സന്ദീപ് സലിം
ലോക ക്രിക്കറ്റില്‍ ഇത് കോഴയുടെ സീസണാണ്. കോഴക്കളിയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല എന്ന് നമ്മള്‍ ആശ്വാസം കൊളളുകയായിരുന്നു. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമുക്ക് ആശ്വാസം നല്‍കുന്നില്ലെന്ന് മാത്രമല്ല നമ്മെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. അഴിമതിയും അധികാരവടംവലിയും ഇന്ത്യന്‍ കായികരംഗത്തെ നാണക്കേടിന്റെ പടുകുഴിയിലേക്കാണ് തളളിയിട്ടിരിക്കുന്നത്. ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പ് കാനഡയെ പിന്തള്ളി ഗെയിംസ് ഇന്ത്യയിലെത്തിക്കാന്‍ ശക്തമായി ഇടപെട്ട ഇന്ത്യന്‍ ഒളിമ്പിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ സുരേഷ് കല്‍മാഡി നായക സ്ഥാനത്തു നിന്നും വില്ലനിലേക്ക് മാറുന്ന കാഴ്ചയാണ് നാം കണ്ടത്.
ഖജനാവില്‍നിന്ന് 35,000 കോടി ചിലവിട്ടാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന കായിക മാമാങ്കം നടത്തുന്നത്്. വരുന്ന ഒക്ടോബര്‍ മൂന്നാം തീയതി ആരംഭിക്കേണ്ട ഗെയിംസില്‍ 74 രാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് കല്‍മാഡിയും കൂട്ടരും പറഞ്ഞത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടും, തയ്യാറെടുപ്പുകള്‍ പൂര്‍ണമാകേണ്ട 2010 ജൂലായ് 31 കഴിഞ്ഞിട്ടും ഇപ്പോഴും ഏറെ ജോലികള്‍ ബാക്കിയാണത്രെ! കോമണ്‍ വെല്‍ത്ത് ഗെയിംസിലെ ഭാരോദ്വഹന മത്സരങ്ങള്‍ക്കായി 80 കോടി രൂപ ചിലവിട്ട് നിര്‍മിച്ച ഓഡിറ്റോറിയം കേന്ദ്ര കായിക മന്ത്രി എം.എസ്.ഗില്‍ കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്തപ്പോള്‍ തന്നെ ചോര്‍ന്നൊ ലിക്കുകയായിരുന്നു. ഇതുകൊ|ും തീരുന്നില്ല ഗെയിംസ് വിശേഷങ്ങള്‍, പ്രധാനവേദിക്കു മുന്നിലെ നടപ്പാലം തകര്‍ന്നുവീണതിന്റെ പിന്നാലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ മേല്‍ത്തട്ടിന്റെ മൂന്നു ടൈലുകള്‍ ഇളകിവീണിരിക്കുന്നു. മാത്രമല്ല, ഗെയിംസ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബ്രിട്ടനിലെ മൂന്ന് മുന്‍നിര അത്‌ലറ്റുകള്‍കൂടി പിന്മാറി. ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ക്രിസ്റ്റീന്‍ ഒഹുറൗഗു, ലോക ട്രിപ്പിള്‍ ജംപ് ചാമ്പ്യന്‍ ഫിലിപ്പ് ഇഡോവു, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1500 മീറ്റര്‍ സ്വര്‍ണമെഡല്‍ ജേതാവ് ലിസ ഡോബ്രിസ്കി എന്നിവരാണ് പിന്മാറിയത്. ഡിസ്കസ് ത്രോ ലോകചാമ്പ്യന്‍ ഡാനി സാമുവല്‍സ് ചൊവ്വാഴ്ച പിന്മാറിയിരുന്നു. ട്രാക്കിലെ വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട് ഡല്‍ഹിക്കെത്തില്ലെന്ന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഗെയിംസ് വില്ലേജിലെ ഭക്ഷണം വായില്‍വയ്ക്കാന്‍ കൊളളില്ലെന്ന് മലയാളികളടക്കമുള്ള കലാകാരന്മാര്‍ വ്യക്തമാക്കു ന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ് വാസയോഗ്യമല്ലെന്ന പരാതി പരിഹരിക്കുന്നില്ലെങ്കില്‍ അത്‌ലറ്റുകളെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ പ്രഖ്യാപിച്ചും കഴിഞ്ഞു.
