ആയിരം കയ്യുമായി.....!ചില എഴുത്ത്കുത്തുകള്‍
sandeep salim
അവര്‍ 1,455 പേര്. അവരുടെ 1,455 കൈയെഴുത്ത് മാസികകള്‍. മലപ്പുറം എ.യു.പി സ്കൂള്‍ ചരിത്രത്താളുകളില്‍ എ ഴുതിച്ചേര്‍ത്തത് പുതിയൊരു അധ്യായം. പല കൈവഴി കളായി ഒഴുകിയെത്തുന്ന പുഴകള്‍ സമുദ്രത്തില്‍ ലയിക്കുന്നതുപോലെ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത ഒരായിരം കൈയെഴുത്ത് മാസി കകളായി ഒഴുകിയെത്തി. ഈ ഒഴുക്കില്‍ അവരുടെ അധ്യാപകരും മാതാപിതാക്കളും ബന്ധുക്കളും ഒപ്പം കൂടി. അക്ഷരസാഗരത്തിലേ ക്കുള്ള ഒരു മഹാപ്രവാഹമായിരുന്നു അത്. ഓരോ കുട്ടിക്കും സ്വന്തമായി ഒരു കൈയെഴുത്തു മാസികയെന്ന ലക്ഷ്യത്തിലേക്കു ള്ള മഹാപ്രവാഹം. അങ്ങനെ 1,455 കുട്ടികളുടേതായി 1,455 കൈയെഴുത്തു മാസികകള്‍ പുറത്തിറക്കി മലപ്പുറം എ.യു.പി സ്കൂള്‍ ചരിത്രം സൃഷ്ടിച്ചു.
1931-ല്‍ സ്ഥാപിതമായ എ.യു.പി സ്കൂളിന്റെ ചരിത്രം ഇവിടെ തീരുന്നില്ല. ഓരോ കുട്ടിയുടേയും കൈയെഴുത്തു മാസിക എന്നതില്‍നിന്ന് ഓരോ കുട്ടിയുടേയും കുടുംബത്തില്‍നിന്ന് ഓരോ കൈയെഴുത്ത് മാസികയിലേക്കു ചെന്നെത്താന്‍ അധികം സമയം വേണ്ടിവന്നില്ല. ഇതിന്റെ പിന്നിലുളള കാരണമെന്തെന്ന ചോദ്യത്തിന് സ്കൂളിലെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന അധ്യാപകന് സയ്യിദ് ഹാഷിമിന്റെ ഉത്തരം വളരെ ലളിതം. ``കുട്ടികളോട് കൈയെഴുത്ത് മാസികകളിലേക്ക് കഥകളും കവിതകളും എഴുതിക്കൊണ്ടു വരണമെന്നു കുട്ടികളോടു പറഞ്ഞപ്പോള്‍ കുട്ടികള്‍ കൊണ്ടുവന്ന മിക്ക രചനകളും മാതാപിതാക്കള്‍ അല്ലെങ്കില്‍ ബ ന്ധുക്കള്‍ എഴുതി നല്കിയതായിരുന്നു. പിന്നീട് കുട്ടികളെ ക്കൊണ്ടുതന്നെ എഴുതിച്ചെങ്കിലും ആദ്യം ലഭിച്ച പ്രതികരണമാണ് ലഭിച്ചത്. ഇ തേത്തുടര്‍ന്നാണ് ഓരോ കുട്ടിയുടേയും കുടുബത്തില്‍നിന്നും ഒരു കൈ യെഴുത്തു മാസികയുടെ സാധ്യതയെക്കുറിച്ച് ചിന്തിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്''. അങ്ങനെ 1,455 കുട്ടികളുടെ 1,250 കുടുംബങ്ങളില്‍(ഒരു കുടുംബത്തില്‍ നിന്നും ഒന്നിലേറെ കുട്ടികള്‍ ഉളളതിനാല്‍)നിന്നും 1,250 കൈയെഴുത്ത് മാസികകള്‍ പുറത്തിറങ്ങിയത്.
