Monday, February 2, 2009

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട്‌ വീണ്ടും നിരോധിച്ചു


ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കാളപ്പോര്‌ മഹോത്സവമായ ജെല്ലിക്കെട്ട്‌ സുപ്രീം കോടതി താത്‌കാലികമായി വീണ്ടും നിരോധിച്ചു.

അടുത്ത മാസം 13 വരെയാണ്‌ നിരോധനം. മൃഗക്ഷേമ വകുപ്പ്‌ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.

ജനുവരി മാസത്തില്‍ മാത്രം ജെല്ലിക്കെട്ടില്‍ പങ്കെടുത്ത 21 ആളുകള്‍ മരിക്കുകയും 1,600 പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്‌തതായി മൃഗക്ഷേമ വകുപ്പ്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്‌ പരിഗണിച്ചാണ്‌ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയത്‌.
ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 13-ന്‌ കേസില്‍ വാദം കേള്‍ക്കുന്നതിനും ചീഫ്‌ ജസ്റ്റീസ്‌ കെ.ജി ബാലകൃഷ്‌ണന്‍, പി. സദാശിവം എന്നിവരടങ്ങിയ ബഞ്ച്‌ തീരുമാനിച്ചു.ജെല്ലിക്കെട്ട്‌ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ വര്‍ഷം ചില സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി തമിഴ്‌നാട്‌ സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ച്‌ ഉപാധികളോടെ നിരോധനം നീക്കുകയായിരുന്നു.

2 comments:

Anonymous said...

jellikettu enne nirodhikenda acharamanu...ithu vinodamanennu parayunnavar sadistukal thanne..

സഞ്ചാരി said...

അങ്ങനേം ഒരു "വിനോദം" അല്ലേ സന്ദീപേ....
ഇതൊക്കെ പണ്ട്‌ നിരോധിക്കണമെന്ന് ഇവിടിരുന്നു പറയാം..തമിഴന്റെ ചൂടറിയുന്നോര്‍ക്കറിയാം...ഇതൊന്നും വിട്ട്‌ അവര്‍ക്ക്‌ വിനോദിക്കാനാവില്ല മാഷേ...

FACEBOOK COMMENT BOX