷ്ടിച്ചെടുക്കുവാനാവില്ല. പൂര്‍വ്വ മാതൃകകളെ പിന്‍പറ്റേണ്ടിവരും.

സ്ഥലങ്ങളെ മുന്‍നിര്‍ത്തി മാത്രമല്ല, ജീവിച്ചിരുന്ന വ്യക്തികളെ മുന്‍ നിര്‍ത്തിയും താങ്കള്‍ കഥകളെഴുതാറുണ്ടല്ലോ?
    എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ സാമൂഹികപ്രതിജ്ഞാബന്ധത ഇവിടെ പ്രധാനമാണ്. വായനക്കാരന് രസിക്കാനുള്ള എന്തെങ്കിലുമൊന്ന് കുറിക്കുക എന്നതിനപ്പുറം അവരെ മുന്നോട്ട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് എന്റെ എഴുത്തിന്റെ ലക്ഷ്യം.
പൊതു സമൂഹം മറന്നു പോയതോ മറക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്തിട്ടുള്ള ചില കാര്യങ്ങളെ കൃത്യമായി ഓര്‍മ്മപ്പെടുത്തുക എന്നതാണ് ഇത്തരം കഥാപാത്രങ്ങളെ മുന്‍ നിര്‍ത്തി കഥപറയുന്നതിലൂടെ ഞാന്‍ ലക്ഷ്യം വയ്ക്കുന്നത്.
   കേരളത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സമയത്ത് അമ്പതുവര്‍ഷത്തെ അഭിമാ്യൂങ്ങളെപ്പറ്റിയും ്യൂേട്ടങ്ങളെപ്പറ്റിയും ഇടതുവലതു പക്ഷങ്ങള്‍ ആര്‍ത്തു വിളിച്ച സമയത്താണ് വയസ് 50 എന്ന കഥയെഴുതുന്നത്. ഈ കഥയിലൂടെ ഭരണകൂടത്തിന്റെ വീഴ്ചയാണ് തുറന്നു കാട്ടിയത്. മക്യൂെ ്യൂഷ്ടപ്പെട്ട ഈച്ചരവാര്യരുടെയും ഭരണകൂടത്തി്യൂെതിരായുള്ള വേദ്യൂ ്യൂിറഞ്ഞ അദ്ദേഹത്തിന്റെ സമരത്തേയുമാണ് ആ കഥയില്‍ പ്രമേയമാക്കിയത്. ഇത്തരമൊരു ദുഖത്തെ കടല്‍ത്തീരത്ത് എന്ന കഥയില്‍ ഒ. വി വിജയ്യൂും ഇതിവൃത്തമാക്കിയിട്ടു്യു്. വിജയന്റെ വെള്ളായിയപ്പ്യൂും കേരളത്തിന്റെ ഈച്ചരവാര്യരുമാണ് സുവര്‍ണ ജൂബിലി ആഘോഷിച്ച കേരളത്തിന്റെ അടയാളങ്ങളായി ഞാന്‍ ക്യുെത്തിയത്. ഇതൊക്കെ ചില പ്രതികരണ മ്യൂോഭാവങ്ങളില്‍  ്യൂിന്നു രൂപപ്പെടുന്നതാണ്. എന്റെ പലകഥകളുടെയും പിറവി അങ്ങ്യൂെയായിരുന്നു.  

മാഹാത്മാഗാന്ധിയും പെരുന്തച്ചനും കഥാപാത്രങ്ങളായി വരുന്ന കഥകള്‍ എഴുതിയതും ഇതേ സാഹചര്യത്തില്‍ തന്നെയാണല്ലോ?
   അതെ.  എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹാത്മാഗാന്ധിയുടെ വചനം റദ്ദ് ചെയ്യപ്പെടേണ്ട കാലം കഴിഞ്ഞു. ചരിത്രത്തില്‍ നിന്നുതന്നെ അത് മായ്ച്ചു കളയണം എന്നാണ് എന്റെ നിലപാട്. എന്റെ പൊതുജീവിതമാണ് എന്റെ സന്ദേശം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ നമുക്ക് അംഗീകരിക്കാമായിരുന്നു. ഇവിടെ സ്വകാര്യ ജീവിതത്തിലും അച്ഛന്‍ എന്ന നിലയിലും അദ്ദേഹം പൂര്‍ണപരാജയമായിരുന്നു എന്നത് ചരിത്രകാരന്മാര്‍ കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ. കൊച്ചുമക്കളും മറ്റുബന്ധുക്കളും അക്കാര്യം ശരിവയ്ക്കുന്നു. ഇവിടെ അച്ഛന്‍ എന്ന നിലയില്‍ അദ്ദേഹം ലോകത്തിനു നല്‍കുന്ന സന്ദേശം തെറ്റല്ലേ.
ഗാന്ധി ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ഒന്നായിരുന്നു ലൈംഗികത. ലൈംഗികതയെ അദ്ദേഹം സമീപിച്ചിരുന്നത് ഒരു ശത്രുവിനെപ്പോലെയാണ്. അദ്ദേഹം അതിനെ മറികടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിഹാസ്യമായിരുന്നു എന്ന് നമുക്ക് അറിയാം. അതേസമയം, ലോകത്തി്യൂുമുമ്പില്‍ മ്യൂുഷ്യരാശിക്ക് ഉയര്‍ത്തിപ്പിടിക്കാവുന്ന ജീവിത മാതൃകകളില്‍ ഒന്നാണ് ഗാന്ധിസം. മറ്റൊന്ന് കമ്യൂണിസവും..
     അതേസമയം, പെരുന്തച്ചന്‍ എന്ന കഥാപാത്രം എന്നോടൊപ്പം കൂടിയത് വായനയില്‍ നിന്നും യാത്രയില്‍ നിന്നുമാണ്. 1600 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന വരരുചിയുടെ ചേമഞ്ചേരി മനയും മറ്റും സന്ദര്‍ശിച്ച സമയത്ത് മനസ്സില്‍ കയറിയതാണ് പെരുന്തച്ചന്‍. പന്നിയൂരിലെ വരാഹമൂര്‍ത്തി ക്ഷേത്രത്തിലാണ് പെരുന്തച്ചന്‍ അവസാനമായി പണിചെയ്തത്. ഒറ്റ രാത്രികൊണ്ട് ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ പണിതീര്‍ത്ത് തന്റെ ഉളി ക്ഷേത്രത്തില്‍ വച്ച് യാത്രപറഞ്ഞ് അദ്ദേഹം പോയി എന്നാണ് ഐതീഹ്യത്തില്‍ പറയുന്നത്. ഇപ്പോഴും നമുക്ക് ആ ക്ഷേത്രത്തിന്റെ പിന്നിലെ ഭിത്തിയില്‍ ഉളി കാണാം. ഒരു ഇരുമ്പ് കഷണമാണ്. അത്  അദ്ദേഹം വച്ചതാണോയെന്നു പോലും നമുക്ക് അറിയില്ല. ഐതിഹ്യമാണ്. ഇത്രയും വിസിബിളായിട്ട് ആ ഉളി അവിടെയു്യുെങ്കില്‍ അതെടുക്കാനായി പെരുന്തച്ചന്‍  മടങ്ങിവന്നാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന ചിന്തയില്‍ നിന്നാണ് പെരുന്തച്ചന്‍ കഥാപാത്രമായ 'ഒടുവിലത്തെ തച്ച് ' എന്ന എന്റെ കഥ രൂപപ്പെടുന്നത്. ദേശത്തെയും വ്യക്തികളെയും കഥാപാത്രങ്ങളാക്കി കഥയെഴുതുമ്പോള്‍ സൃഷ്ടികര്‍മത്തോടുള്ള സൃഷ്ടികര്‍ത്താവിന്റെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു്യു്. പെരുന്തച്ച്യൂെപ്പറ്റിയോ ഗാന്ധിജിയെപ്പറ്റിയോ അലസമായി എഴുതാന്‍ കഴിയുകയില്ല. ഒരു സാധാരണ കഥയെഴുതുന്നതു പോലെ എളുപ്പമല്ലത്.


എഴുത്തു കൊണ്ട് ജീവിക്കുന്ന അപൂര്‍വം പുതുതലമുറ എഴുത്തുകാരില്‍ ഒരാളാണല്ലോ താങ്കള്‍?  ജീവിക്കാന്‍ വേണ്ടിയാണോ സിനിമയ്ക്ക് തിരക്കഥകള്‍ എഴുതുന്നത്?

എഴുത്തും സിനിമയും എനിക്ക് ഉപജീവന മാര്‍ഗമല്ല. സിനിമയില്‍ എനിക്ക് താല്പര്യം ജനിക്കുന്നതിന് കാരണക്കാര്‍ എന്റെ അച്ഛനും അമ്മയുമാണ്. അമ്മ എറണാകുളംകാരിയും അച്ചന്‍ കണ്ണൂര്‍കാരനുമാണ്. ഇരുവരും വളരെ സാധാരണക്കാരുമായിരുന്നു. സിനിമയെക്കുറിച്ച് നല്ല അവബോധം ഇരുവര്‍ക്കുമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ എല്ലാ ആഴ്ചയും തിയറ്ററില്‍ സിനിമ കാണാന്‍ പോകുന്ന ഒരു പതിവ് ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. കെ.ജി. ജോര്‍ജിന്റെ കോലങ്ങള്‍ എന്ന സിനിമ തിയറ്ററില്‍ കാണാന്‍ പോയത് ഞാന്‍ നന്നായി ഓര്‍ക്കുന്നു. അത്തരമൊരു  സിനിമ തിയറ്ററില്‍ പോയി ഒരു ഫാമിലി കാണുന്നത് അസാധാരണമാണ്. ്   നട്ടിന്‍പുറത്തെ ഒരു സാധാരണ കാഴ്ചക്കാരന്റെ ഭാഷയില്‍ അതൊരു ആര്‍ട്ട് പടമാണല്ലോ? ഒരു സാധാരണ കുടുംബം ഇത്തരം സിനിമകള്‍ തെരഞ്ഞെടുത്തത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണല്ലോ? ആ ഇഷ്ടം എനിക്കും നല്ല സിനിമയോടുണ്ടായത് സ്വാഭാവികമല്ലേ. ഇതാണ് സിനിമയെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതും എനിക്ക് ഉപജീവനമാര്‍ഗമല്ലാതാക്കിയതും. സിനിമ എന്റെ ഉപജീവന മാര്‍ഗ്ഗമായിരുന്നെങ്കില്‍ ഞാന്‍ ധാരാളം സിനിമകള്‍ ചെയ്യുമായിരുന്നില്ലേ? തെരക്കുപിടിച്ച ഒരു തിരക്കഥാകൃത്താകുമായിരുന്നില്ലേ?.
    ഞാന്‍ ഉപജീവനമാര്‍ഗം അല്ലെങ്കില്‍ തൊഴില്‍  എന്ന നിലയില്‍ കണ്ടിട്ടുള്ളത്  ടെലിവിഷനെയാണ്. ഏതാണ്ട് നാലു വര്‍ഷത്തോളം അമൃത ടിവിയ്ക്കു വേണ്ടി ഹരിതഭാരതം എന്ന പ്രോഗ്രാമിന്റെ സ്‌ക്രിപ്‌റ്റെഴുതിയിരുന്നു. പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി  വ്യൂഫൈന്‍ഡര്‍  എന്ന യാത്രാവിവരണ പരിപാടിയുടെ സ്‌ക്രിപ്റ്റും എഴുതിയിരുന്നു. ഇതെല്ലാം തൊഴില്‍ എന്ന നിലയില്‍ ചെയ്തതാണ്.


എഴുത്തില്‍ ലൈംഗികതോടുള്ള സമീപ്യൂം എങ്ങ്യൂെയാണ്? ചിലഭാഗങ്ങളെ മുന്‍്യൂിര്‍ത്തി ഉയര്‍ന്നിട്ടുള്ള വിവാദങ്ങളില്‍ കഴമ്പു്യുോ? 

 കഥ ഡിമാന്‍ഡ് ചെയ്യുന്നതി്യൂ് അ്യൂുസരിച്ചാണ് കൃതികളില്‍ രതി ആവിഷ്‌കരിക്കപ്പെടുന്നത്.  അവയെ മുറിച്ചെടുത്ത് ഒറ്റയ്ക്കു നിര്‍ത്തുമ്പോഴാണ് അത് വള്‍ഗറാണെന്നു തോന്നുന്നത്. സാധാരണ മനുഷ്യന്റെ ജീവിതം പരിഗണിച്ചാല്‍ സെക്‌സിന്റെ പ്രസരമുള്ളതാണല്ലോ ? എന്നു കരുതി, ഒരു മനുഷ്യന്‍ 24 മണിക്കൂറും സംഭോഗസന്നദ്ധനല്ലല്ലോ?. അതേപോലെയാണ് സാഹിത്യത്തിലും രതിയുടെ ആവിഷ്‌കാരം ്യൂടക്കുന്നത്. ഇന്നു പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ലെഗ്ഗിംഗ്‌സും മുമ്പുപയോഗിച്ചിരുന്ന ഒന്നരയും മു്യുും അതി്യൂുമുമ്പു്യുായിരുന്ന മാറിടം മറയ്ക്കാത്ത അവസ്ഥയുമൊക്കെ ക്യുു ശീലിച്ചിട്ടുള്ളവരാണ് ്യൂമ്മള്‍. എന്തിലും ഏതിലും സൗന്ദര്യം ക്യുെത്തുക എന്നതാണ് പ്രധാ്യൂം. ലെഗ്ഗിംഗ്‌സും സ്റ്റോക്കിംഗ്‌സും ധരിച്ച കാലുകളില്‍ ്യൂഗ്നത കാണുകയല്ല വേ്യുത്. അഴകും ഫാഷ്യൂും സ്വാതന്ത്ര്യവും കാണുകയാണു വേ്യുത്. മനുഷ്യന്റെ ജീവിതം വിഷയമാകുന്ന സാഹിത്യകൃതികളില്‍ രതിയുടെ അതിപ്രസരം ആരോപിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അത് ആരെഴുതിയാലും. ഒരു കാര്യം ഞാന്‍ വളരെ വ്യക്തമായി പറയാം. വായനക്കാരനെ ഉത്തേജിപ്പിക്കാനായി ഞാനൊന്നും എഴുതാറില്ല.  രതിയെ മ്ലേച്ഛമായ ഒന്നായി കാണുന്നിടത്താണ് പ്രശ്‌നം. സ്‌നേഹപൂര്‍ണമായ രതി ദൈവം മനുഷ്യനു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. അവിടെ പ്രശ്‌നങ്ങള്‍ തീരും.


'വനിത എഴുത്തുകാരും ലൈംഗികതയും' വളരെയധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണല്ലോ? എന്തെങ്കിലും പ്രാധാന്യമുണ്ടെന്നു തോന്നുന്നുണ്ടോ?

