Original: Dead woman
രചന: പബ്ലൊ നെരൂദ (ചിലിയന്‍ കവി)
വിവര്‍ത്തനം: സന്ദീപ് സലിം
*********************
പെട്ടന്ന്,
നീയില്ലാതായാല്‍
പെട്ടന്ന്,
നീ മരിച്ചാല്‍
ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും
ഞാന്‍ ഭയപ്പെടുന്നു
നീ മരിച്ചാല്‍
എന്നെഴുതാനുള്ള ധൈര്യമെനിക്കില്ല
ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും
എന്തുകൊണ്ടെന്നാല്‍,
ഒരു പുരുഷന്റെ ശബ്ദം നിലയ്ക്കുന്നതെവിടെയോ
അവിടെന്റെ സ്വരമുയരണം
കറുത്തവര്‍ അടിച്ചമര്‍ത്തപ്പെടുന്നതെവിടെയോ
അവിടെനിക്കു മരിക്കാനാവില്ല
എന്റെ കൂടപ്പിറപ്പുകള്‍ തടവിലാക്കപ്പെടുമ്പോള്‍
എനിക്കവരെ പിന്‍പറ്റണം
അന്തിമമഹാവിജയമെത്തുമ്പോള്‍
ആ വിജയം
എന്റെ വിജയമല്ല
മൂകനാണെങ്കിലും
എനിക്കതിനെക്കുറിച്ചു സംസാരിക്കണം
അന്ധനാണെങ്കിലും
വിജയത്തിന്റെ വരവെനിക്കു കാണണം
എന്നോടു ക്ഷമിക്കൂ
നീ ജീവനോടില്ലെങ്കില്‍
എന്റെ പ്രിയപ്പെട്ടവളെ,
നീ മരിച്ചു പോയാല്‍
എന്റെ മാറിലേക്ക് ഇലകളെല്ലാം കൊഴിഞ്ഞു വീഴും
പകലുകളും രാത്രികളും മഴയായ്
എന്റെ ആത്മാവില്‍ പെയ്യും
അഗ്നിയിലും തണുപ്പിലും മരണത്തിലും മഞ്ഞിലും
ഞാന്‍ ചവിട്ടി നടക്കും
നിത്യതയിലുറങ്ങുന്ന നിന്റെ അടുക്കലെത്താന്
എന്റെ കാലടികള്‍ കൊതിക്കുന്നു
എങ്കിലും ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും
ഞാന്‍ തോല്‍ക്കരുതെന്നു
നീ മോഹിച്ചിരുന്നതിനാല്‍ മാത്രം
പ്രിയപ്പെട്ടവളേ,
നിനക്കറിയാമല്ലോ
ഞാനെന്നാല്‍ ഒരാളല്ല, ഈ മനുഷ്യവര്‍ഗമാണെന്ന്
*****************************************
The Dead Woman
If suddenly you do not exist,
if suddenly you no longer live,
I shall live on.
I do not dare,
I do not dare to write it,
if you die.
I shall live on.
For where a man has no voice,
there, my voice.
Where blacks are beaten,
I cannot be dead.
When my brothers go to prison
I shall go with them.
When victory,
not my victory,
but the great victory comes,
even though I am mute I must speak;
I shall see it come even
though I am blind.
No, forgive me.
If you no longer live,
if you, beloved, my love,
if you have died,
all the leaves will fall in my breast,
it will rain on my soul night and day,
the snow will burn my heart,
I shall walk with frost and fire and death and snow,
my feet will want to walk to where you are sleeping, but
I shall stay alive,
because above all things
you wanted me indomitable,
and, my love, because you know that I am not only a man
but all mankind.
4 comments:
ആ വികാരം ഉൾകൊള്ളാൻ കഴിയുന്നു സലിം.
ഞാനെന്നാല്‍ ഒരാളല്ല, മനുഷ്യവര്ഗമത്രെ!!!!
കാമ്പുചോരാത്ത ആവിഷ്കാരം
നെരൂദ ജീവിച്ചുകൊണ്ടേയിരിക്കും
Nice one..
Post a Comment