Sunday, June 25, 2023

ആല്‍പ്‌സില്‍ അപായമണിമുഴങ്ങുമ്പോള്‍

 




ദ​​​​​​​​​​​ശ​​​​​​​​​​​ല​​​​​​​​​​​ക്ഷ​​​​​​​​​​​ക്ക​​​​​​​​​​​ണ​​​​​​​​​​​ക്കി​​​​​​​​​​​ന് ക്യു​​​​​​​​​​​ബി​​​​​​​​​​​ക് മീ​​​​​​​​​​​റ്റ​​​​​​​​​​​ർ പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ൾ ഒ​​​​​​​​​​​രു ചെ​​​​​​​​​​​റി​​​​​​​​​​​യ ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​ക്കു വ​​​​​​​​​​​ന്നു​​​​​​​​​​​പ​​​​​​​​​​​തി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ എ​​​​​​​​​​​ന്താ​​​​​​​​​​​ണു സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ക്കു​​​​​​​​​​​ക ? ഒ​​​​​​​​​​​രു വ​​​​​​​​​​​ലി​​​​​​​​​​​യ ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രി​​​​​​​​​​​ക്കും സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ച്ചി​​​​​​​​​​​ട്ടു​​​​​​​​​​​ണ്ടാ​​​​​കു​​​​​​​​​​​ക. അ​​​​​​​​​​​ത്ത​​​​​​​​​​​ര​​​​​​​​​​​മൊ​​​​​​​​​​​രു ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ വ​​​​​​​​​​​ക്കി​​​​​​​​​​​ൽ​​​​​നി​​​​​​​​​​​ന്നു ര​​​​​​​​​​​ക്ഷ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട ഒ​​​​​​​​​​​രു ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ വാ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​യാ​​​​​​​​​​​ണ് സ്വി​​​​​​​​​​​റ്റ്സ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​ൻ​​​​​​​​​​​ഡി​​​​​​​​​​​ലെ ബ്രി​​​​​​​​​​​യ​​​​​​​​​​​ൻ​​​​​​​​​​​സ് ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​നു പ​​​​​​​​​​​റ​​​​​​​​​​​യാ​​​​​​​​​​​നു​​​​​​​​​​​ള്ള​​​​​​​​​​​ത്. ബി​​​​​​​​​​​ബി​​​​​​​​​​​സി​​​ പ്ര​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ണം ചെ​​​​​​​​യ്ത വാ​​​​​ർ​​​​​​​​​​​ത്ത ഇ​​​​​​​​​​​ങ്ങ​​​​​​​​​​​നെ​​​​​​​​​​​യാ​​​​​​​​​​​ണ്: സ്വി​​​​​​​​​​​സ് ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​ക്ക് ഇ​​​​​​​​​​​ടി​​​​​​​​​​​മി​​​​​​​​​​​ന്ന​​​​​​​​​​​ലാ​​​​​​​​​​​യി വ​​​​​​​​​​​ലി​​​​​​​​​​​യ പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ൾ പ​​​​​​​​​​​തി​​​​​​​​​​​ച്ചു. വീ​​​​​​​​​​​ടു​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ ഏ​​​​​​​​​​​താ​​​​​​​​​​​നും അ​​​​​​​​​​​ടി അ​​​​​​​​​​​ക​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​ണു പ​​​​​​​​​​​തി​​​​​​​​​​​ച്ച​​​​​​​​​​​ത്. ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​നു മു​​​​​​​​​​​ന്നി​​​​​​​​​​​ലു​​​​​​​​​​​ള്ള പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഒ​​​​​​​​​​​രു വ​​​​​​​​​​​ലി​​​​​​​​​​​യ ഭാ​​​​​​​​​​​ഗം അ​​​​​​​​​​​ർ​​​​​​​​​​​ധ​​​​​​​​​​​രാ​​​​​​​​​​​ത്രി​​​​​​​​​​​യോ​​​​​​​​​​​ടെ തെ​​​​​​​​​​​ക്കു​​​​​​​​​​​കി​​​​​​​​​​​ഴ​​​​​​​​​​​ക്ക​​​​​​​​​​​ൻ സ്വി​​​​​​​​​​​റ്റ്സ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​ൻ​​​​​​​​​​​ഡി​​​​​​​​​​​ലെ ഗ്രാ​​​​​​​​​​​ബു​​​​​​​​​​​ണ്ട​​​​​​​​​​​ൻ ക​​​​​​​​​​​ന്‍റോ​​​​​​​​​​​ണി​​​​​​​​​​​ലെ ബ്രി​​​​​​​​​​​യ​​​​​​​​​​​ൻ​​​​​​​​​​​സ് ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​ക്ക് ഇ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞി​​​​​​​​​​​റ​​​​​​​​​​​ങ്ങു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ പ്ര​​​​​​​​​​​തീ​​​​​​​​​​​ക്ഷി​​​​​​​​​​​ച്ചി​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​നാ​​​​​​​​​​​ൽ ബ്രി​​​​​​​​​​​യ​​​​​​​​​​​ൻ​​​​​​​​​​​സ് ഗ്രാ​​​​​​​​​​​മം മു​​​​​​​​​​​ഴു​​​​​​​​​​​വ​​​​​​​​​​​നും മേ​​​​​​​​​​​യ് പ​​​​​​​​​​​കു​​​​​​​​​​​തി​​​​​​​​​​​യോ​​​​​​​​​​​ടെ ഒ​​​​​​​​​​​ഴി​​​​​​​​​​​പ്പി​​​​​​​​​​​ച്ചി​​​​​​​​​​​രു​​​​​​​​​​​ന്നു. ദ്വീ​​​​​​​​​​​പ് എ​​​​​​​​​​​ന്നു വി​​​​​​​​​​​ളി​​​​​​​​​​​പ്പേ​​​​​​​​​​​രു​​​​​​​​​​​ള്ള ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ന് തൊ​​​​​​​​​​​ട്ടു​​​​​​​​​​​മു​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലു​​​​​​​​​​​ള്ള പാ​​​​​​​​​​​റ​​​​​​​​​​​ക്കെ​​​​​​​​​​​ട്ട് പ​​​​​​​​​​​തി​​​​​​​​​​​റ്റാ​​​​​​​​​​​ണ്ടു​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​യി അ​​​​​​​​​​​സ്ഥി​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. ഒ​​​​​​​​രു രാ​​​​​​​​​​​ത്രി​​​​​​​​​​​യാ​​​​​​​​​​​ണ് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​മി​​​​​​​​​​​ടി​​​​​​​​​​​ഞ്ഞ​​​​​​​​​​​ത്. മു​​​​​​​​​​​നി​​​​​​​​​​​സി​​​​​​​​​​​പ്പാ​​​​​​​​​​​ലി​​​​​​​​​​​റ്റി പോ​​​​​​​​​​​സ്റ്റ് ചെ​​​​​​​​​​​യ്ത വി​​​​​​​​​​​വ​​​​​​​​​​​ര​​​​​​​​​​​മ​​​​​​​​​​​നു​​​​​​​​​​​സ​​​​​​​​​​​രി​​​​​​​​​​​ച്ച്, ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലെ സ്കൂ​​​​​​​​​​​ൾ കെ​​​​​​​​​​​ട്ടി​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​ന് സ​​​​​​​​​​​മീ​​​​​​​​​​​പം ലെ​​​​​​​​​​​ൻ​​​​​​​​​​​സ​​​​​​​​​​​ർ ഹൈ​​​​​​​​​​​ഡി​​​​​​​​​​​ലേ​​​​​​​​​​​ക്കു​​​​​​​​​​​ള്ള ക​​​​​​​​ന്‍റോ​​​​​​​​​​​ണ​​​​​​​​​​​ൽ റോ​​​​​​​​​​​ഡി​​​​​​​​​​​ൽ ഒ​​​​​​​​​​​രു വ​​​​​​​​​​​ലി​​​​​​​​​​​യ പാ​​​​​​​​​​​റ​​​​​​​​​​​ക്കൂ​​​​​​​​​​​ട്ട​​​​​​​​​​​മാ​​​​​​​​​​​ണ് മ​​​​​​​​​​​ണ്ണി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​ക്കി​​​​​​​​​​​യ​​​​​​​​​​​ത്. ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ൽ നാ​​​​​​​​​​​ശ​​​​​​​​​​​ന​​​​​ഷ്‌​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളൊ​​​​​​​​​​​ന്നും റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ചെ​​​​​​​​​​​യ്തി​​​​​​​​​​​ട്ടി​​​​​​​​​​​ല്ല. എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ ഒ​​​​​​​​​​​ഴി​​​​​​​​​​​പ്പി​​​​​​​​​​​ച്ച​​​​​​​​​​​വ​​​​​​​​​​​രെ ഉ​​​​​​​​​​​ട​​​​​​​​​​​നെ ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​ക്കു മ​​​​​​​​​​​ട​​​​​​​​​​​ങ്ങാ​​​​​​​​​​​ൻ അ​​​​​​​​​​​നു​​​​​​​​​​​വ​​​​​​​​​​​ദി​​​​​​​​​​​ക്കി​​​​​​​​​​​ല്ല. പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ൽ ഇ​​​​​​​​​​​പ്പോ​​​​​​​​​​​ഴും ഒ​​​​​​​​​​​രു ദ​​​​​​​​​​​ശ​​​​​​​​​​​ല​​​​​​​​​​​ക്ഷം ക്യു​​​​​​​​​​​ബി​​​​​​​​​​​ക് മീ​​​​​​​​​​​റ്റ​​​​​​​​​​​ർ വ​​​​​​​​​​​രെ അ​​​​​​​​​​​ടി​​​​​​​​​​​ത്ത​​​​​​​​​​​റ​​​​​​​​​​​യി​​​​​​​​​​​ള​​​​​​​​​​​കി​​​​​​​​​​​യ പാ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ണ്ട്. ഇ​​​​​​​​​​​വ ഏ​​​​​​​​​​​തു​​​​​സ​​​​​​​​​​​മ​​​​​​​​​​​യ​​​​​​​​​​​ത്തും നി​​​​​​​​​​​ലം​​​​​​​​​​​പ​​​​​​​​​​​തി​​​​​​​​​​​ച്ചേ​​​​​​​​​​​ക്കാം. 


വാ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​യ്ക്ക​​​​​​​​​​​പ്പു​​​​​​​​​​​റം

ഇ​​​​​​​​​​​ത് ഒ​​​​​​​​​​​രു സാ​​​​​​​​​​​ധാ​​​​​​​​​​​ര​​​​​​​​​​​ണ വാ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​യാ​​​​​​​​​​​യി ത​​​​​​​​​​​ള്ളി​​​​​​​​​​​ക്ക​​​​​​​​​​​ള​​​​​​​​​​​യാ​​​​​​​​​​​നാ​​​​​​​​​​​കി​​​​​ല്ലെ​​​​​​​​​​​ന്നു നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ​​​​​വി​​​​​​​​​​​ദ​​​​​​​​​​​ഗ്ധ​​​​​​​​​​​ർ ചൂ​​​​​​​​​​​ണ്ടി​​​​​​​​​​​ക്കാ​​​​​​​​​​​ട്ടു​​​​​​​​​​​ന്നു. ഇ​​​​​​​​​​​തി​​​​​​​​​​​നോ​​​​​​​​​​​ടു സ​​​​​​​​​​​മാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​യ മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി ഇ​​​​​​​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ​​​​​​​​നി​​​​​​​​​​​ന്നു റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ചെ​​​​​​​​​​​യ്യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞു. യൂ​​​​​​​​​​​റോ​​​​​​​​​​​പ്പി​​​​​​​​​​​ലെ ഏ​​​​​​​​​​​റ്റ​​​​​​​​​​​വും വ​​​​​​​​​​​ലി​​​​​​​​​​​യ പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​യാ​​​​​​​​​​​യ ആ​​​​​​​​​​​ൽ​​​​​​​​​​​പ്സി​​​​​​​​​​​ൽ നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി സ്ഥ​​​​​​​​​​​ല​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലാ​​​​​​​​​​​ണ് മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ചെ​​​​​​​​​​​യ്യു​​​​​​​​​​​ന്ന​​​​​​​​​​​ത്. ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തോ​​​​​​​​​​​ട് ആ​​​​​​​​​​​ൽ​​​​​​​​​​​പ്സ് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ൾ സെ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​റ്റീ​​​​​​​​​​​വാ​​​​​​​​​​​ണ്. 1200 കി​​​​​​​​​​​ലോ​​​​​​​​​​​മീ​​​​​​​​​​​റ്റ​​​​​​​​​​​ർ നീ​​​​​​​​​​​ള​​​​​​​​​​​ത്തി​​​​​​​​​​​ൽ ഓ​​​​​​​​​​​സ്ട്രി​​​​​​​​​​​യ, സ്ലൊ​​​​​​​​​​​വേ​​​​​​​​​​​ന്യ, ഇ​​​​​​​​​​​റ്റ​​​​​​​​​​​ലി, സ്വി​​​​​​​​​​​റ്റ്സ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ്, ലി​​​​​​​​​​​ച്ചെ​​​​​​​​​​​ൻ​​​​​​​​​​​സ്റ്റെ​​​​​​​​​​​യ്ൻ, ജ​​​​​​​​​​​ർ​​​​​​​​​​​മ​​​​​​​​​​​നി, ഫ്രാ​​​​​​​​​​​ൻ​​​​​​​​​​​സ്, മൊ​​​​​​​​​​​ണാ​​​​​​​​​​​ക്കോ എ​​​​​​​​​​​ന്നീ എ​​​​​​​​​​​ട്ടു രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലാ​​​​​​​​​​​യി ആ​​​​​​​​​​​ൽ​​​​​​​​​​​പ്സ് വ്യാ​​​​​​​​​​​പി​​​​​​​​​​​ച്ചു​​​​​കി​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ന്നു. 

ടി​​​​​​​​​​​റോ​​​​​​​​​​​ളി​​​​​​​​​​​ലും മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ഞ്ഞു

സ്വി​​​​​​​​​​​റ്റ്സ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​ൻ​​​​​​​​​​​ഡി​​​​​​​​​​​ന്‍റെ അ​​​​​​​​​​​തി​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​യോ​​​​​​​​​​​ടു ചേ​​​​​​​​​​​ർ​​​​​​​​​​​ന്നു​​​​​​​​​​​ള്ള ഓ​​​​​​​​​​​സ്ട്രി​​​​​​​​​​​യ​​​​​​​​​​​യി​​​​​​​​​​​ലെ ടി​​​​​​​​​​​റോ​​​​​​​​​​​ൾ സം​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ലെ സി​​​​​​​​​​​ൽ​​​​​​​​​​​വ്രെ​​​​​​​​​​​റ്റ ആ​​​​​​​​​​​ൽ​​​​​​​​​​​പ്സി​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യ ഫ​​​​​​​​​​​ല​​​​​​​​​​​ക്തോ​​​​​​​​​​​ണ്‍ പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​യി​​​​​​​​​​​ലെ ഒ​​​​​​​​​​​രു കൊ​​​​​​​​​​​ടു​​​​​​​​​​​മു​​​​​​​​​​​ടി ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ന്ന് ആ​​​​​​​​​​​യി​​​​​​​​​​​ര​​​​​​​​​​​ക്ക​​​​​​​​​​​ണ​​​​​​​​​​​ക്കി​​​​​​​​​​​ന് ട​​​​​​​​​​​ണ്‍ പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ൾ ഓ​​​​​​​​​​​സ്ട്രി​​​​​​​​​​​യ​​​​​​​​​​​യി​​​​​​​​​​​ലെ ഒ​​​​​​​​​​​രു താ​​​​​​​​​​​ഴ്വ​​​​​​​​​​​ര​​​​​​​​​​​യി​​​​​​​​​​​ലേ​​​​​​​​​​​ക്ക് വീ​​​​​​​​​​​ണ​​​​​​​​​​​തും സ​​​​​​​​​​​മീ​​​​​​​​​​​പ​​​​​​​​​​​കാ​​​​​​​​​​​ല​​​​​​​​​​​ത്താ​​​​​​​​​​​ണ്. ക​​​​​​​​​​​റു​​​​​​​​​​​ത്ത​​​​​​ പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ ഒ​​​​​​​​​​​രു വ​​​​​​​​​​​ലി​​​​​​​​​​​യ കൂ​​​​​​​​​​​ട്ട​​​​​​​​​​​മാ​​​​​​​​​​​ണ് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ൽ​​​​​​​​നി​​​​​​​​​​​ന്ന് അ​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ന്നു താ​​​​​​​​​​​ഴേ​​​​​​​​​​​ക്കു പ​​​​​​​​​​​തി​​​​​​​​​​​ച്ച​​​​​​​​​​​ത്.  ഇ​​​​​​​​​​​ത് കി​​​​​​​​​​​ലോ​​​​​​​​​​​മീ​​​​​​​​​​​റ്റ​​​​​​​​​​​റു​​​​​​​​​​​ക​​​​​​​​​​​ളോ​​​​​​​​​​​ളം ചു​​​​​​​​​​​റ്റും ക​​​​​​​​​​​ട്ടി​​​​​​​​​​​യു​​​​​​​​​​​ള്ള പൊ​​​​​​​​​​​ടി​​​​​​​​​​​പ​​​​​​​​​​​ട​​​​​​​​​​​ല​​​​​​​​​​​ങ്ങ​​​​​​​​​​​ൾ സൃ​​​​​​​​​​​ഷ്‌​​​​​ടി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്തു. അ​​​​​​​​​​​വ​​​​​​​​​​​ശി​​​​​​​​​​​ഷ്‌​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ ഭൂ​​​​​​​​​​​രി​​​​​​​​​​​ഭാ​​​​​​​​​​​ഗ​​​​​​​​​​​വും ഒ​​​​​​​​​​​രു ന​​​​​​​​​​​ദി​​​​​​​​​​​യി​​​​​​​​​​​ലാ​​​​​​​​​​​ണു പ​​​​​​​​​​​തി​​​​​​​​​​​ച്ച​​​​​​​​​​​ത്. ഈ ​​​​​​​​​​​സം​​​​​​​​​​​ഭ​​​​​​​​​​​വ​​​​​​​​​​​ത്തി​​​​​​​​​​​ലും പ​​​​​​​​​​​രി​​​​​​​​​​​ക്കോ നാ​​​​​​​​​​​ശ​​​​​​​​​​​ന​​​​​​​​​​​ഷ്‌​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളോ ഉ​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​ട്ടി​​​​​​​​​​​ല്ല. ഈ ​​​​​​​​​​​ര​​​​​​​​​​​ണ്ടു സം​​​​​​​​​​​ഭ​​​​​​​​​​​വ​​​​​​​​​​​ങ്ങ​​​​​​​​​​​ളും ഏ​​​​​​​​​​​താ​​​​​​​​​​​നും ദി​​​​​​​​​​​വ​​​​​​​​​​​സ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ മാ​​​​​​​​​​​ത്രം ഇ​​​​​​​​​​​ട​​​​​​​​​​​വേ​​​​​​​​​​​ള​​​​​​​​​​​യി​​​​​​​​​​​ൽ സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ച്ച​​​​​​​​​​​താ​​​​​​​​​​​ണ്. 

ജ​​​​​​​​​​​ർ​​​​​​​​​​​മ​​​​​​​​​​​നി​​​​​​​​​​​യി​​​​​​​​​​​ലും ഇ​​​​​​​​​​​റ്റ​​​​​​​​​​​ലി​​​​​​​​​​​യി​​​​​​​​​​​ലും 

ജ​​​​​​​​​​​ർ​​​​​​​​​​​മ​​​​​​​​​​​നി​​​​​​​​​​​യു​​​​​​​​​​​ടെ തെ​​​​​​​​​​​ക്കു​​​​​​​​കി​​​​​​​​​​​ഴ​​​​​​​​​​​ക്ക​​​​​​​​​​​ൻ ജി​​​​​​​​​​​ല്ല​​​​​​​​​​​യാ​​​​​​​​​​​യ ബ​​​​​​​​​​​വേ​​​​​റി​​​​​​​​​​​യ​​​​​​​​​​​യും കി​​​​​​​​​​​ഴ​​​​​​​​​​​ക്ക​​​​​​​​​​​ൻ ഇ​​​​​​​​​​​റ്റ​​​​​​​​​​​ലി​​​​​​​​​​​യി​​​​​​​​​​​ലെ ട്രെ​​​​​​​​​​​ന്‍റോ, വെ​​​​​​​​​​​നെ​​​​​​​​​​​റ്റോ പ്ര​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ളും ഹി​​​​​​​​​​​മ​​​​​​​​​​​പാ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ​​​​​​​​​​​യും മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലി​​​​​​​​​​​ന്‍റെ​​​​​​​​​​​യും ഭീ​​​​​​​​​​​ഷ​​​​​​​​​​​ണി​​​​​​​​​​​യി​​​​​​​​​​​ലാ​​​​​​​​​​​ണ്. ആ​​​​​​​​​​​ൽ​​​​​​​​​​​പ്സ് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ താ​​​​​​​​​​​ഴ്‌​​​​​​​​വ​​​​​​​​​​​ര​​​​​​​​​​​യി​​​​​​​​​​​ലു​​​​​​​​​​​ള്ള പ്ര​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലെ ജ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ൾ അ​​​​​​​​​​​തീ​​​​​​​​​​​വ​​​​​ഭീ​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ലാ​​​​​​​​​​​ണു ക​​​​​​​​​​​ഴി​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​ത്. ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ​​​​​വ​​​​​​​​​​​ർ​​​​​​​​​​​ഷം ഇ​​​​​​​​​​​റ്റ​​​​​​​​​​​ലി​​​​​​​​​​​യി​​​​​​​​​​​ലു​​​​​ണ്ടാ​​​​​യ ഹി​​​​​​​​​​​മ​​​​​​​​​​​പാ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ൽ ആ​​​​​​​​​​​റു​​​​​​​​​​​പേ​​​​​​​​​​​ർ മ​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യും ഒ​​​​​​​​​​​ന്പ​​​​​​​​​​​തു പേ​​​​​​​​​​​ർ​​​​​​​​​​​ക്ക് പ​​​​​​​​​​​രി​​​​​​​​​​​ക്കേ​​​​​​​​​​​ൽ​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്തി​​​​​​​​​​​രു​​​​​​​​​​​ന്നു. അ​​​​​​​​​​​ന്ന് ഡോ​​​​​​​​​​​ളോ​​​​​​​​​​​മൈ​​​​​​​​​​​റ്റ്സി​​​​​​​​​​​ലെ ഏ​​​​​​​​​​​റ്റ​​​​​​​​​​​വും ഉ​​​​​​​​​​​യ​​​​​​​​​​​രം കൂ​​​​​​​​​​​ടി​​​​​​​​​​​യ കൊ​​​​​​​​​​​ടു​​​​​​​​​​​മു​​​​​​​​​​​ടി​​​​​​​​​​​യി​​​​​​​​​​​ൽ​​​​​നി​​​​​​​​​​​ന്നാ​​​​​​​​​​​ണ് ഹി​​​​​​​​​​​മ​​​​​​​​​​​പാ​​​​​​​​​​​ത​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യ​​​​​​​​​​​ത്. ഏ​​​​​​​​​​​ക​​​​​​​​​​​ദേ​​​​​​​​​​​ശം 13 വ​​​​​​​​​​​ർ​​​​​​​​​​​ഷ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ​​​​​​​​​​​ക്കു​​​​​മു​​​​​​​​​​​ന്പ് ജ​​​​​​​​​​​ർ​​​​​​​​​​​മ​​​​​​​​​​​നി​​​​​​​​​​​യി​​​​​​​​​​​ലെ തെ​​​​​​​​​​​ക്ക​​​​​​​​​​​ൻ ബ​​​​​​​​​​​വേ​​​​​​​​​​​റി​​​​​​​​​​​യ​​​​​​​​​​​യി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​യ മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലി​​​​​​​​​​​ലാ​​​​​ക​​​​​​​​​​​ട്ടെ ഒ​​​​​​​​​​​രു കെ​​​​​​​​​​​ട്ടി​​​​​​​​​​​ടം ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ന്നു നാ​​​​​​​​​​​ലു​​​​​​​​​​​പേ​​​​​​​​​​​രാ​​​​​​​​​​​ണു മ​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ത്. മ്യൂ​​​​​​​​​​​ണി​​​​​​​​​​​ക് ന​​​​​​​​​​​ഗ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​നു സ​​​​​​​​​​​മീ​​​​​​​​​​​പ​​​​​​​​​​​മാ​​​​​​​​​​​ണ് അ​​​​​​​​​​​ന്ന് അ​​​​​​​​​​​പ​​​​​​​​​​​ക​​​​​​​​​​​ട​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യ​​​​​​​​​​​ത്. അ​​​​​​​​​​​ന്നും നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി കെ​​​​​​​​​​​ട്ടി​​​​​​​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്ന ഒ​​​​​​​​​​​രു മേ​​​​​​​​​​​ഖ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ലേ​​​​​​​​​​​ക്കു പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​നി​​​​​​​​​​​ര​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ​​​​​​​​നി​​​​​​​​​​​ന്ന് വ​​​​​​​​​​​ലി​​​​​​​​​​​യ പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ൾ പ​​​​​​​​​​​തി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. അ​​​​​​​​​​​ത്ത​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ൽ പ​​​​​​​​​​​തി​​​​​​​​​​​ച്ച ഒ​​​​​​​​​​​രു പാ​​​​​​​​​​​റ​​​​​​​​​​​യ്ക്ക് ഒ​​​​​​​​​​​രു വീ​​​​​​​​​​​ടി​​​​​​​​​​​ന്‍റെ വ​​​​​​​​​​​ലി​​​​​​​​​​​പ്പ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. 

മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ ആ​​​​​​​​​​​പ​​​​​​​​​​​ത് സൂ​​​​​​​​​​​ച​​​​​​​​​​​ന  

മു​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ സൂ​​​​​​​​​​​ചി​​​​​​​​​​​പ്പി​​​​​​​​​​​ച്ച വി​​​​​​​​​​​വി​​​​​​​​​​​ധ സം​​​​​​​​​​​ഭ​​​​​​​​​​​വ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ൽ മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ൾ ഉ​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​തും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ പ്ര​​​​​​​​​​​തി​​​​​​​​​​​സ​​​​​​​​​​​ന്ധി കാ​​​​​​​​​​​ര​​​​​​​​​​​ണം പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റ് (ജ​​​​​​​​​​​ലം ഐ​​​​​​​​​​​സാ​​​​​​​​​​​കു​​​​​​​​​​​ന്ന  താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ലും താ​​​​​​​​​​​ഴെ  ഊ​​​​​​​​​​​ഷ്മാ​​​​​​​​​​​വി​​​​​​​​​​​ൽ സ്ഥി​​​​​​​​​​​തി  ചെ​​​​​​​​​​​യ്യു​​​​​​​​​​​ന്ന മ​​​​​​​​​​​ണ്ണ്.  പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ  പ്ര​​​​​​​​​​​ത​​​​​​​​​​​ല​​​​​​​​​​​ത്തെ ഉ​​​​​​​​​​​റ​​​​​​​​​​​പ്പി​​​​​​​​​​​ച്ചു  നി​​​​​​​​​​​ർ​​​​​​​​​​​ത്തു​​​​​​​​​​​ന്ന സ്ഥി​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​യി  ത​​​​​​​​​​​ണു​​​​​​​​​​​ത്തു​​​​​​​​​​​റ​​​​​​​​​​​ഞ്ഞ നി​​​​​​​​​​​ലം.  പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റ്  ഉ​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്പോ​​​​​​​​​​​ൾ, അ​​​​​​​​​​​ത്  ശ​​​​​​​​​​​ക്ത​​​​​​​​​​​മാ​​​​​​​​​​​യ ഹ​​​​​​​​​​​രി​​​​​​​​​​​ത​​​​​​​​​​​ഗൃ​​​​​​​​​​​ഹ  വാ​​​​​​​​​​​ത​​​​​​​​​​​ക​​​​​​​​​​​മാ​​​​​​​​​​​യ മീ​​​​​​​​​​​ഥേ​​​​​​​​​​​നെ  അ​​​​​​​​​​​ന്ത​​​​​​​​​​​രീ​​​​​​​​​​​ക്ഷ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​ക്കു  ത​​​​​​​​​​​ള്ളു​​​​​​​​​​​ന്നു, ഇ​​​​​​​​​​​ത് കൂ​​​​​​​​​​​ടു​​​​​​​​​​​ത​​​​​​​​​​​ൽ  ചൂ​​​​​​​​​​​ട്  ഉ​​​​​​​​​​​ത്പാ​​​​​​​​​​​ദി​​​​​​​​​​​പ്പി​​​​​​​​​​​ക്ക​​​​​​​​​​​പ്പെ​​​​​​​​​​​ടു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​നു  കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്നു) ഉ​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​തും ലോ​​​​​​​​​​​ക​​​​​​​​​​​ത്തു വ​​​​​​​​​​​ലി​​​​​​​​​​​യ ഭീ​​​​​​​​​​​ഷ​​​​​​​​​​​ണി സൃ​​​​​​​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്നു​​​​​​​​മാ​​​​​​​​ണ് ജി​​​​​​​​​​​യോ​​​​​​​​​​​ള​​​​​​​​​​​ജി​​​​​​​​​​​സി​​​​​​​​​​​റ്റു​​​​​​​​​​​ക​​​​​​​​​​​ളും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ ശാ​​​​​​​​​​​സ്ത്ര​​​​​​​​​​​ജ്ഞ​​​​​​​​​​​രും വി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്.  മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ൾ കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​ത്തെ​​​​​​​​​​​ത്തു​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ന്ന് ഉ​​​​​​​​​​​രു​​​​​​​​​​​കി​​​​​​​​​​​യൊ​​​​​​​​​​​ലി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത് ഇ​​​​​​​​​​​ര​​​​​​​​​​​ട്ടി​​​​​​​​​​​വേ​​​​​​​​​​​ഗ​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​യെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ ശാ​​​​​​​​​​​സ്​​​​​​​​​​​ത്ര​​​​​​​​​​​ജ്ഞ​​​​​​​​​​​ർ ഒ​​​​​​​​​​​ന്ന​​​​​​​​​​​ട​​​​​​​​​​​ങ്കം പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​ത്. അ​​​​​​​​​​​തി​​​​​​​​​​​ലേ​​​​​​​​​​​ക്കു വി​​​​​​​​​​​ര​​​​​​​​​​​ൽ​​​​​​​​​​​ചൂ​​​​​ണ്ടു​​​​​​​​​​​ന്ന നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി പ​​​​​​​​​​​ഠ​​​​​​​​​​​ന​​​​​​​​​​​റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​ൾ അ​​​​​​​​​​​വ​​​​​​​​​​​ർ ചൂ​​​​​​​​​​​ണ്ടി​​​​​​​​​​​ക്കാ​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്യു​​​​​​​​​​​ന്നു. ലോ​​​​​​​​​​​ക​​​​​​​​​​​ത്ത് താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല വ​​​​​​​​​​​ലി​​​​​​​​​​​യ​​​​​​​​​​​തോ​​​​​​​​​​​തി​​​​​​​​​​​ലാ​​​​​​​​​​​ണ് വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ളും വ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളും ത​​​​​​​​​​​ടാ​​​​​​​​​​​ക​​​​​​​​​​​ങ്ങ​​​​​​​​​​​ളും സ​​​​​​​​​​​ന്പ​​​​​​​​​​​ന്ന​​​​​​​​​​​മാ​​​​​​​​​​​ക്കു​​​​​​​​​​​ന്ന നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി സ്ഥ​​​​​​​​​​​ല​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ലോ​​​​​​​​​​​ക​​​​​​​​ത്തു​​​​​​​​​​​ണ്ട്. കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ മാ​​​​​​​​​​​റ്റ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ വേ​​​​​​​​​​​ഗം കു​​​​​​​​​​​റ​​​​​​​​​​​യ്ക്കു​​​​​​​​​​​ക​​​​​​​​​​​യോ ത​​​​​​​​​​​ട​​​​​​​​​​​യു​​​​​​​​​​​ക​​​​​​​​​​​യോ ചെ​​​​​​​​​​​യ്യേ​​​​​​​​​​​ണ്ട​​​​​​​​​​​ത് അ​​​​​​​​​​​നി​​​​​​​​​​​വാ​​​​​​​​​​​ര്യ​​​​​​​​​​​മാ​​​​​​​​​​​ണെ​​​​​​​​​​​ന്ന് എ​​​​​​​​​​​ല്ലാ റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​ളും സം​​​​​​​​​​​ശ​​​​​​​​​​​യ​​​​​​​​​​​ലേ​​​​​​​​​​​ശ​​​​​​​​​​​മെ​​​​​​​​​​​ന്യേ അ​​​​​​​​​​​ടി​​​​​​​​​​​വ​​​​​​​​​​​ര​​​​​​​​​​​യി​​​​​​​​​​​ട്ടു പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്നു. ശാ​​​​​​​​​​​സ്ത്രീ​​​​​​​​​​​യ നീ​​​​​​​​​​​ക്ക​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ ലോ​​​​​​​​​​​കം ഇ​​​​​​​​​​​നി​​​​​​​​​​​യും ശ്ര​​​​​​​​​​​ദ്ധി​​​​​​​​​​​ച്ചു തു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യി​​​​​​​​​​​ട്ടി​​​​​​​​​​​ല്ല എ​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​ന്‍റെ മു​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​പ്പു​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​ണ് അ​​​​​​​​​​​ടി​​​​​​​​​​​ക്ക​​​​​​​​​​​ടി​​​​​​​​​​​യു​​​​​​​​​​​ണ്ടാ​​​​​​​​​​​കു​​​​​​​​​​​ന്ന ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​ങ്ങ​​​​​​​​​​​ൾ.

 എ​​​​​​​​​​​ന്തു​​​​​​​​​​​കൊ​​​​​​​​​​​ണ്ട് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ഇ​​​​​​​​​​​ടി​​​​​​​​​​​യു​​​​​​​​​​​ന്നു

പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലെ ഒ​​​​​​​​​​​ഴു​​​​​​​​​​​കി​​​​​​​​​​​ന​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ന്ന മ​​​​​​​​​​​ഞ്ഞു​​​​​​​​​​​ക​​​​​​​​​​​ട്ട​​​​​​​​​​​ക​​​​​​​​​​​ൾ (ഹി​​​​​​​​​​​മാ​​​​​​​​​​​നി​​​​​​​​​​​ക​​​​​​​​​​​ൾ) ചു​​​​​​​​​​​രു​​​​​​​​​​​ങ്ങു​​​​​​​​​​​ക​​​​​​​​​​​യും മ​​​​​​​​​​​ല​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലെ പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റ് ഉ​​​​​​​​​​​രു​​​​​​​​​​​കാ​​​​​​​​​​​ൻ തു​​​​​​​​​​​ട​​​​​​​​​​​ങ്ങു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്യു​​​​​​​​​​​ന്പോ​​​​​​​​​​​ൾ, പാ​​​​​​​​​​​റ അ​​​​​​​​​​​സ്ഥി​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്നു. 

ബ്രി​​​​​​​​​​​യ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​ൽ പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റ് ഇ​​​​​​​​​​​ല്ല; എ​​​​​​​​​​​ന്നി​​​​​​​​​​​ട്ടും

ബ്രി​​​​​​​​​​​യ​​​​​​​​​​​ൻ​​​​​​​​​​​സ് ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​നു മു​​​​​​​​​​​ന്നി​​​​​​​​​​​ലു​​​​​​​​​​​ള്ള പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ൽ പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റ് ഇ​​​​​​​​​​​ല്ല. എ​​​​​​​​​​​ന്നി​​​​​​​​​​​ട്ടും എ​​​​​​​​​​​ന്തു​​​​​​​​​​​കൊ​​​​​​​​​​​ണ്ട് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​തം ഇ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞു? അ​​​​​​​​​​​ത് ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​വു​​​​​​​​​​​മാ​​​​​​​​​​​യി നേ​​​​​​​​​​​രി​​​​​​​​​​​ട്ടു ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്നു എ​​​​​​​​​​​ന്നാ​​​​​​​​​​​ണ് വി​​​​​​​​​​​ദ​​​​​​​​​​​ഗ്ധ​​​​​​​​​​​ർ പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​ത്. കു​​​​​​​​​​​റ​​​​​​​​​​​ച്ചു​​​​​നാ​​​​​​​​​​​ളു​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​യി ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ൽ ക​​​​​​​​​​​ന​​​​​​​​​​​ത്ത മ​​​​​​​​​​​ഴ പെ​​​​​​​​​​​യ്യു​​​​​​​​​​​ന്നു​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. ഇ​​​​​​​​​​​ത് ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഫ​​​​​​​​​​​ല​​​​​​​​​​​മാ​​​​​​​​​​​ണ്. വെ​​​​​​​​​​​ള്ള​​​​​​​​​​​ത്താ​​​​​​​​​​​ൽ ന​​​​​​​​​​​ന​​​​​​​​​​​ഞ്ഞ മ​​​​​​​​​​​ല​​​​​​​​​​​ഞ്ചെ​​​​​​​​​​​രി​​​​​​​​​​​വ് ഗ്രാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​ക്ക് വേ​​​​​​​​​​​ഗ​​​​​​​​​​​ത്തി​​​​​​​​​​​ൽ ഇ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞി​​​​​​​​​​​റ​​​​​​​​​​​ങ്ങു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു​​​​​​​​​​​വെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് പ്രാ​​​​​​​​​​​ഥ​​​​​​​​​​​മി​​​​​​​​​​​ക നി​​​​​​​​​​​ഗ​​​​​​​​​​​മ​​​​​​​​​​​നം. പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ വെ​​​​​​​​​​​ള്ളം ക​​​​​​​​​​​യ​​​​​​​​​​​റു​​​​​​​​​​​ന്ന​​​​​​​​​​​തും പ്ര​​​​​​​​​​​ശ്ന​​​​​​​​​​​മാ​​​​​​​​​​​ണ്. ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​ത​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യി താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല ഉ​​​​​​​​​​​യ​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​ത് പെ​​​​​​​​​​​ട്ടെ​​​​​​​​​​​ന്നു​​​​​​​​​​​ള്ള മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലി​​​​​​​​​​​നു കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മാ​​​​​​​​​​​കും. കാ​​​​​​​​​​​ര​​​​​​​​​​​ണം മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മൂ​​​​​​​​​​​ടി​​​​​​​​​​​യ പാ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ടെ അ​​​​​​​​​​​ടി​​​​​​​​​​​യി​​​​​​​​​​​ൽ 60 മീ​​​​​​​​​​​റ്റ​​​​​​​​​​​ർ വ​​​​​​​​​​​രെ ആ​​​​​​​​​​​ഴ​​​​​​​​​​​ത്തി​​​​​​​​​​​ൽ ജ​​​​​​​​​​​ല​​​​​മെ​​​​​​​​​​​ത്തും. ഈ ​​​​​​​​​​​ജ​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​നം മൂ​​​​​​​​​​​ലം മൂ​​​​​​​​​​​ന്ന് ഡി​​​​​​​​​​​ഗ്രി സെ​​​​​​​​​​​ൽ​​​​​​​​​​​ഷ്യ​​​​​​​​​​​സ് വ​​​​​​​​​​​രെ ഉ​​​​​​​​​​​യ​​​​​​​​​​​രും. പി​​​​​​​​​​​ന്നെ​​​​​​​​​​​ന്താ​​​​​​​​​​​ണു സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യെ​​​​​​​​​​​ന്നു പ​​​​​​​​​​​റ​​​​​​​​​​​യേ​​​​​​​​​​​ണ്ട കാ​​​​​​​​​​​ര്യ​​​​​​​​​​​മി​​​​​​​​​​​ല്ല​​​​​​​​​​​ല്ലോ? കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥ മാ​​​​​​​​​​​റു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​ന​​​​​​​​​​​നു​​​​​​​​​​​സ​​​​​​​​​​​രി​​​​​​​​​​​ച്ച് പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​മേ​​​​​​​​​​​ഖ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ കൂ​​​​​​​​​​​ടു​​​​​​​​​​​ത​​​​​​​​​​​ൽ മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ പ്ര​​​​​​​​​​​തീ​​​​​​​​​​​ക്ഷി​​​​​​​​​​​ക്കാ​​​​​​​​​​​മെ​​​​​​​​​​​ന്ന് ജി​​​​​​​​​​​യോ​​​​​​​​​​​ള​​​​​​​​​​​ജി​​​​​​​​​​​സ്റ്റു​​​​​​​​​​​ക​​​​​​​​​​​ൾ മു​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​പ്പു ന​​​​​​​​​​​ൽ​​​​​​​​​​​കി​​​​​​​​​​​ക്ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞു. 



ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​വും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​വും

