ദേ.. ഈ സംഭവം ഇങ്ങോട്ടു തിരിച്ചു വച്ചാല്‍ നല്ല ഫോട്ടോ കിട്ടും. സുരേഷ് കുറുമുള്ളൂരും റെജിയും.
തന്റെ പോസ്റ്റുകള്‍ക്കും കമറ്റുകള്‍ക്കും കിട്ടുന്ന പ്രതികരണത്തെക്കുറിച്ച് കൂതറ ഹാഷിം വിവരിക്കുന്നു.
ഞാന്‍ അത്ര വലിയ പ്രാസംഗികനൊന്നുമല്ല. പ്രസംഗിക്കാന്‍ തീരെ താത്പര്യവുമില്ല. എന്നാലും, മൈക്ക് കിട്ടിയതല്ലേ ഒരു ചാര്ത്തു ചാര്‍ത്തം. ഇസ്മയില്‍ കുറുമ്പടിയുടെ പുസ്തകം നിരക്ഷരന് പരിചയപ്പെടുത്തുന്നു.
ജയന് ഡോക്ടറെ, ആകെ അഞ്ചു പേരാണ് ഇതുവരെ വന്നിരിക്കുന്നത്. സമയമെത്രയായെന്നറിയാമോ. കാര്യങ്ങളു കുഴയുമല്ലോ. സാബു, ഡോ. ജയന്, തോന്നിവാസി, ജോഷി, ഇസ്മയില്‍.
ഹൊ... രവിലെ അഞ്ചരയ്ക്കു പോന്നതാ. വൈകിയില്ലല്ലോ അല്ലേ. നിരക്ഷരന്, പൊന്മളക്കാരന്, ശിവകാമി, മനോരാജ്.
അതെ, ഒരു ചെറിയേ കാര്യം ചോദിച്ചോട്ടെ ആരും അറിയണ്ട. ഒരു നൂറു രൂപ കുറച്ചു തന്നാല്‍പ്പോരെ. മനോരാജ്, ഡോ. ജയന്, തോന്നിയാസി.
സിഎല്‍എസ് ബുക്സിന്റെ സ്റ്റാള്‍
മീറ്റിലെ ഈറ്റിനെക്കുറിച്ച് ജയന് ഡോക്ടര്‍ വിശദീകരിക്കുന്നു.
തലയില്‍ ഇത്തിരി നീലഭൃഗ്ദി തേയ്ക്കണ്ട സമയമായി . അലിഫ് കുമ്പിടി.
വല്ലാത്ത വെയിലാണ്. ഫ്രെയിം ശരിയാവുന്നില്ലല്ലോ. വി. കെ ആദര്‍ശ്.
എന്റെ കളറുപടം ശരിക്കു പതിഞ്ഞില്ലെങ്കില്‍ എന്റേതു വെറും പിത്തത്തടിയല്ലെന്നു നീ മനസിലാക്കും. കേട്ടോടാ പോട്ടോ ഗ്രാഫറേ. ഫോട്ടോ ഗ്രാഫറെ ഭീഷണിപ്പെടുത്തുന്ന സജീവ്. ബഷീര്‍ വള്ളിക്കുന്ന്, നൗഷാദ് വടക്കേല്‍, അബ്സര്‍ തുടങ്ങിയവര്‍ സമീപം.
ദൈവമേ. സങ്ങതി പാളി. കാണാതെ പഠിച്ചതെല്ലാം മറന്നു. എന്താ ഇനി പറയുക. ഷെരീഫ് കൊട്ടാരക്കര.
സൊറപറച്ചിലും പരദൂഷണവും മതിയാക്ക്. എല്ലാവരും മര്യാദയ്ക്കു ഹാളില്‍ കയറി ഇരിക്ക്. മീറ്റ് നിയന്ത്രിക്കുന്ന സാബു കൊട്ടോട്ടി.
ബൂലോകത്തെ പുലികളോടൊപ്പം പുലികളിക്കാനിറങ്ങിയ ഈയുള്ളവനും. നിരക്ഷരന്, ബഷീര്‍ വള്ളിക്കുന്ന്, സാദത്ത് വെളിയന്‍ കോട്.
30 comments:
Nalla nimishangal...
സ്ത്രീകളോടുള്ള ഈ അവഗണനയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.വന്നവർ വെറും സ്പേഡ് 7-ആം കൂലികൾ......ശാന്തം...പാവം...!!
കുറച്ചൂടെ ഫോട്ടോസ് ആവാമായിരുന്നു... എന്റെ ഫോട്ടോസ് കാണാത്തതിലുള്ള പ്രതിഷേധവും അറിയിക്കുന്നു :P
RYLY MISS YOU DEARRRRRRRS
www.hrdyam.blogspot.com
ഹഹഹ തക്ർത്തൂ
ഹോ ഞാനുമുണ്ട് ഇതിൽ! :)
ഇവിടെ ഞെക്കൂ... കൊർച്ച് പോട്ടം കാണാം :)
തുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റ് 2013 (180 photos)
എന്റെ ഒരു നല്ല ഫോട്ടോ ഇടാത്തതില്‍ പ്രതിഷേധിച്ച് ഈ പോസ്റ്റ് ഞാന്‍ ബഹിഷ്കരിക്കുന്നു..
