Wednesday, December 17, 2008

ഇടവഴി

sandeep salim
ഞാന്‍ ഇടവഴിയിലേക്ക്‌.
ഇറങ്ങി നടന്നു
എന്റെ വഴിയില്‍ നിന്നും
പ്രകാശം അപ്രത്യക്ഷമായിരിക്കുന്നു
എന്റെ നെഞ്ചില്‍
എരിഞ്ഞിരുന്ന അഗ്നി
കനലുകളായി

കാമത്തിന്റെ അപ്പക്കഷ്‌ണങ്ങള്‍
എന്നും എന്റെ മുന്നിലുണ്ടായിരുന്നു
അതുകൊണ്ടു തന്നെ
ഇടയന്റെ കാലടികള്
ഞാന്‍ പിന്തുടര്‍ന്നില്ല
അവളുടെ കാമം കിനിയുന്ന കണ്ണുകളാണ്‌,
എന്നെ കളളം പറയാന്‍ പഠിപ്പിച്ചത്‌.
പിന്നെ, വടിവൊത്ത മുലകള്‍
എന്നെ ആത്മവഞ്ചകനാക്കി
ഒടുവില്‍, അവളുടെ അടിവയറിന്റെ മൃദുലത
എന്നെ മൃഗമാക്കി

തിരിച്ചറിവിലേക്കെത്തിയപ്പോള്‍
നേരം ഒരുപാട്‌ വൈകിയിരുന്നു
അച്ചടക്ക ലംഘനത്തിന്‌,
ക്ലാസില്‍ നിന്നും പുറത്താക്കപ്പെട്ട
വിദ്യാര്‍ഥിയുടെ മനസുമായി
ഇരുട്ട്‌ പറ്റിപ്പിടിച്ച ഇടവഴിയിലേക്ക്‌
ഞാന്‍ ഇറങ്ങി നടന്നു

1 comment:

ജന്മസുകൃതം said...

സന്ദീപ്‌,
ഞാന്‍ ഇതിലെ വന്നു പോകുന്നു. പോസ്റ്റുകളിലെല്ലാം കയറിയിറങ്ങും.എല്ലായ്പ്പോഴും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെന്നു വരില്ല.കേട്ടൊ.
പിന്നെ സമകാലിക കവിത കമ്മ്യൂനിറ്റിയുമായി ബന്ധപ്പെടുക.കൂടുതല്‍ കവിതകള്‍ അവിടെ ഉണ്ട്‌.

http://www.orkut.com/Main#Community.aspx?cmm=41921143

FACEBOOK COMMENT BOX