പെ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​ഫ്രോ​​​​​​​​​​​സ്റ്റി​​​​​​​​​​​ന്‍റെ സാ​​​​​​​​​​​ന്നി​​​​​​​​​​​ധ്യം ഇ​​​​​​​​​​​ല്ലാ​​​​​​​​​​​ത്ത പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ളും ഇ​​​​​​​​​​​ടി​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​ന്‍റെ പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ൽ ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​വും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​വും വീ​​​​​​​​​​​ണ്ടും ചൂ​​​​​​​​​​​ടു​​​​​​​​​​​പി​​​​​​​​​​​ടി​​​​​​​​​​​ച്ച ച​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യാ​​​​​​​​​​​കു​​​​​ന്നു. ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ ശ​​​​​​​​​​​രാ​​​​​​​​​​​ശ​​​​​​​​​​​രി താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ലെ വ​​​​​​​​​​​ർ​​​​​​​​​​​ധ​​​​​​​​​​​ന​​​​​​​​​​​വി​​​​​​​​​​​നെ​​​​​​​​​​​യാ​​​​​​​​​​​ണ് ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​നം എ​​​​​​​​​​​ന്ന പ​​​​​​​​​​​ദം​​​​​​​​​​​കൊ​​​​​​​​​​​ണ്ടു സൂ​​​​​​​​​​​ചി​​​​​​​​​​​പ്പി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​ക​​​​​​​​​​​ട്ടെ, ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഏ​​​​​​​​​​​റ്റ​​​​​​​​​​​വും പ്ര​​​​​​​​​​​ധാ​​​​​​​​​​​ന​​​​​​​​​​​പ്പെ​​​​​​​​​​​ട്ട അ​​​​​​​​​​​ന​​​​​​​​​​​ന്ത​​​​​​​​​​​ര​​​​​​​​​​​ഫ​​​​​​​​​​​ല​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലൊ​​​​​​​​​​​ന്നാ​​​​​​​​​​​ണ്. ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​വും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​വും പ​​​​​​​​​​​ല​​​​​​​​​​​പ്പോ​​​​​​​​​​​ഴും മാ​​​​​​​​​​​റി​​​​​​​​​​​മാ​​​​​​​​​​​റി ഉ​​​​​​​​​​​പ​​​​​​​​​​​യോ​​​​​​​​​​​ഗി​​​​​​​​​​​ക്കാ​​​​​​​​​​​റു​​​​​​​​​​​ണ്ടെ​​​​​​​​​​​ങ്കി​​​​​​​​​​​ലും അ​​​​​​​​​​​വ വ്യ​​​​​​​​​​​ത്യ​​​​​​​​​​​സ്ത​​​​​​​​​​​മാ​​​​​​​​​​​ണ്. ന​​​​​​​​​​​മ്മു​​​​​​​​​​​ടെ ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ ദീ​​​​​​​​​​​ർ​​​​​​​​​​​ഘ​​​​​​​​​​​കാ​​​​​​​​​​​ല ചൂ​​​​​​​​​​​ടി​​​​​​​​​​​നെ​​​​​​​​​​​യാ​​​​​​​​​​​ണ് ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​നം സൂ​​​​​​​​​​​ചി​​​​​​​​​​​പ്പി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. വ്യ​​​​​​​​​​​വ​​​​​​​​​​​സാ​​​​​​​​​​​യ വി​​​​​​​​​​​പ്ല​​​​​​​​​​​വ​​​​​​​​​​​ത്തി​​​​​​​​​​​നു​​​​​ശേ​​​​​​​​​​​ഷം ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ ശ​​​​​​​​​​​രാ​​​​​​​​​​​ശ​​​​​​​​​​​രി താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല ഒ​​​​​​​​​​​രു ഡി​​​​​​​​​​​ഗ്രി സെ​​​​​​​​​​​ൽ​​​​​​​​​​​ഷ്യ​​​​​​​​​​​സി​​​​​​​​​​​ല​​​​​​​​​​​ധി​​​​​​​​​​​കം വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ച്ചു. പൊ​​​​​​​​​​​തു​​​​​​​​​​​വി​​​​​​​​​​​ൽ പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്പോ​​​​​​​​​​​ൾ ഇ​​​​​​​​​​​തു നേ​​​​​​​​​​​രി​​​​​​​​​​​യ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​യി തോ​​​​​​​​​​​ന്നാ​​​​​​​​​​​മെ​​​​​​​​​​​ങ്കി​​​​​​​​​​​ലും ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ലെ ചെ​​​​​​​​​​​റി​​​​​​​​​​​യ മാ​​​​​​​​​​​റ്റ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ പോ​​​​​​​​​​​ലും ദോ​​​​​​​​​​​ഷ​​​​​​​​​​​ക​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​യ പ്ര​​​​​​​​​​​ത്യാ​​​​​​​​​​​ഘാ​​​​​​​​​​​ത​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ഉ​​​​​​​​​​​ണ്ടാ​​​​​​​​​​​ക്കും.  പ്ര​​​​​​​​​​​ശ്നം ഇ​​​​​​​​​​​വി​​​​​​​​​​​ടം​​​​​​​​​​​കൊ​​​​​​​​​​​ണ്ടും തീ​​​​​​​​​​​രു​​​​​​​​​​​ന്നി​​​​​​​​​​​ല്ല. താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല ഇ​​​​​​​​​​​പ്പോ​​​​​​​​​​​ഴും ഉ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ന്നു​​​​​​​​​​​കൊ​​​​​​​​​​​ണ്ടി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്യു​​​​​​​​​​​ന്നു. കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​ക​​​​​​​​​​​ട്ടെ ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഒ​​​​​​​​​​​രു സൂ​​​​​​​​​​​ച​​​​​​​​​​​ന​​​​​​​​​​​യാ​​​​​​​​​​​ണ്. ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​നം അ​​​​​​​​​​​പ്ര​​​​​​​​​​​തീ​​​​​​​​​​​ക്ഷി​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​യ കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ൾ​​​​​​​​​​​ക്ക് കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്നു. ഉ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ന്ന പ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​താ​​​​​​​​​​​ഗ്ര​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലും ധ്രു​​​​​​​​​​​വ​​​​​​​​​​​പ്ര​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലും 90 മു​​​​​​​​​​​ത​​​​​​​​​​​ൽ 3000 മീ​​​​​​​​​​​റ്റ​​​​​​​​​​​ർ വ​​​​​​​​​​​രെ ക​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ലു​​​​​​​​ള്ള ഹി​​​​​​​​​​​മാ​​​​​​​​​​​നി​​​​​​​​​​​ക​​​​​​​​​​​ൾ ഉ​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​ത്, സ​​​​​​​​​​​മു​​​​​​​​​​​ദ്ര​​​​​​​​​​​ത്തി​​​​​​​​​​​ലെ ചൂ​​​​​​​​​​​ട് വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്, കൊ​​​​​​​​​​​ടും​​​​​ത​​​​​​​​​​​ണു​​​​​​​​​​​പ്പ് അ​​​​​​​​​​​ല്ലെ​​​​​​​​​​​ങ്കി​​​​​​​​​​​ൽ കൊ​​​​​​​​​​​ടും ചൂ​​​​​​​​​​​ട് തു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യ​​​​​​​​​​​വ​​​​​​​​​​​യെ​​​​​​​​​​​ല്ലാം കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥ​​​​​​​​​​​യി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​കു​​​​​​​​​​​ന്ന മാ​​​​​​​​​​​റ്റ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഫ​​​​​​​​​​​ല​​​​​​​​​​​മാ​​​​​​​​​​​ണ്. ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യി ഉ​​​​​​​​​​​ണ്ടാ​​​​​കു​​​​​​​​​​​ന്ന മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ പ്ര​​​​​​​​​​​ള​​​​​​​​​​​യ​​​​​​​​​​​വും ക​​​​​​​​​​​ന​​​​​​​​​​​ത്ത നാ​​​​​​​​​​​ശ​​​​​വു​​​​​​​​​​​​​​മാ​​​​​​​​​​​ണ് ലോ​​​​​​​​​​​ക​​​​​​​​​​​ത്താ​​​​​​​​​​​ക​​​​​​​​​​​മാ​​​​​​​​​​​നം വ​​​​​​​​​​​രു​​​​​​​​​​​ത്തി​​​​​​​​​​​വ​​​​​​​​​​​യ്ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. ഭൂ​​​​​​​​​​​രി​​​​​​​​​​​ഭാ​​​​​​​​​​​ഗം മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലും ഒ​​​​​​​​​​​ഴു​​​​​​​​​​​കി ന​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ന്ന മ​​​​​​​​​​​ഞ്ഞു​​​​​​​​​​​ത​​​​​​​​​​​ടാ​​​​​​​​​​​ക​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ണ്ടാ​​​​​​​​​​​കും. മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ രൂ​​​​​​​​​​​പം കൊ​​​​​​​​​​​ള്ളു​​​​​​​​​​​ന്ന ഇ​​​​​​​​​​​ത്ത​​​​​​​​​​​രം ത​​​​​​​​ടാ​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ൾ താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല​​​​​​​​​​​യു​​​​​​​​​​​യ​​​​​​​​​​​രു​​​​​​​​​​​ന്പോ​​​​​​​​​​​ൾ ഉ​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ക​​​​​​​​​​​യും ത​​​​​​​​​​​ക​​​​​​​​​​​രു​​​​​​​​​​​ക​​​​​​​​​​​യും ചെ​​​​​​​​​​​യ്യും. ഇ​​​​​​​​​​​ത് വെ​​​​​​​​​​​ള്ള​​​​​​​​​​​പ്പൊ​​​​​​​​​​​ക്ക​​​​​​​​​​​ത്തി​​​​​​​​​​​ന് വ​​​​​​​​​​​ഴി​​​​​​​​​​​വ​​​​​​​​​​​യ്ക്കു​​​​​​​​​​​ന്നു. അ​​​​​​​​​​​ടു​​​​​​​​​​​ത്ത​​​​​കാ​​​​​​​​​​​ല​​​​​​​​​​​ത്താ​​​​​​​​​​​യി മ​​​​​​​​​​​ഞ്ഞു​​​​​​​​​​​രു​​​​​​​​​​​കി രൂ​​​​​​​​​​​പം കൊ​​​​​​​​​​​ണ്ട ത​​​​​​​​​​​ടാ​​​​​​​​​​​ക​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ൽ​​​​​​​​​​​മൂ​​​​​​​​​​​ലം ക​​​​​​​​​​​ല്ലും മ​​​​​​​​​​​ണ​​​​​​​​​​​ലും വ​​​​​​​​​​​ന്നു നി​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​തും മ​​​​​​​​​​​ഞ്ഞു​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​ത്ത​​​​​​​​​​​ടാ​​​​​​​​​​​ക​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യ്ക്കു കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്നു. കൂ​​​​​​​​​​​ടാ​​​​​​​​​​​തെ, ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല ഉ​​​​​​​​​​​യ​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​ത് വെ​​​​​​​​​​​ള്ള​​​​​​​​​​​പ്പൊ​​​​​​​​​​​ക്കം, ക്ഷാ​​​​​​​​​​​മം, വ​​​​​​​​​​​ര​​​​​​​​​​​ൾ​​​​​​​​​​​ച്ച, കൊ​​​​​​​​​​​ടു​​​​​​​​​​​ങ്കാ​​​​​​​​​​​റ്റ് തു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യ പ്ര​​​​​​​​​​​കൃ​​​​​​​​​​​തി ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​ങ്ങ​​​​​​​​​​​ൾ​​​​​​​​​​​ക്ക് കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്നു.  ഭൂ​​​​​​​​​​​മി​​​​​​​​​​​യു​​​​​​​​​​​ടെ ശ​​​​​​​​​​​രാ​​​​​​​​​​​ശ​​​​​​​​​​​രി താ​​​​​​​​​​​പ​​​​​​​​​​​നി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​കു​​​​​​​​​​​ന്ന വ​​​​​​​​​​​ർ​​​​​​​​​​​ധ​​​​​​​​​​​ന മ​​​​​​​​​​​ണ്‍​സൂ​​​​​​​​​​​ണ്‍ പ്ര​​​​​​​​​​​വാ​​​​​​​​​​​ഹ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ ച​​​​​​​​​​​ല​​​​​​​​​​​ന​​​​​​​​​​​ത്തെ​​​​​​​​​​​യും മാ​​​​​​​​​​​റ്റി​​​​​​​​​​​മ​​​​​​​​​​​റി​​​​​​​​​​​ക്കു​​​​​​​​​​​ന്നു. അ​​​​​​​​​​​തി​​​​​​​​​​​ന്‍റെ ഫ​​​​​​​​​​​ല​​​​​​​​​​​മാ​​​​​​​​​​​യി ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ ഏ​​​​​​​​​​​താ​​​​​​​​​​​നും ദ​​​​​​​​​​​ശാ​​​​​​​​​​​ബ്ദ​​​​​​​​​​​ങ്ങ​​​​​​​​​​​ളാ​​​​​​​​​​​യി ലോ​​​​​​​​​​​ക​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ചി​​​​​​​​​​​ല പ്ര​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ മ​​​​​​​​​​​ഴ കു​​​​​​​​​​​റ​​​​​​​​​​​ഞ്ഞു. ചി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലാ​​​​​​​​​​​ക​​​​​​​​​​​ട്ടെ അ​​​​​​​​​​​തി​​​​​​​​​​​തീ​​​​​​​​​​​വ്ര മ​​​​​​​​​​​ഴ​​​​​​​​​​​യും റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ചെ​​​​​​​​​​​യ്യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു. പ്ര​​​​​​​​​​​ത്യേ​​​​​​​​​​​കി​​​​​​​​​​​ച്ച്  ഉ​​​​​​​​​​​ഷ്ണ​​​​​​​​​​​മേ​​​​​​​​​​​ഖ​​​​​​​​​​​ലാ പ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞാ​​​​​​​​​​​റ​​​​​​​​​​​ൻ പ​​​​​​​​​​​സ​​​​​​​​​​​ഫി​​​​​​​​​​​ക്കി​​​​​​​​​​​ൽ മ​​​​​​​​​​​ഴ​​​​​​​​​​​യു​​​​​​​​​​​ടെ അ​​​​​​​​​​​ള​​​​​​​​​​​വ് ക്ര​​​​​​​​​​​മാ​​​​​​​​​​​തീ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​യി വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ച്ചു.

ഹി​​​​​​​​​​​മാ​​​​​​​​​​​ല​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ലും ആ​​​​​​​​​​​സ​​​​​​​​​​​ന്നം

ഹി​​​​​​​​​​​മ​​​​​​​​​​​പാ​​​​​​​​​​​ത​​​​​​​​​​​വും മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലും ന​​​​​​​​​​​മ്മു​​​​​​​​​​​ടെ രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തും സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ച്ചു​​​​​​​​​​​ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞു. ഹി​​​​​​​​​​​മാ​​​​​​​​​​​ല​​​​​​​​​​​യ​​​​​​​​​​​ൻ മ​​​​​​​​​​​ല​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലെ കൊ​​​​​​​​​​​ടു​​​​​​​​​​​മു​​​​​​​​​​​ടി​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലും മ​​​​​​​​​​​ഞ്ഞു​​​​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​തു മൂ​​​​​​​​​​​ലം പ്ര​​​​​​​​​​​തി​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ഷം 50 സെ​​​​​​​​​​​ന്‍റീ​​​​​​​​​​​മീ​​​​​​​​​​​റ്റ​​​​​​​​​​​ർ  ഉ​​​​​​​​​​​യ​​​​​​​​​​​രം കു​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്നു​​​​​​​​​​​വെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് പ​​​​​​​​​​​ഠ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ൾ വ്യ​​​​​​​​​​​ക്ത​​​​​​​​​​​മാ​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. അ​​​​​​​​​​​ത് തു​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യാ​​​​​​​​​​​യി സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ വ​​​​​​​​ലി​​​​​​​​യ ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രി​​​​​​​​​​​ക്കും ന​​​​​​​​​​​മ്മു​​​​​​​​​​​ടെ രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തെ​​​​​​​​​​​യും കാ​​​​​​​​​​​ത്തി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. ഹി​​​​​​​​​​​മാ​​​​​​​​​​​ല​​​​​​​​​​​യ​​​​​​​​​​​ത്തെ ആ​​​​​​​​​​​ഗോ​​​​​​​​​​​ള​​​​​​​​​​​താ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​വും കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ​​​​​വ്യ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ന​​​​​​​​​​​വും ബാ​​​​​​​​​​​ധി​​​​​​​​​​​ക്കു​​​​​​​​​​​ന്നു​​​​​​​​​​​ണ്ടോ​​​​​യെ​​​​​ന്നു പ​​​​​​​​​​​ഠ​​​​​​​​​​​നം ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യ കൊ​​​​​​​​​​​ളം​​​​​​​​​​​ബി​​​​​​​​​​​യ​​​​​​​​​​​ൻ സ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ക​​​​​​​​​​​ലാ​​​​​​​​​​​ശാ​​​​​​​​​​​ല പു​​​​​​​​​​​റ​​​​​​​​​​​ത്തു​​​​​​​​​​​വി​​​​​​​​​​​ട്ട റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് അ​​​​​​​​​​​തീ​​​​​​​​​​​വ ഗൗ​​ര​​വ​​മു​​ള്ള​​​​​​​​​​​താ​​​​​​​​​​​ണ്. ഹി​​​​​​​​​​​മാ​​​​​​​​​​​ല​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ലെ മ​​​​​​​​​​​ഞ്ഞു​​​​​​​​രു​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​ത് ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​യും സ​​​​​​​​​​​മീ​​​​​​​​​​​പ​​രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലെ​​​​​​​​​​​യും (അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഇ​​​ന്ത്യ, നേ​​​പ്പാ​​​ൾ, ചൈ​​​ന, മ്യാ​​​ൻ​​​മ​​​ർ)  കു​​​​​​​​​​​റ​​​​​​​​​​​ഞ്ഞ​​​​​​​​​​​ത് 80 കോ​​​​​​​​​​​ടി ജ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളെ ബാ​​​​​​​​​​​ധി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​ ശു​​​​​​​​​​​ദ്ധ​​​​​​​​​​​ജ​​​​​​​​​​​ല​​​​​​​​​​​ക്ഷാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ന് വ​​​​​​​​​​​ഴി​​​​​​​​​​​വ​​​​​​​​​​​യ്ക്കു​​​​​​​​​​​മെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട്. ഹി​​​മാ​​​ല​​​യ​​​ത്തി​​​ൽ 32,392 ഹി​​​മാ​​​നി​​​ക​​​ൾ ഉ​​​ണ്ട്. ഹി​​​മാ​​​ല​​​യം ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മൂ​​​ന്നാ​​​മ​​​ത്തെ ഹി​​​മാ​​​നി  നി​​​ക്ഷേ​​​പ​​​മാ​​​ണ്. അ​​​ന്‍റാ​​​ർ​​​ട്ടി​​​ക്ക​​​യും  ആ​​​ർ​​​ട്ടി​​​ക്കു​​​മാ​​​ണ് ഹി​​​മാ​​​നി നി​​​ക്ഷേ​​​പ​​​ത്തി​​​ൽ ഹി​​​മാ​​​ല​​​യ​​​ത്തി​​​നു മു​​​ന്നി​​​ലു​​​ള്ള​​​ത്. ഈ ​​​ഹി​​​മാ​​​നി​​​ക​​​ൾ ഭൂ​​​മി​​​യി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ന​​​ദീ​​​ത​​​ട​​​ങ്ങ​​​ളെ പോ​​​ഷി​​​പ്പി​​​ക്കു​​​ന്നു. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്ക് വെ​​​ള്ള​​​വും ഊ​​ർ​​​ജ​​​വും വ​​​രു​​​മാ​​​ന​​​വും നേ​​​രി​​​ട്ടും അ​​​ല്ലാ​​​തെ​​​യും ന​​​ൽ​​​കു​​​ന്ന​​​തി​​​ലും ഹി​​​മാ​​​നി​​​ക​​​ൾ വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്നു. ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പു​​​റ​​​ത്തു​​വ​​​ന്നി​​​ട്ടു​​​ള്ള മി​​​ക്ക പ​​​ഠ​​​ന​​​ങ്ങ​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത് പു​​​റം​​​ന്ത​​​ള്ളു​​​ന്ന കാ​​​ർ​​​ബ​​​ൺ ഡ​​​യോ​​​ക്സൈ​​​ഡി​​​ന്‍റെ​ അ​​​ള​​​വ് നി​​​യ​​​ന്ത്രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഹി​​​​ന്ദു​​​​കു​​​​ഷ് ഹി​​​​മാ​​​​ല​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ ഹി​​​​മാ​​​​നി​​​​ക​​​​ളു​​​​ടെ മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഭാ​​​​ഗ​​​​വും അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​ണ്. റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. 2000നും 2016​​​​നും ഇ​​​ട​​​യി​​​ൽ  ഹി​​​​മാ​​​​ല​​​​യ​​​​ത്തി​​​​ലെ ശ​​​​ത​​​​കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് ട​​​​ണ്‍ ഐ​​​​സ് ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. അ​​​താ​​​ക​​​ട്ടെ 1975നും 2000​​​​നും ഇ​​​​ട​​​​യി​​​​ൽ ന​​​ഷ്‌​​ട​​​മാ​​​യ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കു​​​ന്പോ​​​ഴാ​​​ണ് ആ​​​​ഗോ​​​​ള താ​​​​പ​​​​നി​​​​ല ഉ​​​​യ​​​​രു​​​​ന്ന​​തി​​​​ന്‍റെ​ ഫ​​​​ലം എ​​​ത്ര​​​മാ​​​ത്രം ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​കു​​​ക. ആ​​​ഗോ​​​ള​​​താ​​​പ​​​നം മ​​​ണ്‍സൂ​​​ണ്‍ പാ​​​റ്റേ​​​ണു​​​ക​​​ളെ മാ​​​റ്റു​​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാ മ​​​ഴ​​​ക്കാ​​​ല​​​ത്തും വെ​​​ള്ള​​​പ്പൊ​​​ക്ക​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ക്കു​​​ന്നു. ചെ​​​ന്നൈ​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും അ​​​തി​​​തീ​​​വ്ര മ​​​ഴ സൃ​​​ഷ്‌​​ടി​​​ച്ച വെ​​​ള്ള​​​പ്പൊ​​​ക്കം അ​​​ത്ര​​​വേ​​​ഗ​​​ത്തി​​​ലൊ​​​ന്നും ന​​​മ്മ​​​ൾ മ​​​റ​​​ക്കി​​​ല്ല​​​ല്ലോ. മാ​​​ത്ര​​​വു​​​മ​​​ല്ല, വേ​​​​ന​​​​ൽ​​​​ക്കാ​​​​ല​​​​ത്ത് വി​​​​ള​​​​ക​​​​ൾ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ വെ​​​​ള്ളം ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​പ്പോ​​​​ൾ ജ​​​​ല​​​​ത്തി​​​​ന്‍റെ അ​​​ള​​​വ് അ​​​സാ​​​ധാ​​​ര​​​ണ​​​മാം​​വി​​​ധം കു​​​​റ​​​​യു​​​​ക​​​യും ചെ‌​​​യ്യു​​​ന്നു. ത​​​​ത്​​​​ഫ​​​​ല​​​​മാ​​​​യി കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​വ് കു​​​​റ​​​​യു​​​​ന്നു. വ​​​​ര​​​​ണ്ട മേ​​​​ഖ​​​​ല​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്നു. മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ലാ​​കു​​​ന്നു. 

ജോ​​​ഷി​​​മ​​​ഠ് ഉ​​​യ​​​ർ​​​ത്തു​​​ന്ന അ​​​പാ​​​യ​​സൂ​​​ച​​​ന

ഉ​​​​​​​​​​​ത്ത​​​​​​​​​​​രാ​​​​​​​​​​​ഖ​​​​​​​​​​​ണ്ഡി​​​​​​​​​​​ലെ ജോ​​​​​​​​​​​ഷി​​​​​​​​​​​മ​​​​​​​​​​​ഠി​​​​​​​​​​​ൽ സം​​​​​​​​​​​ഭ​​​​​​​​​​​വി​​​​​​​​​​​ച്ച മ​​​​​​​​​​​ണ്ണി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലി​​​​​​​​​​​ന്‍റെ കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​വും മ​​​​​​​​റ്റൊ​​​​​​​​ന്ന​​​​​​​​ല്ല.  ജോ​​​​​​​​​​​ഷി​​​​​​​​​​​മ​​​​​​​​​​​ഠി​​​​​​​​​​​നു സ​​​​​​​​​​​മീ​​​​​​​​​​​പ​​​​​​​​​​​ത്തെ ന​​​​​​​​​​​ന്ദാ​​​​​​​​​​​ദേ​​​​​​​​​​​വി കൊ​​​​​​​​​​​ടു​​​​​​​​​​​മു​​​​​​​​​​​ടി​​​​​​​​​​​യി​​​​​​​​​​​ലെ മ​​​​​​​​​​​ഞ്ഞു​​​​​​​​രു​​​​​​​​​​​കി​​​​​​​​​​​യ​​​​​​​​​​​തി​​​​​​​​​​​നെ​​​​​​​​​​​ത്തു​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ന്നാ​​​​​​​​ണു മ​​​​​​​​​​​ണ്ണി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​യ​​​​​​​​​​​ത്.  രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തെ ര​​​​​​​​​​​ണ്ടാ​​​​​​​​​​​മ​​​​​​​​​​​ത്തെ വ​​​​​​​​​​​ലി​​​​​​​​​​​യ കൊ​​​​​​​​​​​ടു​​​​​​​​​​​മു​​​​​​​​​​​ടി​​​​​​​​​​​യാ​​​​​​​​​​​യ ന​​​​​​​​​​​ന്ദാ​​​​​​​​​​​ദേ​​​​​​​​​​​വി​​​​​​​​​​​യു​​​​​​​​​​​ടെ ഉ​​​​​​​​​​​ത്ത​​​​​​​​​​​ര​​​​​​​​​​​ഭാ​​​​​​​​​​​ഗ​​​​​​​​​​​ത്തു​​​​​നി​​​​​​​​​​​ന്നാ​​​​​​​​​​​ണ് മ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ലു​​​​​​​​​​​ണ്ടാ​​​​​​​​​​​യ​​​​​​​​​​​ത്. ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​മു​​​​​​​​​​​ഖ​​​​​​​​​​​ത്തെ ഋ​​​​​​​​​​​ഷി​​​​​​​​​​​ഗം​​​​​​​​​​​ഗാ വൈ​​​​​​​​​​​ദ്യു​​​​​​​​​​​ത പ​​​​​​​​​​​ദ്ധ​​​​​​​​​​​തി​​​​​​​​​​​യും മ​​​​​​​​​​​ല തു​​​​​​​​​​​ര​​​​​​​​​​​ന്നു നി​​​​​​​​​​​ർ​​​​​​​​​​​മി​​​​​​​​​​​ച്ച നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി തു​​​​​​​​​​​ര​​​​​​​​​​​ങ്ക​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​മാ​​​​​​​​​​​ണ് ദു​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​ത്തി​​​​​​​​​​​നു കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ന്ന് ആ​​​​​​​​​​​ക്ഷേ​​​​​​​​​​​പം ഉ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ന്നി​​​​​​​​​​​രു​​​​​​​​​​​ന്നു.  

