സമകാലിക മലയാളകവിതയെ നിരീക്ഷിച്ചാല്‍ നമുക്ക് ധാരാളം ബേണ്‍ഡ് ഔട്ട് ആയിപ്പോയ കവികളെ കണ്ടെത്താനാവും. ഉപയോഗിച്ച് പഴകിയ പ്രയോഗങ്ങളും വരികളുമുപയോഗിച്ച് ചില അപശബ്ദങ്ങള്‍ കേള്‍പ്പിച്ച്, ഒരു അടയാളപ്പെടുത്തലുകളും നടത്താതെ ഒടുങ്ങിപ്പോയ നിരവധി കവികളെ. ഇവരുടെ ഇടയില്‍ നിലവിലെ കവിതാരചനാ രീതികളെ നെഞ്ചുവിരിച്ച് നിന്ന് വെല്ലുവിളിക്കാന്‍ ചങ്കൂറ്റം കാട്ടിയ ശൈലനെന്ന കവി മലയാള കവിതയ്ക്ക് ഉറഞ്ഞാട്ടത്തിന്റെ ദ്രുതതാളം നല്‍കുന്നു. ദേജാവൂ, താമ്രപര്‍ണി, നിഷ്കാസിതന്റെ ഈസ്റ്റര്‍ തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെ പ്രശസ്ഥനായ കവി ശൈലന്‍ കവിതകളെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു.
സാധാരണ ബാല്യം, പക്ഷേ, ടീനേജ് സംഭവബഹുലവും
ശരിക്കും ഒരു സാധാരണ ബാല്യമായിരുന്നു എന്റേത്. ബാല്യകാലം പൂര്‍ണമായും മലപ്പുറത്തായിരുന്നു. സ്കൂളില്‍ എന്റെ ചേച്ചി തന്നെയായിരുന്നു എന്റെ അധ്യാപികയും. ശരിക്കും ഞങ്ങളുടെ വീടിന് തൊട്ടുമുന്നില്‍ ഒരു സ്കൂളുണ്ടായിരുന്നു. പക്ഷേ, അവിടെ പഠിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. കാരണം ചേച്ചിക്ക് ജോലികിട്ടിയത് മറ്റൊരു സ്കൂളിലായിരുന്നു. അതും വളരെ അകലെയൊന്നുമായിരുന്നില്ല. ഏതാണ്ട് രണ്ടു കിലോമീറ്റര്‍ മാത്രം. ഞങ്ങള്‍ സഹോദരങ്ങള്‍ തമ്മില്‍ ഏഴുവയസിന്റെ വരെ വ്യത്യാസമുണ്ട്. ഞാനായിരുന്നു കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍. അതു കൊണ്ടുതന്നെ കൂടുതല്‍ സ്വാതന്ത്ര്യവും എനിക്കുണ്ടായിരുന്നു.
ഹൈസ്കൂളിലെത്തിയതോടെ കാര്യങ്ങള്‍ മാറി. ചേച്ചി ട്രാന്‍സ്ഫറായി മറ്റൊരു സ്കൂളിലേക്കു പോയി. അതോടെ എന്നെ നിയന്ത്രിക്കാന്‍ ആരുമില്ലാതായെന്നു വേണമെങ്കില്‍ പറയാം. പിന്നെ, നാടുവിടലുകളുടെ കാലഘട്ടമായിരുന്നു. ഹൈസ്കൂള്‍ പഠനകാലത്ത് നിരവധി തവണ നാടുവിട്ടു പോകുകയും തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. കോളജില്‍, എത്തുമ്പോഴും ഉന്‍മാദവും അനിശ്ചിതത്വ ചിന്തകളും മനസിനെ വല്ലാതെ കീഴടക്കിയിരുന്നു.
കവിത കടന്നു കൂടിയത്
ഞാന്‍ പറഞ്ഞതു പോലെ നാടുവിട്ടു പോയിട്ടുള്ള ആളാണ്. ആ പോക്കില്‍ ജീവിതത്തില്‍ കുരുങ്ങിയ ചില കാര്യങ്ങളാണ് ശരിക്കും കവിതയിലേക്കടുപ്പിച്ചതെന്നു പറയാം. ഹോട്ടലില്‍ അടുക്കളക്കാരനായും ചുമട്ടു തൊഴിലാളിയായുമൊക്കെ ജീവിച്ചിട്ടുണ്ട്. അന്ന് പഠിച്ചതാണ് ശരിക്കും പഠിച്ചിട്ടുള്ളത്. ഇത്തരം അറിവുകളാണ് ശരിക്കും കവിതയില്‍ പ്രയോഗിച്ചിട്ടുള്ളത്. സത്യം പറഞ്ഞാല്‍ കവിത എഴുത്തു തുടങ്ങി എത്രയോ കാലങ്ങള്‍ക്കു ശേഷമാണ് എന്റെ കവിതകള്‍ അച്ചടിച്ചു വരുന്നത്. പിന്നെ എന്നെ അറിയാവുന്ന സുഹൃത്തുക്കളുടെ പ്രോത്സാഹനം അത് പ്രത്യേകം എടുത്തു പറയേ|താണ്. അവരാണ് യഥാര്‍ഥത്തില്‍ എന്നെ കവിയാക്കിയത്.
