''അത് എന്റെ കഴിവൊന്നുമല്ല. ദൈവം അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിപ്പിച്ചത.് അതുഞാന്‍ ചെയ്‌തു.` യന്ത്രത്തകരാര്‍ മൂലം നിയന്ത്രണം നഷ്‌ടപ്പെട്ട എയര്‍ ബസ് -എ320-നെ മനഃസാന്നിധ്യം കൈവിടാതെ സുരക്ഷിതമായി നദിയിലിറക്കി നൂറ്റമ്പതിലേറെപ്പേരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ് ചെസ്ലി സുലെന്‍ബെര്‍ഗര്‍ ആ നിമിഷത്തെക്കുറിച്ചു പറയുന്നതിങ്ങനെ. അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളെലെല്ലാം വീരപുരുഷനെന്നു വിശേഷിപ്പിക്കുമ്പോഴും തന്റെ പ്രവര്‍ത്തിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന നിലപാടിലാണ് വ്യോമസേനയിലെ മുന്‍ ഫൈറ്റര്‍ പൈലറ്റ് കൂടിയായ സുലെന്‍ബെ ര്‍ഗര്‍.
കാലിഫോര്‍ണിയ സ്വദേശിയായ ഇദ്ദേഹം എയര്‍ലൈന്‍സ് പൈലറ്റ് അസോസിയേഷന്‍ ചെയര്‍മാനും മുഖ്യപരിശീലകനുമാണ്. അമേരിക്കയില്‍ നടന്നിട്ടുളള വിമാന അപകടങ്ങളെക്കുറിച്ചു യു.എസ് എയര്‍ഫോഴ്‌സും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്‌റ്റി ബോര്‍ഡും സംയുക്തമായി നടത്തിയ അന്വേഷണത്തിന് നേതൃത്വം നല്‍കാനുളള ഭാഗ്യവും സുലെന്‍ബെര്‍ഗിനെ തേടിയെത്തിയിട്ടുണ്ട്. ഈ പരിചയവും സുരക്ഷിതമായി വിമാനം നിലത്തിറക്കാന്‍ സുലെന്‍ബെര്‍ഗിനെ സഹായിച്ചു.
`എന്റെ ഭര്‍ത്താവ് വലിയ കാര്യമൊന്നുമല്ല ചെയ്‌തിരിക്കുന്നത്‌്. അത് അദ്ദേഹത്തിന്റെ കടമ മാത്രമാണ്' എന്നാണ് കാലിഫോര്‍ണിയയില്‍ ഫിറ്റ്‌നെസ് ജിം നടത്തുന്ന സുലെന്‍ ബെര്‍ഗറിന്റെ ഭാര്യ ലോറി സുലെന്‍ ബെര്‍ഗര്‍ പ്രതികരിച്ചത്. സുലെന്‍ബെര്‍ഗറിന്റെ അയല്‍വാസിയായ ക്യാന്‍ഡാക് ആന്‍ ഡേഴ്‌സന്‍ അപകടത്തെക്കുറിച്ചു പറയുന്നതിങ്ങനെ- `ദൈവത്തിന് നന്ദി, അപകട സമയത്ത് സുലെന്‍ബര്‍ഗ് ആ വിമാനത്തില്‍ ഉണ്ടായിരുന്നതിന്‌്'
2 comments:
ആയുസ്സിന്റെ ബലം.......!!
അത് ശരി.. റിസ്ക് എടുത്തത് ഇങ്ങേര്... പക്ഷെ ക്രെഡിറ്റ് ദൈവത്തിന്.. ദാണ്ടെ കെടക്കുന്നു ചട്ടീം ചോറും....
Post a Comment