Tuesday, June 20, 2023

യു​വ​ത്വ​ത്തി​ന്‍റെ വി​ഭ​വ​ശേ​ഷി ഇ​നി​യും കൊ​യ്തെ​ടു​ക്കാ​ത്ത വി​ള


അ​രു​ണ്‍ സി​ൻ​ഹ

മൊ​ഴി​മാ​റ്റം: സ​ന്ദീ​പ് സ​ലിം



1958ൽ ​പു​റ​ത്തി​റ​ങ്ങി​യ ’മാ​ലി​ക്’ എ​ന്ന ചി​ത്ര​ത്തി​ലെ ’പ​ഠോ​ഗെ ലി​ഖോ​ഗെ ഹോ​ഗെ ന​വാ​ബ്/​ജോ ഖേ​ലോ​ഗേ കു​ഡോ​ഗെ ഹോ​ഗെ ഖ​രാ​ബ്’ എ​ന്ന ആ​ശാ ഭോ​സ്ലെ​യു​ടെ ക്ലാ​സി​ക് ഗാ​നം ഒാ​ർ​ക്കു​ന്ന​വ​രു​ണ്ടാ​വും. ഈ ​ഗാ​നം സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യ സ​ന്ദേ​ശ​മി​താ​ണ്:  നി​ങ്ങ​ൾ മി​ക​ച്ച വി​ദ്യാ​ഭ്യാ​സം നേ​ടൂ വി​ദ്യാ​ഭ്യാ​സ​മാ​ണ് ന​ല്ല ജീ​വി​ത​ത്തി​ലേ​ക്കു​ള്ള വ​ഴി. എ​ന്നാ​ൽ, ഇ​ന്ന് ഈ ​സ​ന്ദേ​ശം ശ​രി​യാ​ണോ എ​ന്നു ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കാ​ര​ണം ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ൽ, ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​സ​ന്പ​ന്ന​രാ​യ യു​വാ​ക്ക​ൾ അ​തു​ശ​രി​യ​ല്ലെ​ന്നു തി​രി​ച്ച​റി​യു​ന്നു. കാ​ര​ണം ന​ല്ല ജീ​വി​തം ന​യി​ക്ക​ണ​മെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന ഒ​രു ജോ​ലി അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​ന്ത്യ​യി​ലെ ഇ​ന്ന​ത്തെ സ്ഥി​തി എ​ന്താ​ണ് ? മി​ക​ച്ച ജോ​ലി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​നി ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രാ​ണെ​ന്നി​രി​ക്ക​ട്ടെ, ജോ​ലി ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ക​യും ചെ​യ്യു​ന്നു. അ​സിം പ്രേം​ജി സ​ർ​ക​ലാ​ശാ​ല​യി​ലെ സു​സ്ഥി​ര തൊ​ഴി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ പ​ഠ​ന​മ​നു​സ​രി​ച്ച്, ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​തി​നു​മു​ക​ളി​ലും തൊ​ഴി​ലി​ല്ലാ​യ്മ ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ മൂ​ന്നി​ര​ട്ടി​യാ​ണ്. 

വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ടി ധാ​രാ​ളം സ​മ​യ​വും പ​ണ​വും ചെ​ല​വ​ഴി​ച്ച വി​ദ്യാ​സ​ന്പ​ന്ന​രും എ​ന്നാ​ൽ, തൊ​ഴി​ൽ​ര​ഹി​ത​രു​മാ​യ ചെ​റു​പ്പ​ക്കാ​ർ നി​രാ​ശ​രാ​യ​തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നൊ​ന്നു​മി​ല്ല. വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ഏ​തൊ​രു ചെ​റു​പ്പ​ക്കാ​ര​നും ആ​ഗ്ര​ഹി​ക്കു​ന്ന​ത് ജോ​ലി നേ​ടാ​നും സ​ന്പാ​ദി​ക്കാ​നു​മാ​ണ്. എ​ന്നാ​ൽ ന​മ്മു​ടെ രാ​ജ്യ​ത്ത് അ​തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ല. ത​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ജോ​ലി ല​ഭി​ക്കാ​തെ വ​രു​ന്പോ​ൾ ഒ​ന്നു​മി​ല്ല എ​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത​ല്ലേ എ​ന്ന​ചി​ന്ത​യി​ൽ​നി​ന്ന് കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത ആ​വ​ശ്യ​മു​ള്ള ജോ​ലി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്നു. 

ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും മ​റ്റൊ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് സൈ​ക്കി​ളി​ൽ രേ​ഖ​ക​ൾ കൊ​ണ്ടു പോ​കു​ന്ന ജോ​ലി​ക്കാ​യി 2018 ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് 62 ടെ​ലി​ഫോ​ൺ മെ​സ​ഞ്ച​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഞ്ചാം ക്ലാ​സ് പാ​സാ​യ ആ​ർ​ക്കും ഈ ​ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. വെ​റും 62 പോ​സ്റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ എ​ണ്ണം 93,000! ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​നെ ഞെ​ട്ടി​ച്ച​ത് ഈ ​സം​ഖ്യ​മാ​ത്ര​മ​ല്ല. ഇ​വ​രി​ൽ 50,000 ബി​രു​ദ​ധാ​രി​ക​ളും (ബി ​ടെ​ക്കു​കാ​ര​ട​ക്കം) 28,000 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളും (എം​ബി​എ​ക്കാ​ര​ട​ക്കം) 3,700 ഗ​വേ​ഷ​ണ ബി​രു​ദ​മു​ള്ള​വ​രും ഉ​ണ്ടാ​യി​രു​ന്നെ​ന്ന​താ​ണ്. ഒാ​ർ​ക്ക​ണം വെ​റും അ​ഞ്ചു വ​ർ​ഷം മു​ന്പ​ത്തെ കാ​ര്യ​മാ​ണി​ത്. ക​ണ​ക്കു​ക​ൾ ഇ​വി​ടെ​യും തീ​രു​ന്നി​ല്ല. അ​തേ​വ​ർ​ഷം​ത​ന്നെ റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ഏ​ക​ദേ​ശം 63,000 ’ലെ​വ​ൽ 1’ ത​സ്തി​ക​ക​ളി​ലേ​ക്കു പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗ്യാം​ഗ്മാ​ൻ, ഗേ​റ്റ്മാ​ൻ, പോ​ർ​ട്ട​ർ തു​ട​ങ്ങി​യ അ​വ​സാ​ന ഗ്രേ​ഡ് ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ടി​യി​രു​ന്ന​ത്. യോ​ഗ്യ​ത പ​ത്താം ക്ലാ​സും ആ​യി​രു​ന്നു. അ​പേ​ക്ഷി​ച്ച​വ​രു​ടെ എ​ണ്ണം കോ​ടി​യി​ലെ​ത്തി. 1.9 കോ​ടി അ​പേ​ക്ഷ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും ബി​രു​ദ​ധാ​രി​ക​ളും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളു​മാ​ണ്. പി​റ്റേ​വ​ർ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. സ​ർ​ക്കാ​ർ കാ​ന്‍റീ​നി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത 13 വെ​യി​റ്റ​ർ​മാ​രി​ൽ 12 പേ​രും ബി​രു​ദ​ധാ​രി​ക​ളാ​യി​രു​ന്നു. നാ​ലാം ക്ലാ​സാ​യി​രു​ന്നു മി​നി​മം യോ​ഗ്യ​യെ​ന്നോ​ർ​ക്ക​ണം. പ​ച്ച​ക്ക​റി അ​രി​യ​ൽ, മേ​ശ തു​ട​യ്ക്ക​ൽ, പാ​ത്രം ക​ഴു​ക​ൽ, നി​ലം തു​ട​യ്ക്ക​ൽ എ​ന്നി​വ​യാ​ണ് ചേ​യ്യേ​ണ്ട ജോ​ലി​ക​ൾ എ​ന്നു​കൂ​ടി അ​റി​യു​ന്പോ​ഴാ​ണു യു​വാ​ക്ക​ൾ എ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന ദ​യ​നീ​യ സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ക. 

ഇ​വി​ടെ ഉ​യ​രു​ന്ന ഒ​രു ചോ​ദ്യം വ​ള​രെ പ്ര​സ​ക്ത​മാ​ണ് വി​ദ്യാ​ഭ്യാ​സം കു​റ​ഞ്ഞ​വ​രു​ടെ ജോ​ലി കൊ​ള്ള​യ​ടി​ക്കാ​ൻ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ എ​ന്തി​നാ​ണു കൂ​ട്ടം കൂ​ട്ട​മാ​യി ഓ​ടു​ന്ന​ത്? കാ​ര​ണം വ​ള​രെ ല​ളി​ത​മാ​ണ്. ന​മ്മു​ടെ രാ​ജ്യ​ത്ത് ആ​വ​ശ്യ​ത്തി​ന് ജോ​ലി​യി​ല്ല. അ​ധി​കാ​രി​ക​ൾ എ​പ്പോ​ഴും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. ഇ​ന്ത്യ​യു​ടെ സ​ന്പ​ദ്വ്യ​വ​സ്ഥ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്ന്. എ​ന്നാ​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ചു​രു​ങ്ങു​ക​യും ചെ​യ്യു​ന്നു. എ​ന്തൊ​രു വി​രോ​ധാ​ഭാ​സ​മാ​ണി​തെ​ന്നു നോ​ക്കൂ. സെ​ന്‍റ​ർ ഫോ​ർ മോ​ണി​റ്റ​റിം​ഗ് ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി (സി​എം​ഐ​ഇ), സെ​ന്‍റ​ർ ഫോ​ർ ഇ​ക്ക​ണോ​മി​ക് ഡാ​റ്റ ആ​ൻ​ഡ് അ​നാ​ലി​സി​സ് (സി​ഇ​ഡി​എ) എ​ന്നി​വ​യു​ടെ പ​ഠ​നം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ൽ ന​മു​ക്കു ന​ൽ​കു​ന്നു. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ 50 ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​യി എ​ന്നാ​ണ് ഇ​വ​രു​ടെ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. 5.1 കോ​ടി​യി​ൽ നി​ന്ന് 2.7 കോ​ടി​യാ​യി കു​റ​ഞ്ഞു എ​ന്നാ​ണു ക​ണ​ക്കു​ക​ൾ. 201617 ൽ ​നി​ന്നു 202021 ലെ​ത്തി​യ​പ്പോ​ൾ ഏ​റ്റ​വും മോ​ശ​മാ​യ കാ​ര്യ​മെ​ന്താ​ണെ​ന്നു​വ​ച്ചാ​ൽ തൊ​ഴി​ൽ​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളാ​യ ടെ​ക്സ്റ്റൈ​ൽ​സ്, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ (ടൈ​ൽ​സ് പോ​ലു​ള്ള​വ), ഭ​ക്ഷ്യ സം​സ്ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ചു​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. 201617ൽ ​ടെ​ക്സ്റ്റൈ​ൽ​സി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ 1.26 കോ​ടി​യി​ൽ നി​ന്ന് 202021ൽ 55 ​ല​ക്ഷ​മാ​യും, നി​ർ​മാ​ണ സാ​മ​ഗ്രി ക​ന്പ​നി​ക​ളി​ൽ 1.14 കോ​ടി​യി​ൽ നി​ന്ന് 48 ല​ക്ഷ​മാ​യും കു​റ​ഞ്ഞു. 

സ​ന്പ​ദ് വ്യ​വ​സ്ഥ വ​ള​ർ​ന്ന​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ കൃ​ഷി​യി​ൽ നി​ന്ന് ഉ​ൽ​പ്പാ​ദ​ന​ത്തി​ലേ​ക്ക് സ്ഥി​ര​മാ​യി നീ​ങ്ങു​ന്നു​വെ​ന്ന​താ​ണ് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ അ​നു​ഭ​വം. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ നേ​രെ തി​രി​ച്ചാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ഉ​ത്പാ​ദ​ന​ത്തി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ വീ​ണ്ടും കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. 201617 നും 202021 ​നും ഇ​ട​യി​ലു​ള്ള നാ​ല് വ​ർ​ഷ​ങ്ങ​ളി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി  സെ​ന്‍റ​ർ ഫോ​ർ മോ​ണി​റ്റ​റിം​ഗ് ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി (സി​എം​ഐ​ഇ),  സെ​ന്‍റ​ർ ഫോ​ർ ഇ​ക്ക​ണോ​മി​ക് ഡാ​റ്റ ആ​ൻ​ഡ് അ​നാ​ലി​സി​സ് (സി​ഇ​ഡി​എ) എ​ന്നി​വ​രു​ടെ പ​ഠ​നം ക​ണ്ടെ​ത്തി. കൃ​ഷി​പ്പ​ണി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രി​ൽ വി​ദ്യാ​ഭ്യാ​സം കു​റ​ഞ്ഞ​വ​ർ മാ​ത്ര​മ​ല്ല, ജോ​ലി ല​ഭി​ക്കാ​ത്ത​വ​രോ ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട​പ്പെ​ട്ട​വ​ര​ട​ക്ക​മു​ള്ള വി​ദ്യാ​സ​ന്പ​ന്ന​രു​മു​ണ്ട്. 

ഈ ​ക​ണ​ക്കു​ക​ളെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ തെ​റ്റാ​യ ദി​ശ​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ള്ള ഒ​രു രാ​ജ്യ​ത്ത് കൂ​ടു​ത​ൽ അ​ധ്വാ​നം ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ (യ​ന്ത്ര​വ​ത്ക​ര​ണം കു​റ​യു​ന്നു) നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത് കൂ​ടു​ത​ൽ കൂ​ടു​ത​ൽ യ​ന്ത്ര​വ​ത്കൃ​ത​മാ​വു​ക​യാ​ണു (കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ളും കു​റ​ച്ച് അ​ധ്വാ​ന​വും) ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി മു​ന്നോ​ട്ടു​ത​ന്നെ പൊ​യ്ക്കൊ​ണ്ടി​രു​ന്ന​തി​നാ​ൽ ഭ​ര​ണ​കൂ​ട​ങ്ങ​ൾ, യു​പി​എ​യും എ​ൻ​ഡി​എ​യും ഈ ​സാ​ഹ​ച​ര്യം മാ​റ്റാ​ൻ ത​യാ​റാ​യി​ല്ല. മാ​ത്ര​വു​മ​ല്ല, പു​തി​യ​താ​യി വ​ന്ന നി​ക്ഷേ​പ​ങ്ങ​ളെ ജി​ഡി​പി​യി​ൽ ചേ​ർ​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പു​റ​മെ കൂ​ടു​ത​ൽ സാ​ങ്കേ​തി​ക വ​ത്ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ത​ര​ത്തി​ലേ​ക്കു ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചു. മേ​ക്ക് ഇ​ൻ ഇ​ന്ത്യ​യും പ്രൊ​ഡ​ക്ഷ​ൻ ലി​ങ്ക്ഡ് ഇ​ൻ​സെ​ന്‍റീ​വ് സ്കീ​മു​ക​ളും പോ​ലും സാ​ങ്കേ​തി​ക രം​ഗ​ത്തെ തീ​വ്ര​മൂ​ല​ധ​ന നി​ക്ഷേ​പ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ്.         

ഈ ​ക​ണ​ക്കു​ക​ളെ​ല്ലാം പ​രി​ഗ​ണി​ക്കു​ന്പോ​ഴും രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി (ജി​ഡി​പി) അ​ല്ല എ​ല്ലാ​മെ​ന്നു​പ​റ​യാം. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ലോ​ക​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സ​ന്പ​ദ് വ്യ​വ​സ്ഥാ​ണ് ഇ​ന്ത്യ​യു​ടേ​ത്. അ​ത് ഏ​തൊ​രു ഇ​ന്ത്യ​ൻ പൗ​ര​നെ സം​ബ​ന്ധി​ച്ചും സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​വു​മാ​ണ്. എ​ന്നാ​ൽ, തൊ​ഴി​ലി​ല്ലാ​ത്ത ചെ​റു​പ്പ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന അ​നി​യ​ന്ത്രി​ത​മാ​യ വ​ള​ർ​ച്ച സൃ​ഷ്ടി​ക്കു​ന്ന ദു​ഖം മ​റ​യ്ക്കാ​ൻ ഈ ​സ​ന്തോ​ഷ​ത്തി​നാ​വി​ല്ല. കാ​ര​ണം, ന​മ്മു​ടെ സ​ന്പ​ദ് വ്യ​വ​സ്ഥ  വ​ള​രു​ക​യും ജ​ന​ങ്ങ​ൾ വ​ള​രാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു​കൊ​ണ്ട് എ​ന്ത് പ്ര​യോ​ജ​നം? ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത് ന​മ്മു​ടെ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​പ്പേ​രും 25 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നാ​ണ്. വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ലി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത് ഒ​ട്ടും ശു​ഭ​ക​ര​മ​ല്ലാ​ത്ത കാ​ര്യ​മാ​ണ്. അ​വ​രി​ൽ 1.2 കോ​ടി പേ​ർ ഓ​രോ വ​ർ​ഷ​വും തൊ​ഴി​ൽ സേ​ന​യി​ൽ ചേ​രു​ന്നു​ണ്ടെ​ങ്കി​ലും 55 ല​ക്ഷം പേ​ർ​ക്ക് മാ​ത്ര​മേ ജോ​ലി ല​ഭി​ക്കു​ന്നു​ള്ള​ത്രെ. പീ​രി​യോ​ഡി​ക് ലേ​ബ​ർ ഫോ​ഴ്സി​ന്‍റെ സ​ർ​വേ ഫ​ല​വും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത​ല്ല. 2021 ഏ​പ്രി​ൽ​ജൂ​ണ്‍ പാ​ദ​ത്തി​ൽ 1529 പ്രാ​യ​ത്തി​ലു​ള്ള യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ 25.5% ആ​ണെ​ന്നാ​ണ്. ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത് ഇ​ന്ത്യ​ൻ ജ​ന​ത​യി​ൽ യു​വാ​ക്ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് (ഡെ​മോ​ഗ്രാ​ഫി​ക് ഡി​വി​ഡ​ന്‍റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്)  ഒ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്നാ​ണ്. എ​ന്നാ​ൽ, ന​മ്മു​ടെ സ​ന്പ​ദ് വ്യ​വ​സ്ഥ​ക്ക് യു​വാ​ക്ക​ൾ​ക്കു തൊ​ഴി​ൽ സൃ​ഷ്ടി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​നു​ഗ്ര​ഹം ഒ​രു ശാ​പ​മാ​യി മാ​റി​യേ​ക്കാം. 

രാ​ജ്യ​ത്തെ ചെ​റു​പ്പ​ക്കാ​രു​ടെ അ​വ​സ്ഥ ഇ​താ​ണെ​ന്നി​രി​ക്കെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളും വി​മ​ർ​ശി​ക്ക​പ്പെ​ടേ​ണ്ട​താ​യു​ണ്ട്. യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ വി​ദ്യ​ഭ്യാ​സ യോ​ഗ്യ​ത​ക​ൾ​ക്ക​നു​സൃ​ത​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി മൂ​ല​ധ​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​ത്പാ​ദ​ന​ത്തി​ന്‍റെ (സാ​ങ്കേ​തി​ക/​യ​ന്ത്ര​വ​ത്കൃ​ത ഉ​ത്പാ​ദ​ന​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന) പോ​ക്കി​നെ അ​ധ്വാ​ന കേ​ന്ദ്രീ​കൃ​ത​മാ​ക്കി (മ​നു​ഷ്യ വി​ഭ​വ​ശേ​ഷി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന) മാ​റ്റു​ന്ന​തി​നു​പ​ക​രം ഭ​ര​ണ​കൂ​ടം  മ​റു​വ​ശ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, അ​ടു​ത്ത ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ 10 ല​ക്ഷം യു​വാ​ക്ക​ളെ സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും വ​കു​പ്പു​ക​ളി​ലും റി​ക്രൂ​ട്ട് ചെ​യ്യു​മെ​ന്ന് 2022 മ​ധ്യ​ത്തി​ൽ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു. 2022 പ​കു​തി മു​ത​ൽ 2023 അ​വ​സാ​നം വ​രെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ൾ (പ​ത്തു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം) ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന ഒ​രു രാ​ജ്യ​ത്ത്, അ​വ​രി​ൽ 10 ല​ക്ഷം പേ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ന്നു. എ​ത്ര തു​ച്ഛ​മാ​ണ് ഈ ​സം​ഖ്യ എ​ന്നു​നോ​ക്കൂ. ഇ​തി​ൽ നി​ന്ന് ഒ​രു കാ​ര്യം വ്യ​ക്ത​മാ​ണ​ല്ലോ പൊ​തു​തൊ​ഴി​ൽ (സ​ർ​ക്കാ​ർ ജോ​ലി) രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്ക് പ​രി​ഹാ​ര​മാ​കി​ല്ല, സ്വ​കാ​ര്യ തൊ​ഴി​ൽ അ​വ​ര​ങ്ങ​ൾ​ക്കു മാ​ത്ര​മേ ക​ഴി​യൂ. 

ന​മ്മു​ടെ രാ​ജ്യം നേ​രി​ടു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ രാ​ജ്യം നി​ർ​ബ​ന്ധ​മാ​യും പി​ന്തു​ട​രേ​ണ്ട ഒ​രു ച​തു​ർ​മു​ഖ ത​ന്ത്രം ഇ​വി​ടെ വ്യ​ക്ത​മാ​ക്കാം. ഒ​ന്നാ​മ​താ​യി, ഗ​വ​ണ്‍​മെ​ന്‍റ് അ​തി​ന്‍റെ ന​യ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും പു​നഃ​ക്ര​മീ​ക​രി​ക്ക​ണം, തൊ​ഴി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ളെ (വ​സ്ത്ര​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, തു​ക​ൽ, പാ​ദ​ര​ക്ഷ​ക​ൾ, ഭ​ക്ഷ്യ സം​സ്ക​ര​ണം, മ​രം നി​ർ​മാ​ണം, ഫ​ർ​ണി​ച്ച​റു​ക​ൾ എ​ന്നി​വ പോ​ലു​ള്ള​വ) പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. 2023 മെ​യ് മാ​സ​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റ് പി​എ​ൽ​ഐ സ്കീ​മു​ക​ൾ തൊ​ഴി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന മേ​ഖ​ല​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച​ത് തീ​ർ​ച്ച​യാ​യും ന​ല്ല ചു​വ​ടു​വ​യ്പാ​യി ന​മു​ക്കു പ​രി​ഗ​ണി​ക്കാം. ര​ണ്ടാ​മ​താ​യി, ഗ​വ​ണ്‍​മെ​ന്‍റ് അ​തി​ന്‍റെ നൈ​പു​ണ്യ പ​രി​പാ​ടി​പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് യോ​ജ​ന (പി​എം​കെ​വി​വൈ) പൂ​ർ​ണ തോ​തി​ൽ ന​ട​പ്പി​ലാ​ക്ക​ണം. പി​എം​കെ​വി​വൈ​യി​ലെ പ​രി​ശീ​ല​ന​ത്തി​ലും പ്ലേ​സ്മെ​ന്‍റി​ലും വ​ലി​യ പോ​രാ​യ്മ​ക​ൾ ഇ​ന്നു നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മ ന​ട​പ​ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ഉ​ണ്ടാ​വ​ണം.  മൂ​ന്നാ​മ​താ​യി, നൈ​പു​ണ്യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം വ്യ​വ​സാ​യം പ​ങ്കി​ട​ണം. ഗൂ​ഗി​ൾ, ഐ​ബി​എം പോ​ലു​ള്ള ക​ന്പ​നി​ക​ൾ അ​വ​ർ​ക്കാ​വ​ശ്യ​മാ​യ വൈ​ദ​ഗ്ധ്യം നേ​ടു​ന്ന​തി​ന് സ്വ​ന്തം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു. ഇ​ന്ത്യ​ൻ വ്യ​വ​സാ​യ​വും അ​ത് ചെ​യ്യ​ണം. നാ​ലാ​മ​താ​യി, വി​ദ്യാ​ഭ്യാ​സം സ്കൂ​ൾ/​കോ​ള​ജി​നും ജോ​ലി​സ്ഥ​ല​ത്തി​നും ഇ​ട​യി​ലു​ള്ള ഒ​രു പാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. പ​ഠ​ന​കോ​ഴ്സു​ക​ൾ ക​രി​യ​റു​മാ​യി യോ​ജി​പ്പി​ക്കു​ക​യും ജോ​ലി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ഠ​ന​മാ​യി മാ​റു​ക​യും​വേ​ണം. 