1455 കൈയെഴുത്തു മാസികകള്‍ പു റത്തിറക്കിക്കൊണ്ട് വാര്‍ത്തകളില്‍ നിറ യുമ്പോഴും അത് വെറും ഗിമിക്കായിരുന്നെന്ന് പറ ഞ്ഞ് ഒരിക്കലും തളളിക്കളയാന്‍ നമുക്ക് കഴിയില്ല. ഒരു പക്ഷേ പൊതു സമൂഹം അശ്ര ദ്ധമായി തളളിക്കളയുന്ന കാര്യങ്ങളില്‍പോലും കു ട്ടികള് നടത്തുന്ന സൂക്ഷമനിരീക്ഷണം ഏ തൊരാ ളേയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. കൈയെ ഴുത്ത് മാസികകളുടെ നിര്‍മാണം സ്വയം ഏറ്റെടുക്കുക വഴി സ്വയം മൂല്യനിര്‍ണയം നടത്താനും തെറ്റുകള്‍ തിരു ത്താനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. അങ്ങിനെ പൂമ്പാറ്റകളെ പിടിച്ചും മയില്‍പ്പീലിത്തുണ്ടുക ള്‍ പുസ്തകത്താളുകളിലൊളിപ്പിച്ചും നടക്കേണ്ട ബാല്യം നഷ്ടപ്പെടു ത്തിക്കളയുന്ന വ്യവസ്ഥാപിതമായ എന്തിനോടും കലഹിക്കാനും കുട്ടികള്‍ തങ്ങളുടെ എഴുത്തിലൂടെ തയാറാവുന്നു.
ഒരു സ്കൂളില്‍ നിന്നും ഒരു കൈയെഴുത്ത് മാസിക പുറത്തിറങ്ങുന്നത് ഒരു സാധാരണ പാഠ്യേതര പ്രവര്‍ത്തനം മാത്രം. ഏതാനും ചിലരുടെ അധ്വാനത്തിന്റെ ഫലമായി മാത്രം പുറത്തിറങ്ങുന്ന ഒന്ന്. എന്നാല്‍, ഒരു സ്കൂള്‍ മുഴുവന്‍ ഒരേമനസോടെ ഇക്കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, മാതാപിതാക്കളും ഈ സംരംഭത്തില്‍ ഒത്തു ചേരുമ്പോള്‍ അതൊരു പുതിയ തുടക്കമാവു കയായിരുന്നു. 1,455 മാസികകളുടെ പ്രകാശനവും ചരിത്രമായിരുന്നു.
ഒരു മാസിക പ്രശസ്ത കവി മണമ്പൂര്‍ രാജന് ബാബു സ്കൂള്‍ ലീഡര്‍ക്ക് നല്കി പ്രകാശിപ്പിച്ചപ്പോള്‍ ബാക്കി 1,454 കൈയെഴുത്ത് മാസികകളും കുട്ടികള്‍ സ്വയം പ്രകാശിപ്പിച്ചു.എ.യു.പി സ്കൂളിനെ സംബന്ധിച്ച് ഇതൊരു ചെറിയ കാര്യം മാത്രം. എല്ലാ മാസവും അച്ചടിച്ചു പുറത്തിറങ്ങുന്ന `വളപ്പൊട്ടുകള്‍' എന്ന സ്കൂള്‍ മാഗസിനും സ്കൂളിനുളളില്‍ പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ സ്റ്റേഷനും ഇവരുടേതായുണ്ട്. കൂടാതെ ഓരോ കുട്ടിക്കും ഒരു പേജ് എന്ന നിലയില്‍ 1,455 പേജുളള ഒരു ബ്രഹത്ഗ്രന്ഥവും ഇവര്‍ പുറത്തിറക്കിക്കഴിഞ്ഞു. എ.യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്, പുതിയ ചരിത്രം..!
6 comments:
കരുത്തുള്ള നല്ല രചിതാക്കള്‍ ചരിത്ര മാകട്ടെ !
താങ്കള്‍ എവിടെയായിരുന്നു കവേ കുറേ കാലമായി രചനകള്‍ നന്നേ കുറഞ്ഞല്ലോ. താങ്കളുടെ ചില കവിതകളിലെ ബിംബസ്പര്ശം മനോഹരങ്ങളായിരുന്നു.
ഈ പോസ്റ്റിനു പ്രത്യേക അഭിനന്ദനം
ക്ഷമിക്കണം... ജോലിത്തിരക്ക്.... പിന്നെ എവിടെയെങ്കിലും പോകാന്‍ കഴിയണ്ടെ....... മടിയനായി തുടങ്ങി.....
വായിച്ചതിന് നന്ദി.... കമന്റിനും..... ഇപ്പോള്‍ എഴുതാനും മടിയായിത്തുടങ്ങി.....
ആശംസകള്‍!!!
ഇതൊക്കെ വായിക്കുമ്പോള്‍ ഇതില്‍ ഒരാളാകാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് വിഷമം തോന്നുന്നു....ആ കുട്ടികള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍....
ഇതൊരു നല്ല വാര്‍ത്തയാണല്ലോ സന്ദീപ് ... ആശംസകള്‍..
കൊള്ളാം
Post a Comment