Monday, July 13, 2009

മരം

ഞങ്ങളുടെ നാട്ടില്‍ ഒരു മരമുണ്ടായിരുന്നു
ധാരാളം ചില്ലകളുണ്ടായിരുന്നു
ആളുകള്‍ പഴങ്ങള്‍ ഭക്ഷിച്ചിരുന്നു
തണലിലിരുന്ന്‌ ക്ഷീണം മാറ്റിയിരുന്നു
കുട്ടികള്‍ ഊഞ്ഞാലു കെട്ടി ആടിയിരുന്നു
കിളികള്‍ കൂടുകൂട്ടിയിരുന്നു
പിന്നീടെന്നോ ഒരു പ്രേതം
തൂങ്ങി ആടുന്നുണ്ടായിരുന്നു
പിന്നെ പഴങ്ങള്‍ ആര്‍ക്കും വേണ്ടാതായി
മനുഷ്യമാംസത്തിന്റെ സ്വാദുണ്ടായിരുന്നു
കിളികള്‍ കൂടുകൂട്ടാതായി
ആരും തണലില്‍ ഇരിക്കാതായി
പുറപ്പെട്ട ചോരമണം
മനംപിരട്ടലുണ്ടാക്കിയിരുന്നു
കാലത്തിന്റെ ചെയ്‌തികള്‍
ചില്ലകളുടെ കനം കൂട്ടിയിരുന്നു
പിന്നീടെന്നോ ജീവിതം മടുത്ത
എന്റെ പ്രേതവും അതില്‍ തൂങ്ങിയാടുന്നുണ്ടായിരുന്നു

2 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒടുങ്ങല്‍..


നന്നായി

പാവപ്പെട്ടവൻ said...

എന്‍റെ നാട്ടിലും എന്തിനു എന്‍റെയുള്ളിലും ഈ പറഞ്ഞുവന്ന മരം ജീവിച്ചിരിക്കുന്നു നാം ഓരോരുത്തരും അതു തിരിച്ചറിയുന്നു .
മനോഹരം മാഷേ
ആശംസകള്‍

FACEBOOK COMMENT BOX