യു​വാ​ക്ക​ളു​ടെ ഇ​ന്ത്യ പോ​ലെ നി​ര​വ​ധി മ​ത​ങ്ങ​ളും ജാ​തി​ക​ളും ഉ​പ​ജാ​തി​ക​ളും നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​ത്ത് തീ​ർ​ച്ച​യാ​യും ച​ർ​ച്ച​ചെ​യ്യേ​ണ്ട ഉ​രു വി​ഷ​യ​മാ​ണ് സ്വ​കാ​ര്യ​മേ​ഖ​ല​യി​ല​ൽ സം​വ​ര​ണം വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം. ഉ​ദാ​ര​വ​ൽ​ക്ക​ര​ണ​ത്തി​നു ശേ​ഷം പൊ​തു തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ചു​രു​ങ്ങി. മ​നു​ഷ്യ​ശേ​ഷി കു​റ​യ്ക്കാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്നു. സ്വ​കാ​ര്യ​മേ​ഖ​ല വി​ക​സി​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു. അ​വി​ടെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ്ര​ശ്നം ഉ​യ​ർ​ന്നു​വ​രു​ന്നു. എ​സ്സി, എ​സ്ടി, ഒ​ബി​സി എ​ന്നി​വ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ എ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക? സ്വ​കാ​ര്യ​മേ​ഖ​ല സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്നി​ല്ല. കാ​ര​ണം ന്ധ​മെ​റി​റ്റും മ​ത്സ​ര​ക്ഷ​മ​ത​യും​ന്ധ സം​വ​ര​ണ​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്ക​പ്പെ​ടും എ​ന്നാ​ണ് സ്വ​കാ​ര്യ വ്യ​വ​സാ​യ സം​രം​ഭ​ക​രെ​ല്ലാം ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, മു​ത​ലാ​ളി​യു​ടെ മ​ക്ക​ളെ​യും പെ​ണ്‍​മ​ക്ക​ളെ​യും ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ മെ​റി​റ്റ് അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന വി​രോ​ധാ​ഭാ​സം ന​മ്മ​ൾ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 

ഒ​രു വ​ലി​യ സാ​മൂ​ഹ്യ​പ്ര​ശ്ന​ത്തെ​യാ​ണ് ഇ​വി​ടെ അ​ഡ്ര​സ് ചെ​യ്യേ​ണ്ട​ത്. ചി​ല​ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​ത​ന്നെ വേ​ണം എ​ന്നു ക​രു​തു​ന്നു. ഒ​രു സ​മ​ത്വ സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​ൻ സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് ബാ​ധ്യ​ത​യി​ല്ലേ? സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യ്ക്ക് സ്വ​കാ​ര്യ​മേ​ഖ​ല പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​കേ​ണ്ട​ത​ല്ലേ? എ​ല്ലാ​ത്തി​നു​മു​പ​രി, സ്വ​കാ​ര്യ​മേ​ഖ​ല പൊ​തു ഖ​ജ​നാ​വി​ൽ നി​ന്ന് വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​പ്പ​റ്റു​ന്പോ​ൾ (കു​റ​ഞ്ഞ വി​ല​യി​ൽ ഭൂ​മി, സ​ബ്സി​ഡി​ക​ൾ, പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ, നി​കു​തി ഇ​ള​വു​ക​ൾ) സ്വ​ന്തം അ​ഭി​വൃ​ദ്ധി​യി​ൽ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ൽ മ​തി​യോ ? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ല​ഭി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല സം​വ​ര​ണം നി​ര​സി​ച്ചേ​ക്കാം. എ​ന്നാ​ൽ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യു​ടെ കാ​ര്യ​മോ? തു​ല്യ അ​വ​സ​ര​ങ്ങ​ളു​ടെ കാ​ര്യ​മോ? ഇ​ന്ത്യ​യി​ലെ സ്വ​കാ​ര്യ​സം​രം​ഭ​ക​ർ ഉ​യ​ർ​ന്ന ജാ​തി​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യി മു​ൻ​വി​ധി കാ​ണി​ക്കു​ന്നു. 

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഴ്ന്ന ജാ​തി​ക്കാ​ർ ഇ​ന്നു ര​ണ്ടു പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും നേ​രി​ടു​ന്ന​ത്. ഒ​ന്ന് ഒ​ഴി​വാ​ക്ക​ലാ​ണ്; ഉ​യ​ർ​ന്ന ജാ​തി​ക്കാ​ർ നി​യ​മ​ന​ങ്ങ​ളും ക​രാ​റു​ക​ളും നി​യ​ന്ത്രി​ക്കു​ക​യും സാ​മൂ​ഹി​ക​മാ​യി പ്രി​വി​ലേ​ജ്ഡ് വി​ഭാ​ഗ​മാ​യി മാ​റു​ക​യും ചെ​യ്യു​ന്നു. വ്യ​വ​സാ​യം ഈ ​പ്ര​വ​ണ​ത മാ​റ്റ​ണം. അ​തി​ന്‍റെ തൊ​ഴി​ൽ, ഒൗ​ട്ട്സോ​ഴ്സിം​ഗ് ന​യം സാ​മൂ​ഹി​ക സ​മ​ത്വം എ​ന്ന ചി​ന്ത​യി​ൽ അ​ട​ത്ത​റ​യി​ട്ട് പു​തി​യ ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

ര​ണ്ടാ​മ​ത്തെ പ്ര​ശ്നം, കു​റ​ഞ്ഞ ശ​ന്പ​ള​മു​ള്ള ജോ​ലി​ക​ളി​ൽ താ​ഴ്ന്ന ജാ​തി​ക്കാ​രു​ടെ ന്ധ​അ​മി​ത പ്രാ​തി​നി​ധ്യ’​മാ​ണ്. ഉ​യ​ർ​ന്ന ശ​ന്പ​ള​മു​ള്ള ജോ​ലി​ക​ൾ​ക്കാ​യി വ്യ​വ​സാ​യം താ​ഴ്ന്ന ജാ​തി​ക്കാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്ക​ണം. താ​ഴ്ന്ന ജാ​തി​യി​ലു​ള്ള ജീ​വ​ന​ക്കാ​രെ ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു സ​ജ്ജ​രാ​ക്കു​ന്ന​തി​ന് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ മാ​റ്റം​വ​രു​ത്തു​ക​യും ചെ​യ്യ​ണം. ഇ​ത്ത​ര​ത്തി​ൽ മാ​റി​ച്ചി​ന്തി​ച്ചാ​ൽ അ​ത് ജീ​വ​കാ​രു​ണ്യ​ത്തി​ൽ നി​ന്ന് സാ​മൂ​ഹി​ക നീ​തി​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ മാ​റ്റ​മാ​യി​രി​ക്കു​മെ​ന്ന​കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. 


  


Thursday, March 2, 2023

മഴയുടെ കൈയൊപ്പ്



 ഒരു പൈങ്കിളിയുടെ പാട്ടുപോല്‍

അതിലോലമായ മഴത്തുള്ളികള്‍

ആകാശത്ത് ഒഴുകുന്നു,

മഴ നനഞ്ഞ് ചുവന്ന മണ്ണിന്റെ ഗന്ധം 

എല്ലായിടത്തും പരക്കുന്നു

എനിക്ക് വീണ്ടും സംശയം

ലോകം മഴയ്ക്ക് ശേഷം തിളങ്ങുന്നുണ്ടോ?

ഇളം മഴയെയും മണ്ണിന്റെ ഗന്ധത്തെയും 

ഇടിമിന്നലിന്റെ മിന്നുന്ന ശബ്ദം വിഴുങ്ങുന്നു

രാത്രിയില്‍ കുളങ്ങളില്‍ തവളകള്‍ പാടുന്നു


ഈ മഴയത്ത്

യുദ്ധത്തെക്കുറിച്ച് ആരും അറിയുകയില്ല, 

ഒരാള്‍ പോലും.

പെയ്തുതീരുമ്പോള്‍ ശ്രദ്ധിക്കും

ഇപ്പോള്‍ ആരും കാര്യമാക്കുന്നില്ല, 

പക്ഷിയോ മരമോ


ആരും അറിയുന്നില്ല, വസന്തവും ഹേമന്തവും 

മനുഷ്യ വംശത്തിന്റെ നാശം

പുലര്‍കാലത്തേക്ക് ഉണര്‍ന്നെണീക്കുമ്പോള്‍ 

നമ്മള്‍ പോയി എന്ന് അറിയിക്കാന്‍ പോലും

ഒന്നുമവശേഷിച്ചിട്ടുണ്ടാവില്ല,

എല്ലാം കഴുകിത്തുടച്ച്

മരണത്തിന്റെ കൈയൊപ്പു ചാര്‍ത്താന്‍

അപ്പോഴും മഴ ചാറുന്നുണ്ടാവും


Thursday, February 16, 2023

നിന്നില്‍ പാകിയ വിത്ത്

 


ആഴത്തില്‍

ആഴമെത്രെയെന്നറിയില്ല

ഒരു മനുഷ്യനും 

നിന്നെ തേടിയിറങ്ങിയിട്ടുണ്ടാവില്ല


ഉയരത്തില്‍

ഉയരമെത്രെയെന്നറിയില്ല

ഞാനല്ലാതെ

നീയിരിക്കുന്ന ചില്ലതേടി പറന്നിട്ടുണ്ടാവില്ല


തിരയില്‍

തിരയുടെ കരുത്തറിയില്ല

നീയും നമ്മുടെ പ്രണയവും 

ഇത്രമേലെന്നില്‍ ഇരമ്പിയാര്‍ത്തിട്ടുണ്ടാവില്ല


മഴയില്‍

മഴയുടെ തണുപ്പറിയില്ല

ഒരു തണുപ്പും, നിന്റെ സ്‌നേഹത്തോളം

എന്നെ പൊതിഞ്ഞു നിന്നിട്ടുണ്ടാവില്ല


മഞ്ഞു പെയ്തു

മഴ പെയ്തു

വെയില്‍വന്നുപോയി

റാന്തല്‍ വിളക്കിലെ മണ്ണെണ്ണ വറ്റി

കളിനിര്‍ത്തി കുട്ടികള്‍ പിരിഞ്ഞു

നിറഞ്ഞ കുപ്പികളൊഴിഞ്ഞു

പകല്‍മാറി ഇരുള്‍ നിറഞ്ഞു


എന്നിട്ടും

കിളിയൊഴിഞ്ഞ കൂട്

ചില്ലയോടൊട്ടിനില്‍ക്കുംപോലെ

പറഞ്ഞതും പറയാത്തതുമായ 

എന്റെ ദുഖങ്ങള്‍ 

നനവുവറ്റി വരണ്ടുപോയ 

എന്റെ സ്വപ്‌നങ്ങളില്‍ 

നിന്നെ വരയ്ക്കുന്നു


ഒടുവില്‍

ജീവിതവും മരണവും

ഇരുളും വെളിച്ചവും

എന്തിനെന്റെ സ്വപ്‌നങ്ങളത്രെയും പേറി 

നീയാകുന്ന മണ്ണില്‍ നിന്നു

മുളപൊട്ടാന്‍ കാത്തിരിക്കുന്ന 

വിത്താകുന്നു ഞാന്‍


Thursday, October 6, 2022

ആനി എര്‍നോ: തുളുമ്പിപ്പോകാത്ത ഓര്‍മകളുടെ നേരെഴുത്ത്

എഴുത്ത് എന്താണ് ? എന്തിനാണ് എഴുതുന്നത് ? ശരിക്കും ഓര്‍മകളല്ലേ എഴുത്തായി പുറത്തുവരുന്നത് ? ഓര്‍മകളെ ചികഞ്ഞെടുക്കലാണ് എഴുത്ത്.  അതുചെയ്യുന്നില്ല എങ്കില്‍ എഴുത്തുകൊണ്ട് എന്താണ് പ്രയോജനം ?

- ആനി എര്‍നോ

എഴുത്തില്‍ സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകള്‍ തുളുമ്പിനില്‍ക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ഫ്രഞ്ച് നോവലിസ്റ്റ് ആനി എര്‍നോയുടെ രചനകളുടെ ഏറ്റവും വലിയ പ്രത്യേകത. അതാണ് എര്‍നോയുടെ രചനകളെ സാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത്. അതാണ് എര്‍നോയെ എഴുത്തുകാരി എന്ന നിലയില്‍ വേറിട്ടു നിര്‍ത്തുന്നതും. ഈ വേറിട്ടു നില്‍പ്പിനാണ് നൊബേല്‍ പുരസ്‌കാരം എര്‍നോയെ തേടിയെത്തിയതും. വ്യക്തിപരമായ അനുഭവങ്ങളെ എഴുത്തിലൂടെ പ്രതിപാദിക്കാനുള്ള അസാമാന്യമായ ധൈര്യത്തിനാണ് പുരസ്‌കാരമെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. ലിംഗഭേദം, ഭാഷ, ക്ലാസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അസമത്വങ്ങള്‍ നിറഞ്ഞ ജീവിതത്തെ വ്യത്യസ്ത വീക്ഷണ കോണുകളില്‍ നിന്ന് നിരന്തരം പരിശോധിക്കുകയും തന്റെ നിരീക്ഷമങ്ങള്‍ എഴുത്തിലൂടെ ലോകത്തോടു പറയാന്‍ ശ്രമിക്കുകയും ചെയ്യുന്ന എഴുത്തുകാരിയെന്നാണ് ആനി എര്‍നോയെ പുരസ്‌കാരസമിതി വിശേഷിപ്പിച്ചത്. 

ഓര്‍മക്കുറിപ്പുകളിലൂടെയും ആത്മകഥാംശപരമായ തുറന്നെഴുത്തുകളിലൂടെയും വായനക്കാരുടെ മനസില്‍ ഇടംനേടിയ ആനി എര്‍നോ സാഹിത്യ അധ്യാപിക കൂടിയാണ്. സ്ത്രീകളുടെ ജീവിതം ലോകത്ത് എവിടെയായാലും സങ്കീര്‍ണമാണ്. പക്ഷേ, പുരുഷ കേന്ദ്രീകൃതമായ ലോകക്രമം അത് ഒരിക്കലും സമ്മതിച്ചു തരാറില്ല. ഇവിടെയാണ് എര്‍നോയുടെ രചനകള്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നത്. സ്ത്രീജീവിതത്തിന്റെ സങ്കീര്‍ണതകളെ വളരെ സത്യസന്ധമായും സൂക്ഷമവുമായി ചിത്രീകരിക്കുന്നതില്‍ എര്‍നോ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. സ്ത്രീകളുടെ ജീവിതത്തിലെ സങ്കീര്‍ണതകളെ മാത്രമല്ല മനുഷ്യ ബന്ധങ്ങളിലെ സങ്കീര്‍ണതകളും എര്‍നോയുടെ കൃതികളില്‍ ആവിഷ്‌കരിക്കപ്പെട്ടു. ഒപ്പം സ്ത്രീകള്‍ അനുഭവിക്കുന്ന ദുരന്തങ്ങളും ഏകാന്തതകളും അവര്‍ വായനക്കാരന്റെ മനസിനെ തൊടുന്ന ഭാഷയില്‍ എഴുതിവച്ചു. എര്‍നോയുടെ കൃതികളിലൂടെ കടന്നു പോകുന്ന വായനക്കാരനു മുന്നില്‍ വ്യക്തിബന്ധങ്ങളുെട നിരവധി വിവരണങ്ങള്‍ കാണാനാവും. എര്‍നോയുടെ കൃതികളെല്ലാം അടിവരയിട്ടു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. അത് ഇതാണ്, ജീവിതത്തില്‍ മാത്രമല്ല വ്യക്തിബന്ധങ്ങള്‍ക്ക് ഇടമുള്ളത് സാഹിത്യത്തിലും എല്ലായിടത്തും വ്യക്തിബന്ധങ്ങള്‍ക്കു അനിഷേധ്യമായ സ്ഥാനമുണ്ട്.

ആനി എര്‍നോ എന്ന എഴുത്തുകാരി അസാധാരണമായ ധൈര്യമുള്ള വ്യക്തിയായിരുന്നു. അത് സാഹസികപ്രകടനങ്ങളിലൂടെയല്ല അവര്‍ ലോകത്തെ അറിയിച്ചത്. മറിച്ച് എഴുത്തിലൂടെയാണ്. തന്റെ അനുഭവങ്ങളെ, ഓര്‍മകളെ പൊതുവായനയ്ക്കായി തുറന്നുവച്ചതിലൂടെയാണ് തന്റെ അസാധാരണമായ ധൈര്യം അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. ആനി എര്‍നോ പുറത്തുവിട്ടത് വെറും ഓര്‍മകളായിരുന്നില്ല, വൈകാരിക തീവ്രതകൊണ്ട് തീപ്പൊരി ചിതറുന്ന ഓര്‍മകളാണ്. ഒന്നരവര്‍ഷക്കാലം മാത്രം നീണ്ടു നിന്ന പ്രണയകാലത്ത് എഴുതിയ ഡയറിക്കുറിപ്പുകള്‍ ഒരു വരിപോലും മാറ്റി എഴുതാതെ, ഒരു വരി പോലും വെട്ടിമാറ്റാതെ, ഒരു വരിപോലും കൂട്ടിച്ചേര്‍ക്കാതെ എര്‍നോ പ്രസിദ്ധീകരിച്ചു. ഗെറ്റിംഗ് ലോസ്റ്റ്് എന്ന പേരില്‍ പുറത്തിറങ്ങിയ ഡയറിക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ തീവ്രപ്രണയത്തിന്റെ കനലുകളില്‍നിന്നുള്ള ചൂടേറ്റ് വായനക്കാരനു പൊള്ളും.  

1940ല്‍ നോര്‍മാണ്ടിയിലെ യെവെറ്റോട്ട് എന്ന ചെറുപട്ടണത്തിലാണ് ആനി എര്‍നോ ജനിച്ചുവളര്‍ന്നത്. റൂവന്‍ സര്‍വകലാശാലയില്‍നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എര്‍നോ പിന്നീട് സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി. 1971-ല്‍ ആധുനിക സാഹിത്യത്തില്‍ ഉന്നത ബിരുദം നേടി. 1977 മുതല്‍ 2000 വരെ അവര്‍ സെന്റര്‍ നാഷണല്‍ ഡി എന്‍സൈന്‍മെന്റ് പാര്‍ കറസ്പോണ്ടന്‍സില്‍ പ്രഫസറായിരുന്നു. എഴുത്തിന്റെ വഴിയിലെ ആദ്യപടി, ആദ്യ പുസ്തകം 1974-ല്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ച ലെസ് ആര്‍മോയേഴ്സ് വൈഡ്സ് ആയിരുന്നു. ഈ പുസ്തകത്തിലൂടെ ഫ്രാന്‍സില്‍ ധാരാളം വായനക്കാരെ സൃഷ്ടിക്കാന്‍ എര്‍നോയ്ക്കായി. ഒന്നര പതിറ്റാണ്ടിനു ശേഷം, 1990ല്‍ ലെസ് ആര്‍മോയേഴ്സ് വൈഡ്സ് 'ക്ലീന്‍ഡ് ഔട്ട്' എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഈ കൃതി എര്‍നോയ്ക്ക് ഫ്രാന്‍സിനു പുറത്തും വായനക്കാരെ നേടിക്കൊടുത്തു. നാലാമത്തെ പുസ്തകമായ എ മാന്‍സ് പ്ലേസ് (ലാ പ്ലാസ്) - പുരുഷന്റെ സ്ഥലവും ഒരു സ്ത്രീയുടെ കഥയും ആണ് ആനി എര്‍നോയുടെ എഴുത്ത് ജീവിതത്തലെ മാസ്റ്റര്‍ പീസായി അനുവാചകരും നിരൂപകരും പ്രസാധകരും എടുത്തുപറയുന്നത്. തന്റെ കൗമാരജീവിതമാണ് എ മാന്‍സ് പ്ലേസ് (ലാ പ്ലാസ്) എന്ന കൃതിയിലൂടെ എര്‍നു ലോകത്തിനു കാട്ടിക്കൊടുത്തത്. തന്റെ അച്ഛനുമായുള്ള വൈകാരിക തീവ്രമായ അടുപ്പവും ഈ കൃതിയില്‍ എര്‍നോ പറയുന്നുണ്ട്. ഇതേപോലെ ആത്മകഥാപരമായ പുസ്തകമാണ് 1988 ല്‍ പുറത്തിറങ്ങിയ എ വിമണ്‍സ് സ്റ്റോറി. ഈ രണ്ടു പുസ്തകങ്ങളും ഫ്രാന്‍സിലെ സമകാലിക ക്ലാസിക്കുകളായാണ് വായനക്കാരും നിരൂപകരും വിലയിരുത്തുന്നത്. ഈ പുസ്തകം അലിസണ്‍ എല്‍ സ്‌ട്രേയര്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യുകയുണ്ടായി.  2019-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സമ്മാനത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ആത്മകഥയായ ദി ഇയേഴ്സും (ലെസ് ആനീസ്്) എര്‍നോയുടെ മികച്ച രചനയാണ്. നിയമവിരദ്ധമായ തനിക്ക് ഗര്‍ഭച്ഛിദ്രം നടത്തേണ്ടിവന്ന അനുഭവം വിവരിക്കുന്ന  ദ ഹാപ്പനിംഗ് എന്ന പുസ്തകം ചലച്ചിത്രമായി. വിഖ്യാത സംവിധായകനായ ഓഡ്രെ ദെവാന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞവര്‍ഷമാണ് റിലീസ് ചെയ്തത്. അനാമറിയ വാര്‍ടലോമിയാണ് ആനിയായി ചിത്രത്തില്‍ അഭിനയിച്ചത്. 2021ലെ വെനീസ് ഇന്റര്‍നാഷണല്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡണ്‍ ലയണ്‍ പുരസ്‌കാരവും ഈ ചിത്രത്തെ തേടിയെത്തിയിരുന്നു. 

