sandeep salim
നോക്കിയിരിക്കെ
ക്ലാസ് മുറിയിലെ
ചുവരില്‍ തൂക്കിയ കലണ്ടറില്‍ നിന്നും
കറുത്തയക്കങ്ങള്‍ പിടഞ്ഞു വീഴുന്നു
അവയില്‍
മൗനത്തിന്റെ വേദനയും
പ്രണയത്തിന്റെ കുളിരും
പിന്നെ
വെറുപ്പിന്റെ കരിനിഴലുകളും
പറ്റിപ്പിടിച്ചിരിപ്പുണ്ട്.
പിന്നീട് ,
എന്റെ കിടപ്പുമുറിയിലെ
കലണ്ടറില്‍ നിന്നും
ചുവന്നയക്കങ്ങള്‍ അടര്‍ന്നു വീഴുന്നു
അവയില്‍
ഏകാന്തതയുടെ നോവും
ശൂന്യതയുടെ താരാട്ടും
പരാജിതന്റെ വേദനയും
കണ്ണുനീരിന്റെ നനവും
കൂടിക്കുഴഞ്ഞിരുന്നു
കറുത്തയക്കങ്ങളും ചുവന്നയക്കങ്ങളും
നിരത്തി ഞാന്‍ നോക്കവേ
അവ എന്നിലെ സ്വാതന്ത്ര്യത്തെ ചുറ്റിവരിയുന്ന
സര്‍പ്പങ്ങളായി മാറുന്നു
സ്വാതന്ത്ര്യം ഒരു ഭ്രാന്തായ്
എന്റെ സിരകളില്‍ നുരയ്ക്കുന്നു
അക്കങ്ങള്‍ നഷ്ടമായ കലണ്ടറിനെ
പിച്ചിക്കീറിയെറിഞ്ഞു ഞാന്‍
എനിക്കിനി കറുത്തയക്കങ്ങളെ
ഭയക്കേണ്ട, ചുവന്നയക്കങ്ങളേയും
പാരതന്ത്ര്യത്തിന്റെ ഇരുണ്ട തടവറയില്‍
എന്റെ ദിവസങ്ങളെ ഹോമിക്കേണ്ട
കഴിഞ്ഞകാലം ഉണരാതിരിക്കാന്‍
കലണ്ടറിനെ പേറിയിരുന്ന ചുവരിലെ
ആണി പിഴുതെറിഞ്ഞ്
ചുവരിനെ ശൂന്യമാക്കി
പക്ഷേ,
ചുവരിലെ ശൂന്യതയിപ്പോള്
പല്ലിളിക്കുന്ന വികൃതരൂപമാകുന്നു
ക്ലാസ് മുറിയിലെ
ചുവരില്‍ തൂക്കിയ കലണ്ടറില്‍ നിന്നും
കറുത്തയക്കങ്ങള്‍ പിടഞ്ഞു വീഴുന്നു
അവയില്‍
മൗനത്തിന്റെ വേദനയും
പ്രണയത്തിന്റെ കുളിരും
പിന്നെ
വെറുപ്പിന്റെ കരിനിഴലുകളും
പറ്റിപ്പിടിച്ചിരിപ്പുണ്ട്.
പിന്നീട് ,
എന്റെ കിടപ്പുമുറിയിലെ
കലണ്ടറില്‍ നിന്നും
ചുവന്നയക്കങ്ങള്‍ അടര്‍ന്നു വീഴുന്നു
അവയില്‍
ഏകാന്തതയുടെ നോവും
ശൂന്യതയുടെ താരാട്ടും
പരാജിതന്റെ വേദനയും
കണ്ണുനീരിന്റെ നനവും
കൂടിക്കുഴഞ്ഞിരുന്നു
കറുത്തയക്കങ്ങളും ചുവന്നയക്കങ്ങളും
നിരത്തി ഞാന്‍ നോക്കവേ
അവ എന്നിലെ സ്വാതന്ത്ര്യത്തെ ചുറ്റിവരിയുന്ന
സര്‍പ്പങ്ങളായി മാറുന്നു
സ്വാതന്ത്ര്യം ഒരു ഭ്രാന്തായ്
എന്റെ സിരകളില്‍ നുരയ്ക്കുന്നു
അക്കങ്ങള്‍ നഷ്ടമായ കലണ്ടറിനെ
പിച്ചിക്കീറിയെറിഞ്ഞു ഞാന്‍
എനിക്കിനി കറുത്തയക്കങ്ങളെ
ഭയക്കേണ്ട, ചുവന്നയക്കങ്ങളേയും
പാരതന്ത്ര്യത്തിന്റെ ഇരുണ്ട തടവറയില്‍
എന്റെ ദിവസങ്ങളെ ഹോമിക്കേണ്ട
കഴിഞ്ഞകാലം ഉണരാതിരിക്കാന്‍
കലണ്ടറിനെ പേറിയിരുന്ന ചുവരിലെ
ആണി പിഴുതെറിഞ്ഞ്
ചുവരിനെ ശൂന്യമാക്കി
പക്ഷേ,
ചുവരിലെ ശൂന്യതയിപ്പോള്
പല്ലിളിക്കുന്ന വികൃതരൂപമാകുന്നു
2 comments:
കഴിഞ്ഞകാലം ഉണരാതിരിക്കാന്‍
കലണ്ടറിനെ പേറിയിരുന്ന ചുവരിലെ
ആണി പിഴുതെറിഞ്ഞ്
ചുവരിനെ ശൂന്യമാക്കി
പക്ഷേ,
ചുവരിലെ ശൂന്യതയിപ്പോള്
പല്ലിളിക്കുന്ന വികൃതരൂപമാകുന്നു
നന്നായി ഈ എഴുത്ത്... ആശംസകള്‍...
nannai makane nannai.
Post a Comment