ദുരന്തങ്ങള്‍ കണ്ട്
തളര്‍ന്ന മനസുമായ്
ദുഖത്തിന്റെ തീക്കാറ്റില്‍
കരിഞ്ഞ പ്രണയത്തിന്റെ
മരക്കാടുകള്‍ താണ്ടി
കരിഞ്ഞമാംസത്തിന്റെ
ഗന്ധം വമിക്കുന്ന
ചോരവീണ് കുതിര്‍ന്നു വീര്‍ത്ത
ഭൂമിയുടെ നിറുകയിലൂടെ
ഭൂതവും വര്‍ത്തമാനവും ഭാവിയും
എറിഞ്ഞുടയ്‌ക്കപ്പെട്ട വഴികളിലൂടെ
മഹായുദ്ധത്തിന്റെ വിഷ്വലുകള്‍ കണ്ട്
പകച്ചു നില്‍ക്കുന്ന ലോകത്തിലൂടെ
അരങ്ങില്‍ നിന്നും പിന്‍വാങ്ങിയ
പ്രത്യയശാസ്‌ത്രങ്ങള്‍
തമ്മിലടിക്കുന്ന തെരുവിലൂടെ
പുതിയ സ്വര്‍ഗങ്ങള്‍
പടുത്തുയര്‍ത്താന്‍
പുനരവതരിച്ച ആള്‍ദൈവങ്ങളുടെ
വചന പ്രഘോഷണങ്ങളിലൂടെ
ഇനിയും
അവസാനിക്കാത്ത
ചരിത്രത്തിന്റെ
ഒറ്റയടിപ്പാതയില്‍
ഇനിയേതു മന്ത്രം
തുണയ്‌ക്കുമെന്ന ചിന്തയുമായ്
തളര്‍ന്ന മനസുമായ്
ദുഖത്തിന്റെ തീക്കാറ്റില്‍
കരിഞ്ഞ പ്രണയത്തിന്റെ
മരക്കാടുകള്‍ താണ്ടി
കരിഞ്ഞമാംസത്തിന്റെ
ഗന്ധം വമിക്കുന്ന
ചോരവീണ് കുതിര്‍ന്നു വീര്‍ത്ത
ഭൂമിയുടെ നിറുകയിലൂടെ
ഭൂതവും വര്‍ത്തമാനവും ഭാവിയും
എറിഞ്ഞുടയ്‌ക്കപ്പെട്ട വഴികളിലൂടെ
മഹായുദ്ധത്തിന്റെ വിഷ്വലുകള്‍ കണ്ട്
പകച്ചു നില്‍ക്കുന്ന ലോകത്തിലൂടെ
അരങ്ങില്‍ നിന്നും പിന്‍വാങ്ങിയ
പ്രത്യയശാസ്‌ത്രങ്ങള്‍
തമ്മിലടിക്കുന്ന തെരുവിലൂടെ
പുതിയ സ്വര്‍ഗങ്ങള്‍
പടുത്തുയര്‍ത്താന്‍
പുനരവതരിച്ച ആള്‍ദൈവങ്ങളുടെ
വചന പ്രഘോഷണങ്ങളിലൂടെ
ഇനിയും
അവസാനിക്കാത്ത
ചരിത്രത്തിന്റെ
ഒറ്റയടിപ്പാതയില്‍
ഇനിയേതു മന്ത്രം
തുണയ്‌ക്കുമെന്ന ചിന്തയുമായ്
8 comments:
ഭൂതവും വര്‍ത്തമാനവും ഭാവിയും
എറിഞ്ഞുടയ്‌ക്കപ്പെട്ട വഴികളിലൂടെ
മഹായുദ്ധത്തിന്റെ വിഷ്വലുകള്‍ കണ്ട്
നിര്‍വികാരമായ പകലന്തികളില്‍ കാഴ്ചയുടെ വരമ്പുകള്‍ പിഴുത പ്രകാശമറ്റ കണ്ണുമായി യാത്ര.... യാത്ര അതിമനോഹരം
നല്ല യാത്ര സന്ദീപ്...ആശംസകള്‍
തളര്‍ന്നെങ്കിലും, തുണയ്ക്കാരുമില്ലെങ്കിലും യാത്ര തുടര്‍ന്നല്ലേ പറ്റൂ.
നല്ല യാത്ര. വാക്കുകൽ അൽപം ചിതലരിച്ചവയല്ലേ എന്നു തോന്നുന്നു എങ്കിലും ഉദ്ദേശ്യ ശുദ്ദി അതിനെ മറി കടക്കുന്നു.
ആശം സകൾ
ഇങ്ങനെവേണം യാത്ര പോവാൻ... എല്ലാം കണ്ട് എല്ലാം അനുഭവിച്ചിങ്ങനെ....
snehathinte manthram..ishtaayi
കവിത മനോഹരം
ഇനിയും നടന്നേ പറ്റു
അനുഭവങ്ങള്‍ പൊള്ളിച്ച കാലുമായി
Post a Comment