ആനി എര്‍നോ എഴുതിത്തുടങ്ങുന്നത് സ്വന്തം കഥപറയുന്ന ശൈലിയിലാണ്. എങ്കിലും, അവരുടെ കൃതികള്‍ സൂക്ഷമമായി വായിക്കുമ്പോള്‍ മനസിലാവുന്ന ഒരുകാര്യമുണ്ട്. കേള്‍വിക്കാരിയുടെയും കാഴ്ചക്കാരിയുടെയും ഭാഷയയും ഇടയ്ക്കു കടന്നുവരാറുണ്ട്. ഇത്തരം പകര്‍ന്നാട്ടത്തിന്റെ രസതന്ത്രമാണ് ആനി എര്‍നോയുടെ രചനകളുടെ, ഭാഷയുടെ കരുത്ത്. ശരിക്കും എര്‍നോ തന്റെ ഓര്‍മകള്‍ ചികഞ്ഞെടുക്കുകയാണ്. അതാണ് പലപ്പോഴും കഴ്ചക്കാരിയായും കേള്‍വിക്കരിയായും അവര്‍ മാറുന്നത്. കാരണം കേട്ടതും കണ്ടതുമൊക്കെ കൂടിക്കലര്‍ന്നതാണല്ലോ ഓര്‍മകള്‍. ഓര്‍മകളെയും അനുഭവങ്ങളെയും കഥകളായും ആത്മകഥയായും എഴുതി വായനക്കാരെ ആവേശം കൊള്ളിക്കുന്ന എര്‍നോ പലപ്പോഴും തന്റെ ഓര്‍മകളെത്തന്നെ അവിശ്വിക്കുന്നതായും തോന്നിയിട്ടുണ്ട്. 1988 ല്‍ പുറത്തിറങ്ങിയ എ വുമണ്‍സ് സ്റ്റോറിയും ഏതാണ്ട് ഒരു പതിറ്റാണ്ടിനിപ്പുറം എഴുതിയ  'ഐ റിമൈന്‍ ഇന്‍ ഡാര്‍ക്‌നെസും' വായിക്കുമ്പോള്‍ നമുക്ക് ഈ വൈരുദ്ധ്യം ബോധ്യപ്പെടും.  'എ വുമണ്‍സ് സ്റ്റോറി'യില്‍ അവള്‍ അമ്മയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്ന എര്‍നു 'ഐ റിമൈന്‍ ഇന്‍ ഡാര്‍ക്ക്‌നെസിലെത്തുമ്പോള്‍ തന്റെ ഓര്‍മകള്‍ അപൂര്‍ണമായിരുന്നുവെന്ന് കുറ്റസമ്മതം നടത്തുന്നു. അമ്മയുടെ ജീവിതത്തിലുണ്ടായ മാനസിക വിഭ്രാന്തികളും ഡിമെന്‍ഷ്യയുടെ കാലത്തുണ്ടായ അനുഭവങ്ങളും താന്‍ പൂര്‍ണമായി ലോകത്തോടു പറഞ്ഞില്ല എന്ന ഏറ്റുപറച്ചിലില്‍ തന്റെ ഓര്‍മകളെ അവിശ്വസിക്കുന്ന എര്‍നോയേയും നമുക്ക് കാണാം. തന്റെ എഴുത്തിനെക്കുറിച്ച് ഒരിക്കല്‍ എര്‍നോതന്നെ പറഞ്ഞത് ഇപ്രകാരമാണ്. 'ഞാന്‍ ഒരിക്കലും എന്റെ ഭാവനയിലേക്ക് സത്യത്തെ, അനുഭവങ്ങളെ, ഓര്‍മകളെ പകര്‍ത്തുകയല്ല ചെയ്തിട്ടുള്ളത്. മറിച്ച് സത്യങ്ങളിലേക്ക് ഭാവനയെ കലര്‍ത്തി സമ്പന്നമാക്കിയെടുക്കുകയാണു ചെയ്തിട്ടുള്ളത്' എന്നാണ്. 


Tuesday, September 13, 2022

ഴാങ് ലൂക് ഗൊദാർദ്


 ഴാ​​​​ങ് ലൂ​​​​ക് ഗൊ​​​​ദാ​​​​ര്‍ദ് ഒ​​​​രു ച​​​​ല​​​​ച്ചി​​​​ത്ര ഇ​​​​തി​​​​ഹാ​​​​സ​​​​മാ​​​​ണ്. ഫ്ര​​​​ഞ്ച് സി​​​​നി​​​​മ​​​​യു​​​​ടെ​​​​മാ​​​​ത്ര​​​​മ​​​​ല്ല, ലോ​​​​ക​​​​സി​​​​നി​​​​മ​​​​യു​​​​ടെ ത​​​​ന്നെ ആ​​​​ചാ​​​​ര്യ​​​​ന്മാ​​​​രി​​​​ല്‍ ഒ​​​​രാ​​​​ള്‍. അ​​​​ദ്ദേ​​​​ഹം ന​​​​വ​​​​ത​​​​രം​​​​ഗ സി​​​​നി​​​​മ​​​​യു​​​​ടെ വ​​​​ക്താ​​​​വ് എ​​​​ന്ന നി​​​​ല​​​​യി​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്പോ​​​​ഴും ത​​​​ന്‍റെ സി​​​​നി​​​​മ​​​​യി​​​​ലെ രാ​​ഷ്‌​​ട്രീ​​യ​​​​ത്തി​​​​ലൂ​​​​ടെ ന​​​​വ​​​​ത​​​​രം​​​​ഗ സി​​​​നി​​​​മ​​​​യു​​​​ടെ വ​​​​ക്താ​​​​വ് എ​​​​ന്ന​​​​തി​​​​ന​​​​പ്പു​​​​റം അ​​​​ദ്ദേ​​​​ഹം വ​​​​ള​​​​ർ​​​​ന്നു. അ​​​​ടി​​​​മു​​​​ടി രാ​​ഷ്‌​​ട്രീ​​​​യ​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റേ​​​​ത്. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ​​​​യാ​​​​വ​​​​ണം അ​​​​ത്ര​​​​മേ​​​​ൽ രാ​​ഷ്‌​​ട്രീ​​യ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട സി​​​​നി​​​​മ​​​​ക​​​​ളും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ൽ​​നി​​​​ന്നു പി​​​​റ​​​​ന്ന​​​​തും. ആ​​​​ദ്യ​​​​ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​ത്ത​​​​ന്നെ സി​​​​നി​​​​മ​​​​യി​​​​ൽ ത​​​​ന്‍റെ സ്ഥാ​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നാ​​​​യി. എ​​​​ല്ലാ സി​​​​നി​​​​മ​​​​യി​​​​ലും പു​​​​തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​തി​​​​ർ​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സി​​​​നി​​​​മ​​​​ക​​​​ൾ വ​​​​രുംത​​​​ല​​​​മു​​​​റ​​​​യ്ക്കും പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​മാ​​​​ണ്. 

പ്രൊ​​​​ട്ട​​​​സ്റ്റ​​​​ന്‍റ് കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​നി​​​​ന്ന് സി​​​​നി​​​​മ​​​​യി​​​​ലേ​​​​ക്ക്

1930ൽ ​​​​ഒ​​​​രു പ്രൊ​​​​ട്ട​​​​സ്റ്റ​​​​ന്‍റ് കു​​​​ടു​​​​ംബ​​​​ത്തി​​​​ലാ​​​​ണ് ഗൊദാ​​​​ര്‍ദി​​​​ന്‍റെ ജ​​​​ന​​​​നം. സോ​​​​ര്‍ബോൺ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ ബി​​​​രു​​​​ദപ​​​​ഠ​​​​ന​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം സി​​​​നി​​​​മ​​​​യെ​​ക്കു​​​​റി​​​​ച്ചു ചി​​​​ന്തി​​​​ക്കു​​​​ന്ന​​​​തും ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​വു​​​​ക​​​​യാ​​​​ണ് ത​​​​ന്‍റെ നി​​​​യോ​​​​ഗ​​​​മെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തും. എ​​​​ന്നാ​​​​ൽ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​നി​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ഒ​​​​രു പി​​​​ന്തു​​​​ണ​​​​യും ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല ക​​​​ടു​​​​ത്ത എ​​​​തി​​​​ർ​​​​പ്പും നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്നു. ച​​​​ല​​​​ച്ചി​​​​ത്ര നി​​​​രൂ​​​​പ​​​​ണ​​​​ങ്ങ​​​​ൾ എ​​​​ഴു​​​​തു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹം  ആ​​​​രം​​​​ഭി​​​​ച്ച ഗ​​​​സ്റ്റെ സി​​​​നി​​​​മ എ​​​​ന്ന മാ​​​​സി​​​​ക കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ എ​​​​തി​​​​ര്‍പ്പു​​​​കാ​​​​ര​​​​ണം  അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ഉ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. പി​​​​ന്നീ​​​​ട് ജീ​​​​വി​​​​ക്കാ​​​​ൻ വ​​​​രു​​​​മാ​​​​ന​​​​ മാ​​​​ർ​​​​ഗം തേ​​​​ടി അ​​​​ദ്ദേ​​​​ഹം ഫ്രാ​​​​ൻ​​​​സി​​​​ൽ​​നി​​​​ന്നു സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലേ​​​​ക്കു പോ​​​​യി. അ​​​​വി​​​​ടെ അ​​​​ദ്ദേ​​​​ഹം ഗ്രാ​​​​ൻ​​​​ഡെ ഡി​​​​ക്സ​​​​ൻ​​​​സ് എ​​​​ന്ന  ഡാ​​​​മി​​​​ന്‍റെ പ്രോ​​​​ജ​​​​ക്ട് ഓ​​ഫീ​​​​സ​​​​റാ​​​​യി. അ​​​​ക്കാ​​​​ല​​​​ത്തും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ന​​​​സി​​​​ൽ സി​​​​നി​​​​മ​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ങ്ങ​​​​നെ​​​​യും സ​​​​നി​​​​മ ചെ​​​​യ്യു​​​​ക​​​​യെ​​​​ന്ന ചി​​​​ന്ത അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​ല​​​​ട്ടി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്നു. അ​​​​ക്കാ​​​​ല​​​​ത്ത് ഡാ​​​​മു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഓ​​പ​​​​റേ​​​​ഷ​​​​ൻ കോ​​​​ൺ​​​​ക്രീ​​​​റ്റ് എ​​​​ന്ന പേ​​​​രി​​​​ൽ അ​​​​ദ്ദേ​​​​ഹം ഒ​​​​രു ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി ചെ​​യ്തു. 

ച​​​​ല​​​​ച്ചി​​​​ത്ര ഭ്രാ​​​​ന്ത് ഉ​​​​ച്ച​​​​സ്ഥാ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ജോ​​​​ലി ഉ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ണ് അ​​​​ദ്ദേ​​​​ഹം ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​വാ​​​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. എ​​​​ന്നാ​​​​ൽ, കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​ത്ര എ​​​​ളു​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ജീ​​​​വി​​​​തം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ​​​​പ്പോ​​​​ൾ ചെ​​​​റി​​​​യ ജോ​​​​ലി​​​​ക​​​​ള്‍ ചെ​​​​യ്തു പി​​​​ടി​​​​ച്ചു​​നി​​​​ല്‍ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചു.  തു​​​​ട​​​​ര്‍ന്നാ​​​​ണ് ബ്ര​​​​ത്‌​​​​ലെ​​​​സ് എ​​​​ന്ന സി​​​​നി​​​​മ​​​​യു​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​ത്. 

കാ​​​​ഴ്ചാ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച ക​​​​ലാ​​​​കാ​​​​ര​​​​ൻ

എ​​​​ല്ലാ​​​​ത്ത​​​​ര​​​​ത്തി​​​​ലും ബ്ര​​​​ത്‌​​​​ലെ​​​​സ് ച​​​​ല​​​​ച്ചി​​​​ത്ര പ്രേ​​​​ക്ഷ​​​​ക​​​​രെ ഞെ​​​​ട്ടി​​​​ച്ചു. നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ൽ​​നി​​​​ന്നു ര​​​​ക്ഷ​​പ്പെ​​​​ട്ടോ​​​​ടു​​​​ന്ന പ്ര​​​​ണ​​​​യി​​​​നി​​​​ക​​​​ളു​​​​ടെ ക​​​​ഥ​​​​യാ​​​​ണ് ഈ ​​​​ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞ​​​​ത്. സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി സി​​​​നി​​​​മ വ​​​​ള​​​​രെ മി​​​​ക​​​​വു​​​​റ്റ​​​​താ​​​​യി​​​​രു​​​​ന്നു. ഈ ​​​​സി​​​​നി​​​​മ​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​രീ​​​​ക്ഷി​​​​ച്ച ജം​​​​പ് ക​​​​ട്ട്സ് അ​​​​തു​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ച​​​​ല​​​​ച്ചി​​​​ത്രകാ​​​​ഴ്ച​​​​യെ കീ​​​​ഴ്മേ​​​​ൽ​​​​മ​​​​റി​​​​ച്ചു​​​​കൊ​​​​ണ്ട് പു​​​​തി​​​​യ കാ​​​​ഴ്ചാ​​​​നു​​​​ഭ​​​​വം സ​​​​മ്മാ​​​​നി​​​​ച്ചു. കൈ​​​​യി​​​​ൽ​​​​വ​​​​ച്ചു ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന കാ​​​​മ​​​​റ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യ ചി​​​​ത്രീ​​​​ക​​​​ര​​​​ണം ഫ്ര​​​​ഞ്ച് സി​​​​നി​​​​മ പ്രേ​​​​മി​​​​ക​​​​ൾ​​​​ക്ക് പു​​​​തി​​​​യ അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണു ന​​​​ൽ​​​​കി​​​​യ​​​​ത്. 

 അ​​​​രാ​​​​ജ​​​​ക​​​​വാ​​​​ദി​​​​യും കാ​​​​ർ മോ​​​​ഷ്ടാ​​​​വു​​​​മാ​​​​യ മൈ​​​​ക്കേ​​​​ൽ പൊ​​​​യ്ക്കാ​​​​ർ​​​​ഡാ​​​​ണ് ഈ ​​​​ചി​​​​ത്ര​​​​ത്തി​​​​ലെ കേ​​​​ന്ദ്ര ക​​​​ഥാ​​​​പാ​​​​ത്രം. ത​​​​ന്നെ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നെ അ​​​​ദ്ദേ​​​​ഹം വെ​​​​ടി​​​​വ​​ച്ചുകൊ​​​​ല്ലു​​​​ന്ന​​​​തോ​​​​ടെ അ​​​​ദ്ദേ​​​​ഹം കൊ​​​​ല​​​​പാ​​​​ത​​​​കി​​​​യാ​​കു​​​​ന്നു. പാ​​​​രീ​​​​സി​​​​ൽ ഒ​​​​ളി​​​​വു ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന അ​​​​യാ​​​​ൾ ത​​​​ന്‍റെ പ്ര​​​​ണ​​​​യി​​​​നി​​​​യാ​​​​യ പാ​​​​ട്രീ​​​​ഷ്യ​​​​യോ​​​​ടൊ​​​​പ്പം ഇ​​​​റ്റ​​​​ലി​​​​യി​​​​ലേ​​​​ക്കു ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു.  പ​​​​ട്രീ​​​​ഷ്യ​​​​യു​​​​ടെ ആ​​​​ഗ്ര​​​​ഹം വ​​​​ലി​​​​യൊ​​​​രു ക​​​​ഥാ​​​​കാ​​​​രി​​​​യാ​​​​വ​​​​ണം എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ പട്രീ​​​​ഷ്യ അ​​​​ദ്ദേ​​​​ഹ​​​​ത്തെ പോ​​​​ലീ​​​​സി​​​​ന് ഒ​​​​റ്റി​​​​ക്കൊ​​​​ടു​​​​ക്കു​​​​ന്നു. ഒ​​​​ടു​​​​വി​​​​ൽ പോ​​​​ലീ​​​​സി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് അ​​​​ദ്ദേ​​​​ഹം മ​​​​രി​​ക്കു​​​​ന്നു. സി​​​​നി​​​​മ അ​​​​വി​​​​ടെ​​​​ത്തീ​​​​രു​​​​മെ​​​​ന്ന് ക​​​​രു​​​​തി​​​​യ കാ​​​​ണി​​​​ക​​​​ളെ അ​​​​ദ്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് ക​​​​ഥ പി​​​​ന്നെ​​​​യും നീ​​​​ളു​​​​ക​​യാ​​ണ്. മൈ​​​​ക്കേ​​​​ലി​​​​ന്‍റെ ജീ​​​​വി​​​​തം ഒ​​​​രു ക​​​​ഥ​​​​യാ​​​​യി പ​​​​ട്രീ​​​​ഷ്യ എ​​​​ഴു​​​​തു​​​​ന്നി​​​​ട​​​​ത്താ​​​​ണ് ഈ ​​​​ചി​​​​ത്രം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ത​​​​നി​​​​ക്ക് എ​​​​ഴു​​​​താ​​​​ൻ ഒ​​​​രു ക​​​​ഥ​​​​യ്ക്കാ​​​​യാ​​​​ണോ പ​​​​ട്രീ​​​​ഷ്യ മൈ​​​​ക്കേ​​​​ലി​​​​ന്‍റെ പ്ര​​​​ണ​​​​യി​​​​നി​​​​യാ​​​​യെ​​​​തെ​​​​ന്ന് കാ​​​​ഴ്ച​​​​ക്കാ​​​​ര​​​​നെ സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ മു​​​​ന​​​​യി​​​​ൽ നി​​​​ർ​​​​ത്തി​​​​യാ​​​​ണ് ചി​​​​ത്രം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത്.  

ഗോ​​​​ദാ​​​​ര്‍ദി​​​​ന്‍റെ ര​​​​ണ്ടാ​​​​മ​​​​ത്തെ ചി​​​​ത്ര​​​​മാ​​​​യ ‘ലെ ​​​​പെ​​​​റ്റി​​​​റ്റ് സോ​​​​ള്‍ഡ​​​​റ്റി​​​​’ലൂ​​​​ടെ അ​​​​ദ്ദേ​​​​ഹം ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വു​​​​മാ​​​​യി യു​​​​ദ്ധ​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഫ്ര​​​​ഞ്ച് ഗ​​​​വ​​​​ണ്‍മെ​​​​ന്‍റു​​​​മാ​​​​യു​​​​ള്ള ചി​​​​ല രാ​​​​ഷ്‌​​​​ട്രീ​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ര്‍ന്ന് (അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച ചി​​​​ല രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ വി​​​​യോ​​​​ജി​​​​പ്പു​​​​മൂ​​​​ലം)  ഈ ​​​​സി​​​​നി​​​​മ നി​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. പി​​​​ന്നീ​​​​ട് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷ​​​​മാ​​​​ണ് ഫ്രാ​​​​ൻ​​​​സി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശ​​​​നാ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​ത്. ന​​​​ടി​​​​യും വീ​​​​ട്ട​​​​മ്മ​​​​യു​​​​മാ​​​​യ ഒ​​​​രു സ്ത്രീ ​​​​സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു ത​​​​ന്‍റെ  കു​​​​ടു​​​​ബ​​​​ത്തെ ര​​​​ക്ഷി​​​​ക്കാ​​​​ൻ വേ​​​​ശ്യ​​​​യാ​​​​യി മാ​​റി​​യ ക​​​​ഥ​​​​പ​​​​റ​​​​യു​​​​ന്ന മൈ ​​​​ലൈ​​​​ഫ് ടു ​​​​ലി​​​​വ് എ​​​​ന്ന ചി​​​​ത്ര​​​​വും  ന​​​​വ​​​​ത​​​​രം​​​​ഗ സി​​​​നി​​​​മ​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ന്ന​​​​തസ്ഥാ​​​​നം അ​​​​ല​​​​ങ്ക​​​​രി​​​​ക്കു​​​​ന്നു. 

പ​​​​രി​​​​പൂ​​​​ർ​​​​ണ ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​നി​​​​ലേ​​​​ക്ക്

ര​​​​ണ്ടാ​​​​മ​​​​ത്തെ ചി​​​​ത്ര​​​​മാ​​​​യ ‘ലെ ​​​​പെ​​​​റ്റി​​​​റ്റ് സോ​​​​ള്‍ഡ​​​​റ്റി​​​​’ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ്ര​​​​ധാ​​​​ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ത്തെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച അ​​​​ന്ന ക​​​​രീ​​​​ന​​​​യു​​​​മാ​​​​യി പ്ര​​​​ണ​​​​യ​​​​ത്തി​​​​ലാ​​​​വു​​​​ന്ന​​​​തും ഇ​​​​രു​​​​വ​​​​രും  വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​വു​​​​ന്ന​​​​തും. ച​​​​ല​​​​ച്ചി​​​​ത്ര ആ​​​​ഖ്യാ​​​​ന​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​ത്യേ​​​​കി​​​​ച്ച് രാ​​​​ഷ്‌​​ട്രീ​​​​യം പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ലെ കൗ​​​​ശ​​​​ലം പ​​​​രി​​​​പൂ​​​​ര്‍ണ രാ​​ഷ്‌​​ട്രീ​​​​യ ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​നെ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​ത്തി​​​​ന് അ​​​​ദ്ദേ​​​​ഹ​​​​ത്തെ യോ​​​​ഗ്യ​​​​നാ​​​​ക്കി. വ​​​​ര്‍ഷ​​​​ങ്ങ​​​​ള്‍ക്കു ശേ​​​​ഷം ‘സൂ​​​​പ്പ​​​​ര്‍ ഇം​​​​പോ​​​​സി​​​​ഷ​​​​നു’​​​​ക​​​​ള്‍കൊ​​​​ണ്ട് (ഒ​​​​രു  ഇ​​​​മേ​​​​ജി​​​​ന് മു​​​​ക​​​​ളി​​​​ല്‍ മ​​​​റ്റൊ​​​​രു ഇ​​​​മേ​​​​ജ് വ​​​​യ്ക്കു​​​​ന്ന ഇ​​​​ഫ​​​​ക്ട്) അ​​​​ദ്ദേ​​​​ഹം വീ​​​​ണ്ടും ച​​​​ല​​​​ച്ചി​​​​ത്രലോ​​​​ക​​​​ത്തെ ഞെ​​​​ട്ടിച്ചു. 1967ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ലാ ​​​​ഷിന്വാസ് എ​​​​ന്ന ഗൊ​​​​ദാ​​​​ര്‍ദ് ചി​​​​ത്ര​​​​ത്തെ ലോ​​​​കം വാ​​​​ഴ്ത്തു​​​​ന്ന​​​​ത് ഏ​​​​റ്റ​​​​വും കൃ​​​​ത്യ​​​​മാ​​​​യി രാ​​ഷ്‌​​ട്രീ​​യം പ​​​​റ​​​​ഞ്ഞ സി​​​​നി​​​​മ എ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു കൊ​​​​ണ്ടാ​​​​ണ്.  ഫ്രാ​​​​ൻ​​​​സി​​​​ൽ ന​​​​ട​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭ​​​​മാ​​​​യി​​​​രു​​​​ന്നു ചി​​​​ത്ര​​​​ത്തി​​​​ന്‍റെ പ്ര​​​​മേ​​​​യം.

