Friday, January 9, 2009

ഞാനൊരു വിവരദോഷിയാണോ?

sandeep salim
ഭീകരതയുടെ പേരില്‍ ഒരു ജനതയ്‌ക്കു നേരെയുളള കടന്നാക്രമണങ്ങള്‍ കാണുമ്പോള്‍, ഒട്ടേറെ സ്‌നേഹിതന്‍മാരുളള, ഒരുപാടു സ്‌നേഹിക്കുന്ന സുമനസുകളുളള ആ സമുദായത്തോട്‌ മനസിലെന്നും സാഹോദര്യം പുലര്‍ത്തുന്ന എനിക്ക്‌ പലപ്പോഴും ദു:ഖം തോന്നിയിട്ടുണ്ട്‌.

ഇസ്‌്‌ലാമിനെ കുറിച്ച്‌ പഠിക്കുന്നതിന്‌ തടസം ഇസ്‌്‌ലാമിക സമീപനം തന്നെയാണെന്നു പറയാന്‍ എനിക്ക്‌ അനുവാദം നല്‍കണം. തീക്ഷണമായ മതാചാങ്ങളും ഖുറാന്‍ പഠനങ്ങളും അവനവനില്‍ത്തന്നെ ഒതുക്കിനിര്‍ത്തപ്പെടുന്നതിനാലാല്‍ ഇതര മതസ്ഥര്‍ക്ക്‌ ഇസ്‌്‌ലാം ഇന്നും ഒരു പ്രഹേളികയായി മാറുന്നു.

ഏതാനും ആഴ്‌ചകള്‍ക്കു മുന്‍പ്‌ ഒന്നു രണ്ടു "പെന്തക്കോസ്‌തു സഹോദരന്‍മാര്‍ " എന്റെ വീട്ടില്‍ വന്നു. ക്രിസ്‌തുവിന്റെ സ്‌നേഹം മാത്രമാണ്‌ സത്യവും സാരാംശവുമെന്ന്‌ ബൈബിള്‍ ഉദ്‌ഘോഷിക്കുന്നതായി അവരെന്നെ 'പഠിപ്പിച്ചു'. തത്തുല്യമായ സ്‌നേഹം തന്നെയാണ്‌ ഭഗവത്‌ ഗീതയുടേയും ഖുറാന്റെയും സാരാശമെന്ന്‌ ഞാന്‍ ശക്തിയുക്തം വാദിച്ചപ്പോള്‍ അവരെന്നെ വിവരദോഷിയാക്കി....................... "

ഖുറാന്‍ ജിഹാദിന്‌ ആഹ്വാനം ചെയ്യുന്നു. ഞങ്ങള്‍ സ്‌നേഹ സാഹോദര്യങ്ങളുടെ വക്താക്കളാണ്‌ ". എന്നാണ്‌ അവര്‍ പറഞ്ഞ മറുപടി. ആ നിലപാടു ശരിയല്ലെന്നും അന്യ സമുദായങ്ങളെക്കുറിച്ച്‌ തെറ്റിധാരണയും വിദ്വേഷവും പരത്തുന്ന സുവിശേഷ പ്രവര്‍ത്തനം ഒരു തരത്തില്‍ ജിഹാദാണെന്നുമുളള എന്റെ വാദം അംഗീകരിക്കാതെ എന്നെ വിവരദോഷിയെന്ന്‌ ഒരിക്കല്‍ കൂടി വിളിച്ച്‌ അവര്‍ പടിയിറങ്ങിപ്പോയി......... `

8 comments:

...പകല്‍കിനാവന്‍...daYdreamEr... said...

വിവരദോഷി... !!
ഹഹ...
ഇസ്ലാമിനെ നശിപ്പിക്കുന്നത് മുസ്ലീം തന്നെയാ... മറ്റേ സഹോദരന്മാരോട് എന്ത് പറയാനാ... പറഞ്ഞാല്‍ കേള്‍ക്കേണ്ടേ? (മനസ്സിലാവേണ്ടേ) :)

ബഹുഭാര്യത്വത്തെ കുറിച്ച് പറയാമോ?

sandeep salim (Sub Editor(Deepika Daily)) said...
This comment has been removed by the author.
sandeep salim (Sub Editor(Deepika Daily)) said...

പകല്‍കിനാവന്‍..... ശരിയാണ്‌...... തീര്‍ച്ചയായും എഴുതാം....
മംഗളാശംസകളോടെ
സന്ദീപ്‌ സലിം

ഹാരിസ്‌ എടവന said...

ഇസ്ലാമിനെതിരെ നടക്കുന്ന ആസൂത്രിത പ്രചാരണങ്ങളാണു ആ സഹോദരന്‍ മാര്‍ പറഞ്ഞത്.
പിന്നെ ഖുര്‍ആന്‍ അതു തീര്‍ച്ചയായും പ്രയാസമുള്ളതല്ല.വിശാലമായി മനസ്സിലാക്കാ‍ന്‍ ശ്രമിച്ചാല്‍ എല്ലാപ്രശ്നങ്ങളും തീരും.
കുറച്ചു പുസ്തകങ്ങള്‍
വായിക്കാമോ?
1)ഇസ്ലാം ഐ പി എച്ച്
www.islamonline.net
www.jihkerala.org
www.vazhi.org

sandeep salim (Sub Editor(Deepika Daily)) said...

ഹാരിസ്‌ തീര്‍ച്ചയായും വായിക്കാം..... പുസ്‌തകങ്ങള്‍ പരിചയപ്പെടുത്തിയതിന്‌ വളരെ നന്ദി..... കമന്റിനും....

Bindhu Unny said...

സ്വന്തം വിശ്വാസങ്ങള്‍ മാത്രം ശരിയാണെന്ന് ശഠിക്കുന്ന എല്ലാരും തീവ്രവാദികള്‍ തന്നെയെന്ന് എന്റെ അഭിപ്രായം. :-)

kavi said...

nice. pls visit my site and watch the videos.this is the site:

http://newkeralam.blogspot.com/

viju02ap said...

എഴുത്തിനോട്‌ അടുപ്പം തോന്നുന്നു. ഇങ്ങനെ പറയുന്നവര്‍ കുറഞ്ഞുവരുന്നതുകൊണ്ട്‌..നേരെ ചിന്തിക്കുന്നവര്‍ മണ്ടന്മാരാക്കപ്പെടുന്ന കാലത്ത്‌ ഒരുപാടുപേര്‍ മൗനികളാകുന്നുണ്ട്‌. അവരുടെ വാക്കുകള്‍ക്ക്‌ ജീവന്‍ നല്‍കാന്‍ ചിലപ്പോള്‍ ഈ എഴുത്തിന്‌ കഴിഞ്ഞേക്കും.

FACEBOOK COMMENT BOX