അഴിമതിയില്‍ അടിമുടി മുങ്ങിനില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയഉദ്യോഗസ്ഥ കൂട്ടുകെട്ട്, നമ്മുടെ രാജ്യത്തെ പാവപ്പെട്ടവന്റെ ചോര ഊറ്റിക്കുടിക്കു വാനുള്ള വഴിയായിട്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അസഹനീയമായ വിലക്കയ റ്റത്തിന്റെ കരാളഹസ്തങ്ങളില്‍പ്പെട്ടു പാവപ്പെട്ടവരും ഇടത്തരക്കാരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പോരാട്ടം നടത്തുന്ന രാജ്യമാണ് നമ്മുടേതെന്നിരിക്കെ, 55 ശതമാന ത്തിലേറെ അഷ്ടിക്കുവകയില്ലാത്ത ദരിദ്രര്‍ അധിവസിക്കുന്ന ഇവിടെ, 35,000 കോടി ചിലവിട്ട് മാമാങ്കം ആഘോ ഷിക്കുന്നവര്‍ക്ക് രഹസ്യഅജണ്ടകള്‍ ഏറെയുണ്ടെന്ന് കരുതാതെ വയ്യ. അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന വ്യവസ്ഥിതിയുടെ അവിഭാജ്യ കണ്ണികളായ രാജ്യത്തെ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി ആളും അര്‍ത്ഥവും അധികാരവും ഉള്ള വരേണ്യവര്‍ഗം ഒത്തുകൂടി 20,000 കോടിയിലധികം രൂപ അടിച്ചുമാറ്റിക്കഴിഞ്ഞു. അഴിമതിയുടെ കഥകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോമണ്‍വെ ല്‍ത്ത് ഗെയിംസിന്റെ സംഘാടകസമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ഇപ്പോഴുയരുന്ന അഴിമതിയാരോപണങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ കല്‍മാഡിക്കാവുന്നില്ല. കല്‍മാഡിയുടെ അതിബുദ്ധിയി ലുദിച്ച ഇമെയില്‍ സന്ദേശം അദ്ദേഹത്തെ തിരിഞ്ഞു കൊത്തുകയും ചെയ്തു. ഇവിടെ കോട്ടം സംഭവിക്കു ന്നത് സംഘാടകരുടെ മാത്രമല്ല, സര്‍ക്കാരിന്റെ തന്നെ വിശ്വാസ്യതയ്ക്കും രാജ്യത്തിന്റെ അഭിമാനത്തിനുമാണ് കോട്ടംതട്ടുന്നത്. എഴുപത്തൊന്നു രാജ്യങ്ങളിലെ കായിക താരങ്ങള്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ അവരെ വേണ്ട പോലെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും നമ്മുടെ നാടിനു കഴിയണം. അത് ഏതൊരു ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ പ്രശ്‌നമാണ്. ആ അഭിമാന ത്തിനാണ് സംഘാടകരുടെ പിടിപ്പുകേടു മൂലം ക്ഷതം സംഭവിച്ചിരിക്കുന്നത്.