പ​​​​രീ​​​​ക്ഷ​​​​ണ​​​​മ​​​​ല്ല, ഭ്രാ​​​​ന്താ​​​​ണെ​​​​ന്ന് വി​​​​മ​​​​ർ​​​​ശ​​​​നം

സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കാ​​​​ത്ത​​​​തോ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ഒ​​​​രി​​​​ക്ക​​​​ലും ഉ​​​​ത്ത​​​​രം ക​​​​ണ്ടാ​​​​ത്താ​​​​നാ​​​​വാ​​​​ത്ത​​​​തോ ആ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് ഗോ​​​​ദാ​​​​ർ​​​​ദ് ചെ​​​​യ്ത​​​​ത്. അ​​​​തി​​​​നെ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​ന്ന​​​​ല്ല മ​​​​റി​​​​ച്ച് ശു​​​​ദ്ധ ഭ്രാ​​​​ന്ത് എ​​​​ന്നാ​​​​ണു വി​​​​ളി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നു​​​​മാ​​​​ണ് അ​​​​ക്കാ​​​​ല​​​​ത്ത് ഗൊ​​​​ദാ​​​​ര്‍​​​​ദി​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​ക​​​​ർ വാ​​​​ദി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ ഈ ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളെ ഒ​​​​രു വാ​​​​ക്കു​​​​കൊ​​​​ണ്ടു​​​​പോ​​​​ലും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ സി​​​​നി​​​​മ​​​​യു​​​​ടെ സ​​​​ർ​​​​വ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലും കാ​​മ​​​​റ​​​​യി​​​​ലും എ​​​​ഡി​​​​റ്റിം​​​​ഗി​​​​ലും എ​​​​ന്തി​​​​ന് ഉ​​​​ള്ള​​​​ട​​​​ക്ക​​​​ത്തി​​​​ലും ആ​​​​രും ന​​ട​​ത്താ​​ത്ത, സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ക്ക് അ​​​​ദ്ദേ​​​​ഹം മു​​​​തി​​​​ർ​​​​ന്നു. പ​​​​ല​​​​തും ഭ്രാ​​​​ന്താ​​​​യി​​​​രു​​​​ന്നെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം​​​​ത​​​​ന്നെ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. 

1985ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹെ​യ്ൽ മേ​രി​യെ​ന്ന ചി​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രീ​ക്ഷ​ണ ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യം. ക​ന്യ​ക ദി​വ്യ​ഗ​ർ​ഭം ധ​രി​ച്ച എ​ല്ല​വ​ർ​ക്കും പ​രി​ചി​ത​മാ​യ ബൈ​ബി​ൾ ക​ഥ​യു​ടെ പു​തു​ക്കി​യെ​ഴു​ത്താ​ണ് അ​ദ്ദേ​ഹം ഈ ​ചി​ത്ര​ത്തി​ലൂ​ടെ ന​ട​ത്തി​യ​ത്. 1970 -80 ക​ളി​ലെ ആ​ധ്യാ​ത്മി​ക ജീ​വി​ത​ത്തി​ന്‍റെ ഒ​രു ക്രോ​സ് സെ​ക്‌​ഷ​നാ​യാ​ണ് ഈ ​ചി​ത്രം നി​രൂ​പ​ക​രാ​ൽ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട​ത്.  ബെ​ർ​ലി​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഏ​റ്റ​വു​മ​ധി​കം ജ​ന​പ്രീ​തി നേ​ടി​യ ചി​ത്ര​വും മ​റ്റൊ​ന്നാ​യി​രു​ന്നി​ല്ല. 

ല​​​​ഘു​​​​വാ​​​​യ ക​​​​ഥ, സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ സി​​​​നി​​​​മ

ത​​​​ന്‍റെ സി​​​​നി​​​​മ​​​​യ്ക്കാ​​​​യി ഗൊ​​​​ദാ​​​​ര്‍ദ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക ല​​​​ഘു​​​​വാ​​​​യ ക​​​​ഥ​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും. എ​​​​ന്നാ​​​​ൽ, ആ ​​​​ക​​​​ഥ പ​​​​റ​​​​യാ​​​​ൻ അ​​​​ദ്ദേ​​​​ഹം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന ആ​​​​ഖ്യാ​​​​നരീ​​​​തികൾ അ​​​​സാ​​​​ധാ​​​​ര​​​​ണവും. അ​​​​തി​​​​സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ക​​​​ഥാ​​​​സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ൾ കൊ​​​​ണ്ട് സ​​​​ന്പ​​​​ന്ന​​​​മാ​​​​യി​​​​രി​​​​ക്കും സി​​​​നി​​​​മ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്പോ​​​​ൾ ഉ​​​​ണ്ടാ​​​​വു​​​​ക. ല​​​​ളി​​​​ത​​​​മാ​​​​യി സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തെ​​​​ന്ന് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ൻ ക​​​​രു​​​​തു​​​​ന്ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ മ​​​​നു​​​​ഷ്യാ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ടെ വി​​​​ഭ്ര​​​​മാ​​​​ത്മ​​​​ക​​​​മാ​​​​യ ചി​​​​ന്ത​​​​ക​​​​ൾ പേ​​​​റു​​​​ന്ന​​​​വ​​​​രാ​​​​യി​​​​ട്ടാ​​​​വും ഗൊ​​​​ദാ​​​​ർ​​​​ദ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക. 

ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ പോ​​​​കാ​​​​ത്ത പ്ര​​​​തി​​​​ഭ

ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളു​​​​ടെ പി​​​​റ​​​​കെ പോ​​​​കേ​​​​ണ്ട​​​​വ​​​​ന​​​​ല്ല ക​​​​ലാ​​​​കാ​​​​ര​​​​ൻ എ​​​​ന്നു ക​​​​രു​​​​തു​​​​ക​​​​യും അ​​​​ത് ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പ​​​​ക​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​ണ് ഗൊ​​​​ദാ​​​​ർ​​​​ദി​​​​ന്‍റേ​​​​ത്. എ​​​​ന്നാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ തേ​​​​ടി ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ൾ നി​​​​ര​​​​വ​​​​ധി​​​​യെ​​​​ത്തി. 1965ല്‍ ​​​​ബെ​​​​ര്‍ലി​​​​ന്‍ രാ​​​​ജ്യാ​​​​ന്ത​​​​ര ച​​​​ല​​​​ച്ചി​​​​ത്ര​​​​മേ​​​​ള​​​​യി​​​​ല്‍ പ​​​​ര​​​​മോ​​​​ന്ന​​​​ത പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​മാ​​​​യ ഗോ​​​​ള്‍ഡ​​​​ണ്‍ ബെ​​​​യ​​​​ര്‍, 1983ല്‍ ​​​​വെ​​​​നീ​​​​സ് ച​​​​ല​​​​ച്ചി​​​​ത്ര​​​​മേ​​​​ള​​​​യി​​​​ല്‍ ഗോ​​​​ള്‍ഡ​​​​ണ്‍ ല​​​​യ​​​​ണ്‍, 2010ല്‍ ​​​​ആ​​​​ജീ​​​​വ​​​​നാ​​​​ന്ത സം​​​​ഭാ​​​​വ​​​​ന​​​​യ്ക്കു​​​​ള്ള ഓ​​​​ണ​​​​റ​​​​റി ഓ​​​​സ്‌​​​​ക​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം എന്നിവ പുരസ്കാരങ്ങളിൽ ചി​​​​ല​​​​തു​​​​മാ​​​​ത്രം. 

Friday, July 15, 2022

ആരവങ്ങളൊഴിഞ്ഞു; യാത്രാമൊഴി ബാക്കി



എണ്‍പതുകളില്‍ കൗമാരവും യൗവനവും കൊണ്ടാടിയ തലമുറയുടെ കള്‍ട്ട് സ്റ്റാര്‍ ആയിരുന്നു പ്രതാപ് പോത്തന്‍. മലയാള സിനിമയിലും സാഹിത്യത്തിലും ഭാവുകത്വ മാറ്റത്തിനു തുടക്കം കുറിച്ചത് എണ്‍പതുകളിലായിരുന്നു. മലയാള സിനിമയിലുണ്ടായ മാറ്റത്തിന്റെ പ്രതിനിധിയായാണ് പ്രതാപ് പോത്തന്‍ സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. ഒരേസമയം അദ്ഭുതവും കൗതുകവും നിറഞ്ഞ നോട്ടത്തിലൂടെ കാഴ്ചക്കാരെ ഭ്രമിപ്പിക്കുകയും തൊട്ടടുത്ത നിമിഷം രൗദ്രമായ പുരുഷലൈംഗികതയുടെ പ്രതിരൂപമായി വിസ്മയിപ്പിക്കുകയും ചെയ്തു അദ്ദേഹം. മലയാളിയുടെ സഹജഭാവമായ പകല്‍മാന്യതയെയും കപടസദാചാര ബോധത്തെയും കുത്തിക്കീറിക്കളഞ്ഞ കഥാപാത്രങ്ങളായിരുന്നു പോത്തന്റേത്. തനിനാടന്‍ കഥാപാത്രങ്ങളെ ഏച്ചുകെട്ടലുകളില്ലാതെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ കഴിവുണ്ടായിരുന്നു. ആരവത്തിലെ കൊക്കരക്കോ, തകരയിലെ തകര, ലോറിയിലെ ദാസപ്പന്‍, ഒന്നുമുതല്‍ പൂജ്യംവരെയിലെ ജോസുകുട്ടി, ചാമരത്തിലെ വിനോദ്... അനുപമമായ അഭിനയ ശൈലികൊണ്ട് പ്രതാപ് പോത്തന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധി. പദ്മരാജനു സംഭവിച്ചതുപോലെ മരണം അദ്ദേഹത്തെയും ഉറക്കത്തില്‍ കൂട്ടിക്കൊണ്ടു പോയപ്പോള്‍ മലയാള സിനിമയ്ക്കു നഷ്ടമായത് പ്രതിഭയുടെ മിന്നലാട്ടംകൊണ്ട് മലയാളസിനിമാ ലോകത്തെ അമ്പരപ്പിച്ച അതുല്യ നടനെയാണ്.

തീവ്രഭാവങ്ങളില്‍ നിറഞ്ഞാടിയ വിപ്ലവകാരി

പ്രണയത്തിന്റെ നനുത്ത ചൂടും രതിയുടെ പൊള്ളലും വിഷാദത്തിന്റെ മരവിപ്പും ഉന്മാദത്തിന്റെ തരിപ്പും യുവത്വത്തിന്റെ പ്രസരിപ്പും മലയാളികള്‍ അനുഭവിച്ചറിഞ്ഞത് പ്രതാപ് പോത്തന്‍ നിറഞ്ഞാടിയ കഥാപാത്രങ്ങളുടെ തീവ്രഭാവങ്ങളിലൂടെയായിരുന്നു. യഥാര്‍ഥത്തില്‍ പ്രതാപ് പോത്തന്‍ വിപ്ലവകാരിയായിരുന്നു. എഴുപതുകളുടെ അവസാനംവരെ മലയാളിയുടെ മനസില്‍ നിലനിന്നിരുന്ന കാല്പനികതയില്‍ പൊതിഞ്ഞ സൗന്ദര്യസങ്കല്പത്തെ അപ്പാടെ തച്ചുതകര്‍ത്ത, പ്രണയ നായകന്റെ ശരീരഭാഷകളെ പൊളിച്ചെഴുതിയ ഒരു വിപ്ലവകാരി. വിവിധ ഭാവങ്ങള്‍ സ്ഫുരിക്കുന്ന വലിയ കണ്ണുകള്‍ക്കും സ്‌ത്രൈണതയുടെ ഛായകലര്‍ന്ന ചുണ്ടുകള്‍ക്കും ചിലപ്പോള്‍ പതിഞ്ഞും മറ്റുചിലപ്പോള്‍ രൗദ്രവുമായി മാറുന്ന ശബ്ദത്തിനും അലസമായി പാറിപ്പറന്ന ചുരുണ്ട മുടിയിഴകള്‍ക്കും ഇടയില്‍ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ നമ്മോടു സംസാരിക്കുന്നു. 

ത്രസിപ്പിച്ച തകര

പ്രതാപ് പോത്തന്‍ എന്ന നടന്റെ ചലച്ചിത്ര ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണു തകര. 1979ല്‍ പദ്മരാജന്‍ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത തകരയിലെ പോത്തന്റെ പ്രകടനം മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ, മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളുടെ പട്ടികയില്‍ തകരയ്ക്കു സ്ഥാനമുണ്ട്. മാനസിക വളര്‍ച്ചയില്ലാത്ത തകര എന്ന അനാഥനായാണു പ്രതാപ് പോത്തന്‍ ഈ ചിത്രത്തില്‍ എത്തിയത്. പ്രതാപ് പോത്തന്‍ എന്ന നടന്റെ ചലച്ചിത്ര ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണ് തകര. 1979 ല്‍ പദ്മരാജന്‍ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത തകരയിലെ പോത്തന്റെ പ്രകടനം മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്‌ളാസിക് ചിത്രങ്ങളുടെ പട്ടികയില്‍ തകരയ്ക്കു സ്ഥാനമുണ്ട്. മാനസിക വളര്‍ച്ചയില്ലാത്ത തകര എന്ന അനാഥനായാണ് പ്രതാപ് പോത്തന്‍ ഈ ചിത്രത്തില്‍ എത്തിയത്. സുഭാഷിണി എന്ന പെണ്‍കുട്ടിയുമായി തകര പ്രണയത്തിലാവുന്നു. നെടുമുടി വേണു അവതരിപ്പിച്ച ചെല്ലപ്പനാശാരിയെന്ന കഥാപാത്രത്തിന്റെ പ്രേരണയാല്‍ തകര സുഭാഷിണിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നു. ഈ വിവരമറിഞ്ഞ സുഭാഷിണിയുടെ അച്ഛന്‍ തകരയെ മര്‍ദിച്ചു ബോധം കെടുത്തുകയും അതിനെത്തുടര്‍ന്ന് തകര നാടുവിട്ടു പോവുകയും ചെയ്യുന്നു. പിന്നീട് മനസിലൊളിപ്പിച്ച പകയുമായി തിരിച്ചെത്തുന്ന തകര സുഭാഷിണിയുടെ അച്ഛനെ കൊല്ലുന്നു. തന്റെ അച്ഛനെ കൊന്ന തകരയുടെ പ്രണയം സുഭാഷിണി നിരസിച്ചതോടെ ട്രെയിനിനു മുന്നില്‍ച്ചാടി തകര ആത്മഹത്യ ചെയ്യുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ഒരേ സമയം മാനസിക വളര്‍ച്ചയില്ലാത്ത വ്യക്തിയുടെ നിഷകളങ്കതയും പെണ്‍ശരീരത്തോട് തോന്നുന്ന കാമവും ജ്വലിക്കുന്ന പകയും ശബ്ദത്തിലൂടെയും നോട്ടത്തിലൂടെയും ചിരിയിലൂടെയും അവതരിപ്പിക്കാന്‍ പ്രതാപ് പോത്തനായി. ഒരേ സമയം മാനസിക വളര്‍ച്ചയില്ലാത്ത വ്യക്തിയുടെ നിഷകളങ്കതയും പെണ്‍ശരീരത്തോട് തോന്നുന്ന കാമവും ജ്വലിക്കുന്ന പകയും ശബ്ദത്തിലൂടെയും നോട്ടത്തിലൂടെയും ചിരിയിലൂടെയും അവതരിപ്പിക്കാന്‍ പ്രതാപ് പോത്തനായി. 

ചാമരത്തിലെ കാമുകന്‍

ചാമരത്തിലെ വിനോദ് എന്ന കഥാപാത്രം പ്രതാപ് പോത്തന്റെ അഭിനയമികവിന്റെ റേഞ്ച് വ്യക്തമാക്കി. ഒരു വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള പ്രക്ഷുബ്ധമായ  ബന്ധം കൈകാര്യം ചെയ്യുക വഴി ചാമരം മലയാള ചലച്ചിത്ര ചരിത്രത്തിലെ  നാഴികക്കല്ലായി.  സെറീനാ വഹാബ് അവതരിപ്പിച്ച ഇന്ദു എന്ന അധ്യാപികയ്ക്കു തന്റെ വിദ്യാര്‍ഥിയായ വിനോദിനോടു തോന്നുന്ന പ്രണയവും അവരുടെ വിവാഹവും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിവര്‍ത്തനവുമാണ് ജോണ്‍പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചാമരം എന്ന സിനിമ ചര്‍ച്ച ചെയ്തത്. അധ്യാപകരും വിദ്യാര്‍ഥികളും എല്ലാ മനുഷ്യസഹജമായ വികാരങ്ങള്‍ക്കും വിധേയരാണെന്നു പറഞ്ഞുവയ്ക്കുന്നതിലൂടെ ആദര്‍ശവത്കരിക്കപ്പെട്ട അധ്യാപക ജോലിയെ, ശ്ലീലത്തിന്റെ അതിര്‍വരന്പുകളെ ലംഘിക്കാതെ സര്‍ഗാത്മകമായി തകര്‍ത്തുകളയാന്‍ ഇന്ദു-വിനോദ് ബന്ധത്തിലൂടെ സംവിധായകനായി. ഈ ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രത്തെ വളരെ കൈയൊതുക്കത്തോടെ അവതരിപ്പിച്ച പ്രതാപ് പോത്തന്‍ നാടന്‍ കഥാപാത്രങ്ങള്‍ മാത്രമല്ല നാഗരിക ജീവിതം പിന്‍പറ്റുന്ന കഥാപാത്രവും തനിക്കു വഴങ്ങുമെന്നു തെളിയിച്ചു. യൗവനയുക്തനായ യുവാവിന്റെ കുറുന്പും പ്രണയവും നിറഞ്ഞ കാമുകവേഷത്തില്‍ പ്രതാപ് പോത്തന്‍ അക്ഷരാര്‍ഥത്തില്‍ മലയാളികളെ ഞെട്ടിച്ചു. 

ബിസിനസ് കുടുംബത്തില്‍ നിന്നൊരു കലാകാരന്‍

1952ല്‍ തിരുവനന്തപുരത്തെ മികച്ച ബിസിനസ് കുടുംബത്തില്‍ ജനിച്ച പ്രതാപ് പോത്തന്‍ ചെറിയപ്രയത്തില്‍തന്നെ ചിത്രകലയില്‍ താത്പര്യം കാണിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ കുടുംബം അദ്ദേഹത്തെ  ഊട്ടിയിലെ പ്രശസ്തമായ ബോര്‍ഡിംഗ് സ്‌കൂളായ ലോറന്‍സ് സ്‌കൂളില്‍ ചേര്‍ത്തു. അവിടെ അദ്ദേഹം ചിത്രകലയിലും പരിശീലനം നേടി. 1968ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി  ഉപരിപഠനത്തിനായി മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നു. കോളജില്‍ നാടകങ്ങളില്‍ അഭിനയിക്കാന്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തെ സഹായിച്ചു. ചിത്രകലയില്‍ നിന്ന് അഭിനയത്തിലേക്ക് അദ്ദേഹത്തിന്റെ താല്പര്യം തിരിഞ്ഞത് അക്കാലത്താണ്. പഠന ശേഷം മുംബൈയിലെ പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായി ജോലി ആരംഭിച്ചു പിന്നീട് ഒരു വര്‍ഷത്തിനുശേഷം, സിസ്റ്റാസ് പരസ്യ ഏജന്‍സിയില്‍ ചേര്‍ന്നു. അവിടെനിന്ന് ഹിന്ദുസ്ഥാന്‍ തോംസണിലും ജോലി ചെയ്തു.

വെള്ളിവെളിച്ചത്തിലേക്ക്

1978ല്‍ സംവിധായകന്‍ ഭരതന്‍ ബര്‍ണാഡ് ഷായുടെ 'ആന്‍ഡ്രോക്കിള്‍സ് ആന്‍ഡ് ദ ലയണ്‍' എന്ന നാടകത്തിലെ പോത്തന്റെ പ്രകടനം കണ്ടതോടെയാണു പ്രതാപ് പോത്തന്‍ ചലച്ചിത്രകാരനായത് എന്നു പറയാം. തന്റെ അടുത്ത ചിത്രമായ  'ആരവ'ത്തില്‍ അഭിനയിക്കാന്‍ ഭരതന്‍ പ്രതാപിനെ ക്ഷണിച്ചു. പ്രതാപ് പോത്തന്‍ എന്ന പ്രതിഭാശാലിയായ നടന്റെ ജനനമായിരുന്നു അത്. 

തമിഴിലും കൈയൊപ്പു ചാര്‍ത്തി

മലയാളത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് പ്രതാപ് പോത്തന്‍ എന്ന നടന്‍ തമിഴകത്തും വെന്നിക്കൊടി പാറിച്ചു. നെഞ്ചത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, മൂടുപണി, വരുമയിന്‍ നിറം ശിവപ്പ് തുടങ്ങിയ ചിത്രങ്ങള്‍ തമിഴിലും പോത്തനെ പ്രശസ്തനാക്കി. മലയാളത്തേക്കാള്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് തമിഴിലാണ്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'വരുമയിന്‍ നിറം ശിവപ്പ്' എന്ന ചിത്രത്തിലായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ വേഷം.

സംവിധായകന്റെ മേലങ്കിയിലും 

നടനെന്ന ലേബലില്‍ നിന്ന് അദ്ദേഹം സംവിധായകന്റെ മേലങ്കിയും അണിഞ്ഞു. അവിടെയും അദ്ദേഹം പരന്പരാഗത ചലച്ചിത്ര സങ്കല്‍പ്പങ്ങളില്‍നിന്നു മാറിനടന്നു. സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രം തമിഴിലായിരുന്നു. 'മീണ്ടും ഒരു കാതല്‍ കഥൈ'.  മാനസിക അസ്വാസ്ഥ്യമുള്ള ദമ്പതികളുടെ കഥപറഞ്ഞ ആ ചിത്രം ആവര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കരവും നേടി.  കമലഹാസനൊപ്പം ഒന്നിച്ച 'വെട്രിവിഴ' കമലഹാസന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി.  മൂന്നു മലയാള ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. എംടി യുടെ രചനയിലൊരുക്കിയ, ഒരു യാചകന്റെ ജീവിതം അഭ്രപാളികളില്‍ വരച്ചിട്ട 'ഋതുഭേദം',  കൗമാരപ്രണയത്തിന്റെ തീക്ഷണഭാവങ്ങള്‍ അനുഭവിപ്പിച്ച, പ്രണയ തരംഗംതന്നെ സൃഷ്ടിച്ച 'ഡെയ്‌സി', വെറുപ്പും പ്രതികാരവും മനസില്‍ സൂക്ഷിച്ച് അജ്ഞാതനായ അച്ഛനെ തേടി അലയുന്ന മകന്റെ കഥപറഞ്ഞ 'ഒരു യാത്രാ മൊഴി' എന്നിവയാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. 