എന്റെ വീട്ടില്‍ ആരും എഴുത്തിനോട് ആഭിമുഖ്യമുള്ളവരല്ല. കുടുംബപരമായി കവിതയിലെത്താന്‍ ഒരു സാധ്യതയുമില്ലാത്തയാളായിരുന്നു ഞാന്‍. പിന്നെ, ഞാന്‍ കവിയാകുമെന്നു എന്റെ അച്ഛന്‍ കരുതിയിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. ഞങ്ങളുടെ വീടിന് അച്ഛനിട്ട പേരു കവിത എന്നായിരുന്നു.
ആധുനിക കവിതയിലെ എന്റെ സ്ഥാനം
ഇവിടെ ഈ കുറിക്കുന്നത് ആത്മപ്രശംസയാകും എന്ന തിരിച്ചറിവില്‍ത്തന്നെയാണ് എഴുതുന്നത്. എന്റെ കവിത മഹത്തരമല്ല. അതുകൊണ്ടുതന്നെ ഒന്നാം നിരയില്‍ എനിക്കു സ്ഥാനമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. പിന്നെ, ചവറുമല്ല. ഞാന്‍തന്നെ ഒരു സ്റ്റാന്‍ഡേര്‍ഡ് സ്‌കെയില്‍ വച്ചിട്ടുണ്ട്. അതുകൊണ്ട് അവസാനക്കാരനുമല്ല. ഇതി}ിടയില്‍ എവിടെയോ ആണു സ്ഥാനം. എന്റെ സ്ഥാനം അടയാളപ്പെടുത്താനുള്ള അവകാശം എനിക്കില്ല എന്ന് വിശ്വസിക്കുന്നതുകൊണ്ട് സ്ഥാനം ഏതാണെന്നു പറയുന്നില്ല. പേരില്ലാതെ പ്രത്യക്ഷപ്പെട്ടാലും ഇത് ശൈലന്റെ കവിതയല്ലേ എന്നു ആരെങ്കിലും ചോദിച്ചാല്‍ വലിയ സന്തോഷം.
വിമര്‍ശനങ്ങളോടുള്ള പ്രതികരണം പോസിറ്റീവായി മാത്രം
വിമര്‍ശിക്കപ്പെടുന്നതില്‍ ഞാന്‍ ദുഖിക്കാറില്ല. കാരണം ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് അത് എന്നെത്തന്നെ ഓര്‍മപ്പെടുത്തുന്നു. പിന്നെ, ക്രിയാത്മക വിമര്‍ശനങ്ങള്‍ വളരെ കുറച്ചു മാത്രം ലഭിച്ചിച്ചുട്ടുള്ള ആളാണു ഞാന്‍. തെറിവിളിയും ഭീഷണിയുമാണ് പ്രധാനമായും ലഭിക്കാറുള്ളത്. സ്ത്രീവിരുദ്ധതയും വര്‍ഗീയതുമൊക്കെ എന്റെ കവിതകളില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. അജ്ഞാത എന്ന കവിത വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, പലതും അടിസ്ഥാനരഹിതമായിരുന്നു എന്നതാണ് പ്രധാനം. പിന്നെ, എന്റെ കവിതകളെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും കൂടുതലും മെസേജായും ഫെയ്‌സ്ബുക്ക് കമന്റായുമാണ് വരുന്നത്. കവിത കവിയുടെ കാഴ്ചപ്പാടില്‍ മാത്രം വായിക്കപ്പെടേണ്ട ഒന്നല്ലല്ലോ.
എഴുതാതെ പോയ കവിത
എഴുതാതെ പോകുന്ന കവിതകളെക്കുറിച്ച് ഞാനൊട്ടും ബോതേര്‍ഡല്ല. കാരണം മനസില്‍ എത്രകാലം കൊണ്ടു നടന്നാലും എത്ര നിറഞ്ഞു നിന്നാലും ചിലപ്പോള്‍ പുറത്തു വന്നു എന്നു വരില്ല. പിന്നെ കടലാസില്‍ എഴുതി പ്രസിദ്ധീകരിക്കപ്പെടുന്നതു മാത്രമാണു കവിത എന്നു ഞാന്‍ കരുതുന്നുമില്ല. ചിലപ്പോള്‍ ജീവിതം കവിതയായി മാറുന്ന രസതന്ത്രവുമുണ്ട്.