ഗെയിംസിനായി ആദ്യം തയാറാക്കിയ ആകെചെലവിന്റെ ഇരട്ടിയിലധികം തുക ഇപ്പോള്‍ത്തന്നെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുടക്കിക്കഴിഞ്ഞതായാണ് പുറത്തുവന്നി രിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ നാലില്‍ മൂന്നു ഭാഗവും ദുര്‍വ്യയം ചെയ്യപ്പെടു കയായിരുന്നത്രെ. ഇത് വിരല്‍ ചൂണ്ടുന്നത് സംഘാടക സമിതിയുടെ പിടിപ്പുകേടിലേക്കും കെടുകാര്യസ്ഥതയിലേക്കുമാണ്. ഗെയിംസിന്റെ നടത്തിപ്പില്‍ തുടക്കം മുതലേ കാലതാമസം നേരിട്ടിരുന്നു വെന്നത് പകല്‍ പോലെ വ്യക്തമാണ്. ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രൈമറി ബജറ്റ് തയാറാക്കി നല്‍കാന്‍തന്നെ നമുക്കു രണ്ടുവര്‍ഷം വേണ്ടിവന്നു. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കന്‍ വേണ്ടിവന്ന താവട്ടെ അഞ്ചുവര്‍ഷവും. ഇതെല്ലാം പോട്ടെ പൂര്‍ത്തിയാക്കിയ പണികള്‍ എന്തൊ ക്കെയാണെന്ന് ചോദിച്ചാല്‍ സംഘാടകസ മിതിക്ക് നല്‍കാന്‍ ഉത്തരമില്ല. ഗെയിസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ പാതിവഴിയിലെത്തിയിട്ടേയുളളൂ. മത്സരങ്ങള്‍ നടത്തേണ്ട സ്റ്റേഡിയങ്ങളുടെ പണികള്‍പോലും പൂര്‍ത്തിയായിട്ടില്ല. എസ്റ്റിമേറ്റ് തുകയുടെ ആറിരട്ടിയോളം തുക ചെലവാക്കിയിട്ടും പല പദ്ധതികളും പൂര്‍ത്തിയാകാതെ കിടക്കുന്നു. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് അധികം അലയേണ്ടി വരില്ല. ചെലവാക്കിയ തുകയുടെ ചില കണക്കുകള്‍ ഉത്തരം കാട്ടിത്തരും. അതിങ്ങനെ; നാനൂറു രൂപ വിലയുള്ള ടിഷ്യൂ പേപ്പര്‍ വാങ്ങിയിരിക്കുന്നത് നാലായിരം രൂപ കൊടുത്താണത്രെ. ഒരു കസേരക്ക് വാടക എണ്ണായിരം രൂപ. പതിനായിരം രൂപ വിലയുള്ള റെഫ്രിജറേറ്ററിന് വാടക നാല്‍പത്തി രണ്ടായിരം. ആയിരത്തറനൂറു രൂപ ഓപ്പണ്‍ മാര്‍കറ്റില്‍ വിലയുള്ള അഡിഡാസ് വിസിറ്റര്‍ വസ്ത്രങ്ങള്‍ നാലായിരം കൊടുത്താണ് വാങ്ങിയിരിക്കു ന്നത്. ഒരു ഹീലിയം ബലൂണിന് വാടക നാല് കോടി... കണക്കു നീ|ു പോകുന്നു. ധൂര്‍ത്തും അഴിമതിയും തന്നെ.
ഗെയിംസ് ആരംഭിക്കാന്‍ 11 ദിവസം മാത്രം ശേഷിക്കേ, കായിക താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ഗെയിംസ് വില്ലേജിന്റെ നിലവാരം തീരെ കുറവാണെന്ന് കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ തന്നെ വ്യക്തമാക്കുമ്പോഴാണ് നമ്മള്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഒരുക്കങ്ങളുടെ പൊളളത്തരം വ്യക്തമാകുന്നത്. ഗെയിംസിന്റെ നടത്തിപ്പിനായുള്ള സെക്രട്ടറിതല സമിതിയുടെ അധ്യക്ഷന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിന് അയച്ച കത്തിലാണ് ഫെഡറേഷന്‍ പ്രസിഡന്റ് മൈക്കല്‍ ഫെന്നല്‍, വില്ലേജ് താമസയോഗ്യമല്ലെന്ന ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഗെയിസിന്റെ മുഖ്യആകര്‍ഷണമാവുമെന്ന് സുരേഷ് കല്‍മാഡിയും സംഘവും വ്യക്തമാക്കിയിരു ന്ന നിരവധിതാരങ്ങളുടെ പിന്‍മാറ്റവും ഫെഡറേഷന്റെ കുറ്റപ്പെടുത്ത ലുമെല്ലാം കൂട്ടിവായിക്കു മ്പോള്‍ സംഘാടകര്‍ എത്രമാത്രം നിരുത്തരവാദ പരമാ യാണ് ഗെയിസിനെ സമീപിച്ചിരുന്നതെന്ന് മനസിലാവും.
അഴിമതിയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങിയപ്പോള്‍ അത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍ ദേശവിരുദ്ധ ശക്തികളുടെ അജണ്ടയുെണ്ടന്നാണ് സുരേഷ് കല്‍മാഡി പ്രതികരിച്ചത്. എന്നാല്‍, തുടരെത്തുടരെ അഴിമതി വാര്‍ത്തകള്‍ പുറത്തുവന്നതോടു കൂടി അന്വേഷണം നടത്താന്‍ കേന്ദ്രകായിക മന്ത്രാലയം നിര്‍ബന്ധിതരായി. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയിംസ് സംഘാടക സമിതിയിലെ രണ്ട് അംഗങ്ങളെ പുറത്താ ക്കുകയും ചെയ്തു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആഭ്യന്തര അന്വേഷണവും തുടങ്ങി. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴേക്കും ഗെയിസ് പൂര്‍ത്തിയായിട്ടുണ്ടാവും. കൂടാതെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ശിപാര്‍ശയെത്തു ടര്‍ന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐയും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞു. ഈ അന്വേഷണങ്ങള്‍ ഗെയിംസി നു പിന്നില്‍ നടന്ന അഴിമതിയുടെ ചിത്രത്തിന കൂടുതല്‍ മിഴിവേകിയേക്കും. ആരോപണങ്ങള്‍ അതിശക്തമായപ്പോള്‍ സംഘാടകസമിതിതന്നെ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുന്.
ഗെയിംസുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തും അഴിമതി നടന്നതായാണ് സൂചന. ഗെയിംസിന്റെ മുന്നോടിയായി നടത്തിയ ക്വീന്‍സ് ബാറ്റണ്‍ റിലേയുടെ ലണ്ടനിലെ ഉദ്ഘാടനച്ചടങ്ങിന മുടക്കിയത് ചില്ലറത്തുകയൊന്നുമല്ല. നാലരലക്ഷം പൗണ്ടാണ്. ഇത് വെറു ആര്‍ഭാടമാ യിരുന്നുവെന്നും അനാവശ്യ ചെലവായിരുന്നുവെന്നുമുളള വിമര്‍ശനത്തെ കുറിച്ച് നടക്കുന്ന അന്വേഷണം ഇന്ത്യയ്ക്കു പുറത്തു നടന്ന അഴിമതിയുടെ കഥകള്‍ വെളിച്ചത്തു കൊണ്ടുവരുമെന്നു നമുക്ക് പ്രതീക്ഷിക്കാം. എഎം എന്ന കമ്പ}ിക്കാണ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് ഇത്രയേറെ പണം നല്‍കിയത്. എന്നാല്‍ ബ്രിട്ടനില്‍ പോലും ആരും അറിയാത്ത ഈ കമ്പനിക്ക് എങ്ങനെ കരാര്‍ ലഭിച്ചു എന്ന് അന്വേഷിച്ചപ്പോള്‍ സംഘാടകസമിതി ചെയര്‍മാന്‍ കല്‍മാഡി പറഞ്ഞത് വീഡിയോ ഉപകരണങ്ങള്‍ വാങ്ങാനുളള കരാര്‍മാത്രമാണ് ഇവരുമായുളളതെന്നാണ്. അതേസമയം എഎം കമ്പനിക്ക് ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണവുമായോ വിതരണവുമായൊ യാതൊരുബന്ധവുമില്ല. ഈ വിവരം പുറത്തുവന്നതോടെ കല്‍മാഡി പറഞ്ഞത് ബ്രിട്ടീഷ് ഹൈക്കമ്മീഷ്ണറുടെ ശുപാര്‍ശപ്രകാരമാണ് കമ്പനിയുമായി ബന്ധപ്പെട്ടതെന്നാണ്. ഈ വാദം ഹൈക്ക മ്മീഷന്‍ നിരാകരിച്ചതോടെയാണ് കല്‍മാഡി ഇ മെയിലുമായി രംഗപ്രവേശം ചെയ്തത്. അത് വ്യാജമാണെന്ന് തെളിയുക യും ചെയ്തു.