Saturday, June 11, 2022

ഭരണചക്രം തിരിക്കുന്ന മസൂറി

 

                                                        ഗ്യാന്‍ശില - ക്ലാസ് റൂമുകള്‍

താങ്കള്‍ സിവില്‍ സര്‍വീസിനു പഠിക്കുവാണോ എന്നത് അര്‍ഥമുള്ള ചോദ്യമാണ്. സര്‍വീസ് തീരുന്നതുവരെ തുടരുന്നതാണ് ഇന്ത്യയില്‍ സിവില്‍ സര്‍വീസുകാരുടെ പഠനവും പരിശീലനവും.     

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഏറ്റവും ഉന്നതമായ പരീക്ഷയാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്. ദേശീയതലത്തില്‍ പത്തു ലക്ഷത്തോളം പേര്‍ അപേക്ഷിക്കുകയും നാലര ലക്ഷം പേര്‍ പ്രിലിമിനറി എഴുതുകയും ചെയ്യുന്ന പരീക്ഷ. ഒന്നാം ഘട്ടം കടക്കുന്നവര്‍ക്കു മെയിന്‍ പരീക്ഷ എഴുതാം. ഇതിലെ മിടുക്കരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഈ കടമ്പകള്‍ കടന്ന് മുന്നിലെത്തുന്ന എണ്ണൂറോളം പേരെയാണ് സിവില്‍ സര്‍വീസിലേക്ക് തെരെഞ്ഞെടുക്കുക. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആര്‍എസ് എന്നിവയിലൊന്നു നേടുക ഏറെ യുവതീയുവാക്കളുടെയും സ്വപ്നമാണ്. പദവിയിലും പെരുമയിലും രാജ്യത്തെ നയിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥനിര. സിവില്‍ സര്‍വീസിലെത്തുന്നവരെ ജനങ്ങളുടെ സിവില്‍ സെര്‍വന്റുമാരായി മാറ്റുക സമഗ്രമായ പരിശീലനത്തിലൂടെയാണ്. കോടിക്കണക്കിനു രൂപ ചെലവഴിച്ചാണു പരിശീലനം. ഇത്തരത്തില്‍  സിവില്‍ സര്‍വീസുകാരെ ചുമതലകളില്‍ പ്രാപ്തരാക്കുന്ന പരിശീലന സ്ഥാപനമാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിനു സമീപം മസൂറിയിലുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ (എല്‍ബിഎസ്എന്‍എഎ). 

ഡയറക്ടേഴ്‌സ് ബില്‍ഡിംഗ്

 അക്കാഡമിയുടെ തുടക്കം

1958 ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് ബല്ലഭ് പന്താണു സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ ലോകോത്തര സ്ഥാപനം എന്ന ആശയം മുന്നോട്ടുവച്ചത്. ഡല്‍ഹി ഐഎഎസ് ട്രെയിനിംഗ് സ്‌കൂളും സിംല ഐഎഎസ് സ്റ്റാഫ് കോളജും സംയോജിപ്പിച്ച്  മസൂറിയില്‍ നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പല കാരണങ്ങളാല്‍ വൈകി 1972 ലാണ് മസൂറിയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ യാഥാര്‍ഥ്യമായത്. 1973 ജൂലൈയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ എന്നായി പേര്. 

   എല്‍ബിഎസ്എന്‍എഎയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസുകാര്‍ക്കു മാത്രമല്ല ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ സിവില്‍ സര്‍വീസുകാര്‍ക്കും പരിശീലനം നല്‍കുന്നുവെന്നത് അധികമാര്‍ക്കും അറിവില്ലാത്ത വസ്തുതയാവാം. അയല്‍രാജ്യങ്ങളിലെ സിവില്‍ സര്‍വീസുകാര്‍ക്ക്  ഫൗണ്ടേഷന്‍ കോഴ്‌സ് പരിശീലനമാണു മസൂറിയില്‍ നല്‍കുന്നത്.

സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ക്കു വിവിധ ഘട്ടങ്ങളായാണു പരിശീലനം. നാലു മാസം വരെ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ട പരിശീലനം എല്ലാവരും നിര്‍ബന്ധമായി പൂര്‍ത്തിയാക്കണം. വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികളാണു പരിശീലകര്‍. ഇക്കാലത്തും പിന്നീടും വിവിധ പരീക്ഷകളെ ഉദ്യോഗാര്‍ഥികള്‍ നേരിടേണ്ടതുണ്ട്. ഇതില്‍ ലഭിക്കുന്ന സ്‌കോര്‍ ഒരോ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും പില്‍ക്കാല സര്‍വീസില്‍ സര്‍ക്കാര്‍ പരിഗണിക്കും. രാവിലെ ആറിന് ആരംഭിക്കുന്ന കായിക പരിശീലനമാണ് ആദ്യ ഘട്ടം. 

   മസൂറി പോലൊരു ഹില്‍ സ്റ്റേഷനില്‍ കൊടുംതണുപ്പുള്ള പ്രഭാതത്തില്‍ രാവിലെ ആറിന് പതിവായി എഴുന്നേല്‍ക്കുകയെന്നത് അല്‍പം കഠിനമാണ്. ഹാജര്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തിയാല്‍ ശിക്ഷയ്ക്കു വിധേയരാകേണ്ടിവരും. ചില ദിവസങ്ങളില്‍ മൈതാനത്ത് ഓട്ടവും ചാട്ടവുമായിരിക്കും. അതല്ലെങ്കില്‍ രണ്ടു മുന്നു കിലോമീറ്റര്‍ മലമ്പ്രദേശത്തുകൂടി നടത്തം. 8.45ന് കായിക പരിശീലനം പൂര്‍ത്തിയാക്കി വൈകാതെ കുളിച്ചൊരുങ്ങി മെസ് ഹാളിലെത്തണം. പറയുമ്പോള്‍ നിസാരമെന്നു തോന്നാം. ഹോസ്റ്റലുകള്‍ താഴ്വരകളിലാണെങ്കില്‍ ക്ലാസ് മുറികളും മെസ് ഹാളും കുന്നിന്‍ മുകളിലാണ്. 

   തുടര്‍ച്ചയായ ഓട്ടവും നടത്തവും നല്ല വ്യായാമമാണ്. കായിക ക്ഷമത മാത്രമല്ല സമയ നിഷ്ഠ പാലിക്കുന്നതിനുള്ള പരിശീലനവും ഇതില്‍പ്പെടും. മെസ് ഹാളില്‍ കത്തിയും ഫോര്‍ക്കും കൊണ്ടുവേണം കഴിക്കാന്‍. 9.15 ന് മണി മുഴങ്ങിയാല്‍ ആ നിമിഷം മെസ് അടയ്ക്കും. കൃത്യം 9.20 ന് ക്ലാസിലെത്തണം. ക്ലാസില്‍ താമസിച്ച് വരുന്നവരേയും വരാത്തവരേയും നിരീക്ഷിക്കാന്‍ ചുമതലക്കാരുണ്ട്. 

   തിങ്കള്‍ മുതല്‍ ശനിവരെ കൃത്യമായ ടൈം ടേബിളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍. വൈകുന്നേരം കലാ സാംസ്‌കാരിക പരിപാടികള്‍. ഞായറാഴ്ച വിശ്രമിക്കാമെന്നു കരുതേണ്ട. അന്നാണു ട്രെക്കിംഗ് ഡേ. അതായത് ഇരുപതും മുപ്പതും കിലോമീറ്റര്‍ മസൂറിയിലെ കുന്നുകളും താഴ്വരകളും താണ്ടിയുള്ള നടത്തം. 

കാളിന്ദി ഗസ്റ്റ് ഹൗസ്


ഹിമാലയന്‍ ട്രെക്കിംഗ്

പത്തു ദിവസം നീളുന്ന ഹിമാലയയാത്ര ഏവര്‍ക്കും അനുഭവങ്ങളുടേതായിരിക്കും. ഹിമാലയ യാത്രയെന്നു കേള്‍ക്കുമ്പോള്‍ തീര്‍ഥാടനമോ വിനോദയാത്രയോ ആണെന്നു കരുതരുത്. സംഗതി ലേശം പ്രയാസമുള്ള കാര്യമാണ്. ദിവസവും 25 ലധികം കിലോമീറ്റര്‍ താണ്ടിയുള്ള ട്രെക്കിംഗ്. കോച്ചിവിറയ്ക്കുന്ന തണുപ്പില്‍ വിവിധ ഗ്രൂപ്പുകളായി ടെന്റുകെട്ടിയുള്ള താമസം. കാര്‍ക്കശ്യതയും ഉത്തരവാദിത്വവുമുള്ള ജോലിയില്‍ കൈക്കരുത്തും മനക്കരുത്തും ഒരുപോലെ പ്രധാനമാണല്ലോ. ഏതു പ്രതിബന്ധത്തെയും തരണം ചെയ്യാനുള്ള ആത്മവിശ്വാസം വളര്‍ത്തുകയെന്നത് ഹിമാലയം ട്രെക്കിംഗിനു പിന്നിലെ ലക്ഷ്യമാണ്. നൃത്തം, സംഗീതം, പ്രസംഗം, ഡിബേറ്റ്, വാദ്യോപകരണങ്ങള്‍, അഭിനയം തുടങ്ങി നിരവധി മത്സരങ്ങളും അവതരണങ്ങളും  പരിശീലനത്തിന്റെ ഭാഗമാണ്. 

 

കാമ്പസിലെ വിശ്രമ സ്ഥലം

ഗ്രാമ സന്ദര്‍ശനം

പ്രദേശങ്ങളെയും ജീവിതത്തെയും അടുത്തറിയാന്‍ വിവിധ സംസ്ഥാനങ്ങളിലെ  ഗ്രാമങ്ങളിലേക്ക് ഗ്രൂപ്പുകളായി ആഴ്ചകള്‍ നീളുന്ന യാത്രയും ഇതില്‍പ്പെടും. എത്ര ദൂരം പോകണമെങ്കിലും ട്രെയിനിലോ ബസിലോ മാത്രമേ യാത്ര പാടുള്ളു. വികസനം തെല്ലുമില്ലാത്ത ഉള്‍ഗ്രാമങ്ങളിലേക്കായിരിക്കും യാത്ര, താമസവും. കാഴ്ചകള്‍ ആസ്വദിച്ചാല്‍ പോരാ നീരീക്ഷിച്ചും പഠിച്ചും റിപ്പോര്‍ട്ടുകള്‍ തയാറാക്കി അവതരിപ്പിക്കുകയും വേണം. ഈ റിപ്പോര്‍ട്ടുകള്‍ ഓരോരുത്തരുടെ പ്രാപ്തി അളക്കുന്നതില്‍ പ്രധാനമാണ്.

   പരിശീലനകാലത്തു മസൂറി അക്കാഡമിയിലെ ഏറ്റവും വര്‍ണശബളമായ ചടങ്ങുകളിലൊന്നാണ് ഇന്ത്യ ഡേ സെലിബ്രേഷന്‍. ഒരോരുത്തരും മാതൃസംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ദിവസം. അതതു സംസ്ഥാനങ്ങളുടെ തനിമ വിളിച്ചോതുന്ന റാലിയോടെയാണു സെലിബ്രേഷന്‍ ആരംഭിക്കുന്നത്. ഉച്ചഭക്ഷണം ആ സംസ്ഥാനത്തെ തനതു വിഭവങ്ങളാല്‍ സമൃദ്ധമായിരിക്കും. വൈകുന്നേരം സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഷോയുണ്ടാകും. ഒറ്റ വാക്കില്‍ മികച്ചൊരു കലാവിരുന്ന്.  

   ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാഡമിയുടെ ഔദ്യോഗിക ഗാനത്തിന്റെ രചയിതാവ് ബംഗാളി സംഗീത സംവിധായകന്‍ അതുല്‍ പ്രസാദ് സെന്നാ (1871-1934) ണ്. 1973 മേയ് 11 മുതല്‍ 1977 ഏപ്രില്‍ 11 വരെ രാജേശ്വര്‍ പ്രസാദ് അക്കാഡമിയുടെ ഡയറക്ടറായിരിക്കെയാണു സിവില്‍ സര്‍വീസുകാരുടെ ഔദ്യോഗിക ഗാനമായത്. ചില വരികള്‍ ഹിന്ദി, തമിഴ്, മറാത്തി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തു ഗാനം പരിഷ്‌കരിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു നിരന്തരമായ പ്രചോദനമാണ് ഈ ഗാനം.




                        ഹോസ്റ്റല്‍ സില്‍വര്‍ വുഡ്- ഒരു മഞ്ഞുകാല ദൃശ്യം


ഡ്രസ്‌കോഡ് നിര്‍ബന്ധം

മസൂറി കാമ്പസില്‍ ഔപചാരിക വസ്ത്രമേ ധരിക്കാനാകൂ. ബാത്ത് റൂം സ്ലിപ്പറോ സാദാ ചെരിപ്പോ ധരിച്ച് സ്വകാര്യ മുറിയുടെ പുറത്തേക്കിറങ്ങാന്‍ പാടില്ല. വീഴ്ച വരുത്തിയാല്‍ പിഴയടയ്‌ക്കേണ്ടി വരും. പുരുഷന്‍മാര്‍ക്കു വേനല്‍ക്കാലത്ത് ഫുള്‍ സ്ലീവ് ഷര്‍ട്ടും പാന്റും ധരിക്കാം. ശൈത്യകാലത്ത് ഫുള്‍ സ്ലീവ് ഷര്‍ട്ടും ജാക്കറ്റും പാന്റും ടൈയും. ലെതര്‍ ഷൂസ് നിര്‍ബന്ധം. വനിതകള്‍ക്ക് സാരി, സാല്‍വാര്‍-കമീസ്, ചുരിദാര്‍കുര്‍ത്ത എന്നിവയോ പാശ്ചാത്യ ബിസിനസ് സ്യൂട്ടുകളോ ധരിക്കാം. മെസിലും ഡ്രസ് കോഡ് പാലിക്കണം.

   മസൂറി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാഡമി തന്ത്രപ്രധാന സുരക്ഷാ മേഖലയായതിനാല്‍ സുരക്ഷാ ചുമതല ഐടിബിപിബിഎസ്എഫ് സൈനികര്‍ക്കാണ്. സാധാരണക്കാര്‍ക്കും സഞ്ചാരികള്‍ക്കും പ്രവേശനമില്ല. ക്ലാസുകളെടുക്കാന്‍ വരുന്നവര്‍ക്കും സിവില്‍ സര്‍വീസുകാരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ കാമ്പസില്‍ പ്രവേശനം. 

 


കാമ്പസിലെ വിശ്രമ സ്ഥലം- മഞ്ഞുകാല ദൃശ്യം


പരിശീലന ശേഷം

ഫൗണ്ടേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥര്‍ മസൂറി അക്കാഡമിയില്‍ തന്നെ പ്രഫഷണല്‍ പരിശീലനം തുടരും. മറ്റു സര്‍വീസുകളിലേക്കുള്ളവര്‍ പ്രഫഷണല്‍ പരിശീലനത്തിന് അനുയോജ്യ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള നിശ്ചിത സ്ഥാപനങ്ങളിലേക്കു പോകും. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസുകാര്‍ (ഐഎഫ്എസ്) ന്യൂഡല്‍ഹിയിലെ സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസിലും ഇന്ത്യന്‍ പോലീസ് സര്‍വീസുകാര്‍ (ഐപിഎസ്) ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയിലും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസുകാര്‍(ഐഎഫ്എസ്) ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാഡമിയിലും ഇന്ത്യന്‍ റവന്യൂ സര്‍വീസുകാര്‍ (ഐആര്‍എസ്) ഫരീദാബാദിലെ നാഷണല്‍ അക്കാഡമി ഓഫ് കസ്റ്റംസ് ഇന്‍ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് നാര്‍ക്കോട്ടിക്‌സിലുമാണ് തുടര്‍പരിശീലനം നടത്തുക. സര്‍വീസിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് റിഫ്രഷര്‍ കോഴ്‌സുകളും എല്‍ബിഎസ്എന്‍എഎയില്‍ നടക്കാറുണ്ട്. 



കാമ്പസിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ശില്പം മഞ്ഞുകാല ദൃശ്യം

മസൂറി: മലകളുടെ രാജ്ഞി

ഏറ്റവും മോഹിപ്പിക്കുന്ന ഹില്‍ സ്റ്റേഷന്‍ ഏതെന്നു സഞ്ചാരികളോടു ചോദിച്ചാല്‍ ഏറെപ്പേരുടെയും ഉത്തരം മസൂറി എന്നായിരിക്കും. മലകളുടെ രാജ്ഞിയാണു മസൂറി. ഡെറാഡൂണില്‍നിന്ന് 35 കിലോമീറ്റര്‍ മാറി, ഗര്‍വാള്‍ ഹിമാലയന്‍ പര്‍വതനിരകളുടെ താഴ്വരയിലുള്ള ഈ പ്രദേശത്ത് ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ ശേഷിപ്പുകള്‍  ശേഷിക്കുന്നുണ്ട്. ശീതകാലത്ത് മസൂറി ഏതൊരു യൂറോപ്യന്‍ നഗരത്തേക്കാളും സൗന്ദര്യവതിയാവും. വനവൃക്ഷങ്ങളും പൂന്തോട്ടങ്ങളും തടാകങ്ങളും ചോലകളും മഞ്ഞില്‍ പൊതിഞ്ഞ പ്രകൃതിയുമൊക്കെയായി അതിമനോഹരമായ പ്രദേശം. ശൈത്യകാലത്ത് ഹിമകണങ്ങള്‍ നിറയും. ഒരു വശത്ത് ഹരിതാഭമായ താഴ്വാരങ്ങളും മറുവശത്ത് ചെറിയ കടകളും. വീശിയടിക്കുന്ന കാറ്റിനും കൈവെള്ളയില്‍ കോരുന്ന വെള്ളത്തിനും ഒന്നുപോലെ തണുപ്പ്. പുരാതന ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്കെല്ലാം ഇവിടം പ്രശസ്തം. മസൂറിയിലെ ഏറ്റവും ഉയരമുള്ള കുന്നാണ് 7700 അടി ഉയരത്തിലുള്ള ലാല്‍ ഡിബ്ബ. ഇവിടെ നില്‍ക്കുമ്പോള്‍ വടക്കേ ചെരുവില്‍ ഹിമാലയ കൊടുമുടികളുടെ സുന്ദര കാഴ്ചകള്‍ ആസ്വദിക്കാം. ബദരിനാഥും  കേദാര്‍നാഥും വിദൂരക്കാഴ്ചയില്‍ ദൃശ്യമാണ്. 



ശൈത്യകാലത്ത് കാമ്പസ് മഞ്ഞു മൂടിയപ്പോള്‍


മസൂറിയെ സ്‌നേഹിച്ച പ്രഗത്ഭര്‍

പ്രശസ്തരായ പല വ്യക്തികളും മസൂറിയെ അവരുടെ ഭവനമാക്കിയിട്ടുണ്ട്. അവരില്‍ ലോകപ്രശസ്ത എഴുത്തുകാരായ റസ്‌കിന്‍ ബോണ്ടും ബില്‍ എയ്റ്റ്‌കെനും. ചലച്ചിത്രതാരം വിക്ടര്‍ ബാനര്‍ജി മസൂറിയിലാണ് താമസിക്കുന്നത്, അന്തരിച്ച ചലച്ചിത്രതാരം ടോം ആള്‍ട്ടര്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. 1960-കളില്‍ ദേവ് ആനന്ദിന്റെ മകന്‍ വുഡ്സ്റ്റോക്ക് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചലച്ചിത്രതാരം പ്രേംനാഥിന് ഒരു വീട് ഇവിടെ ഉണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും മഹേന്ദ്ര സിംഗ് ധോണിയും ഈ ഹില്‍ റിസോര്‍ട്ടില്‍ പതിവായി സന്ദര്‍ശകരാണ്. റുഡ്യാര്‍ഡ് കിപ്ലിംഗ്, പേള്‍ എസ് ബക്ക്, ജവഹര്‍ലാല്‍ നെഹ്റു, അരവിന്ദ് അഡിഗ, പങ്കജ് മിശ്ര തുടങ്ങി നിരവധിയാളുകള്‍ക്ക് മസൂറി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നിരവധി എഴുത്തുകാര്‍ മസൂറിയിലെ സ്ഥിര താമസക്കാരാണ്. ഗണേഷ് സൈലി, സ്റ്റീഫന്‍ ആള്‍ട്ടര്‍, അദ്ദേഹത്തിന്റെ കസിന്‍ ടോം ആള്‍ട്ടര്‍ എന്നിവരും മസൂറിയില്‍ നിന്നുള്ള ശ്രദ്ധേയരായ എഴുത്തുകാരാണ്. ഓസ്ട്രേലിയയിലെ ആദ്യത്തെ നോവലിസ്റ്റായ ജോണ്‍ ലാങ് താമസിച്ചിരുന്നതും മസൂറിയിലാണ്. 1864-ല്‍ അദ്ദഹം മരിച്ചു, അദ്ദേഹത്തെ മസൂറിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ മസൂറി നഗരത്തെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. റുഡ്യാര്‍ഡ് കിപ്ലിംഗ് തന്റെ കിം എന്ന പുസ്തകത്തില്‍ 'ദി ഗ്രേറ്റ് റാംപ് ഓഫ് മസൂറി'യെ ചിത്രീകരിച്ചിട്ടുണ്ട്. മസൂറിയിലെ പഹാരി വില്‍സണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് രാജാവ് ആകാന്‍ പോകുന്ന മനുഷ്യന്‍ എന്ന കഥ എഴുതിയത്. 1926-ല്‍ മസൂറി സന്ദര്‍ശിച്ച സഞ്ചാരസാഹിത്യകാരന്‍ ലോവല്‍ തോമസ്, ലാന്‍ഡ് ഓഫ് ദി ബ്ലാക്ക് പഗോഡ (1930) എഴുതിയതും മസൂറിയിലിരുന്നാണ്. നോവലിസ്റ്റ് അനിത ദേശായി ജനിച്ചതും ഇവിടെയാണ്.


FACEBOOK COMMENT BOX