ആദ്യമെ ഒരു കാര്യം പറയട്ടെ, തുറന്നു പറയുന്നതോ, തുറന്നു കാണിക്കുന്നതോ, തുറന്നെഴുതുന്നതോ ഒരിക്കലും വിപ്ലവമല്ല. അത് ധീരതയുമല്ല. ലൈഗികതയെക്കുറിച്ച് ഒരു വരി ഏതെങ്കിലും വനിത എഴുത്തുകാരി എഴുതിയാല്‍ അത് വിപ്ലവമാണെന്നും ധീരതയാണെന്നും അവരെ വിപ്ലവകാരികളെന്നു വിളിക്കാനും ആളുകളുള്ളതുകൊണ്ടുതന്നെയാണ് ഞാന്‍ ഈ വിഷയത്തിലുള്ള എന്റെ നിലപാടു വ്യക്തമാക്കിയത്. എഴുത്തില്‍ ആണെന്നോ പെണ്ണന്നോ വ്യത്യാസമില്ല. അവിടെ സര്‍ഗാത്മകതയാണ് മാനദണ്ഡം. അല്ലാതെ ലിംഗവ്യത്യാസമല്ല. നമ്മുടെ പല വനിത എഴുത്തുകാരികളും അവര്‍ സ്വയം എഴുത്തിനു മുകളില്‍ അവരോധിക്കുകയാണ്. ഡിസൈനര്‍ വസ്ത്രങ്ങളണിഞ്ഞും മെയ്ക്കപ്പിട്ടും നടക്കുന്ന എഴുത്തുകാരികളെതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.

ടി.പി. ചന്ദ്രശേഖരന്റ  വധവുമായി ബന്ധപ്പെട്ട് എഴുത്തുകാരുടെ നിശബ്ദതയും വാചാലതയും വിവാദമായിരുന്നല്ലോ. എങ്ങനെ കാണുന്നു അതിനെ?

നമ്മുടെ രാഷ്ട്രീയസമൂഹം എത്തിപ്പെട്ടിരിക്കുന്ന ഒരു അവസ്ഥയില്‍ നിന്നാണ് ഇത്തരം കാര്യങ്ങളുണ്ടാകുന്നത്. ചന്ദ്രശേഖരന്റെ വധം രാഷ്ട്രീയ എതിരാളികള്‍ക്കു സംഭവിച്ച ഒരു അമളിയാണ്. കേരളത്തിലെ മറ്റു ജില്ലകളില്‍ ഒട്ടും പ്രകടമല്ലാത്ത രാഷ്ട്രീയമാണ് കണ്ണൂരിലേത്. വ്യക്തികള്‍ക്കു മേലെയാണ് അവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍. തീര്‍ച്ചയായും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു സംഭവിച്ചത്. സാധാരണക്കാര്‍ക്കിടയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് ആശങ്കയുണ്ടാവാന്‍ ഈ സംഭവം കാരണമായി.
   ആരോഗ്യപരമായ സംവാദം ഇല്ലാതാകുന്നിടത്താണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരാളെ കൊല ചെയ്താല്‍ അയാളും കൂട്ടരും നിശബ്ദരാകും എന്നു ചിന്തിക്കുന്നത് മൗഠ്യമാണ്. ആരായാലും അയാള്‍ ചോദ്യങ്ങള്‍ ചോദിക്കട്ടെ, നമുക്കുത്തരം നല്‍കാം. അയാള്‍ പ്രവര്‍ത്തിക്കുന്നത് തെറ്റാണെങ്കില്‍ നമുക്ക് ശരി പ്രവര്‍ത്തിച്ചു  കാണിക്കാം. അതാണു വേണ്ടത്.
    ബിആര്‍പി ഭാസ്‌കറിന്റെ നേതൃത്വത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരേ തൃശൂരില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ ഞാന്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.


പുതുതലമുറയില്‍ ഓര്‍മക്കുറിപ്പുകള്‍ക്കും ആത്മകഥകള്‍ക്കുമാണ് കൂടുതല്‍ സ്ഥാനമെന്നു തോന്നുന്നു. ഒട്ടുമിക്ക മുഖ്യധാരാ ആനുകാലികങ്ങളും അവയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എങ്ങനെകാണുന്നു ഈ പ്രവണതയെ?

ഒരു മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പൊതുസമൂഹത്തിന് ആവശ്യമുണ്ടെങ്കില്‍ മാത്രം എഴുതിയാല്‍പ്പോരെ? അല്ലാതെ ഒരു എഴുത്തുകാരന്റെ ഓര്‍മകളും വ്യക്തി അനുഭങ്ങളും വായനക്കാരനെ നിര്‍ബന്ധിച്ച് വായിപ്പിക്കേണ്ട കാര്യമില്ല.

പുതുതലമുറ എഴുത്തുകാരെ കുറിച്ച്, മിക്കവരും അങ്ങയുടെ സമകാലികരുമാണല്ലോ. എങ്ങനെ വിലയിരുത്തുന്നു? 

എഴുത്തും വായനയും വളരെ സീരിയസ് ആയി കാണുന്ന തലമുറയാണ് ഇന്നത്തേതെന്നു പറയാം. ധാരാളം നല്ല എഴുത്തുകാര്‍ രംഗത്തുവരികയും ചെയ്തിട്ടുണ്ട്. അമല്‍, എന്‍. ഹരിത, പി.വി. ഷാജികുമാര്‍, വി. എം ദേവദാസ് തുടങ്ങി പേരെടുത്തു പറയാന്‍ നിരവധിപ്പേരുണ്ട്.
  ബംഗാളിലെ സന്താള്‍ ഭാഷയില്‍ എഴുതുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. സൗഹൃദസംഭാഷണങ്ങള്‍ക്കിടയിലും കാപ്പികുടിക്കുന്നതിനിടയിലും ഹോട്ടലിലിരുന്നും അദ്ദേഹം കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കും. അവയെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്യും. ആത്മകഥയും അദ്ദേഹം എഴുതിപ്പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അദ്ദേഹത്തെ പോലെയാണ് നമ്മുടെ പല കവികളും.
 
ചലച്ചിത്രലോകത്തെ അനുഭവങ്ങള്‍ എന്തക്കെയായിരുന്നു?

2006 ല്‍ എം. എ നിഷാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പകല്‍ ആണ് ഞാന്‍ രചന നിര്‍വഹിച്ച ആദ്യ ചിത്രം. പിന്നീട് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, അമൃത ടിവി നിര്‍മിച്ച ആതിര 10സി എന്നീ ഹ്രസ്വചിത്രങ്ങളും രചിച്ചു. ആതിര 10സിയുടെ തിരക്കഥയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന്‍ പ്രിയനന്ദനനു വേണ്ടി അശോകന്‍ ചരുവിലിന്റെ മരിച്ചവരുടെ കടല്‍ എന്ന കഥയെ അടിസ്ഥാനമാക്കി തിരക്കഥ എഴുതി. ചിത്രീകരണവും പൂര്‍ത്തിയായി.

ആദ്യമായി അച്ചടി മഷി പുരണ്ട കൃതി ഏതാണെന്ന് ഓര്‍മ്മയുണ്ടോ?

തീര്‍ച്ചയായും 'കൊലുസ്' എന്നു പറയുന്ന ഒരു ഇന്‍ലന്‍ഡ് മാസികയിലാണ്. 'അമ്മിണി' എന്നായിരുന്നു കഥയുടെ പേര്. ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുടെ വലിപ്പമുള്ള കഥ. പ്രസിദ്ധികൃതമായത് 1991 ലോ 92ലോ ആണെന്നു തോന്നുന്നു. ഏറ്റവും രസകരമായ സംഭവം അതില്‍ അത് പ്രസിദ്ധീകരിച്ച വര്‍ഷം അച്ചടിച്ചിട്ടില്ല എന്നതാണ്. ആ മാസിക ഞാന്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ദേശാഭിമാനിയുടെ ഞായറാഴ്ചപ്പതിപ്പിലാണ് എന്റെ വലിപ്പമുള്ള കഥ ആദ്യമായി അച്ചടിക്കുന്നത്. ഒരു ഫുള്‍ സൈസ് ഫോട്ടോയുടെ വലിപ്പമുള്ള കഥയായിരുന്നു അത്. ''വത്സല സുകുമാരന്‍ സ്വപ്നം കാണുന്നു'' എന്നതായിരുന്നു കഥയുടെ പേര്. കാലിഗ്രാഫി ചെയ്ത തലക്കെട്ടോടെയും കഥാപാത്രങ്ങളുടെ ഇലസ്‌ട്രേഷ്യൂോടെയും അച്ചടിക്കുന്ന എന്റെ ആദ്യത്തെ കഥയും അതാണ്. യാദൃശ്ചികമെന്ന് പറയട്ടെ ആ ഞായറാഴ്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ച വര്‍ഷം അച്ചടിച്ചിട്ടുണ്ടായിരുന്നില്ല. പിന്തിരിഞ്ഞു ്യൂോക്കുമ്പോള്‍ കിട്ടുന്ന വിചിത്രമായ ചില അ്യൂുഭവങ്ങളാണ് ഇതൊക്കെ.

എഴുത്തുകാരന്‍ എന്ന നിലയില്‍ സ്വാധീനിച്ച നിരവധി വ്യക്തികളുണ്ടാവുമല്ലോ? അവര്‍ ആരൊക്കെയാണ്? 

എന്നെ എഴുത്തുകാരന്‍ എന്ന നിലയിലും പ്രതിഭകള്‍ എന്ന നിലയിലും സ്വാധീനിച്ചിട്ടുള്ള നിരവധിപേപരുണ്ട്. യു. പി ജയരാജ്, വിക്ടര്‍ ലീനസ്, എം. സുകുമാരന്‍, മേതില്‍ രാധാകൃഷ്ണന്‍, പി. പദ്മരാജന്‍, മാധവിക്കുട്ടി, കോവിലന്‍, ഉറൂബ്, എം. പി. നാരായണ പിള്ള, വി. പി. ശിവകുമാര്‍, മിലന്‍ കുന്ദേര, ദസ്തയോവിസ്‌കി. ചിലപ്പോഴൊക്കെ തോന്നും ബാലപംക്തികളില്‍ എഴുതുന്ന കുട്ടികളുടെ പ്രതിഭയൊന്നും ഇവര്‍ക്കാര്‍ക്കുമില്ലെന്ന്.




കല്ലുമായൊരു സംഭാഷണം


(പോളീഷ് കവിത)
രചന:- വിസ്വാര സിംബോഴ്‌സ്‌ക
മൊഴിമാറ്റം: - സന്ദീപ് സലിം
.....................................................

കല്ലിന്റെ പൂമുഖപ്പടിയില്‍ ഞാന്‍ മുട്ടി
ഇതു ഞാനാണ്,എന്നെ അക്തകതേക്കു വിളിക്കു
എനിക്ക് നിന്നിലേക്കു പ്രവേശിക്കണം
എല്ലാം ചുറ്റിക്കാണം
എനിക്ക് നിന്റെ ഗന്ധം ആസ്വദിക്കണം
കടന്നു പോകു, കല്ലു പറഞ്ഞു
ഞാന്‍ അടച്ചു പൂട്ടപ്പെട്ടിരിക്കുന്നു
നിയെന്നെ തല്ലത്തകര്‍ത്താലും
ഞങ്ങള്‍ അടഞ്ഞുതന്നെയിരിക്കും
മണല്‍ത്തരികളെ പ്പോലെ ഞങ്ങളെ പൊടിച്ചെടുത്താലും
നിങ്ങളെ അകത്തു കടത്തില്ല

കല്ലിന്റെ പൂമുഖപ്പടിയില്‍  ഞാന്‍ മുട്ടി
ഇതു ഞാനാണ്, എന്നെ അകത്തേക്കു വിളിക്കു
ജ്ഞാസയാണ് എന്നെ ഇവിടെയെത്തിച്ചത്
അതുമാറാന്‍ ജീവിതെ വേണം
എനിക്ക് നിന്റെ കൊട്ടാരത്തില്‍
അലസ ഗമനം  നടത്തണം
പിന്നെ ഒന്നു കൂടിയുണ്ട്
ഒരിലയെ ഒരു വെള്ളത്തുള്ളി കാണണം

എന്നെ നിര്‍മിച്ചിരിക്കുന്നത് കല്ലുകൊണ്ടാണ്
കല്ലുപറഞ്ഞു
അതു കൊണ്ടു തന്നെ എന്റെ  മുഖം നിര്‍വികാരമായിരിക്കും
കടന്നു പോകു
നിന്റെ വാക്കുകള്‍  കേട്ട് ചിരിക്കാനുള്ള പേശികളെനിക്കില്ല

കല്ലിന്റെ  പൂമുഖപ്പടിയില്‍ ഞാന്‍ മുട്ടി
ഇതു ഞാനാണ്, എന്നെ  അകത്തേക്കു വിളിക്കു
നിന്റെയുള്ളിലെ വലുതും ശൂന്യവുമായ മുറികളെക്കുറിച്ച് -
ഞാന്‍ കേട്ടിരിക്കുന്നു
പ്രതിധ്വനികളില്ലാത്തതിനാല്‍
കാല്‍പെരുമാറ്റം പോലുമില്ലാതെ നിന്റെ മുറികള്‍ നിശബ്ദം
നിന്റെ  ഉള്ളിനെപ്പറ്റി നിനക്കു തന്നെ
ഒട്ടുമറിയില്ലെന്നു നീ സമ്മതിക്കണം


വലുതും ശൂന്യവുമാണ്, അതു സത്യവുമാണ്
കല്ലു പറഞ്ഞു
പക്ഷേ, അകത്ത് മുറികളില്ല
സൗന്ദര്യമുണ്ട്,
പക്ഷേ, നിങ്ങളുടെ  മോശം സംവേദക്ഷമതയ്ക്കു ചേരില്ല
നിങ്ങള്‍ക്കെന്നെ അറിയാന്‍ കഴിഞ്ഞേക്കും
പക്ഷേ, നിങ്ങളൊരിക്കലും എന്റെ ഉള്ളറിയുന്നില്ല
എന്റെ പ്രതലം നിങ്ങളുടെ മുന്നിലുണ്ട്
പക്ഷേ, അകം നിങ്ങള്‍ക്ക് തീര്‍ത്തും അന്യമാണ്

കല്ലിന്റെ പൂമുഖപ്പടിയില്‍ ഞാന്‍ മുട്ടി
ഇതും ഞാനാണ്, എന്നെ അകത്തേക്കു  വിളിക്കു
നിത്യതയ്ക്കു വേണ്ടി അഭയം ഞാന്‍ ചോദിക്കുന്നില്ല
ഞാന്‍ സന്തോഷങ്ങളില്ലാത്തവനല്ല
ഭവനരഹിതനുമല്ല
തിരിച്ചുപോകാന്‍ യോഗ്യമായ  ലോകമുണ്ടെനിക്ക്
ഞാന്‍ വെറുതെ കയറി,
വെറുതെ പോയ്‌ക്കോളം
എന്റെ വാക്കുകള്‍  മാത്രമായിരിക്കും
ഞാന്‍ വന്നതിനു തെളിവായുണ്ടാവുക
അതാര്‍ക്കും വിശ്വസനീയവുമാവില്ല

നിങ്ങള്‍ കടക്കരുത്, കല്ലു പറഞ്ഞു
സഹവര്‍ത്തിത്വത്തിനുള്ള വിവേകം നിങ്ങള്‍ക്കില്ല
ഈ കുറവകറ്റാന്‍ മറ്റ് ഇന്ദ്രിയബോധങ്ങള്‍ക്കാവില്ല
എത്ര ഉയര്‍ന്ന കാഴ്ചയുണ്ടായാലും,
എല്ലാം കാണുന്ന കാഴ്ചയാലും
സഹവര്‍ത്തിത്വത്തിനുള്ള ഇന്ദ്രിയം നിങ്ങള്‍ക്കില്ലെങ്കില്‍
എല്ലാം വ്യര്‍ത്ഥമാണ്
എന്താണാ വിവേകമെന്നതിനെക്കുറിച്ച്
കൃത്യമായ ധാരണ നിങ്ങള്‍ക്കില്ല
ഭാവനമാത്രമാണു നിങ്ങളക്കുള്ളത്
അത് ഇന്ദ്രിയജ്ഞാനത്തിന്റെ ബീജം മാത്രമാണ്


കല്ലിന്റെ  പൂമുഖപ്പടിയില്‍ ഞാന്‍  മുട്ടി
ഇതു ഞാനാണ്, എന്നെ അകത്തേക്കു വിളിക്കു
അനുവാദത്തിനായി കാത്തു നില്‍ക്കാന്‍
രണ്ടായിരം നൂറ്റാണ്ടുകളെനിക്കില്ല
നിങ്ങള്‍ക്ക്  എന്നെ വിശ്വാസമില്ലെങ്കില്‍
ഇലയോടും വെള്ളത്തുള്ളിയോടും ചോദിക്കു
ഉത്തരം മറ്റൊന്നാവില്ല
ഇനി, നിന്റെ തലയിലെ മുടിയിഴയോടും ചോദിക്കു

എനിക്ക് ചിരിക്കാന്‍ തോന്നുന്നു
പൊട്ടിച്ചിരിക്കാന്‍ തോന്നുന്നു
എനിക്ക് ചിരിക്കാനാവില്ലെങ്കിലും

കല്ലിന്റെ പൂമുഖപ്പടിയില്‍ ഞാന്‍ മുട്ടി
ഇതു ഞാനാണ്, എന്നെ അകത്തേക്കു വിളിക്കു

എനിക്ക് വാതിലില്ല, കല്ലു പറഞ്ഞു
................................................


