ജീവിത യാത്രയില്‍
എല്ലാതടസങ്ങളും എനിക്ക്
അംഗീകരങ്ങളുടെ മഹാസാഗരത്തിലും
അവഗണനയുടെ കടല്‍ക്കാറ്റെനിക്ക്
ആഡംബരത്തിന്റെ പാരമ്യത്തിലും
അതിജീവനത്തിന്റെ വ്യഥയെനിക്ക്
സുഖശയനത്തിന്റെ ആലസ്യത്തിലും
ആര്‍ക്കോവേണ്ടിയുളള ഉണര്‍ന്നിരിപ്പെനിക്ക്
നന്മയുടെ സൂര്യപ്രകാശത്തിലും
സംശയത്തിന്റെ ഇരുളെനിക്ക്
വിശ്വാസത്തിന്റെ ആഴപ്പെടലിലും
അവിശ്വാസത്തിന്റെ കയ്‌പുനീരെനിക്ക്
മഴയുടെ നനവിലും
വെയിലിന്റെ പൊളളലെനിക്ക്
രതിമൂര്‍ഛയുടെ പാരമ്യത്തിലും
അസംതൃപ്‌തിയുടെ പരിഭവമെനിക്ക്
ആഹ്ലാദത്തിന്റെ തിമിര്‍പ്പിലും
ദുഖത്തിന്റെ കണ്ണീര്‍ച്ചാലുകളെനിക്ക്
എന്നിട്ടും ഞാന്‍ നിലവിളിക്കുന്നില്ല
ഒരു പോസ്‌റ്റു കാര്‍ഡില്‍ ധാര്‍മികരോഷം
കുറിച്ചിടുന്നില്ല
ഒരു കോടതിയിലും പൊതുതാത്‌പര്യ
ഹര്‍ജ്ജി കൊടുക്കുന്നില്ല
ഒരു ബാറിലും ബഹളം വയ്‌ക്കുന്നില്ല
ഒരു പെണ്ണിനെപ്പിടിച്ച് കാമം തീര്‍ക്കുന്നില്ല
ഇവയ്‌ക്കായി കൊതിക്കുന്ന മനസിന്റെ വെമ്പലിലിലും
ഇരുമ്പ് മതില്‍ കെട്ടുന്ന മനസാക്ഷിയെനിക്ക്
2 comments:
Not able to read...I can see only some squares
ഒരു പക്ഷെ മനസ്സിന്‍റെ കോണില്‍ കിളി ചാര്‍ത്ത് ഉറങ്ങി കാണും , അതോ മുഖ മുടികള്‍
നിങ്ങളെ ഭയപ്പെടുത്തുന്നോ ?
പാവപ്പെട്ടവന്‍
Post a Comment