മേഘം കഥയെഴുതുന്നു
കാലം കൈകൂപ്പി നില്‍ക്കുന്നു
വട്ടമിട്ടാര്‍ത്തു പറക്കുന്ന
ബലിക്കാക്കകള്‍
രാഷ്ട്രീയം
കാപട്യത്തിന്റെ മുഖം മൂടിയണിഞ്ഞ്
കാവടിയാടുന്നു
കൊലച്ചിരിയില്‍
ഹാസ്യത്തിന്റെ സാദ്ധ്യതയാരായുന്നു
വിയര്‍പ്പു തുളളികള്‍
കോളയില്‍ പതയുന്നു
ഇഴമുറിയാത്ത താരാട്ട്
ഡപ്പാം കൂത്തില്‍ ത്രസിക്കുന്നു
പുസ്‌തകത്താളിലെ
മൈല്‍പ്പീലിക്കണ്ണുകളില്‍
കാമം തിളയ്‌ക്കുന്നു
ബാല്യകൗതുകം
ചുവന്ന തെരുവില്‍
വെയില്‍ കായുന്നു
പൊട്ടിപ്പോയ സ്ലേറ്റുപെന്‍സിലിന്റ
ഭാവന സൈബര്‍ സെക്‌സില്‍
സ്വയംഭോഗം ചെയ്യുന്നു
തിളങ്ങുന്ന വളപ്പൊട്ടുകള്‍
കമ്പ്യൂട്ടര്‍ മെമ്മറിയില്‍ പൊടിപിടിക്കുന്നു
സൂര്യന്റെ ചൂട് നിറുകയില്‍ പതിച്ചപ്പോള്‍
മഴയുടെ ഉടുപ്പണിയാനായി എഴുത്ത് നിര്‍ത്തി
പ്രതികഥയെന്ന് കപട കാല്‍പനികതയുടെ
മറപിടിച്ച് പേരിട്ടു.
7 comments:
വരികള്‍ നന്നായിട്ടുണ്ട് സന്ദീപ്...
:)
ആശംസകള്‍...!
onnum manasilayilla...
So no one is innocent anymore?
അതേ മാഷേ, ഇത് കലികാലം....
ശക്തമായ വരികൾ.
നല്ല ചിന്തകള്‍ സന്ദീപ്..
ബാല്യകൗതുകം
ചുവന്ന തെരുവില്‍
വെയില്‍ കായുന്നു
പൊട്ടിപ്പോയ സ്ലേറ്റുപെന്‍സിലിന്റ
ഭാവന സൈബര്‍ സെക്‌സില്‍
സ്വയംഭോഗം ചെയ്യുന്നു
ശക്തമായ പ്രമേയം ,മനോഹരം
ഇവിടെ എത്താന്‍ വൈകി ആശംസകള്‍
ചിന്തിപ്പിക്കുന്ന വരികള്‍ സന്ദീപ്....ആശംസകള്‍
Post a Comment