I knock at the stone's front door."It's only me, let me come in.I want to enter your insides,have a look round,breathe my fill of you."

"Go away," says the stone."I'm shut tight.Even if you break me to pieces,we'll all still be closed.You can grind us to sand,we still won't let you in."

I knock at the stone's front door."It's only me, let me come in.I've come out of pure curiosity.Only life can quench it.I mean to stroll through your palace,then go calling on a leaf, a drop of water.I don't have much time.My mortality should touch you."

"I'm made of stone," says the stone,"and must therefore keep a straight face.Go away.I don't have the muscles to laugh."

I knock at the stone's front door."It's only me, let me come in.I hear you have great empty halls inside you,unseen, their beauty in vain,soundless, not echoing anyone's steps.Admit you don't know them well yourself."

"Great and empty, true enough," says the stone,"but there isn't any room.Beautiful, perhaps, but not to the tasteof your poor senses.You may get to know me, but you'll never know me through.My whole surface is turned toward you,all my insides turned away."

I knock at the stone's front door."It's only me, let me come in.I don't seek refuge for eternity.I'm not unhappy.I'm not homeless.My world is worth returning to.I'll enter and exit empty-handed.And my proof I was therewill be only words,which no one will believe."

"You shall not enter," says the stone."You lack the sense of taking part.No other sense can make up for your missing sense of taking part.Even sight heightened to become all-seeingwill do you no good without a sense of taking part.You shall not enter, you have only a sense of what that sense should be,only its seed, imagination."

I knock at the stone's front door."It's only me, let me come in.I haven't got two thousand centuries,so let me come under your roof."

"If you don't believe me," says the stone,"just ask the leaf, it will tell you the same.Ask a drop of water, it will say what the leaf has said.And, finally, ask a hair from your own head.I am bursting with laughter, yes, laughter, vast laughter,although I don't know how to laugh."

I knock at the stone's front door."It's only me, let me come in."

"I don't have a door," says the stone.



Friday, November 9, 2012

ജറുസലെം (സിറിയന്‍ കവിത)



രചന- നിസാര്‍ ഖബ്ബാനി
മൊഴിമാറ്റം- സന്ദീപ് സലിം
.....................................................


ഞാന്‍ കരഞ്ഞു , അവസാന കണ്ണുനീര്‍ത്തുള്ളിയും  വറ്റുംവരെ
ഞാന്‍ പ്രാര്‍ത്ഥിച്ചു, അവസാന മെഴുകുതിരി നാളവും അണയും വരെ
ഞാന്‍ മുട്ടിന്‍മേല്‍  നിന്നു, തറയില്‍ വിള്ളലുകള്‍ വീഴും വരെ
ഞാന്‍ ക്രിസ്തുവിനെയും മുഹമ്മദിനെയും തെരഞ്ഞു
...

ജറുസലെം, നീ പ്രവാചകരുടെ സുഗന്ധം
മണ്ണിനും വിണ്ണിനുമിടയിലെ ഏറ്റവും ചെറിയ വഴി
ജറുസലെം, നീ നിയമങ്ങളുടെ കാവല്‍ക്കോട്ട
ദു:ഖാര്‍ത്രമായ മിഴികളും വെന്തെരിഞ്ഞ വിരലുകളുമുള്ള സുന്ദരിക്കുട്ടി
നീ പ്രവാചകന്റെ  വഴിയിലെ മരുപ്പച്ച
നിന്റെ  ഗോപുരങ്ങള്‍ കണ്ണീര്‍ വാര്‍ക്കുന്നു
നീ  കറുത്ത കുപ്പായമണിഞ്ഞ യവകന്യക
യേശുവിന്റെ ജന്മദേശത്ത്
ശനിയാഴ്ച പ്രഭാതത്തില്‍ മണിയടിക്കുന്നതാര്?
കുഞ്ഞുങ്ങള്‍ക്കു കളിപ്പാട്ടങ്ങളുമായി
ക്രിസ്മസ് രാവില്‍ വരുന്നതാര്?
...

ജറുസലെം, ദു:ഖത്തിന്റെ നഗരമേ
നിന്റെ മിഴികളില്‍ അലയുന്നു  വലിയൊരു കണ്ണുനീര്‍ത്തുള്ളി
നിന്റെ മേലുള്ള കടന്നു കയറ്റം തടയന്നതാര്?
മതങ്ങളുടെ മുത്തേ
നിന്റെ രക്തപങ്കിലമായ ചുവരുകള്‍ ആരുകഴുകും?
ബൈബിളും ഖുറാനും ആരു സംരക്ഷിക്കും?
ക്രിസ്തുവിനെയും മനുഷ്യനെയും ആരു രക്ഷിക്കും?
...

ജറുസലെം, എന്റെ നഗരമേ,
എന്റെ പ്രണയമേ
നാളെ നിന്റെ  മണ്ണില്‍  നാരകങ്ങള്‍ പൂക്കും
നിന്റെ ഒലിവ് മരങ്ങള്‍ ആഹ്ലാദിക്കും
നിന്റെ മിഴികള്‍ ആനന്ദനൃത്തമാടും
നിന്റെ വിശുദ്ധമേല്‍ക്കുരകള്‍ തേടി
ദേശാടന പ്രാവുകള്‍ മടങ്ങിവരും
നിന്റെ കുട്ടികള്‍ വീണ്ടും കളിച്ചു തുടങ്ങും
നിന്റെ റോസാപുഷ്പങ്ങള്‍ നിറഞ്ഞ കുന്നുകള്‍
പിതാക്കന്‍മാരുയേയും മക്കളുടെയും സംഗമഭൂമിയാകും
...

എന്റെ നഗരം
സമാധാനത്തിന്റെയും ഒലിവുകളുടെയും നഗരം
.........................................................................................
http://www.britannica.com/EBchecked/topic/485350/Nizar-Qabbani
.............................................................................
Jerusalem


I wept until my tears were dry
I prayed until the candles flickered
I knelt until the floor creaked
I asked about Mohammed and Christ
Oh Jerusalem, the fragrance of prophets
The shortest path between earth and sky
Oh Jerusalem, the citadel of laws
A beautiful child with fingers charred
and downcast eyes
You are the shady oasis passed by the Prophet
Your streets are melancholy
Your minarets are mourning
You, the young maiden dressed in black
Who rings the bells in the Nativity
On Saturday morning?
Who brings toys for the children
On Christmas eve?
Oh Jerusalem, the city of sorrow
A big tear wandering in the eye
Who will halt the aggression
On you, the pearl of religions?
Who will wash your bloody walls?
Who will safeguard the Bible?
Who will rescue the Quran?
Who will save Christ?
Who will save man?
Oh Jerusalem my town
Oh Jerusalem my love
Tomorrow the lemon trees will blossom
And the olive trees will rejoice
Your eyes will dance
The migrant pigeons will return
To your sacred roofs
And your children will play again
And fathers and sons will meet
On your rosy hills
My town
The town of peace and olives.




Monday, July 23, 2012

പറയേണ്ടിയിരുന്നത്

ഗുന്തര്‍ ഗ്രാസ്
................................


ഞാന്‍ എന്തുകൊണ്ടു നിശബ്ദനായിരുന്നു?
യുദ്ധക്കളികളില്‍ മറയില്ലാതെ ചെയ്യുന്ന ഒന്നിനെക്കുറിച്ച്
ഇത്രയേറെക്കാലം പറയാന്‍ മടിച്ചതെന്തേ,
ഒടുക്കം
നമ്മളില്‍ അവശേഷിക്കുന്നവര്‍
ഏറിയാല്‍ അടിക്കുറിപ്പുകള്‍ മാത്രമായിരിക്കുമെന്നിട്ടു കൂടി

ഒരു വായാടിക്കു കീഴടങ്ങുന്ന,
അയാള്‍ റാലികളായി കൊരുത്തിരിക്കുന്ന ഇറേനിയന്‍ ജനതയെ 
ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള 
ആദ്യ ആക്രമണത്തിനുള്ള അവകാശമാണത്, 
ഉള്ളതായി പറയപ്പെടുന്ന അവകാശം. 
കാരണം അയാളുടെ അധികാര സീമയില്‍
അണുബോംബിന്റെ നിര്‍മാണം നടക്കുന്നുവത്രെ

നിരീക്ഷണവും മേല്‍നോട്ടവുമില്ലാതെ,
ഒരുതരം പരിശോധനയുമില്ലാതെ
കാലങ്ങളായി അണുവായുധങ്ങള്‍ ശേഖരിക്കുന്ന
മറ്റേ രാജ്യത്തിന്റെ പേരുപറയാന്‍
ഞാന്‍ മടിക്കുന്നതെന്തു കൊണ്ട് ?

ഇവിടെ,
പൊതുവായ മൗനം, വസ്തുതകളെക്കുറിച്ചുള്ളതായിരുന്നു
അതിനു മുന്നില്‍ എന്റെ മൗനം തലകുനിക്കുകയായിരുന്നു
അസ്വസ്ഥമാക്കുന്ന, ബലമായി ചാര്‍ത്തപ്പെട്ട
അസത്യമാണത്
മൗനം ഭഞ്ജിക്കപ്പെടുമ്പോള്‍
'ജൂതവിരുദ്ധനെന്ന വിധിവാചകം
എളുപ്പത്തില്‍ വീണേക്കാം

മിക്കപ്പോഴും 
എന്റെ മാതൃരാജ്യം അതിന്റെ ഹീനവും അതുല്യവുമായ കുറ്റകൃത്യങ്ങളുടെ പേരില്‍
വിചാരണ ചെയ്യപ്പെടുന്നു
എന്റെയീ രാജ്യം ഇസ്രയേലിനു മറ്റൊരന്തര്‍വാഹിനി കൂടി നല്‍കിയിരിക്കുന്നു
തികച്ചുമൊരു വ്യാപാരയിടപാട്; 
പരിഹാരക്രിയയെന്നു വാചകക്കസര്‍ത്ത് 
മുങ്ങിക്കപ്പലിന്റെ സവിശേഷത
അതിന് അണുബോബുകള്‍ തൊടുക്കാന്‍ കഴിയുമെന്നതാണ്,
ഒരൊറ്റ അണുബോംബുമുള്ളതായി 
ഇനിയും തെളിഞ്ഞിട്ടില്ലാത്ത ഒരു പ്രദേശത്തേക്ക്.
ഉണ്ടെന്ന ഭയംതന്നെ മതിയായ തെളിവ്, 
പറയേണ്ടതു ഞാന്‍ പറയും.

പക്ഷേ, 
ഇതുവരെ ഞാനെന്തിനു നിശബ്ദനായി ? 
ഒരിക്കലും മായ്ക്കാനാവാത്തൊരു കറയാല്‍
കളങ്കിതമായ എന്റെ ജന്മം കാരണത്താല്‍
എന്റെയീ പരസ്യമായ സത്യപ്രഖ്യാപനം 
അംഗീകിക്കില്ലെന്നറിയാമായിരുന്നു,
ഞാന്‍ എന്നും, എപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ഇസ്രയേല്‍
വളരെ ലോലമായ ലോക സമാധാനത്തെ 
ഇസ്രയേലിന്റെ ആണവശക്തി അപകടപ്പെടുത്തുന്നതായി
എന്തുകൊണ്ടിപ്പോള്‍, ഞാനീ വാര്‍ധക്യത്തില്‍ 
അവശേഷിക്കുന്ന മഷിത്തുള്ളിയാല്‍ പറയുന്നു ?

കാരണം, 
പറയേണ്ടതു പറഞ്ഞില്ലെങ്കില്‍,
നാളെ വൈകിപ്പോയാലോ ?
ജര്‍മന്‍കാര്‍ എന്ന നിലയില്‍ പാപഭാരം ചുമക്കുന്ന നാം
മുന്‍കൂട്ടിക്കാണാന്‍ കഴിയുന്നൊരു കുറ്റകൃത്യത്തിനു 
ദ്രവ്യം പകര്‍ന്നാല്‍
ആ കുറ്റകൃത്യ പങ്കാളിത്തത്തെ 
ഒരു സാധാരണ ന്യായത്താലും 
മായിച്ചു കളയാനാവില്ല.

ഞാന്‍ എന്റെ മൗനം ഭഞ്ജിക്കുന്നു,
കാരണം, 
പാശ്ചാത്യ ലോകത്തിന്റെ കപടത എനിക്കു മടുത്തു
പലരും തങ്ങളുടെ മൗനങ്ങളില്‍ നിന്നു മോചിതരാവുമെന്നു 
ഞാന്‍ സ്വനം കാണുന്നു
നാം നേരിടുന്ന പരസ്യമായ അപകടത്തിന്റെ ഉത്തരവാദികളോട് 
ആക്രമണം വെടിയാന്‍ ആവശ്യപ്പെടുമെന്നും. 
ഇസ്രയേലിനോടും ഇറാനോടും 
തങ്ങളുടെ ആണവശക്തിയെ 
അന്താരാഷ്ട്ര നിരീക്ഷണത്തിന് 
തുറന്നു കൊടുക്കാന്‍ നിര്‍ബന്ധിക്കുമെന്നും.

മറ്റു രക്ഷാമാര്‍ഗങ്ങളില്ല 
ഇസ്രയേലികള്‍ക്കും പാലസ്തീനികള്‍ക്കും ,
മിഥ്യാബോധങ്ങള്‍ കൈവശപ്പെടുത്തിയ ഈ പ്രദേശത്തു
ശത്രുതയില്‍ തോളോടു തോള്‍ ചേര്‍ന്നു ജീവിക്കുന് ഓരോരാജ്യത്തിനും 
ആത്യന്തികമായി നമ്മള്‍ ഓരോരുത്തര്‍ക്കും.

