നോവലിസ്റ്റ് സുസ്മേഷ് ചന്ദ്രോത്തുമായി നടത്തിയ അഭിമുഖം
ദീപിക വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്
.................................
സുസ്മേഷ് ചന്ത്രോത്ത്
1977 ല്‍ ഇടുക്കിയിലെ വെള്ളത്തൂവലില്‍ ജനിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ'യുവപുരസ്കാര്‍' ഈ വര്‍ഷം ലഭിച്ചു. കഥകള്‍ സംസ്ഥാന സര്‍ക്കാര്‍ നാലാം ക്ലാസിലും എം.ജി.സര്‍വ്വകലാശാലയിലും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട .2009ലെ കേരള സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ് തിരക്കഥയ്ക്ക്(ആതിര 10 സി) ലഭിച്ചു.കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന് എന്‍ഡോവ്മെന്റ്,അങ്കണം അവാര്‍ഡ്,സാഹിത്യശ്രീ പുരസ്കാരം,കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം,തോപ്പില്‍ രവി അവാര്‍ഡ്,ഇടശ്ശേരി അവാര്‍ഡ്,ഈ പി സുഷമ എന്‍ഡോവ്മെന്റ്,ജേസി ഫൌണ്ടേഷന് അവാര്‍ഡ്,പ്രൊഫ.വി.രമേഷ് ചന്ദ്രന് കഥാപുരസ്കാരം, ഡിസി ബുക്സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്(2004ല്‍ ആദ്യനോവലായ 'ഡി'യ്ക്ക്.)എന്നിവയാണ് ലഭിച്ച മറ്റ് പുരസ്കാരങ്ങള്‍. 9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പര്‍ ലോഡ്ജ് മാധ്യമം ആഴ്ചപ്പതിപ്പിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2006ല്‍ 'പകല്‍' സിനിമയ്ക്ക് തിരക്കഥയെഴുതി. തുടര്‍ന്ന് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി എന്നീ ഹ്രസ്വ സിനിമകള്‍ക്കും തിരക്കഥയെഴുതി.. കൃതികള്‍: ഡി, 9, പേപ്പര്‍ ലോഡ്ജ് , മറൈന്‍ കാന്റീന് (നോവലുകള്‍ ), നായകനും നായികയും(നോവെല്ല), വെയില് ചായുമ്പോള്‍ നദിയോരം,ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാര്‍ഗം,കോക്ടെയ്ല്‍ സിറ്റി, മാമ്പഴമഞ്ഞ, സ്വര്‍ണ്ണമഹല്‍ ,മരണവിദ്യാലയം,ബാര്‍ കോഡ്(കഥാസമാഹാരങ്ങള്‍).)
....................................................................................................
സുസ്മേഷ് ചന്ത്രോത്ത് / സന്ദീപ് സലിം
മലയാളിയുടെ മാറുന്ന ജീവിതത്തെ കഥകളിലേക്ക് ആവാഹിച്ചെടുക്കുന്നതില്‍ അസാധാരണമായ വൈ'വം പുലര്‍ത്തുന്ന എഴുത്തുകാരനാണ് സുസ്മേഷ് ചന്ത്രോത്ത്. പ്രായം കൊണ്ട് ചെറിപ്പക്കാരുടെ പട്ടികയില്‍പ്പെടുത്തുമ്പോഴും ഇരുത്തം വന്ന ഒരെഴുത്തുകാരന്റെ തഴക്കവും വഴക്കവുമാണ് സുസ്മേഷിന്റെ എഴുത്തില്‍ കണ്ടെത്താനാവുക. പുതിയ 'ാവുകത്വത്തിലൂടെ കടന്നു പോകുന്ന സമകാലിക മലയാള കഥയുടെ നേര്‍ഖണ്ഡമാണ് സുസ്മേഷിന്റെ കഥകളും നോവലുകളും. 2012ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്കാര്‍ നേടിയ സുസ്മേഷ് ചന്ത്രോത്ത് എഴുത്തിനെക്കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു.
എഴുത്തും ജീവിതവും തമ്മില്‍ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു? എഴുത്തില്‍ എപ്പോഴെങ്കിലും പരിചിതരായ വ്യക്തിത്വങ്ങള്‍ കഥാപാത്രങ്ങളായിട്ടുണ്ടോ?
അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിത്തന്നെയാണല്ലൊ നമ്മളെഴുതുന്നത്. തന്റെയും മറ്റുള്ളവരുടെയും അനുഭവങ്ങളിലാണ് എഴുത്തുകാരന്റെ ഭാവന കെട്ടിപ്പടുക്കേണ്ടത്്. അനുഭവങ്ങളോട് സത്യസന്ധതപുലര്‍ത്തിക്കൊണ്ടു വേണം ഏതൊരെഴുത്തുകാരനും എഴുതാന്‍. അത് ഉത്തമ സാഹിത്യമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാതെയുള്ള ഏതൊരെഴുത്തും ചവറായിരിക്കും. പൊതുസമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചോ വായനക്കാരനെ സുഖിപ്പിക്കാന്‍ വേണ്ടിയോ ഭാവനയെ റിസ്ട്രിക്റ്റ് ചെയ്യരുത്. ഞാനെഴുതിയിട്ടുള്ളതെല്ലാം ഞാനുള്‍പ്പെട്ട സാമൂഹ്യജീവിതത്തില്‍ നിന്നും ലഭിച്ചതാണ്.