ജന്മസുകൃതം : എന്തവഗണന? മീറ്റില്‍ കവിത ചൊല്ലാന്‍ കഴിഞ്ഞ ഏക സ്ത്രീരത്നം ആണോ ഇത് ചോദിക്കുന്നത്.. ഹും.. പ്രതിഷേധാക്നികള് ആളികത്തിച്ചുകൊണ്ട് ഞാന്‍..
ചിത്രങ്ങള്‍ ശെരിക്കും കഥ പറയുന്നു!!!
:)
mano....meettilum eettilum alla prathishedham sandeepitta postil aanu.
നല്ലൊരു പോസ്റ്റ്..നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും ..ഹഹ കൂട്ടായ്മകള്‍ വളരട്ടെ..ബ്ലോഗ് ഉലകം വിളയട്ടെ...
mmmm...!!
പോട്ടംസ് കുറവാണ് എന്നാലും എല്ലാര്ക്കും ആശംസകള്‍ നേരുന്നു
കൊള്ളാം.
ഞാനും ഇടും ഒരു പോസ്റ്റ്!
:D
നന്നായിട്ടുണ്ട്...
ഈ പോസ്റ്റും നോക്കുമല്ലോ...
തുഞ്ചന്‍ പറമ്പിലെ ഈറ്റും മീറ്റും ചാറ്റും..
ആശംസകള്‍
സന്ദീപ് മോനേ! ഇനിയും മീറ്റ് വരും. അന്നും തലേ ദിവസം ഞാൻ കൂടെ കാണും, എന്റെ കയ്യിലും പോട്ടം പിടിക്കുന്ന യന്ത്രം കാണും.അന്ന് ഞാൻ പോട്ടം പിടിച്ച് നല്ല ഫയർ ചെയ്യും. ഹും...ഇക്കാടാണോ കളി.
അടുത്ത പ്രാവശ്യം നേരിൽ കാണുമ്പോൾ ഞാനൊരു ചാർത്ത് ചാർത്തുന്നുണ്ട് :)
കഥ പറയുന്ന ചിത്രങ്ങള്‍ !!!
ചിത്രങ്ങളും വിവരണങ്ങളും ഇഷ്ടപ്പെട്ടു.
പങ്കെടുക്കാൻ പറ്റാത്തതിലെ ഒരു ലോഡു വിഷമം ഇവിടെ രേഖപ്പെടുത്തുന്നു .. ങീ ങീ .. മിണ്ടൂല
ബാക്കി ഫോട്ടോസ് കൂടെ പോരട്ടെ സന്ദീപ്.. പോസ്റ്റ് നന്നായിട്ടുണ്ട്..
പങ്കെടുക്കാന്‍ പറ്റാത്ത വിഷമം ...
പടങ്ങളും അടിക്കുറിപ്പുകളും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍
നന്നായിട്ടുണ്ട്. ആശംസകള്‍ ...
Manoharam ee sundhara nimishangal. ..
സജീവേട്ടന്റെ 2013 തുഞ്ചൻ ബ്ലോഗ് മീറ്റ് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് . ചെയ്യുക. ഇത് കണ്ടില്ലെങ്കിൽ നഷ്ടമാണ്.
ജയന് ഏവൂരിന്റെ പോസ്റ്റിൽ നിന്നും ഇവിടെത്തി
ഇവിടെ ഇതാദ്യം
മീറ്റ് സംഭവങ്ങളുടെ മറ്റൊരു വശം മനോഹരമായി ഇവിടെ പകർത്തി, ഒപ്പം രസകരമായ ശൈലിയിൽ അടിക്കുറിപ്പോടെ ഇവിടെ അവതരിപ്പിക്കുന്നതിലും വിജയിച്ചിരിക്കുന്നു, പങ്കെടുക്കാൻ കഴിയാതെ പോയതിൽ ഇതെല്ലാം കാണുമ്പോൾ നഷ്ടബോധം ഇരട്ടിക്കുന്നു, അടുത്ത മീറ്റിൽ കണ്ടു മുട്ടാം എന്ന വലിയ പ്രതീക്ഷയോടെ
സസ്നേഹം
ഫിലിപ്പ് ഏരിയൽ, സിക്കന്ത്രാബാദ്
ചിലസാങ്കേതിക തടസങ്ങൾ കാരണം മീറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല അതിൽ ഖേദിക്കുന്നു
എന്റെ ഫോട്ടോ കാണാത്തതിലുള്ള പ്രതിഷേധ0 അറിയിക്കുന്നു !!!!!
ചിത്രങ്ങളാൽ കഥ പറഞ്ഞ മീറ്റവലോകനം..!
അടിക്കുറിപ്പുകൾ മനസ്സിലിട്ട് നടന്ന് ഫോട്ടോ പിടിച്ച മാതിരി. ക്ലാസ്സ് ഭായ്...സമ്മതിച്ചിരിക്കുന്നു!
Post a Comment