Thursday, July 16, 2009

യാത്രാവിവരണം

ദുരന്തങ്ങള്‍ കണ്ട്‌
തളര്‍ന്ന മനസുമായ്‌
ദുഖത്തിന്റെ തീക്കാറ്റില്‍
കരിഞ്ഞ പ്രണയത്തിന്റെ
മരക്കാടുകള്‍ താണ്ടി
കരിഞ്ഞമാംസത്തിന്റെ
ഗന്ധം വമിക്കുന്ന
ചോരവീണ്‌ കുതിര്‍ന്നു വീര്‍ത്ത
ഭൂമിയുടെ നിറുകയിലൂടെ
ഭൂതവും വര്‍ത്തമാനവും ഭാവിയും
എറിഞ്ഞുടയ്‌ക്കപ്പെട്ട വഴികളിലൂടെ
മഹായുദ്ധത്തിന്റെ വിഷ്വലുകള്‍ കണ്ട്‌
പകച്ചു നില്‍ക്കുന്ന ലോകത്തിലൂടെ
അരങ്ങില്‍ നിന്നും പിന്‍വാങ്ങിയ
പ്രത്യയശാസ്‌ത്രങ്ങള്‍
തമ്മിലടിക്കുന്ന തെരുവിലൂടെ
പുതിയ സ്വര്‍ഗങ്ങള്‍
പടുത്തുയര്‍ത്താന്‍
പുനരവതരിച്ച ആള്‍ദൈവങ്ങളുടെ
വചന പ്രഘോഷണങ്ങളിലൂടെ
ഇനിയും
അവസാനിക്കാത്ത
ചരിത്രത്തിന്റെ
ഒറ്റയടിപ്പാതയില്‍
ഇനിയേതു മന്ത്രം
തുണയ്‌ക്കുമെന്ന ചിന്തയുമായ്‌

8 comments:

പാവപ്പെട്ടവൻ said...

ഭൂതവും വര്‍ത്തമാനവും ഭാവിയും
എറിഞ്ഞുടയ്‌ക്കപ്പെട്ട വഴികളിലൂടെ
മഹായുദ്ധത്തിന്റെ വിഷ്വലുകള്‍ കണ്ട്‌

നിര്‍വികാരമായ പകലന്തികളില്‍ കാഴ്ചയുടെ വരമ്പുകള്‍ പിഴുത പ്രകാശമറ്റ കണ്ണുമായി യാത്ര.... യാത്ര അതിമനോഹരം

രഘുനാഥന്‍ said...

നല്ല യാത്ര സന്ദീപ്‌...ആശംസകള്‍

Bindhu Unny said...

തളര്‍ന്നെങ്കിലും, തുണയ്ക്കാരുമില്ലെങ്കിലും യാത്ര തുടര്‍ന്നല്ലേ പറ്റൂ.

വയനാടന്‍ said...

നല്ല യാത്ര. വാക്കുകൽ അൽപം ചിതലരിച്ചവയല്ലേ എന്നു തോന്നുന്നു എങ്കിലും ഉദ്ദേശ്യ ശുദ്ദി അതിനെ മറി കടക്കുന്നു.
ആശം സകൾ

നരിക്കുന്നൻ said...

ഇങ്ങനെവേണം യാത്ര പോവാൻ... എല്ലാം കണ്ട് എല്ലാം അനുഭവിച്ചിങ്ങനെ....

the man to walk with said...

snehathinte manthram..ishtaayi

കുഞ്ഞായി | kunjai said...

കവിത മനോഹരം

കണ്ണുകള്‍ said...

ഇനിയും നടന്നേ പറ്റു
അനുഭവങ്ങള്‍ പൊള്ളിച്ച കാലുമായി

FACEBOOK COMMENT BOX