തീര്‍ച്ചയായും പരിചിതരായ വ്യക്തികള്‍ കഥാപാത്രങ്ങളായി എഴുത്തില്‍ കടന്നു വരാറുണ്ട്. 9 ലെ നിരവധി കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരാണ്. അവരില്‍ പലരും നോവല്‍ വായിച്ചിട്ടുമുണ്ട്. തൃശൂരിലെ ജീവിച്ചിരിക്കുന്ന നിരവധി ആളുകള്‍ കഥാപാത്രമായി വന്നിട്ടുള്ള നോവലാണ് പേപ്പര്‍ ലോഡ്ജ്.
സുസ്മേഷിന്റെ രചനകള്‍ പലതും സ്ഥലത്തിന്റെ ചരിത്രം കൂടിയാവുന്നുണ്ട്. അങ്ങനെ തന്നെയാവണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടി എഴുതുന്നതാണോ?
സ്ഥലങ്ങളെ പ്രധാന ഭാഗമാക്കിക്കൊണ്ട് കഥപറയാന്‍ എനിക്ക് ഇഷ്ടമാണ്. കാരണം ഓരോ പ്രദേശത്തിനും ആയിരക്കണക്കിന് കഥകള്‍ പറയാനുണ്ടാവും. അത്തരത്തില്‍ നിലനില്‍ക്കുന്ന കഥകളല്ലാതെ നമുക്ക് പുതിയതായിട്ടൊരു കഥപറയാനുണ്ടാവണം. സ്ഥലങ്ങളുടെ ചരിത്രം എഴുതുക എന്ന നിര്‍ബന്ധമൊന്നുമില്ല. ചിലപ്പോള്‍ ചില സ്ഥലങ്ങളും അവയുടെ പ്രത്യേകതകളും നമ്മുടെ മനസ്സിലേക്ക് കടന്നു വരികയാണു പതിവ്. 2005 ല്‍ ഞാനെഴുതിയ ഒരു കഥയുണ്ട് ചെമ്മണ്ണാര്‍-നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രി യാത്ര. ആ കഥ അങ്ങനെയെഴുതണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചതോ തീരുമാനിച്ചതോ ആയിരുന്നില്ല. എറണാകുളത്തുനിന്നും നെടുങ്കണ്ടത്ത് പോയൊരു സന്ദര്‍ഭത്തില്‍ അവിടെ നിന്നും രാത്രിയില്‍ മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും വാഹനങ്ങള്‍ കിട്ടാതെ അവിടെ താമസിക്കേണ്ടി വന്നു. അന്ന് എനിക്കുണ്ടായ അനുഭവങ്ങളില്‍ നിന്നും ഞാനുണ്ടാക്കിയെടുത്ത കഥയാണ് അത്. ആ രചനയില്‍ സ്ഥലങ്ങളുടെ പ്രത്യേകതകള്‍ കൂടി കടന്നു വന്നത്. സ്വാഭാവികം. എന്നാല്‍ ചില കൃതികളില്‍ അംശം ദേശം എന്ന സ്ഥലം ഞാനുപയോഗിച്ചിട്ടുണ്ട്. അംശദേശം എന്ന സ്ഥലം സാങ്കല്‍പ്പികമാണെങ്കിലും വള്ളുവനാടന്‍ ഗ്രാമപ്രദേശങ്ങളുടെ ഒരു ഛായ ഈ സ്ഥലത്തിന് ഞാന്‍ നല്‍കിയിട്ടുണ്ട്. അത് മനപൂര്‍വ്വമാണ്.
പേപ്പര്‍ ലോഡ്ജ് എന്ന കൃതിയിലേക്കെത്തുമ്പോള്‍ കഥ നടക്കുന്നത് തൃശൂരാണ്. ഞാന്‍ നാലഞ്ചു വര്‍ഷം ജോലി ചെയ്ത സ്ഥലമാണ് തൃശൂര്‍. അതുകൊണ്ടുതന്നെ എനിക്ക് പരിചിതമായിട്ടുള്ള സ്ഥലമാണ്.
പുതുതലമുറയെഴുത്തുകാര്‍ പാറ്റേണുകളുടെയും അ്യൂുകരണങ്ങളുടെയും പിന്നാലെപോകുന്നതായി ആരോപണമുണ്ടല്ലോ? എന്തു തോന്നുന്നു?
