കവിതയ്ക്ക്
വിഷയം തേടിക്കൊണ്ടിരുന്നു
സമയം കടന്നു പോയ്‌ക്കൊണ്ടുമിരുന്നു
ഒന്നും തടഞ്ഞില്ല
മൊബൈല്‍ കരഞ്ഞു
കാമുകിയാണ്
"എനിക്ക് നിന്നെ കാണണം"
ഞാന്‍ പറഞ്ഞു
"എന്തിന് ? എന്നും വിളിക്കുന്നില്ലേ?"
ഞാന്‍ വീണ്ടും കേണു
"സമയമില്ല"
ഫോണ്‍ കട്ടായി
കണ്ണുകള്‍ നിറഞ്ഞിരുന്നു
ഞാന്‍ തിരികെ നടന്നു
വഴി പഴയതു തന്നെ
പക്ഷേ,
അപരിചിതത്വം കുമിഞ്ഞു കൂടുന്നു
യുദ്ധക്കളം പോലെ കിടങ്ങുകള്
ടെലിഫോണ്‍ കേബിളുകള്
യന്ത്രങ്ങള്
മൊബൈല്‍ ടവറുകള്‍
ഇന്റര്‍നെറ്റില്‍ ഇ-മെയില്‍ നോക്കവേ
ഐടിയുടെ അന്തസാദ്ധ്യതയെ കുറിച്ച്
സുഹൃത്തിന്റെ സ്‌റ്റഡി ക്ലാസ്
എല്ലാം നെറ്റിലൂടെ കഴിയുമത്രെ
ആസക്തി ഒരു മൗസ് ക്ലിക് അകലെ
ചുരിദാറിന്റെ വിടവിലൂടെയോ
ഊര്‍ന്നു വീണ സാരിക്കിടയിലൂടെയോ
മുലവടിവുകളെ ഒളിഞ്ഞു നോക്കേണ്ടതില്ല
കാമുകിയുടെ കിളിമൊഴി കേള്‍ക്കാന്
നെഞ്ചോടു ചേര്‍ക്കേണ്ടതില്ല
ഒരു ഹെഡ്‌ഫോണിന്റെ അകലം മാത്രം
പതിയെ മയക്കത്തിലേക്ക്
ഉറങ്ങിയെണീറ്റത്
പുതിയൊരറിവുമായി
ജീവനുളള ഒന്നിനേയും
സ്‌നേഹിക്കാനാവില്ലെന്ന ബോധത്തോടെ
കവിതയ്‌ക്ക് പേരിട്ടു.
4 comments:
പുതുമയുണ്ട് കവിതയ്ക്ക്-വിഷയത്തിനും.
ആഖ്യാനം ഇനിയും നന്നാക്കാമായിരുന്നു .
ആശംസകള്‍
Soooooooper Cool. Ithu kalakki... Ninte matte globalization ne kurichulla kavitha poleyundu...
കുറെ കാലമായി കണ്ടിട്ട്...?
നല്ല കവിത ഇഷ്ടപ്പെട്ടു
ആശംസകള്‍
ആസക്തി ഒരു മൗസ് ക്ലിക് അകലെ
കൊള്ളാം...
Post a Comment