................................................................................................................
* വിഖ്യാത ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസിന്റെ വാട്ട് മസ്റ്റ് ബി സെഡ് എന്ന കവിതയുടെ സ്വതന്ത്രവിവര്‍ത്തനം. അമേരിക്കയില്‍ ന്യൂയോര്‍ക്ക് ടൈംസും റോമില്‍ ലാ റിപ്പബ്ലിക്കയും ഒരേ സമയം ഈ കവിത പ്രസിദ്ധീകരിച്ചു.




Thursday, June 7, 2012

ജലത്തിന്റെ വര്‍ണം

വാക്കിന്റെ ഉടലിനോട്,
നിന്റെ നിറം ജലത്തിന്റേതാണ്.
ജലം തീയായും മിന്നല്‍പ്പിണറായും മാറും
പിന്നെ, അഗ്നിജ്വാലകളായും
മിന്നല്‍പ്പിണറായും
ഒടുവില്‍
ഉറങ്ങാന്‍ എന്റെ തലയിണ തേടുന്ന
ഒരു ലില്ലിപ്പൂവാകും.
വാക്കുകളുടെ ജലസഞ്ചയമേ,
രണ്ടു ദിവസം നീ എന്റെ കൂടെ വരൂ,
രണ്ടു വാരാന്ത്യങ്ങള്‍
നുരയ്ക്കുന്ന രഹസ്യങ്ങളിലൂടെ
കടലില്‍നിന്ന് മുത്തുകള്‍ കണ്ടെടുക്കാന്‍
അതിനെ പവിഴവും കരിന്താളിയുമായി പെയ്തിറക്കാന്‍.
പ്രണയിക്കുമ്പോള്‍ കടലിനെ മാത്രം പ്രണയിക്കുന്ന
കറുത്ത ഭൂതത്തിന്റെ മായാജാലമാണ്
ഈ കാഴ്ചകളെന്ന
തിരിച്ചറിവിലേക്ക് നാമെത്തുന്നു
ദൃശ്യവും അദൃശ്യവുമായി
നീയെന്റെ  കൂടെ വരൂ
വാക്കിന്റെ ജലസഞ്ചയമേ
മരുഭൂമിയില്‍ ചുവന്നമേഘമായി
ഇഷ്ടാനുസരണം പെയ്യാനായി
മരണത്തെ ആലിംഗനം ചെയ്യുന്ന
ചിപ്പി തേടിയുള്ള എന്റെ യാത്രയില്‍
നീയെന്നോടൊപ്പം ചേരണം
എന്റെ ഇനിയുള്ള ദിവസങ്ങളെ മാറിലൊളിപ്പിച്ച,
ജലവലയങ്ങളില്‍ കുടുങ്ങിയ
താരകത്തെ തേടുവാന്‍
വാക്കുകളുടെ ജലസഞ്ചയമേ,
നീയെന്നോടു ചേരുക
ശിലകളുടെ ഉറവകളിലേക്ക്
പ്രകമ്പനങ്ങളില്‍ നിന്നു പിറവിയെടുക്കുന്ന ശിലകളിലേക്ക്
കസ്തൂരിമാനിനെത്തേടി
പ്രഭാതത്തിന്റെ വെള്ളിവെളിച്ചിലേക്ക്
ഇരുളിന്റെ കയങ്ങളില്‍
കണ്ണിചേര്‍ന്ന് ചിതറിക്കിടക്കുന്ന കാലത്തിലേക്ക്
എന്നോടൊപ്പം വരൂ
വാക്കേ, നീ അലകടലിന്റെ മുഖമുള്ളകവിതയാകട്ടെ
................................................................
സിറിയന്‍ കവി അഡോണിസിന്റെ കളര്‍ ഓഫ് വാട്ടര്‍ എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം
..............................................................................
Your colour is the colour of water,
O, body of words,
when water is leaven
or a thunderbolt or fire-
And water blazed,
became a thunderbolt,
became leaven and fire
and water lilies
which ask about my pillow
and fall asleep.
O, river of words,
journey with me for a couple of days,
a couple of weeks,
in the leaven of mysteries
to pick up the seas or explore the oysters.
Let us rain rubies and ebony
to learn that magic
is a black fairy
who loves nobody except the sea.
Journey with me,
emerging here and vanishing there.
And ask with me,
O, river of words,
about the shells which die to become
a red cloud
cascading its rain;
about an island
which walks or flies.
And ask with me,
O, river of words,
about a star captive
in the water nets,
carrying under its breasts
my last days.
And ask with me,
O, river of words,
about a stone from which water flows,
about a wave from which rocks are born,
about the animal of musk,
and a dove of light.
And descend with me
to the nets of darkness
at the bottom
where broken Time lies.
And let words be
a poem that wears
the face of the sea.

Monday, January 23, 2012

പ്രതിബിംബം

ഇന്നലെ
സ്വപ്‌നത്തില്‍ ലേഖമെഴുതി
തലക്കെട്ടിട്ടു
പുറന്തള്ളപ്പെട്ടവന്

അമ്പലവാതുക്കല്‍
ദര്‍ശനപുണ്യത്തിനായി കാത്തുനിന്നു
എന്നിട്ടും അമ്പലമില്ലാത്തവന്

പള്ളിയില്‍
അള്‍ത്താരയുടെ നിഴലില്‍
ഒതുങ്ങി നിന്നു
എന്നിട്ടും പള്ളിയില്ലാത്തവന്

സ്വയം
പ്രതിരോധത്തിന്റെ കൊടിപിടിച്ചു
എന്നിട്ടും കൊടിയില്ലാത്തവന്

വിധിപ്രകാരം
എല്ലാ കര്‍മങ്ങളും ചെയ്ത്
തിരുനെറ്റിയില്‍
ചന്ദനക്കുറി തൊട്ടു
എന്നിട്ടും കര്‍മമില്ലാത്തവന്

വെളുത്ത കുപ്പായക്കാര്‍ തന്ന
ദൈവികത കൈപ്പറ്റി
കൂദാശകള്‍ സ്വീകരിച്ചു
എന്നിട്ടും കൂദാശകളില്ലാത്തവന്

ഗാന്ധി
ചര്‍ക്ക
മാര്‍ക്‌സ്
താമര
ദാസ്ക്യാപിറ്റല്‍
വിഭാഗീയത
വിമോചന സമരം
കുറുവടി
അടിയന്തരാവസ്ഥ
വരട്ടുതത്വവാദം
രാഷ്ട്രീയം മനപാഠമാക്കി
എന്നിട്ടും രാഷ്ട്രീയമില്ലാത്തവന്

ദൈവം
വിശ്വാസം
പ്രാര്‍ഥന
യാഗം
ബലി
നിസ്കാരം
ഉപവാസം
ആത്മാവ്
നെഞ്ചില്‍
മതം ഉരുക്കിയൊഴിച്ചു
എന്നിട്ടും മതമില്ലാത്തവന്

ഉണര്‍ന്ന്
ജനാലകള്‍ തുറന്നു
വെളിച്ചം മതിയായില്ല
റാന്തല്‍ തെളിച്ചു
കണ്ണാടിയില്‍ നോക്കി
പുറന്തള്ളപ്പെട്ടവന്റെ ആലസ്യം
പ്രതിബിംബിച്ചു

Monday, January 2, 2012

കറുത്തവന്‍

അവന്,
വെളുപ്പു നിറമില്ല
സുന്ദരനല്ല
നീലകണ്ണുകളില്ല

അടയാളപ്പെടുത്തലുകള്‍
ആരും അറിഞ്ഞില്ല
രോദനം
ആരും കേട്ടില്ല
വാക്കുകള്‍
ആരും വായിച്ചില്ല
ചിന്തകള്‍
ആരും തിരിച്ചറിഞ്ഞില്ല
ചരിത്രം
ആരും രേഖപ്പെടുത്തിയില്ല

അവന്റെ,
ആഘോഷങ്ങള്‍
സ്വപ്‌നങ്ങള്‍
ബന്ധങ്ങള്‍
പ്രണയം
കാമം
ഹാസ്യം
എല്ലാം കറുത്തതായിരുന്നു

പരാജയപ്പെട്ടവരുടെ
ചരിത്രത്തില്‍
കറുത്തവരകൊണ്ട്
അടിവരയിട്ടു

പുതിയ തലമുറ
വിദ്വേഷം കൊണ്ട്
കറുത്ത
കണ്ണടവച്ച്
വീരപുരുഷനെന്ന്
വിളിച്ചു പരിഹസിച്ചു

ഭയം
കറുത്ത
കാര്‍മേഘമായി

മരണം
കറുത്ത സ്വര്‍ഗത്തില്‍
നിന്ന്
ഇരുണ്ട കോട്ടിട്ട്
വെയില്‍ കൊള്ളാതെ
തേടിയെത്തി

Wednesday, November 23, 2011

ഏഴാംമുദ്ര തുറന്ന്

കാക്കനാടനെ അനുസ്മരിക്കുമ്പോള്‍    
                                                                                                                          
       അധ്യാപകനായും റെയില്‍വേ ഉദ്യോഗസ്ഥനായും ഗവേഷകനുമായും ജീവിച്ചു. എല്ലാം ചുരുക്കംകാലം. അതിലൊന്നിലും വലിയ താത്പര്യം തോന്നിയിരുന്നില്ല. ഏതിലെങ്കിലും താത്പര്യം തോന്നിയിരുന്നെങ്കില്‍ക്കൂടി അതു താത്കാലികം മാത്രമായിരുന്നു. എഴുത്തുകാരനാവണമെന്നതായിരുന്നു എന്നത്തേയും ആഗ്രഹം. മലയാളത്തിലെ ഒന്നാം നിരഎഴുത്തുകാരനായി. എഴുത്തിലുള്ള താത്പര്യം മാത്രം ഒരിക്കലും ഇല്ലാതായില്ല. ഇപ്പോള്‍ എഴുത്തിന്റെ ലോകത്തുനിന്നു മരണം കൂട്ടിക്കൊണ്ടു പോകുമ്പോള്‍ മലയാളത്തിന് നഷ്ടമാകുന്നതു കൈപ്പുണ്യമുള്ള എഴുത്തുകാരെന. ഇതായിരുന്നു കാക്കനാടന്‍.
       രചനകളില്‍ വൈകാരിക തീവ്രത കൊണ്ടു വന്യമായ ചൂടു പകര്‍ന്ന കാക്കനാടന്‍ പ്രശംസകളെയും ക്രൂരമായ വിമര്‍ശനങ്ങളെയും ഇഷ്ടപ്പെടുന്ന എഴുത്തുകാരനല്ല. കാക്കനാടന്റെ കഥയുടെ ഉള്ളുകള്ളികള്‍ തേടിയുള്ള സൂക്ഷ്മയാത്രകള്‍ നിരൂപകരുടെയും ആസ്വാദകരുടെയും ഭാഗത്തുനിന്ന് ഉ|ായില്ല എന്നതാണു സത്യം. അതു കാക്കനാടന്‍ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. നിരൂപകരും വിമര്‍ശകരും തന്റെ കൃതികളെ എങ്ങനെ വിലയിരുത്തി എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരമിങ്ങനെ""വളരെ അപൂര്‍വം നിരൂപകര്‍ക്കു മാത്രമേ കൃതികളുടെ അന്തഃസത്ത മാനസിലാക്കാന്‍ കഴിഞ്ഞിട്ടൂളളൂ. ബാക്കിയൊക്കെ എഴുതാന്‍ വേണ്ടി എഴുതപ്പെട്ടതാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ? പിന്നെ നിരൂപണം മോശമായിപ്പോയി അല്ലെങ്കില്‍ വിമര്‍ശനം രൂക്ഷമായിപ്പോയി എന്നു പറഞ്ഞ് ആരേയും കുറ്റം പറയാന്‍ ഞാന്‍ തയാറല്ല. അവരുടെ കഴിവില്ലായ്മ. അത്രേയുളളൂ. നിരവധിപ്പേര്‍ വിമര്‍ശിച്ചിട്ടുണ്ട്. എം. കൃഷ്ണന്‍ നായര്‍ എന്റെ 'സാക്ഷി' മോശം നോവലുകളിലൊന്നാണെന്ന് ഒരിക്കലെഴുതി. പിന്നീട് എന്റെ നോവലുകളെ പ്രശംസിച്ചും എഴുതി. രണ്ടെഴുത്തും എന്നില്‍, വലിയ പ്രതികരണം സൃഷ്ടിച്ചില്ല. എന്റെ കഥകള്‍ ഞാന്‍ ആഗ്രഹിച്ചതു പോലെ നിരൂപണം ചെയ്ത നിരൂപകര്‍ വിരളം. കെ.പി. അപ്പന്‍ അതില്‍ വ്യത്യസ്തനാവുന്നു. പിന്നെ, എന്റെ ഇളയ സഹോദരന്‍ രാജന്‍ കാക്കനാടന്റെ ചില വിലയിരുത്തലുകള്‍. നമുക്കു തോന്നുന്ന കാര്യങ്ങള്‍ എഴുതുക. മറ്റുള്ളവര്‍ അതു വായിക്കണം എന്നാഗ്രഹിച്ചിരുന്നതിനപ്പുറം മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കണം എന്നാഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിരൂപകരോ വിമര്‍ശകരോ എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല.എന്റെ അജ്ഞതയുടെ താഴ്‌വരയെന്ന നോവലിനെ ഭ്രമതാത്മക നോവലെന്ന്' വിലയിരുത്തിയത് എന്നെ വളരെഅദ്ഭുതപ്പെടുത്തിയിരുന്നു''.                                                                                                                                                                                                                                                                                   
          എക്കാലവും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്നയാളായിരുന്നു കാക്കനാടന്‍. ജോണ്‍ ഏബ്രഹാം, ഭരതന്‍, പ്രഫ. ആര്‍. നരേന്ദ്രപ്രസാദ് തുടങ്ങിയവരുമായുള്ള സൗഹൃദം കാക്കനാടന്‍ എന്ന എഴുത്തുകാരനെ മോള്‍ഡ് ചെയ്‌തെടുക്കുന്നതില്‍ വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. ജോണ്‍ ഏബ്രഹാം കാക്കനാടനു സ്വന്തം സഹോദരനെപ്പോലെയായിരുന്നു. ജോണി}െക്കുറിച്ചു പറയുമ്പോള്‍ കാക്കനാടനു നൂറു നാവായിരുന്നു. ""ജോണ്‍ എനിക്ക് എന്റെ അനുജനായിരുന്നു. അവന്റെ ചിന്തയും കാഴ്ചപ്പാടുകളും മനസിലായിരുന്ന അപൂര്‍വം ചില വ്യക്തികളില്‍ ഒരാളായിരുന്നു, ഞാന്‍. അതുകൊണ്ടുതന്നെ ജോണുമായി വലിയ വൈകാരിക ബന്ധവുമുണ്ടായിരുന്നു. ജോണിനു കിടക്കാന്‍ വേണ്ടിമാത്രമായി എന്റെ വീടി}ുമുന്നില്‍ ഞാനാരു കട്ടില്‍ ഇട്ടിരുന്നു. എത്ര വൈകിവന്നു കിടന്നാലും ജോണ്‍ പുലര്‍ച്ചെ എഴുന്നേല്ക്കുമായിരുന്നു. ഉണര്‍ന്നെഴുന്നേല്ക്കുന്നത് ഒരു പ്രാര്‍ഥനയോടെയായിരുന്നു. അതു കേട്ട് എന്റെ അമ്മ പറയുമായിരുന്നു. എന്തു }ല്ല പയ്യനായിരുന്നു ജോണെന്ന്.'ജോണ്‍ മരണത്തിലേക്കുള്ള തന്റെയാത്ര തുടങ്ങിയതും. എന്റെ വീട്ടില്‍നിന്നുമായിരുന്നു. എന്റെ ആരുടെയോ ഒരു നഗരം എന്ന നോവല്‍ സിനിമയാക്കണമെന്നു ജോണ്‍ ആഗ്രഹിച്ചിരുന്നു. അതിനെക്കുറിച്ച് ഒരിക്കല്‍ ജോണ്‍ പറഞ്ഞത്, എടാ അതിലഭിനയിക്കാന്‍ പറ്റിയ ഒരു നടെന ഇതുവരെ കിട്ടിയിട്ടില്ല. ഞാന്‍ തന്നെ അഭി}യിക്കേണ്ടിവരുമെന്നാണു തോന്നുന്നത് എന്നാണ്''.
       കാക്കനാടന്റെ രചനയിറങ്ങിയ പറങ്കിമലയും പാര്‍വതിയും (അടിയറവ് എന്ന കഥയാണു പാര്‍വതി എന്ന പേരില്‍ സിനിമയായത്) സംവിധാനം ചെയ്തത് ഭരതനായിരുന്നു. ഭരതന്‍ എന്ന സംവിധായകനെ കൃത്യമായി വിലയിരുത്താന്‍ കാക്കനാടനായി. ഭരതനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ എഴുതി ""മലയാളത്തില്‍ ഇത്രയും വിഷ്വല്‍ സെന്‍സുള്ള സംവിധായകര്‍ അപൂര്‍വമാണ്. അത് എനിക്ക് നേരിട്ടു മനസിലായിട്ടു|്. ഭരതന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നുന്നത് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുമായിരുന്നില്ല എന്നതാണ്. തിരക്കഥ ഒരിക്കല്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ മാറ്റം വരുത്താന്‍ ഭരതന്‍ തയാറാകുമായിരുന്നില്ല. തന്റെ താത്പര്യത്തിലുള്ള സിനിമയിലേക്കു സഹപ്രവര്‍ത്തകരെ എത്തിക്കാനുള്ള ഭരതന്റെ കഴിവും അപാരമായിരുന്നു. ഭരതന്റെ കുറവായിട്ട് എനിക്കു തോന്നിയിട്ടുള്ളതു കാസ്റ്റിംഗിലെ പരാജയമായിരുന്നു. യഥാര്‍ഥത്തില്‍ പറങ്കിമലയുടെയൊക്കെ പരാജയത്തിനു പ്രധാനകാരണമായിട്ട് എനിക്ക് തോന്നിയിട്ടുള്ളതും ഇതാണ്. പറങ്കിമലയിലെ നായകന്‍ ബിനോയി ആ കഥാപാത്രത്തിന് ഒട്ടും ചേരുമായിരുന്നില്ല. നായിക സൂര്യ കൊള്ളാമായിരുന്നു. ബിനോയിയെ സെലക്ട് ചെയ്തതു ഭരതനായിരുന്നു. പാര്‍വതി' ഭരതന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്നാണ് എനിക്കു തോന്നുന്നത്. എന്റെ അടിയറവ്' എന്ന നോവലാണ് പാര്‍വതി എന്ന പേരില്‍ സിനിമയായത്. അതില്‍ എന്റെ കോണ്‍ട്രിബ്യൂഷനേക്കാള്‍ ഭരതന്റെ വിഷ്വല്‍ സെന്‍സാണ് മികച്ചു നില്‍ക്കുന്നത' പാര്‍വതി സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും നല്ല സിനിമ എന്നു പേരു നേടുകയുണ്ടായി.''
  കൈപ്പുണ്യമുള്ള ഈ കഥാകാരന്‍ എഴുത്തും സൗഹൃദങ്ങളും അവസാനിപ്പിച്ചു കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അവശേഷിക്കുന്നത് തിളയ്ക്കുന്ന വികാരങ്ങളുടെ എണ്ണയില്‍ മൊരിച്ചെടുത്ത കഥകളാണ്.