അതിനോട് ഞാന്‍ യോജിക്കുന്നില്ല. അവര്‍ എഴുത്തില്‍ പൂര്‍വമാതൃകകളെ പിന് പറ്റുന്നുണ്ടാവാം അത് എല്ലാ തലമുറയിലും നടന്നു വന്നിട്ടുളളതാണല്ലോ. പിന്നെ എഴുത്തിലും ചിന്തയിലും ആരും പുതിയതായി ഒന്നും മുന്നോട്ടുവയ്ക്കുന്നില്ല. ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാലും അവയ്ക്കെല്ലാം കൃത്യമായ പൂര്‍വമാതൃകകള്‍ കണ്ടെത്താനാവും. മൗലീകം എന്നു പറയാവുന്ന ഒന്നും പ്രപഞ്ചത്തിലില്ല. കോടാനുകോടി വര്‍ഷങ്ങളായി നടന്നിട്ടുള്ള കാര്യങ്ങളുടെ ആവര്‍ത്തനം മാത്രമാണ് നടക്കുന്നത്. പുതിയ വിഷയങ്ങളില്ല, കഥാപാത്രങ്ങളില്ല, കണ്ടുപിടുത്തങ്ങളുമില്ല.
ഉദാഹരണത്തിന് റൈറ്റ് സഹോദരന്മാര് വിമാനം കണ്ടുപിടിച്ചു. അതി്യൂ് അവര്‍ക്ക് പക്ഷികള്‍ മാതൃകയുണ്ടായിരുന്നു. വൈദ്യുതി കണ്ടുപിടിച്ചു. അതിനും എത്രയോ മുമ്പേ ഇടിമിന്നല്‍ ഉണ്ടായിരുന്നു. ഊര്‍ജ്ജമുണ്ടായിരുന്നു. അതുകൊണ്ടു ഒരു എഴുത്തുകാരന് കഥയോ കഥാപാത്രങ്ങളോ ഭാവനയില്‍ നിന്നും സൃഷ്ടിച്ചെടുക്കുവാനാവില്ല. പൂര്‍വ്വ മാതൃകകളെ പിന്‍പറ്റേണ്ടിവരും.
സ്ഥലങ്ങളെ മുന്‍നിര്‍ത്തി മാത്രമല്ല, ജീവിച്ചിരുന്ന വ്യക്തികളെ മുന്‍ നിര്‍ത്തിയും താങ്കള്‍ കഥകളെഴുതാറുണ്ടല്ലോ?
എഴുത്തുകാരന് എന്ന നിലയില്‍ എന്റെ സാമൂഹികപ്രതിജ്ഞാബന്ധത ഇവിടെ പ്രധാനമാണ്. വായനക്കാരന് രസിക്കാനുള്ള എന്തെങ്കിലുമൊന്ന് കുറിക്കുക എന്നതിനപ്പുറം അവരെ മുന്നോട്ട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് എന്റെ എഴുത്തിന്റെ ലക്ഷ്യം.
പൊതു സമൂഹം മറന്നു പോയതോ മറക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്തിട്ടുള്ള ചില കാര്യങ്ങളെ കൃത്യമായി ഓര്‍മ്മപ്പെടുത്തുക എന്നതാണ് ഇത്തരം കഥാപാത്രങ്ങളെ മുന്‍ നിര്‍ത്തി കഥപറയുന്നതിലൂടെ ഞാന്‍ ലക്ഷ്യം വയ്ക്കുന്നത്.
കേരളത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സമയത്ത് അമ്പതുവര്‍ഷത്തെ അഭിമാ്യൂങ്ങളെപ്പറ്റിയും ്യൂേട്ടങ്ങളെപ്പറ്റിയും ഇടതുവലതു പക്ഷങ്ങള്‍ ആര്‍ത്തു വിളിച്ച സമയത്താണ് വയസ് 50 എന്ന കഥയെഴുതുന്നത്. ഈ കഥയിലൂടെ ഭരണകൂടത്തിന്റെ വീഴ്ചയാണ് തുറന്നു കാട്ടിയത്. മക്യൂെ ്യൂഷ്ടപ്പെട്ട ഈച്ചരവാര്യരുടെയും ഭരണകൂടത്തി്യൂെതിരായുള്ള വേദ്യൂ ്യൂിറഞ്ഞ അദ്ദേഹത്തിന്റെ സമരത്തേയുമാണ് ആ കഥയില്‍ പ്രമേയമാക്കിയത്. ഇത്തരമൊരു ദുഖത്തെ കടല്‍ത്തീരത്ത് എന്ന കഥയില്‍ ഒ. വി വിജയ്യൂും ഇതിവൃത്തമാക്കിയിട്ടു്യു്. വിജയന്റെ വെള്ളായിയപ്പ്യൂും കേരളത്തിന്റെ ഈച്ചരവാര്യരുമാണ് സുവര്‍ണ ജൂബിലി ആഘോഷിച്ച കേരളത്തിന്റെ അടയാളങ്ങളായി ഞാന്‍ ക്യുെത്തിയത്. ഇതൊക്കെ ചില പ്രതികരണ മ്യൂോഭാവങ്ങളില്‍ ്യൂിന്നു രൂപപ്പെടുന്നതാണ്. എന്റെ പലകഥകളുടെയും പിറവി അങ്ങ്യൂെയായിരുന്നു.
