Saturday, June 18, 2016

87 രൂപയ്ക്കു വാങ്ങിയ അശാന്തിയാണ് ഒഴിവു ദിവസത്തെ കളി









When I born, I black.
When I grow up, I black.
When I go in sun, I black.
When I scared, I black.
When I sick, I black.
And when I die, I still black.
And you white people.
When you born, you pink.
When you grow up, you white.
When you go in sun, you red.
When you cold, you blue.
When you scared, you yellow.
When you sick, you green
And when you die, you grey…
And you calling me colored?


കറുത്ത ദാസന്‍ എഴുന്നേറ്റു നിന്നു പാടുന്ന ഈ വരികള്‍ ശരിക്കും എന്നെ വല്ലാതെ പിന്തുടരുന്നു. ദാസന്റെ ഈ വരികള്‍ വല്ലാതെ മനസില്‍ പോറലേല്‍പ്പിക്കുന്നു. നമ്മളൊക്കെ പരിഷ്കൃതരാണെന്നു നടിക്കുകയാണെന്ന് വളരെ ലളിതമായി സനല്‍ പറഞ്ഞുവച്ചു. പ്ലാവില്‍ കയറി ചക്കയിടാന്‍ ദാസന്‍ വേണം. കോഴിയെ കൊല്ലാന്‍ ദാസന്‍ വേണം, കള്ളനാവാനും രാജ്യദ്രോഹിയാവാനും ദാസന്‍ വേണം. ഒടുവില്‍ വിചാരണ ചെയ്യപ്പെട്ട് തൂക്കിലേറ്റപ്പെടാനും ദാസന്‍ വേണം.


കഥാപാത്രത്തിന്റെ പേരില്‍ പോലും കൃത്യമായി രാഷ്ട്രീയം. ദളിതന്‍ ദാസനായിരിക്കണമെന്ന് പറയാതെ പറയുന്ന സിനിമ.ശരിക്കും പറഞ്ഞാല്‍ 87 രൂപ കൊടുത്ത് ഞാന്‍ വാങ്ങിയത് അശാന്തിയും തൂങ്ങിയാടുന്ന ദാസനെയുമാണ്. ശരിക്കും ഒഴിവു ദിവസത്തെ കളി സിനിമയും ഉണ്ണിയുടെ കഥയും തമ്മില്‍ വലിയ അന്തരമുണ്ട്. കഥയെ പിന്തള്ളി സിനിമ മുന്നിലെത്തിയെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സവര്‍ണബോധവും അധികാരത്തിന്റെ അടയാളങ്ങളും എന്നിലും അവശേഷിക്കുന്നുണ്ടെന്നു ഈ സിനിമ എന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു. ഗീതയോട് ദാസനും നമ്പൂതിരിയും ഒഴിച്ചുള്ളവര്‍ കാമാസക്തിയോടെ സമീപിക്കുന്നതിലും റിയാലിറ്റി കീപ്പ് ചെയ്യാന്‍ സംവിധായകനായി. അത്തരത്തിലുള്ള ഒരു മനുഷ്യന്‍ എന്നിലുമുണ്ടോ എന്ന് ചിന്തിപ്പിക്കുന്ന രംഗങ്ങളായി അത് തിയറ്ററില്‍ പോയിക്കണ്ട് സ്വീകരിക്കേണ്ട സിനിമകളിലൊന്നാണ് ഈ 'ഒഴിവുദിവസത്തെ കളി'. ഈ ജീവിതത്തില്‍ ചിലപ്പോഴെങ്കിലും തന്നിലേക്കു തന്നെ നോക്കാന്‍ ഈ സിനിമ നമ്മളെ പ്രേരിപ്പിക്കുമെന്ന കാര്യത്തില്ഡ സംശയമില്ല.

10 comments:

Gini said...

:)

mini//മിനി said...

നന്നായിരിക്കുന്നു, കൂടുതൽ എഴുതുക,,

Areekkodan | അരീക്കോടന്‍ said...

കുറച്ച് കൂടി എഴുതാമായിരുന്നു...

Cartoonist said...

You are one more to inspire me to see this film :)

perooran said...

പക്ഷേ ഈ കഥയിൽ ഒരു സിനിമ കണ്ടെത്തിയ സംവിധായകനെ സമ്മതിക്കണം...

M. Ashraf said...

വിവരണം നന്നായിരിക്കുന്നു. കാണണം

Sidheek Thozhiyoor said...

സിനിമ കണ്ടില്ല , എങ്കിലും ഈ ചെറു കുറിപ്പിലൂടെ ഒരു പാട് വായിച്ചെടുക്കനാവുന്നുണ്ട്.

ജന്മസുകൃതം said...

sinima kananam ennu manassu paranju...salim....nannayi ezhuthi.

കുഞ്ഞൂസ് (Kunjuss) said...

സിനിമ കാണാൻ പ്രേരിപ്പിക്കുന്നുണ്ട് സലീമിന്റെ ഈ അവലോകനം.... നന്ദി

ente lokam said...

good evaluation...

FACEBOOK COMMENT BOX