Monday, November 7, 2011

എഴുത്തിന്റെ കൂട്ട് (അഥവാ പുഞ്ചിരിക്കാനുള്ള ധൈര്യം)

പന്നിവേട്ട(നോവല്‍) യിലൂടെയും മരണസഹായി(കഥകള്‍)ലൂടെയും പ്രതിഭ തെളിയിച്ച യുവ എഴുത്തുകാരന്‍ വി എം ദേവദാസുമായി നടത്തിയ അഭിമുഖം
.

ഏതൊരെഴുത്തുകാരനും, പ്രത്യേകിച്ച് ഫിക്ഷനില്‍ കൈവച്ചിരിക്കുന്നയാള്‍ കഥയെഴുത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ മള്‍ട്ടി ഫെയ്‌സ്ഡ് പോസിബിലിറ്റീസില്‍ കൂടി കടന്നുപോകാറുണ്ട്. അത് ഉപയോഗിക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെടുന്നു. ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കാറുണ്ട് എന്നുപറയുന്നതാവും കൂടുതല്‍ ശരി.

Thursday, November 3, 2011

കവിതയെഴുത്ത് ജീവിതത്തിന്റെ എഡിറ്റിംഗ്

രാജേഷ് ചിത്തിര, നിങ്ങളുടെ പുസ്തകം (ഉന്മത്തതയുടെ ക്രാഷ് ലാന്‍ഡിംഗുകള്‍) വായിച്ചു പൂര്‍ത്തിയാക്കി. സത്യം തുറന്നു പറയുന്നു.... ഈ അടുത്ത് വായിച്ച പുസ്തകങ്ങളില്‍ ജീവിതത്തോട് ഇത്രമാത്രം ചേര്‍ന്നു നിന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്  ഉള്‍പ്പെടുത്തിയ പുസ്തകം.
ജീവിതത്തെ സൂക്ഷമമായി, വീണ്ടും വീണ്ടും സൂക്ഷമമായി നിരീക്ഷിച്ച് നിരീക്ഷിച്ച് ആത്യന്തിക സത്യം തേടുന്ന പുസ്തകം.
കവിതയെഴുത്ത് ജീവിതത്തിന്റെ എഡിറ്റിംഗാണ് എന്നു പറയുന്ന കവിതകളാണ് രാജേഷിന്റേത്.
ഇടത്തു നിന്നു വലത്തോട്ട്
പലവുരു വാക്കുകളെ
നിരത്തി, വെട്ടിമാറ്റി ' യാണ് എഡിറ്റിംഗ് രാജേഷ് നടത്തിയിരിക്കുന്നത്.
അച്ചടി മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്ന പുതുകവിതകളുടെ അതിര്‍വരമ്പുകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ രാജേഷിന്റെ കവിതകള്‍ ലംഘിക്കുന്നു. അത് വാക്കുകളുടെ ധാരാളിത്തം കൊണ്ട് സൃഷ്ടിക്കുന്ന മാജിക്കല്ല, മറിച്ച് ജീവിതം അതിജീവനമായി മാറുന്ന സാധാരണക്കാരന്റെ നെഞ്ചിലെ പിടച്ചിലിനോട് ചേര്‍ന്നു നില്‍ക്കാനാണ്.
'മരവും പുഴുവുമാകാതെ
വസന്തത്തിന്റെ നോവറിഞ്ഞ
ഏതോ കാറ്റില്‍ നിലം തൊടാതെ
വീണുടഞ്ഞ ഒരു കണ്ണുനീര്' ഈ വരികള്‍ മാത്രം മതി രാജേഷിന്റെ കവിതകള്‍ നിഴലിനോടല്ല ശരീരത്തോടുതന്നെയാണ് ചേര്‍ന്നു നില്‍ക്കുന്നതെന്നു തിരിച്ചറിയാന്‍.
ജീവിതം മുന്നോട്ടു വയ്ക്കുന്ന കാഴ്ചകള്‍ക്കപ്പുറത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നതില്‍ ആസാധാരണമായ വൈഭവം ഈ കവിതകള്‍ക്കുണ്ടാകുന്നു. ഇവിടെ കാലത്തിന് പ്രസക്തി നഷ്ടപ്പെടുന്നു. എന്നാല്‍, വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഭാഷയുടെ ധാരളിത്തമില്ലാതെ, വളരെ ഗൗരവ പൂര്‍ണമായ ചിന്തകളിലൂടെ, നെഞ്ചിടിപ്പിന്റെ താളം തൊട്ടറിയുന്ന വാക്കുകളിലൂടെ, അനാവശ്യ ബലം പിടിക്കലുകളില്ലാതെ, വളരെ അനായാസമായി കവി പറയാനുള്ളതു പറഞ്ഞിരിക്കുന്നു.

Tuesday, October 11, 2011

മരണാനന്തരം

ഒരു ഭയകമ്പനം
ഇടവിട്ടു മിന്നുന്ന വാല്‍നക്ഷത്രത്തിന്റെ
വാലു പോലെ വളരെ നീണ്ടത്,
അതു നമ്മെ മുറിയുടെ
ചുവരുകള്‍ക്കുള്ളില്‍ പിടിച്ചു നിര്‍ത്തി.
ടിവി ദൃശ്യങ്ങളെ
മഞ്ഞുകണങ്ങള്‍ കൊണ്ടു മൂടി
ടെലിഫോണ്‍ വയറുകളില്‍
തണുത്തുറഞ്ഞ്
തുള്ളികളെപ്പോലെ
പറ്റിപ്പിടിച്ചു

അപ്പോഴും അത്,
ഹൃദയസ്പന്ദനത്തിന്റെ
നേര്‍ത്ത മര്‍മരം പോലെ,
കേള്‍ക്കാന്‍ മനോഹരമായിരുന്നു.
പക്ഷേ, യാഥാര്‍ഥ്യം
ശരീരത്തേക്കാള്‍ നിഴലിനോടു
ചേര്‍ന്നു നിന്നു

എങ്കിലും,
ഏതാനു ഇലകള്‍ മാത്രം
നിറഞ്ഞ കുറ്റിക്കാടുകള്‍ക്കിടയിലൂടെ,
നമുക്കു ശൈത്യകാല സൂര്യന്റെ
കിരണങ്ങളിലൂടെ
സഞ്ചരിക്കാം.
അവശേഷിച്ച ഇലകള്‍
പഴയ ടെലിഫോണ്‍ ഡയറിയില്‍
നിന്നും കീറിയ കടലാസുകള്‍
പോലെ തോന്നിച്ചു.
പേരുകളെ തണുപ്പു തിന്നിരുന്നു.

നൊബേല്‍ ജേതാവ് ടോമാസ് ട്രാന്‍സ്‌ട്രോമറുടെ ആഫ്റ്റര്‍ ദ ഡെത്ത് എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)
                    കടപ്പാട്   ആശയം വ്യക്തമാക്കിത്തന്ന പ്രഫ. ബി . കേരളവര്‍മ(നാട്ടകം ഗവ. കോളജ്) സാറിനോട്.


Sunday, September 4, 2011

സമൂഹത്തിന് മാതൃകകളെ സൃഷ്ടിക്കല്‍ എഴുത്തുകാരന്റെ ധര്‍മ്മമല്ല

അഭിമുഖം
പെരുമ്പടവം ശ്രീധരന്‍ / സന്ദീപ് സലിം

ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തിന് പുതിയഭാവുകത്വം നല്‍കിയ പെരുമ്പടവം ശ്രീധരന്‍ സംസാരിക്കുന്നു....
കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കൂടിയാണ് പെരുമ്പടവം.

ഒരെഴുത്തുകാരന്റെ കടമ?

പൊതുസമൂഹത്തെ തിരിഞ്ഞു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാവണം ഏതൊരെഴുത്തും എന്നാണ് എന്റെ അഭി പ്രായം. ഭാഷയ്ക്കും ശൈലിക്കും വിഷയങ്ങള്‍ക്കുമപ്പുറം എഴുത്ത് ഒരു ആത്മീയ അനുഭവമായി വായനക്കാരന് അനുഭവപ്പെടണം. എഴുത്തുകാരന്‍ താന്‍ ജീവിക്കുന്ന രാഷ്്ട്രീയ, സാമ്പത്തിക ചുറ്റുപാടുകളെ ഒരു ആത്മീയാനുഭവമാക്കി വായനക്കാരനു നല്‍കുകയാണ് തന്റെ കൃതികളിലൂടെ ചെയ്യേണ്ടത്. ഇതാണ് എഴുത്തുകാരന്റെ കടമ.
......................................................................................................................................
അല്പംകൂടി വിശദീകരിക്കാമോ? എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധത, രാഷ്ട്രീയം, ആത്മീയത ഇവയെക്കുറിച്ചൊക്കെ?