മാഹാത്മാഗാന്ധിയും പെരുന്തച്ചനും കഥാപാത്രങ്ങളായി വരുന്ന കഥകള്‍ എഴുതിയതും ഇതേ സാഹചര്യത്തില്‍ തന്നെയാണല്ലോ?
അതെ. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹാത്മാഗാന്ധിയുടെ വചനം റദ്ദ് ചെയ്യപ്പെടേണ്ട കാലം കഴിഞ്ഞു. ചരിത്രത്തില്‍ നിന്നുതന്നെ അത് മായ്ച്ചു കളയണം എന്നാണ് എന്റെ നിലപാട്. എന്റെ പൊതുജീവിതമാണ് എന്റെ സന്ദേശം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ നമുക്ക് അംഗീകരിക്കാമായിരുന്നു. ഇവിടെ സ്വകാര്യ ജീവിതത്തിലും അച്ഛന് എന്ന നിലയിലും അദ്ദേഹം പൂര്‍ണപരാജയമായിരുന്നു എന്നത് ചരിത്രകാരന്മാര് കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ. കൊച്ചുമക്കളും മറ്റുബന്ധുക്കളും അക്കാര്യം ശരിവയ്ക്കുന്നു. ഇവിടെ അച്ഛന് എന്ന നിലയില്‍ അദ്ദേഹം ലോകത്തിനു നല്കുന്ന സന്ദേശം തെറ്റല്ലേ.
ഗാന്ധി ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ഒന്നായിരുന്നു ലൈംഗികത. ലൈംഗികതയെ അദ്ദേഹം സമീപിച്ചിരുന്നത് ഒരു ശത്രുവിനെപ്പോലെയാണ്. അദ്ദേഹം അതിനെ മറികടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിഹാസ്യമായിരുന്നു എന്ന് നമുക്ക് അറിയാം. അതേസമയം, ലോകത്തി്യൂുമുമ്പില്‍ മ്യൂുഷ്യരാശിക്ക് ഉയര്‍ത്തിപ്പിടിക്കാവുന്ന ജീവിത മാതൃകകളില്‍ ഒന്നാണ് ഗാന്ധിസം. മറ്റൊന്ന് കമ്യൂണിസവും..
അതേസമയം, പെരുന്തച്ചന് എന്ന കഥാപാത്രം എന്നോടൊപ്പം കൂടിയത് വായനയില്‍ നിന്നും യാത്രയില്‍ നിന്നുമാണ്. 1600 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന വരരുചിയുടെ ചേമഞ്ചേരി മനയും മറ്റും സന്ദര്‍ശിച്ച സമയത്ത് മനസ്സില്‍ കയറിയതാണ് പെരുന്തച്ചന്. പന്നിയൂരിലെ വരാഹമൂര്‍ത്തി ക്ഷേത്രത്തിലാണ് പെരുന്തച്ചന് അവസാനമായി പണിചെയ്തത്. ഒറ്റ രാത്രികൊണ്ട് ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ പണിതീര്‍ത്ത് തന്റെ ഉളി ക്ഷേത്രത്തില്‍ വച്ച് യാത്രപറഞ്ഞ് അദ്ദേഹം പോയി എന്നാണ് ഐതീഹ്യത്തില്‍ പറയുന്നത്. ഇപ്പോഴും നമുക്ക് ആ ക്ഷേത്രത്തിന്റെ പിന്നിലെ ഭിത്തിയില്‍ ഉളി കാണാം. ഒരു ഇരുമ്പ് കഷണമാണ്. അത് അദ്ദേഹം വച്ചതാണോയെന്നു പോലും നമുക്ക് അറിയില്ല. ഐതിഹ്യമാണ്. ഇത്രയും വിസിബിളായിട്ട് ആ ഉളി അവിടെയു്യുെങ്കില്‍ അതെടുക്കാനായി പെരുന്തച്ചന് മടങ്ങിവന്നാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന ചിന്തയില്‍ നിന്നാണ് പെരുന്തച്ചന് കഥാപാത്രമായ 'ഒടുവിലത്തെ തച്ച് ' എന്ന എന്റെ കഥ രൂപപ്പെടുന്നത്. ദേശത്തെയും വ്യക്തികളെയും കഥാപാത്രങ്ങളാക്കി കഥയെഴുതുമ്പോള്‍ സൃഷ്ടികര്‍മത്തോടുള്ള സൃഷ്ടികര്‍ത്താവിന്റെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു്യു്. പെരുന്തച്ച്യൂെപ്പറ്റിയോ ഗാന്ധിജിയെപ്പറ്റിയോ അലസമായി എഴുതാന്‍ കഴിയുകയില്ല. ഒരു സാധാരണ കഥയെഴുതുന്നതു പോലെ എളുപ്പമല്ലത്.
എഴുത്തു കൊണ്ട് ജീവിക്കുന്ന അപൂര്‍വം പുതുതലമുറ എഴുത്തുകാരില്‍ ഒരാളാണല്ലോ താങ്കള്‍? ജീവിക്കാന്‍ വേണ്ടിയാണോ സിനിമയ്ക്ക് തിരക്കഥകള്‍ എഴുതുന്നത്?