ഗെയിംസിന്റെ പേരില്‍ സംഘാടകര്‍ കോടികള്‍ കൊയ്തു കൂട്ടുമ്പോള്‍ ഗെയിംസിനു വേണ്ടി രാവും പകലും പണിയെടുക്കുന്ന നിര്‍മാണ തൊഴി ലാളികളെ എല്ലാവരും സൗകര്യപൂര്‍വം മറന്നു കളയുന്നു. ഗെയിംസിന്റെ നിര്‍മാണപ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ലക്ഷ്മിയെന്ന ഗര്‍ഭിണി യായ വനിത തൊഴിലാളി ഏതാനും ദിവസ ങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയുടെ ഹൃദയം എന്നു വിശേഷിക്കാ വുന്ന കൊണാട്പ്‌ളേസില്‍ പ്രസവസമയത്ത് വൈദ്യസഹായം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് മരിച്ച വാര്‍ത്ത ആരും ശ്രദ്ധിക്കാതെ പോയി. മരിച്ച ലക്ഷമിയുടെ മൃതദേഹം അവകാ ശികള്‍ എത്താത്തതിനെ തുടര്‍ന്ന പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്. ലജ്പത് നഗറിലെ അനാഥാലയത്തിലാണ് ലക്ഷമിയുടെ കുഞ്ഞിപ്പോള്‍ കഴിയുത്. ഇത് തൊഴിലാളികള്‍ അനുഭവിക്കുന്ന അവഗണനയുടേയും ദുരിതത്തിന്റെയും ചെറിയൊരുദാഹരണം മാത്രം.
ആറുലക്ഷത്തോളം തൊഴിലാളികളാണ് കോമണ്‍വെല്‍ത്ത് ഗെയിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഉത്തരേ ന്ത്യന്‍ സംസ്ഥാന ങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്. അസംഘടിതരായ ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന കാര്യത്തില്‍ എല്ലാ തൊഴിലാളി സംഘടനകള്‍ക്കും എതിരഭിപ്രാ യമില്ല.
ജോലികള്‍ കരാറിനെടുത്തിരുക്കുന്ന കരാറുകാരാണ് തൊഴിലാളികളേയും എത്തിക്കുന്നത്. ഭൂരിഭാഗം കരാറുകാരും ഒരു ദിവസം 100 രൂപയില്‍ താഴെയാണ് തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലി. വനിതകള്‍ക്കാകട്ടെ 60 രൂപയും. അതും 12 മണിക്കൂര്‍ ജോലി ചെയ്യുന്നതിന്.
ഗെയിംസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ അവസ്ഥ അടിമകളുടേതിന് തുല്യമാണെന്ന് ഇന്ത്യയിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് തപന്‍സിന്‍ഹ ചൂണ്ടിക്കാട്ടി. വൃത്തിഹീനമായ മുറികളിലും അന്തരീക്ഷത്തിലും കഴിയേ|ണ്ടി വരുന്നത് തൊഴിലാളികളെ രോഗികളാക്കുന്നുവെന്ന് അവര്‍ക്കിടയില്‍ പ്രവര്‍ ത്തിക്കുന്ന സന്നദ്ധസംഘടനക കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നു.
