കൊലക്കയര്‍ തൂക്കി
അതില്‍ കുരുക്കാനുളള തലയുമായി
കസേരയില്‍ കയറി നിന്നപ്പോള്‍
ഓര്‍മകള്‍ കെട്ടു പൊട്ടി പാറിപ്പോയി
കുട്ടിക്കാലത്ത് ഊഞ്ഞാലിലിരുത്തി ആടിച്ച
അച്ഛനെയോര്‍ത്തു
ആട്ടത്തിന്റെ വേഗത കുറഞ്ഞുപോയതിന്
അച്ഛനെവെറുത്തു
കുരുക്ക് കഴുത്തിലിടവേ
കാത്തിരുന്ന് മടുത്ത് ഓടിവന്ന് കെട്ടിപ്പിടിച്ച്
ഉമ്മയ്‌ക്കു കെഞ്ചുന്ന
കുഞ്ഞനിയത്തിയെ ഓര്‍ത്തു
പരീക്ഷത്തലേന്ന്
കവിത വായിച്ചത് കണ്ടെത്തിയതിന്
അവളെ വെറുത്തു
കയര്‍ മുറുകി
അവസാന ശ്വാസത്തിനായി
പിടയവേ ജനനത്തിനും മുന്‍പ്
ആത്മാവ് തൊട്ടറിഞ്ഞ
അമ്മയുടെ കണ്ണുനീരിനെ കുറിച്ചോര്‍ത്തു
അപ്പോഴും
അമ്മയെ വെറുക്കാനുളള
കാരണത്തിനായി മനസ് പരതിക്കൊണ്ടിരുന്നു
3 comments:
എന്നിട്ട് കണ്ടെത്തിയോ? അതോ അപ്പോഴേയ്ക്കും കുരുക്ക് മുറുകിയോ?
:-)
നല്ല കവിതകള്‍!
ആശംസകള്‍,
വീണ്ടും വരാം...
Good one
Post a Comment