എഴുത്തും സിനിമയും എനിക്ക് ഉപജീവന മാര്‍ഗമല്ല. സിനിമയില്‍ എനിക്ക് താല്പര്യം ജനിക്കുന്നതിന് കാരണക്കാര്‍ എന്റെ അച്ഛനും അമ്മയുമാണ്. അമ്മ എറണാകുളംകാരിയും അച്ചന് കണ്ണൂര്‍കാരനുമാണ്. ഇരുവരും വളരെ സാധാരണക്കാരുമായിരുന്നു. സിനിമയെക്കുറിച്ച് നല്ല അവബോധം ഇരുവര്‍ക്കുമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ എല്ലാ ആഴ്ചയും തിയറ്ററില്‍ സിനിമ കാണാന്‍ പോകുന്ന ഒരു പതിവ് ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. കെ.ജി. ജോര്‍ജിന്റെ കോലങ്ങള്‍ എന്ന സിനിമ തിയറ്ററില്‍ കാണാന്‍ പോയത് ഞാന്‍ നന്നായി ഓര്‍ക്കുന്നു. അത്തരമൊരു സിനിമ തിയറ്ററില്‍ പോയി ഒരു ഫാമിലി കാണുന്നത് അസാധാരണമാണ്. ് നട്ടിന്‍പുറത്തെ ഒരു സാധാരണ കാഴ്ചക്കാരന്റെ ഭാഷയില്‍ അതൊരു ആര്‍ട്ട് പടമാണല്ലോ? ഒരു സാധാരണ കുടുംബം ഇത്തരം സിനിമകള്‍ തെരഞ്ഞെടുത്തത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണല്ലോ? ആ ഇഷ്ടം എനിക്കും നല്ല സിനിമയോടുണ്ടായത് സ്വാഭാവികമല്ലേ. ഇതാണ് സിനിമയെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതും എനിക്ക് ഉപജീവനമാര്‍ഗമല്ലാതാക്കിയതും. സിനിമ എന്റെ ഉപജീവന മാര്‍ഗ്ഗമായിരുന്നെങ്കില്‍ ഞാന്‍ ധാരാളം സിനിമകള്‍ ചെയ്യുമായിരുന്നില്ലേ? തെരക്കുപിടിച്ച ഒരു തിരക്കഥാകൃത്താകുമായിരുന്നില്ലേ?.
ഞാന്‍ ഉപജീവനമാര്‍ഗം അല്ലെങ്കില്‍ തൊഴില്‍ എന്ന നിലയില്‍ കണ്ടിട്ടുള്ളത് ടെലിവിഷനെയാണ്. ഏതാണ്ട് നാലു വര്‍ഷത്തോളം അമൃത ടിവിയ്ക്കു വേണ്ടി ഹരിതഭാരതം എന്ന പ്രോഗ്രാമിന്റെ സ്ക്രിപ്റ്റെഴുതിയിരുന്നു. പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി വ്യൂഫൈന്‍ഡര്‍ എന്ന യാത്രാവിവരണ പരിപാടിയുടെ സ്ക്രിപ്റ്റും എഴുതിയിരുന്നു. ഇതെല്ലാം തൊഴില്‍ എന്ന നിലയില്‍ ചെയ്തതാണ്.
എഴുത്തില്‍ ലൈംഗികതോടുള്ള സമീപ്യൂം എങ്ങ്യൂെയാണ്? ചിലഭാഗങ്ങളെ മുന്‍്യൂിര്‍ത്തി ഉയര്‍ന്നിട്ടുള്ള വിവാദങ്ങളില്‍ കഴമ്പു്യുോ?