ആദ്യംതന്നെ ഒരുകാര്യം പറയട്ടെ; പ്രതിബദ്ധത എന്ന പ്രയോഗത്തോടു ഞാന്‍ വിയോജിക്കുന്നു. പ്രതിജ്ഞാബദ്ധതയാണു ശരി. എനിക്കു സമൂഹത്തോടുള്ളത് പ്രതിജഞാബദ്ധതായാണ്. ഇവിടെ സമൂഹം എന്ന പദത്തിന്റെ നിര്‍വചനം നിങ്ങള്‍ നല്‍കുന്നതായിരിക്കില്ല. ഞാന്‍ മുമ്പു പറഞ്ഞല്ലോ, എഴുത്തുകാരന്‍ സാമൂഹ്യ പരിഷ്കര്‍ത്താവു കൂടിയാകണമെന്ന്. അധര്‍മത്തിനെതിരേയുള്ള പോരാട്ടമാവണം എഴുത്ത്. എഴുത്തുകാരന്‍ ഒരു പോരാളി കൂടിയാവണം. സമൂഹത്തോട് കമിറ്റ്‌മെന്റുണ്ടാവണം. അപ്പോഴാണ് എഴുത്തിനോടും കമിറ്റ്‌മെന്റുണ്ടാവുന്നത്. ഏതെങ്കിലുമൊരു പക്ഷം ചേരുന്നതോ ഏതെങ്കിലുമൊരു രാഷ്്ട്രീയപാര്‍ട്ടിയുടെ മുദ്രാവാക്യംവിളിക്കലോ അല്ല എഴുത്തുകാരന്‍ ചെയ്യേണ്ടത്. അത് ഒരു കഥാകാരന്റെ മാത്രം കാര്യമല്ല, കവികളുടെയും മറ്റ് ഏതുസാഹിത്യശാഖയിലെയും എഴുത്തുകാരും കാത്തുസൂക്ഷിക്കേണ്ട കാര്യമാണ്. അപ്പോഴാണ് അവര്‍ മഹാകവികളും പ്രതിഭാധനരുമായിത്തീരുന്നത്. നെരൂദയെപ്പോലുള്ള കവികള്‍ മഹാകവികളായിത്തീരുന്നത് ഈ കമിറ്റ്‌മെന്റിനും അപ്പുറം നില്‍ക്കുമ്പോഴാണ്.
  എഴുത്തുകാരന്‍ വളരെ സെന്‍സിറ്റീവായ ഒരു സാമൂഹ്യജീവിയാണല്ലോ. അതുകൊണ്ട് അയാളുടെ ജീവിതത്തിലും എഴുത്തിലും രാഷ്ട്രീയം കടന്നുവരും; വരണം. പിന്നെ എന്റെ രാഷ്ട്രീയം- അത് രാഷ്്ട്രീയപാര്‍ട്ടികളുടെയോ മുന്നണികളുടേയോ രാഷ്്ട്രീയമല്ല. അതു സ്വതന്ത്ര നിലപാടാണ്. ഏതു കാര്യത്തിലും എനിക്ക് എന്റേതായ നിലപാടുകളുണ്ട്. അതാണെന്റെ രാഷ്്ട്രീയവും. നിലവിലിരിക്കുന്ന ഏതെങ്കിലും രാഷ്്ട്രീയ നിലപാടുകളോട് എന്റെ നിലപാടുകള്‍ യോജിക്കണമെന്നുമില്ല. യോജിക്കാത്ത നിലപാടുകളോട് ഒരിക്കലും കലഹിക്കാനും ഞാന്‍ പോകാറില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍കൂടി അതവരുടേത്, എനിക്കെന്റേത് എന്ന നിലയില്‍ നില്‍ക്കാം. ഇനി, ഏതെങ്കിലും നിലപാടുകളില്‍ തെറ്റുപറ്റിയാല്‍ തിരുത്താനും ഞാന്‍ തയാറാണ്. തിരുത്തലുകള്‍ ആരുപറഞ്ഞാലും സ്വാഗതം ചെയ്യാന്‍ എനിക്കു മടിയില്ല. പക്ഷേ, തിരുത്തണമെങ്കില്‍ അവ സ്വയം ബോധ്യം വന്നതായിരിക്കണം.
   ഏതു കാര്യത്തിലായാലും പൊതുസമ്മതമായ ഒരു തീരുമാനമുണ്ടാകില്ല. അതു രാഷ്്ട്രീയത്തിലായാലും സാഹിത്യത്തിലായാലും. വിയോജിക്കുന്നവരോടും സൗഹൃദത്തില്‍ പോവുക - അതു മാത്രമാണ് സാധ്യമായ കാര്യം.
കാലങ്ങളായി ശീലിച്ചതും പഠിച്ചുവച്ചതുമായ ചില ക്ലീഷെ ഭാഷകളില്‍നിന്നും നിലപാടുകളില്‍നിന്നും ചിലര്‍ക്കു മാറാന്‍ പറ്റിയെന്നു വരില്ല. വിരോധമില്ല, അതവിടെത്തന്നെ നിന്നോട്ടെ.
   തന്റെ നിലപാടുകള്‍ എത്രത്തോളം പ്രായോഗികമാണെന്നു നമുക്കറിയാമെങ്കിലും ചോദ്യംചെയ്യലിനെയും വിമര്‍ശനത്തെയും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാനുള്ള മനോഭാവം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. ചോദ്യംചെയ്യപ്പെടും എന്ന ബോധ്യത്തോടെയാവണം നിലപാടുകള്‍ സ്വീകരിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകാറില്ല. ഇവിടെ എഴുത്തുകാരന്‍ ചോദ്യംചെയ്യപ്പെടുന്ന പ്രതിയായി മാറുന്നു.
   മനുഷ്യസമൂഹത്തിനെതിരായി ഉയര്‍ത്തപ്പെടുന്ന എന്തിനുമെതിരേ പോരാടുക എന്നതാണ് എഴുത്തുകാരന്റെ ആത്യന്തിക ധര്‍മം.  ഈ പോരാട്ടത്തില്‍ പ്രത്യയശാസ്ത്രമോ ഫിലോസഫിക്കല്‍ തോട്ട്‌സോ ഒരു ഘടകമല്ല. ജീവിതമാണു പ്രധാനം. ഇതാണെന്റെ ആത്മീയ കാഴ്ചപ്പാട്.  പക്ഷേ, നിങ്ങള്‍ കരുതുന്ന, നിങ്ങള്‍ അറിയുന്ന ആത്മീയതയല്ല എന്റെ ആത്മീയത. ലോകത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായാലും, ലോകം കീഴ്‌മേല്‍ മറിഞ്ഞാലും സാഹിത്യവും വായനയും നിലനില്‍ക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.
....................................................................................
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് അങ്ങു ധാരാളം എഴുതിയിട്ടുണ്ടല്ലോ. ബഷീറിന്റെ രചനകളെ ഒന്നു വിലയിരുത്താമോ?

അന്നന്നത്തെ അങ്ങാടി നിലവാരം നോക്കി പുസ്തകമെഴുതുന്നവര്‍ക്ക് ബഷീറിനെപ്പോലെ എഴുതാന്‍ പറ്റില്ല. എനിക്കു തോന്നുന്നു, മലയാളത്തില്‍ ആദ്യമായി ദ്വന്ദ്വവ്യക്തിത്വം  അഥവാ ഡ്യുവല്‍ പേഴ്‌സണാലിറ്റി എഴുത്തില്‍ എത്തിച്ചതു ബഷീറാണ്; ശബ്ദങ്ങളില്‍. ബഷീറിന്റെ ക്രാഫ്റ്റ് എത്രത്തോളമുണ്ടെന്നു മനസിലാക്കാന്‍ ശബ്ദങ്ങള്‍ മാത്രം മതി. കസാന്‍ സാക്കീസും വെര്‍ജീനിയ വൂള്‍ഫും ചോദിച്ചതുപോലെ, ഞാനെന്റെ സങ്കടങ്ങള്‍ ആരുമായി പങ്കുവയ്ക്കും എന്നുതന്നെയാണ് ബഷീറും ചോദിച്ചത്. ഒരെഴുത്തുകാരന്റെ ആത്യന്തിക സങ്കടമാണിത്. ശബ്ദങ്ങളുടെ പേര്ില്‍ നിരവധി ആക്ഷേപങ്ങള്‍ കേട്ടു. അത് അശ്ലീല കൃതിയാണെന്നുവരെ പറഞ്ഞു. മാരകമായി മുറിവേറ്റ മനുഷ്യ വംശത്തിന്റെ മധ്യത്തില്‍ നിന്ന് , യുദ്ധം വരുത്തിവച്ച ദുരന്തങ്ങളുടെ മധ്യത്തില്‍ നിന്ന് ബഷീര്‍ വിലപിക്കുന്നത് ആരും കണ്ടില്ല.
.................................................................................................
ബഷീറിന്റെ പുസ്തകങ്ങള്‍ ശരിയായ രീതിയില്‍ വായിക്കപ്പെട്ടിട്ടില്ല എന്നു തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും. ശരിയായ രീതിയില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കപ്പെട്ടിട്ടില്ല. ബഷീറിനെ കുറെക്കാലം വെറും തമാശക്കാരനായിട്ടാണ് നമ്മള്‍ വായിച്ചത്. ബഷീറിന്റെ നര്‍മത്തിന്റെ അടിയില്‍ കിടക്കുന്നത് ജീവിതത്തിന്റെ ദുരന്ത ബോധമാണെന്ന് നാം തിരിച്ചറിയുന്നതേയുള്ളൂ. മറ്റുള്ള കഥാകാരന്‍മാരില്‍ നിന്നും വ്യത്യസ്ഥമായി ബഷീര്‍ മനുഷ്യന്റെ ആത്മീയ ആകുലതകളേയും കൈകാര്യം ചെയ്തു. ഭ്രാന്തന്‍ സ്വപ്‌നങ്ങളിലൂടെ ബഷീര്‍ മനുഷ്യന്റെ ആന്തരിക ലോകങ്ങളിലൂടെ യാത്രചെയ്തു. നക്ഷത്രങ്ങളിലേക്കു പറന്നു. സ്വന്തം ഹൃദയം കൊണ്ട് അപാരതകളെ തൊട്ടു. അദ്ദേഹത്തിന്റെ കൃതികളെ വിലയിരുത്തിയവരും പരാജയപ്പെടുകയായിരുന്നു എന്നു പറയാം. അദ്ദേഹത്തെ ഒരു സമുദായത്തിന്റെയും പ്രദേശത്തിന്റെയും  എഴുത്തുകാരനായാണ് വിലയിരുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും കാലാതിവര്‍ത്തികളാണ് എന്നു നാം തിരിച്ചറിഞ്ഞില്ല. അദ്ദേഹം എഴുതിയിരുന്നത് ഇംഗ്ലീഷിലായിരുന്നുവെങ്കില്‍ സാഹിത്യത്തിലെ പരമോന്നത ബഹുമതി അദ്ദേഹത്തെ തേടിയെത്തുമായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല.
...................................................................................

തകഴിയെ എങ്ങനെ വിലയിരുത്തുന്നു? ബഷീറിനെപ്പോലെ മനുഷ്യ ജീവിതം പച്ചയായി ചിത്രീകരിച്ചയാളാണല്ലോ തകഴിയും?

സത്യമാണ്. മനുഷ്യന്റെ പച്ചയായ, ചോര തുടിക്കുന്ന വികാരങ്ങളാണ് തകഴി തന്റെ കൃതികളില്‍ കൈകൈര്യം ചെയ്തത്. നോവല്‍ സമൂഹത്തിന്റെ ക്രോസ് സെക്്ഷനാകുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണല്ലോ രണ്ടിടങ്ങഴി. കയര്‍പോലെ ഇതിഹാസമാനമുള്ള ഒരു കൃതി മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്, അഭിമാനവുമാണ്.
കൂട്ടത്തില്‍, എന്റെ സ്വകാര്യമായ സന്തോഷത്തെ കുറിച്ചു കൂടി പറയട്ടെ. ജി. ശങ്കരക്കുറുപ്പ്, സി. ജെ. തോമസ്, ബഷീര്‍, തകഴി, കേശവദേവ്, കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജനം, വയലാര്‍ രാമവര്‍മ, പാറപ്പുറത്ത്, തുടങ്ങിയ മഹാ പ്രതിഭകളുടെ കാലത്തു ജീവിക്കാന്‍ കിട്ടിയ ഭാഗ്യം, അവരൊക്കെ എന്നെ അറിയുമായിരുന്നല്ലോ എന്ന ചിന്ത അത് നല്‍കുന്ന അഭിമാനം ഇവ എനിക്ക് വലിയ കാര്യമാണ്.
................................................................................................................................................................................................................................................
അങ്ങയുടെ എല്ലാ പുസ്തകങ്ങളും ആശ്രാമം ഭാസി തന്നെയാണോ പ്രസാധനം?

അതെ, ഇരുപത്തിയഞ്ച് നോവലുകളും കഥകളും എല്ലാം "സങ്കീര്‍ത്തനം' തന്നെ പ്രസിദ്ധീകരിക്കുന്നു. രണ്ടുമൂന്നു പുസ്തകങ്ങള്‍ ഡി.സി രവി ചോദിച്ചു. ഞാന്‍ പറഞ്ഞു, ഭാസിയോട് ചോദിക്കാന്‍. ഭാസിയാണ് അവ ഡി.സിക്കു കൊടുത്തത്. പ്രസാധകന്‍ എന്ന നിലയില്‍ സുതാര്യവും സത്യസന്ധവുമാണ് ഭാസിയുടെ ഇടപാടുകള്‍. ഒരു പ്രസാധകനുമായുള്ള ബന്ധമല്ല, എനിക്ക് ഭാസിയോട്, അതിനപ്പുറം എന്തോ അവാച്യമായ ഒരു ആത്മബന്ധമുണ്ട്്.
.............................................................................................
ഡോസ്‌റ്റോവ്‌സ്കി എന്ന വ്യക്തിയുടെ ജീവിതം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്? മലയാളത്തില്‍ രണ്ടു പുസ്തകങ്ങളാണ് കൂടുതല്‍ വിറ്റഴിയുന്നത് - സങ്കീര്‍ത്തനം പോലെയും വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും. ഖസാക്കിലെ രവിയും സങ്കീര്‍ത്തനത്തിലെ ഡോസ്‌റ്റോവ്‌സ്കിയും സമൂഹത്തിന് മാതൃകകളായിരുന്നില്ല. പിന്നെന്തുകൊണ്ടാണ് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. ?

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം ആദ്യം പറയാം. രവിയുടെ കാര്യം എനിക്കറിയില്ല. പുസ്തകം വായിച്ചിട്ടുണ്ട്. അത്രമാത്രം. സമൂഹത്തിന് ഏതെങ്കിലും മാതൃകകളെ സൃഷ്ടിക്കുക എന്നതല്ല എഴുത്തുകാരന്റെ ധര്‍മം. സങ്കീര്‍ത്തനത്തിലൂടെ അരാജകജീവിതത്തെ ശ്രേഷ്ഠവത്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. സങ്കീര്‍ത്തനം പോലെയുടെ ലക്ഷ്യവും അതല്ല. പീഡാനുഭവങ്ങളിലൂടെയും സഹനങ്ങളിലൂടെയുമാണ് മനുഷ്യന്‍ വിശുദ്ധിയിലേക്കെത്തുന്നത് എന്നാണു ഞാന്‍ സങ്കീര്‍ത്തനങ്ങളിലൂടെ പറഞ്ഞത്. അല്ലാതെ ഡോസ്‌റ്റോവ്‌സ്കിയും അന്നയും തമ്മിലുള്ള പ്രണയമല്ല കഥ. അങ്ങനെ കരുതാനുള്ള അവകാശം വായനക്കാര്‍ക്കുണ്ടെങ്കിലും.
   സത്യത്തില്‍ അദ്ദേഹം എന്നെ ഇന്‍ഫഌവന്‍സ് ചെയ്ത വ്യക്തിയല്ല. മറിച്ച് എന്നെ ഭ്രമിപ്പിച്ച വ്യക്തിയായിരുന്നു. അതാണു സത്യം. ഇന്നും ഇങ്ങനെ ഒരു മനുഷ്യന്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നത് എനിക്കദ്ഭുതമാണ്. ഷേക്‌സ്പിയര്‍ ഇന്‍ ദ മെന്റല്‍ അസൈലം എന്നാണ് അദ്ദേഹത്തെക്കുറിച്ച് ലെനിന്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുന്ന ഒരു ചോദ്യത്തിനും ലളിതമായി ഉത്തരം നല്‍കാന്‍ എനിക്കാവില്ല. അദ്ദേഹത്തിന്റെ ഭൗതികജീവിതം അരാജകവാദിയുടേതാണെന്ന് ലോകം വിലയിരുത്തിക്കഴിഞ്ഞു. ജീവചരിത്രങ്ങള്‍ കാണിച്ചു തരുന്നത് അപസ്മാര രോഗിയും, ചൂതാട്ടക്കാരനും, മദ്യപാനിയും അസന്‍മാര്‍ഗിയുമായ ഡോസ്‌റ്റോവ്‌സ്കിയെയാണല്ലോ. എന്നാല്‍, അദ്ദേഹത്തിന്റെ സര്‍ഗാത്മകജീവിതം ഒരു ആത്മീയജീവിതമായിരുന്നു എന്നു ഞാന്‍ പറയും. ഓരോ നിമിഷവും വ്യത്യസ്ഥ നിലപാടുകളോടെ ജീവിച്ചയാളാണ് അദ്ദേഹം.  ഇന്നലെ അദ്ദേഹം ഈശ്വരവിശ്വാസിയായിരുന്നെങ്കില്‍ ഇന്ന്  ഈശ്വരനെ കുറ്റപ്പെടുത്തുകയും ദൈവത്തെ വിചാരണചെയ്യുകയും ചെയ്യുന്നു. ഇത്തരത്തില്‍ വ്യത്യസ്ഥ നിലപാടുകളുള്ള ഒരാളെ നാം മനുഷ്യനെന്ന നിലയ്ക്കും എഴുത്തുകാരെനന്ന നിലയ്ക്കും എങ്ങനെ വിശ്വാസത്തിലെടുക്കും എന്ന ചോദ്യം എന്നെ ആശങ്കപ്പെടുത്തിയിരുന്നു. ഇതിന്റെ ഉത്തരമാണ് അദ്ദേഹത്തിന്റെ കൃതികള്‍ മുഴുവനും. ഒരു ദൈവമുണ്ടെങ്കില്‍, അയാള്‍ സര്‍വശക്തനാണെങ്കില്‍ എന്തുകൊണ്ടു ജീവിതം ഇങ്ങനെയാകുന്നു? അടിസ്ഥാനപരമായ ഈ ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയിരുന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ധാര്‍മികതയെ മുന്‍നിര്‍ത്തിയാണ് ഡോസ്‌റ്റോവ്‌സ്കി തേടിയിട്ടുള്ളതും. ഈ അറിവാണ് എന്നെ ഭ്രമിപ്പിക്കാന്‍ കാരണവും. ആത്മപീഡനത്തിലൂടെയാണ് വ്യക്തിയുടെ വിമോചനമെന്നാണ് സങ്കീര്‍ത്തനത്തിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. സഹനങ്ങളിലൂടെയും പീഡാനുഭവങ്ങളിലൂടെയും വിശുദ്ധിയുടെ പടവുകള്‍ കയറിപ്പോവുന്ന ഒരു വിശുദ്ധനെയാണ് ഞാന്‍ അദ്ദേഹത്തില്‍ കണ്ടത്. അത്രയും വിശുദ്ധമായ ഒരാത്മാവില്‍ നിന്നേ കുറ്റവും ശിക്ഷയും, ഇഡിയറ്റ് , ഭൂതാവശിഷ്ടര്‍, കരമസോവ് സഹോദരന്‍മാര്‍ എന്നിങ്ങനെയുള്ള വിശിഷ്ടനായ കൃതികള്‍ വരാറുള്ളൂ.
...................................................................................................................................
സങ്കീര്‍ത്തനം അങ്ങ് ആഗ്രഹിച്ച രീതിയില്‍ വായിക്കപ്പെട്ടിട്ടുണ്ടോ?