ഇത്രയും കോടി മുടക്കി നടത്തുന്ന ഈ കായിക മാമാങ്കം ശൈശവം കടന്നിട്ടില്ലാത്ത നമ്മുടെ കായികമേഖലയ്ക്ക് എന്തു ഗുണം ചെയ്യും എന്നു വിലയിരുത്തേണ്ട സമയംവളരെ അതിക്ര മിച്ചു കഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തി ക ടൂറിസം മേഖലകളില്‍ വന്‍കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുമെന്നു കരുതുന്ന ഇത്തരം മാമാങ്കങ്ങള്‍ക്കുവേണ്ടി മുടക്കുന്ന പണത്തിന്റെ തുച്ഛമായ ഭാഗം നമ്മുടെ കായികരംഗത്തിന്റെ വളര്‍ച്ചയ്ക്കു വിനിയോഗിക്കാന്‍ അധികാരികള്‍ മനസുകാണിച്ചാല്‍ വരുംതലമുറയക്ക് പങ്കുവയ്ക്കാന്‍ തങ്കലിപികളില്‍ എഴുതപ്പെ ടുന്ന ചരിത്രം സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍, കായികതാരങ്ങള്‍ക്ക് ശരിയായ പരിശീലനംനല്‍കാനുള്ള സാഹചര്യംപോലും ഒരുക്കാന്‍ നമുക്കാവുന്നില്ല. കായികതാരങ്ങള്‍ക്കു പകരം രാഷ്ട്രീയക്കാരും വന്‍കിട ബിസി}സുകാരും കളിക്കാനിറങ്ങുമ്പോള്‍ മണ്ണോടുചേരുന്നത് നമ്മുടെ രാജ്യത്തിന്റെ കായിക സംസ്കാരം തന്നെയായിരിക്കും.
ഇനി കുറേക്കാലം പ്രതിപക്ഷവും മാധ്യമങ്ങളും 35,000 കോടി അഴിമതിയെപ്പറ്റി പ്രസംഗിക്കും, പരമ്പരകളും ഫീച്ചറുകളും എഴുതും, പാര്‍ലമെന്റില്‍ വാക്കൗട്ട് നടത്തും. പേരിന് ഒരു അന്വേഷണ കമ്മീഷന്‍, തീര്‍ന്നു. അവസാനം കോടികള്‍ അടിച്ചുമാറ്റിയവര്‍ സസുഖം വാഴും. പിന്നെ ഇക്കൂട്ടര്‍ പുതിയ പദ്ധതിയുമായി വരും.

6 comments:
35000 കോടി എന്ന് കേട്ടപ്പം എന്റെ മുഖം കോടി !
നല്ല പ്രതികരണം കേട്ടൊ അശോക്..... അതെ കായിക തരങ്ങൾക്ക് പകരം രാഷ്ട്രീയക്കാരും വന്‍കിട ബിസി}സുകാരും കളിക്കാനിറങ്ങുമ്പോള്‍ മണ്ണോടുചേരുന്നത് നമ്മുടെ രാജ്യത്തിന്റെ കായിക സംസ്കാരം തന്നെയായിരിക്കും.
ഇനി കുറേക്കാലം പ്രതിപക്ഷവും മാധ്യമങ്ങളും 35,000 കോടി അഴിമതിയെപ്പറ്റി പ്രസംഗിക്കും, പരമ്പരകളും ഫീച്ചറുകളും എഴുതും, പാര്‍ലമെന്റില്‍ വാക്കൗട്ട് നടത്തും. പേരിന് ഒരു അന്വേഷണ കമ്മീഷന്‍, തീര്‍ന്നു. അവസാനം കോടികള്‍ അടിച്ചുമാറ്റിയവര്‍ സസുഖം വാഴും. പിന്നെ ഇക്കൂട്ടര്‍ പുതിയ പദ്ധതിയുമായി വർന്നുകൊണ്ടിരിക്കും....
പാവങ്ങള്‍ക്ക് അരിമേടിക്കാന്‍ കാശില്ല അപ്പോളാണ് 35000 കോടി.. ഹാവൂ....
enjoyed my first visit
:-)
മുപ്പത്തി അയ്യായിരം കോടി ...എന്‍റെമ്മോ..എനിക്ക് വയ്യേ.. ഇതൊന്നും കേള്‍ക്കാന്‍ ...
Post a Comment