Thursday, January 22, 2009

നെഞ്ചു പൊളളുമ്പോള്‍



Sandeep Salim
മരിച്ചവന്‍
ഹിന്ദുവെന്നും
മുസല്‍മാനെന്നും
ക്രിസ്‌ത്യാനിയെന്നും
നിങ്ങള്‍ ജാതി തിരിച്ചു പറയുന്നു.

മരിച്ചവന്‍ സിപഎമ്മെന്നും
അല്ല കോണ്‍ഗ്രസെന്നും
അവന്‍ ആര്‍എസ്‌എസെന്നും
അവന്‍ പൊക്കിയ കൊടിയുടെ
നിറത്തെ കുറിച്ച്‌ തര്‍ക്കം മുറുകുന്നു

മരിച്ചവന്‍
മരിക്കേണ്ടവനായിരുന്നെന്നു
നിങ്ങള്‍
വിധിവാചകം
കുറിക്കുന്നു

പക്ഷേ,
ഞാന്‍ ഭൂമീദേവി
പണ്ടൊരു കവി
എന്റെ ആസന്ന മരണത്തില്‍
എനിക്കായ്‌ ചരമഗീതം രചിച്ചിരുന്നു

ഇന്നും
ഞാന് സര്‍വ്വം സഹ
മാറോട്‌ ചേര്‍ത്ത്‌
ഞാന്‍ വളര്‍ത്തിയ മക്കളുടെ,
ജീവരക്തം നല്‍കി
ഞാനൂട്ടിയ മക്കളുടെ
ചുടു ചോരയാല്
‍നെഞ്ചുപൊളളുമ്പോള്‍
'എന്റെ മക്കളേ' എന്നല്ലാതെ
എന്ത്‌ ഞാനവരെ വിളിക്കും

3 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഇന്നും
ഞാന് സര്‍വ്വം സഹ
മാറോട്‌ ചേര്‍ത്ത്‌
ഞാന്‍ വളര്‍ത്തിയ മക്കളുടെ,
ജീവരക്തം നല്‍കി
ഞാനൂട്ടിയ മക്കളുടെ
ചുടു ചോരയാല്
‍നെഞ്ചുപൊളളുമ്പോള്‍
'എന്റെ മക്കളേ' എന്നല്ലാതെ
എന്ത്‌ ഞാനവരെ വിളിക്കും

ഇതൊന്നും വായിക്കേണ്ടവര്‍ വായിക്കുന്നില്ലല്ലോ... ഈ എഴുത്തുകള്‍ വളരെ ശക്തമാണ്....

sandeep salim (Sub Editor(Deepika Daily)) said...

ശരിയാണ്‌..... നമ്മുടെ നെഞ്ചു പൊളളുമ്പോള്‍ ഇങ്ങനെ എഴുതാതിരിക്കാനുമാവില്ലല്ലോ?......

ദിനേശന്‍ വരിക്കോളി said...

സുഹ്രുത്തേ, നല്ല തുടക്കം
ഫോണ്ടിന്‍റെ പ്രശ്നം ചില അക്ഷരങ്ങളെ മാറ്റിയിട്ടൂണ്ട്ശ്രദ്ധിക്കുമല്ലോ?
സസ്നേഹം.
ദിനേശന്‍വരിക്കോളി.

FACEBOOK COMMENT BOX