പൂര്‍ണമായി ആഗ്രഹിച്ച രീതിയില്‍ വായിക്കപ്പെട്ടില്ല. ഒരോരുത്തരുടെ വായന ഓരോ തരത്തിലാണ് എന്നേ തോന്നിയിട്ടുള്ളൂ. പക്ഷേ, വായനക്കാരുടെ സ്‌നേഹം കൂടുതല്‍ കിട്ടിയിട്ടുള്ള എഴുത്തുകാരന്‍ ഞാനാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇത് അഹങ്കാരമല്ല. സ്‌നേഹത്തോടൊപ്പം വിമര്‍ശനങ്ങളും ഞാന്‍ തിരിച്ചറിയുന്നുണ്ട്. ഈ നോവല്‍ പുറത്തിറങ്ങിയപ്പോള്‍ വായിക്കപ്പെടുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാല്‍, എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി പുസ്തകം ബെസ്റ്റ് സെല്ലറായി. അതോടെ ആശങ്ക മറ്റൊന്നായി. ഞാന്‍ ആഗ്രഹിച്ചപോലെ പുസ്തകം വായിക്കപ്പെടുമോ? എന്തായാലും പുസ്തകം വായിച്ച നിരവധിപ്പേര്‍ കഥയിലെ നായക കഥാപാത്രം തങ്ങള്‍ തന്നെയായിരുന്നു എന്ന് എഴുത്തുകളിലൂടെയും നേരിട്ടും അറിയിച്ചപ്പോഴാണ് ആ ആശങ്ക മാറിയത്.
...............................................................................................................................................
ആധുനികസാഹിത്യത്തില്‍ അനുഭവങ്ങളുടെ ജനറലൈസേഷനാണു നടക്കുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ജനങ്ങളുടെ ജീവിതവും മറ്റും നമ്മുടെ നോവലുകളിലേക്കെത്തുമ്പോള്‍ അതു സ്വന്തം അനുഭവമായി മാറുന്നു.  കേരളത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം കഥയെഴുതിയിരുന്ന അങ്ങ് കൃത്യമായ ലക്ഷ്യത്തോടെയല്ലേ ഡോസ്‌റ്റോവ്‌സ്കിയെ നായകനായി തെരഞ്ഞെടുത്തത്?

അനുഭവങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു സാര്‍വലൗകികതയുണ്ട്. തന്റേതിനോടു സാമ്യമുള്ള അനുഭവങ്ങള്‍ ലോകത്തിന്റെ ഏതു മൂലയില്‍ നടന്നാലും അവയെ ഉള്‍ക്കൊള്ളുകയും വരച്ചുകാട്ടുകയും ചെയ്യുക എന്നത് ആധുനികസാഹിത്യത്തില്‍ എഴുത്തുകാരുടെ നിയോഗമാണ്.  ആധുനികരായ എഴുത്തുകാര്‍ മറ്റുള്ളവരുടെ അനുഭവങ്ങളെ തങ്ങളുടെ എഴുത്തിലേക്ക് ആവാഹിക്കുകയുണ്ടായി. അതു തെറ്റായിരുന്നു എന്നു പറയാന്‍ ഞാന്‍ തയാറാകുന്നില്ല. പക്ഷേ, ഇവിടെ നഷ്ടപ്പെട്ടത് മനുഷ്യജീവിതമായിരുന്നു.  സങ്കീര്‍ത്തനം ആധുനികതയുടെ കാലത്തു പുറത്തുവന്നതാണ്. എന്നാല്‍, അതിന് ആധുനികതയുടെ നിലപാടുകളുമായി ബന്ധമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. സങ്കീര്‍ത്തനങ്ങളില്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളെ നേരിട്ട് എഴുത്തിലേക്ക് ആവാഹിക്കുകയായിരുന്നു. അതിന് ഏറ്റവും ലളിതവുമായ ഒരു ശൈലിയാണ് ഞാന്‍ സ്വീകരിച്ചത്. ഡോസ്‌റ്റോവ്‌സ്കിയുടെ ജീവിതം കഥാതന്തുവായി സ്വീകരിച്ചപ്പോഴും കഥപറച്ചിലില്‍ ഭാരതീയ പാരമ്പര്യമാണ് ഞാന്‍ പിന്‍പറ്റിയത്.
........................................................................................................................................
ആധുനികത, ഉത്തരാധുനികത എങ്ങനെ വിലയിരുത്തുന്നു?

ഞാന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുള്ള കാര്യങ്ങളാണ്. വ്യക്തിയെന്ന നിലയില്‍ എന്റെ താത്പര്യങ്ങള്‍ക്കോ കഴിവിനോ അപ്പുറമുള്ള കാര്യങ്ങളും പഠിക്കാനുള്ള മനസ് എനിക്കുണ്ട്. അത് എന്റെ ശീലംകൂടിയാണ്. പഠിക്കാന്‍ ശ്രമിച്ചതില്‍നിന്നും എനിക്കു മനസിലായിട്ടുള്ള ഒരു കാര്യം, ആധുനികതയായാലും ഉത്തരാധുനികതയായാലും ഇവയൊന്നും സാഹിത്യത്തെക്കുറിച്ചുള്ള ഒരു സങ്കല്പമേ അല്ല എന്നതാണ്. ഇവ രണ്ടും ജീവിതസാഹചര്യങ്ങളില്‍ കാലക്രമത്തിലുണ്ടായ മാറ്റം സൃഷ്ടിച്ച പ്രതിസന്ധികളെക്കുറിച്ചും മനുഷ്യന്റെ സവിശേഷ സാഹചര്യത്തെകുറിച്ചുമുള്ള ചിന്തകളായിരുന്നു. ഇത് സാഹിത്യത്തില്‍ സംഭവിച്ചതല്ല. വിദേശത്തുനിന്നും എത്തുന്നതെന്തും ചോദ്യംചെയ്യാതെ സ്വീകരിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇവിടെ സംഭവിച്ചതും മറ്റൊന്നല്ല.
..............................................................................................................................................................
ശ്രീനാരായണഗുരു നായകനായ 'നാരായണം' വിവാദത്തില്‍ പെട്ടിരുന്നല്ലോ? എന്തായിരുന്നു കാരണം?

അതില്‍ യാതൊരു കഴമ്പുമില്ല. അതൊരു വിവാദമായിരുന്നു എന്നുപോലും എനിക്കഭിപ്രായമില്ല. അറിവില്ലായ്മയും തെറ്റിദ്ധാരണയുമാണ്.
'നാരായണം' വെള്ളാപ്പള്ളി നടേശന്‍ രണ്ടായിരം കോപ്പികള്‍ വാങ്ങി. ചിലര്‍ നാരായണം കത്തിച്ചു. എനിക്ക് അവരോട് യാതൊരു വിരോധവുമില്ല.  പിന്നീട് തിരിച്ചറിവുണ്ടായപ്പോള്‍ അവര്‍ എന്റെയടുത്തു വരികയും ക്ഷമപറയുകയും ചെയ്തു. വെള്ളാപ്പള്ളി എന്റെ വളരെ അടുത്ത ഒരു സുഹൃത്താണ്. ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ ഒരു പ്രശനവുമില്ല. ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെ ആധാരാമാക്കി എന്റെ സ്‌നേഹിതന്‍ പെരുമ്പടവം എഴുതിയ നാരായണത്തിന്റെ ഒന്നാം പതിപ്പ്  രണ്ടായിരം കോപ്പിയും പ്രകാശന വേദിയില്‍ വച്ച് വാങ്ങുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ വേദിയും സദസും അക്ഷരാര്‍ഥത്തില്‍ നടുങ്ങുകയായിരുന്നു. മലയാളത്തിലെന്നല്ല ലോകത്തുതന്നെ ആദ്യമാണെന്നു തോന്നുന്നു അങ്ങനെയൊരു പുസ്തക വില്‍പന. എന്റെ പ്രസാധകന്‍ ആശ്രാമം ഭാസി അടുത്ത ദിവസം നാരായണത്തിന്റെ രണ്ടാം പതിപ്പിറക്കി.
........................................................................................................................................................................
മലയാളത്തില്‍ എഴുത്തുകൊണ്ടുമാത്രം ജീവിക്കുന്നയാളാണ് അങ്ങ് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ലല്ലോ? എന്നുമുതലാണ് എഴുത്ത് ജീവിതമാര്‍ഗം കൂടിയായത്? ബഷീറും എഴുത്തുകൊണ്ടു മാത്രം ജീവിച്ചയാളായിരുന്നെന്നു കേട്ടിട്ടുണ്ട്്?

എഴുത്ത് എന്റെ വഴിയാണെന്നു വളരെ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, എഴുത്തിലൂടെയുള്ള വരുമാനംകൊണ്ടു ജീവിക്കാം എന്നു ചിന്തിച്ചു തുടങ്ങുന്നത് അഭയം പുറത്തിറങ്ങിയതിനു ശേഷമാണ്. അതിനുമുന്‍പ് നിരവധി ചെറിയ പ്രസിദ്ധീകരണങ്ങളില്‍ ജോലി നോക്കിയിരുന്നു. എനിക്കു തോന്നുന്നു, അവസാനമായി ജോലി ചെയ്തത് മലയാളനാടിലായിരുന്നു. ഏതാണ്ട് ഒരു വര്‍ഷത്തോളം അവിടെ ജോലി ചെയ്തിരുന്നു. എന്നാല്‍, അത്തരം ജോലികളോട് മാനസികമായി അടുപ്പം തോന്നാതിരുന്നതിനാല്‍ അതും ഉപേക്ഷിച്ചു. പിന്നീട് എഴുതിത്തന്നെ ജീവിക്കുന്നു. ഇന്നുവരെയുള്ള അനുഭവത്തില്‍നിന്നും, വായനക്കാര്‍ എന്നെ കൈവിട്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചുപറയാനാവും.
എങ്ങനെ ജീവിക്കും എന്ന ചിന്തയോ സാമ്പത്തിക കാര്യങ്ങളെപ്പറ്റി ഉത്ക്കണ്ഠയോ വേവലാതിയോ ഒന്നും എന്നെ ഒരിക്കലും അലട്ടിയിരുന്നില്ല. എഴുത്തല്ലാതെ മറ്റൊരു ജോലിയും എനിക്കറിയില്ല. സത്യമാണ്, അഹങ്കാരമല്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, എഴുത്ത് എനിക്കൊരു തൊഴിലല്ല. മറിച്ച് ധ്യാനമാണ്, ഉപാസനയാണ്, ജീവിതമാണ്. ചെറുപ്പം മുതലേ ഒരെഴുത്തുകാരനായി ജീവിക്കുക എന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അതു സാധിച്ചു. അതിന് ഒരുപാടു പേരോടു നന്ദിയുണ്ട്. അഭയം തൊട്ട് എഴുത്ത് എന്റെ ജീവിതമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.
....................................................................................................................
എഴുത്തിന്  വളരെ ആവശ്യമായ ഒന്നാണ് ശാരീരിക അധ്വാനം. മാനസികാധ്വാനവും ആവശ്യം. സാമ്പത്തിക ലാഭം വളരെ കുറവും. നോവലെഴുത്തിലേക്ക് എത്താനുള്ള സാഹചര്യം?

ആദ്യകാലത്ത് എഴുതിയിരുന്നത് കവിതകളായിരുന്നു. അക്കാലത്ത് കവിതയാണെന്റെ വഴിയെന്നു കരുതി. പിന്നീട് ബഷീറിന്റെ ബാല്യകാല സഖിക്ക് എം.പി. പോള്‍സാര്‍ ജീവിതത്തില്‍നിന്നും ചീന്തിയെടുത്ത ഒരേട് എന്ന വിശേഷണം നല്‍കിയല്ലോ. ആ വിശേഷണം എന്നെ വളരെയധികം സ്വാധീനിച്ചു എന്നു പറയാം. ശാരീരികമായും മാനസികമായും കഠിനമായി അധ്വാനിച്ചെങ്കില്‍ മാത്രമേ നോവലെഴുതാന്‍ സാധിക്കുകയുള്ളൂ. അധ്വാനമില്ലാതെ ജീവിക്കാനാവില്ലല്ലോ. മനുഷ്യന്റെ ദു:ഖങ്ങളോടും പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടും എനിക്ക് എന്തോ പറയാനുണ്ട്. കഴിവിനനുസരിച്ച് അതിന്റെ പരമാവധി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എപ്പോഴെങ്കിലും എഴുത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടിവരുമ്പോള്‍ എഴുത്തു നിര്‍ത്തും. സത്യത്തില്‍, മനുഷ്യരുടെ സങ്കടങ്ങളും ദു:ഖങ്ങളും പ്രതിസന്ധികളെയും ചിത്രീകരിക്കുക എന്നതാണല്ലോ എഴുത്തുകാരന്റെ ധര്‍മം. എന്നാല്‍, കഥപറയാന്‍വേണ്ടിയുള്ളതാണോ എഴുത്ത് എന്നു ചോദിച്ചാല്‍ അല്ല എന്നാണ് എന്റെ ഉത്തരം. കഥപറച്ചിലിനുമപ്പുറം മാനുഷികതയുടെയും മാനവികതയുടെയും ഒരുതലം എഴുത്തില്‍ സന്നിവേശിപ്പിക്കാന്‍ എഴുത്തുകാരനു സാധിക്കണം.
............................................................................................
അങ്ങയെ എഴുത്തുകാരനാക്കിയ പ്രധാന ഘടകം എന്താണ്?

