Tuesday, February 17, 2009

റെസ്യൂമെ




നിങ്ങളാര്‌ ?
ചോദ്യം
ചോദ്യചിഹ്നമായി

ഒടുവില്
‍ഞാനുത്തരം പറഞ്ഞു
'മനുഷ്യന്‍'

അതൃപ്‌തി പറ്റിപ്പിടിച്ച
മുഖഭാവത്തോടെ
ചോദ്യം ആവര്‍ത്തിക്കപ്പെട്ടു
എന്റെ ഉത്തരവും

അതൃപ്‌തി അരിശമായി
ചോദ്യം
വാമൊഴിയില്‍ നിന്നും
കടലാസുരൂപത്തിലായി

ഭാഷ, ജാതി, മതം,വര്‍ഗം, നിറം, ലിംഗം
കോളങ്ങള്‍ മുന്നില്‍ നിറഞ്ഞു
നാവിലെ വെളളം വറ്റി
തൊണ്ടയടഞ്ഞു
കണ്ണുകള്‍ നിറഞ്ഞു
വിരലുകള്‍ വിറച്ചു
ദേഹം വിയര്‍ത്തു

പിന്നെയും
കോളങ്ങള്‍ പെരുമഴയായ്‌
ജോലി, ശമ്പളം, പരിചയം
സ്വത്ത്‌, പദവി, പ്രതാപം, അവാര്‍ഡ്‌
ശരീരം തളര്‍ന്നു തുടങ്ങി

ഞാന്‍ മറുപുറം തിരിച്ചു
വെട്ടിച്ച നികുതിക്കണക്ക്‌
പ്രാപിച്ച പെണ്ണുങ്ങളുടെ എണ്ണം
മാഫിയാ ബന്ധങ്ങള്‍
കോളങ്ങള്‍ മഴവെളളപ്പാച്ചിലായി

കണ്ണില്‍
ഇരുട്ട്‌ കയറിത്തുടങ്ങി
കാഴ്‌ച പോകും മുമ്പ്‌
ഞാനുത്തരമെഴുതി
"nill"
അങ്ങനെ
ഞാനെന്റെ
റെസ്യൂമെ പൂര്‍ത്തിയാക്കി

6 comments:

the man to walk with said...

nannayi

പകല്‍കിനാവന്‍ | daYdreaMer said...

വളരെ വ്യത്യസ്തം.. ഒരിക്കലും പൂരിപ്പിക്കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍കുകയാണ്‌... എവിടെയും എഴുതുവാന്‍ കഴിയുന്ന ഒരു ഉത്തരം മാത്രമായ്‌ "ഞാന്‍ ഇല്ല..."

തുടരുക ഈ മുന വെച്ച വാക്കിന്‍ പടയോട്ടം ...
അഭിവാദ്യങ്ങള്‍...

Anonymous said...

good poem

പാവപ്പെട്ടവൻ said...

വളരെ നല്ലൊരു കവിത വായിച്ചു
പിന്നെയും
കോളങ്ങള്‍ പെരുമഴയായ്‌
ജോലി, ശമ്പളം, പരിചയം
സ്വത്ത്‌, പദവി, പ്രതാപം, അവാര്‍ഡ്‌
ശരീരം തളര്‍ന്നു തുടങ്ങി

അങ്ങനെ നീളുന്ന വരികള്‍
സ്വകാര്യ മായ രഹസ്സ്യങ്ങളിലീക്ക് വഴികീറുന്നു

ഞാന്‍ മറുപുറം തിരിച്ചു
വെട്ടിച്ച നികുതിക്കണക്ക്‌
പ്രാപിച്ച പെണ്ണുങ്ങളുടെ എണ്ണം
മാഫിയാ ബന്ധങ്ങള്‍
കോളങ്ങള്‍ മഴവെളളപ്പാച്ചിലായി

വര്‍ത്തമാനത്തിന്‍റെ വികൃത മുഖത്തേക്ക് വിരല്‍ ചൂണ്ടുന്നു .അടക്കി പിടിച്ച സത്യങ്ങള്‍ ,തുറന്നു പിടിച്ച മാന്യത .പുതിയ ജീവിത ചിത്രങ്ങള്‍
ആശംസകള്‍

sandeep salim (Sub Editor(Deepika Daily)) said...

നന്ദി .... പ്രതികരിച്ച എല്ലാവര്‍ക്കും.... ജോലിത്തിരക്കു മൂലം എഴുത്തിന്‌ സമയം കിട്ടുന്നില്ല.....

sandeep salim (Sub Editor(Deepika Daily)) said...

നന്ദി .... പ്രതികരിച്ച എല്ലാവര്‍ക്കും.... ജോലിത്തിരക്കു മൂലം എഴുത്തിന്‌ സമയം കിട്ടുന്നില്ല.....

FACEBOOK COMMENT BOX