കഥ ഡിമാന്‍ഡ് ചെയ്യുന്നതി്യൂ് അ്യൂുസരിച്ചാണ് കൃതികളില്‍ രതി ആവിഷ്കരിക്കപ്പെടുന്നത്. അവയെ മുറിച്ചെടുത്ത് ഒറ്റയ്ക്കു നിര്‍ത്തുമ്പോഴാണ് അത് വള്‍ഗറാണെന്നു തോന്നുന്നത്. സാധാരണ മനുഷ്യന്റെ ജീവിതം പരിഗണിച്ചാല്‍ സെക്സിന്റെ പ്രസരമുള്ളതാണല്ലോ ? എന്നു കരുതി, ഒരു മനുഷ്യന് 24 മണിക്കൂറും സംഭോഗസന്നദ്ധനല്ലല്ലോ?. അതേപോലെയാണ് സാഹിത്യത്തിലും രതിയുടെ ആവിഷ്കാരം ്യൂടക്കുന്നത്. ഇന്നു പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ലെഗ്ഗിംഗ്സും മുമ്പുപയോഗിച്ചിരുന്ന ഒന്നരയും മു്യുും അതി്യൂുമുമ്പു്യുായിരുന്ന മാറിടം മറയ്ക്കാത്ത അവസ്ഥയുമൊക്കെ ക്യുു ശീലിച്ചിട്ടുള്ളവരാണ് ്യൂമ്മള്‍. എന്തിലും ഏതിലും സൗന്ദര്യം ക്യുെത്തുക എന്നതാണ് പ്രധാ്യൂം. ലെഗ്ഗിംഗ്സും സ്റ്റോക്കിംഗ്സും ധരിച്ച കാലുകളില്‍ ്യൂഗ്നത കാണുകയല്ല വേ്യുത്. അഴകും ഫാഷ്യൂും സ്വാതന്ത്ര്യവും കാണുകയാണു വേ്യുത്. മനുഷ്യന്റെ ജീവിതം വിഷയമാകുന്ന സാഹിത്യകൃതികളില്‍ രതിയുടെ അതിപ്രസരം ആരോപിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അത് ആരെഴുതിയാലും. ഒരു കാര്യം ഞാന്‍ വളരെ വ്യക്തമായി പറയാം. വായനക്കാരനെ ഉത്തേജിപ്പിക്കാനായി ഞാനൊന്നും എഴുതാറില്ല. രതിയെ മ്ലേച്ഛമായ ഒന്നായി കാണുന്നിടത്താണ് പ്രശ്നം. സ്നേഹപൂര്‍ണമായ രതി ദൈവം മനുഷ്യനു നല്കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. അവിടെ പ്രശ്നങ്ങള്‍ തീരും.
'വനിത എഴുത്തുകാരും ലൈംഗികതയും' വളരെയധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണല്ലോ? എന്തെങ്കിലും പ്രാധാന്യമുണ്ടെന്നു തോന്നുന്നുണ്ടോ?
ആദ്യമെ ഒരു കാര്യം പറയട്ടെ, തുറന്നു പറയുന്നതോ, തുറന്നു കാണിക്കുന്നതോ, തുറന്നെഴുതുന്നതോ ഒരിക്കലും വിപ്ലവമല്ല. അത് ധീരതയുമല്ല. ലൈഗികതയെക്കുറിച്ച് ഒരു വരി ഏതെങ്കിലും വനിത എഴുത്തുകാരി എഴുതിയാല്‍ അത് വിപ്ലവമാണെന്നും ധീരതയാണെന്നും അവരെ വിപ്ലവകാരികളെന്നു വിളിക്കാനും ആളുകളുള്ളതുകൊണ്ടുതന്നെയാണ് ഞാന്‍ ഈ വിഷയത്തിലുള്ള എന്റെ നിലപാടു വ്യക്തമാക്കിയത്. എഴുത്തില്‍ ആണെന്നോ പെണ്ണന്നോ വ്യത്യാസമില്ല. അവിടെ സര്‍ഗാത്മകതയാണ് മാനദണ്ഡം. അല്ലാതെ ലിംഗവ്യത്യാസമല്ല. നമ്മുടെ പല വനിത എഴുത്തുകാരികളും അവര്‍ സ്വയം എഴുത്തിനു മുകളില്‍ അവരോധിക്കുകയാണ്. ഡിസൈനര്‍ വസ്ത്രങ്ങളണിഞ്ഞും മെയ്ക്കപ്പിട്ടും നടക്കുന്ന എഴുത്തുകാരികളെതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.
ടി.പി. ചന്ദ്രശേഖരന്റ വധവുമായി ബന്ധപ്പെട്ട് എഴുത്തുകാരുടെ നിശബ്ദതയും വാചാലതയും വിവാദമായിരുന്നല്ലോ. എങ്ങനെ കാണുന്നു അതിനെ?
നമ്മുടെ രാഷ്ട്രീയസമൂഹം എത്തിപ്പെട്ടിരിക്കുന്ന ഒരു അവസ്ഥയില്‍ നിന്നാണ് ഇത്തരം കാര്യങ്ങളുണ്ടാകുന്നത്. ചന്ദ്രശേഖരന്റെ വധം രാഷ്ട്രീയ എതിരാളികള്‍ക്കു സംഭവിച്ച ഒരു അമളിയാണ്. കേരളത്തിലെ മറ്റു ജില്ലകളില്‍ ഒട്ടും പ്രകടമല്ലാത്ത രാഷ്ട്രീയമാണ് കണ്ണൂരിലേത്. വ്യക്തികള്‍ക്കു മേലെയാണ് അവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍. തീര്‍ച്ചയായും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു സംഭവിച്ചത്. സാധാരണക്കാര്‍ക്കിടയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് ആശങ്കയുണ്ടാവാന്‍ ഈ സംഭവം കാരണമായി.
ആരോഗ്യപരമായ സംവാദം ഇല്ലാതാകുന്നിടത്താണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരാളെ കൊല ചെയ്താല്‍ അയാളും കൂട്ടരും നിശബ്ദരാകും എന്നു ചിന്തിക്കുന്നത് മൗഠ്യമാണ്. ആരായാലും അയാള്‍ ചോദ്യങ്ങള്‍ ചോദിക്കട്ടെ, നമുക്കുത്തരം നല്‍കാം. അയാള്‍ പ്രവര്‍ത്തിക്കുന്നത് തെറ്റാണെങ്കില്‍ നമുക്ക് ശരി പ്രവര്‍ത്തിച്ചു കാണിക്കാം. അതാണു വേണ്ടത്.