ഒറ്റ ഉത്തരമേയുള്ളൂ. എന്റെ ഭാഷ. അപ്പോള്‍ ഭാഷയുടെ ഉറവിടത്തെക്കുറിച്ചാവും നിങ്ങളുടെ ചോദ്യം. വളരെ ആഴത്തിലുള്ള വായന. അതാണ് എനിക്ക് ഭാഷയെ സമ്മാനിച്ചത്. വിദേശ കൃതികളുടെ ഒരു വസന്തകാലത്താണ് ഞാന്‍ വായന തുടങ്ങുന്നതെന്നു പറയാം. അതില്‍ റഷ്യന്‍ പുസ്തകങ്ങളായിരുന്നു പ്രധാനം. എഴുത്തുകാരെന്ന നിലയില്‍ തകഴിയെയും ബഷീറിനെയും എനിക്കറിയാവുന്നതുപോലെ ടോള്‍സ്‌റ്റോയിയെയും ഡോസ്‌റ്റോവ്‌സ്കിയെയും പുഷ്കിനെയും ടര്‍ജനീവിനെയും എനിക്കറിയാം. ഇതെനിക്കു നല്‍കിയത് പരന്ന വായനയാണ്. 
..................................................................................................................................
എഴുത്തിന്റെ രീതി വിശദീകരിക്കാമോ? ആശയം തിരഞ്ഞെടുക്കല്‍, കഥാപാത്രങ്ങളുടെ സൃഷ്ടി, ആഖ്യാനശൈലി ഇവയെക്കുറിച്ചൊക്കെ?

ആദ്യം മനസിലേക്കെത്തുന്നത് ആശയം തന്നെയാണ്. പിന്നീട് കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും. ഇവ അത്ര ക്ലിയറായിരിക്കില്ല. ഇവ തനിയെ മനസിലേക്കത്തുന്നതാണ്. ഇവ മനസില്‍ കുറച്ചുനാള്‍ കൊണ്ടുനടക്കും. അപ്പോള്‍ കൂടുതല്‍ വ്യക്തത ലഭിക്കും. ആഖ്യാനശൈലിയും ഭാഷയും മറ്റും ബോധപൂര്‍വം തീരുമാനിക്കുന്നതാണ്.
...............................................................................................
എഴുത്തില്‍ ജാഗ്രത പുലര്‍ത്താറുണ്ടോ?

ഉറപ്പായിട്ടും. ജാഗ്രതോടെ ചെയ്യേണ്ട കര്‍മമാണ് എഴുത്ത്. ഏറ്റവും പ്രധാനം തന്നെത്തന്നെ അനുകരിക്കാതിരിക്കുക എന്നതാണ്. ഒരു എഴുത്തുകാരന്‍ തന്നെത്തന്നെ അനുകരിക്കരുത്. അത് ആത്മഹത്യക്കു തുല്യമാണ്. ഒരിക്കല്‍ എഴുതിയ ശൈലിയിലും ഭാഷയിലും വീണ്ടും എഴുതാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്താറുണ്ട്. തെരഞ്ഞെടുത്ത വിഷയത്തിന് അനുയോജ്യമായ ആഖ്യാനശൈലിയാണ് അവലംബിക്കേണ്ടത്.
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന ഒന്നാണ് നോവല്‍. സത്യത്തില്‍ അതൊരു സാമൂഹത്തിന്റെ ക്രോസ് സെക്ഷനാണ്. ഒരാശയം നമ്മുടെ മനസില്‍ പറഞ്ഞാലും ശൈലി ഉരുത്തിരിഞ്ഞു വരുന്നില്ലെങ്കില്‍ നമ്മുടെ ഹൃദയമുദ്ര എഴുത്തില്‍ ഇടുക. ലോകത്തെ ക്രിസ്തുവിന്റെ രക്തം കൊണ്ട് വെഞ്ചരിക്കുക എന്നു ബൈബിളില്‍ പറയുന്നതുപോലെ. എഴുത്തുകാരന്റെ രക്തംകൊണ്ട് എഴുത്തിനെ വാഴ്ത്തുക.  ഞാന്‍ എന്റെ ഹൃദയംകൊണ്ട് കഴിയുന്നതിന്റെ പരമാവധി ഡോസ്‌റ്റോവ്‌സ്കിയുടെ ജീവിതം ഉള്‍ക്കൊണ്ടാണ് സങ്കീര്‍ത്തനം രചിച്ചത്.
...................................................................................................................
ഇപ്പോള്‍ മനസിലുള്ള കൃതികള്‍?

ഒരു നോവല്‍ മനസിലുണ്ട് - അവനിവാഴ്‌വ് കിനാവ്. കുമാരനാശാനാണ് നായകന്‍. എഴുതി പൂര്‍ത്തിയാകുന്നു.
..................................................................................................................
ആധുനികതയുടെ വരവിനുമുമ്പ് എഴുതിത്തുടങ്ങി, ആധുനികത കത്തിനിന്ന കാലത്തും എഴുതി, ഉത്തരാധുനികതയുടെ കാലത്തും എഴുതുന്നു. കാലഘട്ടങ്ങളുടെ മാറ്റങ്ങളെ എങ്ങനെ കാണുന്നു?

ഞാന്‍ മുമ്പു പറഞ്ഞല്ലോ, എഴുത്തല്ലാതെ എനിക്കു മറ്റൊരു തൊഴിലും അറിയില്ലെന്ന്. കാലഘട്ടങ്ങളുടെ മാറ്റം എന്നെ ബാധിച്ചിട്ടില്ല എന്നുതന്നെയാണെന്റെ വിശ്വാസം. വായനക്കാര്‍ക്കും നിരൂപകര്‍ക്കും വിയോജിക്കാം.
എന്റെ ഭാഷയെ കാലഘട്ടങ്ങളുടെ മാറ്റം സ്വാധീനിച്ചിട്ടില്ല. ഭാവങ്ങളുടെയും വികാരങ്ങളുടെയും ഏറ്റക്കുറച്ചിലുകളല്ലാതെ ഭാഷ മാറുന്നില്ല എന്നാണ് എന്റെ വിശ്വാസം. എന്നാല്‍, ആധുനികതയെ ഞാന്‍ തള്ളിപ്പറയുന്നില്ല.  അത് ഭാഷയിലെ വൈകാരികതയെ സ്വാധീനിച്ചിട്ടുണ്ട്. അത് കുറെയൊക്കെ എന്റെ എഴുത്തിലും പ്രതിഫലിച്ചിട്ടുണ്ടാകാം. ഞാന്‍ സ്വീകരിക്കാതിരുന്നത് ആധുനികത മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെയും ദര്‍ശനങ്ങളെയുമായിരുന്നു. ജീവിതം നിരര്‍ഥകമാണെന്നാണ് ആധുനികത പറഞ്ഞത്. ഇതിനോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. അക്കാലത്ത് എഴുത്തും ജീവിതവും തമ്മില്‍ വലിയൊരു വിടവുണ്ടായിരുന്നു.
.......................................................................................................................................
അഭയത്തില്‍ രാജലക്ഷ്മി, സങ്കീര്‍ത്തനംപോലെയില്‍ ഡോസ്‌റ്റോവ്‌സ്കി, നാരായണത്തില്‍ ശ്രീനാരായണഗുരു, ഒരു കീറ് ആകാശത്തില്‍ സി. ജെ. തോമസ്, കുമാരനാശാനെപ്പറ്റിയും ഒരു നോവലും മനസിലുണ്ടെന്ന് അങ്ങു പറഞ്ഞു. ഇത്തരത്തില്‍ യഥാര്‍ഥ വ്യക്തിത്വങ്ങളെ കഥാപാത്രമാക്കുമ്പോള്‍ എന്തെങ്കിലും പ്രതിസന്ധികള്‍ നേരിടാറുണ്ടോ?

ആശയമായാലും കഥാപാത്രങ്ങളായാലും യഥാര്‍ഥ ജീവിതത്തില്‍നിന്നും നമ്മള്‍ എന്തു സ്വീകരിച്ചാലും നോവലില്‍ വലിയൊരു ശതമാനം കല്പിതാംശമുണ്ട്. ഇവിടെ ഞാന്‍ നേരിട്ടിട്ടുള്ള പ്രധാന വെല്ലുവിളി യഥാര്‍ഥ സംഭവങ്ങളും സങ്കല്‍പ്പങ്ങളും തമ്മിലുള്ള അതിര്‍വരമ്പിന്റെ നിര്‍ണയമാണ്. ഭാവനയുടെ അതിര്‍വരമ്പുകള്‍ എങ്ങനെ നിര്‍ണയിക്കുമെന്നൊക്കെ ചോദിച്ചാല്‍ ഉത്തരം പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.  ഡോസ്‌റ്റോവ്‌സ്കിയോ നാരായണഗുരുവോ ചരിത്രപുരുഷന്മാരായിട്ടല്ല എന്റെ രചനകളില്‍ ഞാന്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഞാന്‍ അവരെ വായിച്ചത് ഒരു ചരിത്രപുരുഷനെ വായിക്കുന്നു എന്ന ചിന്തയോടെയുമല്ല. മറിച്ച്, എന്റേതായ രീതിയിലായിരുന്നു. നാരായണം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് കെ. സുരേന്ദ്രന്‍ ഗുരുവിനെക്കുറിച്ചെഴുതിയ നോവലാണ്.
പിന്നെ, മറ്റൊരുകാര്യം കൂടി. സത്യത്തില്‍ അഭയത്തിലെ സേതുലക്ഷമി എന്ന കഥാപാത്രം രാജലക്ഷ്മിയല്ല. രാജലക്ഷ്മി ആത്മഹത്യ ചെയ്യുന്നതിനു മുന്‍പേ എഴുതിയ പുസ്തകമാണ് അഭയം. രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട ് അത്രമാത്രം. അല്ലാതെ, അവരെ ഞാന്‍ വ്യക്തിപരമായി അറിയില്ല. എന്നാല്‍, അഭയം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു അതു രാജലക്ഷ്മിയുടെ കഥയാണെന്ന്. എല്ലാവരും അങ്ങനെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതങ്ങു സമ്മതിച്ചുകൊടുത്തു. പിന്നെ ഞാന്‍ നിഷേധിക്കാന്‍ നിന്നില്ല.
........................................................................................................................................................................
"അരൂപിയുടെ മൂന്നാം പ്രാവ്" അല്ലേ മികച്ച രചന? സങ്കീര്‍ത്തനം പോലെ ഒരു തരംഗമായത് അരൂപിയുടെ മൂന്നാം പ്രാവിന്റെ വായനയെയും വിലയിരുത്തലിനെയും പ്രതികൂലമായി ബാധിച്ചതായി തോന്നിയിട്ടുണ്ടോ?

ഞാനും യോജിക്കുന്നു. അരൂപിയുടെ മൂന്നാം പ്രാവ്, ആഖ്യാനശൈലിയിലും പ്രമേയസ്വീകരണത്തിലുമൊക്കെ വ്യത്യസ്തമായ അനുഭവമായിരുന്നു. സങ്കീര്‍ത്തനം ഉയര്‍ന്നു നിന്നതുകൊണ്ടാവണം അതിനുശേഷം വന്ന നോവലുകള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ വിശകലനം ചെയ്യപ്പെടുകയോ ഉണ്ടായില്ല എന്നു തോന്നുന്നു. പിന്നെ, ഒരു കൃതി അതെഴുതപ്പെടുന്ന കാലത്തുതന്നെ വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും വേണമെന്ന് നിര്‍ബന്ധം പിടിക്കരുത്. ആ കൃതി വായിക്കപ്പെടുന്നത് പിന്നീടെപ്പോഴെങ്കിലുമായിരിക്കും. ബഷീറിന്റെ ശബ്ദങ്ങള്‍ നമുക്ക് ഉദാഹരണമായി പറയാം. ഒരിക്കല്‍ പ്രഫ. ആര്‍. നരേന്ദ്രപ്രസാദ് എഴുതി , അരൂപിയുടെ മൂന്നാം പ്രാവാണ് സങ്കീര്‍ത്തനത്തെക്കാള്‍ മികച്ചതെന്ന്.
   പിന്നെ, എന്റെ മികച്ച കൃതി ഏതെന്നു ഞാന്‍ പറഞ്ഞാല്‍ പോരല്ലോ? അതു വായനക്കാര്‍ തന്നെ പറയണം. അരൂപിയുടെ മൂന്നാംപ്രാവെന്നല്ല എല്ലാ കൃതികളും ഏറ്റവും മികച്ചതാവണമെന്നു വിചാരിച്ചു തന്നെയാണ് എഴുതിയത്. ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും വായിക്കപ്പെടുന്നുണ്ട്. പത്ത് എഡിഷനുകള്‍ ഇറങ്ങിക്കഴിഞ്ഞു. ധാരാളം വായനക്കാര്‍ പ്രതികരണങ്ങള്‍ അറിയിച്ചിട്ടുമുണ്ട്. അരൂപി വായിച്ച നിരവധിപ്പേര്‍ എന്നെ കാണാന്‍ ഇവിടെ വരികയുണ്ടായി. അവരെല്ലാം പറഞ്ഞത് അരൂപിയിലെ ആന്‍ഡ്രൂ സേവ്യര്‍ താന്‍ തന്നെയാണെന്നും അരൂപിയുടെ കഥ തന്റെ കഥതന്നെയാണെന്നുമാണ്. ഒരു എഴുത്തുകാരനെന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നിയ നിമിഷങ്ങളാണത്.
...........................................................................................................................................................
ആത്മകഥ എഴുതുമോ?
ഞാനെഴുതിയിട്ടുള്ള എല്ലാ കഥകളിലും ഞാനുണ്ടല്ലോ. പിന്നെന്തിനാ ആത്മകഥ. ചില ഓര്‍മക്കുറിപ്പുകള്‍ എഴുതുന്ന കാര്യം ആലോചനയിലുണ്ട്. തീരുമാനിച്ചിട്ടില്ല. ആത്മകഥ എഴുതില്ല എന്നൊന്നും ഞാന്‍ പറയിന്നില്ല. ജീവിച്ചുതീര്‍ക്കട്ടെ, എന്നിട്ടല്ലേ ആത്മകഥയെക്കുറിച്ച് ആലോചിക്കുക. വരട്ടെ, ആലോചിക്കാം. ആന്തരികമായ മഹത്വമുള്ള എഴുത്തേ നിലനില്‍ക്കൂ. എന്റെ ജീവിതത്തിന് ആന്തരിക മഹത്വമുള്ളതായി തോന്നട്ടെ. എന്റെ ജീവിതം തികച്ചും എന്റെ സ്വകാര്യതയാണ്. അതില്‍ മറ്റുള്ളവര്‍ക്കു കൊടുക്കാനുള്ളതെല്ലാം എഴുത്തിലൂടെ നല്‍കുന്നുണ്ട്.

FACEBOOK COMMENT BOX