ശൈലനെന്ന സ്റ്റൈലന്‍ പേര്
ഒരു വ്യക്തിയും അയാളുടെ പേരു സ്വന്തമായി തീരുമാനിക്കുന്നില്ല. വളരെ കുറച്ചുപേര്‍ ചെയ്യുന്നുണ്ടാവാം. ബഹുഭൂരിപക്ഷം ആളുകളുടെയും പേര് അയാളുടെ മാതാപിതാക്കളുടെ സംഭാവനയാണ്. എന്റെ ശരിയായ പേര് ശൈലേന്ദ്രകുമാര്‍ എന്നാണ്. അത് അറിയാവുന്നവര്‍ ഇന്നു ചുരുക്കം. എന്റെ അച്ഛന്‍ ഒരു സൈനികനായിരുന്നു. ആസാമിലും നാഗാലാന്‍ഡിലും അച്ഛന്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെ എവിടെ നിന്നെങ്കിലും കടന്നു കൂടിയതാവണം ഈ പേര്. പിന്നെ, ശൈലന്‍ എന്ന ലോപിച്ച ഫോം ശരിക്കും സുഹൃത്തുക്കളുടെ സംഭാവനയാണ്.
ശൈലെനന്ന പേരില്‍ ഒരു നല്ല സാധ്യത ഉണ്ടെന്നു പിന്നീട് ഞാന്‍ തിരിച്ചറിയുകയായിരുന്നു. പക്ഷേ, ശൈലന്‍ എന്ന പേര് ശാന്തനെന്നന്ന പേരായി തെറ്റദ്ധരിച്ച വലിയ ശതമാനം വായനക്കാരുമു|ായിരുന്നു എന്നത് മറ്റൊരു സത്യം.
എഴുതിയ കവിതകള്‍
ഞാന്‍ പലപ്പോഴും കവിത എഴുതുന്ന ഭാഷയെ. നമ്മളൊക്കെ കാവ്യഭാഷയെന്നു വിളിക്കുന്ന ഈ ഭാഷയെ അപനിര്‍മിക്കാനുള്ള വളരെ എളിയ ശ്രമങ്ങളാണു ഞാന്‍ നടത്തുന്നത്. താമ്രപര്‍ണി മുതല്‍ കഴിഞ്ഞ ദിവസമിറങ്ങിയ ദേജാവുവരെയുള്ള കവിതകളിലൂടെ ഞാന്‍ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത് ഇതാണ്. നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കാവ്യഭാഷയെ അപനിര്‍മ്മിക്കലാണു കവിയുടെ ധര്‍മം.
കവിതയിലെ നിലപാട്
ഞാന്‍ സ്ഥിരമായി കാണുന്ന കാഴ്ചകളായിരിക്കും വായനക്കാരനും കാണുന്നത് എന്ന ധാരണ എനിക്കുണ്ട്. അതുകൊണ്ടുതന്നെ അവയെ മാറി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതില്‍ നമ്മുടെ സ്വപ്നങ്ങളും സങ്കല്‍പങ്ങളുംപെടും. അവയെ അട്ടിമറിക്കുക എന്ന ലക്ഷ്യമെനിക്കില്ല. വായനക്കാരന്റെ പല കാഴ്ചകളും ഇവിടെ കീഴ്‌മേല്‍ മറിയുന്നു. സങ്കല്പങ്ങളെ/സ്വപ്നങ്ങളെ അട്ടിമറിക്കുന്ന എന്തിനേയും മലയാളി ഭയന്നിട്ടുണ്ട്. എന്നാല്‍ ഞാനൊരു അട്ടിമറിക്കാരനോ വിപ്ലവകാരിയോ അല്ല.

4 comments:
Kavithayile Jeevithavum...!
Ashamsakal...!!! :)
"അതോടെ എന്നെ നിയന്ത്രിക്കാന്‍ ആരുമില്ലാതായെന്നു വേണമെങ്കില്‍ പറയാം". അതായിരിക്കാം ജീവിതാനുഭവങ്ങള്‍ നല്‍കാന്‍ പാകമാക്കിയത് ..അല്ലെ ..തിരയുടെ ആശംസകള്‍
ആശംസകള്‍ .....
ഇനിയും വരാം
സസ്നേഹം,
ശ്രീദേവിനായര്‍ .
ഒരു കാവ്യഭാഷയെ അപനിര്‍മ്മിക്കലാണു കവിയുടെ ധര്‍മം.
Post a Comment