ബിആര്‍പി ഭാസ്കറിന്റെ നേതൃത്വത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരേ തൃശൂരില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ ഞാന്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.
പുതുതലമുറയില്‍ ഓര്‍മക്കുറിപ്പുകള്‍ക്കും ആത്മകഥകള്‍ക്കുമാണ് കൂടുതല്‍ സ്ഥാനമെന്നു തോന്നുന്നു. ഒട്ടുമിക്ക മുഖ്യധാരാ ആനുകാലികങ്ങളും അവയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എങ്ങനെകാണുന്നു ഈ പ്രവണതയെ?
ഒരു മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പൊതുസമൂഹത്തിന് ആവശ്യമുണ്ടെങ്കില്‍ മാത്രം എഴുതിയാല്പ്പോരെ? അല്ലാതെ ഒരു എഴുത്തുകാരന്റെ ഓര്‍മകളും വ്യക്തി അനുഭങ്ങളും വായനക്കാരനെ നിര്‍ബന്ധിച്ച് വായിപ്പിക്കേണ്ട കാര്യമില്ല.
പുതുതലമുറ എഴുത്തുകാരെ കുറിച്ച്, മിക്കവരും അങ്ങയുടെ സമകാലികരുമാണല്ലോ. എങ്ങനെ വിലയിരുത്തുന്നു?
എഴുത്തും വായനയും വളരെ സീരിയസ് ആയി കാണുന്ന തലമുറയാണ് ഇന്നത്തേതെന്നു പറയാം. ധാരാളം നല്ല എഴുത്തുകാര്‍ രംഗത്തുവരികയും ചെയ്തിട്ടുണ്ട്. അമല്‍, എന്‍. ഹരിത, പി.വി. ഷാജികുമാര്‍, വി. എം ദേവദാസ് തുടങ്ങി പേരെടുത്തു പറയാന്‍ നിരവധിപ്പേരുണ്ട്.
ബംഗാളിലെ സന്താള്‍ ഭാഷയില്‍ എഴുതുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. സൗഹൃദസംഭാഷണങ്ങള്‍ക്കിടയിലും കാപ്പികുടിക്കുന്നതിനിടയിലും ഹോട്ടലിലിരുന്നും അദ്ദേഹം കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കും. അവയെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്യും. ആത്മകഥയും അദ്ദേഹം എഴുതിപ്പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അദ്ദേഹത്തെ പോലെയാണ് നമ്മുടെ പല കവികളും.
ചലച്ചിത്രലോകത്തെ അനുഭവങ്ങള്‍ എന്തക്കെയായിരുന്നു?
2006 ല്‍ എം. എ നിഷാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പകല്‍ ആണ് ഞാന്‍ രചന നിര്‍വഹിച്ച ആദ്യ ചിത്രം. പിന്നീട് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, അമൃത ടിവി നിര്‍മിച്ച ആതിര 10സി എന്നീ ഹ്രസ്വചിത്രങ്ങളും രചിച്ചു. ആതിര 10സിയുടെ തിരക്കഥയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന് പ്രിയനന്ദനനു വേണ്ടി അശോകന് ചരുവിലിന്റെ മരിച്ചവരുടെ കടല്‍ എന്ന കഥയെ അടിസ്ഥാനമാക്കി തിരക്കഥ എഴുതി. ചിത്രീകരണവും പൂര്‍ത്തിയായി.
ആദ്യമായി അച്ചടി മഷി പുരണ്ട കൃതി ഏതാണെന്ന് ഓര്‍മ്മയുണ്ടോ?
തീര്‍ച്ചയായും 'കൊലുസ്' എന്നു പറയുന്ന ഒരു ഇന്‍ലന്‍ഡ് മാസികയിലാണ്. 'അമ്മിണി' എന്നായിരുന്നു കഥയുടെ പേര്. ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ വലിപ്പമുള്ള കഥ. പ്രസിദ്ധികൃതമായത് 1991 ലോ 92ലോ ആണെന്നു തോന്നുന്നു. ഏറ്റവും രസകരമായ സംഭവം അതില്‍ അത് പ്രസിദ്ധീകരിച്ച വര്‍ഷം അച്ചടിച്ചിട്ടില്ല എന്നതാണ്. ആ മാസിക ഞാന്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ദേശാഭിമാനിയുടെ ഞായറാഴ്ചപ്പതിപ്പിലാണ് എന്റെ വലിപ്പമുള്ള കഥ ആദ്യമായി അച്ചടിക്കുന്നത്. ഒരു ഫുള്‍ സൈസ് ഫോട്ടോയുടെ വലിപ്പമുള്ള കഥയായിരുന്നു അത്. ''വത്സല സുകുമാരന്‍ സ്വപ്നം കാണുന്നു'' എന്നതായിരുന്നു കഥയുടെ പേര്. കാലിഗ്രാഫി ചെയ്ത തലക്കെട്ടോടെയും കഥാപാത്രങ്ങളുടെ ഇലസ്ട്രേഷ്യൂോടെയും അച്ചടിക്കുന്ന എന്റെ ആദ്യത്തെ കഥയും അതാണ്. യാദൃശ്ചികമെന്ന് പറയട്ടെ ആ ഞായറാഴ്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ച വര്‍ഷം അച്ചടിച്ചിട്ടുണ്ടായിരുന്നില്ല. പിന്തിരിഞ്ഞു ്യൂോക്കുമ്പോള്‍ കിട്ടുന്ന വിചിത്രമായ ചില അ്യൂുഭവങ്ങളാണ് ഇതൊക്കെ.
എഴുത്തുകാരന് എന്ന നിലയില്‍ സ്വാധീനിച്ച നിരവധി വ്യക്തികളുണ്ടാവുമല്ലോ? അവര്‍ ആരൊക്കെയാണ്?
എന്നെ എഴുത്തുകാരന് എന്ന നിലയിലും പ്രതിഭകള്‍ എന്ന നിലയിലും സ്വാധീനിച്ചിട്ടുള്ള നിരവധിപേപരുണ്ട്. യു. പി ജയരാജ്, വിക്ടര്‍ ലീനസ്, എം. സുകുമാരന്‍, മേതില്‍ രാധാകൃഷ്ണന്, പി. പദ്മരാജന്, മാധവിക്കുട്ടി, കോവിലന്, ഉറൂബ്, എം. പി. നാരായണ പിള്ള, വി. പി. ശിവകുമാര്‍, മിലന് കുന്ദേര, ദസ്തയോവിസ്കി. ചിലപ്പോഴൊക്കെ തോന്നും ബാലപംക്തികളില്‍ എഴുതുന്ന കുട്ടികളുടെ പ്രതിഭയൊന്നും ഇവര്‍ക്കാര്‍ക്കുമില്ലെന്ന്.
11 comments:
Good work congrats...
kavitha paribhaashayum nannaayittuNt. wishes..
എന്റെ വാക്കുകള്‍ മാത്രമായിരിക്കും
ഞാന്‍ വന്നതിനു തെളിവായുണ്ടാവുക
വായിച്ചു :) അഭിമുഖം നന്നായി മാഷേ..സുസ്മേഷ് സാര്‍ എന്നും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്..ഒപ്പം അദ്ദേഹത്തിന്റെ ലാളിത്യവും!! :)
അഭിമുഖം നന്നായി.... ഫോണ്ടിന്റെ കുഴപ്പമാണോ എന്നറിയില്ല, ഒത്തിരി വാക്കുകള്‍ അവ്യക്തമാണ്. അത് വായനയുടെ രസം തീര്‍ച്ചയായും കുറയ്ക്കുന്നുണ്ട്.
കവിതാ പരിഭാഷയും ഇഷ്ടപ്പെട്ടു.
നല്ല അഭിമുഖം.
അഭിനന്ദനങ്ങള്‍.
ഔപചാരികത കളില്ലാത്ത സംഭാഷണം ഓടിച്ചൊന്നു വായിച്ചു!
സുസ്മേഷിനും സന്ദീപിനും ഓരോ സല്യൂട്ട്....(പെട്ടെന്നു അവസാനിപ്പിച്ചതു പോലെ തോന്നി...)
ഫോണ്ട് പ്രശ്നം ശരിയാക്കാന്‍ ശ്രമിക്കാം. കുറച്ചു ഭാഗം ഞാന്‍ രാഷ്ട്രദീപികയുടെ ഔദ്യോഗിക ഫോണ്ടിലാണ് എഴുതിയത്... അത് മോഡിഫൈഡാണ്... ചില അക്ഷരങ്ങള്‍ക്കു പ്രശ്നമുണ്ട്... ശ്രദ്ധിച്ചോളാം.
സന്ദീപ്/ സുസ്മേഷ് : നല്ല ഒരു വര്‍ത്തമാനം. കുറച്ച് കൂടെ ചോദ്യങ്ങള്‍ ആവാമായിരുന്നെന്ന് തോന്നി. പെട്ടന്ന് തീര്‍ന്നത് പോലെ. ഫോണ്ട് പ്രശ്നം ഇപ്പോഴുമുണ്ട് സന്ദീപ്.
ചോദ്യവും, ഉത്തരവും നന്നായിരിക്കുന്നു. സുസ്മേഷിനെ കൂടുതല്‍ അടുത്തറിയാനായി.. ആശംസകള്‍.. ( അക്ഷരങ്ങള്‍ മിസ്സിംഗ് ഉണ്ട് :) )
അക്ഷരങ്ങളിലൂടെ അരിഞ്ഞുകൊണ്ടിരിക്കുന്നു ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
സന്ദീപിനും ഇവിടെ വായിച്ചു പ്രതികരിച്ച വായനക്കാര്‍ക്കും നന്ദി.
Post a Comment